Home Blog Page 2

Thennali Raman – രണ്ടു കള്ളന്മാരും തെന്നാലി രാമനും

thennali-raman-stories-malayalam

Thennali Raman Stories

Thennali Raman Stories in Malayalam – തെന്നാലിരാമൻ തന്റെ വിദൂഷ ജോലിയോട് വളരെയധികം സത്യാ സന്തത പുലർത്തിയിരുന്നു. രാജാവിന്റെ ഉറക്കമുണർന്നാൽ അവിടെ ഹാജരാകും. പിന്നെ രാജാവ് രാത്രി ഉറക്കം പിടികൂന്നവരെ കൂടെ കാണും. പതിവുപോലെ ഒരു ദിവസം രാത്രി വീട്ടിലേക് പോകുവായിരുന്നു അദ്ദേഹം .

നേരിയ നിലാവുള്ള രാത്രി തന്റെ തോട്ടമാകെ വാറണ്ടിരിക്കുന്നു. വെള്ളം നനയ്ക്കാൻ ഇന്ന് ഇനി സമയം കിട്ടില്ലല്ലോ എന്നെ വിചാരിച്ച വീടിനടുത്തു എത്തിയപ്പോൾ അതാ നിൽക്കുന്നു രണ്ടു കള്ളന്മാർ. അവർ പതുങ്ങി നിൽക്കുന്നത് കാണാത്ത മട്ടിൽ സാധാരണ രീതിയിൽ വീട്ടിൽ കയറി.

thennali-raman-stories-in-malayalam
Thennali-Raman-Stories-Malayalam

കള്ളന്മാർ കാത്തിരുന്നത് എല്ലാവരും ഉറങ്ങാൻ വേണ്ടി ആയിരുന്നു ഇതേ മനസിലാക്കിയ തെന്നല രാമൻ ഭാര്യയെ ഉറക്കെ വിളിച്ചു .

എടി മങ്കമ്മേ

അവളെ കണ്ണിറുക്കി കാണിച്ചിട്ട് ഉറക്കെ പറഞ്ഞു ..നമ്മുടെ നാട്ടിൽ ഇപ്പൊ കള്ളന്മാരുടെ ശല്യം കൂടി കൂടി വരുന്നു . അതുകൊണ്ട് സ്വർണ്ണ നാണയങ്ങളും പണ്ടങ്ങളും വീട്ടിൽ സൂക്ഷിക്കുന്നത് നല്ലതല്ല.

നീ ആ പെട്ടി ഇങ്ങെടുക്ക് അത് കിണറ്റിൽ ഇടാം. പിന്നീട് ആവശ്യം വരുമ്പോൾ കിണറിലെ വെള്ളം വറ്റിച്ച എടുക്കാമല്ലോ


ഇതുകേട്ട കള്ളന്മാർ സന്തോഷം കൊണ്ട് തലയാട്ടി. അതേ സമയം കാര്യം മനസിലാകാത്ത ഭാര്യ യോട് തെന്നാലി രാമൻ രഹസ്യമായി വിവരം പറഞ്ഞു.

അതേ രണ്ടു കള്ളന്മാർ നമ്മുടെ വീടിന് പുറകിൽ ഒളിച്ചിരുപ്പുണ്ട് അവരെ നമുക് ഒരു പാഠം പഠിപ്പിക്കണം.
രാമൻ ഒരു പെട്ടിയിൽ കുറെ കല്ലുകൾ നിറച്ച കിണറ്റിൽ കൊണ്ടുപോയി ഇട്ടു .


“പ്ലം”


ആ ഭാരമുള്ള പെട്ടി കിണറ്റിലേക് വീണു. തിരിഛ് വന്ന തെന്നാലി രാമൻ ഭാര്യയോട് പറഞ്ഞു നാളെ പറമ്പിൽ നമുക് വെള്ളം നാണക്കേണ്ടി വരില്ല.

പിന്നെ തെന്നാലി രാമനും ഭാര്യയും പതുകെ ഉറക്കം പിടിച്ചു. പുറത്തു ഇതെല്ലം കണ്ടുകൊണ്ട് നിന്നിരുന്ന കള്ളന്മാർ വാസ്തവത്തിൽ പേടി തൊണ്ടന്മാർ ആയിരുന്നു.

കിണറ്റിൽ ഇറങ്ങി പെട്ടി എടുക്കുന്നതിനെ ഉള്ള ധര്യം കള്ളന്മാർക് ഇല്ലായിരുന്നു . അവർ ശബ്‌ദം ഉണ്ടാകാതെ കിണറ്റിലെ വെള്ളം കോരി വറ്റിക്കാൻ തുടങ്ങി. കുറെ വെള്ളം കോറിയിട്ടും കിണറിലെ വെള്ളം തീർന്നില്ല.

അവർ കരുതി കുറച്ച വിശ്രമിച്ചിട്ടേ ബാക്കി കോരി വറ്റിക്കാം. അങ്ങനെ നേരം പുലരാൻ തുടങ്ങി. ക്ഷീണിച്ചു വിശ്രമിക്കാൻ ഇരുന്ന കള്ളന്മാർ ഇതിനോടകം ഉറങ്ങി പോയി.

അപ്പോൾ കിണറ്റു കരയിൽ തെന്നാലി രാമൻ കള്ളന്മാരോടായി പറഞ്ഞു ” വളരെ നന്ദി ഉണ്ട് നിങ്ങൾ എന്റെ പറമ്പ് എല്ലാം നല്ലതുപോലെ നനച്ചല്ലോ”


ഇതുകേട്ട് ഞെട്ടി ഉണർന്ന കള്ളന്മാർ പേടിച്ചു ശരം കണക്കെ പാഞ്ഞു. ഇതുകണ്ട തെന്നാലി രാമനും ഭാര്യയും ഉറക്കെ ചിരിച്ചു. ഇ കഥ കേട്ട രാജാവും ഉറക്കെ ചിരിച്ചു..

Muthassi Kathakal – മുത്തശ്ശി കഥകൾ

0
muthassi-kathakal

Table of Contents

Muthassi Kathakal – മഹത്തായ കീഴടങ്ങൽ

Muthassi Kathakal – കോസല രാജ്യത്തെ രാജാവായിരുന്നു നന്ദൻ. പ്രജാക്ഷേമ തത്പരനായിരുന്നു അദ്ദേഹം.ഒരിക്കൽ കാശിയിലെ രാജാവ് യുധാജിത് കോസലം ആക്രമിച്ചു. നന്ദൻ ശക്തിയായി ചെറുത്തു നിന്നു. ഘോരമായ യുദ്ധം നടന്നു.

പക്ഷെ , എന്തു ഫലം. നന്ദന്റെ സൈന്യത്തിന് കനത്ത നാശമുണ്ടായി. കുതിരപ്പട ചിന്നിച്ചിതറി. ആനകൾ വിരണ്ടോടി. നന്ദന്റെ സൈനികരിൽ പലരും മരിച്ചു വീണു. ശേഷിച്ച സൈനികർ ജീവനും കൊണ്ടോടി. നിവൃത്തിയില്ലാതെ നന്ദൻ യുദ്ധത്തിൽ നിന്നു പിൻവാങ്ങി. കാട്ടിലേക്കു രക്ഷപെട്ടു.

അങ്ങനെ കോസലം യുധാജിത്തിന്റെ അധീനതയിലായി . വിജയശ്രീലാളിതനായ കാശിരാജാവ് എങ്ങനെയും  നന്ദനെ പിടികൂടണമെന്നു തീരുമാനിച്ചു.

“കോസലാധിപനായ നന്ദനെ പിടിച്ചു നമ്മുടെ മുന്നിൽ ഹാജരാക്കുന്നവർക്ക് ആയിരം സ്വർണനാണയം പാരിതോഷികം നൽകുന്നതായിരിക്കും .”  യുധാജിത് വിളംബരം പുറപ്പെടുവിച്ചു.

നാളുകൾ കടന്നു പോയി. നന്ദനെ പിടികൂടാൻ ആർക്കും സാധിച്ചില്ല. അങ്ങനെയിരിക്കെ നന്ദൻ ഒളിച്ചു താമസിക്കുന്ന വനത്തിനോട് ചേർന്നുള്ള ഗ്രാമത്തിലെ നദിയിൽ വെള്ളപ്പൊക്കമുണ്ടായി. നദി കരകവിഞ്ഞൊഴുകി.

muthassi-kathakal

ഗ്രാമീണരുടെ വീടുകളും കൃഷിസ്ഥലങ്ങളും നശിച്ചു. ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടി. നല്ലവനായ നന്ദന് വെറുതെയിരിക്കാനായില്ല.

 “ഈ  സാധുക്കളെ എങ്ങനെയും സഹായിക്കണം.” നന്ദൻ തീരുമാനിച്ചു. പക്ഷെ , അധികാരം നഷ്ടപ്പെട്ട് അലഞ്ഞു നടക്കുന്ന നന്ദൻ അവരെ എങ്ങനെയാണ് സഹായിക്കുക ?

അദ്ദേഹം തലപുകഞ്ഞാലോചിച്ചു . ഒടുവിൽ നന്ദൻ ഒരു തീരുമാനത്തിൽ എത്തി. വൈകാതെ ഏതാനും ഗ്രാമീണരെയും കൂട്ടി അദ്ദേഹം കാശിയിലേക്കു പുറപ്പെട്ടു . 

യുധാജിത്തിന്റെ  മുന്നിൽ ചെന്നുനിന്ന് അദ്ദേഹം പറഞ്ഞു . “എന്നെ പിടിച്ചു ഹാജരാക്കുന്നവർക്കു ആയിരം സ്വർണനാണയം നൽകുമെന്നു വിളംബരം ചെയ്തിരുന്നല്ലോ . അത് ഈ ഗ്രാമീണർക്ക് നൽകുക.” നന്ദന്റെ വാക്കുകൾ കേട്ട് യുദാജിത് അത്ഭുതപ്പെട്ടു . വിവരങ്ങളെല്ലാം അറിഞ്ഞു കാശിരാജന്റെ കണ്ണു നിറഞ്ഞു. 

കഷ്ടതയനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി നന്ദൻ തന്റെ ശത്രുവിനു മുൻപിൽ കീഴടങ്ങാൻ പോലും തയ്യാറായിരിക്കുന്നു ! യുധാജിത് എഴുന്നേറ്റ് ആദരപൂർവം നന്ദനെ പ്രണമിച്ചു.

എന്നിട്ടു പറഞ്ഞു : “നന്ദാ , താങ്കളാണ് രാജ്യം ഭരിക്കാൻ തികച്ചും യോഗ്യൻ. അങ്ങയുടെ ഹൃദയവിശാലത മറ്റു രാജാക്കന്മാർക്ക് ഒരു പാഠമാണ്.”  യുദ്ധം ചെയ്തു കോസലവാസികളെ ദ്രോഹിച്ചതിനു യുധാജിത് ക്ഷമ ചോദിച്ചു. നന്ദന് രാജ്യം വിട്ടു കൊടുത്തു. ജനങ്ങൾക്കു സന്തോഷകരമാം വിധം നന്ദൻ വളരെക്കാലം രാജ്യം ഭരിച്ചു. 

ഗുണപാഠം :: ത്യാഗം ചെയ്താൽ ഉയർച്ച ഉണ്ടാവും.

Muthassi kathakal in Malayalam pdf

Muthassi Kathakal Pdf – വ്‌ളാഡിയോവിന്റെ നിധി

ചന്തയിലെ പഴക്കച്ചവടക്കാരനായിരുന്നു വ്‌ളാഡിയോവ്. കച്ചവടക്കാരനാണെങ്കിലും അയാളൊരു പാവപ്പെട്ടവനായിരുന്നു. ഒരു വലിയ കുടുംബത്തിന്റെ ചുമതല മുഴുവൻ അയാളുടെ ചുമലിലായിരുന്നു.

ഒരു ദിവസം ചന്തയിലേക്കിറങ്ങുമ്പോൾ വ്‌ളാഡിയോവിന്റെ ഇളയ മകൾ കേക്കു വേണമെന്നു പറഞ്ഞു വാശി പിടിച്ചു.

              “ഞാൻ തിരികെ വരുമ്പോൾ വാങ്ങി തരാം .” വ്‌ളാഡിയോവ് മകളെ സമാധാനിപ്പിച്ചിട്ട് പുറപ്പെട്ടു.

ഒരു കാട്ടിൽ കൂടി വേണം വ്‌ളാഡിയോവിന്‌ ചന്തയിലെത്താൻ. ചന്തയിൽ അന്നു നല്ല തിരക്കായിരുന്നു. വ്‌ളാഡിയോവിന്റെ പഴങ്ങൾ വേഗം വിറ്റുതീർന്നു. തിരിച്ചു പോരും വഴി അയാൾ മകൾക്കായി നല്ലൊരു കേക്കും കൈയിൽ കരുതി.

ചന്തയിൽ തിരക്കു കാരണം കാട്ടിലൂടെ പാതി വഴി പിന്നിട്ടപ്പോഴേക്കും വ്‌ളാഡിയോവിനു നല്ല ക്ഷീണം തോന്നി. അയാൾ അരുവിയിൽ നിന്നു വെള്ളം കുടിച്ചു ക്ഷീണം മാറ്റി.

 “കുറച്ചു വിശ്രമിച്ചിട്ടു പോകാം.” വ്‌ളാഡിയോവ് ഒരു മരത്തണലിൽ ഇരുന്നു. പക്ഷെ, അവിടെ ഇരുന്നു അയാൾ ഉറങ്ങിപ്പോയി.

വലിയൊരു ശബ്ദം കേട്ടാണ് വ്‌ളാഡിയോവ് കണ്ണ് തുറന്നത്. അതാ, താൻ മകൾക്കായി വാങ്ങിയ കേക്കു മുഴുവൻ പക്ഷികൾ തിന്നിരിക്കുന്നു!

 ദുഃഖം സഹിക്കാനാവാതെ വ്‌ളാഡിയോവ് അടുത്തുള്ള പാറയിൽ കരിക്കട്ട കൊണ്ട് ഇങ്ങനെ എഴുതി: “നിങ്ങൾ നൂറുപേരും എന്റെ ഒരു  അമ്പിൽ തീരും.”

വ്‌ളാഡിയോവ് പോകാനായി എഴുന്നേറ്റു. ഈ സമയം മറ്റൊരാൾ അരുവിക്കരയിലെത്തിയത് വ്‌ളാഡിയോവ് അറിഞ്ഞില്ല – ഒരു കൂറ്റൻ വ്യാളി !

Muthassi-kathakal

 ‘ഹമ്പട ! ഇവന്റെ കഥ കഴിച്ചിട്ടുതന്നെ ബാക്കി കാര്യം! ‘ വ്യാളി വ്‌ളാഡിയോവിന്റെ അടുത്തെത്തി. പക്ഷെ, കല്ലിൽ എഴുതിയിരിക്കുന്നതു കണ്ട വ്യാളി പേടിച്ചു പോയി.

വ്യാളി പതുക്കെ വ്‌ളാഡിയോവിന്റെ അടുത്തെത്തി പറഞ്ഞു:
“വരൂ…. ഭക്ഷണം കഴിച്ചിട്ടു പോകാം.” വ്യാളി തന്നെ കൂട്ടികൊണ്ടുപോകുന്നത് തിന്നാനാണെന്നു വ്‌ളാഡിയോവിന് മനസ്സിലായി. പക്ഷെ, പോകാൻ മടി കാണിച്ചാൽ അവൻ ഇപ്പോഴേ തന്നെ അകത്താക്കും! Muthassi kathakal pdf

വ്‌ളാഡിയോവ് വ്യാളിയോടൊപ്പം അവന്റെ വീട്ടിലെത്തി.
 “ഇരിക്കൂ.എന്തെങ്കിലും കഴിക്കാം.” വ്യാളി ഒരു പാത്രം നിറയെ അത്തിപ്പഴം കൊണ്ടു വന്നു വച്ചു.

 “ആദ്യം എനിക്ക് കുറച്ചു വെള്ളം വേണം.” വ്‌ളാഡിയോവ് പറഞ്ഞു. വ്യാളി ഒരു പാത്രത്തിൽ കുറച്ചു വെള്ളം കൊണ്ടു വന്നു.

  “ഇതെനിക്ക് തൊണ്ട നനയാൻ പോലുമില്ലല്ലോ.” വ്‌ളാഡിയോവ് പറഞ്ഞു. അതുകേട്ട വ്യാളി പേടിച്ചു. ‘അയ്യോ! ഇവൻ എന്റെ നിധിശേഖരം കണ്ടാൽ അതും തട്ടിയെടുക്കും. അതിനുമുമ്പ് കുറച്ചു കൊടുത്തേക്കാം.’

വ്യാളി ഒരു ചാക്കു നിറയെ രത്നങ്ങളുമായി എത്തി. അത്രയും വലിയ ചാക്ക് തനിക്കൊരിക്കലും എടുക്കാനാവില്ലെന്നു വ്‌ളാഡിയോവിന് അറിയാമായിരുന്നു. ഉടനെ വ്‌ളാഡിയോവ് അടുത്ത സൂത്രമെടുത്തു.

  “ശക്തനായ ഞാൻ ഒരു ചാക്കും ചുമന്നു പോകുന്നത് മോശമല്ലേ ?” അതുകേട്ട വ്യാളി തന്നെ ചാക്കു ചുമന്നു അയാളുടെ വീട്ടിലെത്തി.

 “ഇവിടെ നിൽക്കൂ.” അതും പറഞ്ഞു വ്‌ളാഡിയോവ് അകത്തു കയറി. കുറച്ചു കഴിഞ്ഞപ്പോൾ അകത്തു നിന്നും അയാളുടെ ശബ്ദം:
“വേഗം തയ്യാറായിക്കോ. നമുക്കു തിന്നാൻ ഒരു വ്യാളി എത്തിയിട്ടുണ്ട്.”

 അതുകേട്ട് പേടിച്ചു പോയ വ്യാളി ചാക്ക് താഴെയിട്ടിട്ടു ഓടിപ്പോയി! രത്നങ്ങൾ വിറ്റു നല്ല രീതിയിൽ കച്ചവടം നടത്തി വ്‌ളാഡിയോവും കുടുംബവും പിന്നീട് സുഖമായി ജീവിച്ചു.

Muthassi kathakal – ഗുണപാഠം :: ഏതു സാഹചര്യത്തിലും ബുദ്ധിയോടെ പ്രവർത്തിച്ചാൽ ഉയർച്ച ഉണ്ടാവും .

Muthassi kathakal Malayalam – രക്ഷകനായ കൊള്ളക്കാരൻ

ഡാനിലോ എന്നു പേരുള്ള ഒരു  കർഷകൻ ജീവിച്ചിരുന്നു. അയാൾക്ക്‌ ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. വളരെ ദരിദ്രനായിരുന്ന ആ കുടുംബത്തിന് ആകെയുണ്ടായിരുന്ന സ്വത്തു അല്പം പാൽ നൽകിയിരുന്ന ഒരു പശു മാത്രമായിരുന്നു.

ദാരിദ്ര്യം സഹിക്കാതെ ഡാനിലോ ഒരു ദിവസം പശുവിനെ വിൽക്കാൻ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ പശുവിനെ ചന്തയിലേക്കു കൊണ്ടുപോയി ആയിരം പണത്തിന് വിറ്റു.

 പണം കീശയിലിട്ടുകൊണ്ടു അയാൾ വീട്ടിലേക്കു നടന്നു. വഴിയിൽ ഒരു അങ്ങാടിയിൽ അയാൾ വിശ്രമിക്കാനായി അൽപനേരം ഇരുന്നു.

 അപ്പോൾ അവിടെ ഒരു തൂക്കുമരം സ്ഥാപിച്ചിരിക്കുന്നത് ഡാനിലോ കണ്ടു. അതിനടുത്ത് ഒരു പട്ടാളക്കാരൻ നിൽക്കുന്നുണ്ട്.

പട്ടാളക്കാരൻ ഉച്ചത്തിൽ വിളിച്ചു പറയുകയാണ് :

” എല്ലാവരും ശ്രദ്ധിക്കൂ ! കുറ്റവാളിയായ ഒരുവന് ശിക്ഷ വിധിച്ചിരിക്കുന്നു. ആയിരം പണം നൽകി നിങ്ങളാരെങ്കിലും മോചിപ്പിക്കാത്ത പക്ഷം അവനെ തൂക്കിക്കൊല്ലുന്നതായിരിക്കും.!”

 വൈകാതെ അനേകം പ്രഭുക്കന്മാർ അവിടെ എത്തിച്ചേർന്നു, ന്യായാധിപനും  പ്രത്യക്ഷപെട്ടു. താമസിയാതെ പട്ടാളക്കാർ കുറ്റവാളിയുമായി എത്തി.

 ആൾക്കൂട്ടത്തെ നോക്കി ന്യായാധിപൻ പറഞ്ഞു:
“നിങ്ങളെല്ലാവരും വിളംബരം കേട്ടുവല്ലോ. ആരെങ്കിലും മോചനദ്രവ്യം നൽകി ഇയാളെ  രക്ഷിക്കുന്നുണ്ടോ?”

ആരും ശബ്‌ദിച്ചില്ല .

         ന്യായാധിപൻ വീണ്ടും ചോദിച്ചു:
“മോചനദ്രവ്യം നൽകാൻ ആരെങ്കിലും തയ്യാറുണ്ടോ?”

           എല്ലാവരും തലകുനിച്ചു നിന്നതേയുള്ളൂ!

            അതോടെ ന്യായാധിപന്റെ അനുമതിയോടെ പട്ടാളക്കാർ വധശിക്ഷ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു.

              ഡാനിലോ കീശയിൽ കൈയിട്ടു നോക്കി. കീശയിൽ പണമുണ്ട്. ആ പണം തന്നെ പൊള്ളിക്കുന്നതായി അയാൾക്ക്‌ തോന്നി.

              പിന്നെ അയാൾക്കു പിടിച്ചു നിൽക്കാനായില്ല .

            “പണം ഞാൻ തരാം. ഇതാ, ആയിരം പണം.” ഡാനിലോ പറഞ്ഞു.

            പണം സ്വീകരിച്ച് ന്യായാധിപൻ കുറ്റവാളിയെ മോചിപ്പിച്ചു.

  “എന്നോടൊപ്പം വരൂ സുഹൃത്തേ.” മോചിതനായ കുറ്റവാളിയെയും കൂട്ടി ഡാനിലോ ഗ്രാമത്തിലെത്തി.

 അങ്ങാടിയിൽ നടന്ന കാര്യങ്ങളെല്ലാം ഡാനിലോ എത്തുന്നതിനു മുമ്പ് തന്നെ ഗ്രാമത്തിൽ പാട്ടായിരുന്നു.

           ഒരു മോഷ്ടാവിനെ രക്ഷപെടുത്താനായി  പശുവിനെ വിറ്റ പണം ഡാനിലോ ഉപയോഗിച്ചു എന്ന് ഗ്രാമവാസികൾ പറയാൻ തുടങ്ങി.

           ഡാനിലോ തന്റെ വീട്ടിലെത്തി. വീടിന്റെ ഗേറ്റിനടുത്ത് ഭാര്യ നിൽക്കുന്നുണ്ടായിരുന്നു. “ഒരു കൊള്ളക്കാരെനെയാണോ നിങ്ങൾ കൊണ്ടുവരുന്നത്?” ഭാര്യ ചോദിച്ചു.

             അതുവരെ നിശ്ശബ്ദനായിരുന്ന ആ കുറ്റവാളി പെട്ടെന്ന് പറഞ്ഞു:
“സഹോദരീ , വിഷമിക്കരുത്. അധികം വൈകാതെ നിങ്ങൾക്ക് വേണ്ടതെല്ലാം കിട്ടും.”

              രണ്ടു ദിവസം അയാൾ ഡാനിലോയുടെ കുടുംബത്തിനൊപ്പം കഴിഞ്ഞു.
മൂന്നാം ദിവസം ആരോടും പറയാതെ യാത്രയാവുകയും ചെയ്തു.

          എന്നാൽ പിറ്റേന്ന് രണ്ടു നല്ല പശുക്കളും പത്തു ചാക്കു നിറയെ ഗോതമ്പുമായി അയാൾ മടങ്ങി വന്നു.

              “ഇതു നിങ്ങൾക്കുള്ളതാണ്.” – അയാൾ ഡാനിലോയോട് പറഞ്ഞു.

          “ഇതെല്ലം എവിടെ നിന്നു  മോഷ്ടിച്ചതാണ്?” – ഡാനിലോയോട് ഭാര്യ ചോദിച്ചു.

            “ഞാനൊരു മോഷ്ടാവല്ല. സഹോദരീ . തട്ടിപ്പുകാരനായ ധനികരിൽനിന്ന് എടുക്കുന്നത് സാധുക്കൾക്ക് നൽകുക മാത്രമാണ് ഞാൻ ചെയ്യുന്നത്.”

അത്രയും പറഞ്ഞു അയാൾ തിരിച്ചു നടന്നു. ഡാനിലോയും ഭാര്യയും അദ്‌ഭുതത്തോടെ ആ പോക്കു നോക്കി നിന്നു. നന്മയുള്ള ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാനായതിൽ അവർക്കു അഭിമാനം തോന്നി.

Muthassi kathakal ഗുണപാഠം :: മനസ്സിൽ നന്മയുള്ളവരെ ദൈവം രക്ഷിക്കും .

Muthassi kathakal in Malayalam – കുരങ് രാജാവിന്റെ ത്യാഗം

ഒരു കാട്ടിൽ ഒരു സംഘം കുരങ്ങന്മാർ വളരെ മധുരമുള്ള മാമ്പഴങ്ങളുള്ള ഒരു മാവിൻചുവട്ടിൽ വസിച്ചു വന്നു. എല്ലാ കുരങ്ങന്മാരും കുരങ്ങു രാജാവിന്റെ വാക്കുകൾ അനുസരിച്ചാണ് ജീവിച്ചു പോന്നത്.

“കൂട്ടുകാരേ, നമ്മൾ ഈ മാമ്പഴങ്ങൾ തിന്നു സന്തോഷത്തോടെ ജീവിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ എന്തോ ഒരപകടം സംഭവിക്കാൻ പോകുന്നൂവെന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നുണ്ട്”.

“മഹാരാജാവ് എന്താണുദ്ദേശിക്കുന്നത്”?

“നമ്മുടെ കാട്ടിനുള്ളിൽ ഈ രാജ്യത്തെ മഹാരാജാവ് വേട്ടയാടാനായി വന്നിട്ടുണ്ട്. അദ്ദേഹം ഈ മാമ്പഴങ്ങൾ രുചിച്ചിട്ടില്ല. രുചിച്ചു  നോക്കിയാൽ പിന്നെ അതു നമുക്ക് ആപത്താണ്”.

 “അതിനിപ്പോൾ നാം എന്താണ് ചെയ്യുക”….?

 “സൂക്ഷിച്ചിരിക്കണം… ഒരു മാമ്പഴം പോലും നദിയിൽ വീഴാതെ സൂക്ഷിക്കണം. നദിക്കു മുകളിലുള്ള ശാഖയിലുള്ള പൂവ്, കായ്‌, പഴങ്ങൾ ഇവയെല്ലാം നിങ്ങൾ പറിച്ചെടുക്കുവിൻ”.

രാജാവ് പറഞ്ഞതനുസരിച്ചു കുരങ്ങന്മാർ അവയെല്ലാം പറിച്ചു വലിച്ചെറിഞ്ഞു.
വളരെ സൂക്ഷിച്ചു പ്രവർത്തിച്ചിട്ടു പോലും ഒരു മാമ്പഴം നദിയിൽ വീണു!

നദിയിലൂടെ ഒഴുകി ചെന്ന അത് രാജാവിന്റെ അംഗരക്ഷകന്‌ ലഭിച്ചു. അയാൾ രാജാവിനെ സമീപിച്ച്‌: “മഹാരാജൻ ഇതു നോക്കൂ ഇത് അപൂർവമായ മാമ്പഴമാണ്‌”.

“അത് ശെരി. ഇത് എവിടെ നിന്നാണ് കിട്ടിയത്” ?

“നദിയിൽ നിന്നാണ് കിട്ടിയത്. കാട്ടിനുള്ളിൽ നിന്ന് വന്നതായിരിക്കും”…

“ശെരി. നമുക്ക് ആ മരമെവിടെയാണെന്നു നോക്കാം”.

അവിടെ എത്തിച്ചേർന്ന മഹാരാജാവ് എല്ലാവരോടും മാമ്പഴം രുചിക്കുവാൻ പറഞ്ഞു.
അന്നു രാത്രി കുരങ്ങന്മാർ മാമ്പഴം തിന്നാനായി വന്നു.

“മന്ത്രി, എന്താണ് ഇവിടെ ഒരു ശബ്ദം”..?

“കുരങ്ങന്മാരുടെ ബഹളമാണ് രാജൻ”

“അങ്ങനെയാണെങ്കിൽ നാളെ അവയെ വേട്ടയാടുവാൻ കൽപിക്കൂ”.

“അയ്യോ…! കുടുങ്ങി….!

ക്ഷമിക്കുവിൻ, ക്ഷമിക്കുവിൻ.

രക്ഷപെടാനുള്ള മാർഗ്ഗം ഞാൻ പറഞ്ഞു തരാം.”

കുരങ്ങു രാജാവ് നല്ല നീളവും ബലവുമുള്ള ഒരു വള്ളി മരത്തിൽ കെട്ടി… അതിന്റെ മറ്റേ അറ്റം തന്റെ അരയിലും കെട്ടി…

“ഞാൻ അക്കരക്കു ചെന്ന് അവിടെയുള്ള മരത്തിൽ ഈ വള്ളിയുടെ അറ്റം കെട്ടാം.
പിന്നീട് ഓരോരുത്തരായി അക്കരക്കു വന്നാൽ മതി.”
കുരങ്ങു രാജാവ് ചാടി ചെന്ന് അക്കരെയുള്ള മരത്തിൽ വള്ളിയുടെ അറ്റം കെട്ടാൻ ശ്രമിച്ചു.
പക്ഷെ അതിനു നീളം പോരാ.
എന്ത് ചെയ്യണമെന്നറിയാതെ താൻ തന്നെ ഈ മരത്തിൽ പിടിച്ചു തൂങ്ങി കിടക്കണമെന്നു അതു വിചാരിച്ചു.

കുരങ്ങന്മാർ ഓരോരുത്തരായി ഈ വള്ളിയിൽ പിടിച്ചു തൂങ്ങി ഇക്കരക്കു വന്നുചേർന്നു…ഇതു മഹാരാജാവ് കാണുന്നുണ്ടായിരുന്നു…!

“എന്താണ് ആലോചിക്കുന്നത് .വേഗം എന്റെ മുകളിൽ കൂടി കയറി പോകൂ.”

“ഞാനെങ്ങനെ രാജാവിന്റെ മുകളിൽ കൂടി …”

“അതൊന്നും ആലോചിക്കാൻ സമയമില്ല. ഉം… വേഗം….”

“കണ്ടില്ലേ മന്ത്രി, ആ കുരങ്ങൻ തന്റെ കൂട്ടുകാരെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന്.”
എല്ലാ കുരങ്ങന്മാരും ഇക്കരെ  എത്തി. ഒടുവിൽ കുരങ്ങു രാജാവിനെ ശത്രുവായി കാണുന്ന ഒരുവൻ വന്നു. പ്രതികാരം ചെയ്യാൻ ഇതാണ് തക്ക  സമയമെന്നു കരുതിയ ആ കുരങ്ങൻ രാജാവിനെ ചവിട്ടി തള്ളി താഴെ ഇട്ടു, താഴെ വീണ കുരങ്ങു രാജാവിന് വല്ലാതെ പരിക്ക് പറ്റി. ഈ ദൃശ്യം കണ്ട രാജാവ് കുരങ്ങിനെ രക്ഷിക്കാൻ ചെന്നു.
“മഹാരാജാവേ, എനിക്ക് വിഷമമില്ല… എന്റെ കൂട്ടുകാരെ രക്ഷിക്കാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്…”

Muthassi kathakal – ഗുണപാഠം :: സ്വയം ത്യാഗം ചെയ്യലാണ് മികച്ച ത്യാഗം 

Malayalam Muthassi kathakal – മൂന്ന് മീനുകൾ

ഒരു കുളത്തിൽ മൂന്നു മത്സ്യങ്ങളുണ്ടായിരുന്നു.

അതിൽ, ഒരാൾ, ആപത്തുകൾ മുൻകൂട്ടി മനസ്സിലാക്കി രക്ഷപെടുമായിരുന്നു.

രണ്ടാമത്തെ മീൻ, ധൈര്യശാലിയായിരുന്നു. ഏതാപത്തിനെയും അവൻ  ധൈര്യത്തോടെ നേരിടുമായിരുന്നു.

മൂന്നാമത്തെ മീൻ, കുഴിമടിയനായിരുന്നു. വരുന്നത് വരുന്നിടത്ത് വച്ചു കാണാം എന്നതായിരുന്നു അവന്റെ സ്വഭാവം.

അങ്ങനെയിരിക്കെ, ഒരു ദിവസം രണ്ടു മനുഷ്യർ ആ കുളക്കരയിലെത്തി.

 അവരിൽ ഒരാൾ പറഞ്ഞു.
“ഈ കുളത്തിൽ നല്ല മുഴുത്ത മത്സ്യങ്ങൾ ഉണ്ട്. നാളെ നമുക്ക് വലയിട്ട് അവയെ പിടിക്കാം.”

 ഈ സംഭാഷണം മത്സ്യങ്ങൾ കേട്ടു.
ഒന്നാമൻ  അപ്പോൾ തന്നെ അടുത്തുള്ള പുഴയിലോട്ടു രക്ഷപെട്ടു.

പിറ്റേന്ന് വലയുമായി മീൻ പിടിക്കാൻ ആളെത്തി.

ഇത് കണ്ടു രണ്ടാമത്തെ മീൻ ചത്തതുപോലെ കിടന്നു.
ചത്ത മത്സ്യത്തെ ഒരു മനുഷ്യൻ എടുത്ത് ദൂരേക്കെറിഞ്ഞു. പെട്ടെന്ന് അവൻ അടുത്ത കുളത്തിലേക്ക്‌ രക്ഷപെട്ടു.

മൂന്നാമനാകട്ടെ  രക്ഷപെടാനൊരുപായവുമില്ലാതെ വലയിൽ കിടന്നു പിടഞ്ഞു കൊണ്ടേയിരുന്നു.

Muthassi kathakal – ഗുണപാഠം :: മടിയന്മാർക്കു രക്ഷപ്പെടാൻ കഴിയില്ല. 

Muthassi Kathakal – സ്വർണ്ണ മുട്ട ഇടുന്ന കോഴി

വളരെ പണ്ട് നടന്ന കഥയാണ്.
ഒരു ഗ്രാമത്തിൽ ഒരു കൃഷിക്കാരൻ ജീവിച്ചിരുന്നു.  അയാൾ ഒരു പാവപ്പെട്ടവനായിരുന്നു.  വളരെ കഷ്ടപ്പെട്ട് അധ്വാനിച്ചു അതിൽ കിട്ടുന്ന വരുമാനം അയാളുടെ കുടുംബത്തിനു മതിയായിരുന്നു .

ഒരു ദിവസം ജോലി ചെയ്തു വന്ന വൈകുന്നേരം അയാൾക്ക് വല്ലാതെ വിശന്നു. അയാൾ അടുക്കളയിൽ ചെന്ന് പാത്രമെടുത്തു നോക്കി. ഒന്നും കഴിക്കാനില്ല. അയാൾ ആലോചിച്ചു.

” ഉം!  ഇന്ന് രാത്രി എന്താണ് പാചകം ചെയ്യുക.”

ആ സമയത്ത് അയാളുടെ കുടിലിന്റെ വാതിലിൽ ഒരു കോഴി കരയുന്ന ശബ്ദം അയാൾ കേട്ടു.
  “ഏ  !  ആ കോഴി ഇന്നെനിക്ക് ഒരു നല്ല വിരുന്നാകുമെന്നു തോന്നുന്നു.”: അയാൾ പറഞ്ഞു.
 കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ആ കോഴിയെ കൃഷിക്കാരൻ പിടിച്ചു.

 ആ കോഴിയെ പാചകം ചെയ്യാൻ വേണ്ടി ശ്രമിച്ചപ്പോൾ ആ കോഴി പെട്ടെന്നു സംസാരിച്ചു : “കൃഷിക്കാരാ , എന്നെ ഒന്നും ചെയ്യരുത്. ഞാൻ നിന്നെ നന്നായി സഹായിക്കും.”

അപ്പോൾ കൃഷിക്കാരൻ ആശ്ചര്യത്തോടെ പറഞ്ഞു. “എന്താ ഇത് , ഈ കോഴി നന്നായി സംസാരിക്കുന്നുണ്ടല്ലോ. ഉം.. ശരി. അങ്ങനെയാണെങ്കിൽ നിന്നെ ഞാൻ കൊല്ലുന്നില്ല . പക്ഷെ , നീയെന്നെ ഏതു  വിധത്തിൽ സഹായിക്കുമെന്നു പറയൂ.”

അപ്പോൾ കോഴി പറഞ്ഞു : “നീ  എന്നെ കൊല്ലാതെ വിട്ടെങ്കിൽ ദിവസം ഒരു സ്വർണ മുട്ട വീതം തരും.”

അപ്പോൾ കൃഷിക്കാരൻ ആശ്ചര്യത്തോടെ പറഞ്ഞു :”ഏ! സ്വർണമുട്ടയോ ! അതും എന്നും തരുമോ ! പക്ഷെ ഈ കാര്യത്തിൽ എങ്ങനെ നിന്നെ വിശ്വസിക്കാം? ഒരു പക്ഷെ നീയെന്നെ ചതിച്ചാലോ ? “.

 അപ്പോൾ കോഴി പറഞ്ഞു : “നീയെന്നെ വിശ്വസിക്കണം . നാളെ  നിനക്കു സ്വർണമുട്ട തന്നില്ലെങ്കിൽ നിനക്കെന്നെ കൊല്ലാം.”

അപ്പോൾ കൃഷിക്കാരൻ പറഞ്ഞു :

“ശരി. നാളെ വരേയ്ക്കും നിനക്ക് വേണ്ടി ഞാൻ കാത്തിരുന്നു കൊള്ളം.”

ആ കൃഷിക്കാരൻ കുടിലിലേക്ക് പോയി ആ കോഴിയെ കൂട്ടിലടച്ചു. അടുത്ത ദിവസം കൃഷിക്കാരൻ കോഴി പറഞ്ഞതുപോലെ സ്വർണമുട്ട ഇട്ടിട്ടുണ്ടോ എന്നു നോക്കാൻ കോഴിക്കൂട്ടിലേക്ക് പോയി .

“ഏ ! എന്താ ഇത്? ആശ്ചര്യമായിരിക്കുന്നല്ലോ. ഇതു ശരിക്കും സ്വർണമുട്ട തന്നെ ആണല്ലോ.”

muthassi-kathakal-pdf

അയാൾ ആ മുട്ടയും എടുത്തു കൊണ്ട് ചന്തയിൽ വില്ക്കാനായി പോയി .

സ്വർണമുട്ടയും കൊണ്ട് ലേലം തുടങ്ങി.

“ഇത് അദ്ഭുതമാണ്‌ . സ്വർണമുട്ടയാണ്. വാങ്ങിക്കൊള്ളു ! ഇത് അതിശയമായ സ്വർണമുട്ട വാങ്ങിക്കൊള്ളു !” .

ഇതു കേട്ട് എല്ലാവരും സ്വർണമുട്ട കാണുവാൻ അടുത്തുകൂടി.

ഒരാൾ പറഞ്ഞു . “ആ സ്വർണമുട്ട  എനിക്ക് വേണം. എത്ര പൈസ വേണമെങ്കിലും തരാം . അതെനിക്കു താ .”

 “പേടിക്കേണ്ട , ഇതു നിങ്ങൾക്കു തന്നെ തരാം. നാളെ ഇതു പോലൊരു മുട്ട കൊണ്ടു വരാം.എല്ലാരും കാത്തിരുന്നോളൂ”.

കൃഷിക്കാരൻ ആ  സ്വർണമുട്ട വിറ്റു  നല്ലൊരു തുക സമ്പാദിച്ചു. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് കോഴി സ്വർണമുട്ട ഇട്ടിട്ടുണ്ടോ എന്നു നോക്കാനായി കോഴിക്കൂട്ടിനടുത്തേക്കു പോയി.

“ആഹാ ! അദ്ഭുതം ! ഇനിയുമൊരു സ്വർണമുട്ടയോ ! ഇപ്പോൾ തന്നെ ഇതും വിറ്റു കളയണം .”

അയാൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. വീണ്ടും അയാൾ ആ മുട്ടയും കൊണ്ട് ചന്തയിലേക്ക് പോയി.

“അതിശയമായ സ്വർണമുട്ട ! മേടിച്ചോളൂ !”  “ഈ മുട്ട ഞാൻ വാങ്ങിക്കോളാം .”

ഒരു സ്ത്രി പറഞ്ഞു . ദിവസം തോറും ആ കോഴി സ്വർണമുട്ട കൊടുത്തുകൊണ്ടെയിരുന്നു .കോഴി കൊടുത്ത സ്വർണമുട്ടയും കൊണ്ട് ആ കൃഷിക്കാരൻ നിറയെ പണം സമ്പാദിച്ചുകൊണ്ടെയിരുന്നു. അവൻ പണക്കാരനായി. അയാൾ  ഭയങ്കര അഹങ്കാരിയായി മാറി. ഓരോ ദിവസം മുട്ട കൊണ്ടു പോയി വിൽക്കാൻ അയാൾക്ക് മടിയായി. അതുകൊണ്ട് അയാൾ ആ കോഴിയെ കൊന്ന് അതിനുള്ളിലെ അതിനുള്ളിലെ എല്ലാ മുട്ടയും എടുക്കാമെന്ന് ചിന്തിച്ചു . അവൻ ആ കോഴിയെ കൊന്നു അതിന്റെ വയറു തുറന്നു നോക്കി. പക്ഷെ  അവനൊന്നും കിട്ടിയില്ല . അവന്റെ തെറ്റ് മനസിലായി.

 “സ്വർണമുട്ട കാണുന്നില്ല. ഇതിന്റെ ഉള്ളിലിരുന്ന സ്വർണ നിധി കാണുന്നുമില്ല.”

അവൻ നിരാശനായി കരഞ്ഞു .

“കോഴിയെ കൊന്നു കുറെ സ്വർണമുട്ട എടുക്കാമെന്ന് ഞാൻ വിചാരിച്ചു. ഇപ്പോൾ എന്റെ കയ്യിൽ ഒന്നുമില്ലല്ലോ.  “

Muthassi Kathakal – ഗുണപാഠം :: അത്യാഗ്രഹം ആപത്

കാക്കയും പാമ്പും

ഒരു മരത്തിൻറെ ചില്ലയിൽ രണ്ടു കാക്കകൾ കൂട് കെട്ടിയിരുന്നു. അവർ ദുഖിതരായിരുന്നു. അസംതൃപ്തമായിരുന്ന ഒരു ജീവിതമാണ്‌ നയിച്ചിരുന്നത്.
             മുട്ട വിരിയിക്കാൻ കഴിയാത്തതായിരുന്നു അവരുടെ ഏറ്റവും വലിയ ദുഖം.

muthassi-kathakal

അവിടെ അടുത്തായി ഒരു പൊറ്റിൽ ഒരു പാമ്പുണ്ടായിരുന്നു. കാക്കകൾ   ഇര തേടി പോകുമ്പോൾ ഈ പാമ്പ് മരത്തിനു മുകളിൽ ഇഴഞ്ഞു കയറി മുട്ടകൾ പൊട്ടിച്ചു കാക്കകുഞ്ഞുങ്ങളെ തിന്നുമായിരുന്നു.

 ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യമല്ല, പല പ്രാവശ്യം ഇങ്ങനെ സംഭവിച്ചതുകൊണ്ടായിരുന്നു  കാക്കകൾക്ക് വിഷമം.

അങ്ങനെ അവർ കുറുക്കനെ കണ്ടു ഇതിനൊരു പരിഹാരം കാണാൻ തീരുമാനിച്ചു.

കാക്കകളെ കണ്ട കുറുക്കൻ ഗുഹയിൽ നിന്ന് പുറത്തു വന്നു.

എന്നിട്ട് കാര്യം അന്വേഷിച്ചു. “എന്താ? എന്ത് പറ്റി?. എന്താ വിഷമം?. കാര്യം പറയൂ!. വന്നതിനു എന്തെങ്കിലും കാരണമുണ്ടാകും.”

അപ്പോൾ കാക്കകൾ അവരുടെ  കഥ വിവരിച്ചു.

 “ഞങ്ങൾ മറ്റൊരു മരത്തിൽ കൂട് കെട്ടാം എന്ന് വിചാരിക്കുന്നു. പക്ഷേ അതിനു മുൻപ് നിങ്ങളുടെ അഭിപ്രായം അറിയാമെന്നു വിചാരിച്ചു.”

“പ്രശ്നങ്ങളെ കണ്ട് ഒളിച്ചോടുകയല്ല വേണ്ടത്. നല്ല ഫലം കിട്ടാൻ നിങ്ങൾ അവയെ ധൈര്യപൂർവം നേരിടുകയാണ് വേണ്ടത്. നിങ്ങൾ ഞാൻ പറയുന്നത് പോലെ അനുസരിച്ചാൽ നിങ്ങളുടെ ശത്രു നശിക്കും.”

രണ്ടു കാക്കകളും കുറുക്കന്റെ ഉപദേശം അനുസരിക്കാമെന്ന് സമ്മതിച്ചു.

അടുത്ത ദിവസം ആണ്‍ കാക്ക ഇര തേടി പോയപ്പോൾ രാജകുമാരി കുളിക്കുന്നത് കണ്ടു . അവരുടെ മുത്തുമാല നദീതീരത്തായി ഊരി വച്ചിരിക്കുന്നതും ആണ്‍കാക്ക ശ്രദ്ധിച്ചു.

ക്ഷണനേരം കൊണ്ട് അത് താഴോട്ടു പറന്നു വന്നു മുത്തുമാലയും കൊത്തിക്കൊണ്ടു അതിവേഗം പറന്നു.

ഇതുകണ്ട രാജകുമാരി ഉച്ചത്തിൽ പറഞ്ഞു: “എന്റെ മുത്തുമാല …, കാവൽക്കാരി ആ കാക്കയെ പിടിക്കൂ!! . അതിനെ വിടരുത്!! . പിന്തുടരൂ!! . മുത്തുമാലയില്ലാതെ  നിങ്ങളെ ഞാൻ കൊട്ടാരത്തിൽ കടക്കാനനുവദിക്കില്ല.”

Muthassi-kathakal

രാജകുമാരിയുടെ ആജ്ഞയെ ഭയന്ന് കാവൽക്കാർ കാക്കയെ പിന്തുടർന്നു ഓടാൻ ആരംഭിച്ചു. പറന്നു പറന്ന് കാക്ക ആ മുത്തുമാല പാമ്പിന്റെ പൊറ്റിനുള്ളിൽ കൊണ്ടുപോയിട്ടു.

ഇതുകണ്ട ഭടന്മാർ പാമ്പിൻ  പൊറ്റ് ഇടിച്ചു നശിപ്പിക്കാൻ തുടങ്ങി. പാമ്പ് ചീറ്റിക്കൊണ്ട് പോറ്റിനുള്ളിൽ നിന്നും പുറത്തു വന്നു. ഉടൻ തന്നെ ഒരു ഭടൻ തന്റെ വാള് കൊണ്ട് അതിനെ തുണ്ടം തുണ്ടം ആക്കി. ഭടന്മാർ ആ മുത്തുമാലയും എടുത്തുകൊണ്ടു കൊട്ടാരത്തിലേക്ക് മടങ്ങി.

മരത്തിനു മുകളിൽ ഇരുന്നു കാക്കകൾ ഇവയെല്ലാം കാണുന്നുണ്ടായിരുന്നു. അവയ്ക്കു  വളരെ സന്തോഷമായി.

പിന്നീടു കാക്കകൾ മുട്ടയിട്ടു. മുട്ടകൾ  വിരിഞ്ഞു .

അവർ കുറുക്കന് നന്ദി പറഞ്ഞു സംതൃപ്തരായി കാലങ്ങളോളും ജീവിച്ചു.

ഗുണപാഠം :: ദുഷ്ടതയെ ഗൂഢാലോചന കൊണ്ട് മാത്രമേ വിജയിക്കാൻ സാധിക്കൂ . നാമെപ്പോഴും ജാഗരൂഗരായിരിക്കണം. നാം കൂട്ടമായി പ്രവർത്തിക്കരുത്‌. അതുപോലെ  മറ്റുള്ളവരുടെ ഗൂഢാലോജനക്ക് പാത്രമാകുകയുമരുത്.

Muthassi Kathakal – ജീവിക്കാം മറ്റുള്ളവർക്കും വേണ്ടി

0
muthassi-kadhakal

  വലിയ ധനികനായിരുന്നു ബ്രഹ്മാനന്ദൻ എന്ന വ്യാപാരി. പക്ഷെ, പറഞ്ഞിട്ടെന്താ? ആർക്കും ഒരു സഹായവും ചെയ്യാത്ത ദുഷ്ടനായിരുന്നു അയാൾ. അതുകൊണ്ടു തന്നെ എല്ലാർക്കും അയാളെ വെറുപ്പായിരുന്നു. Muthassi Kathakal

                                                           മറ്റുള്ളവർക്ക് തന്നെ ഇഷ്ടമില്ലെന്ന കാര്യം ബ്രഹ്മാനന്ദനെ ദുഃഖിതനാക്കി . ഒരു മനസ്സമാധാനവും കിട്ടാതായപ്പോൾ ബ്രഹ്മാനന്ദൻ കുറച്ചകലെ താമസിക്കുന്ന ഒരു സന്യാസിയെ ചെന്നു കണ്ടു. ബ്രഹ്മാനന്ദന്റെ സങ്കടം കേട്ടു കഴിഞ്ഞപ്പോൾ സന്യാസി പറഞ്ഞു: “വരൂ , നമുക്ക് കുറച്ച് നടക്കാം!”

muthassi-kadhakal
Muthassi Kathakal

  ബ്രഹ്മാനന്ദൻ സന്യാസിയോടൊപ്പം നടന്ന് ഒരു പുഴക്കരയിൽ എത്തി. പുഴയിലേക്ക് ചൂണ്ടി സന്യാസി പറഞ്ഞു : “നോക്കു , ഈ പുഴയിലെ വെള്ളം ഒരിക്കലും പുഴ സ്വന്തമാക്കി വെക്കുന്നില്ല . അത് തന്നത്താൻ കുടിച്ച് വറ്റിക്കുന്നുമില്ല. പകരം ആർക്കും അതെടുക്കാവുന്ന രീതിയിൽ പരന്നൊഴുകുന്നു!”

                                                            സന്യാസി അടുത്തുള്ള മരം ചൂണ്ടികാണിച്ചിട്ട് വീണ്ടും പറഞ്ഞു : “ആ കാണുന്ന മരങ്ങളെ നോക്കൂ, അവയുടെ മധുരമുള്ള പഴങ്ങൾ ഒരിക്കലും അവ സ്വന്തമായി തിന്നാറില്ല. അത് മറ്റുള്ളവർക്കായി നൽകുന്നു.

അതുപോലെ പൂക്കൾ സുഗന്ധം പരത്തുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ് . സൂര്യൻ ചൂടുണ്ടാക്കുന്നതും ചന്ദ്രൻ പ്രകാശിക്കുന്നതും അവർക്കു വേണ്ടിയല്ല!”

                                                             സന്യാസിയുടെ വാക്കുകൾ ശ്രദ്ധയോടെ ബ്രഹ്മാനന്ദൻ കേട്ടുനിന്നു. അപ്പോൾ സന്യാസി തുടർന്നു : “താങ്കൾ ധാരാളം പണം സമ്പാദിച്ചു. പക്ഷെ, അതിൽ നിന്നും ഒരു ചില്ലിക്കാശുപോലും ആർക്കും കൊടുത്തിട്ടില്ല

. താങ്കൾ അവ മറ്റുള്ളവർക്ക് കൂടി നൽകി നോക്കൂ. അവർ താങ്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും. അപ്പോൾ സന്തോഷവും സമാധാനവും താനേ ഉണ്ടായിക്കൊള്ളും !”

                                                              സന്യാസിയുടെ വാക്കുകൾ കേട്ടപ്പോൾ ബ്രഹ്മാനന്ദന് തന്റെ തെറ്റു മനസ്സിലായി. അങ്ങനെ അയാൾ നല്ലവനായി ജീവിക്കാൻ തുടങ്ങി .

ഗുണപാഠം :: നമ്മുടെ ജീവിതത്തിൽ മറ്റുള്ളവർക്കായിട്ടു കൂടി എന്തെങ്കിലും പ്രവർത്തിച്ചാൽ അവരുടെ സ്നേഹവും ബഹുമാനവും എന്നും നമ്മോടു കൂടെ ഉണ്ടാവും. Muthassi Kathakal

author

Muthassi Kathakal for kids – മാന്ത്രിക കണ്ണാടി

ഗ്രാനഡ എന്ന രാജ്യത്തെ രാജാവ് ചെറുപ്പക്കാരനായിരുന്നു. “അങ്ങ് ഒരു വിവാഹം കഴിക്കണം” , കൊട്ടാരം ക്ഷുരകൻ ഒരിക്കൽ രാജാവിനോട് പറഞ്ഞു. കൊട്ടാരത്തിന്റെ രാത്രി കാവൽക്കാരനും അതു തന്നെ ആവശ്യപ്പെട്ടു. “പ്രഭോ , അങ്ങേക്കു വേണ്ടി നല്ലൊരു യുവതിയെ കണ്ടു പിടിക്കാൻ ഭടന്മാരോട് കല്പിച്ചാലും…”

രാജ്യത്തെ മുത്തശ്ശിമാരെ രാജാവിന് വലിയ ഇഷ്ടമാണ്. ഏറ്റവും പ്രായം കൂടിയ മുത്തശ്ശിയോട് രാജാവ് തിരക്കി. “എന്റെ വിവാഹക്കാര്യത്തെപ്പറ്റി മുത്തശ്ശി എന്ത് പറയുന്നു? “

“നല്ല സ്വഭാവവും കാര്യപ്രാപ്തിയുമുള്ള യുവതിയെ വേണം അങ്ങ് ഭാര്യ ആക്കുവാൻ ,” മുത്തശ്ശി അറിയിച്ചു . അതു ശരിയാണെന്നു രാജാവിന് മനസിലായി.

യുവതികളുടെ സ്വഭാവവും കാര്യപ്രാപ്തിയും മനസിലാക്കാൻ ഒരു വിദ്യ പ്രയോഗിക്കാം … രാജാവ് തീരുമാനിച്ചു. അദ്ദേഹം അന്യരാജ്യത്തുനിന്നും രഹസ്യമായി ഒരു കണ്ണാടി വരുത്തി . അത് കൊട്ടാരത്തിനു മുന്നിൽ വയ്പ്പിച്ചു . എന്നിട്ടു ഭടന്മാരോടു പറഞ്ഞു.

“ഇതൊരു മാന്ത്രിക കണ്ണാടിയാണ്.  എന്തെങ്കിലും ചീത്ത സ്വഭാവമുള്ള യുവതികൾ ഈ കണ്ണാടിയിൽ നോക്കിയാൽ അതിൽ നിറയെ കറുത്ത പാടുകൾ വരും….നല്ല സ്വഭാവമുള്ള യുവതി നോക്കിയാൽ കണ്ണാടിക്കു ഒന്നും സംഭവിക്കില്ല.

നമ്മുടെ രാഞ്ജിയാകാൻ താല്പര്യമുള്ള ഈ രാജ്യത്തെ യുവതികൾ ഓരോരുത്തരായി വന്നു ഈ കണ്ണാടിയിൽ നോക്കാൻ നാമിതാ കല്പിക്കുന്നു ! കല്പന രാജ്യം മുഴുവൻ വിളംബരം ചെയ്യൂ.”

ഭടന്മാർ രാജകല്പന നാട്ടില്ലെല്ലായിടത്തും വിളംബരം ചെയ്തു. യുവതികൾ അതു കേട്ട് ആദ്യം സന്തോഷിച്ചു. എന്നാൽ തെറ്റു ചെയ്തിട്ടുള്ളവർ നോക്കിയാൽ കണ്ണാടിയിൽ കറുപ്പു പാടുകൾ വരുമെന്നറിഞ്ഞു അവർ പേടിച്ചു. “രാഞ്ജിയാകാൻ പോയി കുഴപ്പത്തിൽ ചെന്നു  ചാടേണ്ട. അറിഞ്ഞോ അറിയാതെയോ ചെറിയ തെറ്റെങ്കിലും ചെയ്തിട്ടുണ്ടാകും.”  അവരാരും കൊട്ടാരത്തിലേക്കു പോയില്ല.

യുവതികളെ കാത്തിരുന്നു രാജാവ് മടുത്തു. “നമ്മുടെ രാജ്യത്തപ്പോൾ തെറ്റു  ചെയ്യാത്ത ഒരു യുവതി പോലുമില്ലേ? ” അദ്ദേഹം ഭടന്മാരോട് തിരക്കി . ഭടന്മാർ അക്കാര്യം നാട്ടുകാരോടെല്ലാം ചോദിച്ചു. അതറിഞ്ഞ യുവാക്കൾ പ്രഖ്യാപിച്ചു .

“എങ്കിൽ ഞങ്ങൾക്കും ഈ നാട്ടിൽ നിന്നിനി പെണ്ണു വേണ്ട !” രാജ്യത്തെ യുവതികൾക്കെല്ലാം അതുകേട്ട്  പരിഭ്രമമായി.

ഭടന്മാർ അടുത്തുള്ള ആട്ടിടയ ഗ്രാമത്തിലും ഈ വിളംബരം നടത്തി. അവിടെയുള്ള ഒരു യുവതി ഭടന്മാരോട് പറഞ്ഞു. “കൊട്ടാരത്തിലെ കണ്ണാടിയിൽ നോക്കാൻ എനിക്കാഗ്രഹമുണ്ട്.” ഭടന്മാർ അവരെ കൊട്ടരത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. കൊട്ടാരത്തിലെത്തിയ ആട്ടിടയ സ്ത്രീയെ കണ്ടു എല്ലാവരും ചിരിച്ചു. Muthassi kathakal

“ഇവൾ നോക്കിയാൽ കണ്ണാടിയാകെ കറുത്തു പോകും ഹി … ഹി…” അതൊന്നും കൂട്ടാക്കാതെ യുവതി നേരെ കണ്ണാടിയുടെ മുന്നിലെത്തി. അത്ഭുതം ! കണ്ണാടിയിൽ ഒരു കറുത്ത പാടു പോലും ഉണ്ടായില്ല !

അതു കണ്ട് രാജാവ് നേരിട്ട് അങ്ങോട്ട് വന്നു. രാജാവിനെ കണ്ട് വാങ്ങിയിട്ട് സ്ത്രീ പറയാൻ തുടങ്ങി. “ചെറിയൊരു തെറ്റെങ്കിലും ചെയ്യാത്തവർ ഈ ഭൂമിയിൽ കാണില്ല, പ്രഭോ. അത്തരം തെറ്റുകൾ ഞാനും ചെയ്തിട്ടുണ്ട്. അതു കൊണ്ട് കണ്ണാടിയിൽ പാടുകൾ വന്നാലും എനിക്ക് ഭയമില്ല .

അങ്ങയെ വിവാഹം കഴിക്കണമെന്നു എനിക്ക് നിർബന്ധമില്ല .” യുവതി അത്രയും പറഞ്ഞിട്ട് രാജാവിനെ നോക്കി. രാജാവ് ചിരിച്ചു കൊണ്ട് അറിയിച്ചു.

“ഞാൻ ഉദ്ദേശിച്ച സ്വഭാവഗുണവും കാര്യപ്രാപ്തിയും നിനക്ക് ഉണ്ട്. ഇങ്ങനെയൊരു യുവതിയെ കണ്ടെത്താനാണ് ഈ സാധാരണ കണ്ണാടി കൊണ്ട് വച്ച് മാന്ത്രിക കണ്ണാടിയെന്ന് ഞാൻ പറഞ്ഞത്. 

” രാജാവിന്റെ ബുദ്ധിയിൽ എല്ലാവർക്കും മതിപ്പു തോന്നി. വൈകാതെ അദ്ദേഹത്തിന്റെ വിവാഹം ആർഭാടമായി നടന്നു. Malayalam Muthassi Kathakal for kids

ഗുണപാഠം :: ബുദ്ധിയുള്ളവർക്ക് ഏതു പ്രതിസന്ധിയും നേരിടാൻ കഴിയും.

Malayalam bedtime stories – ബുദ്ധിമാനായ മുയലും അഹങ്കാരിയായ സിംഹവും

muthassi-kathakal

Malayalam bedtime stories – പണ്ട് ഒരു കാട്ടിൽ ഒരു സിംഹരാജാവുണ്ടായിരുന്നു. അവൻ വലിയ അഹങ്കാരിയായിരുന്നു . കാട്ടിലെ മൃഗങ്ങൾക്കെല്ലാം അവനെ വലിയ പേടിയായിരുന്നു .  അങ്ങനെയിരിക്കെ അവൻ കാട്ടിലെ മൃഗങ്ങളെയെല്ലാം കൊന്നു തിന്നുവാൻ തുടങ്ങി. പിന്നെ മൃഗങ്ങളുടെ കഷ്ടകാലം തുടങ്ങി .

ഒരിക്കൽ അവർ ഒന്നിച്ചുചേർന്നു ഒരു ദിവസം സിംഹത്തിന്റെ മുന്നിലെത്തി വിനയത്തോടെ പറഞ്ഞു.”സ്വാമീ , അങ്ങയുടെ കൃപ ഉണ്ടെങ്കിലേ അടിയങ്ങൾക്ക് ഈ കാട്ടിൽ ജീവിക്കുവാൻ കഴിയൂ. ശക്തരായവർ ഇങ്ങനെ ദുരാചാരം പ്രവർത്തിക്കുന്നതു വളരെ കഷ്ടമാണ്.

രക്ഷിക്കേണ്ട പ്രജകളെയെല്ലാം അങ്ങു തന്നെ കൊന്നു ഭക്ഷിക്കുന്നത് ഒട്ടും ശരിയല്ല. ഞങ്ങളെല്ലാവരും ചേർന്ന് ഓരോ ദിവസവും ഓരോ മൃഗത്തെ അങ്ങേയ്ക്ക് ഭക്ഷണമായി തന്നു കൊള്ളാം . അതു സ്വീകരിച്ചു അങ്ങ് തൃപ്തനായി കഴിയണം.

പണ്ട് ഗരുഡനും പാമ്പുകളെ ഈ വ്യവസ്ഥയിൽ രക്ഷിച്ചിരുന്നുവല്ലോ.” സിംഹത്തിനു മൃഗങ്ങളുടെ അഭിപ്രായം ഇഷ്ടപ്പെട്ടു.അന്നുമുതൽ ഓരോ ബലിമൃഗം സിംഹത്തിനു ദിവസവും ഇരയായിക്കൊണ്ടിരുന്നു.മാസം ഒന്ന് കഴിഞ്ഞു. വൃദ്ധനായ ഒരു മുയലാണ് സിംഹത്തിന്റെ അന്നത്തെ ഇര. അത് തന്റെ ദുർവിധിയിൽ വല്ലാതെ ദുഖിച്ചു.

എങ്ങനെ ഞാനിതിൽ നിന്ന് രക്ഷപെടും എന്നായി അതിന്റെ ചിന്ത.ബുദ്ധിമാന്മാർ വിചാരിച്ചാൽ നടക്കാത്ത കാര്യമില്ലല്ലോ.ഇങ്ങനെ ഓരോന്നു ചിന്തിച്ചു മുയൽ പതുക്കെ നടന്നു.സിംഹത്തിന്റെ മുൻപിൽ വളരെ വൈകിയാണ് അവൻ എത്തിയത്. Malayalam bedtime stories

സിംഹമാണെങ്കിൽ വിശന്നു വലഞ്ഞിരിക്കുകയാണ്. കൃത്യസമയത്തു ഭക്ഷണമായി മൃഗം വന്നു കാണായ്കയാൽ സിംഹം കോപം കൊണ്ടു വിറച്ചു.മുയൽ വളരെ പേടിച്ചുകൊണ്ടാണ് അടുത്തുചെന്നത്.

“ഇത്രയും വൈകിയതെന്ത് ? എത്ര നേരമായി ഞാൻ വിശന്നിരിക്കുന്നു .”സിംഹം മുയലിനെ ശകാരിച്ചു. മുയൽ വിനയപൂർവം തൊഴുതുകൊണ്ട് സിംഹത്തോട് പറഞ്ഞു:

   “തമ്പുരാനെ അടിയൻ അങ്ങയുടെ മുന്നിലേക്ക് ധൃതിയിൽ വരികയായിരുന്നു. വഴിയിൽ മറ്റൊരു സിംഹം വന്നു എന്നെ പിടിച്ചുതിന്നുവാൻ ഒരുങ്ങി.ആ തടിയനെ പേടിച്ചു ഞാൻ കട്ടിൽ ഒരു വളഞ്ഞവഴിയിലൂടെ പോന്നതാണ്. അതാണ് ഇത്രയും താമസിച്ചത്. വൈകിയത് അടിയന്റെ കുറ്റമല്ല. സ്വാമി എന്നോട് ക്ഷമിക്കണം.”

                                               “നമ്മുടെ കാട്ടിൽ മറ്റൊരു സിംഹമോ ? അവനെ കൊല്ലാതെ ഞാനിനി ഭക്ഷണം കഴിക്കില്ല.ആ ഭോഷൻ എവിടെയാണ് ഒളിച്ചിരിക്കുന്നത്?”

 “തമ്പുരാനെ അടിയൻ ആ ധിക്കാരിയെ കാണിച്ചു തരാം ” എന്നു പറഞ്ഞ്‌ മുയൽ മുന്നിൽ നടന്നു. അലറിക്കൊണ്ട് സിംഹം പിന്നാലെയും.

                                              മുയൽ ആഴമുള്ള ഒരു കിണറ്റിനരികിലെത്തി.”സ്വാമി ആ ദുഷ്ടൻ ഈ കിണറ്റിലാണ് ഒളിച്ചിരിക്കുന്നത്. അങ്ങ് തൃക്കൺപാർക്കണം .” മുയൽ സവിനയം പറഞ്ഞു. ഉടനെ സിംഹം കോപത്തോടെ കിണറ്റിനുള്ളിലേക്കു നോക്കി.

തെളിഞ്ഞ വെള്ളത്തിലതാ ഒരു വൻസിംഹം തുറിച്ചു നോക്കുന്നു. ഭയങ്കരൻ ! കോപത്തോടെ സിംഹം അലറി. എതിരാളി ഉണ്ടോ വിട്ടു കൊടുക്കുന്നു. അവനും അതേപോലെ തന്നെ അലറി; “ധിക്കാരി , എന്നെപ്പോലെ നീയും അലറുന്നോ ? നിന്നെ ഞാൻ കൊന്നു കളയുന്നുണ്ട് ”

എന്ന് പറഞ്ഞു സിംഹം അട്ടഹസിച്ചു.അവനും വിട്ടുകൊടുത്തില്ല. കിണറ്റിനുള്ളിൽനിന്നും അതിനേക്കാൾ ഉഗ്രമായ അട്ടഹാസം ഉയർന്നു.

വിഡ്ഢിയായ ആ സിംഹം ശത്രുവിനെ കൊല്ലുവാൻ കിണറ്റിലേക്കെടുത്തുചാടി. അവൻ വെള്ളത്തിൽ മുങ്ങിപ്പൊങ്ങി. വെള്ളം കുടിച്ചു. അവന്റെ കൈകാലുകൾ കുഴഞ്ഞു. അവസാനം അവന്റെ ശ്വാസം നിലച്ചു.

വെള്ളത്തിൽ സ്വന്തം പ്രതിരൂപം കണ്ടു തിരിച്ചറിയാൻ പോലും ബുദ്ധിയില്ലാത്ത സിംഹം അങ്ങനെ ചത്തു മലച്ചു. ബലമുണ്ടായിട്ടെന്തു കാര്യം ? മുയൽ സന്തോഷത്തോടെ മടങ്ങിപ്പോവുകയും ചെയ്തു. Malayalam short stories

ഗുണപാഠം :: ബുദ്ധിയാണ് ബലം.ബുദ്ധിയില്ലെങ്കിൽ ബലവും നിഷ്പ്രഭമാണ്.

viralmaxx

Kids Story in Malayalam – ബുദ്ധിശാലിയായ കുതിര

malayalam-short-stories

Malayalam short story for childrens :അമരാപുരിയുടെ അതിർത്തിയിൽ കൊള്ളക്കാരുടെ ശല്യമുണ്ടായിരുന്നു. വഴിയിൽ കുഴികൾ കുഴിച്ച് അതിനു മുകളിൽ മണ്ണും ഇലകളും ഇട്ടു മൂടി ചതിക്കുന്നതാണ് കൊള്ളക്കാരുടെ രീതി. കുഴിയിൽ വീഴുന്നവരെ കൊള്ളയടിക്കും.

പ്രശ്നം അതിരൂക്ഷമായപ്പോൾ മിടുക്കരായ മൂന്നു പടയാളികളെ സൈന്യാധിപൻ വിളിച്ചു വരുത്തി. കേശു, രാമു, പപ്പൻ എന്നായിരുന്നു അവരുടെ പേരുകൾ.”കൊള്ളക്കാരുടെ താവളം എങ്ങനെയും കണ്ടെത്തണം.

കൊട്ടാരത്തിലെ ഏറ്റവും നല്ല കുതിരകളെ കൂടെ കൊണ്ടുപോയിക്കോളൂ.” സൈന്യാധിപൻ അറിയിച്ചു.ഇതു കേട്ടതും കൊട്ടാരത്തിലെ ഏറ്റവും മിടുക്കനായ കുതിരയെ തന്നെ കേശു തിരഞ്ഞെടുത്തു.

പിന്നാലെ രാമുവും നല്ലൊരു കുതിരയുടെ പുറത്തു ചാടിക്കയറി.

malayalam-short-stories for-childrens
Malayalam short stories for kids

“എനിക്ക് പതിവായി എന്റെ കൂടെയുള്ള ഈ കുതിര തന്നെ മതി…” പപ്പൻ പറഞ്ഞു. “ഹ… ഹ… ഈ കുതിരയോ ? ഇതൊരു മുടന്തനല്ലേ? പോരാത്തതിന് പ്രായവുമായി….” സൈന്യാധിപൻ പറഞ്ഞു.

“സാരമില്ല, ഇക്കാര്യത്തിന് അവൻ മതി. ” പപ്പൻ മുടന്തൻ കുതിരയുടെ പുറത്തുകയറി യാത്രയായി.

ദിവസങ്ങൾ കഴിഞ്ഞു.ദേഹമാകെ പരിക്കുകളുമായി കേശു തിരിച്ചെത്തി. “ക്ഷമിക്കണം പ്രഭോ, കൊള്ളക്കാരുടെ വാരിക്കുഴിയിൽ വീണുപോയി. ഒളിത്താവളം കണ്ടെത്താനായില്ല.” കേശു പറഞ്ഞു.

പിന്നാലെ രാമുവുമെത്തി. “ഞാനും കുതിരയും അവരുടെ ചതിക്കുഴിയിൽ വീണു! ” പിറ്റേന്നാണ്‌ പപ്പൻ എത്തിയത്. “പ്രഭോ,കൊള്ളക്കാരുടെ താവളം കണ്ടെത്തി.”

ഇതു കേട്ടതും സൈന്യാധിപൻ വലിയൊരു പടയെ പപ്പനോടൊപ്പം അയച്ചു. അവർ കൊള്ളക്കാരെ മുഴുവൻ പിടിച്ചു. “ആ മുടന്തൻ കുതിരയുടെ പുറത്തു പോയിട്ടും എങ്ങനെയാണു ലക്ഷ്യത്തിലെത്തിയത്?” സൈന്യാധിപൻ പപ്പനോട് ചോദിച്ചു.

“പ്രഭോ, ആ കുതിരയുടെ മുടന്ത് എങ്ങനെ വന്നതാണെന്നറിയാമോ? മുമ്പ് ഇതുപോലെയൊരു വാരിക്കുഴിയിൽ വീണതാണ്. അതിൽപിന്നെ ആ കുതിര വളരെ സൂക്ഷിച്ചാണ് നടക്കുക.മണ്ണിട്ട് മൂടിയ ചതിക്കുഴികൾ ആ കുതിരക്കു വേഗം തിരിച്ചറിയാം.

അത്തരം കുഴികളിൽ വീഴാതെ എന്നെ കൊള്ളക്കാരുടെ താവളത്തിൽ എത്തിച്ചത് ആ കുതിരയാണ്.” പപ്പൻ പറഞ്ഞു. “ശരിയാണ്.”അനുഭവത്തേക്കാൾ വലിയ അറിവില്ല.” സൈന്യാധിപൻ പറഞ്ഞു.

ഗുണപാഠം : അനുഭവത്തേക്കാൾ വലിയ അറിവില്ല .

Malayalam Stories for Childrens – പീറ്ററും ചെന്നായയും

ഒരിക്കൽ ഒരിടത്ത് പീറ്റർ എന്നു പേരുള്ള ഒരു ആൺകുട്ടിയുണ്ടായിരുന്നു . അവൻ അവന്റെ മുത്തശ്ശനൊപ്പം ഒരു പച്ച പുൽത്തകിടിയുടെ അടുത്തായിരുന്നു താമസം.അടുത്തുള്ള കാട്ടിൽ എല്ലാ തരത്തിലുമുള്ള അപകടങ്ങളും ഉണ്ടായിരുന്നു. ഒരു ദിവസം മുത്തശ്ശൻ പീറ്ററിനു മുന്നറിയിപ്പ് നൽകി! (Moral Stories in Malayalam for Kids)

“പീറ്റർ, നീ ഒരിക്കലും തന്നെ ആ പുൽത്തകിടിയിൽ പോകരുത്. പട്ടിണി കിടക്കുന്ന ചെന്നായ കാട്ടിൽ നിന്നു പുറത്തു വരം. അതു നിന്നെ ഭക്ഷിക്കുകയും ചെയ്യും.”

പീറ്ററിന്‌ ഭയമില്ലായിരുന്നു.ഒരു ദിവസം പ്രഭാതഭക്ഷണം കഴിഞ്ഞു പീറ്റർ തോട്ടത്തിന്റെ ഗേറ്റ് തുറന്നു പുൽത്തകിടിയിലെത്തി . ഒരു കുഞ്ഞിപക്ഷി ഒരു മരത്തിനു മുകളിൽ ഇരിപ്പുണ്ടായിരുന്നു.

“ഹലോ പീറ്റർ , നീ തനിച്ചിവിടെ എന്ത് ചെയ്യുകയാണ്?” ആ കുഞ്ഞിപക്ഷി ചിലച്ചുകൊണ്ട് പീറ്ററിനോട് ചോദിച്ചു. പീറ്റർ പറഞ്ഞു: “എത്ര സുന്ദരമായ പ്രഭാതം! ഞാൻ ഒന്നു നടക്കാൻ പോവുകയാണ്.”

അപ്പോൾ തന്നെ ഒരു താറാവ് അവിടേക്കു നടന്നു വന്നു. അടുത്തുള്ള കുളത്തിൽ നീന്തിത്തുടിക്കാമെന്നു വിചാരിച്ച് അവളും തുറന്ന ഗേറ്റിൽ കൂടിപീറ്ററിനെ അനുഗമിച്ചു.Malayalam short story for childrens

താറാവിനെ കണ്ട ഉടനെ കുഞ്ഞിപക്ഷി പുല്ലിലേക്കു പറന്നു വന്നു. കുഞ്ഞിപക്ഷി താറാവിനോട് അഹങ്കാരത്തോടെ ചോദിച്ചു : “നീ എന്താ ഇങ്ങനെ പിച്ചവച്ചു നടക്കുന്നത്. എന്നെപ്പോലെ പറക്കാൻ പാടില്ലേ? ” “അതിന് ആർക്കു പറക്കണം. എനിക്ക് നീന്താൻ സാധിക്കുമല്ലോ!”, താറാവ് പറഞ്ഞു. (Malayalam short story for kids)

എന്നിട്ടു അവളുടെ ചിറകുകൾ ഇളക്കികൊണ്ട് കുളത്തിലേക്ക് ചാടി . എന്നിട്ടവൾ ചെറിയ പക്ഷിയോട് പറഞ്ഞു. “ഇങ്ങോട്ടു വരൂ , മനോഹരമായ വെള്ളം!” കുഞ്ഞിപക്ഷി ചിലച്ചുകൊണ്ട് പറഞ്ഞു : “നീ തമാശ പറയുകയാണോ ? എനിക്ക് നീന്താൻ കഴിയില്ല.”

malayalam-short-stories-for-childrens
Malayalam short stories

അപ്പോൾ താറാവ് കളിയാക്കി ചിരിച്ചു കൊണ്ട് ചോദിച്ചു : “എന്നു വച്ചാൽ നിനക്ക് നീന്താനുള്ള കഴിവില്ല എന്നാണോ?” കുഞ്ഞിപ്പക്ഷി വേദന തോന്നി , രോഷാകുലനായി താഴേയ്ക്കു വന്നു. താറാവ് ചുറ്റും നീന്തി നീന്തി നടന്നു. പീറ്റർ നീണ്ട പുല്ലിൽ നിന്നു കൊണ്ട് രണ്ടു പക്ഷികളുടെയും വാദങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പെട്ടെന്ന് നീണ്ട പുല്ലുകൾ അനങ്ങുന്നത് പീറ്റർ കണ്ടു. ഒരു വലിയ വരയുള്ള പൂച്ച കുഞ്ഞിപക്ഷിയുടെ നേരെ പതുങ്ങി പതുങ്ങി വരുന്നു. പൂച്ച സ്വയം പറഞ്ഞു : “ആ പക്ഷി വാദിക്കുന്ന തിരക്കിലാണ്, അവൻ ഒരിക്കലും എന്നെ കാണുകയില്ല.”

എന്നിട്ട് അവൻ അവന്റെ പതുപതുത്ത പാദങ്ങൾ കൊണ്ട് പക്ഷിയുടെ നേരെ നിരങ്ങി നീങ്ങി . “ശ്രദ്ധിക്കൂ!” പീറ്റർ മുന്നറിയിപ്പ് നൽകി . പെട്ടെന്ന് പക്ഷി മരത്തിനു മുകളിലേക്ക് പറന്നു പോയി. കുളത്തിന്റെ നടുവിൽ നിന്ന് താറാവ് ദേഷ്യത്തോടെ ശബ്ദമുണ്ടാക്കി.

പൂച്ച നിരാശയോടെ പുറകിലോട്ടു പോയി. അവൻ പുല്ലിൽ ഇരുന്നു . എന്നിട്ടു മുഖമുരസി. “ഞാൻ ശ്രദ്ധിച്ചിരുന്നെങ്കിൽ ,” അവൻ ചിന്തിച്ചു. “അടുത്ത പ്രാവശ്യം എനിക്ക് ആ പക്ഷിയെ കിട്ടും.” അപ്പോഴേക്കും മുത്തശ്ശൻ വീടിനു വെളിയിലേക്കു വന്നു.

പീറ്റർ പുൽത്തകിടിയിൽ നിൽക്കുന്നതു കണ്ട് അദ്ദേഹത്തിന് കോപം വന്നു. “ഏതെങ്കിലും ചെന്നായ കാടിനു വെളിയിൽ വന്നായിരുന്നെങ്കിൽ നീ എന്തു ചെയ്യുമായിരുന്നു?” മുത്തശ്ശൻ ചോദിച്ചു. പീറ്റർ മറുപടി ഒന്നും പറഞ്ഞില്ല.

മുത്തശ്ശനെ ധിക്കരിച്ചതിൽ അവനു വിഷമമായി. പക്ഷെ , അതിൽ എന്ത് കുഴപ്പമാണെന്നു അവനു മനസിലായില്ല. മുത്തശ്ശൻ പീറ്ററിന്റെ പുറകെ നടന്നു. എന്നിട്ടു ഗേറ്റ് പൂട്ടിയിട്ടു. പീറ്റർ പുൽത്തകിടിയിൽ നിന്നും പോന്ന ഉടനെ തന്നെ വിശന്നു വലഞ്ഞ ഒരു ചെന്നായ കാട്ടിൽ നിന്ന് വന്നു.

മിന്നൽവേഗത്തിൽ , പക്ഷി മരത്തിന്റെ ഏറ്റവും മുകളിലേക്ക് പറന്നു പോയി. പൂച്ച മരത്തിൽ അള്ളിപ്പിടിച്ചു കയറി. താറാവ് പേടിച്ചു വിറച്ച് കുളത്തിനു വെളിയിലേക്കു ചാടി. ചെന്നായ താറാവിനെ കണ്ടതും അവളുടെ പുറകെ ഓടി.

അവൾ അവളെക്കൊണ്ട് സാധിക്കുന്ന വേഗത്തിൽ ഓടി , പക്ഷെ ചെന്നായ അതിവേഗത്തിൽ ഓടി, അവളെ പെട്ടെന്നു പിടിച്ചു. ഒറ്റ വിഴുങ്ങലിന് അവളെ അകത്താക്കി. പൂച്ചയും കുഞ്ഞിപ്പക്ഷിയും മരത്തിന്റെ ഏറ്റവും മുകളിലത്തെ ചില്ലയിൽ ഒരുമിച്ചിരുന്നു.

ചെന്നായ മരത്തിനു ചുറ്റും ആർത്തിയോടെ അവരെ നോക്കി നടന്നു. ഗേറ്റിനു പുറകിൽ നിന്ന് ഇത് കണ്ടുകൊണ്ടിരുന്ന പീറ്ററിന്‌ ഒരു നല്ല ബുദ്ധി തോന്നി. പൂച്ചയെയും പക്ഷിയെയും എങ്ങനെ രക്ഷിക്കാമെന്നു അവനു മനസിലായി.

ആദ്യം തന്നെ പീറ്റർ ഒരു നീളമുള്ള കയർ കണ്ടു പിടിച്ചു. പിന്നെ അവൻ തോട്ടത്തിന്റെ മതിലിൽ കയറി. അവൻ സുരക്ഷിതമായി മുകളിൽ ഇരുന്നതിനു ശേഷം കയറിൽ ഒരു കുരുക്കിട്ടു. പീറ്റർ പക്ഷിയെ വിളിച്ചു പറഞ്ഞു : “താഴേക്കു പറന്നു വന്ന്‌ ചെന്നായയുടെ തലയ്ക്കു ചുറ്റും പറക്കൂ.

പക്ഷെ നീ ഒരിക്കലും പിടി കൊടു ക്കരുത്!” അതുകേട്ട് കുഞ്ഞിപ്പക്ഷി അവളുടെ ചിറകുകൾ തൊട്ടു തൊട്ടില്ല എന്നുള്ള രീതിയിൽ ചെന്നായയ്‌ക്കു ചുറ്റും പറന്നു. മടുപ്പു തോന്നിയെങ്കിലും ചെന്നായ കോപത്തോടെ പക്ഷിയെ പിടിക്കാൻ നോക്കി.

പീറ്റർ പെട്ടെന്ന് തന്നെ കയറിൽ കുരുക്കുണ്ടാക്കികഴിഞ്ഞു. അവൻ ശ്രദ്ധിച്ച് കയർ താഴോട്ടിറക്കി.ചെന്നായയുടെ വാലിൽ പിടിച്ചു. എന്നിട്ടു സർവ്വശക്തിയുമെടുത്ത് കയർ ആഞ്ഞു വലിച്ചു. ചെന്നായ അതിൽ നിന്നും രക്ഷപെടാനായി ശക്തിയോടെ ചാടി. പക്ഷെ ബുദ്ധിമാനായ പീറ്റർ കയറിന്റെ മറ്റേ അറ്റം മരത്തിൽ കെട്ടി.

ചെന്നായ ചാടുന്നതിനനുസരിച്ചു കയർ മുറുകിക്കൊണ്ടിരുന്നു. ചെന്നായയ്‌ക്കു രക്ഷപെടാൻ സാധിച്ചില്ല.അപ്പോൾത്തന്നെ കുറെ വേട്ടക്കാർ ചെന്നായയുടെ കൽപ്പാടുകൾ പിന്തുടർന്ന് കാട്ടിൽ നിന്ന് വരുന്നുണ്ടായിരുന്നു.

അവർ അവരുടെ തോക്കുകൾ ഉയർത്തി വെടി വയ്ക്കാൻ തുടങ്ങി . “വെടി വയ്ക്കരുത്!” പീറ്റർ ആക്രോശിച്ചു. “പക്ഷിയും ഞാനും കൂടിയാണ് ചെന്നായയെ പിടിച്ചത്.അവനെ ഞങ്ങൾ മൃഗശാലയിൽ കൊടുത്തോളാം.

” വേട്ടക്കാർ മതിലിൽ ഇരിക്കുന്ന പീറ്ററിനെയും അവന്റെ കയറിന്റെ അറ്റത്തു കിടക്കുന്ന ചെന്നായെയും നോക്കി. അവർ ആശ്ചര്യപ്പെട്ടു പോയി. ആ വൈകുന്നേരം പീറ്റർ മൃഗശാലയിലേക്കു ഒരു വിജയ ഘോഷയാത്ര നടത്തി.

പീറ്ററിന്‌ പിന്നാലെ വേട്ടക്കാർ ചെന്നായെയുംപിടിച്ചു കൊണ്ട് വന്നു. മുത്തശ്ശൻ അതിനു പിന്നിൽ പൂച്ചയോടോപ്പവും കുഞ്ഞിപ്പക്ഷി പറന്നും അനുഗമിച്ചു. ചെന്നായയുടെ ഉള്ളിലിരുന്ന കരയുന്ന താറാവിനോടെന്നപോലെ പീറ്റർ പറഞ്ഞു “വിഷമിക്കേണ്ട , മൃഗശാല സൂക്ഷിപ്പുകാർ നിന്നെ പുറത്തെടുക്കുമെന്ന് എനിക്കുറപ്പുണ്ട്.” അവർ അത് ചെയ്യുകയും ചെയ്തു. Malayalam short story for childrens

ഗുണപാഠം : ബുദ്ധിപരമായി പ്രവർത്തിച്ചാൽ ഏതു ആപത്തിൽ നിന്നും രക്ഷപെടാം .

author

Stories for kids in Malayalam – ബുദ്ധിശാലിയായ നരി

malayalam-bedtime-stories

Stories for kids in Malayalam – പണ്ട് ഒരു കാട്ടിൽ ബുദ്ധിശാലിയായ നരിയുണ്ടായിരുന്നു. ഒരു ദിവസം അലഞ്ഞു തിരിഞ്ഞു കൊണ്ടിരുന്നപ്പോൾ നരി ഒരാനയുടെ ശരീരം കണ്ടു. ആനമാംസം തിന്നാനുള്ള ആർത്തിയോടെ നരി ആനയുടെ ഉടലിനരികിൽ ചെന്ന് പല്ലുകൾ കൊണ്ട് കടിച്ചു തിന്നാൻ ശ്രമിച്ചു.

എന്നാൽ ആനയുടെ തോൾ വളരെ കട്ടിയുള്ളതായിരുന്നു. നരി തന്റെ പല്ലുകളാൽ ആവുന്നത്ര കടിച്ചിട്ടും മാംസം കിട്ടിയില്ല. വിഷമിച്ചു പോയ നരി ആനയുടെ അടുത്തിരുന്ന് എന്ത് ചെയ്യാം എന്നാലോചിച്ചു. ഒരു സിംഹം ആ വഴി വരുന്നത് നരി കണ്ടു.

ആ സിംഹത്തിന്റെ അടുക്കൽ നരി വളരെ ഭവ്യതയോടെ പറഞ്ഞു. “രാജാവേ , ഞാൻ നിങ്ങൾക്കുവേണ്ടിയാണ് ചത്തു പോയ ആനയുടെ ഉടലിനു കാവലിരിക്കുന്നത്. ദയവായി അങ്ങിതു ഭക്ഷിച്ചാലും.” സിംഹം ഗർജിച്ചു . “ഞാൻ മറ്റു മൃഗങ്ങളാൽ കൊല്ലപ്പെട്ട ഇരയെ ഭക്ഷിക്കാറില്ല.

നിനക്കീ കാര്യം അറിയാമെന്നു കരുതുന്നു. വഴി മാറി നില്ക്കൂ…” ഇങ്ങനെ പറഞ്ഞു സിംഹം പോയി. സിംഹം ചത്തു പോയ ആനയുടെ ഉടൽ തിന്നാതെ പോയതിൽ നരിക്കു സന്തോഷമായി. എങ്കിലും ആനയുടെ തോല് പിളർന്ന് മാംസം എങ്ങനെ ഭക്ഷിക്കും എന്നു ചിന്തിച്ചു.

അങ്ങനെയിരിക്കെ കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു പുലി ഗർജിച്ചു കൊണ്ട് വന്നു. ഇത് അപായം എന്ന് കരുതിയ നരി ഈ പുലി തീർച്ചയായും ആനയുടെ മാംസം തിന്നാൻ തയ്യാറായിരിക്കുമെന്നു കരുതി പുലി അടുത്തു വന്നപ്പോൾ നരി വേഗം പറഞ്ഞു.

“സിംഹരാജാവിന്റെ വേട്ടമൃഗത്തിനാണ് ഞാൻ കാവൽ നിൽക്കുന്നത്. അവൻ കുളിക്കാൻ പോയിരിക്കുകയാണ്. അവൻ പോകുന്നതിനു മുൻപ് പറഞ്ഞു. ഏതെങ്കിലും പുലി ഇവിടെ വന്നാൽ എന്റെ അടുത്തു പറയൂ . ഈ കാട്ടിലുള്ള പുലികളെയെല്ലാം കൊല്ലാൻ ഞാൻ ശപഥം ചെയ്തിട്ടുണ്ടെന്ന് .

അതുകൊണ്ട് നീ വേഗം പോയ്‌ക്കോ.”

ഇതു കേട്ട പുലി പേടിച്ചോടിപ്പോയി. കുറച്ചു നേരത്തിനു ശേഷം ഒരു പുള്ളിപ്പുലി അതു വഴി വന്നു. ബുദ്ധിശാലിയായ നരിക്കറിയാമായിരുന്നു പുള്ളിപ്പുലിയുടെ കൂർമയുള്ള പല്ലുകൾ തന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന്.അതുകൊണ്ട് നരി പുള്ളിപ്പുലിയെ ഒരു ചെറുപുഞ്ചിരിയോടെ വരവേറ്റു. (Story in Malayalam)

“ആ വരൂ സ്നേഹിതാ, വരൂ, കുറേക്കാലമായല്ലോ കണ്ടിട്ട്. നീ എന്താ വിശപ്പുകൊണ്ട് വാടിപ്പോയല്ലോ. ഈ ചത്തുപോയ ആനയുടെ ശരീരത്തിൽ നിന്ന് കുറച്ചു മാംസം നീ തിന്ന്. സിംഹത്തിനായി ഞാനിതിന് കവലിരിക്കുകയാണ്. സിംഹം കുളിക്കാൻ പോയതാണ്.

പേടിക്കേണ്ട , ആ …” “അയ്യയ്യോ ! ഞാനെങ്ങനെ സിംഹത്തിന്റെ ഇരയെ തിന്നുക. സിംഹം കാണുകയാണെങ്കിൽ എന്നെ കൊല്ലില്ലേ? “

“അതു വിചാരിച്ചു നീ വിഷമിക്കേണ്ട ഞാൻ ജാഗ്രതയായി കാത്തിരുന്നോളാം. സിംഹം വരുമ്പോൾ ശബ്ദമുണ്ടാക്കാം .അപ്പോൾ നീ ഓടി പൊക്കോ.”

വിശപ്പു കൊണ്ട് വാടിയ പുള്ളിപ്പുലി അതു സമ്മതിച്ചു. നാരിയുടെ ഈ സന്ദർഭത്തിനു നന്ദി പറഞ്ഞു. പുള്ളിപ്പുലി ആനയുടെ ചർമ്മം കടിച്ചുകീറാൻ തുടങ്ങി.നരിയും അതു ശ്രദ്ധിച്ചു നോക്കിക്കൊണ്ടിരുന്നു. നരി ശബ്ദമുണ്ടാക്കി.

“ആ .. സിംഹം വരുന്നുണ്ട്. ഓടിക്കോ! ”

അടുത്ത നിമിഷത്തിൽ പുള്ളിപ്പുലി അവിടുന്ന് ഒറ്റ ഓട്ടം. നരിക്കു സന്തോഷമായി. ചിരിച്ചുകൊണ്ട് നല്ല രുചിയുള്ള ഭക്ഷണം ഒറ്റയ്ക്ക് തിന്നു. (Stories for kids in Malayalam)

ഗുണപാഠം: ബുദ്ധിയും അറിവുമാണ് ആയുധം.

author

Panchatantra stories in Malayalam Vol-1

panchatantra-stories-malayalam

നീല കുറുക്കൻ

( Panchatantra stories in Malayalam) പണ്ട് പണ്ട് കട്ടിൽ ഒരു കുറുക്കൻ വസിച്ചിരുന്നു. അന്ന് കട്ടിൽ അലഞ് തിരിഞ് നടന്നിട്ടും കഴിക്കാൻ ഭക്ഷണം ഒന്നും കിട്ടിയില്ല. അങ്ങനെ കുറുക്കൻ ഭക്ഷണം തേടി നഗരത്തിലേക്കു കടന്നു. നഗര വീഥികളിൽ എത്തിയ കുറുക്കനെ കുറെ പട്ടികൾ കടിക്കാൻ ഓടിച്ചു.രക്ഷപെടാനായി കുറുക്കൻ ഓടി ഒരു ഛായ ശാലയിൽ കേറി. Panchatantra stories in Malayalam

അവിടെ നീല ചായം വച്ചിരുന്ന ഛായ തൊട്ടിയിൽ വീണു്. പിന്തുടർന്നു വന്ന പട്ടികൾ കുറുക്കനെ കാണാഞ് തിരിച്ചു പോയി. ഇതറിഞ്ഞ കുറുക്കൻ കാട്ടിലേക്കു പോയി. കട്ടിലുണ്ടായിരുന്ന മൃഗങ്ങൾ എല്ലാം പുതിയ മൃഗം വരുന്നത് കണ്ട് പേടിച്ചു ഓടി

തന്നെ കണ്ട എല്ലാ മൃഗങ്ങളും പേടിച്ചോടുന്നതു കണ്ട് കുറുക്കന് ഒരു സൂത്രം തോന്നി. കുറുക്കൻ എല്ലാ മൃഗങ്ങളെയും വിളിച്ചു പറഞ്ഞു.
“സുഹൃത്തുക്കളെ നിങളെ എല്ലാവരെയും നയിക്കാനായി ധൈവം എന്നെ അയച്ചതാണ്. ഇനി മുതൽ ഞാനാണ് നിങളുടെ രാജാവ് .” (Malayalam Panchatantra stories )

Malayalam-panchatantra-stories
Panchatantra stories Malayalam

ഇതുകേട്ട മൃഗങ്ങൾക് എല്ലാം സന്തോഷമായി. ദിവസവും പുതിയ രാജാവിനുള്ള ഭക്ഷണവും മറ്റുള്ള ജോലികളും ചെയ്തുകൊടുത്തു.
അങ്ങനെ ഒരു ദിവസം കുറക്കാൻ സിംഹാസനത്തിൽ ഇരുന്നപ്പോൾ ഒരു കൂട്ടം കുറുക്കന്മാർ ഓരി ഇടുന്നത് കേട്ടു. കുറുക്കന്മാർ ഓരി ഇടുന്നതു കേട്ട കുറുക്കൻ സ്വയം മറന്നു ഓരിയിട്ടു. ഉടനെ കാര്യം മനസിലായ മറ്റു മ്രഗങ്ങൾ എല്ലാം ചേർന്ന് കുറുക്കനെ വിരട്ടി ഓടിച്ചു.

ബുദ്ധിശാലിയായ പ്രാവ് Panchatantra stories in Malayalam

പണ്ട് പണ്ട് ഒരു ഇടതൂർന്ന വനത്തിൽ ഒരു വലിയ ആൽ മരം ഉണ്ടായിരുന്നു. മരത്തിന് മുകളിൽ കുറെ പ്രാവുകൾ വസിച്ചിരുന്നു. മരത്തിനെ അടിയിൽ നിന്നും ഒരു വള്ളി പടർന്നു വരുന്നത് കണ്ട് അതിൽ ബുദ്ധിശാലിയായ പ്രാവ് പറഞ്ഞു
“എല്ലാവരും വരൂ നമുക് ഈ വള്ളിയെ ഉടനെ നശിപ്പിക്കണം. അല്ലെങ്കിൽ ഇത് നമുക് ഭാവിയിൽ അപകടമുണ്ടാക്കും .” എന്നെടുത്തു പറഞ്ഞു.
എന്നാൽ മറ്റുപ്രവുകൾ ഒന്നും ബുദ്ധിശാലിയായ പ്രാവ് പറഞ്ഞത് കേട്ടതെ ഇല്ല.
മൂന്ന് നാലെ മാസങ്ങൾ കൊണ്ട് ആ വള്ളി മരത്തിൽ പടർന്നു പിടിച്ചു.

ഒരുദിവസം പ്രാവുകൾ ഇര അന്വേഷിച്ചുപോയിരുന്നു. അപ്പോൾ ഒരു വേടൻ പ്രാവുകളെ പിടിക്കാനായി വള്ളിയുടെ മുകളിൽ കേറി വല വിരിച്ചു.

രാത്രി കൂടണഞ്ഞ പ്രാവുകൾ വള്ളിയിൽ വിരിച്ചിരുന്ന വലയിൽ വീണു. കുടുങ്ങി കിടന്ന പ്രാവുകൾ വലയിൽ നിന്നും രക്ഷപെടാനായി എന്താണ് മാർഗം എന്നെ ബുദ്ധിശാലിയാ പ്രാവിനോട് തിരക്കി.

അപ്പോൾ ബുദ്ധിശാലിയായ പ്രാവ് പറഞ്ഞു നാളെ നേരം വെളുക്കുമ്പോൾ വേടൻ വരും അപ്പോൾ എല്ലാരും ചത്തതുപോലെ അഭിനയിച്ചാൽ വേടൻ നമ്മളെ വലിച്ചെറിയും. എല്ലാവരെയും വലിച്ചെറിഞ്ഞ കഴിഞ്ഞാൽ നമുക് പറന്ന് രക്ഷപെടാം.

ഇത്തവണ ബുദ്ധിശാലിയായ പ്രാവ് പറഞ്ഞതുപ്രകാരം മറ്റു പ്രാവുകൾ പ്രവർത്തിച്ചാൽ എല്ലാവരുടെയും ജീവൻ രക്ഷപെട്ടു.

ഗുണപാഠം : ഒത്തുപിടിച്ചാൽ മലയും പോരും.

Malayalam stories for kids- മന്ത്രികച്ചെണ്ട – The Majic Drums

0
malayalam-stories-for-kids

Malayalam stories for kids:  ഒരിക്കൽ ഒരിടത്ത് വയസ്സനായ ഒരു ചെണ്ടക്കാരനുണ്ടായിരുന്നു. അയാളുടെ പേര് ചിണ്ടൻ എന്നായിരുന്നു. അയാൾക്ക്‌ ആകെയുള്ളത് ഒരു പഴഞ്ചൻ ചെണ്ടയായിരുന്നു. ചിണ്ടൻ ചെണ്ട കോട്ടാൻ തുടങ്ങിയാൽ എല്ലാവരും കളിയാക്കും. അപ്പോൾ ചിണ്ടന് സങ്കടം വരും.

എങ്കിലും ആഘോഷം വരുമ്പോൾ ചിണ്ടനും കൊട്ടാൻ പോകും.
                                                ഒരിക്കൽ രാജാവ് ആ നാട്ടിൽ വരാൻ തീരുമാനിച്ചു. രാജാവിനെ സ്വീകരിക്കാൻ ഉഗ്രൻ ചെണ്ടമേളം വേണം – നാട്ടുകാർ തീരുമാനിച്ചു. ആ നാട്ടിൽ രണ്ടു ചെണ്ടക്കാർ കൂടിയുണ്ടായിരുന്നു – കിണ്ടുവും ടുണ്ടുവും. ചെണ്ട കൊട്ടി രാജാവിനെ സ്വീകരിക്കാൻ കിണ്ടുവിന്റേയും  ടുണ്ടുവിന്റേയും കൂടെ ചിണ്ടനും പുറപ്പെട്ടു.(Malayalam stories for kids)

വഴിയിൽ അവർ വിശ്രമിക്കാനായി ഒരു മരച്ചുവട്ടിൽ ഇരിപ്പായി. ചിണ്ടൻ അങ്ങനെയിരുന്നു ഉറങ്ങിപ്പോയി. അപ്പോൾ കിണ്ടു  ടുണ്ടുവിനോട് പറഞ്ഞു: “ഇതു തന്നെ തക്കം! നമുക്ക് മിണ്ടാതെ സ്ഥലം വിടാം ! ഈ കിളവന്റെ പഴഞ്ചൻ ചെണ്ടമേളം കേട്ടാൽ രാജാവിനു ദേഷ്യം വരും.” (Malayalam stories for kids)

കിണ്ടുവും ടുണ്ടുവും സൂത്രത്തിൽ സ്ഥലം വിടാനൊരുങ്ങി. പക്ഷെ ഇതെല്ലാം മറ്റൊരാൾ കാണുന്നുണ്ടായിരുന്നു – മരത്തിനു മുകളിലെ വനദേവത!

പാവം ചിണ്ടനെ പറ്റിച്ചു കടക്കാൻ നോക്കുന്ന കിണ്ടുവിനേയും  ടുണ്ടുവിനേയും ഒരു പാഠം പഠിപ്പിക്കാൻ ദേവത തീരുമാനിച്ചു. ദേവത എന്തു ചെയ്തെന്നോ? മന്ത്രം ചൊല്ലി രണ്ടുപേരെയും ഉറക്കി!

പിന്നെ ദേവത മാന്ത്രികാവടികൊണ്ട് ചിണ്ടന്റെ ചെണ്ടയിൽ ഒന്നു കൊട്ടി. ‘ണ്ടിo!’. ആ ശബ്ദം കേട്ട് ചിണ്ടൻ ഉറക്കമുണർന്നു.

എല്ലാം മറന്നുറങ്ങുകയായിരുന്ന കൂട്ടുകാരെ വിളിച്ചുണർത്താൻ ചിണ്ടൻ കുറേ ശ്രമിച്ചു.പക്ഷേ , ദേവത മന്ത്രം ചൊല്ലി മയക്കിയ അവരുണ്ടോ ഉണരുന്നു! നിരാശനായ ചിണ്ടൻ ചെണ്ടയും ചുമലിലേറ്റി ഒറ്റയ്ക്ക് നടപ്പായി.

രാജാവ് ഗ്രാമത്തിന്റെ കവാടത്തിൽ എത്തിയിരുന്നു. ചെണ്ടക്കാരെ കാണാതെ പരിഭ്രമിച്ചു നിൽക്കുകയായിരുന്നു എല്ലാവരും. അപ്പോഴാണ് ചിണ്ടന്റെ വരവ്.

 “ഹും , താൻ മാത്രമേ ഉള്ളോ? ” അധികാരി ദേഷ്യപ്പെട്ടു. “കുറേപ്പേർ വന്നു ചെണ്ടമേളം കേമമാക്കണമെന്ന് പറഞ്ഞിരുന്നതല്ലേ? രാജാവിന് ദേഷ്യം വന്നാൽ തന്റെ കാര്യം പോക്കാ!”

അതു കേട്ട മറ്റൊരാൾ പറഞ്ഞു: “ആലോചിച്ചു നിൽക്കാനൊന്നും സമയമില്ല. വേഗം കോട്ടു തുടങ്ങു. രാജാവ് എത്തിക്കഴിഞ്ഞു.” ചിണ്ടൻ രണ്ടും കല്പിച്ചു കൊട്ട് തുടങ്ങി. മാന്ത്രികവടികൊണ്ടു ദേവത കൊട്ടിയതല്ലേ ! മധുരമായ ശബ്ദമാണ് അതിൽനിന്നു പുറത്തു വന്നത്. അനേകം ചെണ്ടക്കാർ ഒന്നിച്ചു കൊട്ടുന്ന ഗംഭീരമേളം ! (Malayalam stories for kids)

നാട്ടുകാർ അന്തംവിട്ടു നിന്നു. ചിണ്ടൻ എല്ലാം മറന്നു കൊട്ടോടുകൊട്ട്! അത്രയും നല്ല മേളം ആരും കേട്ടിരുന്നില്ല.

രാജാവ് അത്ഭുതത്തോടെ ചിണ്ടനെ അടുത്ത് വിളിച്ചു ധാരാളം സമ്മാനങ്ങൾ കൊടുത്തു!

*ഗുണപാഠം ::  ആരെയും നിസ്സാരരായി കണ്ടു  കളിയാക്കരുത് .

Malayalam Bedtime Stories-ആട്ടിൻകുട്ടിയും ചെന്നായയും

0
malayalam-bedtime-stories

Malayalam Bedtime Stories: ഒരിക്കൽ കുറെ ആട്ടിൻപറ്റം കാട്ടിലൂടെ മേഞ്ഞു നടക്കുകയായിരുന്നു. കൂട്ടത്തിലൊരു കുഞ്ഞാട് കൂട്ടം തെറ്റിപ്പോയി. കൂട്ടുകാരെല്ലാം കുറെ ദൂരെ എത്തിക്കഴിഞ്ഞതൊന്നും അവനറിഞ്ഞില്ല.

അവൻ അറിയാത്ത മറ്റൊരു കാര്യം കൂടി ഉണ്ടായിരുന്നു; ഒരു ചെന്നായ അവന്റെ പിന്നാലെ നടക്കുന്ന കാര്യം!കുഞ്ഞാട്  തനിച്ചാണെന്ന് ഉറപ്പു വരുത്തിയ ശേഷം ചെന്നായ അവനു മേൽ ചാടി വീണു.

malayalam-bedtime-stories

 “ആട്ടിറച്ചി കഴിച്ചിട്ട് നാളേറെയായി,” ചെന്നായ നാവു നൊട്ടി നുണഞ്ഞുകൊണ്ട് പറഞ്ഞു. രക്ഷപെടാൻ ഒരു മാർഗത്തിനായി കുഞ്ഞാട് തലപുകഞ്ഞാലോചിച്ചു. അവൻ എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ച് ചെന്നായയോട് സംസാരിക്കാൻ തുടങ്ങി. (moral stories in malayalam)

 “എന്നെ തിന്നോളൂ. പക്ഷേ , രുചിയുള്ള ആട്ടിറച്ചി തിന്നണമെങ്കിൽ അല്പം കാത്തിരിക്കണം.”

 “അതെന്താ?” ചെന്നായ അന്തം വിട്ടു.

 “ഞാൻ ഇപ്പോൾ വയറുനിറച്ചും പുല്ലു തിന്നതേയുള്ളൂ . ഇപ്പോൾ എന്നെ തിന്നാൽ പുല്ലു തിന്നുന്നതു പോലിരിക്കും.”  ആട്ടിൻകുട്ടി പറഞ്ഞു .

  ” അതു ശരിയാണല്ലോ! ” ചെന്നായയ്‌ക്കു തോന്നി.

 “പുല്ലൊക്കെ ദഹിച്ചു കഴിഞ്ഞാൽപ്പിന്നെ ആട്ടിറച്ചിയുടെ രുചി കൂടും , അറിയില്ലേ? “

കുഞ്ഞാട് വീണ്ടും പറഞ്ഞതു കൂടി കേട്ടതോടെ ചെന്നായയ്‌ക്ക്‌ കൊതി സഹിക്കാനായില്ല.

 “ഹും ! ദഹിക്കാൻ എത്ര സമയം വേണം? ” ചെന്നായ ചോദിച്ചു.

 “നൃത്തം ചെയ്താൽ വേഗം ദഹിക്കും. എന്റെ കഴുത്തിൽ കെട്ടിയ ഈ മണി ഒന്നു കിലുക്കിത്താ . എന്നാലേ എനിക്ക് നൃത്തം ചെയ്യാൻ തോന്നൂ .” കുഞ്ഞാട് പറഞ്ഞു. എന്നിട്ടു സ്വന്തം കഴുത്തിലെ മണി അഴിച്ചെടുത്ത് കൊടുത്തു.(Malayalam Bedtime Stories)

  ചെന്നായയ്‌ക്ക്‌ സന്തോഷമായി. എന്നിട്ട് കുഞ്ഞാട് കൊടുത്ത മണി ആഞ്ഞാഞ്ഞ് കിലുക്കിത്തുടങ്ങി.

 “ണിം…..ണിം….ണ്ണീo …..ണ്ണീo…..”

കുഞ്ഞാട് മണി കിലുങ്ങുന്ന ശബ്ദത്തിനനുസരിച്ച് നൃത്തം ചെയ്യാനും തുടങ്ങി.

   മണിയുടെ ഉച്ചത്തിലുള്ള ശബ്ദം അപ്പോഴാണ് ആട്ടിടയൻ കേട്ടത്. അയാൾ വന്നു നോക്കുമ്പോഴതാ തന്റെ കുഞ്ഞാടിനടുത്ത് ഒരു
ചെന്നായ നിന്ന് മണി കിലുക്കുന്നു!

അയാൾ കൈയിലുള്ള വടിയെടുത്ത് ചെന്നായയുടെ മുതുകത്ത് …..
                         ‘പ്ടെ..!
                      “ഹമ്മോ…” ചെന്നായ കരഞ്ഞു കൊണ്ട് ഒറ്റയോട്ടം! (Malayalam Bedtime Stories)

*ഗുണപാഠം ::  അപകടസമയത്ത് വേണ്ടതുപോലെ ബുദ്ധി ഉപയോഗിച്ചാൽ രക്ഷപെടാം. .

Malayalam short stories- ആട്ടിടയന്റെ വിദ്യ

0
malayalam-short-stories

Malayalam short stories: പണ്ട് പണ്ട് റഷ്യയിൽ മിലോവ് എന്നൊരു യുവാവുണ്ടായിരുന്നു. ആടുകളെ മേയ്ക്കുന്ന ജോലിയായിരുന്നു മിലോവിന്.

മിലോവിന്റെ സമപ്രായക്കാരെല്ലാം സൈന്യത്തിൽ ചേരാൻ പോയിട്ടും മിലോവ് ആടുകൾക്കൊപ്പം കഴിഞ്ഞു. മിലോവിനെ മറ്റുള്ളവർ എപ്പോഴും കളിയാക്കും.

“നല്ല തടിമിടുക്കുണ്ടല്ലോ. നാടിന് ഉപകാരമുള്ള വല്ല കാര്യത്തിനും പൊയ്ക്കൂടേ? പേടിത്തൊണ്ടൻ ….. ആടുകളെ മേച്ചു നടക്കുന്നു!.”

malayalam-short-stories
Malayalam short stories

കളിയാക്കൽ കേട്ടാലും മിലോവ് ഒന്നും മിണ്ടില്ല. അവൻ ഉണ്ണുന്നതും ഉറങ്ങുന്നതുമൊക്കെ ആടുകൾക്കൊപ്പമാണ്. ചിലപ്പോൾ മിലോവ് ആടുകളോട് സംസാരിക്കുക പോലും ചെയ്യും! മിലോവ് ഒന്ന് തലയാട്ടിയാൽപ്പോലും അതെന്തിനുവേണ്ടിയാണെന്ന് ആടുകൾക്ക് മനസ്സിലാകും .

അത്ര ഇണക്കമാണ് മിലോവിനോട്. നാളുകൾ കടന്നുപോയി. ഒരു രാത്രി മിലോവിന്റെ നാട്ടിൽ കൊള്ളക്കാരെത്തി. കരുത്തുള്ള യുവാക്കളെല്ലാം സൈന്യത്തിലായതു കാരണം മറ്റുള്ളവരെ കൊള്ളക്കാർ എളുപ്പത്തിൽ കീഴടക്കി. അക്കൂട്ടത്തിൽ മിലോവുമുണ്ടായിരുന്നു. (Malayalam short stories for kids)

കണ്ണിൽ കണ്ടതെല്ലാം കൊള്ളക്കാർ കവർച്ച ചെയ്തു. കൂടു തുറന്ന് ആടുകളെയും കൊള്ളക്കാർ തെളിച്ചു നടത്തി.പിടികൂടിയവരെയും കൊണ്ട് കൊള്ളക്കാർ മല കയറാൻ തുടങ്ങി. ഒപ്പം ആടുകളുമുണ്ട്. ചെങ്കുത്തായ മലയുടെ ഒരു വശത്തൂടെ വരിവരിയായി പോകുകയായാണവർ.

പെട്ടെന്ന് മിലോവ് ഒരു പ്രത്യേകതരം ശബ്ദമുണ്ടാക്കി.അടുത്ത നിമിഷം ആട്ടിൻകൂട്ടത്തിലെ മുട്ടനാടുകൾ മുന്നോട്ടു കുതിച്ച് കൊള്ളക്കാരെ ഒറ്റയിടി! വിചാരിച്ചിരിക്കാതെ ഇടികൊണ്ട കൊള്ളക്കാർ മലയിൽ നിന്ന് താഴേക്ക് വീണു. ബാക്കിയുള്ളവരെ മിലോവും സംഘവും എളുപ്പത്തിൽ കീഴടക്കി.

“ആടുകളെ മേച്ചു നടന്നാലും നാടിന് ഉപകാരം ചെയ്യാമെന്ന് മനസിലായില്ലേ?” തിരികെ മലയിറങ്ങുമ്പോൾ മിലോവ് ചോദിച്ചത് കേട്ട് മറ്റുള്ളവർ ഒന്നും മിണ്ടിയില്ല.

*ഗുണപാഠം :: ഏതു ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട്. ആരെയും നിസ്സാരരായി കണ്ടു കളിയാക്കരുത്… .