Home Blog Page 3

Malayalam Short stories-സന്യാസിയും നായയും- The monk and the dog.

0
malayalam-short-stories

Malayalam Short stories: ഒരു കൊടുങ്കാട്ടിൽ ഒരു സന്യാസി ജീവിച്ചിരുന്നു. കായ്കനികൾ മാത്രമായിരുന്നു ആഹാരം . ഒരു നാൾ എവിടെ നിന്നോ ഒരു നായ അലഞ്ഞു തിരിഞ്ഞ് സന്യാസിയുടെ ഗുഹയിലെത്തി.അലിവു തോന്നിയ സന്യാസി നായയെ തന്റെയൊപ്പം പാർപ്പിച്ചു.

നേരം വെളുത്താൽ നായ കാട്ടിലേക്കിറങ്ങും.പിന്നെ വൈകുന്നേരമാണ് തിരിച്ചു വരിക. സന്യാസിയെപ്പോലെ കായ്കനികൾ തിന്നു വിശപ്പടക്കാൻ നായയ്‌ക്കു കഴിയില്ലല്ലോ. വല്ലതും എരിവും പുളിയുള്ളതും വേണം നായയ്ക്ക്.

ഒരിക്കൽ നായ കാട്ടിൽ ഭക്ഷണമന്വേഷിച്ച് നടക്കുകയായിരുന്നു. അതാ, മരച്ചുവട്ടിൽ ഒരു കടുവ! നായയെ കണ്ടതും കടുവ ഒറ്റച്ചാട്ടം. ഒരു നിമിഷം കൊണ്ട് നായ ഓടെടാ ഓട്ടം. നായ ചെന്നുനിന്നത് സന്യാസിയുടെ ഗുഹക്കകത്താണ്.

“എന്താ, എന്തുപറ്റി?” നിന്നു കിതയ്ക്കുന്ന നായയെ നോക്കി സന്യാസി തിരക്കി. “ഒരു കടുവ എന്നെ പിടിക്കാൻ വന്നു.” നായ പറഞ്ഞു. സന്യാസി എന്തോ മന്ത്രം ചൊല്ലിയ മാത്രയിൽ നായ വലിയൊരു കടുവയായി മാറി. രൂപം മാറിയ നായ ഗുഹക്കു പുറത്തേക്കു വന്നു. മുന്നിൽ ഭീമാകാരനായ കടുവയെ കണ്ട് ജീവനും കൊണ്ട് ആദ്യത്തെ കടുവ കാട്ടിൽ മറഞ്ഞു. (Malayalam Short stories)

നായയ്ക്ക് പിന്നീട്, മറ്റു പല വലിയ മൃഗങ്ങളെയും നേരിടേണ്ടി വന്നു. അപ്പോഴെല്ലാം സന്യാസി തന്റെ മാന്ത്രിക ശക്തികൊണ്ട് നായയെ ആ മൃഗമാക്കി മാറ്റി. ചുരുക്കി പറയാമല്ലോ, ഓരോ തവണയും നായ രക്ഷപെട്ടു.

Malayalam-Short-stories

ദിവസങ്ങൾ കഴിഞ്ഞു. ഒരിക്കൽ നായ തന്നെയൊരു സിംഹമാക്കണമെന്നു പറഞ്ഞു കൊണ്ടാണ് ഗുഹയിലെത്തിയത്. കാട്ടിലെ രാജാവായ സിംഹത്തെ തോൽപ്പിക്കണമെങ്കിൽ അതേ വഴിയുള്ളുവെന്ന് നായ പറഞ്ഞു. സന്യാസി തന്റെ മന്ത്രശക്തി കൊണ്ട് നായയെ ഒരു സിംഹമാക്കി.

ഇനി തനിക്ക് ആ രൂപം മതിയെന്ന് നായ തീരുമാനിച്ചു.മറ്റ് ഒരു മൃഗത്തെയും ഭയപ്പെടേണ്ടല്ലോ. സിംഹം പുറത്തൊന്നും പോകാതെ ആ ഗുഹയിൽ കഴിഞ്ഞു കൂടി.

കുറച്ചു കഴിഞ്ഞപ്പോൾ സിംഹത്തിനു വിശക്കാൻ തുടങ്ങി. പുറത്തു പോയി വേട്ടയാടാൻ അതിനു മടി തോന്നി. വിശപ്പടക്കാൻ സന്യാസിയെ തന്നെ ശാപ്പിടാമെന്ന് സിംഹം തീരുമാനിച്ചു.

സന്യാസി പുറത്തുപോയി മടങ്ങി വന്നപ്പോൾ അതാ സിംഹം ആക്രമിക്കാൻ തയ്യാറായി നിൽക്കുന്നു! അത് സന്യാസിയുടെ നേരെ ചാടി വീണു ഒരു ക്ഷണം. സന്യാസി മന്ത്രം ചൊല്ലി. അതോടെ സിംഹം പഴയ നായയായി. തന്റെ മുൻപിൽ വാലാട്ടി നിന്ന നായയെ സന്യാസി പുറത്താക്കി ഗുഹയുടെ വാതിലടച്ചു.

*ഗുണപാഠം: വന്ന വഴി മറന്ന് അഹങ്കരിക്കരുത്. അഹങ്കരിച്ചാൽ ഉള്ളതു കൂടി നഷ്ടമാകും…. (Short Stories)

Malayalam Stories- അമ്മുമ്മയും അപ്പൂപ്പനും ചാമ്പങ്ങയും (The Water Apple and The Older Couple).

0
malayalam-stories

Malayalam stories: ഒരിടത്തൊരിടത് ഒരു അമ്മുമ്മയും അപ്പൂപ്പനും ഉണ്ടായിരുന്നു.അവരുടെ വീടിനു മുന്നിൽ ഒരു ചാമ്പ മരം ഉണ്ടായിരുന്നു. ആ ചാമ്പ മരത്തിൽ നിറയെ ചാമ്പങ്ങ ഉണ്ടായി. ചാമ്പമരം മുഴുവൻ ചാമ്പങ്ങ പഴുത്തു കിടക്കുന്നത് കാണുവാൻ നല്ല രസമായിരുന്നു.

malayalam-stories

അങ്ങനെയിരിക്കെ ഒരു ദിവസം അമ്മൂമ്മ അപ്പൂപ്പനോട് പറഞ്ഞു. “എന്ത് രസമാണ് ചാമ്പങ്ങ പഴുത്തു കിടക്കുന്നതു കാണുവാൻ. നമുക്ക് ഇതാർക്കും കൊടുക്കേണ്ട. അടുത്ത വീടുകളിലെ കുട്ടികൾ വരുമ്പോൾ നമുക്കവരെ ഓടിക്കാം.

ഇതുകേട്ട് അപ്പൂപ്പൻ പറഞ്ഞു. “ശരിയാ , ഇതാർക്കും കൊടുക്കേണ്ട. നമുക്കും കഴിക്കേണ്ട. എന്നും കണ്ടു കൊണ്ടിരിക്കും.”

അപ്പൂപ്പനും അമ്മൂമ്മയും ചാമ്പയ്ക്ക് കാവലിരുന്നു.അവർ ചാമ്പങ്ങ പറിക്കാൻ വന്ന കുട്ടികളെയെല്ലാം ഓടിച്ചു. അവർ പഴുത്തു ചുവന്ന ചാമ്പങ്ങ സന്തോഷത്തോടെ കണ്ടു കൊണ്ടിരുന്നു.

അങ്ങനെയിരിക്കെ അവരുടെ ചാമ്പങ്ങ രാത്രിയിൽ ആരോ പറിക്കുന്നുണ്ടെന്ന് അവർക്കു മനസിലായി. അവർ ആളെ കണ്ടുപിടിക്കാൻ തീരുമാനിച്ചു. അത് ഒരു മരപ്പട്ടിയാണെന്ന്‌ അവർക്ക് മനസിലായി. അപ്പൂപ്പനും അമ്മൂമ്മയും മരപ്പട്ടിയെ എങ്ങനെ പിടിക്കാം എന്ന് തല പുകഞ്ഞാലോചിച്ചു. അങ്ങനെ അമ്മൂമ്മക്കൊരു ഒരു ബുദ്ധി തോന്നി.

അമ്മൂമ്മ പറഞ്ഞു . “രാത്രി ആകുമ്പോൾ അപ്പൂപ്പൻ ചാമ്പ മരത്തിനു മുകളിൽ ഇരിക്കണം. മരപ്പട്ടി വരുമ്പോൾ അതിനെ കുലുക്കി താഴേക്കിടണം. ഞാൻ ഒരു വടിയുമായി താഴെ ഇരിക്കാം. ഞാൻ അതിനെ അടിച്ചു കൊല്ലാം.” അപ്പൂപ്പൻ സമ്മതിച്ചു.

അങ്ങനെ രാത്രിയായി. അപ്പൂപ്പൻ ചാമ്പ മരത്തിനു മുകളിൽ പുതച്ചു മൂടി ഇരുന്നു. അമ്മൂമ്മ ചാമ്പ മരത്തിന്റെ ചുവട്ടിലും ഇരുന്നു. കുറെ നേരമായിട്ടും മരപ്പട്ടി വന്നില്ല. അപ്പൂപ്പന് ഉറക്കം വന്നു തുടങ്ങി. അപ്പൂപ്പൻ അങ്ങനെ ഇരുന്ന് ഉറങ്ങിപ്പോയി. (Malayalam stories)

ഉറങ്ങി, ഉറങ്ങി മരത്തിൽ നിന്നു താഴേക്കു വീണു. രാത്രിയല്ലേ അമ്മുമ്മക്കുണ്ടോ കണ്ണു കാണാൻ പറ്റുന്നുള്ളു! അമ്മൂമ്മ മരപ്പട്ടിയാണെന്നു വിചാരിച്ച് അപ്പൂപ്പനെ അടിയോടടി. അപ്പൂപ്പൻ വേദന കൊണ്ട് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി.

നിലവിളിക്കുന്ന ശബ്ദം കേട്ടപ്പോൾ അമ്മൂമ്മക്ക്‌ തോന്നി.”ഇത് മരപ്പട്ടിയുടെ സ്വരമല്ലല്ലോ. ഒരു മനുഷ്യന്റെ സ്വരം ആണല്ലോ ?” അമ്മൂമ്മ പുതപ്പു മാറ്റി നോക്കിയപ്പോൾ , അതാ പാവം അപ്പൂപ്പൻ അടി കൊണ്ട് അവശനായി കിടക്കുന്നു. അമ്മൂമ്മക്കും വിഷമമായി.

പിന്നീട് അവർ എല്ലാവർക്കും ചാമ്പങ്ങ കൊടുക്കാൻ തുടങ്ങി. കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ അവർക്കും സന്തോഷം തോന്നി.

* ഗുണപാഠം: നമ്മുക്കുള്ളത് മറ്റുള്ളവരുമായി പങ്കു വച്ചാൽ സന്തോഷം ഇരട്ടിയാകും …. . (Short stories)

  • Malayalam stories