വീട് ബ്ലോഗ്

ദുശ്ശകുനം

0
Birbal-stories-in-malayalam-written

അക്ബറിന്റെ കൊട്ടാരം തൂപ്പുകാരിൽ വൃദ്ധനായ ഒരു സാധു മനുഷ്യനുണ്ടായിരുന്നു. ഒരു ദുശ്ശകുനമായിട്ടാണ് എല്ലാവരും അയാളെ വീക്ഷിച്ചിരുന്നത്. എന്നും പ്രഭാതത്തിൽ ചൂലും കുട്ടയുമായി കൊട്ടാര പരിസരത്തുകൂടി നീങ്ങുന്ന വൃദ്ധനെ കണികണ്ടാൽ ദൗർഭാഗ്യമായിരിക്കും ഫലമെന്ന് എല്ലാവരും വിശ്വസിച്ചു. ആരും അത് ഇഷ്ടപ്പെട്ടിരുന്നില്ല. ഈ കിഴവനെ കൊട്ടാരത്തിൽ നിന്നും അടിച്ചു പുറത്താക്കണമെന്ന് പലരും നിർദ്ദേശിച്ചു. ചക്രവർത്തിയും ഇയാളെക്കുറിച്ചു കേട്ടിരുന്നു.

ഒരു ദിവസം പതിവിലും നേരത്തെ പ്രഭാതത്തിലുണർന്ന ചക്രവർത്തി കണി കണ്ടത് ചൂലും കുട്ടയുമായി നീങ്ങുന്ന ഈ വൃദ്ധനെയാണ്. അയാളെ കണ്ടതോടെ ചക്രവർത്തിക്ക് വേവലാതിയായി. കണിഫലം തന്നെയും ബാധിക്കുമോ? എന്തൊക്കെയാണോ സംഭവിക്കാനിരിക്കുന്നത്?

പേടിച്ചത് തന്നെ സംഭവിച്ചു. അന്ന് രാവിലെ മുതൽ അസ്വസ്ഥജനകമായ വാർത്തകൾ തന്നെയാണ് കേട്ടുകൊണ്ടിരുന്നത്. അയൽരാജ്യം ആക്രമണത്തിന് തയാറാകുന്നു. നാട്ടിൽ പകർച്ചവ്യാധി പടർന്നു പിടിച്ചിരിക്കുന്നു. ചക്രവർത്തിയുടെ പ്രിയപ്പെട്ട ഒരു ബന്ധു അകാലത്തിൽ മരിച്ചുപോയിരുന്നു. എന്ത് പറയാനാണ് ഉച്ചഭക്ഷണം പോലും യഥാസമയത്തു കഴിക്കുവാൻ ചക്രവർത്തിക്ക് കഴിഞ്ഞില്ല. പതിവില്ലാത്ത ക്ഷീണവും മൗനവും ചക്രവർത്തിയെ പിടികൂടി. സംശയമേ വേണ്ട! ഇതിനെല്ലാം കാരണം ആ ദുശ്ശകുനക്കാരൻ വൃദ്ധൻ തന്നെ! മറ്റുള്ളവരൊക്കെ പറയുന്നത് ശെരിയാണ്.ഇയാൾ മൂലം തനിക്കിത്ര ദൗർഭാഗ്യമെങ്കിൽ സാധാരണക്കാരന്റെ കാര്യം പറയാനുണ്ടോ? ഇത്തരം നീചന്മാർ രാജ്യത്തു ഉണ്ടായിക്കൂടാ. ഇയാളെ വധിക്കുക തന്നെ. ചക്രവർത്തി തീരുമാനിച്ചു.

അടുത്ത ദിവസം വൃദ്ധനായ തൂപ്പുകാരനെ ബന്ധിച്ചു സഭയിൽ ഹാജരാക്കി. ചക്രവർത്തി സദസ്യരോടായി പറഞ്ഞു.

‘നിങ്ങൾ ഇയാളെക്കുറിച്ചു പറഞ്ഞതൊക്കെ സത്യമാണെന്ന് എനിക്ക് ബോധ്യമായി. ഈ ദുശ്ശകുനക്കാരൻ കിഴവനെ തൂക്കിക്കൊല്ലാൻ നാം തീരുമാനിച്ചിരിക്കുകയാണ്.സദസിൽ ആർക്കും എതിർപ്പില്ലെന്ന് കരുതട്ടെ’

‘ദുഷ്ടനും നീചനുമായ വൃദ്ധനെ വേഗം കൊല്ലുക. ഇയാൾ ജീവിച്ചിരിക്കാൻ അർഹനല്ല’

സഭാവാസികൾ ഒന്നായി അഭിപ്രായപ്പെട്ടു.

ബീർബൽ സദസിലുണ്ടായിരുന്നു ബീർബലിന് വൃദ്ധനോട് സഹതാപവും കരുണയും തോന്നി. എങ്ങനെയെങ്കിലും നിരപരാധിയായ വൃദ്ധനെ കൊലക്കയറിൽ നിന്നും രക്ഷപ്പെടുത്തണമെന്ന് ബീർബൽ തീരുമാനിച്ചു.

ബീർബൽ സഭയിലെഴുന്നേറ്റു നിന്നു. എല്ലാവരും ആകാംഷയോടെ ബീർബലിനെ നോക്കി. എന്താവും ബീർബൽ പറയാൻ പോകുന്നത്. ബീർബൽ തൂപ്പുകാരൻ വൃദ്ധനെയും ചക്രവർത്തിയെയും മാറി മാറി നോക്കി. എന്നിട്ടു ചക്രവർത്തിയോട് ചോദിച്ചു.

‘തിരുമേനീ, ഈ വൃദ്ധനോട് ഒരു ചോദ്യം ചോദിക്കാൻ എന്നെ അനുവദിക്കാമോ?’

‘തീർച്ചയായും, ബീർബൽ ചോദിച്ചുകൊള്ളു’ ചക്രവർത്തി പറഞ്ഞു.

ബീർബൽ വൃദ്ധന്റെ നേരെ തിരിഞ്ഞു. ‘അല്ലയോ കിഴവാ നിങ്ങൾ ഇന്നലെ ആരെയാണ് രാവിലെ ആദ്യമായി കണ്ടത്?’

കിഴവന്റെ കണ്ണിൽ ഭീതി തളം കെട്ടി നിന്നു. മനസ് പതറി അയാൾ വിക്കി വിക്കി പറയാൻ തുടങ്ങി.

പ്രഭോ, ഉണർന്നയുടൻ ഞാനാരെയും കണ്ടില്ല. ആരും എന്റെയടുത്തു ഉണ്ടായിരുന്നില്ല. ഞാൻ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം. ആദ്യമായി ഞാനിന്നലെ കണ്ടത് ചക്രവർത്തി തിരുമേനിയെയാണ്’ ബീർബൽ ചിന്താധീനനായി. ചിന്തയുടെ അവസാനത്തിൽ ഒരു മന്ദഹാസം ആ ചുണ്ടുകളിൽ വിരിഞ്ഞു.

‘ഹുസൂർ അങ്ങ് ഇന്നലെ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് കാരണം ഈ വൃദ്ധനാണല്ലോ. അയാളെ കണികണ്ടതുകൊണ്ടുള്ള ദൗർഭാഗ്യമായിരുന്നല്ലോ? ശരി തന്നെ. എന്നാൽ ഈ വൃദ്ധൻ ഇന്നലെ കണി കണ്ടത് അങ്ങേയാണ്. അതിന്റെ ഫലം എത്രയോ ഭീതിദമാണ്. ഇയാളിന്ന് കൊലമരത്തിൽ തൂങ്ങാൻ പോകുകയാണ്. അങ്ങാണോ ഈ സാധു വൃദ്ധനാണോ കൂടുതൽ നിർഭാഗ്യം അന്യർക്ക് കൊടുക്കുന്നതെന്നു ഒരു നിമിഷം ചിന്തിച്ചു നോക്കു’

ഇത്രയും പറഞ്ഞ ശേഷം ബീർബൽ ഇരുന്നു. ബീർബലിന്റെ യുക്തിയുക്തമായ വാക്കുകൾ ചക്രവർത്തിയുടെ മനസ്സിൽ തറച്ചു നിന്നു. ചക്രവർത്തി തെറ്റ് മനസിലാക്കി. ഈ സാധു വൃദ്ധനെ കൊല്ലാൻ ഉത്തരവിട്ടതിൽ ലജ്ജിച്ചു. അയാളെ ഉടൻ തന്നെ വിട്ടയച്ചു. മാത്രമല്ല വൃദ്ധശാപത്തിൽ നിന്ന് തന്നെ രക്ഷിച്ച ബീർബലിന് വലിയ ഒരു തുക പാരിതോഷികമായി നൽകുകയും ചെയ്‌തു .

കൊട്ടാരം ജോത്സ്യന് ഗ്രഹപ്പിഴ

0
thennali-raman-stories-malayalam

ബീജപ്പൂർ സുൽത്താന്റെ ഏറ്റവും വലിയ ശത്രുവായിരുന്നു കിഷ്‌ണദേവരായർ . കൃഷ്ണദേവരായരെ എങ്ങനെയെങ്കിലും വകവരുത്തണം എന്നൊരു വാശിയായിരുന്നു സുൽത്താന്. കാരണമുണ്ട് താനും. കൃഷ്ണദേവരായർ ജീവിച്ചിരുന്നാൽ ബീജപ്പൂർ രാജ്യം ഇല്ലാതാകും. കൃഷ്ണദേവരായരെ വകവരുത്താനായി സുൽത്താൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയത്തിൽ കലാശിച്ചു.

കൊട്ടാരം ജോത്സ്യൻ  സ്വാർത്ഥമതിയും ധനമോഹിയും ചതിയനുമായിരുന്നു. ഒരു ദിവസം സുൽത്താന്റെ ചാരൻ ജോത്സ്യനെ സമീപിച്ചു. വലിയൊരു തുക ജ്യോത്സ്യന് കൈക്കൂലിയായി നൽകി. അനന്തരം ജോത്സ്യനുമായി ഒരു കരാറുണ്ടാക്കി. ഇതായിരുന്നു കരാർ.

ചക്രവർത്തി നടപ്പാക്കാനിരിക്കുന്ന ആക്രമണപദ്ധതി എങ്ങനെയെങ്കിലും തടയണം. ജോത്സ്യരുടെ  അഭിപ്രായം അറിഞ്ഞിട്ടേ ചക്രവർത്തി യുദ്ധസമയം നിശ്ചയിക്കു. അപ്പോൾ തെറ്റായ വിവരങ്ങൾ നൽകി ചക്രവർത്തിയെ കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും ആക്രമണത്തിൽ നിന്നും പിന്തിരിപ്പിക്കണം. ആക്രമണത്തിന് തുനിഞ്ഞാൽ മരണമായിരിക്കും ഫലമെന്ന് ചക്രവർത്തിയോട് പറയണം. കൈക്കൂലി പറ്റിയ ജോത്സ്യൻ ചാരൻ പറഞ്ഞതുപോലെ ചെയ്യാമെന്നേറ്റു.

അടുത്ത ദിവസം ജോത്സ്യൻ ചക്രവർത്തിയെ കണ്ടു.

‘തിരുമനസ്സേ, ഗ്രഹനില വളരെ മോശമായി കാണുന്നു. യാതൊരു കാരണവശാലും അവിടുന്ന് രാജ്യം വിട്ടിറങ്ങരുത്. അടിയൻ ഒരു കാര്യം പറഞ്ഞാൽ കോപിക്കരുത്. ഒരു വർഷത്തേക്ക് അങ്ങ് ആക്രമണത്തിന് പുറപ്പെടരുത്. പുറപ്പെട്ടാൽ മൃത്യുവായിരിക്കും ഫലം എന്നാണ് ഗ്രഹങ്ങൾ പറയുന്നത്’

ജോത്സ്യന്റെ പ്രവചനങ്ങൾ ചക്രവർത്തിയെ ഞടുക്കി. എങ്കിലും ആക്രമണ പദ്ധതി ഉപേക്ഷിക്കുവാൻ അദ്ദേഹം തയ്യാറല്ലായിരുന്നു.

‘ജോത്സ്യരെ നിങ്ങളുടെ കണക്കുകൂട്ടലുകളിൽ തെറ്റുണ്ടെന്നാണ് എന്റെ ഉത്തമ വിശ്വാസം. ഞാൻ ആക്രമണത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിരുന്നു. ആരെതിർത്താലും നിശ്ചയിക്കപ്പെട്ട ദിവസം തന്നെ പട നീങ്ങുന്നതായിരിക്കും’

ചക്രവർത്തിയുടെ അഭിപ്രായം കേട്ട് സദസ്സിലുള്ളവർ ഞെട്ടിപ്പോയി. ഗ്രഹങ്ങളെ ധിക്കരിച്ചു ഇറങ്ങിത്തിരിക്കുക ശരിയല്ല. മുതിർന്നവർ ചക്രവർത്തിയെ ആ സംരംഭത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമായി.

ചക്രവർത്തി ആകെ ചിന്താകുഴപ്പത്തിലായി. മനസ്സുപറയുന്നത് ഇറങ്ങിത്തിരിച്ചോളാനാണ്. പക്ഷേ മുതിർന്നവരൊക്കെ കൊട്ടാരം ജോൽസ്യനെ ധിക്കരിക്കരുതെന്ന അഭിപ്രായക്കാരുമാണ്.

അവസാനം ചക്രവർത്തി രാമനെ വിളിപ്പിച്ചു.

‘രാമാ, ജോത്സ്യന്റെ പ്രവചനത്തെക്കുറിച്ചു നീ കേട്ടുകാണുമല്ലോ. പക്ഷേ എനിക്കതിൽ അശ്ശേഷം വിശ്വാസമില്ല. ജോൽസ്യന്റെ പ്രവചനങ്ങൾ വിശ്വാസനീയമല്ലെന്ന് നീ എങ്ങനെയെങ്കിലും തെളിയിക്കണം. അങ്ങനെയെങ്കിൽ നിനക്ക് ഞാൻ വലിയ ഒരു തുക സമ്മാനമായി നൽകാം’

‘തിരുമനസ്സേ, അക്കാര്യം ഞാനേറ്റു. പക്ഷേ ആ ശ്രമത്തിൽ ജോത്സ്യന് വല്ല ശിക്ഷയും ഞാൻ കൊടുത്താൽ എന്നോട് കോപിക്കരുത്, ആ ശിക്ഷ എത്ര കൂടിയാൽ പോലും’ രാമൻ പറഞ്ഞു.

ചക്രവർത്തിക്ക് എന്തിനും സമ്മതമായിരുന്നു.

ജോൽസ്യനെ കൊട്ടാരത്തിലേക്ക് വിളിപ്പിക്കണമെന്ന് രാമൻ ചക്രവർത്തിയോട് പറഞ്ഞു. അതനുസരിച്ചു ജോത്സ്യൻ കൊട്ടാരത്തിലെത്തി. രാമൻ ജോത്സ്യനുമായി സംഭാഷണം തുടങ്ങി.

‘ജോത്സ്യരെ, നിങ്ങളുടെ പ്രവചനങ്ങൾ എല്ലാം ഫലിക്കാറുണ്ടോ?’

‘തീർച്ചയായും. ഇതുവരെ ഞാൻ നടത്തിയിട്ടുള്ള പ്രവചനങ്ങൾ എല്ലാം തന്നെ സത്യമായി ഭവിച്ചിട്ടുണ്ട്. ഗ്രഹനില കാണിക്കുന്നതുപോലെയല്ലേ ഞാൻ പറയുന്നത്? ഗ്രഹങ്ങൾക്ക് ഒരിക്കലും തെറ്റാറില്ലല്ലോ?’ ജോത്സ്യൻ പറഞ്ഞു.

‘അങ്ങനെയോ? ഒരു പക്ഷേ നിങ്ങളുടെ പ്രവചനം തെറ്റിയെന്നിരിക്കട്ടെ അപ്പോൾ നിങ്ങളെന്ത് ചെയ്യും?’

‘എന്റെ പ്രവചനങ്ങൾ തെറ്റാണെന്നു തെളിയിച്ചാൽ ഞാനവർക്ക് എന്റെ ജീവൻ തന്നെ നൽകാം. സംശയമേ’ എന്നായി ജോത്സ്യൻ.

‘ആട്ടെ, ജോത്സ്യരെ നിങ്ങൾക്ക് എത്ര വയസുണ്ട്’

‘എനിക്ക് നാല്പത്തി മൂന്നു വയസായി.’

‘ശരി. ജോത്സ്യരുടെ ഭാവിഫലം എന്താണെന്നു വെളിപ്പെടുത്താമോ?’ രാമൻ ചോദിച്ചു

‘തീർച്ചയായും’

‘എപ്പോഴായിരിക്കും ജോത്സ്യരുടെ മരണം?’

‘എനിക്ക് എഴുപത്തി ഏഴ് വയസ്സുവരെ ആയുസുണ്ട്. അത് ഞാൻ ഗണിച്ചു വച്ചിരിക്കുകയാണ്’

അതായത് ജോത്സ്യൻ ഇനിയെത്ര നാൾ കൂടി ജീവിക്കുമെന്നാണ്?’

‘കൃത്യമായി പറഞ്ഞാൽ മുപ്പത്തിനാല് വർഷം കഴിഞ്ഞു മാത്രമേ എനിക്ക് മരണമുള്ളൂ’

‘അതിനിടക്ക് ജോത്സ്യൻ മരിക്കില്ലെന്നു തീർച്ചയാണോ?’

‘തീർച്ച നൂറുശതമാനം തീർച്ച’

പിന്നെ എല്ലാം ഞൊടിയിടക്കുള്ളിൽ കഴിഞ്ഞു. രാമൻ ഉറയിൽ നിന്ന് വാൾ വലിച്ചൂരി ജോത്സ്യരെ വെട്ടി. ജോത്സ്യരുടെ ശിരസ്സ് ശരീരത്തിൽ നിന്ന് വേറിട്ടു.

എല്ലാവരും അന്ധാളിച്ചു. രാമനാകട്ടെ യാതൊരു ഭാവഭേദവുമില്ലാതെ പറഞ്ഞു.

‘തിരുമേനി, ഇയാളുടെ പ്രവചനം തെറ്റാണെന്നു ഞാനിതാ തെളിയിച്ചിരിക്കുന്നു. ഇനി അങ്ങേയ്ക്കു ധൈര്യമായി യുദ്ധത്തിന് പുറപ്പെടാമല്ലോ?’

ചക്രവർത്തിക്ക് സമ്മതിക്കാതെ നിർവ്വാഹമില്ലായിരുന്നു. കൂടാതെ ചക്രവർത്തിക്ക് വേറൊരു സംശയം ഉണ്ടായിരുന്നു. ജ്യോത്സ്യന് വല്ല ശത്രുരാജ്യങ്ങളുമായി ഗൂഢബന്ധമുണ്ടോ? ഇയാൾ രാജ്യദ്രോഹം ചെയ്തിരിക്കുന്നുവോ? ഉടൻ ഏതാനും ഭടന്മാരെ ജോത്സ്യന്റെ ഭവനത്തിലേക്കയച്ചു. ജോത്സ്യനും ശത്രുരാജ്യവും തമ്മിൽ നടത്തിയ കത്തുകൾ ഭടന്മാർക്ക് അവിടെ നിന്ന് ലഭിച്ചു. ചക്രവർത്തിക്കെല്ലാം മനസിലായി. ശത്രു ചാരന്മാരിൽ നിന്നും പണം വാങ്ങി ജോത്സ്യൻ തന്നെ വഞ്ചിക്കുകയായിരുന്നു. ഏതായാലും രാമൻ അയാൾക്ക് തക്കശിക്ഷ തന്നെ കൊടുത്തു. ചക്രവർത്തി രാമനെ അഭിനന്ദിച്ചു. ധാരാളം സ്വർണനാണയങ്ങൾ രാമന് പാരിതോഷികമായി നൽകി. രാമൻറെ ബുദ്ധിവൈഭവം ഒന്ന് കൊണ്ട് മാത്രമാണ് സത്യം പുറത്തു വന്നത്.

നിശ്ചയിക്കപ്പെട്ട ദിവസം തന്നെ ചക്രവർത്തി പടനീക്കി. വിജയനഗരസൈന്യം വിജയക്കൊടി പാറിച്ചു. പല രാജ്യങ്ങളും കീഴടക്കി.

‘എന്റെ വിജയത്തിന് കാരണം രാമൻ തന്നെ’ വിജയശ്രീലാളിതനായി തിരിച്ചെത്തിയ ചക്രവർത്തി പറഞ്ഞു.

കാക്കപ്പെണ്ണും കൃഷ്ണസർപ്പവും

0
panchatantra

ഒരിടത്തു വലിയൊരു പേരാലിന്മേൽ ഒരു ആൺകാക്കയും പെൺകാക്കയും താമസിച്ചിരുന്നു .

അവർക്ക് കുട്ടികൾ ഉണ്ടായപ്പോൾ ഒരു കൃഷ്ണസർപ്പം മരപ്പൊത്തിൽ നിന്നും പുറത്തു  വന്നു ആ ശിശുക്കളെ ഭക്ഷിച്ചു .

അങ്ങനെ അതൊരു പതിവായി തീർന്നു .കാക്കപ്പെണ്ണ് പെറ്റു വളർത്തുന്ന ശിശുക്കളെ മുഴുവൻ കൃഷ്ണ സർപ്പം തിന്നു തീർത്തു .കാക്കകൾ അതി ദുഃഖിതരായി .

മറ്റൊരു മരച്ചുവട്ടിൽ അവരുടെ ഉറ്റ ചങ്ങാതിയായ ഒരു കുറുക്കൻ താമസിക്കുന്നുണ്ട് .അവർ അവിടെ ചെന്ന് അവനോടു പറഞ്ഞു : “സുഹൃത്തേ ,ഞങ്ങൾ ഇനി എന്താണ് ചെയ്യേണ്ടത് .?ദുഷ്ടനായ ഒരു കൃഷ്ണസർപ്പം പൊത്തിൽ  നിന്ന് വന്നു ഞങ്ങളുടെ മക്കളെ തിന്നുന്നു .കുട്ടികളെ രക്ഷിക്കാൻ ഒരു വഴി  പറഞ്ഞു തരു .പുഴക്കരയിൽ വയൽ ,അന്യന്നോട് സംഗം ചെയ്യുന്ന ഭാര്യ,സർപ്പമുള്ള വീട്ടിൽതാമസം -ഇങ്ങനെയെല്ലാമാണ് അവസ്ഥയെങ്കിൽ  ഒരുത്തനും സുഖമുണ്ടാവുമോ ?”

കുറുക്കൻ സമാധാനിപ്പിച്ചു : ഇക്കാര്യത്തിൽ വിഷാദിക്കാനൊന്നുമില്ല .അവനെ എന്തെങ്കിലും ഉപായം പ്രയോഗിച്ചു വേണം കൊല്ലാൻ ;ആയുധങ്ങളെ കൊണ്ട് പറ്റില്ല .നിസാരനാണെങ്കിലും ,ഉപായമറിയുന്നവനെ ശൂരന്മാർക്കുപോലും തോൽപ്പിക്കാൻ കഴിയുകയില്ല .വലുതും ചെറുതുമായ വലിയ മൽസ്യങ്ങളെ തിന്നതിനു ശേഷം കൊട്ടി അത്യാഗ്രഹം കൊണ്ട് ഞണ്ടിനെ തിന്നാൻ ശ്രമിച്ചപ്പോൾ കഴുത്തിറുകി ചത്ത് പോയ കഥ കേട്ടിട്ടില്ലേ ?”

കാക്കകൾ ചോദിച്ചു : “അതെന്തു കഥയാണ് ?”

അപ്പോൾ കുറുക്കൻ ഒരു കഥ പറഞ്ഞു:

ഒരു കാട്ടു പ്രദേശത്തു ധാരാളം ജലജീവികൾ പാർക്കുന്ന വലിയൊരു കുളമുണ്ടായിരുന്നു .

അവിടെ ഒരു കൊറ്റി ,വാർദ്ധക്യം കാരണം അവശനായി ,മൽസ്യങ്ങളെ പിടിച്ചു തിന്നാൻ അശക്തനായി തീർന്നു .അവൻ വിശന്നു വലഞ്ഞു കരഞ്ഞു തുടങ്ങി .

മുത്തുമണികൾ പോലുള്ള കണ്ണിനീർത്തുള്ളികളാൽ കുളക്കര നനച്ചു കൊണ്ട് അവൻ അങ്ങനെ ഇരിക്കുമ്പോൾ ഒരു ഞണ്ട് അവൻറെ ദുഃഖം കണ്ട് അനുതാപത്തോടു കൂടി  ചോദിച്ചു: “അമ്മാമാ ,അങ്ങ് എന്താണ് ഒന്നും കഴിക്കാതെ നെടുവീർപ്പിട്ടും ഇരിക്കുന്നത് .?”

കൊറ്റി മറുപടി പറഞ്ഞു : “ഉണ്ണീ ,നീ പറഞ്ഞുതു ശരിയാണ് .വൈരാഗ്യം വന്നു ഭവിക്കുകയാൽ ,ഞാൻ ഒന്നും കഴിക്കാതെ മരിക്കുക എന്ന വ്രതം അനുഷ്ഠിക്കുകയാണ്  .അതാണ് അടുത്ത് വരുന്ന മത്സ്യങ്ങളെ പോലും പിടിച്ചു തിന്നാത്തത്‌ .”

ഞണ്ട് അതുകേട്ട് സാത്ഭുതം ചോദിച്ചു : “എന്താണ് അമ്മാമാ ,അങ്ങയുടെ വൈരാഗ്യത്തിന് കാരണം ?”

കൊറ്റി ഒരു നെടുവീർപ്പിട്ടു ,”ഉണ്ണീ ,ഞാൻ ഈ കുളക്കരയിൽ തന്നെയാണ് ജനിച്ചു വളർന്നത് ;ഇനി പന്ത്രണ്ടു കൊല്ലത്തേക്ക് മഴഉണ്ടാവുകയില്ലയെന്നു കേട്ടപ്പോൾ എനിക്ക് ദുഃഖം സഹിക്ക വയ്യാതായതാണ് .”

ഞണ്ടിന് ഉൽക്കണ്ഠയായി .പന്ത്രണ്ട് കൊല്ലത്തേക്ക്  മഴയുണ്ടാവുകയില്ലെന്ന് ആരാണ് അങ്ങയോട് പറഞ്ഞത് .?”

കൊറ്റി പറഞ്ഞു : “എൻ്റെ സ്നേഹിതനായ ഒരു ജോത്സ്യനുണ്ട് .അദ്ദേഹമാണ് പറഞ്ഞത് .ഗ്രഹനില അങ്ങനെയാണത്രെ .ഇപ്പോൾ തന്നെ ഈ കുളത്തിൽ അധികം വെള്ളമില്ല .മഴ പെയ്യ്തില്ലങ്കിൽ ഇപ്പോഴുള്ള വെള്ളം കൂടി വേഗം വറ്റും . വെള്ളം വറ്റിയാൽ എൻ്റെ ഒപ്പം കളിച്ചു വളർന്ന ജലജീവികളെല്ലാം നശിക്കുകയില്ലേ ?എനിക്ക് അവരെ വേർപിരിയുന്ന കാര്യം ആലോചിക്കാൻ തന്നെ വയ്യ .അതുകൊണ്ടാണ് ഞാൻ പ്രായോപവേശ വ്രതമെടുത്തു മരിക്കാനുദ്ദേശിക്കുന്നത് .ചെറിയ കുളങ്ങളിൽ നിന്നും ജലജീവികളെ ബന്ധുക്കൾ വലിയ കുളങ്ങളിലേക്ക് മംകൊണ്ടു പോവുന്നുണ്ട് .മുതല ,നീരാന മുതലായവർ തനിയെ പോവുകയും ചെയ്യും .ഈ കുളത്തിലെ ജലജീവികൾ ഇതൊന്നും മറിയാതെയും ആലോചനയൊന്നും മില്ലാതെയും ഇരിക്കുന്നു .അതാണ് എനിക്ക് അധിക സങ്കടം .”

ഞണ്ട് ഇതു കേട്ടു മറ്റുള്ള ജലജീവികളോടൊക്കെ ഈ വർത്തമാനം പറഞ്ഞു .എല്ലാ ജീവികളും അത് കേട്ട് ഭയപ്പെട്ടു .

മൽസ്യങ്ങളും ആമകളും എല്ലാവരും കൂടി കൊറ്റിയുടെ അടുത്തുചെന്നു ചോദിച്ചു ; “അമ്മാമാ ,ഞങ്ങൾക്ക് വല്ല വഴിയുംമുണ്ടോ ?”

കൊറ്റി ആലോചന നടിച്ചു പറഞ്ഞു : “ഇവിടെ നിന്നു അധികം ദൂരത്തല്ലാതെ താമരപ്പൂക്കൾ നിറഞ്ഞ വലിയൊരു കുളമുണ്ട് .എത്രകാലം മഴപെയ്യാതെതിരുന്നാലും അത് വറ്റുകയില്ല .എൻ്റെ പുറത്തെ കയറിയിരുന്നു കൊൾവിൻ .ഞാൻ നിങ്ങളെ അങ്ങോട്ട് കൊണ്ട് പോകാം .

അവരെല്ലാം അവനെ വിശ്വസിച്ചു .അച്ഛനെയും മകനെയും ,അമ്മാമനെയും ,മരുമകനെയും ,ജേഷ്ഠനെയും ,അനുജനെയുമൊക്കെ വിളിച്ചുകൂട്ടി : ഞാൻ മുൻപേ ,ഞാൻ മുൻപേ ” എന്ന് പറഞ്ഞു പുറപ്പെട്ടു തുടങ്ങി .ദുഷ്ട ചിത്തനായ കൊറ്റി അവരെ ഓരോരുത്തരെയായി പുറത്തു കയറ്റി കുളത്തിൽ നിന്നും അധികം അകലെയല്ലാതെ ഒരു കല്ലിന്മേൽകൊണ്ടു വച്ചു തിന്നു .തിരിച്ചു വന്നു വലിയ  കുളത്തിലെ വിശേഷങ്ങൾ പറഞ്ഞു കേൾപ്പിച്ചു ബാക്കിയുള്ള ജലജീവികളെ സന്തോഷിപ്പിച്ചു ..അങ്ങനെ അവൻ പതിവായി ചെയിതു പോന്നു .

ദിവസങ്ങൾ കഴിഞ്ഞു പോകവേ .ഒരു ദിവസം ഞണ്ട് സവിഷാദം അവനോടു പറഞ്ഞു : “അമ്മാമാ ,നമ്മൾ രണ്ടു പേരും കൂടിയാണല്ലോ ആദ്യം സ്നേഹ സംഭാക്ഷണം ചെയ്തത് .എന്നിട്ടും മറ്റുള്ളവരെയെല്ലാം കൊണ്ട് പോയിട്ടും എന്നെ മാത്രം മറന്നു കളഞ്ഞത് .?എൻറെ ജീവനും രക്ഷിക്കണേ .”

ഏതു കേട്ടപ്പോൾ ദുഷ്ടനായ കൊറ്റി ആലോചിച്ചു “മൽസ്യം തിന്നുതിന്നു എനിക്ക് മടുത്തു .എപ്പോൾ ഞണ്ടിയിറച്ചി കിട്ടുകയാണെങ്കിൽ അതൊരു രസം തന്നെ ..”

ഇങ്ങനെ വിചാരിച്ചു ഞണ്ടിനെ പുറത്തു കയറ്റി കൊല കല്ലിൻറ അടുത്തേക്ക് പറന്നു .ഞണ്ട് ദൂരത്തു നിന്ന് തന്നെ കൊലക്കല്ലിന്മേൽ മലപോലെ എല്ലിൻ കൂട്ടം കിടക്കുന്നതു കണ്ടു .അത് മൽസ്യങ്ങളുടെ എല്ലുകളാണെന്നു അവനു മനസിലായി .

പക്ഷെ അവൻ ഒന്നും മറിയാത്ത ഭാവത്തിൽ ചോദിച്ചു .”അമ്മാമാ ,ഈ വലിയ കുളത്തിലേക്ക് ഇനി എത്ര ദൂര മുണ്ട് ?എന്നെചുമന്നിട്ടുഅങ്ങേക്ക് വയ്യാതെയായിരിക്കുന്നല്ലോ ..”

ഞണ്ട് എത്ര മന്ദബുദ്ധിയാണെന്ന് ഓർത്തു ചിരിച്ചു കൊണ്ട് കൊറ്റി പറഞ്ഞു : “എടോ ഞണ്ടേ  എവിടെ വലിയകുളം ?വലിയ കുളവും മറ്റുമില്ല .എൻ്റെ വയറു കഴിയാനുള്ള യാത്രയാണിത് ..നീ ഇഷ്ട് ദൈവത്തെ ഓർത്തോ .ഞാൻ നിന്നെ ഈ കല്ലിന്മേൽ വച്ചു തിന്നാൻ പോവുകയാണ് .”

അവൻ ഏതു പറഞ്ഞ ഉടൻ ഞണ്ട് വെള്ളത്താമരവളയം പോലെ മൃദുലമായ അവൻറെ കഴുത്തിൽ പിടിച്ചു ഇറുക്കി .അവർ ചാവുകയും ചെയ്തു.

അതിനുശേഷം ഞണ്ടു കൊറ്റിയുടെ കഴുത്തു കൊണ്ട് പതുക്കെ പതുക്കെ നടന്നു കുളത്തിൽ തിരിച്ചെത്തി .

അപ്പോൾ എല്ലാ ജലജീവികളും ഓടി വന്നു ചോദിച്ചു : “എടോ ഞണ്ടേ നീ എന്താണ് മടങ്ങി വന്നത് ?അമ്മാമാനെന്തേ വരാഞ്ഞത് ?ഞങ്ങളൊക്കെ പോകാൻ ഒരുങ്ങി നിൽക്കുകയാണല്ലോ .”

ഞണ്ട് ഇതു കേട്ട് ഒന്ന് ചിരിച്ചു പറഞ്ഞു :”വിഡഢികളെ നിങ്ങളെല്ലാവരും ആ കള്ളൻ്റെ നുണ കേട്ട് വിശ്വ സിച്ചല്ലോ  !അവൻ ഇവിടെ നിന്നും കൊണ്ട് പോയവരെയെല്ലാം ഏറെദൂരത്തല്ലാതെ ഒരു കല്ലിന്മേൽ കൊണ്ട് പോയി വച്ച് തിന്നുകയാണ് ചെയ്തത് .ഞാൻ എന്റെ ആയുസ്സിന്റെ വലിപ്പം കൊണ്ട് ആ വിശ്വസവഞ്ചകൻറെ സൂത്രം മനസിലാക്കി അവനെ ഇറുക്കി കൊന്നു കളഞ്ഞു .അവന്റെ കഴുത്തിതാ ഞാൻ കൊണ്ട് വന്നിരിക്കുന്നു .ഇനി പരിഭ്രമിക്കുകയൊന്നും വേണ്ട..

“അതുകൊണ്ടാണ് ഞാൻ പറഞ്ഞതു കുറുക്കൻ തുടർന്നു .”നിസാരനാണയെങ്കിലും ഉപായം അറിയാവുന്നവനെ ശൂരനുപോലൂം കൊല്ലാൻ കഴിയുകയില്ലെന്ന് .”

കാക്ക ചോദിച്ചു : “സുഹൃത്തേ ,പറയൂ എങ്ങനെയാണ് ഈ ദുഷ്ട സർപ്പത്തെ കൊല്ലുക .?”

കുറുക്കൻ പറഞ്ഞു കൊടുത്തു :”നെ വല്ല നഗരത്തിലേക്കും ചെല്ലൂ .അവിടെ ചെന്ന് വല്ല രാജാവിൻെറയോ മന്ത്രിയുടേയോ സ്വർണ്ണമാല കൊത്തിയെടുത്തു കൊണ്ട് വന്നു പാമ്പിൻറെ മാളത്തിലിടു .സേവകന്മാർ മാലെടുക്കാൻ വേണ്ടി സേവകന്മാർ പാമ്പിനെ കൊല്ലാതിരിക്കുകയില്ല.”

കാക്കാദമ്പതിമാർ ഏതു കേട്ടു തിരിച്ചു പോന്നു .

പിന്നീട് ഒരു ദിവസം കാക്കപ്പെണ്ണ് യദൃചഛാ ഒരു കുളക്കരയിൽ ചെന്നപ്പോൾ ഒരു രാജവിന്റെ അന്തപുരത്തിലെ സ്ത്രീകൾ കുളത്തിൽ കുളിക്കുന്നത്  കാണാനിടയായി   .അവർ കരയിൽ പല വിലപ്പിടിപ്പുള്ള വസ്ത്രങ്ങളും സ്വർണ്ണ മലകളും മുത്ത് മാലകളും അഴിച്ചു വച്ചിരുന്നു .

കാക്കപെണ്ണ് ആ കൂട്ടത്തിൽ നിന്നും ഒരു പൊൻ മാലയെടുത്തു സ്വന്തം  മരപ്പൊത്തിനു നേർക്ക് പതുക്കെ പറന്നു തുടങ്ങി .അത് കണ്ടു രാജഭൃതൃനമാർ വടിയും  കുന്തവും മറ്റുമായി ,കാക്കയുടെ പിന്നാലെ ഓടി വന്നു .കാക്ക മാല കൊണ്ട് പോയി പാമ്പിൻറെ മാളത്തിലിട്ടു ദൂരെ പോയി നോക്കിയിരുന്നു .

  രാജഭൃതൃനമാർ മാളത്തിലേക്ക് നോക്കിയപ്പോഴുണ്ട് വലിയൊരു കൃഷ്ണസർപ്പം പടവും വിരുത്തി നിൽക്കുന്നു .അവർ അവനെ തല്ലി കൊന്നു  മാലയുമെടുത്തു മടങ്ങി പോയി .കാകദമ്പതിമാർ അതിനു ശേഷം സുഖമായി കഴിഞ്ഞു കൂടുകയും ചെയ്തു .

“അതുകൊണ്ടയാണ് ഞാൻ പറഞ്ഞത് ,”ദമനകൻ തുടർന്നു :സൂത്രം കൊണ്ടയാണ് ഇക്കാര്യം നേടേണ്ടത് .പരാക്രമം കൊണ്ടല്ല.ബുദ്ധിശാലികൾക്ക് അസാദ്യമായിട്ട് ഒരു കാര്യവുംമില്ല .ബുദ്ധിയുള്ളവനാണ് ശക്തൻ ;ബുദ്ധിയില്ലാത്തവന് ബലംമില്ല .മദോന്മത്തനായ സിംഹത്തെ വെറു മൊരു മുയൽ വീഴ്ത്തി കഥ കേട്ടിട്ടില്ലേ .?”

കരടകൻ ചോദിച്ചു .: “അതെന്തു കഥയാണ് “?

അപ്പോൾ ദമൻകൻ ഒരു കഥ പറഞ്ഞു :

ചെന്നായയും കൊക്കും

0
aesop-kathakal-malayalam-pdf download

പണ്ടൊരിക്കൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരു ചെന്നായയുടെ തൊണ്ടയിൽ ഒരു എല്ലു തടഞ്ഞു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും എല്ലു പുറത്തെടുക്കാൻ ചെന്നായക്ക് സാധിച്ചില്ല.

ഇനിയെന്താ മാർഗം? ചെന്നായക്ക് പരിഭ്രാന്തിയായി. ജീവൻ ഒടുങ്ങാൻ ഇത് മതി.

നോക്കണേ! ആർത്തി വരുത്തിവച്ച വിന.

അവൻ പരിഭ്രാന്തനായി ഓടി.അപ്പോൾ ആ വഴി ഒരു കുറുക്കൻ വന്നു.

കുറുക്കനോട് ചെന്നായ കാര്യം പറഞ്ഞു. ‘കാര്യം ഗൗരവമാണ്. എങ്ങനെയെങ്കിലും സഹായിച്ചേപറ്റൂ’

കുറുക്കൻ എല്ലാം സഹതാപപൂർവം കേട്ടു. എന്നിട്ടു അവൻ ചോദിച്ചു ‘എങ്ങനെ എവിടെ വച്ചാണ് ഈ അപകടം പറ്റിയത്’

‘ഇന്ന് ഒരു കൊഴുത്ത കുഞ്ഞാടിനെ കിട്ടി. അത് തിന്നുകൊണ്ടിരിക്കുമ്പോഴാണ് ഈ അപകടം. ഞാൻ ആ കാണുന്ന വളവിന്റെ അപ്പുറത്തുള്ള ഓക്ക് മരത്തിന്റെ ചുവട്ടിലായിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത്.’ ചെന്നായ കുറുക്കനോട് സംഭവം വിവരിച്ചു.

‘വളരെ സന്തോഷം. എനിക്കും നല്ല വിശപ്പുണ്ട്. ബാക്കി ഇറച്ചി എന്തായാലും അവിടെ കാണുമല്ലോ. ഞാനത് അകത്താക്കിയിട്ട് സമയമുണ്ടെങ്കിൽ ഈ വഴി വരാം.

ഇത്രയും പറഞ്ഞ ശേഷം കുറുക്കൻ ഓക്കുമരത്തിന്റെ ചുവട്ടിലേക്ക് ഓടി.

ചെന്നായയ്‌ക്ക് നിസ്സഹായനായി നിൽക്കാനേ സാധിച്ചുള്ളൂ.

അവൻ പിന്നീട് അനവധി മൃഗങ്ങളെ കണ്ടു സഹായം അഭ്യർത്ഥിച്ചു. എല്ലാവരും അവനെ കൈവെടിഞ്ഞു.

ചെന്നായ ക്ഷീണിച്ചവശനായി. തൊണ്ടയിൽ അസഹ്യമായ വേദനയും. ശ്വാസം വിടാൻ തന്നെ ബുദ്ധിമുട്ട്.

നിരാശനും ദുഃഖിതനുമായ ചെന്നായ ഒരു മരചുവട്ടിലിരുന്നു. അപ്പോൾ ആ വഴി ഒരു കോക്ക് വന്നു.

ചെന്നായ വിളിച്ചു കൂവി.’സഹോദരാ, ഒന്ന് നിൽക്കണേ. ഞാൻ ഒരു പാവം ആണ്. എന്റെ തൊണ്ടയിൽ ഒരു എല്ലിൻകഷ്ണം കുടുങ്ങിപോയിരിക്കുകയാണ്. നീ എന്നെ ഒന്ന് സഹായിക്കുമോ?

‘നീ നല്ലവനാണ്. നീ ശ്രേഷ്ഠനാണ്. നിന്റെ വെളുത്ത നിറം തന്നെ നിന്റെ ഔന്യത്യമല്ലേ പ്രകടിപ്പിക്കുന്നത്

‘നിന്റെ നീളമുള്ള കൊക്കുകൊണ്ട് നിഷ്പ്രയാസം നിനക്ക് ഈ എല്ലിൻ കഷണം വലിച്ചെടുക്കാം’

കൊക്കിനു ചെന്നായയോട് സഹതാപം തോന്നി.

ചെന്നായ തുടർന്നു. ‘പ്രിയ കൊക്കുചങ്ങാതി നിന്നോട് ഞാനെന്നും കടപ്പെട്ടിരിക്കും. എന്നെ സഹായിച്ചാൽ ഞാനിന്നു മുതൽ നിന്റെ അടിമയായി ജീവിക്കാം’

കൊക്ക് ചെന്നായയെ സഹായിക്കാമെന്ന് ഏറ്റു.

ചെന്നായ വായ മലർക്കെ തുറന്നു. കൊക്ക് തന്റെ നീളമുള്ള കൊക്ക് ചെന്നായയുടെ വായിലേക്ക് കടത്തി നിഷ്പ്രയാസം എല്ലിൻ കഷണം എടുത്തു ദൂരെയെറിഞ്ഞു.

ഹാവു! ചെന്നായക്ക് ആശ്വാസമായി കാര്യം സാധിച്ചതും ചെന്നായയുടെ വിധം മാറി. അവൻ കൊക്കിന്റെ നേരെ നോക്കി ഒന്നു മുറുമ്മി. എന്നിട്ടു പറഞ്ഞു.

‘ഹേയ് വിഡ്ഢി! നീ എന്തിനാണ് ഇവിടെ നീ എന്തിനാണ് ഇവിടെ നിൽക്കുന്നത്. സമയം കളയാതെ പോയില്ലെങ്കിൽ നിന്റെ തടിക്കു കേടാ. ജീവൻ വേണമെങ്കിൽ ഓടിക്കോ!’

കൊക്ക് ജീവനും കൊണ്ട് പറന്നുപോയി.

സഹായം അർഹിക്കുന്നവർക്കേ നൽകാവൂ. ദുഷ്ടന്മാരെ സഹായിക്കുന്നത് അപകടവും നാണക്കേടും വിളിച്ചു വരുത്തും.

ക്രൂരമായ ശിക്ഷ

പണ്ടൊരിക്കൽ ഒരു കുറുക്കൻ രാത്രികാലങ്ങളിൽ പതിവായിറങ്ങി കൃഷിക്കാരന്റെ കൃഷിയും വിളയും നശിപ്പിച്ചു പോന്നു. കുറുക്കനെ പിടിക്കാൻ കർഷകൻ പല കെണികളും വച്ചെങ്കിലും കുറുക്കൻ വലയിൽ വീണില്ല.

പക്ഷേ ഒരു ദിവസം അപ്രതീക്ഷിതമായി കുറുക്കൻ കൃഷിക്കാരന്റെ വലയിൽ വീണു. സന്തോഷത്തോടൊപ്പംതന്നെ കൃഷിക്കാരനിൽ പ്രതികാരാഗ്നിയും ജ്വലിച്ചു. കൃഷിക്കാരൻ കുറുക്കനെ നിർദ്ദയമായി മർദിച്ചു. വേദന കൊണ്ട് കുറുക്കൻ പുളഞ്ഞു.

‘എന്റെ മാന്യ കർഷക സുഹൃത്തേ’ കുറുക്കൻ കൃഷിക്കാരനോട് യാചിച്ചു, ‘ഞാനങ്ങയോടു മാപ്പ് അപേക്ഷിക്കുന്നു. ഇനി ഒരിക്കലും ഞാൻ താങ്കളുടെ കൃഷിസ്ഥലത്തു വരില്ല. എന്നെ ദയവ് ചെയ്‌തു ഇതിൽ കൂടുതൽ മർദിക്കരുത്’

കർഷകന് കൂടുതൽ ദേഷ്യമായി.

‘ധിക്കാരി, നിന്നെ ഞാൻ വെറുതെ വിടില്ല. ഇഞ്ചിഞ്ചായി നിന്നെ ഞാൻ കൊല്ലും. നിനക്കും നിന്റെ വർഗത്തിലുള്ളവർക്കും എന്നും ഇതൊരു പാഠമാകണം.

കൃഷിക്കാരൻ കുറുക്കനെ ഒരു മരത്തിൽ ചരടുകൊണ്ട് ബന്ധിച്ചു. കുറെ തുണിക്കഷ്ണങ്ങൾ കൊണ്ട് വന്നു കുറുക്കന്റെ വാലിൽ ചുറ്റി. എന്നിട്ടു കർഷകൻ അതിൽ എണ്ണയൊഴിച്ചു തീ കൊളുത്തി.

പ്രാണവേദനയോടെ കുറുക്കൻ പിടഞ്ഞു. കൃഷിക്കാരനും കൂട്ടരും ആർത്തു വിളിച്ചു.

ആളുന്ന തീജ്വാലയിൽ കുറുക്കനെ ബന്ധിച്ചിരുന്ന ചരട് കത്തിപോയി. ചരട് പൊട്ടിയതും കുറുക്കൻ മരണവെപ്രാളത്തോടെ ഓടി. വിളഞ്ഞു നിൽക്കുന്ന പാടത്തിന്റെ നടുവിലൂടെ. അവന്റെ കത്തുന്ന വാലിൽ നിന്നുള്ള തീയിൽ വിളനിലം മുഴുവൻ കത്തി ചാമ്പലായി.

കൃഷിക്കാരന്റെ സർവ്വവും അക്കൊല്ലം നശിച്ചു.

അമിതമായും ക്രൂരമായും ആരെയും ശിക്ഷിക്കരുത്. സ്വയം നാശമായിരിക്കും ഫലം

ഒമ്പതാമത്തെ കഥ

0
panchatantra

 ഒരു കാട്ടിൽ ഭാസുരകൻ എന്നൊരു സിംഹമുണ്ടായിരുന്നു .അതിബലവാനായ അവൻ ദിവസേന അനവധി മൃഗങ്ങളെ തിന്നു പോന്നു .

ഒരു ദിവസം ആ കാട്ടിലെ പാർപ്പുകാരായ മാൻ ,പന്നി, പോത്ത് മുയൽ മുതലായ മൃഗങ്ങങ്ങളെല്ലാം ഒന്നിച്ചു ചേർന്നു അവനെ സമീപിച്ചു അപേക്ഷിച്ചു .: “പ്രെഭു എന്തിനാണ് ദിവസേന ഇത്ര മൃഗങ്ങങ്ങളെ കൊല്ലുന്നത് ?അങ്ങേക്ക് ഒരു ദിവസത്തേക്ക് ഒരു മൃഗ ത്തെ കിട്ടിയാൽ മതിയാവുമല്ലോ .ഞങ്ങളുമായി അങ്ങ് ഒരു ഉടമ്പടി ചെയ്താൽ കൊള്ളാം .ഇന്നുമുതൽ അങ്ങ് ഇവിടെ തന്നെ ഇരുന്നാൽ മതി .അങ്ങേക്കു തിന്നാൻ പതിവ് മുറ അനുസരിച്ചു ഓരോ മൃഗം ഇവിടെ വന്നു കൊള്ളും.അങ്ങനെയാകുമ്പോൾ അങ്ങേക്ക് ഇര തേടി ബുദ്ധി മൂട്ടേണ്ട .;ഞങ്ങങ്ങൾക്കും സർവനാശം സംഭവിക്കുകയില്ല .അങ്ങ് ഈ വിധത്തിൽ രാജധർമ്മമനുഷ്ഠിക്കണം .കേട്ടിട്ടില്ലേ ?ബലംമനുസരിച്ചുപതുക്കെ പതുക്കെ  പതുക്കെ   രാജ്യംമനുഭവിക്കുന്നവൻ അഭിവൃദ്ധിപ്പെടും .പ്രജകൾക്ക് ക്ഷേമം ചെയ്യുന്ന രാജാവിനെ   ക്ഷേമമുണ്ടാവൂ .പ്രജകൾ നഴിച്ചാൽ രാജാവും നഴിച്ചുപോകുമെന്നതിൽ സംശയമില്ല ..”

അവരുടെ വാക്ക് കേട്ട് ഭാസുരകൻ പറഞ്ഞു : ” നിങ്ങൾ പറഞ്ഞുതു ശരിയാണ് .ഞാൻ സമ്മതിച്ചിരിക്കുന്നു .ഞാൻ ഇവിടെ തന്നെ ഇരിക്കാം .എന്നാൽ ദിവസവും ഓരോ മൃഗം എവിടെ വന്നില്ലെങ്കിൽ ഉണ്ടല്ലോ ,ഞാൻ നിങളെ എല്ലാവരെയും കൊന്നു കളയും .,പറഞ്ഞേക്കാം .

മൃഗങ്ങൾ അങ്ങനെയാവാമെന്ന് സത്യം ചെയ്തു സമധാനപൂർവ്വം തിരിച്ചു പോന്നു കാട്ടിൽ പേടി കൂടാതെനടന്നു തുടങ്ങി .

പതിവായി ഓരോ മൃഗം സിംഹത്തിൻറെ അടുത്തേക്ക് പോകും .വൃദ്ധനോ യുവാവോ ,വൈരാഗ്യം വന്നവനോ ജീവിതാശയംഉള്ളവനോ ദുഃഖിതനോ ,സന്തുഷ്ഠനോ ,ഏകനോ ,കുടുംബിയോ ,ആരായാലും ശരി ;ഊഴപ്രകാരം സിംഹത്തിനു ഭക്ഷണമായിത്തീർന്നു .

ഒരു ദിവസം ജാതിമുറയനുസരിച്ചു മുയലിൻറെ ഊഴം വന്നു .അവനു പോകാൻ തീരെ മനസുണ്ടായിരുന്നില്ല .എന്നാലും  മൃഗങ്ങളും കൂടി നിർബന്ധിച്ചപ്പോൾ പുറപ്പെട്ടു പതുക്കെ പതുക്കെ പോയി .

സിംഹത്തെ കൊല്ലാനുള്ള ഉപായം ആലോചിച്ചു ആലോചിച്ചു വളരെ സാവധാനത്തിൽ നടന്നു.കൃതൃസമയം തെറ്റി നേരം വൈകിയതിനാൽ പരിഭ്രാന്തനായി അങ്ങനെ പോകും വഴിക്കു ഒരു കിണർ കണ്ടു .കിണറ്റുപാലത്തിന്മേൽ കൂടി പോകുമ്പോൾ താഴെ കിണറ്റിലെ വെള്ളത്തിൽ സ്വന്തം  പ്രതിച്ഛായ  കാണാനിടയായി .അപ്പോൾ അവൻ ആലോചിച്ചു :” ഭാസുരകനെ പ്രേരിപ്പിച്ചു കൊണ്ട് വന്നു ഈ കിണറ്റിൽ വീഴ്ത്താൻ വല്ല ഉപായവും ഉണ്ടോ എന്ന് നോക്കണം .”

അവൻ ഭാസുരകൻറെ അടുത്തെത്തിയപ്പോഴേക്കും  സന്ധ്യായാവായി .ഭാസുരകനാകട്ടെ ,നേരം വൈകിയതിനാൽ വിശന്നു പൊരിഞ്ഞു ശുണ്ഠിയെടുത്തു ഇരിപ്പാണ് .അവൻ ആലോചിച്ചു :എല്ലാ ജീവികളെയും കൊന്നു കാടു ശൂന്യം മാക്കണമെന്നുതന്നെയാണ്  തോന്നുന്നത് .അവർ സത്യം തെറ്റിച്ചിരിക്കുന്നല്ലോ .ഇനി എനിക്കും സത്യം തെറ്റിക്കാം . “

അവൻ ഇങ്ങനെ വിചാരിച്ചു കൊണ്ടേയിരിക്കുമ്പോൾ ,മുയൽ പതുക്കെ പതുക്കെ  ചെന്നു നമസ്ക്കരിച്ചു മുന്നിൽ നിന്നു

ഭാസ്‌ക്കരൻ കത്തിക്കാളികൊണ്ടു മുയലിനെ ശകാരിച്ചു തുടങ്ങി : “എടാ  മുയലെ എന്താണിത്ര വൈകിയത് ?ആകട്ടെ ഞാനിപ്പോൾ നിന്നെ  എളുപ്പത്തിൽ  തിന്നതനു ശേഷം കാട്ടിലെ എല്ലാ  മൃഗങ്ങളേയും കൊല്ലാനാണ് ഭാവം .നിൻറെ കുറ്റം കൊണ്ട് എല്ലാവരും നശിക്കാറായി ..”

അത് കേട്ട് മുയൽ സവിനയം പറഞ്ഞു : “പ്രഭോ എൻ്റെ കുറ്റമല്ല ,മറ്റു മൃഗങ്ങളും കുറ്റം ഒന്നും ചെയ്തിട്ടില്ല .കാരണം ഞാൻ പറയാം കേൾക്കണേ .”

സിംഹം ധൃതി കൂട്ടി : “വേഗം പറ എനിക്ക് വിശന്നിട്ടു വയ്യ “.

മുയൽ പറഞ്ഞു : “ജാതിമുറയനുസരിച്ചു ഇന്ന് വേറെ നാലു മുയലുകളോടൊപ്പം മൃഗസമാജം എന്നെയും ഇങ്ങോട്ടു പറഞ്ഞയച്ചു .ഞങ്ങൾ വരുന്ന വഴിക്കു ഒരു ഗുഹയിൽ നിന്നും ഒരു സിംഹം പുറത്തു വന്നു ഞങ്ങളെ തടഞ്ഞു .: “നിങ്ങൾ എങ്ങോട്ടു പോകുന്നു ?ഇതാ , നിങ്ങളെ കൊന്നു തിന്നാൻ ഭാവിക്കുകയാണ് .ഇഷ്ട ദൈവത്തെ ഓർത്തു കൊൾവിൻ .”അപ്പോൾ ഞാൻ പറഞ്ഞു ; “ഞങൾ പ്രഭുവായ ഭാസുരകസിംഹത്തിൻറെ അടുത്തേക്ക് അദ്ദേഹത്തിന് ഭക്ഷണത്തിനായി ഊഴപ്രകാരം പോവുകയാണ് .,”ഇതു കേട്ട് ആ സിംഹം അലറി.: “ഈ കഥ എൻ്റെ സ്വന്തമാണ് .മൃഗങ്ങൾ എന്റെ അടുത്തേക്കാണ് ഊഴമിട്ടു വരേണ്ടത് .ആ   ഭാസുരകനുണ്ടല്ലോ പെരും കള്ളനാണ് ..അവനാണ് കള്ളനെങ്കിൽ അവനെ ഇങ്ങോട്ടു കൂട്ടി കൊണ്ട് വാ .ഞങ്ങൾ തമ്മിൽ ഒരു ശക്തി പരീക്ഷ നടത്തി ആരാണ് ജയിക്കുന്നതെന്നു നോക്കാം .അതുവരേക്കും ഈ നാലു മുയലുകളും ഇവിടെ പണയമായിയിരിക്കട്ടെ ശക്തി പരീക്ഷയിൽ ജയിച്ചു രാജാവായിത്തീരുന്നവന് ഈ മുയലുകളെയൊക്കെ തിന്നാം .”അവൻ പറഞ്ഞതനുസരിച്ചാണ് ഞാനിപ്പോൾ ഇങ്ങോട്ട് വന്നിരിക്കുന്നത് .നേരം വൈകാൻ കാരണം ഇതാണ് .”അതുകേട്ടു  ഭാസുരകൻ  ശുണ്ഠിയെടുത്തു പറഞ്ഞു : “ചങ്ങാതി നീ വേഗം ആ കള്ളസിംഹത്തെ എനിക്ക് കാണിച്ചു താ .അവനെ തോൽപ്പിച്ചിട്ടേ എനിക്ക് സ്വസ്തത ഉള്ളു .കേട്ടിട്ടില്ലേ ഭൂമി ,സ്വർണ്ണം ,സുഹൃത്ത് ഇവ ലഭിക്കാനാണ് യൂദ്ധം ചെയ്യുന്നത് .ഇവയിലൊന്നുപോലും കിട്ടിയല്ലെങ്കിൽ പിന്നെ യൂദ്ധത്തിൻറെ ആവശ്യം മില്ല .അധിക ഗുണം കിട്ടുകയില്ലന്നോ ,തോക്കുമെന്നും തീർച്ചയാണന്നോ വരികിൽ ബുദ്ധിമാൻ യൂദ്ധം ചെയ്യരുത് .”

മുയൽ പറഞ്ഞു ; “പ്രഭോ ശരിയാണത് .രാജാക്കന്മാർ അപമാനിതരാകുമ്പോൾ രാജ്യത്തിനു വേണ്ടി പട വെട്ടാറുണ്ട് ..എന്നാൽ ഈ സിംഹം കോട്ടപോലുള്ള ഒരു ഗുഹക്കുള്ളിലാണ് താമസം .കോട്ടയിൽ നിന്നുംപുറത്തു വന്നിട്ടാണ് ഞങ്ങളെ തടുത്തു നിർത്തിയതെന്നു പറഞ്ഞുവല്ലോ .കോട്ടയുടെ ഉള്ളിലിരിക്കുന്ന ശത്രുവിനെ തോൽപ്പിക്കാൻ പ്രയാസമാണ് .ആയിരം താങ്കളും ലക്ഷം കുതിരകളും മുള്ള സേനക്കാളും ബലം കോട്ടക്കാണ് .പണ്ട് ഇന്ദ്രൻ ഹിരണ്യകശിപുവിനെ ഭയപ്പെട്ടു വിഷുകാര്മ്മാവിൻറെ പ്രഭാവത്താൽ ഒരു കോട്ട നിർമ്മിക്കുകയുണ്ടായിട്ടുണ്ട് ..കോട്ടയില്ലാത്ത രാജാവ് വിശപ്പലില്ലാത്ത പാമ്പിനെയും മദമില്ലാത്ത ആനും പോലെയാണ് .;ആർക്കു വേണമെങ്കിലും കീഴടക്കാം .”

ഏതു കേട്ട് ഭാസുരകൻ പറഞ്ഞു ; “ചങ്ങാതീ ,കോട്ടക്കുള്ളിലാണിരിക്കുന്നതെങ്കിലും ,ആ കള്ളനെ എനിക്ക് കാണിച്ചു താ .ഞാൻ അവനെ കൊന്നുകളയും ശത്രുവിനെയും രോഗത്തെയും ഉണ്ടായാൽ ഉടൻ തന്നെ നശിപ്പിക്കണം .വളർന്നു വരാൻ അനുവദിച്ചാൽ  അവർ നമ്മെ നശിപ്പിക്കും .

മുയൽ പറഞ്ഞു ; “ശരിയാണ് .എന്നാൽ അവൻ വളരെ ശക്തനാണ് .അവന്റെ മിടുക്കറിയാതെ അങ്ങ് പോകരുത് .സ്വന്തം ബലവും, അന്യൻറെ ബലവും മനസിലാക്കാതെ ശത്രുവിനെ നേരിടുന്നവൻ തീയിൽ ചെന്ന് ചാടുന്ന ഈയ്യാം പാറ്റകളെപോലെ നശിച്ചു പോവും .”

ഭാസുരകന് ഈ ഉപദേശം പിടിച്ചില്ല : “നീ അതുമിതും പറയാതെ ,എനിക്ക് ആ സിംഹത്തെ കാണിച്ചുതാ .”

അപ്പോൾ മുയൽ 😕 “എന്നാൽ അങ്ങ് എൻ്റെ കൂടെ വരൂ .”എന്ന് പറഞ്ഞു മുമ്പിൽ നടന്നു .

കിണറിനടുത്തെത്തിയപ്പോൾ മുയൽ സിംഹത്തോടു പറഞ്ഞു: “പ്രഭോ ,അങ്ങയുടെ പ്രതാപം സഹിക്കാൻ ആർക്കും കഴിയും ?ആ കള്ള സിംഹം ദൂരെ നിന്ന് തന്നെഅങ്ങയെ കണ്ടു പേടിച്ചു സ്വന്തംകോട്ടയ്ക്കുള്ളിൽ കടന്ന് ഒളിച്ചിരിക്കുകയാണ് .വരൂ .ഞാനവനെ കാണിച്ചു തരാം .”ഇതു പറഞ്ഞു മുയൽ കിണർ കാണിച്ചു കൊടുത്തു .

വിഡ്ഢിയായ സിംഹം കിണറ്റിലെ വെള്ളത്തിൽ സ്വന്തം പ്രതിച്ഛായകണ്ടു കോപിച്ചു ഉറക്കെ അലറി .അപ്പോൾ കിണറ്റിനുള്ളിൽ നിന്നും അലർച്ചയുടെ മാറ്റൊലി ഇരട്ടി ശബ്ദത്തിൽ മുഴങ്ങി കേട്ടു ..കിണറ്റിൽ ശത്രു യിരിക്കുന്നുണ്ടെന്ന് കരുതി അതിനകത്തേക്കു ചാടി .മുങ്ങി ചത്ത് പോവുകയും  ചെയ്തു .

മുയൽ സന്തോഷത്തോടെ ഈ വിവരങ്ങൾ എല്ലാ .മൃഗങ്ങളോടും പറഞ്ഞു .അവരുടെ പ്രശംസകൾ  കേട്ട് കൊണ്ട് സുഖമായിരുന്നു ..

“അതുകൊണ്ടയാണ് ഞാൻ പറയുന്നത് ,”ദമനകൻ തുടർന്നു :”ബുദ്ധിയുള്ളവനാണ് ശക്തൻ .ബുദ്ധിയില്ലാത്തവന് ബലമില്ല ..നമുക്ക് പിംഗളൻറെ സമീപം ചെന്ന് ബുദ്ധിശക്തി ഉപയോഗിച്ചു ആ ചങ്ങാതിമാരെ വേർപിരിക്കാൻ ശ്രമിക്കണം ..”

കരടകൻ ആശംസിച്ചു .: “അനുജാ പോയി വരൂ മംഗളം ഉണ്ടാകട്ടെ .”

പിന്നെ ദമനകൻ സംജീവകനില്ലാത്ത സമയം  നോക്കി പിംഗളകൻറെ സമീപം ചെന്നു നമസ്ക്കരിച്ചു മുമ്പിലിരുന്നു .

അവനെ കണ്ട് പിംഗളകൻ പറഞ്ഞു : “ദമനകാ എന്തുണ്ട് വിശേഷം ? കുറെ ദിവസമായല്ലോ കണ്ടിട്ട് .”

ദമനകൻ  “പറഞ്ഞു : “അങ്ങേക്കു ഞങ്ങളെ കൊണ്ട് പ്രേയോജനമൊന്നും ഉള്ളതായി കാണുന്നില്ല .അതുകൊണ്ടയാണ്  ഇത്രയും കാലം ഞാൻ വരാതിരുന്നത് .എപ്പോൾ അങ്ങേക്കു നാശമടുത്തതായി   കണ്ടു ദുഃഖിതനായി ,ആരും വിളിക്കാതെ തന്നെ വന്നിരിക്കുകയാണ് .പ്രിയമോ അപ്രിയമോ ,ശുഭമോ ,അശുഭമോ ആയാലും ചോദിക്കാതെ തന്നെ ഹിതം പറയണം മെന്നുണ്ടല്ലോ .

ദമനകൻറെ അർഥം വച്ചുള്ള  വാക്ക് കേട്ടു പിംഗളകൻ  ചോദിച്ചു : “എന്താണു നീ പറയുന്നത് ? തുറന്നു പറ .”

ദമനകൻ കാര്യം അവതരിപ്പിച്ചു .: “ദേവാ ,അങ്ങയുടെ വിശ്വസ്തമിത്രമായ സഞ്ജീവകൻ അങ്ങ് വിചാരിക്കും പോലെ നല്ലവനൊന്നുമല്ല ; ചതിയനാണ് .ഈയിടെ ഒരു ദിവസം എന്നെ സ്വാകാര്യമായി വിളിച്ചു പറയുകയാണ് ,”ദമനകാ ,പിംഗളകൻ്റെ യോഗ്യത എത്രത്തോളമുണ്ടെന്ന് എനിക്ക് മനസിലായിരിക്കുന്നു .ഞാൻ അവനെ കൊന്നു കളഞ്ഞു മൃഗരാജപഥം

നേടാൻ പോകുന്നു .നിന്നെ എൻ്റെ മന്ത്രീയായിവയ്ക്ക്കാം  എന്ന് .

ഈ കഠിനമായ വാക്കു കേട്ടു പിംഗളകൻ മോഹാലാസ്യ പെട്ടു കിടപ്പായി   

സിംഹത്തിൻ്റെ കിടപ്പു നോക്കി കൊണ്ട് ദമനകൻ ആലോചിച്ചു : “സംജീവകനോട് ഇദ്ദേഹത്തിന് എന്തൊരു സ്നേഹമാണ് .! ഈ മന്ത്രി കാരണം തന്നെയാണ് അദ്ദേഹത്തിനു സർവനാശം വരിക .രാജാവ് ഒരു മന്ത്രിയെ പ്രധാനസ്ഥാനത്തുനിയമിച്ചു വെന്നിരിക്കട്ടെ. അധികാര മദകൊണ്ട് അവൻ ഗർവിഷ്ഠനായി തീരുകയായി .ആ ഗർവ് കൊണ്ട് സേവകവൃത്തിയിൽ അതൃപ്തി ജനിക്കുകയായി ,ആ അതൃപ്തി നിമിത്തം സ്വാതന്ത്ര്യത്തിനു ആഗ്രഹമുണ്ടാവുകയായി ,ആ സ്വാതന്ത്ര്യേചഛ കാരണമായി രാജാവിനെ കൊള്ളാൻ പോലും ശ്രമം നടത്തുകയുണ്ടായി ..”

അതിനിടയിൽ പിംഗളകൻ മോഹാലസ്യത്തിൽ നിന്നും ഉണർന്നു ദയനിയമായി പറഞ്ഞു .” ദമനകാ , സജ്ജീവകൻ ,എനിക്ക് പ്രാണേനേപ്[പോലെ പ്രിയപ്പെട്ടവനാണല്ലോ .എന്നിട്ടും എന്നോട് എന്താണ് ദ്രോഹബുദ്ധി കരുതുന്നത് .?”

ദമനകൻ പറഞ്ഞു : “ദേവാ ,ഭൃതൃനായരിക്കുകയാണെന്നു വച്ചു .ഒരുവൻ വിശ്വസ്തനായി കൊള്ളണമെന്നില്ല ;അല്ലെന്നു വച്ച്  വിശ്വസ്തനല്ലന്നുമില്ല .രാജാവിന്റെ ശ്രീ കൈക്കലാക്കാൻ കഴിയാത്തവർ രാജാവിനെ ആശ്രയിക്കുന്നുവെന്നു മാത്രം

പിംഗളകന് എന്നിട്ടും വിശ്വാസമായില്ല : “ദമനകാ , ,എന്നാലും എനിക്ക് സംജീവകനെ പാട്ടി ചീത്തയായി  വിചാരിക്കാൻ കഴിയുന്നില്ല .എന്തൊക്കെ രോഗങ്ങളും ,വ്യാധികളും  വൈരൂപൃമുണ്ടെങ്കിലും സ്വന്തം ശരീരം എല്ലവർക്കും പ്രിയപ്പെട്ടതാണല്ലോ ; അതുപോലെ ,എന്തൊക്കെ തെറ്റുകൾ ചെയ്താലും നാം സ്നേഹിക്കുന്നവൻ നമുക്ക് എന്നും പ്രിയപ്പെട്ടവൻ തന്നെ .”

ദമനകൻ ഉപദേശിച്ചു : “അവിടെയാണ് തെറ്റ് ,രാജാവിൻറെ സവിശേഷ സ്നേഹത്തോടു കൂടിയ ദൃഷ്ടി പതിയുന്നവൻ തറവാടിയോ ചെറ്റയോ ആയാലും ,എത്ര പ്രീയം തോന്നുന്നുണ്ടെങ്കിലും  പുറം തള്ളുകയാണ് വേണ്ടത് .കൂറ്റനായ ഇവൻ നമ്മുടെ ശത്രുക്കളെ തോൽപ്പിക്കാൻ സഹായിക്കുമെന്ന് കരുതണ്ട ,ഇവൻ വെറും പല്ലുതീനിയാണ് ,നമ്മുടെ ശത്രുക്കളൊക്കെ മാംസാഭുക്കുകല്ലേ ?”

പിംഗളകാൻ പറഞ്ഞു :”സംജീവകൻ ഗുണവനാണെന്ന്  ,അനവധിപ്പേർ ഇരിക്കുമ്പോൾ ,ഞാൻ പറയുകയുണ്ടായിയിട്ടുണ്ട് .ഇനി ഇപ്പോൾ അവൻറെ  കുറ്റം പറഞ്ഞാൽ ,അത് ഒരിക്കൽ പറഞ്ഞ വാക്കിനെ വിപരീതമായിട്ടില്ലേ തീരുക ? മാത്രമല്ല ,നീ പറഞ്ഞിട്ടാണുതാനും ഞാൻ അവനെ അഭയം കൊടുത്തിട്ടുള്ളത് .ഒരിക്കൽ അഭയം കൊടുക്കയോ സന്ധിയിൽ ഏർപ്പെടുകയോ ചെയ്താൽ പിന്നെ ,അവനോട് ഏതു ചുറ്റുപാടിലും കോപിയ്ക്കാൻ പാടുള്ളതല്ല .നട്ടു വളർത്തിയത് വിഷ വൃക്ഷമാണെന്നറിഞ്ഞാലും ,താൻ തന്നെ അത് വെട്ടി കളഞ്ഞു കൂടാ .ഒന്നാമതായിട്ട് ആശ്രിതരോട് സ്നേഹം കാണിക്കരുത് . അഥവാ കാണിക്കുകയാണെങ്കിൽ ,അത് ക്രമേണ പോഷിക്കുകയാണ് വേണ്ടത് ..ഒരുവൺ ഉയർന്ന സ്ഥാനത്തു കയറ്റിയിരുത്തിയ ശേഷം  താഴേക്ക് ഇടരുത് .;അത് അവന് അപമാനകരമായിരിക്കും ;താഴ്ത്തും തന്നെ നിൽക്കുന്നവന്‌ വീഴുമോ എന്ന ഭയമുണ്ടാവുകയില്ലല്ലോ .?ഉപകാരികളോട് സൽഭാവമുണ്ടെങ്കിൽ അതെന്തു സൽഭാവമാണ് .യഥാർതഥത്തിൽ സജ്ജനം ,സംജീവാകാൻ ദ്രോഹബുദ്ധിയുള്ളവനാണെങ്കിൽ  തന്നെ ഞാൻ അവൻ വിപരീതമായിട്ടൊന്നും ചെയ്യുകയില്ല .”

ദമനകൻ എന്നിട്ടും മടുക്കാതെ ,ഉപദേശിച്ചു : “പ്രഭോ .ദുഷ്ട ബുദ്ധികളോട് ക്ഷമിക്കുന്നത്  രാജാവിന് ചേർന്നതല്ല. രാജാവിനോളം തന്നെ സാമർഥ്യവും ധനമുള്ളവനും,രാജാവിൻറെ ദൗർബലൃങ്ങൾ അറിയുന്നവനും പകുതി രാജ്യം ഭരിക്കാൻ കഴിവുള്ളവനും ,ഉത്സാഹശീലനുമായ ഭൃതൃനെകൊല്ലാതിരുന്നാൽ അവൻ രാജാവിനെ കൊന്നു കളയും മാത്രമല്ല സംജീവകനുമായുള്ള സ്നേഹബന്ധം  മൂലം അങ്ങ് എല്ലാ രാജധർമ്മങ്ങളും ഉപേക്ഷിച്ചിരിക്കുന്നു .അതുകാരണം പരിജനങ്ങളൊക്കെ അങ്ങയെ വിട്ടു പോയി .മാസഭുക്കായ അങ്ങ് എപ്പോഴും പല്ലു തീനിയായ സംജീവകൻറെ കൂടെയാണ് .ഒപ്പമുള്ള ആളുടെ സ്വഭാവം മറ്റേ ആളെയും ബാധിക്കും .സജ്ജെനങ്ങളോടയാണ്  സമ്പർക്കമെങ്കിൽ എത്ര നിസ്സാരനും സജ്‌ജനമായിത്തീരും .പഴുത്ത ഇരുമ്പിന്മേൽ വീഴുന്ന വെള്ളത്തിന്റെ അംശംപോലും പിന്നെ കാണുകയില്ല .;താമരയിലയിൽ വീണ വെള്ളം മുത്തുമണിപോലെ ശോഭിക്കുന്നു .; ചിപ്പിയിൽ വീണ വെള്ളമാകട്ടെ ,വില പിടിച്ച മുത്തുതന്നെയായിത്തീരുന്നു ;സഹവസിക്കുന്നവൻറെ ഗുണദോഷങ്ങൾ കൊണ്ടാണിതെല്ലാം .ദുർജനങ്ങളുമായി കൂട്ടുകൂടിയാൽ നല്ലവരും ചീത്ത പ്രവൃത്തികൾ ചെയ്യും ;ദുരൃധനൻറകൂടെ ഭീഷ്മരും പോയില്ലേ ,വിരാടൻറെ പശുക്കളെ കക്കാൻ ?സ്വഭാവമറിയാത്തവന് ആശ്രയം കൊടുക്കരുത് .മൂട്ടയുടെ ദോഷം കാരണം പേൻ ചത്ത് പോയ കഥ കേട്ടിട്ടില്ലേ ?”

പിംഗളകൻ ചോദിച്ചു ;”അതെന്തു കഥയാണ് ?”

അപ്പോൾ ദമനകൻ ഒരു കഥ പറഞ്ഞു :

എലികളും കീരികളും

0
aesop-kathakal-malayalam-pdf download

കീരികളെ എങ്ങനെയെങ്കിലും തീർത്തില്ലെങ്കിൽ എലിവംശത്തിന് നാശമുണ്ടാകും. എന്താണൊരുപായം? ഉപായമൊന്നുമില്ല. പോരാടുക തന്നെ. എലികൾ വീറില്ലാത്തവരല്ല. പക്ഷേ യോജിച്ചുള്ള പ്രവർത്തനമില്ല. ശരിയായ നേതൃത്വമില്ല. സംഘടിതമായ ഒരു മുന്നേറ്റം നടത്തിയാൽ കീരികൾ തുലഞ്ഞത് തന്നെ.

കുറെ ദിവസങ്ങൾക്കകം തന്നെ വലിയ ഒരു എലിപ്പട്ടാളം രൂപമെടുത്തു. പട്ടാളത്തലവന്മാർ കൽപ്പിക്കുന്നത് എല്ലാ എലികളും അനുസരിക്കണം. ഇനി മുതൽ ചിട്ടയായുള്ള പോരാട്ടമാണ്.

പക്ഷേ ഒരു പ്രശ്‌നം. പട്ടാളത്തലവന്മാരെ എങ്ങനെ തിരിച്ചറിയും. വല്ലാത്ത കുഴഞ്ഞ പ്രശ്‌നം തന്നെ! അവസാനം അതിനും പരിഹാരമുണ്ടായി. പട്ടാളത്തലവന്മാരായി അവരോധിക്കപ്പെട്ട എലിയച്ചന്മാരുടെ നേതൃത്വത്തിൽ മിന്നലാക്രമണം നടത്തി.

കീരികൾ അമ്പരന്നു. ഇതെന്താണ്? എലികൾക്ക് കിറുക്ക്‌ പിടിച്ചോ? കൊമ്പു വച്ച എലിയച്ചന്മാരെ  കണ്ടപ്പോൾ കീരികൾക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.

കീരികൾക്ക് ശരിക്കും കോളായിരുന്നു. അവർ എലിക്കൂട്ടത്തിലേക്ക് പാഞ്ഞു. എലിപ്പടയാളികളെല്ലാം പരക്കം പാഞ്ഞു. മാളങ്ങളുടെ സുരക്ഷിതത്വം തേടി പലരും ഒരു വിധത്തിൽ രക്ഷപ്പെട്ടു.

പക്ഷേ മാളങ്ങളിലൊന്നും പട്ടാളത്തലവന്മാരായ എലിയച്ചന്മാർ എത്തിയിട്ടില്ല. അവർ കീരികളെ നേരിടുകയായിരിക്കും എന്ന് മറ്റ് എലികൾ ധരിച്ചു.

പക്ഷേ സത്യം അതായിരുന്നില്ല. കീരികളുടെ മുന്നേറ്റത്തിൽ എലിപ്പടയാളികളോടൊപ്പം തന്നെ എലിത്തലവന്മാരും ഓടി. പക്ഷേ അവർക്ക് മാളങ്ങളിൽ കയറാൻ സാധിച്ചില്ല. അവരുടെ കൊമ്പ് അവർക്ക് വിനയായി.

പട്ടാളത്തലവന്മാരായ എല്ലാ എലിയച്ചന്മാരും  കീരികളുടെ കൈയിൽ ‘വീരചരമം’ പ്രാപിച്ചു കഴിഞ്ഞിരുന്നു.

പ്രബലന്മാരായ ശത്രുക്കളെ നിഷ്പ്രയാസം തോൽപ്പിക്കാമെന്നു കരുതുന്നത് മൗഢ്യമാണ്.

ഞണ്ടമ്മയുടെ ഉപദേശം

കടൽക്കരയിൽ കൂടി ഒരു ഞണ്ടമ്മയും മകളും കൂടി ഉലാത്തുകയായിരുന്നു. പല കാര്യങ്ങളും അവർ സംസാരിച്ചു പെട്ടെന്ന് ഞണ്ടമ്മ സ്വല്പം പരിഭവത്തിൽ മകളോട് പറഞ്ഞു ‘എന്താടി പെണ്ണെ! നിന്റെ നടത്തം വളരെ മോശമാണല്ലോ. മറ്റു ജീവികളെല്ലാം മുന്നോട്ടു നടക്കുമ്പോൾ നീ മാത്രം ഇങ്ങനെ പിന്നോട്ട് നടക്കുന്നത്.

മകൾ ഞണ്ട് അമ്പരന്നു. അവൾ ചോദിച്ചു. ‘അമ്മ എന്താണിങ്ങനെ എന്നോട് സംസാരിക്കുന്നത്? അമ്മയല്ലേ എന്നെ നടത്തം പഠിപ്പിച്ചത്. അമ്മ പറഞ്ഞതനുസരിച്ചും അമ്മയെ അനുകരിച്ചുമാണ് ഞാൻ നടത്തം അഭ്യസിച്ചത്. എന്നിട്ടിപ്പോൾ അമ്മയെപ്പോലെ നടക്കുന്നതിനു അമ്മ എന്നെ കുറ്റപ്പെടുത്തുന്നത് ആശ്ചര്യമായിരിക്കുന്നു’

മകൾ തുടർന്നു. ‘ഏതായാലും പെട്ടെന്ന് നടത്തം മാറ്റുക സാധ്യമല്ല. നിർബന്ധമാണെങ്കിൽ മുന്നോട്ടു നടക്കുന്നത് എങ്ങനെയാണെന്ന് ‘അമ്മ തന്നെ പഠിപ്പിക്കു. അമ്മ മുന്നോട്ടു നടക്കുകയാണെങ്കിൽ ഞാനും അതുപോലെ നടക്കാൻ ശ്രമിക്കാം.

ഈ വാക്കുകൾ കേട്ട് അമ്മയുടെ വിളറി. അവർ പെട്ടെന്ന് മറ്റേതോ വിഷയത്തിലേക്ക് ശ്രദ്ധ തിരിച്ചു സംസാരിക്കുവാൻ തുടങ്ങി.

അവനവൻ ചെയ്യാത്ത കാര്യങ്ങൾ മറ്റുള്ളവർ ചെയ്യാൻ ഉപദേശിക്കുന്നത് ശരിയല്ല.

കാക്കയുടെ ബുദ്ധി

പണ്ടൊരിക്കൽ ഒരു കാക്കയ്ക്ക് വല്ലാതെ ദാഹിച്ചു. കൊടും വേനൽക്കാലമായിരുന്നു. പുഴകളും അരുവികളും എല്ലാം വറ്റിപോയിരുന്നു. കാക്ക വെള്ളത്തിന് വേണ്ടി അലഞ്ഞുതിരിഞ്ഞു മടുത്തു.

ഏറെ പറന്നപ്പോൾ അവൻ ഒരു വീട് കണ്ടു. വീടിന്റെ പരിസരത്തു വെള്ളം കാണാതിരിക്കില്ല. അവൻ കണ്ണുകൾ വട്ടം കറക്കി ചലിപ്പിച്ചു. വെള്ളം കോരുന്ന ഒരു മൺകുടം അവൻ കണ്ടു. കുടത്തിൽ വെള്ളം കാണാതിരിക്കില്ല. കാക്ക മനസ്സിലോർത്തു.

അവൻ താഴ്‌ന്നു പറന്നു. എന്നിട്ടു തത്തി തത്തി മാൻകുടത്തിന്റെ അടുത്തെത്തി കുടത്തിനകത്തേക്കു നോക്കി. ഹാവൂ! കുടത്തിൽ പകുതി നിരപ്പോളം വെള്ളമുണ്ട്.

സാമാന്യം കുഴിവുള്ള ഒരു മൺകുടമായിരുന്നു. കാക്ക കുടത്തിന്റെ വക്കിലിരുന്നു. കൊക്ക് താഴേക്കിറക്കി. പക്ഷേ കൊക്ക് വെള്ളം വരെ എത്തുന്നില്ല. കുടത്തിലേക്കിറങ്ങുന്നത് ഒട്ടും ബുദ്ധിയല്ല താനും. എന്താണ് ചെയ്യുക? കാക്കയുടെ ആവേശം തണുത്തു. വല്ലാത്ത നിരാശയായി. ഇനിയൊട്ടു പറക്കാനും മേല. ദിവസങ്ങളായിരിക്കുന്നു വെള്ളം കുടിച്ചിട്ട്. ഇവിടെയെങ്ങാനും ചത്തുവീഴുകയേയുള്ളു.

പെട്ടെന്ന് കാക്കയ്ക്ക് ഒരു ബുദ്ധിതോന്നി. ആ വീട്ടുമുറ്റത്തു ധാരാളം കല്ലുകളുണ്ട്. അതിൽ നിന്നും കൊച്ചു കല്ലുകൾ കൊത്തിയെടുത്തു കാക്ക കുടത്തിൽ ഇടുവാൻ തുടങ്ങി. കല്ലുകൾ ഇടുംതോറും വെള്ളത്തിന്റെ നിരപ്പ് ഉയരാൻ തുടങ്ങി. അവനു കൂടുതൽ ഉത്സാഹമായി. വീണ്ടും തുടർച്ചയായി കല്ലുകൾ കുടത്തിലിട്ടു.

കുറെ നേരത്തെ അധ്വാനം കൊണ്ട് കല്ലുകൾ കുടത്തിന്റെ മുക്കാൽ ഭാഗത്തോളമെത്തി. അതോടൊപ്പം തന്നെ വെള്ളം കുടത്തിന്റെ വക്കോളമെത്തി.

ആവോളം വെള്ളം കുടിച്ചു കാക്ക ദാഹം ശമിപ്പിച്ചു. തന്റെ ബുദ്ധിയിൽ കാക്കയ്ക്ക് അപ്പോൾ അഭിമാനം തോന്നി.

അനുദിനജീവിതത്തിലെ പ്രശ്നങ്ങളിൽ ബുദ്ധിപൂർവം പ്രവർത്തിച്ചാൽ പല പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്തുവാൻ സാധിക്കും.

ബുദ്ധിമാനായ കുറുക്കൻ

0
aesop-kathakal-malayalam-pdf download

സിംഹവും കഴുതയും കുറുക്കനും കൂടി ഒരിക്കൽ നായാട്ടിനു പോയി. താമസിയാതെ തന്നെ നായാട്ടു സംഘം ഒരു കലമാന്റെ കഥ കഴിച്ചു. മൂവർക്കും നല്ല വിശപ്പുണ്ടായിരുന്നു. വയറുനിറയാനുള്ള ഭക്ഷണം കിട്ടിയിട്ടുമുണ്ട്. സിംഹം കഴുതയെ വിളിച്ചു. ‘കഴുത സുഹൃത്തേ, ഈ മാനിനെ നീ മൂന്നായി കീറി മുറിച്ചു ഓരോത്തർക്കും ഉള്ള ഭാഗം വേർതിരിക്കു’

കഴുത ഒട്ടും അമാന്തിച്ചില്ല. മൂന്നു സമഭാഗങ്ങളായി മാനിനെ അവൻ വീതിച്ചു. മൂന്നു പേരും കൂടിയാണല്ലോ നായാട്ടിനു പോയത്. അപ്പോൾ മൂവർക്കും തുല്യമായ വീതമെന്നത് ന്യായം തന്നെ.

സിംഹത്തിനിതു കണ്ടു നിൽക്കുവാൻ സാധിച്ചില്ല. മൃഗരാജാവിനു കഴുതയുടെയും കുറുക്കന്റെയും തുല്യമായ വീതമോ! അസംബന്ധം!

സിംഹം കഴുതയുടെമേൽ ഒരലർച്ചയോടെ ചാടിവീണ് അവനെ കീറിപ്പൊളിച്ചു.

അടുത്തതായി സിംഹം കുറുക്കനെ വിളിച്ചു. കുറുക്കൻ സുഹൃത്തേ, ഭക്ഷണം കഴിക്കാൻ സമയം വൈകിയിരിക്കുന്നു. നീ ആ മാനിനെ ഒന്നു ഭാഗിക്കു. വേഗമാകട്ടെ. നിന്റെ മിടുക്ക് ഞാനൊന്നു കാണട്ടെ!

കുറുക്കൻ വല്ലാതെ വിയർത്തു. അവൻ ഒന്ന് പരുങ്ങി. എന്നാൽ യാതൊരു ഭാവഭേദവും മുഖത്തു കാണിക്കാതെ അവനെ ഏൽപ്പിച്ച ജോലി ചെയ്യാൻ തുടങ്ങി. ഒരിക്കൽ വായിൽ കൊള്ളാവുന്നത്ര മാനിറച്ചിമാത്രം അവനായി എടുത്തു. ബാക്കി മുഴുവൻ മാനിറച്ചിയും മൃഗരാജാവിന് ഭക്ഷണമായി നീക്കി വച്ചു.

എന്നിട്ട് സിംഹത്തോടായി അവൻ പറഞ്ഞു ‘തിരുമേനീ! അങ്ങേൽപ്പിച്ച ജോലി ഞാൻ പൂർത്തിയാക്കി. ഇനി അങ്ങേയ്ക്ക് ഭക്ഷണമാകാം ദാ! ആ കാണുന്ന ചെറിയ ഭാഗം മാത്രം മതിയെനിക്ക്. ‘സിംഹത്തിനു സന്തോഷമായി. അവൻ കുറുക്കനോട് ആരാഞ്ഞു. ‘ആരാണ് സുഹൃത്തേ, ഇത്ര ഭംഗിയായി വീതം വയ്ക്കാൻ നിന്നെ പഠിപ്പിച്ചത്?’

‘പ്രത്യേകമായി ആരും പഠിപ്പിച്ചതല്ല’ വിനയാന്വിതനായി കുറുക്കൻ പ്രതിവചിച്ചു. ‘തുറന്ന പുസ്തകം പോലെ അപ്പുറത്തു ചത്ത് കിടന്ന കഴുത സുഹൃത്തിന്റെ ജഡത്തിലേക്ക് ഒന്ന് നോക്കേണ്ടി വന്നതേയുള്ളു. എല്ലാ പാഠങ്ങളും അതിൽ നിന്ന് ഞാൻ പഠിച്ചു, തിരുമേനീ’

മൃഗരാജാവ് ഭക്ഷണം കഴിക്കാൻ അപ്പോഴേക്കും ആരംഭിച്ചു കഴിഞ്ഞിരുന്നു.

ബുദ്ധിമാൻമാർ മറ്റുള്ളവരുടെ മടയത്തരങ്ങളിൽ നിന്നും പാഠം പഠിക്കുന്നു.

ആർക്കാണ് കൂടുതൽ മഹിമ

പണ്ടൊരിക്കൽ ഒരു സിംഹവും ഒരു മനുഷ്യനും ഗ്രാമത്തിലെ ഒരു വഴിയിൽ വച്ച് കണ്ടു മുട്ടി.കുശലങ്ങൾക്കു ശേഷം അവർ വർത്തമാനം പറഞ്ഞുകൊണ്ട് വഴിയിൽ കൂടി നടന്നു. അവനവന്റെ വർഗത്തിന്റെയും വംശത്തിന്റെയും മഹിമയുടെ കഥകളായിരുന്നു സംഭാഷണവിഷയം.

നടന്നു നടന്ന് അവർ ഒരു നാല്കവലയിലെത്തി. അവിടെ ഒരു പ്രതിമയുണ്ടായിരുന്നു.ശക്തനായ ഒരു മനുഷ്യൻ ഒരു സിംഹത്തിന്റെ കഴുത്തു പിടിച്ചു ഞെരിക്കുന്ന പ്രതിമ. ആ ശിൽപം കാണിച്ചുകൊണ്ട് മനുഷ്യൻ പറഞ്ഞു ‘ഈ പ്രതിമയിലേക്ക് നോക്കു. ഞങ്ങൾ മനുഷ്യർ നിങ്ങളെക്കാൾ ശക്തന്മാരാണെന്നതിനു വേറെ തെളിവ് എന്തിന്?

സിംഹം പരിഹസിച്ചുകൊണ്ട് ഊറിച്ചിരിച്ചു. എന്നിട്ടു പറഞ്ഞു. ‘ഞങ്ങൾക്ക് കൊത്തുവേല അറിയാത്തതു നിങ്ങളുടെ ഭാഗ്യം. അല്ലായിരുന്നുവെങ്കിൽ മനുഷ്യന്റെ നെഞ്ചത്ത് കയറി നിൽക്കുന്ന സിംഹത്തിന്റെ ഒരു നൂറു പ്രതിമകൾ കാട്ടിൽ കണ്ടേനെ!’. മനുഷ്യൻ പിന്നെ ഒന്നും ഉരിയാടിയില്ല.

വമ്പ് പറയുന്ന മനുഷ്യർ ജനങ്ങളുടെ ഇടയിൽ അപമാനിതരാകാതിരിക്കില്ല.

നന്മയ്ക്കു സമ്മാനം

പണ്ടൊരിക്കൽ ഒരു മരം വെട്ടുകാരൻ നദിയുടെ തീരത്തു നിന്ന് മരം വെട്ടുകയായിരുന്നു. മരം വെട്ടുന്നതിനിടയിൽ കോടാലി കൈയിൽ നിന്നും തെറിച്ചു ആറ്റിൽ പോയി. അയാൾ ഉടനെ ആറ്റിൽച്ചാടി മുങ്ങി തപ്പി. പക്ഷേ കോടാലി കിട്ടിയില്ല. ആ സാധുവിനു വലിയ സങ്കടം തോന്നി. അയാൾ വിഷണ്ണനായി നദിക്കരയിലിരുന്നു.

ഉടനെ നദിയിൽ നിന്നും ഒരു ദിവ്യരൂപം ഉയർന്നു വന്നു. അത് നദിയുടെ ദേവതയായിരുന്നു. അയാൾ അത്ഭുതത്തോടെ നോക്കി നിന്നു.

‘നീ എന്താണിങ്ങനെ ദുഃഖിച്ചിരിക്കുന്നത്’ ദേവത അയാളോട് ചോദിച്ചു.

‘എന്റെ കോടാലി ആറ്റിൽപോയി. അതില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല’ അയാൾ സങ്കടം പറഞ്ഞു.

‘സങ്കടപ്പെടേണ്ട. ഞാൻ നിന്നെ സഹായിക്കാം’

ഇത്രയും പറഞ്ഞശേഷം ദേവത ജലത്തിൽ മറഞ്ഞു.

ഒരു സ്വർണകോടാലിയുമായി ഉടനെ തന്നെ ദേവത പ്രത്യക്ഷപ്പെട്ടു.

‘ഇതാ നിന്റെ കോടാലി’

‘അല്ല. ഇതെന്റെ കോടാലിയല്ല. ഇതെനിക്ക് വേണ്ട’ അയാൾ പറഞ്ഞു.

‘ഇത് വിറ്റാൽ നിനക്ക് പണിയെടുക്കാതെ ജീവിക്കാൻ പറ്റുമല്ലോ’ ദേവത പറഞ്ഞു

‘എനിക്ക് പണിയെടുത്തു ജീവിച്ചാൽ മതി’ അയാൾ മറുപടി പറഞ്ഞു.

ദേവത വീണ്ടും മുങ്ങി. വെള്ളിക്കോടാലിയുമായാണ് പിന്നീട് പ്രത്യക്ഷപ്പെട്ടത്. അയാൾ സൂക്ഷിച്ചു നോക്കി. ‘അല്ല, ഇതുമെന്റേതല്ല’ അയാൾ പറഞ്ഞു.

ദേവത വീണ്ടും മുങ്ങി. ഇത്തവണ ഇരുമ്പുകോടാലി എടുത്തു കൊണ്ട് വന്നു.

‘ഇതാണെന്റെ കോടാലി’ അയാൾ സന്തോഷത്തോടെ പറഞ്ഞു.

സന്തുഷ്ടയായ ദേവത അയാളോട് പറഞ്ഞു.

‘നീ നല്ലവനും സത്യസന്ധനുമാണ്. ഈ മൂന്നു കോടാലികളും ഞാൻ നിനക്ക് നൽകുന്നു. കൂടാതെ എന്നും സുഖമായി ജീവിക്കാനുള്ള അനുഗ്രഹവും’

പിന്നീടുള്ള കാലം ആ മരംവെട്ടുകാരൻ സുഖമായി ജീവിച്ചു.

സത്യസന്ധത ഈ ലോകത്തിൽ ഏറ്റവും ആവശ്യം വേണ്ട ഗുണമാണ്. സത്യം ഒരിക്കലും പരാജയപ്പെടില്ല.

Birbal stories in Malayalam പൊട്ടക്കണ്ണൻ അബ്ദുൾ കരിം

0
Birbal-stories-in-malayalam-written

Birbal Stories :- ബീർബലിനോട് അസൂയ ഉള്ളവരായി അക്ബറിന്റെ രാജസദസിൽ പലരുമുണ്ടായിരുന്നു.അക്കൂട്ടത്തിൽ ഒരാളായിരുന്നു പൊട്ടക്കണ്ണനായ അബ്ദുൾ കരിം. അയാൾ മഹാ നീചനും ചതിയനുമായിരുന്നു. ചക്രവർത്തിക്ക് ബീർബലിനോട് വലിയ താല്പര്യമാണെന്നു കരീമിനു അറിയാമായിരുന്നു. എങ്ങനെയെങ്കിലും ചക്രവർത്തിയുടെ മനസ്സിൽ ബീർബലിനോട് നീരസമുണ്ടാകാൻ അയാൾ തക്കം പാർത്തിരുന്നു.
ബീർബൽ വെറ്റില മുറുക്കുന്ന സ്വഭാവക്കാരനായിരുന്നു. മുറുക്കിയാൽ പിന്നെ കാണുന്നിടത്തൊക്കെ തുപ്പി വയ്ക്കുകയും ചെയ്യും. ഒരു ദിവസം ബീർബൽ തുപ്പിയപ്പോൾ കൊട്ടാരത്തിലെ മനോഹരമായ മാർബിൾ തൂണുകളിൽ വീണു. അബ്ദുൾ കരിം ഉടൻതന്നെ ചക്രവർത്തിയുടെ അടുത്തെത്തി ബീർബലിനെ ദുഷിച്ചു പറഞ്ഞു.
‘ഹുസൂർ, ആ ബീർബൽ കൊട്ടാരമാകെ തുപ്പി അലങ്കോലപ്പെടുത്തുകയാണ്. അങ്ങ് അയാളെ വിളിച്ചു തക്ക ശിക്ഷ കൊടുത്താലേ അയാൾ പഠിക്കു’
ചക്രവർത്തി ബീർബലിനെ വിളിച്ചു ശാസിച്ചു. ‘മേലിൽ ഇതാവർത്തിക്കരുത്. ഉപയോഗശൂന്യമായ സ്ഥലത്തു മാത്രമേ തുപ്പാവു.അതോർമ്മയിലിരിക്കണം.’
ബീർബൽ സമ്മതിച്ചു. ഒരു കാര്യം ബീർബലിന് ബോധ്യമായി. അസൂയാലുവായ അബ്‌ദുൾ കരിം ശരിക്കും നുണ പറഞ്ഞിരിക്കുന്നു.
പിറ്റേ ദിവസം ബീർബൽ കൊട്ടാരത്തിലെ വരാന്തയിൽ കൂടി നടന്നു വരികയായിരുന്നു. പതിവുപോലെ വെറ്റില മുറുക്കുന്നുണ്ടായിരുന്നു. ആ വഴി അപ്പോൾ അബ്‌ദുൾ കരിം വന്നു. ബീർബൽ പെട്ടെന്ന് കരീമിന്റെ പൊട്ടക്കണ്ണിലേക്ക് ഒരു തുപ്പു കൊടുത്തു.
കരിം കരഞ്ഞു കൊണ്ട് ചക്രവർത്തി സമക്ഷമെത്തി. കോപിഷ്ഠനായ ചക്രവർത്തി ബീർബലിനെ വിളിച്ചു വരുത്തി. കരീമിന്റെ കണ്ണിൽ തുപ്പുവാനുള്ള കാരണമെന്തെന്നു ചോദിച്ചു.
‘പ്രഭോ, ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ഉപയോഗശൂന്യമായ സ്ഥലത്തു മാത്രമേ തുപ്പാവു എന്ന് അങ്ങ് തന്നെ എന്നോട് പറഞ്ഞിരുന്നുവല്ലോ. അത് തന്നെയാണ് ഞാൻ ചെയ്തത്. കരീമിന്റെ പൊട്ടക്കണ്ണുകൊണ്ട് ആർക്കു എന്ത് പ്രയോജനമാണുള്ളത്?’
ബീർബലിന്റെ മറുപടികേട്ട് ചക്രവർത്തിയും സദസ്യരും പൊട്ടിച്ചിരിച്ചു. അബ്‌ദുൾ കരീമാകട്ടെ ഇളിഭ്യനായി സ്ഥലം വിട്ടു.

രാജ്ഞിയുടെ ദുഃഖം Birbal stories

അക്ബർ ചക്രവർത്തി ഒരിക്കൽ സഹധർമണിയുമായി ശണ്ഠ കൂടി. വാക്കേറ്റം മൂത്തപ്പോൾ, ദേഷ്യം സഹിക്കാനാവാതെ ചക്രവർത്തി രാജ്ഞിയോട് പറഞ്ഞു.
‘നീയുടൻ കൊട്ടാരം വിട്ടുപോകണം. ഇനിയൊരിക്കലും നിന്നെ എനിക്ക് കാണണ്ട’
രാജ്ഞി പൊട്ടിക്കരഞ്ഞുകൊണ്ട്‌ മാപ്പ് അപേക്ഷിച്ചു. പക്ഷേ ചക്രവർത്തി അത് ചെവികൊണ്ടില്ല.
‘എന്റെ തീരുമാനത്തിന് മാറ്റമില്ല. ഞാൻ പറഞ്ഞത് അക്ഷരം പ്രതി തന്നെ നടക്കും പക്ഷേ ഒരു വിട്ടുവീഴ്ച ചെയ്യാം. നീ പോകുന്ന അവസരം നിനക്കേറ്റം ഇഷ്ടമായ ഏതെങ്കിലും ഒരു വസ്തു കൂടി നിനക്ക് കൊണ്ട് പോകാം.’ രാജ്ഞി വല്ലാതെ ദുഃഖിച്ചു. ഇനിയെന്താണ് ഒരു മാർഗം? എങ്ങനെയാണ് ചക്രവർത്തിയുടെ കോപം ശമിപ്പിക്കുക? ഒരു മാർഗവും മനസിൽ തെളിയാതെ വന്നപ്പോൾ രാജ്ഞി ബുദ്ധിമാനായ ബീർബലിന്റെ ഉപദേശം തേടാൻ തീരുമാനിച്ചു പണ്ടൊരിക്കൽ ബീർബലിനെതിരെ നടന്ന ഒരു ഗൂഢാലോചനയിൽ രാജ്ഞിയും പങ്കാളിയായിരുന്നു. ബീർബലിനും അതറിയാമായിരുന്നു. പക്ഷേ ബീർബൽ നല്ലവനാണെന്നു രാജ്ഞിക്കറിയാമായിരുന്നു. ഒരു പ്രതിസന്ധിയിൽ അയാൾ തന്നെ കൈ വിടില്ല എന്ന് തന്നെ രാജ്ഞി വിശ്വസിച്ചു.
രാജ്ഞി ബീർബലിനെ ആളയച്ചു വരുത്തി. നടന്ന കാര്യങ്ങളെല്ലാം രാജ്ഞി ബീർബലിനോട് തുറന്നു പറഞ്ഞു. എല്ലാം കേട്ട സശ്രദ്ധം ബീർബൽ കേട്ടു. കുറെ നേരം ചിന്താധീനനായി ഇരുന്ന ശേഷം ബീർബൽ രാജ്ഞിക്കു ചില നിർദ്ദേശങ്ങൾ കൊടുത്തു. ബീർബൽ പറയുന്നതുപോലെ പ്രവർത്തിക്കാമെന്നു രാജ്ഞി സമ്മതിച്ചു.
പിറ്റേ ദിവസം കൊട്ടാരം വിട്ടുപോകാനുള്ള ഒരുക്കമായി. പിതൃഗൃഹത്തിലേക്കാണ് രാജ്ഞിയുടെ പോക്ക്. രണ്ടു പല്ലക്കുകളൂം ചുമട്ടുകാരും തയ്യാറായി. എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോൾ രാജ്ഞി ചക്രവർത്തിക്ക് സന്ദേശം കൊടുത്തയച്ചു. താൻ പിതൃഗൃഹത്തിലേക്ക് പോകുകയാണെന്നും പോകുന്നതിനു മുമ്പ് ചക്രവർത്തിയെ ഒരു നോക്ക് കാണണമെന്നും ആ അപേക്ഷ യാതൊരു കാരണവശാലും തള്ളിക്കളയരുതെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
താമസിയാതെ അക്ബർ ചക്രവർത്തി അന്തപുരത്തിലെത്തി. രാജ്ഞി അതീവദുഃഖിതയായി കാണപ്പെട്ടു.ഗദ്ഗദകണ്ഠമായി അവർ ചക്രവർത്തിയോട് പറഞ്ഞു.
‘പ്രഭോ, അങ്ങയുടെ കല്പനപോലെ ഞാനീകൊട്ടാരം വിട്ടു പോകുകയാണ്. പോകുന്നതിനു മുൻപായി ഞാനവസാനമായി ഞാനവസാനമായി തരുന്ന ഈ മുന്തിരിച്ചാറ് അങ്ങെന്റെ കൈയിൽ നിന്നും വാങ്ങിക്കുടിക്കണം. ഇതെന്റെ ഒരാഗ്രഹവും അപേക്ഷയുമാണ്.’ ചക്രവർത്തി മുന്തിരിച്ചാർ വാങ്ങിക്കുടിച്ചു. മുന്തിരിച്ചാറിൽ രാജ്ഞി മയക്കുമരുന്ന് ചേർത്തിരുന്നു. കുടിച്ചക്ഷണം ചക്രവർത്തി ഗാഢനിദ്രയിലായി. ഭൃത്യന്മാർ ചക്രവർത്തിയെ താങ്ങിയെടുത്തു തയാറാക്കിവച്ചിരുന്ന ഒരു പല്ലക്കിൽ കിടത്തി. മറ്റേ പല്ലക്കിൽ രാജ്ഞിയും കയറി. രണ്ടു പല്ലക്കുകളും രാജ്ഞിയുടെ പിതൃഗൃഹത്തിലേക്ക് നീങ്ങി.
അപ്രതീക്ഷിതമായി മകളും ഭർത്താവും വീട്ടിലെത്തിയപ്പോൾ പിതാവ് സന്തോഷിച്ചു. ഒരുമിച്ചവർ വന്നിട്ട് ഏറെ നാളുകളായിരുന്നു. പക്ഷേ ചക്രവർത്തി ഉറങ്ങുന്നത് കണ്ടു അദ്ദേഹം അത്ഭുതപ്പെട്ടു. അപ്പോൾ രാജ്ഞി പിതാവിനോട് പറഞ്ഞു
‘അച്ഛൻ ഭയപ്പെടേണ്ട അദ്ദേഹം യാത്രാക്ഷീണം കൊണ്ട് ഉറങ്ങുകയാണ്. അല്പനേരത്തിനുള്ളിൽ ഉണർന്നുകൊള്ളും’
മയക്കുമരുന്നിന്റെ സ്വാധീനം പോയപ്പോൾ ചക്രവർത്തി ഉണർന്നു. അദ്ദേഹം അമ്പരന്നു ചുറ്റും നോക്കി. അദ്ദേഹത്തിനു കാര്യം മനസിലായി. താൻ ഭാര്യാപിതാവിന്റെ ഗൃഹത്തിലാണ് എത്തിയിരിക്കുന്നത്. അന്തപുരത്തിൽ വച്ച് മുന്തിരിച്ചാർകുടിച്ചതും താൻ മയങ്ങിപോയതും ചക്രവർത്തി ഓർത്തു. ചതി ഉപയോഗിച്ച് തന്നെ ഇവിടെ എത്തിച്ചിരിക്കുകയാണ്. ചക്രവർത്തി കോപം കൊണ്ട് ജ്വലിച്ചു. അദ്ദേഹം ചാടിയെഴുന്നേറ്റു. തൊഴുകൈയോടെ രാജ്ഞി അദ്ദേഹത്തിന്റെ മുന്നിലെത്തി.
‘അങ്ങ് സുഖമായി ഉറങ്ങി എന്ന് കരുതട്ടെ’
”വഞ്ചകി, നീ എന്നെ ചതിക്കുകയായിരുന്നു അല്ലേ? മുന്തിരിച്ചാറിൽ മയക്കുമരുന്ന് കലർത്താൻ മാത്രം ധൈര്യം നിനക്കെങ്ങനെ വന്നു? ഇതാ ഞാൻ കൊട്ടാരത്തിലേക്ക് മടങ്ങുന്നു.’ ക്രുദ്ധനായ ചക്രവർത്തി പറഞ്ഞു.
രാജ്ഞി അദ്ദേഹത്തിന്റെ പാദങ്ങളിൽ വീണു.
‘അരുത് പ്രഭോ, അരുത്. എനിക്ക് പറയാനുള്ളത് കൂടി കേൾക്കു. ഞാൻ അങ്ങയുടെ ആജ്ഞ അനുസരിക്കുക മാത്രമേ ചെയ്തിട്ടുള്ളു. അതിനു എന്നോട് കയർക്കുന്നതെന്തിന്?’
‘ധിക്കാരി, നീ ചെയ്‌ത തെറ്റിനെ ന്യായികരിക്കാൻ ശ്രമിക്കുകയാണോ?’
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്തു കൂടെ കൊണ്ട് പൊയ്‌ക്കൊള്ളാൻ അങ്ങ് അനുവദിച്ചല്ലോ. ഞാനതു മാത്രമേ ചെയ്തിട്ടുള്ളു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അങ്ങാണ്. അതുകൊണ്ടാണ് അങ്ങയെ പല്ലക്കിൽ ഇങ്ങോട്ട് കൊണ്ട് പോന്നത് അത് തെറ്റാണെങ്കിൽ പ്രഭോ അങ്ങ് ക്ഷമിക്കണം.
രാജ്ഞിയുടെ ഉത്തരം കേട്ട് അക്ബറിന്റെ കോപം പമ്പകടന്നു.
‘പ്രിയേ, സത്യം പറഞ്ഞാൽ നീ എന്നെ തോൽപ്പിച്ചിരിക്കുന്നു. അതിരിക്കട്ടെ ഈ ഉപായം നിനക്ക് ആരാണ് പറഞ്ഞു തന്നതെന്നറിയാൻ എനിക്ക് താല്പര്യമുണ്ട്’ ചക്രവർത്തി പറഞ്ഞു.
‘അങ്ങ് നിർബന്ധിക്കുകയാണെങ്കിൽ പറയാം’ രാജ്ഞി പറഞ്ഞു. ബുദ്ധിമാനായ ബീർബലാണ് എനിക്ക് ഈ ഉപായം പറഞ്ഞു തന്നത്. അദ്ദേഹം വളരെ നല്ലവനാണ്. നമ്മുടെ സാമ്രാജ്യത്തിനു തിലകക്കുറിയാണ് ബീർബൽ ഇനിയൊരിക്കലും ഞാനദ്ദേഹത്തെ അവിശ്വസിക്കില്ല.’
ചക്രവർത്തിയും രാജ്ഞിയും ഉല്ലാസരായി ആ ദിവസം അവിടെ കഴിച്ചുകൂട്ടി.പിറ്റേദിവസം രാവിലെ അവർ കൊട്ടാരത്തിലേക്ക് മടങ്ങി.
കൊട്ടാരത്തിൽ തിരിച്ചെത്തിയ ചക്രവർത്തിയും രാജ്ഞിയും ബീർബലിന് പ്രത്യേകം സമ്മാനങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചു.

അത്യാഗ്രഹിക്കുള്ള ശിക്ഷ

0
thennali-raman-stories-malayalam

രത്നചന്ദ്രൻ എന്ന് പേരായ ഒരു ധനികൻ ആ നാട്ടിൽ ജീവിച്ചിരുന്നു. അയാൾ സ്വാർത്ഥമതിയും അത്യാഗ്രഹിയുമായിരുന്നു. പണം പലിശക്ക് കൊടുക്കുകയായിരുന്നു അയാളുടെ തൊഴിൽ. എത്ര പണം ചോദിച്ചാലും കൊടുക്കാനുള്ള ധനശേഷി അയാൾക്കുണ്ടായിരുന്നു. അമിതമായ പലിശയാണ് അയാൾ വാങ്ങിക്കൊണ്ടിരുന്നത്. അയാളെക്കൊണ്ട് ജനം പൊറുതിമുട്ടി.

രാമൻ രത്നചന്ദ്രനെ കുറിച്ച് കേട്ടിരുന്നു. അയാളെ ഒരു നല്ല പാഠം പഠിപ്പിക്കാൻ രാമൻ തീരുമാനിച്ചു. അതിനായി രാമൻ യോഗയ്യരുടെ സഹായം തേടി. യോഗയ്യ രാമന്റെ അടുത്ത സുഹൃത്തായിരുന്നു. രാമൻ പറയുന്നത് പോലെ പ്രവർത്തിക്കാമെന്നു യോഗയ്യ ഏറ്റു.

രാമൻ പറഞ്ഞ പ്രകാരം യോഗയ്യ ഒരു ദിവസം രത്നചന്ദ്രന്റെ വീട്ടിലെത്തി. ഒരു സദ്യക്കായി പന്ത്രണ്ടു വലിയ പാത്രങ്ങൾ യോഗയ്യ രത്നചന്ദ്രനോട് ആവശ്യപ്പെട്ടു. വലിയ ഒരു തുക കൊടുക്കാമെന്നു യോഗയ്യ ഏറ്റപ്പോൾ രത്നചന്ദ്രൻ പാത്രങ്ങൾ വാടകയ്ക്ക് കൊടുത്തു.

കുറെ ദിവസങ്ങൾ കഴിഞ്ഞു. യോഗയ്യ രത്നചന്ദ്രന്റെ വീട്ടിലെത്തി. ആവശ്യപ്പെട്ട തുകയും പാത്രങ്ങളും തിരികെ കൊണ്ടുവന്നു. അനന്തരം രത്നചന്ദ്രൻ യോഗയ്യ കൊണ്ട് വന്ന പാത്രങ്ങൾ പരിശോധിച്ചു. മുഴുവൻ പാത്രങ്ങളും ഉണ്ട് എന്ന് മാത്രമല്ല കൊടുത്ത പാത്രങ്ങളുടെ അതേരൂപത്തിലുള്ള പന്ത്രണ്ടു ചെറിയ പാത്രങ്ങൾ കൂടിയുണ്ട്. രത്നചന്ദ്രന് അത്ഭുതമായി. ഏതായാലും നല്ല ലാഭമുള്ള കച്ചവടം തന്നെ.

‘യോഗയ്യ, ഈ ചെറിയ പാത്രങ്ങളേതാണ്?’ അയാൾ ചോദിച്ചു.

‘ഞാനിവിടെ നിന്നും വാങ്ങിക്കൊണ്ടുപോയ പാത്രങ്ങളെല്ലാം രണ്ടു ദിവസം കഴിഞ്ഞു പ്രസവിച്ചു. വലിയ പാത്രങ്ങളുടെ കുഞ്ഞുങ്ങളാണവ.’ മുഖത്തു യാതൊരു ഭാവഭേദവും കൂടാതെ യോഗയ്യ പറഞ്ഞു.

‘യോഗയ്യ ഒരു വിഡ്ഢി തന്നെ! പാത്രങ്ങൾ പ്രസവിക്കുകയോ? ശുദ്ധ അസംബന്ധം തന്നെ. പക്ഷേ താനെന്തിനു ചിന്തിച്ചു തല പുണ്ണാക്കണം? ഏതായാലും പന്ത്രണ്ടു പത്രങ്ങളാണ് കൂടുതൽ കിട്ടിയിരിക്കുന്നത്’ ഇങ്ങനെയൊക്കെ രത്നചന്ദ്രൻ ചിന്തിച്ചു.

ഇങ്ങനെയുമുണ്ടോ വിഡ്ഢികൾ!

കുറെ ദിവസങ്ങൾ കഴിഞ്ഞു. യോഗയ്യ വീണ്ടും രത്നചന്ദ്രന്റെ വീട്ടിലെത്തി. രത്നചന്ദ്രന് സന്തോഷമായി.

‘എന്താണ് വിശേഷം, യോഗയ്യ? പാത്രങ്ങൾ ആവശ്യമുണ്ടോ?’ രത്നചന്ദ്രൻ ആർത്തിയോടെ ചോദിച്ചു.

‘അത്ഭുതകരം തന്നെ. അങ്ങ് എന്റെ മനസ് ഗണിച്ചറിഞ്ഞിരിക്കുന്നു. എനിക്ക് പന്ത്രണ്ടു വലിയ സ്വർണ്ണപാത്രങ്ങൾ ആവശ്യമാണ്. പ്രമുഖന്മാർ പങ്കെടുക്കുന്ന സദ്യക്കാണിത്’ യോഗയ്യ പറഞ്ഞു.

പന്ത്രണ്ടു വലിയ സ്വർണ്ണപാത്രങ്ങൾ രത്നചന്ദ്രൻ യോഗയ്യക്ക് കൊടുത്തു.

‘യോഗയ്യ നീ ചോദിച്ചത് കൊണ്ട് മാത്രം തരികയാണിവ. തനി സ്വർണ്ണത്തിൽ തീർത്തവയാണിത്. മാത്രമല്ല എല്ലാം പ്രസവിക്കാൻ കാലമായതാണ്. പ്രസവിക്കുകയാണെങ്കിൽ കുഞ്ഞുങ്ങളെക്കൂടി കൊണ്ടുവരാൻ മറക്കരുത് ‘ട്ടോ’

ഈ വിഡ്ഢിയെകൊണ്ട് നല്ലൊരു ലാഭം ഇപ്രാവശ്യവും കൊയ്യണം എന്നതായിരുന്നു രത്നചന്ദ്രന്റെ ചിന്ത.

‘എന്തിനു സംശയിക്കണം. ഞാൻ ഒരിക്കലും ചതിക്കില്ല’ യോഗയ്യ പറഞ്ഞു.

ദിവസങ്ങൾ കഴിഞ്ഞു. യോഗയ്യരുടെ ഒരു വിവരവുമില്ല.

രത്നചന്ദ്രന് ആധിയായി. ദിവസങ്ങൾ വീണ്ടും കഴിഞ്ഞതോടെ രത്നചന്ദ്രൻ വല്ലാതെ അസ്വസ്ഥനായി

ഒരു ദിവസം അയാൾ യോഗയ്യയുടെ വീട്ടിൽ പാഞ്ഞെത്തി.

‘യോഗയ്യ, എന്താണ് പാത്രങ്ങൾ തിരിച്ചു കൊണ്ട് വരാത്തത്? ആകാഷയോടെ അയാൾ ചോദിച്ചു.

യോഗയ്യയുടെ മുഖം മ്ലാനമായി. ‘ചങ്ങാതി, ഒരു ദുഃഖവാർത്ത എനിക്ക് അറിയിക്കാനുണ്ട്. അങ്ങ് തന്ന സ്വർണ്ണപാത്രങ്ങളെല്ലാം പൂർണ്ണ ഗർഭവതികളായിരുന്നല്ലോ. പക്ഷേ കഷ്ടം പ്രസവത്തിലൊന്നില്ലാതെ എല്ലാ പത്രങ്ങളും ചത്തുപോയി. കുഞ്ഞുങ്ങളും ഒന്നും രക്ഷപ്പെട്ടില്ല. ദൈവവിധി എന്നല്ലാതെ എന്ത് പറയാനാണ്?’ യോഗയ്യ നെടുവീർപ്പിട്ടു.

യോഗയ്യ തന്നെ കബളിപ്പിക്കുകയാണ്. പാത്രങ്ങൾ ചാകുകയെന്നത് ശുദ്ധ അസംബന്ധമാണ്. ഇവൻ വിരുതൻ തന്നെ! ഇവനെ വെറുതെ വിട്ടുകൂടാ. രത്നചന്ദ്രൻ കോപം കൊണ്ട് ജ്വലിച്ചു.

പക്ഷേ യോഗയ്യ കഥ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.

പരാതിയുമായി രത്നചന്ദ്രൻകൊട്ടാരത്തിലെത്തി. ചക്രവർത്തി യോഗയ്യയെ വിളിപ്പിച്ചു. യോഗയ്യ വിവരങ്ങളെല്ലാം ചക്രവർത്തിയെ ധരിപ്പിച്ചു. എല്ലാം കേട്ട ശേഷം ചക്രവർത്തി പറഞ്ഞു.

‘പാത്രങ്ങൾ പ്രസവിക്കുമെങ്കിൽ തീർച്ചയായും അവ ചാകുകയും ചെയ്യും.’

വ്യസനത്തോടും നിരാശയോടും കൂടി രത്നചന്ദ്രൻ സ്വഭവനത്തിലേക്കുപോയി.

യോഗയ്യരുടെ ഈ പൊടിക്കൈ ചക്രവർത്തിക്ക് നന്നേ ഇഷ്ടപ്പെട്ടു. അമിത ലാഭക്കാരെ നിലക്കുനിർത്താൻ ഇത്തരം പൊടികൈകൾ നല്ലതു തന്നെ.

‘ആരാണ് യോഗയ്യ നിങ്ങൾക്കി ബുദ്ധി പറഞ്ഞുതന്നത്? ചക്രവർത്തി തിരക്കി.

രാമനാണെന്നു യോഗയ്യ പറഞ്ഞു. ചക്രവർത്തിക്ക് രാമനിൽ വലിയ പ്രീതി ഉണ്ടായി.

കകുദ്രുമരാജാവ്

0
panchatantra

ഒരു കാട്ടു പ്രദേശത്തു ചണ്ഡരവൻ എന്നൊരു കുറുക്കൻ വസിച്ചിരുന്നു .

അവൻ ഒരിക്കൽ വിശപ്പും കൊതിയും സഹിക്കവയ്യാതെ ,ഒരു പട്ടണത്തിലേക്കു ചെന്നു .അപ്പോൾ ആ പട്ടണത്തിലുള്ള പട്ടികൾ നാലു പുറത്തു നിന്നും കുരച്ചുകൊണ്ട് ഓടി വന്ന്   കടി കൂട്ടി തുടങ്ങി .

അവൻ പ്രാണഭയത്തോട് ഓടി അടുത്തുള്ള ഒരു വെളുത്തേടൻെറവീട്ടിൽ കടന്നു .അവിടെ നീലം  കലക്കിവച്ച വലിയൊരു പാത്രം മുള്ളതിലാണ്  അവൻ പട്ടികളെ പേടിച്ചു ഓടി ചെന്നു വീണത് .

അതിൽ നിന്നും പുറത്തു വന്നപ്പോൾ അവൻറെ നിറം നീലയായിത്തീർന്നു .പട്ടികളാകട്ടെ ,അവനെ നീലിച്ചു കണ്ടപ്പോൾ കുറുക്കനാണെന്ന് തിരിച്ചറിയാതെ പല വഴിക്കു പോവുകയും ചെയ്തു .

പിന്നീട് ചണ്ഡരവൻ ദൂരെ ഒരു കാട്ടിൽ പോയി .അവൻറെ ദേഹത്തിലെ നീലനിറം മാഞ്ഞു പോയിരുന്നില്ല .കാട്ടിലെ സിംഹം ,പുലി ,ചെന്നയാ മുതലായ മൃഗങ്ങൾ സാക്ഷാൽ നീലകണ്ഠൻറെ കണ്ഠം പോലെ ശോഭയേറിയ ശരീരത്തോടു കൂടിയ അവനെ കണ്ടു ഭയപ്പെട്ടു ,”അയ്യോ !ഇതെന്തൊരു അത്ഭുത ജീവിയാണ് ഈശ്വരാ !ഇതിൻറെ പരാക്രമവും വീര്യവും നമുക്ക് അറിഞ്ഞുകൂടാ .എല്ലാവരും ഓടികൊൾവിൻ .”എന്നും പറഞ്ഞു നാലുവശത്തേക്കും ഓടി .ഒരാളുടെ കുലം ,പരാക്രമം ,വീര്യം ,പ്രവർത്തി എന്നിവയെ കുറിച്ചു അറിഞ്ഞുകൂടെങ്കിൽ ആ ആളെ വിശ്വസിക്കരുതെന്നുണ്ടല്ലോ .

അവർ ഭയപ്പെട്ടു കൊണ്ട് ഓടുകയാണെന്ന് അറിഞ്ഞു ചണ്ഡരവൻ വിളിച്ചു പറഞ്ഞു : ” മൃഗങ്ങലെ എന്നെ കണ്ടു കണ്ട് പേടിച്ചു ഓടുകയാണോ .?പേടിക്കുകയൊന്നും വേണ്ട.ബ്രഹ്‌മാവ്‌ സ്വയം സൃഷ്ടിച്ച് ഇങ്ങോട്ട് അയച്ചിരിക്കുകയാണ് .,സകല  മൃഗങ്ങളുടെയും ചക്രവർത്തിയായിരിക്കാൻ .കകുദ്രുമൻ  എന്നാണ് എൻ്റെ പേർ .എല്ലാ  മൃഗങ്ങളും എൻ്റെ വെൺകുറ്റകൂട കീഴിൽ വേണം ഇരിക്കാൻ .”

അതുകേട്ടു സിംഹം ,പുലി മുതലായ മൃഗങ്ങൾ  വിനയപൂർവം അവൻ്റെ മുമ്പിൽ വന്നു നിന്നു.അവൻ സിംഹത്തെ മന്ത്രിയാക്കി വച്ചു;പുലിയെ പള്ളിയറ കാവൽക്കാരനാക്കി ..കടുവയെ വെറ്റില കാര്യസ്ഥനാക്കി ;ചെന്നായെ പാറാവുകാരനാക്കി .സ്വന്തക്കാരനായ കുറുക്കനോട് മിണ്ടുകപ്പോലും ചെയ്തില്ല .കുറുക്കന്മ്മാരെയൊക്കെ കഴുത്തിനുപിടിച്ചു പുറത്തു തള്ളി .

അങ്ങനെ അവൻ രാജ്യഭരണം തുടങ്ങി .സിംഹം മുതലായവർ മൃഗങ്ങലെ കൊന്ന് അവൻറെ മുമ്പിൽ കൊണ്ട് വന്നു വയ്ക്കും . അവൻ പ്രഭുവാണെന്ന ഭാവത്തിൽ വേണ്ടത് തിന്നു ബാക്കിയുള്ളത്

എല്ലാവര്ക്കും വീതിച്ചു കൊടുക്കും .അങ്ങനെ കാലം കഴിഞ്ഞു പോയി .

ഒരു ദിവസം നല്ലനിലാവുള്ള രാത്രിയിൽ ദൂരത്തു നിന്നും കുറുക്കൻമ്മാർ ഉച്ചത്തിൽ ഊരിഇടുന്നതെ അവൻ കേൾക്കാൻ ഇടയായി .അത് കേട്ടപ്പോൾ അവന്റെ ശരീരം കോരിത്തരിച്ചു .കണ്ണിൽ സന്തോഷബാഷ്പംനിറഞ്ഞു .അവൻ സ്വയമറിയത്തെ എഴുന്നേറ്റിരുന്നു ഓരിയിടാൻ തുടങ്ങി .

സിംഹം മുതലായവർ ഓരി കേട്ടു ഏതൊരു വെറും കുറുക്കൻ മാത്രമാണെന്ന് മനസിലാക്കി .ലജ്ജിച്ചു തല കുനിച്ചു ക്ഷണനേരം നിന്ന ശേഷം തമ്മിൽത്തമ്മിൽ പറഞ്ഞു .അയ്യയ്യോ ! ഈ കുറുക്കൻ നമ്മെ പറ്റിച്ചു കളഞ്ഞു .നമുക്കിവനെ കൊല്ലാം .”

അതുകേട്ടു അവൻ ഓടി പോകാൻ ഭാവിച്ചുവെങ്കിലും സിംഹം മുതലായവർ അവനെ പിടിച്ചു നിർത്തി കടിച്ചു നൂറു കഷ്ണങ്ങളാക്കിയിട്ടു .

അതുകൊണ്ടയാണ് ഞാൻ പറയുന്നത് ,”ദമനകൻ തുടർന്നു :സ്വന്തക്കാരെ ഉപേക്ഷിച്ചു അന്യന്മാരെ ബന്ധുക്കളാക്കരുതെന്ന് ,”

പിംഗളകാൻ ചോദിച്ചു : “സഞ്ജീവകൻ എന്നിൽ ദ്രോഹബുദ്ധി കരുതി വരുമ്പോൾ ഞാനിങ്ങനെ അറിയും .?”

ദമനകൻ മറുപടി പറഞ്ഞു : ” മുഖവും കണ്ണും തുടുത്തും ,ചുണ്ടുകൾ തുടിച്ചും ,നാലുപുറവും ശങ്കിച്ചു നോക്കിയും അവൻ വരുന്നത് കണ്ടാൽ അങ്ങയെ അപായപ്പെടുത്താനാണെന്നു മനസിലാക്കി കൊൾക .”

ഇങ്ങനെ പറഞ്ഞു സിംഹത്തെ ബോധ്യപ്പെടുത്തിയ ശേഷം ,ദമനകൻ സഞ്ജീവകൻറെ അടുത്ത് ചെന്നു അവനെ വന്ദിച്ചിരുന്നു .

സംജീവകൻ ദമനകനെ കണ്ട് ആദരപൂർവം കുശല പ്രശ്‌നം ചെയ്തു :”എന്തോടോ ,ചങ്ങാതി ,വരൂ, ഇരിക്കൂ ,

കുറെക്കാലമായല്ലോ കണ്ടിട്ടു വി,സുഖം തന്നെയല്ലേ .? എന്തിണിപ്പോൾ താങ്കൾക്കു വേണ്ടി ഞാൻ ചെയ്യേണ്ടത് .?കാര്യസാധ്യത്തിനായി സുഹൃജജനങ്ങൾ ഒരുവൻറെ വീട്ടിൽ ചെല്ലുന്നുണ്ടങ്കിൽ ,അവനാണ് ധന്യനും വിവേകിയും  മാന്യനും “.

ദമനകൻ  പറഞ്ഞു :”ഭൃതൃജനങ്ങൾക്ക് “എന്ത് സുഖമാണ് ചങ്ങാതീ ?രാജസേവകന്മാരുടെ ധനം പരാധീനമാണ് .മനസ്സിനൊരു സമാധാനവും ഉണ്ടായിരിക്കുകയില്ല . സ്വന്തം ജീവനുപോലും ഉറപ്പില്ല .ദരിദ്രൻ ,രോഗി ,വിഡ്ഢി,വീടില്ലാതെ അലയഞ്ഞു തിരിഞ്ഞു നടക്കുന്നവൻ ,എന്നും ഭൃതൃനായിരിക്കുന്നവൻ ,ഈ അഞ്ചുപേരും ജീവിച്ചിരിക്കുന്നുണ്ടെങ്കിലും മരിച്ചുപോയതായിട്ടെ കണക്കു കൂട്ടാനുള്ളു  .ഇഷ്ടം പോലെ ഉണ്ണാനോ ഉറങ്ങാനോ സാധിക്കുകയില്ല .ശങ്കകൂഒടാതെ ഒരു വക്കും പറയാനും സാധ്യമല്ല. അങ്ങിനെയല്ലെ ഭൃതൃൻെറ ജീവിതം ?സേവക വൃത്തി ചെയ്യുന്നവൻ പട്ടിയുടെ ജീവിതമാണ് നയിക്കാറുള്ളതെന്ന് പറയാറുണ്ട് .അത് ശരിയല്ല ,പട്ടിയ്ക്ക് തോന്നുന്നതു പോലെ നടക്കാം :സേവകന് അന്യൻറെ ശാസനപ്രകാരം മാത്രമേ നടക്കാൻ.   ഭൃതൃൻ്റെ ജീവിതം സനൃാസിയെ കേട്ടിട്ടുണ്ട് .കിടക്കാൻ നിലമേയുള്ളു :ബ്രഹ്മചരൃം അനുഷ്ഠിക്കണം :ചടച്ചു ക്ഷീണിക്കും അൽപ്പ ഭക്ഷണമേ കിട്ടുകയുള്ളു ;ഒരു വൃതൃാസം മാത്രമാണുള്ളത് – ഭൃതൃന് ഈ ജീവിതം കൊണ്ട്  പാപവും   സനൃാസിക്കു പുണ്യവുമാണ് സമ്പാദ്യം .അല്പമാത്രമായ പണം കിട്ടാൻ ഒരുവൻ സഹിക്കുന്ന കഷ്ട്പാടുകൾ ധർമ്മത്തിനു വേണ്ടിയാണെങ്കിൽ അവന് മോക്ഷം കിട്ടും .വട്ടമൊത്ത് മധുരമൃദുലമായ  മോദകമാണ് കിട്ടുന്നതെങ്കിലും ഭൃതൃവൃത്തി ചെയ്ത് നേടിയിട്ടയെന്തു കാര്യം ?”

സംജീവകൻ ചോദിച്ചു : “താങ്കൾ എന്താണ് പറഞ്ഞു കൊണ്ട് വരുന്നത് .?”

ദമനകൻ സ്വകാര്യമായിപറഞ്ഞു: “ചങ്ങാതീ ,രാജാവിൻറെ ഗൂഢാലോചനകളെ മന്ത്രി വെളിച്ചത്തു കൊണ്ട് വരാൻ പാടുള്ളതല്ല .അങ്ങനെ പ്രവർത്തിക്കുന്ന മന്ത്രി ആയുധം കൂടാതെ തന്നെ രാജാവിനെ കൊല്ലുകയാണ് ചെയ്യന്നത് .എന്നാൽ നിന്നോടുള്ള സ്നേഹം കാരണം ഞാൻ ഇതു പുറത്തു പറയുന്നു 

മാത്രം .എൻ്റെ  വാക്ക് കേട്ടതുകൊണ്ടാണല്ലോ നീ രാജസന്നിധിയിൽ വിശ്വാസപൂർവ്വം പ്രവേശിച്ചത് .നിനക്ക് എന്തെങ്കിലും സഭവിച്ചാൽ അതിന്റെ പാപം എനിക്കായിരിക്കും .ഞാൻ പറയാം ,പിംഗളകൻ

നിന്നോട് ദ്രോഹബുദ്ധി കരുതിയിരിക്കുകയാണ് .എന്നെ തനിച്ചു വിളിച്ചു ഇന്ന് ഇദ്ദേഹം പറയുകയുണ്ടായി : “നാളെ രാവിലെ സംജീവകനെ കൊന്ന് മൃഗങ്ങളെയൊക്കെ തൃപ്തിപ്പെടുത്തണമെന്ന് “.അപ്പോൾ ഞാൻ പറഞ്ഞു : “പ്രഭോ ഏതു ശരിയല്ല .ചങ്ങാതിയെ ദ്രോഹിച്ചു ഉപജീവനം കഴിക്കരുത് .ബ്രഹ്മഹത്യ ചെയ്താൽ കൂടി പ്രായച്ഛിത്തമുണ്ട് .മിത്ര ദ്രോഹത്തിനു പ്രാശ്ചിത്തമില്ല .”

ഇതിനു അദ്ദേഹം ശുണ്ഠിയെടുത്തു എന്ത് മാറീട്ടുപാടി പറഞ്ഞുവെന്നറിയാമോ ?എടാ , ദുഷ്‌ടാ ,സംജീവകൻ പല്ലുതീനിയാണ് .;നമ്മൾ മാംസഭുക്കുകളും .പ്രകൃത്യാ  അവനും നമ്മളും ശത്രുക്കളയല്ലേ ?എന്ത് ചെയ്തും അവനെ കൊല്ലണം .അതിൽ ദോഷമൊന്നുമില്ല .മറ്റു ഒരു തരത്തിലും ശത്രുവിനെ കൊല്ലാൻ ഉപായമില്ലെന്നു വരുകിൽ സ്വന്തം മകളെ കൊടുത്തു വശത്താക്കിയിട്ടെങ്കിലും കൊന്നുകളയണമെന്നാണ് ചൊല്ല്   .ക്ഷത്രിയർക്ക് യുദ്ധത്തിൽ ചെയ്യരുതാത്തതൊന്നുമില്ല ധൃഷ്ടദൃുമനൻ ഉറങ്ങി കിടക്കുമ്പോഴയല്ലേ അശ്വതഥാമാവു ചെന്നു കൊന്നതു ?അദ്ദേഹം ഇങ്ങനെ ഉറപ്പിച്ചു പറഞ്ഞുതു കേട്ടുകൊണ്ടാണ് ഞാൻ ഇങ്ങോട്ടു പോന്നു .അതി രഹസ്യമായ ഇക്കാര്യം താങ്കളോട് പറയുന്നത് .വിശ്വാസഘാതകൻ്റെ സ്വാഭാവം എനിക്ക് ഉണ്ടാവരുതല്ലോ .ഇനി യൂക്തം പോലെ ചെയ്യുക ..”

വജ്രഘാതം പോലുള്ള ഈ വാക്കുകൾകേട്ട് സംജീവകൻ ബോധം  കെട്ട്  വീണു പോയി .

ബോധം വന്നപ്പോൾ അവൻ വൈരാഗ്യത്തോടെ പറഞ്ഞു :സ്ത്രീകൾ ദുർജനങ്ങളെയാണ് പ്രാപിക്കുക .:ധനം ലുബ്ധൻമാരുടെ കൈയ്യിലാണിരിക്കുക :മലമുകളിലാണ് ഏറ്റവും കൂടുതൽ മഴ പെയ്യാറുള്ളത് ,അതുപോലെ രാജാക്ക്മാർക്ക് സ്നേഹമെന്ന ഒന്നില്ല .രാജസേവയെക്കാൾ മനുഷ്യന് വനവാസമോ ഭിക്ഷാടനമോ ,ചുമടെടുപ്പോ ,മഹാവ്യാധിയോയാണ് ഭേദം . ഞാൻ സിംഹവുമായി മൈത്രിബന്ധം സ്ഥാപിച്ചത് ശരിയായില്ല . മൈത്രിയും വിവാഹവും തൻ്റെ കുളത്തിനു ധനസിഥതിക്കും യോജിച്ചവരോട് ആകാവുള്ളു ;താണവരോടും ഉയർന്നവരോടും പാടിയില്ല .പശു പശുക്കളോടും ,കുതിര  കുതിരകളെയും വിഡഢി    വിഡഢികളോടും ,സജ്ജനങ്ങൾ ,സജ്ജനങ്ങലോഡും വേണം സൗഖ്യചെയ്യാൻ ,അദ്ദേഹത്തെ ചെന്നു പ്രസാദിപ്പിച്ചു കളയാമെന്നു വച്ചാൽ ,പ്രസാധിക്കുമെന്നു തോന്നുന്നില്ല .കാരണം മുണ്ടയിട്ടു കോപിക്കുന്നവനെ

കോപ കാരണം നീക്കി പ്രസാദിപ്പിക്കാം .കാരണംകൂടാതെ വൈരം കൂടുന്നവനെ   എങ്ങനെയാണ് സന്തോഷിപ്പിക്കുക ?സ്വാമിഭക്തരും ,ഉപകാരശീലരും ,അന്യർക്ക് ഗുണം ചെയ്യന്നവരും ,വിശ്വസ്ത സ്നേഹത്തിന്റെ വില അറിയാവുന്നവരും ,ദ്രോഹം പ്രവത്തിക്കാത്തവരുമാണെങ്കിലും സേവകർ വല്ല തെറ്റും ചെയ്താൽ നാശം തീർച്ചയാണ് .ചെയ്യുന്ന ഗുണങ്ങൾക്ക്  പ്രിതിഫലം കിട്ടിയെന്നു വരാം .,കിട്ടിയില്ലായെന്നു വരം രാജസേവ എപ്പോഴും ആശങ്കാവഹമാണ് .ആത്മാർതഥസ്നേഹത്തോട്  കൂടി വല്ലതും ചെയ്താൽ അപ്രിയമാണ് .ചിലപ്പോൾ ഉണ്ടാവുക .ചിലർ നേരിട്ട് ദ്രോഹം ചെയ്താലും കൂടി പ്രീതി ഉണ്ടയി കാണാറുണ്ട് .രാജാവിന്റെ മനോഭാവം മനസിലാക്കാൻ വയ്യ .രാജസേവയുടെ തത്വങ്ങൾ യോഗികൾക്കു പോലും കഴിയാത്തയത്ര ഗഹനമാണ് .മറ്റു സേവകരുടെ ഏഷണി കൊണ്ടാവണം നിർദോഷിയായ എന്നോട് പിംഗളകന് ദേഷ്യം തോന്നിയത് .പ്രഭുവിന് മറ്റൊരാളിൽ പ്രിയമുണ്ടാവുന്നത് സപത്നിമാരും സേവകരും സഹിക്കുകയില്ല .സ്വതെ ഗുണവാനായ ഒരാളുടെ ശോഭ അതിലുമധികം ഗുണമുള്ള ആളുടെ അടുത്ത മടങ്ങി പോവും .രാത്രി വിളക്കിനു നല്ല പ്രകാശംമുണ്ടാകാറുണ്ട് ;എന്നാൽ സൂര്യനുദിച്ചാലോ ?”

ദമനകൻ സമാധാനിപ്പിച്ചു: “ചങ്ങാതീ ഭയപ്പെടേണ്ട .അദ്ദേഹം ധുർജ്ജനങ്ങളുടെഏഷണി കേട്ട് വിശ്വസിച്ചിരിക്കുകയാണെങ്കിലും ,തങ്ങളുടെ നല്ല വാക്കുകൾ കേട്ടു സന്തോഷിച്ചു വെന്നു വന്നു കൂടായികയില്ല   .”

സംജീവകൻ തല കുലുക്കി .തങ്ങൾ പറഞ്ഞതു ശരിയല്ല ,ദുർജനങ്ങൾ ദുർബലരും ,അപ്രധാനരും മാണെങ്കിൽ പോലും ,അവരുടെ ഇടയിൽ കഴിച്ചു  കൂട്ടാൻ വയ്യമെന്തെങ്കിലും ഉപായം കണ്ടു പിടിച്ചു അവർ കൊന്നു കളയും .ഒട്ടകത്തിൻറെ കഥ കേട്ടിട്ടില്ലേ .

ദമനകൻ ചോദിച്ചു : “അതെന്തു കഥയാണ് ?”

   മെന്തെങ്കിലും

അപ്പോൾ സംജീവകൻ ഒരു കഥ പറഞ്ഞു .