panchatantra – ഒമ്പതാമത്തെ കഥ

0
1702
panchatantra

 panchatantra – ഒരു കാട്ടിൽ ഭാസുരകൻ എന്നൊരു സിംഹമുണ്ടായിരുന്നു .അതിബലവാനായ അവൻ ദിവസേന അനവധി മൃഗങ്ങളെ തിന്നു പോന്നു .

ഒരു ദിവസം ആ കാട്ടിലെ പാർപ്പുകാരായ മാൻ ,പന്നി, പോത്ത് മുയൽ മുതലായ മൃഗങ്ങങ്ങളെല്ലാം ഒന്നിച്ചു ചേർന്നു അവനെ സമീപിച്ചു അപേക്ഷിച്ചു .: “പ്രെഭു എന്തിനാണ് ദിവസേന ഇത്ര മൃഗങ്ങങ്ങളെ കൊല്ലുന്നത് ?അങ്ങേക്ക് ഒരു ദിവസത്തേക്ക് ഒരു മൃഗ ത്തെ കിട്ടിയാൽ മതിയാവുമല്ലോ .ഞങ്ങളുമായി അങ്ങ് ഒരു ഉടമ്പടി ചെയ്താൽ കൊള്ളാം .ഇന്നുമുതൽ അങ്ങ് ഇവിടെ തന്നെ ഇരുന്നാൽ മതി .അങ്ങേക്കു തിന്നാൻ പതിവ് മുറ അനുസരിച്ചു ഓരോ മൃഗം ഇവിടെ വന്നു കൊള്ളും.അങ്ങനെയാകുമ്പോൾ അങ്ങേക്ക് ഇര തേടി ബുദ്ധി മൂട്ടേണ്ട .;ഞങ്ങങ്ങൾക്കും സർവനാശം സംഭവിക്കുകയില്ല .അങ്ങ് ഈ വിധത്തിൽ രാജധർമ്മമനുഷ്ഠിക്കണം .കേട്ടിട്ടില്ലേ ?ബലംമനുസരിച്ചുപതുക്കെ പതുക്കെ  പതുക്കെ   രാജ്യംമനുഭവിക്കുന്നവൻ അഭിവൃദ്ധിപ്പെടും .പ്രജകൾക്ക് ക്ഷേമം ചെയ്യുന്ന രാജാവിനെ   ക്ഷേമമുണ്ടാവൂ .പ്രജകൾ നഴിച്ചാൽ രാജാവും നഴിച്ചുപോകുമെന്നതിൽ സംശയമില്ല ..”[panchatantra stories]

അവരുടെ വാക്ക് കേട്ട് ഭാസുരകൻ പറഞ്ഞു : ” നിങ്ങൾ പറഞ്ഞുതു ശരിയാണ് .ഞാൻ സമ്മതിച്ചിരിക്കുന്നു .ഞാൻ ഇവിടെ തന്നെ ഇരിക്കാം .എന്നാൽ ദിവസവും ഓരോ മൃഗം എവിടെ വന്നില്ലെങ്കിൽ ഉണ്ടല്ലോ ,ഞാൻ നിങളെ എല്ലാവരെയും കൊന്നു കളയും .,പറഞ്ഞേക്കാം .

മൃഗങ്ങൾ അങ്ങനെയാവാമെന്ന് സത്യം ചെയ്തു സമധാനപൂർവ്വം തിരിച്ചു പോന്നു കാട്ടിൽ പേടി കൂടാതെനടന്നു തുടങ്ങി .

പതിവായി ഓരോ മൃഗം സിംഹത്തിൻറെ അടുത്തേക്ക് പോകും .വൃദ്ധനോ യുവാവോ ,വൈരാഗ്യം വന്നവനോ ജീവിതാശയംഉള്ളവനോ ദുഃഖിതനോ ,സന്തുഷ്ഠനോ ,ഏകനോ ,കുടുംബിയോ ,ആരായാലും ശരി ;ഊഴപ്രകാരം സിംഹത്തിനു ഭക്ഷണമായിത്തീർന്നു .[Panchatantra stories]

ഒരു ദിവസം ജാതിമുറയനുസരിച്ചു മുയലിൻറെ ഊഴം വന്നു .അവനു പോകാൻ തീരെ മനസുണ്ടായിരുന്നില്ല .എന്നാലും  മൃഗങ്ങളും കൂടി നിർബന്ധിച്ചപ്പോൾ പുറപ്പെട്ടു പതുക്കെ പതുക്കെ പോയി .

സിംഹത്തെ കൊല്ലാനുള്ള ഉപായം ആലോചിച്ചു ആലോചിച്ചു വളരെ സാവധാനത്തിൽ നടന്നു.കൃതൃസമയം തെറ്റി നേരം വൈകിയതിനാൽ പരിഭ്രാന്തനായി അങ്ങനെ പോകും വഴിക്കു ഒരു കിണർ കണ്ടു .കിണറ്റുപാലത്തിന്മേൽ കൂടി പോകുമ്പോൾ താഴെ കിണറ്റിലെ വെള്ളത്തിൽ സ്വന്തം  പ്രതിച്ഛായ  കാണാനിടയായി .അപ്പോൾ അവൻ ആലോചിച്ചു :” ഭാസുരകനെ പ്രേരിപ്പിച്ചു കൊണ്ട് വന്നു ഈ കിണറ്റിൽ വീഴ്ത്താൻ വല്ല ഉപായവും ഉണ്ടോ എന്ന് നോക്കണം .”

അവൻ ഭാസുരകൻറെ അടുത്തെത്തിയപ്പോഴേക്കും  സന്ധ്യായാവായി .ഭാസുരകനാകട്ടെ ,നേരം വൈകിയതിനാൽ വിശന്നു പൊരിഞ്ഞു ശുണ്ഠിയെടുത്തു ഇരിപ്പാണ് .അവൻ ആലോചിച്ചു :എല്ലാ ജീവികളെയും കൊന്നു കാടു ശൂന്യം മാക്കണമെന്നുതന്നെയാണ്  തോന്നുന്നത് .അവർ സത്യം തെറ്റിച്ചിരിക്കുന്നല്ലോ .ഇനി എനിക്കും സത്യം തെറ്റിക്കാം[panchatantra] . “

അവൻ ഇങ്ങനെ വിചാരിച്ചു കൊണ്ടേയിരിക്കുമ്പോൾ ,മുയൽ പതുക്കെ പതുക്കെ  ചെന്നു നമസ്ക്കരിച്ചു മുന്നിൽ നിന്നു

ഭാസ്‌ക്കരൻ കത്തിക്കാളികൊണ്ടു മുയലിനെ ശകാരിച്ചു തുടങ്ങി : “എടാ  മുയലെ എന്താണിത്ര വൈകിയത് ?ആകട്ടെ ഞാനിപ്പോൾ നിന്നെ  എളുപ്പത്തിൽ  തിന്നതനു ശേഷം കാട്ടിലെ എല്ലാ  മൃഗങ്ങളേയും കൊല്ലാനാണ് ഭാവം .നിൻറെ കുറ്റം കൊണ്ട് എല്ലാവരും നശിക്കാറായി ..”

അത് കേട്ട് മുയൽ സവിനയം പറഞ്ഞു : “പ്രഭോ എൻ്റെ കുറ്റമല്ല ,മറ്റു മൃഗങ്ങളും കുറ്റം ഒന്നും ചെയ്തിട്ടില്ല .കാരണം ഞാൻ പറയാം കേൾക്കണേ .”

സിംഹം ധൃതി കൂട്ടി : “വേഗം പറ എനിക്ക് വിശന്നിട്ടു വയ്യ “.

