കകുദ്രുമരാജാവ്

0
964
panchatantra

panchatantra stories in malayalam pdf – ഒരു കാട്ടു പ്രദേശത്തു ചണ്ഡരവൻ എന്നൊരു കുറുക്കൻ വസിച്ചിരുന്നു .

അവൻ ഒരിക്കൽ വിശപ്പും കൊതിയും സഹിക്കവയ്യാതെ ,ഒരു പട്ടണത്തിലേക്കു ചെന്നു .അപ്പോൾ ആ പട്ടണത്തിലുള്ള പട്ടികൾ നാലു പുറത്തു നിന്നും കുരച്ചുകൊണ്ട് ഓടി വന്ന്   കടി കൂട്ടി തുടങ്ങി .

അവൻ പ്രാണഭയത്തോട് ഓടി അടുത്തുള്ള ഒരു വെളുത്തേടൻെറവീട്ടിൽ കടന്നു .അവിടെ നീലം  കലക്കിവച്ച വലിയൊരു പാത്രം മുള്ളതിലാണ്  അവൻ പട്ടികളെ പേടിച്ചു ഓടി ചെന്നു വീണത് .

അതിൽ നിന്നും പുറത്തു വന്നപ്പോൾ അവൻറെ നിറം നീലയായിത്തീർന്നു .പട്ടികളാകട്ടെ ,അവനെ നീലിച്ചു കണ്ടപ്പോൾ കുറുക്കനാണെന്ന് തിരിച്ചറിയാതെ പല വഴിക്കു പോവുകയും ചെയ്തു .

പിന്നീട് ചണ്ഡരവൻ ദൂരെ ഒരു കാട്ടിൽ പോയി .അവൻറെ ദേഹത്തിലെ നീലനിറം മാഞ്ഞു പോയിരുന്നില്ല .കാട്ടിലെ സിംഹം ,പുലി ,ചെന്നയാ മുതലായ മൃഗങ്ങൾ സാക്ഷാൽ നീലകണ്ഠൻറെ കണ്ഠം പോലെ ശോഭയേറിയ ശരീരത്തോടു കൂടിയ അവനെ കണ്ടു ഭയപ്പെട്ടു ,”അയ്യോ !ഇതെന്തൊരു അത്ഭുത ജീവിയാണ് ഈശ്വരാ !ഇതിൻറെ പരാക്രമവും വീര്യവും നമുക്ക് അറിഞ്ഞുകൂടാ .എല്ലാവരും ഓടികൊൾവിൻ .”എന്നും പറഞ്ഞു നാലുവശത്തേക്കും ഓടി .ഒരാളുടെ കുലം ,പരാക്രമം ,വീര്യം ,പ്രവർത്തി എന്നിവയെ കുറിച്ചു അറിഞ്ഞുകൂടെങ്കിൽ ആ ആളെ വിശ്വസിക്കരുതെന്നുണ്ടല്ലോ .[panchatantra stories in malayalam pdf].

അവർ ഭയപ്പെട്ടു കൊണ്ട് ഓടുകയാണെന്ന് അറിഞ്ഞു ചണ്ഡരവൻ വിളിച്ചു പറഞ്ഞു : ” മൃഗങ്ങലെ എന്നെ കണ്ടു കണ്ട് പേടിച്ചു ഓടുകയാണോ .?പേടിക്കുകയൊന്നും വേണ്ട.ബ്രഹ്‌മാവ്‌ സ്വയം സൃഷ്ടിച്ച് ഇങ്ങോട്ട് അയച്ചിരിക്കുകയാണ് .,സകല  മൃഗങ്ങളുടെയും ചക്രവർത്തിയായിരിക്കാൻ .കകുദ്രുമൻ  എന്നാണ് എൻ്റെ പേർ .എല്ലാ  മൃഗങ്ങളും എൻ്റെ വെൺകുറ്റകൂട കീഴിൽ വേണം ഇരിക്കാൻ .”

അതുകേട്ടു സിംഹം ,പുലി മുതലായ മൃഗങ്ങൾ  വിനയപൂർവം അവൻ്റെ മുമ്പിൽ വന്നു നിന്നു.അവൻ സിംഹത്തെ മന്ത്രിയാക്കി വച്ചു;പുലിയെ പള്ളിയറ കാവൽക്കാരനാക്കി ..കടുവയെ വെറ്റില കാര്യസ്ഥനാക്കി ;ചെന്നായെ പാറാവുകാരനാക്കി .സ്വന്തക്കാരനായ കുറുക്കനോട് മിണ്ടുകപ്പോലും ചെയ്തില്ല .കുറുക്കന്മ്മാരെയൊക്കെ കഴുത്തിനുപിടിച്ചു പുറത്തു തള്ളി .[panchatantra stories in malayalam pdf].

അങ്ങനെ അവൻ രാജ്യഭരണം തുടങ്ങി .സിംഹം മുതലായവർ മൃഗങ്ങലെ കൊന്ന് അവൻറെ മുമ്പിൽ കൊണ്ട് വന്നു വയ്ക്കും . അവൻ പ്രഭുവാണെന്ന ഭാവത്തിൽ വേണ്ടത് തിന്നു ബാക്കിയുള്ളത്

എല്ലാവര്ക്കും വീതിച്ചു കൊടുക്കും .അങ്ങനെ കാലം കഴിഞ്ഞു പോയി .

ഒരു ദിവസം നല്ലനിലാവുള്ള രാത്രിയിൽ ദൂരത്തു നിന്നും കുറുക്കൻമ്മാർ ഉച്ചത്തിൽ ഊരിഇടുന്നതെ അവൻ കേൾക്കാൻ ഇടയായി .അത് കേട്ടപ്പോൾ അവന്റെ ശരീരം കോരിത്തരിച്ചു .കണ്ണിൽ സന്തോഷബാഷ്പംനിറഞ്ഞു .അവൻ സ്വയമറിയത്തെ എഴുന്നേറ്റിരുന്നു ഓരിയിടാൻ തുടങ്ങി .[panchatantra stories in malayalam pdf].

സിംഹം മുതലായവർ ഓരി കേട്ടു ഏതൊരു വെറും കുറുക്കൻ മാത്രമാണെന്ന് മനസിലാക്കി .ലജ്ജിച്ചു തല കുനിച്ചു ക്ഷണനേരം നിന്ന ശേഷം തമ്മിൽത്തമ്മിൽ പറഞ്ഞു .അയ്യയ്യോ ! ഈ കുറുക്കൻ നമ്മെ പറ്റിച്ചു കളഞ്ഞു .നമുക്കിവനെ കൊല്ലാം .”

അതുകേട്ടു അവൻ ഓടി പോകാൻ ഭാവിച്ചുവെങ്കിലും സിംഹം മുതലായവർ അവനെ പിടിച്ചു നിർത്തി കടിച്ചു നൂറു കഷ്ണങ്ങളാക്കിയിട്ടു .

അതുകൊണ്ടയാണ് ഞാൻ പറയുന്നത് ,”ദമനകൻ തുടർന്നു :സ്വന്തക്കാരെ ഉപേക്ഷിച്ചു അന്യന്മാരെ ബന്ധുക്കളാക്കരുതെന്ന് ,”

പിംഗളകാൻ ചോദിച്ചു : “സഞ്ജീവകൻ എന്നിൽ ദ്രോഹബുദ്ധി കരുതി വരുമ്പോൾ ഞാനിങ്ങനെ അറിയും .?”

ദമനകൻ മറുപടി പറഞ്ഞു : ” മുഖവും കണ്ണും തുടുത്തും ,ചുണ്ടുകൾ തുടിച്ചും ,നാലുപുറവും ശങ്കിച്ചു നോക്കിയും അവൻ വരുന്നത് കണ്ടാൽ അങ്ങയെ അപായപ്പെടുത്താനാണെന്നു മനസിലാക്കി കൊൾക .”

ഇങ്ങനെ പറഞ്ഞു സിംഹത്തെ ബോധ്യപ്പെടുത്തിയ ശേഷം ,ദമനകൻ സഞ്ജീവകൻറെ അടുത്ത് ചെന്നു അവനെ വന്ദിച്ചിരുന്നു .

സംജീവകൻ ദമനകനെ കണ്ട് ആദരപൂർവം കുശല പ്രശ്‌നം ചെയ്തു :”എന്തോടോ ,ചങ്ങാതി ,വരൂ, ഇരിക്കൂ ,

കുറെക്കാലമായല്ലോ കണ്ടിട്ടു വി,സുഖം തന്നെയല്ലേ .? എന്തിണിപ്പോൾ താങ്കൾക്കു വേണ്ടി ഞാൻ ചെയ്യേണ്ടത് .?കാര്യസാധ്യത്തിനായി സുഹൃജജനങ്ങൾ ഒരുവൻറെ വീട്ടിൽ ചെല്ലുന്നുണ്ടങ്കിൽ ,അവനാണ് ധന്യനും വിവേകിയും  മാന്യനും “.

ദമനകൻ  പറഞ്ഞു :”ഭൃതൃജനങ്ങൾക്ക് “എന്ത് സുഖമാണ് ചങ്ങാതീ ?രാജസേവകന്മാരുടെ ധനം പരാധീനമാണ് .മനസ്സിനൊരു സമാധാനവും ഉണ്ടായിരിക്കുകയില്ല . സ്വന്തം ജീവനുപോലും ഉറപ്പില്ല .ദരിദ്രൻ ,രോഗി ,വിഡ്ഢി,വീടില്ലാതെ അലയഞ്ഞു തിരിഞ്ഞു നടക്കുന്നവൻ ,എന്നും ഭൃതൃനായിരിക്കുന്നവൻ ,ഈ അഞ്ചുപേരും ജീവിച്ചിരിക്കുന്നുണ്ടെങ്കിലും മരിച്ചുപോയതായിട്ടെ കണക്കു കൂട്ടാനുള്ളു  .ഇഷ്ടം പോലെ ഉണ്ണാനോ ഉറങ്ങാനോ സാധിക്കുകയില്ല .ശങ്കകൂഒടാതെ ഒരു വക്കും പറയാനും സാധ്യമല്ല. അങ്ങിനെയല്ലെ ഭൃതൃൻെറ ജീവിതം ?സേവക വൃത്തി ചെയ്യുന്നവൻ പട്ടിയുടെ ജീവിതമാണ് നയിക്കാറുള്ളതെന്ന് പറയാറുണ്ട് .അത് ശരിയല്ല ,പട്ടിയ്ക്ക് തോന്നുന്നതു പോലെ നടക്കാം :സേവകന് അന്യൻറെ ശാസനപ്രകാരം മാത്രമേ നടക്കാൻ.   ഭൃതൃൻ്റെ ജീവിതം സനൃാസിയെ കേട്ടിട്ടുണ്ട് .കിടക്കാൻ നിലമേയുള്ളു :ബ്രഹ്മചരൃം അനുഷ്ഠിക്കണം :ചടച്ചു ക്ഷീണിക്കും അൽപ്പ ഭക്ഷണമേ കിട്ടുകയുള്ളു ;ഒരു വൃതൃാസം മാത്രമാണുള്ളത് – ഭൃതൃന് ഈ ജീവിതം കൊണ്ട്  പാപവും   സനൃാസിക്കു പുണ്യവുമാണ് സമ്പാദ്യം .അല്പമാത്രമായ പണം കിട്ടാൻ ഒരുവൻ സഹിക്കുന്ന കഷ്ട്പാടുകൾ ധർമ്മത്തിനു വേണ്ടിയാണെങ്കിൽ അവന് മോക്ഷം കിട്ടും .വട്ടമൊത്ത് മധുരമൃദുലമായ  മോദകമാണ് കിട്ടുന്നതെങ്കിലും ഭൃതൃവൃത്തി ചെയ്ത് നേടിയിട്ടയെന്തു കാര്യം ?”[panchatantra stories in malayalam pdf].

സംജീവകൻ ചോദിച്ചു : “താങ്കൾ എന്താണ് പറഞ്ഞു കൊണ്ട് വരുന്നത് .?”

ദമനകൻ സ്വകാര്യമായിപറഞ്ഞു: “ചങ്ങാതീ ,രാജാവിൻറെ ഗൂഢാലോചനകളെ മന്ത്രി വെളിച്ചത്തു കൊണ്ട് വരാൻ പാടുള്ളതല്ല .അങ്ങനെ പ്രവർത്തിക്കുന്ന മന്ത്രി ആയുധം കൂടാതെ തന്നെ രാജാവിനെ കൊല്ലുകയാണ് ചെയ്യന്നത് .എന്നാൽ നിന്നോടുള്ള സ്നേഹം കാരണം ഞാൻ ഇതു പുറത്തു പറയുന്നു [panchatantra stories in malayalam pdf].

മാത്രം .എൻ്റെ  വാക്ക് കേട്ടതുകൊണ്ടാണല്ലോ നീ രാജസന്നിധിയിൽ വിശ്വാസപൂർവ്വം പ്രവേശിച്ചത് .നിനക്ക് എന്തെങ്കിലും സഭവിച്ചാൽ അതിന്റെ പാപം എനിക്കായിരിക്കും .ഞാൻ പറയാം ,പിംഗളകൻ

നിന്നോട് ദ്രോഹബുദ്ധി കരുതിയിരിക്കുകയാണ് .എന്നെ തനിച്ചു വിളിച്ചു ഇന്ന് ഇദ്ദേഹം പറയുകയുണ്ടായി : “നാളെ രാവിലെ സംജീവകനെ കൊന്ന് മൃഗങ്ങളെയൊക്കെ തൃപ്തിപ്പെടുത്തണമെന്ന് “.അപ്പോൾ ഞാൻ പറഞ്ഞു : “പ്രഭോ ഏതു ശരിയല്ല .ചങ്ങാതിയെ ദ്രോഹിച്ചു ഉപജീവനം കഴിക്കരുത് .ബ്രഹ്മഹത്യ ചെയ്താൽ കൂടി പ്രായച്ഛിത്തമുണ്ട് .മിത്ര ദ്രോഹത്തിനു പ്രാശ്ചിത്തമില്ല .”

ഇതിനു അദ്ദേഹം ശുണ്ഠിയെടുത്തു എന്ത് മാറീട്ടുപാടി പറഞ്ഞുവെന്നറിയാമോ ?എടാ , ദുഷ്‌ടാ ,സംജീവകൻ പല്ലുതീനിയാണ് .;നമ്മൾ മാംസഭുക്കുകളും .പ്രകൃത്യാ  അവനും നമ്മളും ശത്രുക്കളയല്ലേ ?എന്ത് ചെയ്തും അവനെ കൊല്ലണം .അതിൽ ദോഷമൊന്നുമില്ല .മറ്റു ഒരു തരത്തിലും ശത്രുവിനെ കൊല്ലാൻ ഉപായമില്ലെന്നു വരുകിൽ സ്വന്തം മകളെ കൊടുത്തു വശത്താക്കിയിട്ടെങ്കിലും കൊന്നുകളയണമെന്നാണ് ചൊല്ല്   .ക്ഷത്രിയർക്ക് യുദ്ധത്തിൽ ചെയ്യരുതാത്തതൊന്നുമില്ല ധൃഷ്ടദൃുമനൻ ഉറങ്ങി കിടക്കുമ്പോഴയല്ലേ അശ്വതഥാമാവു ചെന്നു കൊന്നതു ?അദ്ദേഹം ഇങ്ങനെ ഉറപ്പിച്ചു പറഞ്ഞുതു കേട്ടുകൊണ്ടാണ് ഞാൻ ഇങ്ങോട്ടു പോന്നു .അതി രഹസ്യമായ ഇക്കാര്യം താങ്കളോട് പറയുന്നത് .വിശ്വാസഘാതകൻ്റെ സ്വാഭാവം എനിക്ക് ഉണ്ടാവരുതല്ലോ .ഇനി യൂക്തം പോലെ ചെയ്യുക ..”[panchatantra stories].

വജ്രഘാതം പോലുള്ള ഈ വാക്കുകൾകേട്ട് സംജീവകൻ ബോധം  കെട്ട്  വീണു പോയി .

ബോധം വന്നപ്പോൾ അവൻ വൈരാഗ്യത്തോടെ പറഞ്ഞു :സ്ത്രീകൾ ദുർജനങ്ങളെയാണ് പ്രാപിക്കുക .:ധനം ലുബ്ധൻമാരുടെ കൈയ്യിലാണിരിക്കുക :മലമുകളിലാണ് ഏറ്റവും കൂടുതൽ മഴ പെയ്യാറുള്ളത് ,അതുപോലെ രാജാക്ക്മാർക്ക് സ്നേഹമെന്ന ഒന്നില്ല .രാജസേവയെക്കാൾ മനുഷ്യന് വനവാസമോ ഭിക്ഷാടനമോ ,ചുമടെടുപ്പോ ,മഹാവ്യാധിയോയാണ് ഭേദം . ഞാൻ സിംഹവുമായി മൈത്രിബന്ധം സ്ഥാപിച്ചത് ശരിയായില്ല . മൈത്രിയും വിവാഹവും തൻ്റെ കുളത്തിനു ധനസിഥതിക്കും യോജിച്ചവരോട് ആകാവുള്ളു ;താണവരോടും ഉയർന്നവരോടും പാടിയില്ല .പശു പശുക്കളോടും ,കുതിര  കുതിരകളെയും വിഡഢി    വിഡഢികളോടും ,സജ്ജനങ്ങൾ ,സജ്ജനങ്ങലോഡും വേണം സൗഖ്യചെയ്യാൻ ,അദ്ദേഹത്തെ ചെന്നു പ്രസാദിപ്പിച്ചു കളയാമെന്നു വച്ചാൽ ,പ്രസാധിക്കുമെന്നു തോന്നുന്നില്ല .[panchatantra stories].

കാരണം മുണ്ടയിട്ടു കോപിക്കുന്നവനെകോപ കാരണം നീക്കി പ്രസാദിപ്പിക്കാം .കാരണംകൂടാതെ വൈരം കൂടുന്നവനെ   എങ്ങനെയാണ് സന്തോഷിപ്പിക്കുക ?സ്വാമിഭക്തരും ,ഉപകാരശീലരും ,അന്യർക്ക് ഗുണം ചെയ്യന്നവരും ,വിശ്വസ്ത സ്നേഹത്തിന്റെ വില അറിയാവുന്നവരും ,ദ്രോഹം പ്രവത്തിക്കാത്തവരുമാണെങ്കിലും സേവകർ വല്ല തെറ്റും ചെയ്താൽ നാശം തീർച്ചയാണ് .ചെയ്യുന്ന ഗുണങ്ങൾക്ക്  പ്രിതിഫലം കിട്ടിയെന്നു വരാം .,കിട്ടിയില്ലായെന്നു വരം രാജസേവ എപ്പോഴും ആശങ്കാവഹമാണ് .ആത്മാർതഥസ്നേഹത്തോട്  കൂടി വല്ലതും ചെയ്താൽ അപ്രിയമാണ് .ചിലപ്പോൾ ഉണ്ടാവുക .ചിലർ നേരിട്ട് ദ്രോഹം ചെയ്താലും കൂടി പ്രീതി ഉണ്ടയി കാണാറുണ്ട് .രാജാവിന്റെ മനോഭാവം മനസിലാക്കാൻ വയ്യ .രാജസേവയുടെ തത്വങ്ങൾ യോഗികൾക്കു പോലും കഴിയാത്തയത്ര ഗഹനമാണ് .മറ്റു സേവകരുടെ ഏഷണി കൊണ്ടാവണം നിർദോഷിയായ എന്നോട് പിംഗളകന് ദേഷ്യം തോന്നിയത് .പ്രഭുവിന് മറ്റൊരാളിൽ പ്രിയമുണ്ടാവുന്നത് സപത്നിമാരും സേവകരും സഹിക്കുകയില്ല .സ്വതെ ഗുണവാനായ ഒരാളുടെ ശോഭ അതിലുമധികം ഗുണമുള്ള ആളുടെ അടുത്ത മടങ്ങി പോവും .രാത്രി വിളക്കിനു നല്ല പ്രകാശംമുണ്ടാകാറുണ്ട് ;എന്നാൽ സൂര്യനുദിച്ചാലോ ?”[panchatantra stories].

ദമനകൻ സമാധാനിപ്പിച്ചു: “ചങ്ങാതീ ഭയപ്പെടേണ്ട .അദ്ദേഹം ധുർജ്ജനങ്ങളുടെഏഷണി കേട്ട് വിശ്വസിച്ചിരിക്കുകയാണെങ്കിലും ,തങ്ങളുടെ നല്ല വാക്കുകൾ കേട്ടു സന്തോഷിച്ചു വെന്നു വന്നു കൂടായികയില്ല   .”[panchatantra stories in malayalam pdf].

സംജീവകൻ തല കുലുക്കി .തങ്ങൾ പറഞ്ഞതു ശരിയല്ല ,ദുർജനങ്ങൾ ദുർബലരും ,അപ്രധാനരും മാണെങ്കിൽ പോലും ,അവരുടെ ഇടയിൽ കഴിച്ചു  കൂട്ടാൻ വയ്യമെന്തെങ്കിലും ഉപായം കണ്ടു പിടിച്ചു അവർ കൊന്നു കളയും .ഒട്ടകത്തിൻറെ കഥ കേട്ടിട്ടില്ലേ .

ദമനകൻ ചോദിച്ചു : “അതെന്തു കഥയാണ് ?”

   മെന്തെങ്കിലും

അപ്പോൾ സംജീവകൻ ഒരു കഥ പറഞ്ഞു .

Readmore : panchatantra stories

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക