Panchatantra stories -ചാലിയനും രാജകുമാരിയും

0
1401
panchatantra

Panchatantra stories – ഒരു രാജ്യത്തു ഒരു ചാലിയനും ഒരുശാരിയും ഉറ്റ ചങ്ങാതിമാരായി വസിച്ചിരുന്നു.അവർ കുട്ടിക്കാലം മുതൽക്കു തന്നെ ഊണും മുറക്കവും  കുളിയുംകളിയുമൊക്കെ ഒന്നിച്ചായിരുന്നു .ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ അവർക്ക് വയ്യായിരുന്നു.

അങ്ങനെ കാലം കഴിഞ്ഞു പോകവെ ഒരിക്കൽ ആ രാജ്യത്തെ ക്ഷേത്രത്തിൽ ഒരു ഉത്സവം നടന്നു .പല സ്ഥലങ്ങളിൽ നിന്നുമായി ആയിരക്കണക്കിനു ജനങ്ങൾ ഉത്സവം കാണാൻ വന്നു .ആൾത്തിരക്കിൽ ഈ ചങ്ങാതിമാരും പല കാഴ്ചകളും കണ്ടുകൊണ്ടും ചുറ്റി നടന്നു .

ആ സമയത്തു അതി സുന്ദരിയായ ഒരു രാജകുമാരി ആനപ്പുറത്തു കയറി പരിവാരങ്ങളോടു കൂടി അമ്പലത്തിൽ തൊഴയാൻ  വന്നു .

panchatantra-stories-in-malayalam

ചാലിയൻ അവളെ കണ്ടു മോഹിച്ചു കാമശരപീഡിതനായി നിലത്തു മൂർച്ഛിച്ചു വീണു പോയി .ആശാരി അത് കണ്ടു വ്യസനിച്ചു .കൂട്ടുക്കാരെ കൂട്ടി അയാളെ എടുപ്പിച്ചു വീട്ടിലേക്ക് കൊണ്ട് പോയി .അവിടെ ചെന്നു പല വിധം ശുശ്രുഷകൾ ചെയ്തു ;വൈദ്യമാരെ വിളിച്ചു  ചികിൽസിപ്പിച്ചു ;മന്ത്രവാദം ചെയ്യിച്ചു .കുറെ കഴിഞ്ഞപ്പോൾ ചാലിയനു ബോധം വന്നു.

അപ്പോൾ ആശാരി ചോദിച്ചു ;”എടോ , നിനക്കെന്തു പറ്റി?നീയെന്തേ പെട്ടെന്നു ബോധം കെട്ടു വീണത് ?”

ചാലിയൻ ദുഃഖത്തോടെ മറുപടി പറഞ്ഞു :ഞാനെന്തു പറയട്ടെ ?നിക്കണ്ണോടെ സ്നേഹമുണ്ടെങ്കിൽ എനിക്കൊരു ചിതയൊരുക്കി തരികയാണ് വേണ്ടത് .ഞാൻ നിന്നോട് വല്ല തെറ്റും ചെയ്തിട്ടുണ്ടങ്കിൽ ക്ഷമിക്കുകയും വേണം .”

ആശാരി ഏതു കേട്ട് കണ്ണീരൊഴുക്കി തൊണ്ട ഇടറി കൊണ്ടു പറഞ്ഞു: “നിൻറെ ദുഃഖത്തിന്റെ കാരണം പറ .സാധിക്കുമെങ്കിൽ നിവർത്തിയുണ്ടാക്കാം .”

ചാലിയൻ  പറഞ്ഞു : “ചങ്ങാതി ,ഒരു തരത്തിലും നിവൃത്തിയുണ്ടാക്കാൻ കഴിയുന്നതല്ല  എൻ്റെ ദുഃഖം .മരണം മാത്രമേ ശരണമായിട്ടുള്ളു .”

അപ്പപ്പോൾ ആശാരി സമാധാനിപ്പിച്ചു : “ചങ്ങാതി എന്തായാലും എന്നോടു  പറയുക .അസാദ്യമായിട്ടുള്ളതാണെന്ന് എനിക്ക് ബോധ്യമായാൽ ,നജനും നിൻറെ കൂടെ തീയിൽ ചാടാം .നിന്നെ പിരിഞ്ഞിരിക്കാൻ എനിക്ക് വയ്യ .”

ചാലിയാണ് അല്പ്പ്പം ലജ്ജയോടെ പറഞ്ഞു : “ചങ്ങാതീ ,ഉത്സവത്തിനു ഒരു രാജകുമാരി ആനപ്പുറത്തു കയറി വന്നില്ലേ ?അവളെ കണ്ടത് മുതൽക്കെ എനിക്ക് കാമപീഡ  സഹിച്ചു കൂടാതെയായിരിക്കുന്നു .അവളുടെ കരവലയത്തിൽ തളർന്നു കിടന്നുറങ്ങാൻ എനിക്ക് എപ്പോഴെങ്കിലും അവസരം കിട്ടുമോ? “

ആശാരി ഏതു കേട്ട് ചിരിച്ചു : ഇത്രേ ഉള്ളു കാര്യം ?അതിനെന്താണിത്ര വലിയ വിഷമം ?ഞാൻ അവളുമായി ഒരു സംഗമത്തിനു നിനക്കൊരു അവസരമൊരുക്കി തരാം.എന്നാൽ പോരെ ?”

ചാലിയൻ സാത്ഭുതം ചോദിച്ചു : അതെങ്ങനെയാണ് ചങ്ങാതീ ?കന്യകമാർ വസിക്കുന്ന അന്തപുരത്തിൽ വായുവിനല്ലാതെ മറ്റാര്ക്കും പ്രേവേശനമില്ലനല്ലോ ഞാൻ മനസിലാക്കിട്ടുള്ളത് .എന്നെ നുണ പറഞ്ഞു മോഹിപ്പിക്കരുതേ .”

ആശാരി പറഞ്ഞു എൻ്റെ ബുദ്ധിശക്തി കൊണ്ട് ഞാൻ ഉപായം കണ്ടുപിടിച്ചിട്ടുണ്ട്‌ .കാണിച്ചു തരാം . “

ഉടൻ തന്നെ അയാൾ മരം കൊണ്ട് വലിയൊരു ഗരുഡനെ നിർമ്മിച്ചു .ചില യന്ത്രങ്ങൾ ഘടിപ്പിച്ചു അതിനെ ആകാശത്തിൽ കൂടി പറക്കാൻ കഴിവുള്ളതാക്കി തീർത്തു .

എന്നിട്ടു ചാലിയനെ മഹാവിഷുവിൻറെ വേഷം കെട്ടിച്ചു അതിന്റെ മുകളിലിരുത്തി പറഞ്ഞു : “ചങ്ങാതീ നീ വിഷ്‌ണു രൂപത്തിൽ രാജകുമാരി വസിക്കുന്ന ഏഴാം നിലയിൽ ചെന്ന് അവളെ വിളിക്കുക .സാധുശീലയായ അവൾ നിന്നെ സാക്ഷാൽ വാസുദേവനെന്നു തന്നെ കരുതും അപ്പോൾ അവളെ മഥുര വാക്കുകളാൽ രഞ്ജിപ്പിച്ചു വാൽസ്യായാനവിധി പ്രകാരം അവളോടൊപ്പം രമിക്കുക .”

ചാലിയൻ  സ്നേഹിതൻ പറഞ്ഞത് പോലെ ഗരുഡൻറെ പുറത്തു കയറി പറന്നു .രാജധാനിൽ ചെന്ന്  രാജകുമാരിയെ വിളിച്ചു :”കുമാരി ഉറങ്ങുകയാണോ ?ഉണരൂ ഉണരൂ ഞാനിതാ നിന്നെ ചൊല്ലി ലക്ഷ്മിദേവിയെ തന്നെ വിട്ടു പാലഴിൽനിന്നു തന്നെ വന്നിരിക്കുന്നു .എന്നോടൊപ്പം രമിക്കു .”

രാജകുമാരി ഗരുഡാരൂഢനും ചതുർഭുജനും സായുധനും ശ്രീവല്സകൗസ്തുഭാലം കൃതാനുമായ അയാളെ കണ്ടു വിസ്മയത്തോടു കൂടി മെത്തമേൽ നിന്നെഴുന്നേറ്റു സവിനയം പറഞ്ഞു : “ഭഗവാനെ ,ഈ ഉള്ളവൾ വൃത്തിക്കെട്ട ഒരു മനുഷ്യപ്പുഴുവാണ് ; അങ്ങാണെങ്കിൽ ത്രൈലോക്യപാവനനും സർവവന്ദ്യനുമാണല്ലോ .ഇതു ഉചിതമാണോ .? “

ചാലിയൻ പറഞ്ഞു സുഭഗേ ,ഗോകുലരമണിയായിരുന്ന രാധാദേവിയുടെ അവതാരമാണ് നീ .അതുകൊണ്ടാണ് നിന്നെ തേടി ഞാൻ എവിടെ വന്നത് .”

അതുകേട്ടു അവൾ പറഞ്ഞു : “എന്നാൽ അങ്ങ് എന്റെ അച്ഛനോട് എന്നെ തരാൻ അപേക്ഷിക്കു .അദ്ദേഹം തീർച്ചയായും എന്നെ അങ്ങേക്കു നൽകും “

 ചാലിയ ന് അത് രസിച്ചില്ല :സുഭഗേ ,ഞാൻ സാധാരണക്കാരുടെ മുമ്പിൽ പ്രത്യക്ഷപ്പെടാറില്ല .ഏറെ പറയണ്ട  നീ ഗന്ധർവ വിധിപ്രകാരം സ്വയം എനിക്ക് സമർപ്പിക്കു .ഇല്ലെങ്കിൽ ഞാൻ നിന്നെ ശപിച്ചു അച്ഛനോടും കുലത്തോടുമൊപ്പം ഭസ്മാക്കി കളയും .”

ഇങ്ങനെ പറഞ്ഞു അയാൾ ഗരുഡൻറെ പുറത്തു നിന്നിറങ്ങി അവളുടെ കൈകൾ പിടിച്ചു ,ഭയം കൊണ്ടും ലജ്ജകൊണ്ടും വേപഥുഗാത്രിയായിത്തീർന്ന അവളെ ശയ്യയിലേക്ക് നയിച്ചു .രതീയ അവിടെ കഴിച്ച ശേഷം പ്രഭാതത്തിൽ ആരും കാണാതെ വീട്ടിലേക്കു തിരിക്കുകയും ചെയ്തു .അങ്ങനെ അയാൾ പതിവായി വന്നുപോയും കൊണ്ടിരിന്നു .

കാലം കഴിഞ്ഞു പോകവെ ,ഒരു ദിവസം അന്തപുരം കാവലുകാർ രാജകുമാരിയെ കണ്ട് സംശയത്തോടുകൂടി തമ്മിൽത്തമ്മിൽ പറഞ്ഞു : “നോക്കു ,രാജകുമാരിയെ കണ്ടാൽ രാത്രിയിൽ മോര് പുരുഷൻറെ കൂടെ കഴിച്ചു കൂട്ടി കണക്കുണ്ട് .നമ്മൾ ഇത്രയൊക്കെ കാത്തുസൂക്ഷിച്ചിട്ടും എങ്ങനെ ഏതു സംഭവിച്ചു ?നമുക്കിതു രാജാവിനോട് പറയുക തന്നെ വേണം .”

അവർ അപ്പോൾ തന്നെ ചെന്ന് രാജാവിനോട് ഉണർത്തിച്ചു : “ദേവ ,ഞങ്ങളറിഞ്ഞതല്ല .വളരെ കാത്തു സൂക്ഷിച്ചിട്ടും അന്തപുരത്തിൽ ആരോ ഒരുവൻ കടക്കുന്നു .എന്തു ചെയ്യണമെന്ന് ആജ്ഞാപിക്കണെ .”

അതുകേട്ടു രാജാവ് ദുഃഖിതനായി ആലോചിച്ചു :”മകളുണ്ടയാൽ തുടങ്ങുകയായി ദുഃഖം .അവളെ ആർക്കു കൊടുക്കണം ,കൊടുത്താലും അവൾക്ക് സുഖമായിരിക്കുമോ -ഇങ്ങനെ ഓരോന്ന് .പെൺകുട്ടിയുടെ അച്ഛനായാൽ മഹാ ദുരിതത്തിനു കാരണം തന്നെ .ജനിച്ച ഉടൻതന്നെ അവൾ അമ്മയുടെ ഹൃദയം അപഹരിക്കുന്നു ;വളർന്നുവരുംതോറും ബന്ധുക്കളുടെ ഉൽക്കണ്ഠയും വളരുകയായി ;വിവാഹം കഴിച്ചു കൊടുത്താലും വല്ല മലിനവൃത്തിയും ചെയ്തുവെന്നു വരം ;എപ്പോഴും മകളെ ചൊല്ലി ആധിപ്പെടാനേ വഴിയുള്ളു .”

ഇങ്ങനെയൊക്കെ ആലോചിച്ചു രാജാവ് രാജ്ഞിയെ വിളിച്ചു സ്വകാര്യമായി പറഞ്ഞു : “ദേവീ ,അന്തപുരം കാവൽക്കാർ ഇങ്ങനയൊക്കെ പറയുന്നു .ആരാണ് അന്തപുരത്തിൽ പ്രവേശിച്ചതെന്ന് അറിഞ്ഞു വരൂ .അവനു മരണം അടുത്തിരിക്കുന്നു തീർച്ച .”

 രാജ്ഞി അത് കേട്ടു അതിവ്യാകുലയായി വേഗത്തിൽ അന്തപുരത്തിൽ ചെന്നു മകളെ കണ്ടു ഇങ്ങനെ പറഞ്ഞു :” പാവിഷേഠ ,കുലകളങ്കാരിണി ,നീ എങ്ങനെ ചെയ്തുവല്ലോ !എന്നോട് സത്യം പറ .ഏതൊരുത്തനാണ് നിന്റെ അടുത്ത് വരുന്നത് ?അവനു മരണം അടുത്തു വന്നിരിക്കുന്നു, തീർച്ച .”

‘അമ്മ ശുണ്ഠിയെടുത്തു പറയുന്നത് കേട്ടു രാജകുമാരി ഭയം കൊണ്ട് ലജ്ജകൊണ്ടും മുഖം കുനിച്ചമറുപടി പറഞ്ഞു :ഗരുഡാരൂഢനായി ഇവിടെ വരുന്നത് .ഞാൻ പറയുന്നത് സത്യമല്ലെങ്കിൽ രാത്രി മറഞ്ഞിരുന്നു നോക്കി കൊൾക .ഭഗവാനായ രമാകാന്തനെകാണാം .”

അതുക്കേട്ടപ്പോൾ രാജ്ഞിയുടെ മുഖം തെളിഞ്ഞു ;ദേഹമാസകലം കോരിത്തരിച്ചു .ഉടൻ തന്നെ ചെന്ന് രാജാവിനോടു പറഞ്ഞു : “ദേവ നമ്മുടെ ഭാഗ്യം തന്നെ ! വിഷ്ണുഭഗവാനാണ് നമ്മളുടെ മകളുടെ അടുത്ത് ദിവസേന രാത്രി വരുന്നത് .തന്തിരുവടി  ഗാന്ധര്വ്വവിധിപ്രകാരം അവളെ വിവാഹം കഴിച്ചിരിക്കുന്നുവത്രേ .നമുക്ക് എന്ന് രാത്രി  ജനാലക്കൽ മറഞ്ഞിരുന്നു ഭഗവാനെ കാണാം .നമ്മൾ നേരിട്ട് ചെന്ന് കൂടാ ഭഗവാൻ സാധരണ മനുഷ്യരോട് സംസാരിക്കില്ലെന്നാണ് മകൾ പറയുന്നത് .”

അത് കേട്ട് രാജാവ് സന്തുഷ്ടടനായി .അന്നത്തെ പകൽ നൂറുകൊല്ലം നീളമുള്ളതാണെന്ന് അദ്ദേഹത്തിന് തോന്നി .

രാത്രിയിൽ രാജാവും രാജ്ഞിയും കൂടി നിശബ്ദം  ജനാലക്കൽ ആകാശത്തിലേക്കു തന്നെ കണ്ണുംനട്ടിരിപ്പായി .കുറച്ചു കഴിഞ്ഞപ്പോൾ ,,പറഞ്ഞതുപോലെ തന്നെ ,ഗരുഡാരൂഢനും ശംഖുചക്രഗദാപത്മഹസ്തനും ശ്രീവത്സകൗസ്തുഭാലംകൃതനും പീതാബരധാരിയുമായ ശ്രീ നാരയണൻ അക്ഷത്തിൽ നിന്നും ഇറങ്ങുന്നതു കണ്ടു  .അമൃതിൽ കുളിച്ചതു പോലെ തോന്നി രാജാവിന് .

അദ്ദേഹം പത്നിയോടെ പറഞ്ഞു : “പ്രീയേ ,നമ്മെപ്പോലെ ധന്യരായി ലോകത്തു ആരുമില്ല .നമ്മുടെ മകളെ വിഷ്‌ണുഭഗവാൻ വിവാഹം കഴിച്ചുവല്ലോ ! നമ്മുടെ എല്ലാ മനോരഥങ്ങളും നിറവേറി .ഇനി ജാമാതാവിന്റെ പ്രഭാവം കൊണ്ട് നമ്മുക്കെ ഭൂമി മുഴുവനും കീഴടക്കാം .”

അതിനുശേഷം അദ്ദേഹം മറ്റു രാജാക്കമാരോടെല്ലാം മര്യാദ വിട്ടു പെരുമാറാൻ തുടങ്ങി .അത് സഹിയ്ക്കാൻ വയ്യാതെ മറ്റു രാജാക്കന്മാരെല്ലാം ചേർന്ന് അദ്ദേഹത്തോട് യുദ്ധത്തിനൊരുങ്ങി .

അപ്പോൾ രാജാവ് പുത്രിയെ വിളിച്ചു പറഞ്ഞു : “മകളെ ,നിൻറെ ഭർത്താവ് സാക്ഷാൽ ശ്രീനാരായണായിരിക്കെ .ഇതു ഉചിതമാണോ ?സകല രാജാക്കന്മാരും എന്നോട് യുദ്ധത്തിനു വന്നിരിക്കുന്നു .നീ രാജാവിനെ വിളിച്ചു നമ്മുടെ ശത്രുക്കളെ കൊല്ലാൻ പറയുക .”

 അന്നു രാത്രി രാജകുമാരി ചളിയനോട് സവിനയം പറഞ്ഞു : “ഭഗവാനെ അങ്ങ് എന്റെ ഭർത്താവായിരിക്കുമ്പോൾ .എന്താ അച്ഛൻ ശത്രുക്കളെ കൊണ്ട് കുഴുങ്ങുന്നതു ശരിയല്ലല്ലോ .അങ്ങ് പ്രസാദിച്ചു ശത്രുക്കളെ കൊന്നൊടുക്കണേ .”

അതുകേട്ടു ചാലിയാണ് സമാധാനിപ്പിച്ചു :”സുഭഗേ വ്യസനിക്കേണ്ട  വിശ്വസിച്ചിരുന്നു കൊൾക .ശത്രുക്കളെ എല്ലാം ഞാൻ ക്ഷണനേരത്തിനുള്ളിൽ സുദർശനചക്രം കൊണ്ട് പൊടിച്ചു കളയാം .”

കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും രാജാവിന്റെ രാജ്യത്തിലെ എല്ലാ ഭാഗങ്ങളും ശത്രുക്കൾ പിടിച്ചടക്കി കോട്ടമാത്ര മായി ബാക്കി .

അപ്പോൾ രാജാവ് .ചാലിയൻ ശ്രീ വാസുദേവൻറെ രൂപം ധരിച്ചു വന്നിരിക്കുകയാണെന്ന സത്യമറിയാതെ ,പതിവിലും വിശേഷമായി കർപ്പൂരം,അകിൽ ,കസ്തൂരി എന്നീ വിശിഷ്ട പരിമളങ്ങളും പല തരത്തിലുള്ള  പുഷ്പ്പങ്ങളും ,ഭക്ഷണപാനീയങ്ങൾ ,പട്ടു വസ്ത്രങ്ങൾ എന്നിവയും സമർപ്പിച്ചു മകൾ മുഖന്തരം അപേക്ഷിച്ചു : “ഭഗവാനെ നാളെ രാവിലെ ഞാൻ സ്ഥാനഭൃഷ്ടനായിതീരും .അങ്ങ് അത് അറിഞ്ഞു ഉക്തംപോലെ ചെയ്യണേ .”

ചാലിയൻ അതുകേട്ടു ആലോചിച്ചു : “രാജാവ് സ്ഥാനഭൃഷ്ടനായിതീർന്നാൽ എനിക്കവളെ വേർപിരിയേണ്ടി വരും അത് കൊണ്ട് ഒരു കാര്യം ചെയ്യാം .ഗരുഡാരൂഢനും ആയുധപാണിയുമായി നാളെ രാവിലെ ശത്രുക്കളുടെ മുമ്പിൽ ആകശത്തിൽ പ്രത്യക്ഷപ്പെടാം .അപ്പോൾ ഞാൻ സാക്ഷാൽ വാസുദേവൻ തന്നെയാണെന്ന് ശത്രു രാജാക്കന്മാർ കരുതും വിഷമില്ലാത്ത പാമ്പാണെങ്കിലും പടം വരുത്തി ഊതിയാൽ വിഷസർപ്പമാണെന്ന് വിചാരിച്ചുഅളുകൾ ഭയപ്പെടുമല്ലോ .അഥവാ ഇതിൽ പെട്ടു ഞാൻ മരിച്ചു പോയാൽ .അത് സുഖം തന്നെ പശുക്കൾ ,ബ്രമണർ ,യെജമാനൻ .സ്ത്രീ ണ്,സ്ഥാനം എന്നിവക്കുവേണ്ടി പ്രാണൻ അപേക്ഷിക്കുന്നവർക്ക് സനാതന ലോകങ്ങൾ സാധിക്കുമെന്നു കേട്ടിട്ടുണ്ട് .”

ഒരു രാജ്യത്തു ഒരു ചാലിയനും ഒരുശാരിയും ഉറ്റ ചങ്ങാതിമാരായി വസിച്ചിരുന്നു.അവർ കുട്ടിക്കാലം മുതൽക്കു തന്നെ ഊണും മുറക്കവും കുളിയുംകളിയുമൊക്കെ ഒന്നിച്ചായിരുന്നു .ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ അവർക്ക് വയ്യായിരുന്നു.
അങ്ങനെ കാലം കഴിഞ്ഞു പോകവെ ഒരിക്കൽ ആ രാജ്യത്തെ ക്ഷേത്രത്തിൽ ഒരു ഉത്സവം നടന്നു .പല സ്ഥലങ്ങളിൽ നിന്നുമായി ആയിരക്കണക്കിനു ജനങ്ങൾ ഉത്സവം കാണാൻ വന്നു .ആൾത്തിരക്കിൽ ഈ ചങ്ങാതിമാരും പല കാഴ്ചകളും കണ്ടുകൊണ്ടും ചുറ്റി നടന്നു .

ആ സമയത്തു അതി സുന്ദരിയായ ഒരു രാജകുമാരി ആനപ്പുറത്തു കയറി പരിവാരങ്ങളോടു കൂടി അമ്പലത്തിൽ തൊഴയാൻ വന്നു .
ചാലിയൻ അവളെ കണ്ടു മോഹിച്ചു കാമശരപീഡിതനായി നിലത്തു മൂർച്ഛിച്ചു വീണു പോയി .ആശാരി അത് കണ്ടു വ്യസനിച്ചു .കൂട്ടുക്കാരെ കൂട്ടി അയാളെ എടുപ്പിച്ചു വീട്ടിലേക്ക് കൊണ്ട് പോയി .അവിടെ ചെന്നു പല വിധം ശുശ്രുഷകൾ ചെയ്തു ;വൈദ്യമാരെ വിളിച്ചു ചികിൽസിപ്പിച്ചു ;മന്ത്രവാദം ചെയ്യിച്ചു .കുറെ കഴിഞ്ഞപ്പോൾ ചാലിയനു ബോധം വന്നു.

അപ്പോൾ ആശാരി ചോദിച്ചു ;”എടോ , നിനക്കെന്തു പറ്റി?നീയെന്തേ പെട്ടെന്നു ബോധം കെട്ടു വീണത് ?”
ചാലിയൻ ദുഃഖത്തോടെ മറുപടി പറഞ്ഞു :ഞാനെന്തു പറയട്ടെ ?നിക്കണ്ണോടെ സ്നേഹമുണ്ടെങ്കിൽ എനിക്കൊരു ചിതയൊരുക്കി തരികയാണ് വേണ്ടത് .ഞാൻ നിന്നോട് വല്ല തെറ്റും ചെയ്തിട്ടുണ്ടങ്കിൽ ക്ഷമിക്കുകയും വേണം .”
ആശാരി ഏതു കേട്ട് കണ്ണീരൊഴുക്കി തൊണ്ട ഇടറി കൊണ്ടു പറഞ്ഞു: “നിൻറെ ദുഃഖത്തിന്റെ കാരണം പറ .സാധിക്കുമെങ്കിൽ നിവർത്തിയുണ്ടാക്കാം .”
ചാലിയൻ പറഞ്ഞു : “ചങ്ങാതി ,ഒരു തരത്തിലും നിവൃത്തിയുണ്ടാക്കാൻ കഴിയുന്നതല്ല എൻ്റെ ദുഃഖം .മരണം മാത്രമേ ശരണമായിട്ടുള്ളു .”
അപ്പപ്പോൾ ആശാരി സമാധാനിപ്പിച്ചു : “ചങ്ങാതി എന്തായാലും എന്നോടു പറയുക .അസാദ്യമായിട്ടുള്ളതാണെന്ന് എനിക്ക് ബോധ്യമായാൽ ,നജനും നിൻറെ കൂടെ തീയിൽ ചാടാം .നിന്നെ പിരിഞ്ഞിരിക്കാൻ എനിക്ക് വയ്യ .”
ചാലിയാണ് അല്പ്പ്പം ലജ്ജയോടെ പറഞ്ഞു : “ചങ്ങാതീ ,ഉത്സവത്തിനു ഒരു രാജകുമാരി ആനപ്പുറത്തു കയറി വന്നില്ലേ ?അവളെ കണ്ടത് മുതൽക്കെ എനിക്ക് കാമപീഡ സഹിച്ചു കൂടാതെയായിരിക്കുന്നു .അവളുടെ കരവലയത്തിൽ തളർന്നു കിടന്നുറങ്ങാൻ എനിക്ക് എപ്പോഴെങ്കിലും അവസരം കിട്ടുമോ? “

ആശാരി ഏതു കേട്ട് ചിരിച്ചു : ഇത്രേ ഉള്ളു കാര്യം ?അതിനെന്താണിത്ര വലിയ വിഷമം ?ഞാൻ അവളുമായി ഒരു സംഗമത്തിനു നിനക്കൊരു അവസരമൊരുക്കി തരാം.എന്നാൽ പോരെ ?”

ചാലിയൻ സാത്ഭുതം ചോദിച്ചു : അതെങ്ങനെയാണ് ചങ്ങാതീ ?കന്യകമാർ വസിക്കുന്ന അന്തപുരത്തിൽ വായുവിനല്ലാതെ മറ്റാര്ക്കും പ്രേവേശനമില്ലനല്ലോ ഞാൻ മനസിലാക്കിട്ടുള്ളത് .എന്നെ നുണ പറഞ്ഞു മോഹിപ്പിക്കരുതേ .”

ആശാരി പറഞ്ഞു എൻ്റെ ബുദ്ധിശക്തി കൊണ്ട് ഞാൻ ഉപായം കണ്ടുപിടിച്ചിട്ടുണ്ട് .കാണിച്ചു തരാം . “

ഉടൻ തന്നെ അയാൾ മരം കൊണ്ട് വലിയൊരു ഗരുഡനെ നിർമ്മിച്ചു .ചില യന്ത്രങ്ങൾ ഘടിപ്പിച്ചു അതിനെ ആകാശത്തിൽ കൂടി പറക്കാൻ കഴിവുള്ളതാക്കി തീർത്തു .

എന്നിട്ടു ചാലിയനെ മഹാവിഷുവിൻറെ വേഷം കെട്ടിച്ചു അതിന്റെ മുകളിലിരുത്തി പറഞ്ഞു : “ചങ്ങാതീ നീ വിഷ്ണു രൂപത്തിൽ രാജകുമാരി വസിക്കുന്ന ഏഴാം നിലയിൽ ചെന്ന് അവളെ വിളിക്കുക .സാധുശീലയായ അവൾ നിന്നെ സാക്ഷാൽ വാസുദേവനെന്നു തന്നെ കരുതും അപ്പോൾ അവളെ മഥുര വാക്കുകളാൽ രഞ്ജിപ്പിച്ചു വാൽസ്യായാനവിധി പ്രകാരം അവളോടൊപ്പം രമിക്കുക .”

ചാലിയൻ സ്നേഹിതൻ പറഞ്ഞത് പോലെ ഗരുഡൻറെ പുറത്തു കയറി പറന്നു .രാജധാനിൽ ചെന്ന് രാജകുമാരിയെ വിളിച്ചു :”കുമാരി ഉറങ്ങുകയാണോ ?ഉണരൂ ഉണരൂ ഞാനിതാ നിന്നെ ചൊല്ലി ലക്ഷ്മിദേവിയെ തന്നെ വിട്ടു പാലഴിൽനിന്നു തന്നെ വന്നിരിക്കുന്നു .എന്നോടൊപ്പം രമിക്കു .”

രാജകുമാരി ഗരുഡാരൂഢനും ചതുർഭുജനും സായുധനും ശ്രീവല്സകൗസ്തുഭാലം കൃതാനുമായ അയാളെ കണ്ടു വിസ്മയത്തോടു കൂടി മെത്തമേൽ നിന്നെഴുന്നേറ്റു സവിനയം പറഞ്ഞു : “ഭഗവാനെ ,ഈ ഉള്ളവൾ വൃത്തിക്കെട്ട ഒരു മനുഷ്യപ്പുഴുവാണ് ; അങ്ങാണെങ്കിൽ ത്രൈലോക്യപാവനനും സർവവന്ദ്യനുമാണല്ലോ .ഇതു ഉചിതമാണോ .? “
ചാലിയൻ പറഞ്ഞു സുഭഗേ ,ഗോകുലരമണിയായിരുന്ന രാധാദേവിയുടെ അവതാരമാണ് നീ .അതുകൊണ്ടാണ് നിന്നെ തേടി ഞാൻ എവിടെ വന്നത് .”
അതുകേട്ടു അവൾ പറഞ്ഞു : “എന്നാൽ അങ്ങ് എന്റെ അച്ഛനോട് എന്നെ തരാൻ അപേക്ഷിക്കു .അദ്ദേഹം തീർച്ചയായും എന്നെ അങ്ങേക്കു നൽകും “
ചാലിയ ന് അത് രസിച്ചില്ല :സുഭഗേ ,ഞാൻ സാധാരണക്കാരുടെ മുമ്പിൽ പ്രത്യക്ഷപ്പെടാറില്ല .ഏറെ പറയണ്ട നീ ഗന്ധർവ വിധിപ്രകാരം സ്വയം എനിക്ക് സമർപ്പിക്കു .ഇല്ലെങ്കിൽ ഞാൻ നിന്നെ ശപിച്ചു അച്ഛനോടും കുലത്തോടുമൊപ്പം ഭസ്മാക്കി കളയും .”

ഇങ്ങനെ പറഞ്ഞു അയാൾ ഗരുഡൻറെ പുറത്തു നിന്നിറങ്ങി അവളുടെ കൈകൾ പിടിച്ചു ,ഭയം കൊണ്ടും ലജ്ജകൊണ്ടും വേപഥുഗാത്രിയായിത്തീർന്ന അവളെ ശയ്യയിലേക്ക് നയിച്ചു .രതീയ അവിടെ കഴിച്ച ശേഷം പ്രഭാതത്തിൽ ആരും കാണാതെ വീട്ടിലേക്കു തിരിക്കുകയും ചെയ്തു .അങ്ങനെ അയാൾ പതിവായി വന്നുപോയും കൊണ്ടിരിന്നു .

കാലം കഴിഞ്ഞു പോകവെ ,ഒരു ദിവസം അന്തപുരം കാവലുകാർ രാജകുമാരിയെ കണ്ട് സംശയത്തോടുകൂടി തമ്മിൽത്തമ്മിൽ പറഞ്ഞു : “നോക്കു ,രാജകുമാരിയെ കണ്ടാൽ രാത്രിയിൽ മോര് പുരുഷൻറെ കൂടെ കഴിച്ചു കൂട്ടി കണക്കുണ്ട് .നമ്മൾ ഇത്രയൊക്കെ കാത്തുസൂക്ഷിച്ചിട്ടും എങ്ങനെ ഏതു സംഭവിച്ചു ?നമുക്കിതു രാജാവിനോട് പറയുക തന്നെ വേണം .”

അവർ അപ്പോൾ തന്നെ ചെന്ന് രാജാവിനോട് ഉണർത്തിച്ചു : “ദേവ ,ഞങ്ങളറിഞ്ഞതല്ല .വളരെ കാത്തു സൂക്ഷിച്ചിട്ടും അന്തപുരത്തിൽ ആരോ ഒരുവൻ കടക്കുന്നു .എന്തു ചെയ്യണമെന്ന് ആജ്ഞാപിക്കണെ .”
അതുകേട്ടു രാജാവ് ദുഃഖിതനായി ആലോചിച്ചു :”മകളുണ്ടയാൽ തുടങ്ങുകയായി ദുഃഖം .അവളെ ആർക്കു കൊടുക്കണം ,കൊടുത്താലും അവൾക്ക് സുഖമായിരിക്കുമോ -ഇങ്ങനെ ഓരോന്ന് .പെൺകുട്ടിയുടെ അച്ഛനായാൽ മഹാ ദുരിതത്തിനു കാരണം തന്നെ .ജനിച്ച ഉടൻതന്നെ അവൾ അമ്മയുടെ ഹൃദയം അപഹരിക്കുന്നു ;വളർന്നുവരുംതോറും ബന്ധുക്കളുടെ ഉൽക്കണ്ഠയും വളരുകയായി ;വിവാഹം കഴിച്ചു കൊടുത്താലും വല്ല മലിനവൃത്തിയും ചെയ്തുവെന്നു വരം ;എപ്പോഴും മകളെ ചൊല്ലി ആധിപ്പെടാനേ വഴിയുള്ളു .”
ഇങ്ങനെയൊക്കെ ആലോചിച്ചു രാജാവ് രാജ്ഞിയെ വിളിച്ചു സ്വകാര്യമായി പറഞ്ഞു : “ദേവീ ,അന്തപുരം കാവൽക്കാർ ഇങ്ങനയൊക്കെ പറയുന്നു .ആരാണ് അന്തപുരത്തിൽ പ്രവേശിച്ചതെന്ന് അറിഞ്ഞു വരൂ .അവനു മരണം അടുത്തിരിക്കുന്നു തീർച്ച .”

രാജ്ഞി അത് കേട്ടു അതിവ്യാകുലയായി വേഗത്തിൽ അന്തപുരത്തിൽ ചെന്നു മകളെ കണ്ടു ഇങ്ങനെ പറഞ്ഞു :” പാവിഷേഠ ,കുലകളങ്കാരിണി ,നീ എങ്ങനെ ചെയ്തുവല്ലോ !എന്നോട് സത്യം പറ .ഏതൊരുത്തനാണ് നിന്റെ അടുത്ത് വരുന്നത് ?അവനു മരണം അടുത്തു വന്നിരിക്കുന്നു, തീർച്ച .” (Panchatantra stories in malayalam)

‘അമ്മ ശുണ്ഠിയെടുത്തു പറയുന്നത് കേട്ടു രാജകുമാരി ഭയം കൊണ്ട് ലജ്ജകൊണ്ടും മുഖം കുനിച്ചമറുപടി പറഞ്ഞു :ഗരുഡാരൂഢനായി ഇവിടെ വരുന്നത് .ഞാൻ പറയുന്നത് സത്യമല്ലെങ്കിൽ രാത്രി മറഞ്ഞിരുന്നു നോക്കി കൊൾക .ഭഗവാനായ രമാകാന്തനെകാണാം .”
അതുക്കേട്ടപ്പോൾ രാജ്ഞിയുടെ മുഖം തെളിഞ്ഞു ;ദേഹമാസകലം കോരിത്തരിച്ചു .ഉടൻ തന്നെ ചെന്ന് രാജാവിനോടു പറഞ്ഞു : “ദേവ നമ്മുടെ ഭാഗ്യം തന്നെ ! വിഷ്ണുഭഗവാനാണ് നമ്മളുടെ മകളുടെ അടുത്ത് ദിവസേന രാത്രി വരുന്നത് .തന്തിരുവടി ഗാന്ധര്വ്വവിധിപ്രകാരം അവളെ വിവാഹം കഴിച്ചിരിക്കുന്നുവത്രേ .നമുക്ക് എന്ന് രാത്രി ജനാലക്കൽ മറഞ്ഞിരുന്നു ഭഗവാനെ കാണാം .നമ്മൾ നേരിട്ട് ചെന്ന് കൂടാ ഭഗവാൻ സാധരണ മനുഷ്യരോട് സംസാരിക്കില്ലെന്നാണ് മകൾ പറയുന്നത് .”
അത് കേട്ട് രാജാവ് സന്തുഷ്ടടനായി .അന്നത്തെ പകൽ നൂറുകൊല്ലം നീളമുള്ളതാണെന്ന് അദ്ദേഹത്തിന് തോന്നി .
രാത്രിയിൽ രാജാവും രാജ്ഞിയും കൂടി നിശബ്ദം ജനാലക്കൽ ആകാശത്തിലേക്കു തന്നെ കണ്ണുംനട്ടിരിപ്പായി .കുറച്ചു കഴിഞ്ഞപ്പോൾ ,,പറഞ്ഞതുപോലെ തന്നെ ,ഗരുഡാരൂഢനും ശംഖുചക്രഗദാപത്മഹസ്തനും ശ്രീവത്സകൗസ്തുഭാലംകൃതനും പീതാബരധാരിയുമായ ശ്രീ നാരയണൻ അക്ഷത്തിൽ നിന്നും ഇറങ്ങുന്നതു കണ്ടു .അമൃതിൽ കുളിച്ചതു പോലെ തോന്നി രാജാവിന് .
അദ്ദേഹം പത്നിയോടെ പറഞ്ഞു : “പ്രീയേ ,നമ്മെപ്പോലെ ധന്യരായി ലോകത്തു ആരുമില്ല .നമ്മുടെ മകളെ വിഷ്ണുഭഗവാൻ വിവാഹം കഴിച്ചുവല്ലോ ! നമ്മുടെ എല്ലാ മനോരഥങ്ങളും നിറവേറി .ഇനി ജാമാതാവിന്റെ പ്രഭാവം കൊണ്ട് നമ്മുക്കെ ഭൂമി മുഴുവനും കീഴടക്കാം .”
അതിനുശേഷം അദ്ദേഹം മറ്റു രാജാക്കമാരോടെല്ലാം മര്യാദ വിട്ടു പെരുമാറാൻ തുടങ്ങി .അത് സഹിയ്ക്കാൻ വയ്യാതെ മറ്റു രാജാക്കന്മാരെല്ലാം ചേർന്ന് അദ്ദേഹത്തോട് യുദ്ധത്തിനൊരുങ്ങി .

അപ്പോൾ രാജാവ് പുത്രിയെ വിളിച്ചു പറഞ്ഞു : “മകളെ ,നിൻറെ ഭർത്താവ് സാക്ഷാൽ ശ്രീനാരായണായിരിക്കെ .ഇതു ഉചിതമാണോ ?സകല രാജാക്കന്മാരും എന്നോട് യുദ്ധത്തിനു വന്നിരിക്കുന്നു .നീ രാജാവിനെ വിളിച്ചു നമ്മുടെ ശത്രുക്കളെ കൊല്ലാൻ പറയുക .”
അന്നു രാത്രി രാജകുമാരി ചളിയനോട് സവിനയം പറഞ്ഞു : “ഭഗവാനെ അങ്ങ് എന്റെ ഭർത്താവായിരിക്കുമ്പോൾ .എന്താ അച്ഛൻ ശത്രുക്കളെ കൊണ്ട് കുഴുങ്ങുന്നതു ശരിയല്ലല്ലോ .അങ്ങ് പ്രസാദിച്ചു ശത്രുക്കളെ കൊന്നൊടുക്കണേ .”
അതുകേട്ടു ചാലിയാണ് സമാധാനിപ്പിച്ചു :”സുഭഗേ വ്യസനിക്കേണ്ട വിശ്വസിച്ചിരുന്നു കൊൾക .ശത്രുക്കളെ എല്ലാം ഞാൻ ക്ഷണനേരത്തിനുള്ളിൽ സുദർശനചക്രം കൊണ്ട് പൊടിച്ചു കളയാം .”

കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും രാജാവിന്റെ രാജ്യത്തിലെ എല്ലാ ഭാഗങ്ങളും ശത്രുക്കൾ പിടിച്ചടക്കി കോട്ടമാത്ര മായി ബാക്കി .
അപ്പോൾ രാജാവ് .ചാലിയൻ ശ്രീ വാസുദേവൻറെ രൂപം ധരിച്ചു വന്നിരിക്കുകയാണെന്ന സത്യമറിയാതെ ,പതിവിലും വിശേഷമായി കർപ്പൂരം,അകിൽ ,കസ്തൂരി എന്നീ വിശിഷ്ട പരിമളങ്ങളും പല തരത്തിലുള്ള പുഷ്പ്പങ്ങളും ,ഭക്ഷണപാനീയങ്ങൾ ,പട്ടു വസ്ത്രങ്ങൾ എന്നിവയും സമർപ്പിച്ചു മകൾ മുഖന്തരം അപേക്ഷിച്ചു : “ഭഗവാനെ നാളെ രാവിലെ ഞാൻ സ്ഥാനഭൃഷ്ടനായിതീരും .അങ്ങ് അത് അറിഞ്ഞു ഉക്തംപോലെ ചെയ്യണേ .”
ചാലിയൻ അതുകേട്ടു ആലോചിച്ചു : “രാജാവ് സ്ഥാനഭൃഷ്ടനായിതീർന്നാൽ എനിക്കവളെ വേർപിരിയേണ്ടി വരും അത് കൊണ്ട് ഒരു കാര്യം ചെയ്യാം .ഗരുഡാരൂഢനും ആയുധപാണിയുമായി നാളെ രാവിലെ ശത്രുക്കളുടെ മുമ്പിൽ ആകശത്തിൽ പ്രത്യക്ഷപ്പെടാം .അപ്പോൾ ഞാൻ സാക്ഷാൽ വാസുദേവൻ തന്നെയാണെന്ന് ശത്രു രാജാക്കന്മാർ കരുതും വിഷമില്ലാത്ത പാമ്പാണെങ്കിലും പടം വരുത്തി ഊതിയാൽ വിഷസർപ്പമാണെന്ന് വിചാരിച്ചുഅളുകൾ ഭയപ്പെടുമല്ലോ .അഥവാ ഇതിൽ പെട്ടു ഞാൻ മരിച്ചു പോയാൽ .അത് സുഖം തന്നെ പശുക്കൾ ,ബ്രമണർ ,യെജമാനൻ .സ്ത്രീ ണ്,സ്ഥാനം എന്നിവക്കുവേണ്ടി പ്രാണൻ അപേക്ഷിക്കുന്നവർക്ക് സനാതന ലോകങ്ങൾ സാധിക്കുമെന്നു കേട്ടിട്ടുണ്ട് .”

ഇങ്ങനെ നിശ്ചയിച്ചു അയാൾ പുലർച്ചെക്ക് ദേഹ ശുദ്ധി വരുത്തി രാജകുമാരിയോട് പറഞ്ഞു “സുഭഗേ ,ശത്രുക്കളെയൊക്കെ കൊന്നൊടുക്കി ശേഷം മാത്രമേ ഞാൻ ഭക്ഷണം കഴിക്കുന്നുള്ളു .രാവിലെ സൈന്യങ്ങളെ ഒക്കെ വിളിച്ചു കൂട്ടി യുദ്ധത്തിനിറങ്ങാൻ നിന്റെ അച്ഛനോട് പറയുക .ഞാൻ ആകാശത്തിൽ പ്രത്യക്ഷപ്പെട്ടു ശത്രുക്കളെ എല്ലാം നിർവീര്യമാക്കി കളയാം .ആ അവസരത്തിൽ നിന്റെ അച്ഛന് അവരെ എളുപ്പത്തിൽ കൊന്നു കളയാൻ കഴിയും .ഞാൻ കൊന്നു കളയുകയെങ്കിൽ ആ പാപികൾക്കെ വൈകുണ്ഠം ലഭിക്കും .അതുകൊണ്ട് അതുവേണ്ട .എന്നെ കണ്ട അവർ പേടിച്ചു ഓടുമ്പോൾ നിന്റെ അച്ഛൻ അവരെ കൊല്ലട്ടെ .അങ്ങനെയായാൽ അവർക്ക് വീരസ്വർഗവും കിട്ടുകയില്ലല്ലോ .”

രാജകുമാരി ചെന്ന് അച്ഛനോട് എല്ലാ വർത്തമാനവും പറഞ്ഞു .രാജാവ് അത് പ്രകാരം പുലർച്ചെ എഴുന്നേറ്റു സൈന്യങ്ങളെയൊക്കെ ഒരുക്കി യുദ്ധത്തിന് പുറപ്പെടുകയും ചെയ്തു .

ചാലിയനാകെട്ടെ .മരണം നിച്ഛയം മെന്നു ഉറപ്പിച്ചു വില്ലും പിടിച്ചു ഗരുഡാരൂഢനായി ആകാശമാർജിനെ യുദ്ധത്തിനൊരുങ്ങി ചെന്നു

ആ സമയത്തു സാക്ഷാൽ ശ്രീനാരയണനൻ ജഞാനദൃഷ്ടിയാൽ  ഇതെല്ലാം അറിഞ്ഞു  ഗരുഡനെ സ്മരിച്ചു .ഉടൻ

ഗരുഡൻ അടുത്തെത്തി ..

ഭഗവൻ ചിരിച്ചുകൊണ്ടു ചോദിച്ചു : “ഗരുഡാ ,ഒരു ചാലിയൻ എന്റെ രൂപം ധരിച്ചു മരം കൊണ്ടുള്ള ഗരുഡൻറെ പുറത്തു കയറി ചെന്നു രാജകന്യകേ പ്രാപിച്ചു വർത്തമാനം അറിഞ്ഞുവോ ബി?”

ഗരുഡൻ പറഞ്ഞു : “ദേവ ,അവന്റെ കട്ടയങ്ങൾ ചിലതൊക്കെ ഞാൻ അറിയുകയുണ്ടായി .ഇനി നാം ഇപ്പോൾ എന്ത് ചെയ്യണമെന്നാണ് അവിടുത്തെ കൽപ്പന?”

 ഭഗവാൻ അരുളി ചെയ്തു . ആ ചാലിയൻ ഇന്ന് മരണം  നിശ്ചമെന്നുറപ്പിച്ചു യുദ്ധത്തിന് പുറപ്പെട്ടിട്ടുണ്ട് ,അവന് ആയുധ വിദ്യയിൽ യാതൊരു പരിശീലനവും മില്ലാത്തിനാൽഉടൻതന്നെ ക്ഷത്രിയ ശ്രെഷ്ട്ടരുടെ ശരങ്ങളേറ്റു ചാവുമെന്നതിൽ സംശയിക്കാനില്ല .അവൻ ചത്താൽ ശ്രീവാസുദേവനും   ഗരുഢനുംയുദ്ധത്തിൽ ചത്ത് വീണു എന്നാണ് ആളുകൾ പറയുക .പിന്നീട് ലോക്കരാറും നമ്മെ പൂജിക്കാതെയാകും .അതുകൊണ്ടു നീ ഉടൻ തന്നെ മരം കൊണ്ടുള്ള  ആ  ഗരുഢനിൽ പ്രവേശിക്കുക .ഞാൻ ചളിയന്റെ ശരീരത്തിലും പ്രേവേശിക്കാം .അപ്പോൾ അവൻ ശത്രുക്കളെയൊക്കെ കൊന്നുകൊള്ളും .ശത്രു വധം കൊണ്ട് നമുക്ക് മഹിമ സിദ്ധിക്കും .”

 അത് പ്രകാരം ശ്രീനാരയണ ഭഗവാൻ ചളിയന്റെ ശരിരത്തിൽ പ്രവേശിച്ചു .ഭഗവാൻറെ മാഹാത്മൃത്താൽ  ആകാശത്തിൽ ശംഖ് .ചക്രം ,ഗദാ ,വില്ല് എന്നിവ തിരിച്ചു നിൽക്കുന്ന ആ ചാലിയൻ ക്ഷണ നേരത്തിനുള്ളിൽ  രാജസ്രേഷ്ടരെ എല്ലാം നിർവീര്യരാക്കി കളഞ്ഞു .രാജാവും സേനയും കൂടി അവരെ യുദ്ധത്തിൽ തോൽപ്പിച്ചു ;എല്ലാ ശത്രുക്കളും വധിക്കപ്പെട്ടു .”ഈ രാജാവിൻറെ മകളുടെ ഭർത്താവാണ് മഹാവിഷ്ണു .വിഷ്ണു പ്രഭാവം കൊണ്ട് അദ്ദേഹത്തിന് ശത്രു നാശം വന്നു .”എന്ന് ലോകം മുഴുവൻ പ്രസിദ്ധമായി .

ശത്രു ക്കളൊക്കെ മരിച്ചത് കണ്ട് ചാലിയൻ സംതുഷ്ടനായി ആകാശത്തിൽ നിന്നും ഇറങ്ങി വന്നു .

രാജാവിന്റെ മന്ത്രിമാരും പൗരന്മാരും ആ നാട്ടുകാരൻ തന്നെയായ ചളിയനെ കണ്ട് ആളെ തിരിച്ചറിഞ്ഞു ;”ഇത് എന്തൊരു അത്ഭുതം .!ഇതു നമ്മുടെ ചാലിയാനല്ലേ ?മഹാവിഷ്ണുവാണെന്നു ആറു പറഞ്ഞു .?അയ്യയ്യോ?മോശം !”എന്നൊക്കെ പറഞ്ഞു തുടങ്ങി ..

അപ്പോൾ ചാലിയാണ് ആദ്യം മുതൽക്കുള്ള എല്ലാ വർത്തമാങ്ങളൂം വിസ്തരിച്ചു പറഞ്ഞു .ചളിയന്റെ സംസം കേട്ട സന്തോഷം തോന്നി രാജാവിന് .അദ്ദേഹം അപ്പോൾ തന്നെ എല്ലാവരുടെയും മുമ്പിൽ വച്ചു തൻറെ  മകളെ    ചാലിയന് വിധിപ്രകാരം വിവാഹം കഴിച്ചു കൊടുത്തു :രാജ്യവും കൊടുത്തു .ചാലിയൻ രാജകുമാരിയോടൊപ്പം രാജഭോഗങ്ങൾ അനുഭവിച്ചു സുഖമായിരിക്കുകയും ചെയ്തു .

“അതുകൊണ്ടാണ് ഞാൻ പറഞ്ഞത് .ദമനകൻ തുടർന്നു :”കള്ളം സാമർഥ്യ പൂർവം ഒളിപ്പിച്ചു വയ്ക്കുകയാണെങ്കിൽ ബ്രെഹ്‌മാവിന് കൂടി കണ്ടു പിടിക്കാൻ കഴിയുകയില്ല .”

ഈ കഥ കേട്ട് കരടകൻ പറഞ്ഞു : “ശരിയായിരിക്കാം .എന്നാലും എനിക്ക് വല്ലാതെ പേടി തോന്നുന്നു .സഞ്ജീവകൻ ബുദ്ധിശാലിയാണ് ;സിഹം ഉഗ്രഹ സ്വാഭാവിയും ആണ് ..അവരെ വേർപിരിക്കാനുള്ള ശക്തി നിനക്കുണ്ടെന്നു തോന്നുന്നില്ല .”

ദമൻകൻ പറഞ്ഞു : “സഹോദരാ ,സൂത്രം ഉപയോഗിച്ചാണ് ഇക്കാര്യം നേടേണ്ടത് ;പാരകർമം കൊണ്ടല്ല .ഒരു സ്വർണ്ണമാല കാരണം കക്കപെണ്ണ് കൃഷ്ണസർപ്പത്തെ കൊല്ലിച്ച കഥ കേട്ടിട്ടില്ലേ .?

കരടകൻ ചോദിച്ചു :”അതെന്തു കഥയാണ് ?”

അപ്പോൾദമനകൻ ഒരു കഥ പറഞ്ഞു.  (Read Panchatantra stories -Next Storie കക്കപെണ്ണ് കൃഷ്ണസർപ്പത്തെ കൊല്ലിച്ച കഥ)

LEAVE A REPLY

Please enter your comment!
Please enter your name here