മുയൽ പറഞ്ഞു : “ജാതിമുറയനുസരിച്ചു ഇന്ന് വേറെ നാലു മുയലുകളോടൊപ്പം മൃഗസമാജം എന്നെയും ഇങ്ങോട്ടു പറഞ്ഞയച്ചു .ഞങ്ങൾ വരുന്ന വഴിക്കു ഒരു ഗുഹയിൽ നിന്നും ഒരു സിംഹം പുറത്തു വന്നു ഞങ്ങളെ തടഞ്ഞു .: “നിങ്ങൾ എങ്ങോട്ടു പോകുന്നു ?ഇതാ , നിങ്ങളെ കൊന്നു തിന്നാൻ ഭാവിക്കുകയാണ് .ഇഷ്ട ദൈവത്തെ ഓർത്തു കൊൾവിൻ .”അപ്പോൾ ഞാൻ പറഞ്ഞു ; “ഞങൾ പ്രഭുവായ ഭാസുരകസിംഹത്തിൻറെ അടുത്തേക്ക് അദ്ദേഹത്തിന് ഭക്ഷണത്തിനായി ഊഴപ്രകാരം പോവുകയാണ് .,”ഇതു കേട്ട് ആ സിംഹം അലറി.: “ഈ കഥ എൻ്റെ സ്വന്തമാണ് .മൃഗങ്ങൾ എന്റെ അടുത്തേക്കാണ് ഊഴമിട്ടു വരേണ്ടത് .ആ   ഭാസുരകനുണ്ടല്ലോ പെരും കള്ളനാണ് ..അവനാണ് കള്ളനെങ്കിൽ അവനെ ഇങ്ങോട്ടു കൂട്ടി കൊണ്ട് വാ .ഞങ്ങൾ തമ്മിൽ ഒരു ശക്തി പരീക്ഷ നടത്തി ആരാണ് ജയിക്കുന്നതെന്നു നോക്കാം .അതുവരേക്കും ഈ നാലു മുയലുകളും ഇവിടെ പണയമായിയിരിക്കട്ടെ ശക്തി പരീക്ഷയിൽ ജയിച്ചു രാജാവായിത്തീരുന്നവന് ഈ മുയലുകളെയൊക്കെ തിന്നാം .”അവൻ പറഞ്ഞതനുസരിച്ചാണ് ഞാനിപ്പോൾ ഇങ്ങോട്ട് വന്നിരിക്കുന്നത് .നേരം വൈകാൻ കാരണം ഇതാണ് .”അതുകേട്ടു  ഭാസുരകൻ  ശുണ്ഠിയെടുത്തു പറഞ്ഞു : “ചങ്ങാതി നീ വേഗം ആ കള്ളസിംഹത്തെ എനിക്ക് കാണിച്ചു താ .അവനെ തോൽപ്പിച്ചിട്ടേ എനിക്ക് സ്വസ്തത ഉള്ളു .കേട്ടിട്ടില്ലേ ഭൂമി ,സ്വർണ്ണം ,സുഹൃത്ത് ഇവ ലഭിക്കാനാണ് യൂദ്ധം ചെയ്യുന്നത് .ഇവയിലൊന്നുപോലും കിട്ടിയല്ലെങ്കിൽ പിന്നെ യൂദ്ധത്തിൻറെ ആവശ്യം മില്ല .അധിക ഗുണം കിട്ടുകയില്ലന്നോ ,തോക്കുമെന്നും തീർച്ചയാണന്നോ വരികിൽ ബുദ്ധിമാൻ യൂദ്ധം ചെയ്യരുത് .”[Panchatantra]

മുയൽ പറഞ്ഞു ; “പ്രഭോ ശരിയാണത് .രാജാക്കന്മാർ അപമാനിതരാകുമ്പോൾ രാജ്യത്തിനു വേണ്ടി പട വെട്ടാറുണ്ട് ..എന്നാൽ ഈ സിംഹം കോട്ടപോലുള്ള ഒരു ഗുഹക്കുള്ളിലാണ് താമസം .കോട്ടയിൽ നിന്നുംപുറത്തു വന്നിട്ടാണ് ഞങ്ങളെ തടുത്തു നിർത്തിയതെന്നു പറഞ്ഞുവല്ലോ .കോട്ടയുടെ ഉള്ളിലിരിക്കുന്ന ശത്രുവിനെ തോൽപ്പിക്കാൻ പ്രയാസമാണ് .ആയിരം താങ്കളും ലക്ഷം കുതിരകളും മുള്ള സേനക്കാളും ബലം കോട്ടക്കാണ് .പണ്ട് ഇന്ദ്രൻ ഹിരണ്യകശിപുവിനെ ഭയപ്പെട്ടു വിഷുകാര്മ്മാവിൻറെ പ്രഭാവത്താൽ ഒരു കോട്ട നിർമ്മിക്കുകയുണ്ടായിട്ടുണ്ട് ..കോട്ടയില്ലാത്ത രാജാവ് വിശപ്പലില്ലാത്ത പാമ്പിനെയും മദമില്ലാത്ത ആനും പോലെയാണ് .;ആർക്കു വേണമെങ്കിലും കീഴടക്കാം .”

ഏതു കേട്ട് ഭാസുരകൻ പറഞ്ഞു ; “ചങ്ങാതീ ,കോട്ടക്കുള്ളിലാണിരിക്കുന്നതെങ്കിലും ,ആ കള്ളനെ എനിക്ക് കാണിച്ചു താ .ഞാൻ അവനെ കൊന്നുകളയും ശത്രുവിനെയും രോഗത്തെയും ഉണ്ടായാൽ ഉടൻ തന്നെ നശിപ്പിക്കണം .വളർന്നു വരാൻ അനുവദിച്ചാൽ  അവർ നമ്മെ നശിപ്പിക്കും .

മുയൽ പറഞ്ഞു ; “ശരിയാണ് .എന്നാൽ അവൻ വളരെ ശക്തനാണ് .അവന്റെ മിടുക്കറിയാതെ അങ്ങ് പോകരുത് .സ്വന്തം ബലവും, അന്യൻറെ ബലവും മനസിലാക്കാതെ ശത്രുവിനെ നേരിടുന്നവൻ തീയിൽ ചെന്ന് ചാടുന്ന ഈയ്യാം പാറ്റകളെപോലെ നശിച്ചു പോവും .”

ഭാസുരകന് ഈ ഉപദേശം പിടിച്ചില്ല : “നീ അതുമിതും പറയാതെ ,എനിക്ക് ആ സിംഹത്തെ കാണിച്ചുതാ .”

അപ്പോൾ മുയൽ 😕 “എന്നാൽ അങ്ങ് എൻ്റെ കൂടെ വരൂ .”എന്ന് പറഞ്ഞു മുമ്പിൽ നടന്നു .

കിണറിനടുത്തെത്തിയപ്പോൾ മുയൽ സിംഹത്തോടു പറഞ്ഞു: “പ്രഭോ ,അങ്ങയുടെ പ്രതാപം സഹിക്കാൻ ആർക്കും കഴിയും ?ആ കള്ള സിംഹം ദൂരെ നിന്ന് തന്നെഅങ്ങയെ കണ്ടു പേടിച്ചു സ്വന്തംകോട്ടയ്ക്കുള്ളിൽ കടന്ന് ഒളിച്ചിരിക്കുകയാണ് .വരൂ .ഞാനവനെ കാണിച്ചു തരാം .”ഇതു പറഞ്ഞു മുയൽ കിണർ കാണിച്ചു കൊടുത്തു[panchatantra] .

വിഡ്ഢിയായ സിംഹം കിണറ്റിലെ വെള്ളത്തിൽ സ്വന്തം പ്രതിച്ഛായകണ്ടു കോപിച്ചു ഉറക്കെ അലറി .അപ്പോൾ കിണറ്റിനുള്ളിൽ നിന്നും അലർച്ചയുടെ മാറ്റൊലി ഇരട്ടി ശബ്ദത്തിൽ മുഴങ്ങി കേട്ടു ..കിണറ്റിൽ ശത്രു യിരിക്കുന്നുണ്ടെന്ന് കരുതി അതിനകത്തേക്കു ചാടി .മുങ്ങി ചത്ത് പോവുകയും  ചെയ്തു .

മുയൽ സന്തോഷത്തോടെ ഈ വിവരങ്ങൾ എല്ലാ .മൃഗങ്ങളോടും പറഞ്ഞു .അവരുടെ പ്രശംസകൾ  കേട്ട് കൊണ്ട് സുഖമായിരുന്നു ..

“അതുകൊണ്ടയാണ് ഞാൻ പറയുന്നത് ,”ദമനകൻ തുടർന്നു :”ബുദ്ധിയുള്ളവനാണ് ശക്തൻ .ബുദ്ധിയില്ലാത്തവന് ബലമില്ല ..നമുക്ക് പിംഗളൻറെ സമീപം ചെന്ന് ബുദ്ധിശക്തി ഉപയോഗിച്ചു ആ ചങ്ങാതിമാരെ വേർപിരിക്കാൻ ശ്രമിക്കണം ..”

കരടകൻ ആശംസിച്ചു .: “അനുജാ പോയി വരൂ മംഗളം ഉണ്ടാകട്ടെ .”

പിന്നെ ദമനകൻ സംജീവകനില്ലാത്ത സമയം  നോക്കി പിംഗളകൻറെ സമീപം ചെന്നു നമസ്ക്കരിച്ചു മുമ്പിലിരുന്നു .

അവനെ കണ്ട് പിംഗളകൻ പറഞ്ഞു : “ദമനകാ എന്തുണ്ട് വിശേഷം ? കുറെ ദിവസമായല്ലോ കണ്ടിട്ട് .”

ദമനകൻ  “പറഞ്ഞു : “അങ്ങേക്കു ഞങ്ങളെ കൊണ്ട് പ്രേയോജനമൊന്നും ഉള്ളതായി കാണുന്നില്ല .അതുകൊണ്ടയാണ്  ഇത്രയും കാലം ഞാൻ വരാതിരുന്നത് .എപ്പോൾ അങ്ങേക്കു നാശമടുത്തതായി   കണ്ടു ദുഃഖിതനായി ,ആരും വിളിക്കാതെ തന്നെ വന്നിരിക്കുകയാണ് .പ്രിയമോ അപ്രിയമോ ,ശുഭമോ ,അശുഭമോ ആയാലും ചോദിക്കാതെ തന്നെ ഹിതം പറയണം മെന്നുണ്ടല്ലോ[panchatantra].

ദമനകൻറെ അർഥം വച്ചുള്ള  വാക്ക് കേട്ടു പിംഗളകൻ  ചോദിച്ചു : “എന്താണു നീ പറയുന്നത് ? തുറന്നു പറ .”

ദമനകൻ കാര്യം അവതരിപ്പിച്ചു .: “ദേവാ ,അങ്ങയുടെ വിശ്വസ്തമിത്രമായ സഞ്ജീവകൻ അങ്ങ് വിചാരിക്കും പോലെ നല്ലവനൊന്നുമല്ല ; ചതിയനാണ് .ഈയിടെ ഒരു ദിവസം എന്നെ സ്വാകാര്യമായി വിളിച്ചു പറയുകയാണ് ,”ദമനകാ ,പിംഗളകൻ്റെ യോഗ്യത എത്രത്തോളമുണ്ടെന്ന് എനിക്ക് മനസിലായിരിക്കുന്നു .ഞാൻ അവനെ കൊന്നു കളഞ്ഞു മൃഗരാജപഥം[panchatantra]

നേടാൻ പോകുന്നു .നിന്നെ എൻ്റെ മന്ത്രീയായിവയ്ക്ക്കാം  എന്ന് .

ഈ കഠിനമായ വാക്കു കേട്ടു പിംഗളകൻ മോഹാലാസ്യ പെട്ടു കിടപ്പായി   

സിംഹത്തിൻ്റെ കിടപ്പു നോക്കി കൊണ്ട് ദമനകൻ ആലോചിച്ചു : “സംജീവകനോട് ഇദ്ദേഹത്തിന് എന്തൊരു സ്നേഹമാണ് .! ഈ മന്ത്രി കാരണം തന്നെയാണ് അദ്ദേഹത്തിനു സർവനാശം വരിക .രാജാവ് ഒരു മന്ത്രിയെ പ്രധാനസ്ഥാനത്തുനിയമിച്ചു വെന്നിരിക്കട്ടെ. അധികാര മദകൊണ്ട് അവൻ ഗർവിഷ്ഠനായി തീരുകയായി .ആ ഗർവ് കൊണ്ട് സേവകവൃത്തിയിൽ അതൃപ്തി ജനിക്കുകയായി ,ആ അതൃപ്തി നിമിത്തം സ്വാതന്ത്ര്യത്തിനു ആഗ്രഹമുണ്ടാവുകയായി ,ആ സ്വാതന്ത്ര്യേചഛ കാരണമായി രാജാവിനെ കൊള്ളാൻ പോലും ശ്രമം നടത്തുകയുണ്ടായി ..”[Panchatantra]

അതിനിടയിൽ പിംഗളകൻ മോഹാലസ്യത്തിൽ നിന്നും ഉണർന്നു ദയനിയമായി പറഞ്ഞു .” ദമനകാ , സജ്ജീവകൻ ,എനിക്ക് പ്രാണേനേപ്[പോലെ പ്രിയപ്പെട്ടവനാണല്ലോ .എന്നിട്ടും എന്നോട് എന്താണ് ദ്രോഹബുദ്ധി കരുതുന്നത് .?”

ദമനകൻ പറഞ്ഞു : “ദേവാ ,ഭൃതൃനായരിക്കുകയാണെന്നു വച്ചു .ഒരുവൻ വിശ്വസ്തനായി കൊള്ളണമെന്നില്ല ;അല്ലെന്നു വച്ച്  വിശ്വസ്തനല്ലന്നുമില്ല .രാജാവിന്റെ ശ്രീ കൈക്കലാക്കാൻ കഴിയാത്തവർ രാജാവിനെ ആശ്രയിക്കുന്നുവെന്നു മാത്രം

പിംഗളകന് എന്നിട്ടും വിശ്വാസമായില്ല : “ദമനകാ , ,എന്നാലും എനിക്ക് സംജീവകനെ പാട്ടി ചീത്തയായി  വിചാരിക്കാൻ കഴിയുന്നില്ല .എന്തൊക്കെ രോഗങ്ങളും ,വ്യാധികളും  വൈരൂപൃമുണ്ടെങ്കിലും സ്വന്തം ശരീരം എല്ലവർക്കും പ്രിയപ്പെട്ടതാണല്ലോ ; അതുപോലെ ,എന്തൊക്കെ തെറ്റുകൾ ചെയ്താലും നാം സ്നേഹിക്കുന്നവൻ നമുക്ക് എന്നും പ്രിയപ്പെട്ടവൻ തന്നെ .”

ദമനകൻ ഉപദേശിച്ചു : “അവിടെയാണ് തെറ്റ് ,രാജാവിൻറെ സവിശേഷ സ്നേഹത്തോടു കൂടിയ ദൃഷ്ടി പതിയുന്നവൻ തറവാടിയോ ചെറ്റയോ ആയാലും ,എത്ര പ്രീയം തോന്നുന്നുണ്ടെങ്കിലും  പുറം തള്ളുകയാണ് വേണ്ടത് .കൂറ്റനായ ഇവൻ നമ്മുടെ ശത്രുക്കളെ തോൽപ്പിക്കാൻ സഹായിക്കുമെന്ന് കരുതണ്ട ,ഇവൻ വെറും പല്ലുതീനിയാണ് ,നമ്മുടെ ശത്രുക്കളൊക്കെ മാംസാഭുക്കുകല്ലേ ?”

പിംഗളകാൻ പറഞ്ഞു :”സംജീവകൻ ഗുണവനാണെന്ന്  ,അനവധിപ്പേർ ഇരിക്കുമ്പോൾ ,ഞാൻ പറയുകയുണ്ടായിയിട്ടുണ്ട് .ഇനി ഇപ്പോൾ അവൻറെ  കുറ്റം പറഞ്ഞാൽ ,അത് ഒരിക്കൽ പറഞ്ഞ വാക്കിനെ വിപരീതമായിട്ടില്ലേ തീരുക ? മാത്രമല്ല ,നീ പറഞ്ഞിട്ടാണുതാനും ഞാൻ അവനെ അഭയം കൊടുത്തിട്ടുള്ളത് .ഒരിക്കൽ അഭയം കൊടുക്കയോ സന്ധിയിൽ ഏർപ്പെടുകയോ ചെയ്താൽ പിന്നെ ,അവനോട് ഏതു ചുറ്റുപാടിലും കോപിയ്ക്കാൻ പാടുള്ളതല്ല .നട്ടു വളർത്തിയത് വിഷ വൃക്ഷമാണെന്നറിഞ്ഞാലും ,താൻ തന്നെ അത് വെട്ടി കളഞ്ഞു കൂടാ .ഒന്നാമതായിട്ട് ആശ്രിതരോട് സ്നേഹം കാണിക്കരുത് . അഥവാ കാണിക്കുകയാണെങ്കിൽ ,അത് ക്രമേണ പോഷിക്കുകയാണ് വേണ്ടത് ..ഒരുവൺ ഉയർന്ന സ്ഥാനത്തു കയറ്റിയിരുത്തിയ ശേഷം  താഴേക്ക് ഇടരുത് .;അത് അവന് അപമാനകരമായിരിക്കും ;താഴ്ത്തും തന്നെ നിൽക്കുന്നവന്‌ വീഴുമോ എന്ന ഭയമുണ്ടാവുകയില്ലല്ലോ .?ഉപകാരികളോട് സൽഭാവമുണ്ടെങ്കിൽ അതെന്തു സൽഭാവമാണ് .യഥാർതഥത്തിൽ സജ്ജനം ,സംജീവാകാൻ ദ്രോഹബുദ്ധിയുള്ളവനാണെങ്കിൽ  തന്നെ ഞാൻ അവൻ വിപരീതമായിട്ടൊന്നും ചെയ്യുകയില്ല .”[Panchatantra stories]

ദമനകൻ എന്നിട്ടും മടുക്കാതെ ,ഉപദേശിച്ചു : “പ്രഭോ .ദുഷ്ട ബുദ്ധികളോട് ക്ഷമിക്കുന്നത്  രാജാവിന് ചേർന്നതല്ല. രാജാവിനോളം തന്നെ സാമർഥ്യവും ധനമുള്ളവനും,രാജാവിൻറെ ദൗർബലൃങ്ങൾ അറിയുന്നവനും പകുതി രാജ്യം ഭരിക്കാൻ കഴിവുള്ളവനും ,ഉത്സാഹശീലനുമായ ഭൃതൃനെകൊല്ലാതിരുന്നാൽ അവൻ രാജാവിനെ കൊന്നു കളയും മാത്രമല്ല സംജീവകനുമായുള്ള സ്നേഹബന്ധം  മൂലം അങ്ങ് എല്ലാ രാജധർമ്മങ്ങളും ഉപേക്ഷിച്ചിരിക്കുന്നു .അതുകാരണം പരിജനങ്ങളൊക്കെ അങ്ങയെ വിട്ടു പോയി .മാസഭുക്കായ അങ്ങ് എപ്പോഴും പല്ലു തീനിയായ സംജീവകൻറെ കൂടെയാണ് .ഒപ്പമുള്ള ആളുടെ സ്വഭാവം മറ്റേ ആളെയും ബാധിക്കും .സജ്ജെനങ്ങളോടയാണ്  സമ്പർക്കമെങ്കിൽ എത്ര നിസ്സാരനും സജ്‌ജനമായിത്തീരും .പഴുത്ത ഇരുമ്പിന്മേൽ വീഴുന്ന വെള്ളത്തിന്റെ അംശംപോലും പിന്നെ കാണുകയില്ല .;താമരയിലയിൽ വീണ വെള്ളം മുത്തുമണിപോലെ ശോഭിക്കുന്നു .; ചിപ്പിയിൽ വീണ വെള്ളമാകട്ടെ ,വില പിടിച്ച മുത്തുതന്നെയായിത്തീരുന്നു ;സഹവസിക്കുന്നവൻറെ ഗുണദോഷങ്ങൾ കൊണ്ടാണിതെല്ലാം .ദുർജനങ്ങളുമായി കൂട്ടുകൂടിയാൽ നല്ലവരും ചീത്ത പ്രവൃത്തികൾ ചെയ്യും ;ദുരൃധനൻറകൂടെ ഭീഷ്മരും പോയില്ലേ ,വിരാടൻറെ പശുക്കളെ കക്കാൻ ?സ്വഭാവമറിയാത്തവന് ആശ്രയം കൊടുക്കരുത് .മൂട്ടയുടെ ദോഷം കാരണം പേൻ ചത്ത് പോയ കഥ കേട്ടിട്ടില്ലേ ?”[Panchatantra]

പിംഗളകൻ ചോദിച്ചു ;”അതെന്തു കഥയാണ് ?”

അപ്പോൾ ദമനകൻ ഒരു കഥ പറഞ്ഞു : Readmore

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക