Muthassi Kathakal – ജീവിക്കാം മറ്റുള്ളവർക്കും വേണ്ടി

0
2638
muthassi-kadhakal

  വലിയ ധനികനായിരുന്നു ബ്രഹ്മാനന്ദൻ എന്ന വ്യാപാരി. പക്ഷെ, പറഞ്ഞിട്ടെന്താ? ആർക്കും ഒരു സഹായവും ചെയ്യാത്ത ദുഷ്ടനായിരുന്നു അയാൾ. അതുകൊണ്ടു തന്നെ എല്ലാർക്കും അയാളെ വെറുപ്പായിരുന്നു. Muthassi Kathakal

                                                           മറ്റുള്ളവർക്ക് തന്നെ ഇഷ്ടമില്ലെന്ന കാര്യം ബ്രഹ്മാനന്ദനെ ദുഃഖിതനാക്കി . ഒരു മനസ്സമാധാനവും കിട്ടാതായപ്പോൾ ബ്രഹ്മാനന്ദൻ കുറച്ചകലെ താമസിക്കുന്ന ഒരു സന്യാസിയെ ചെന്നു കണ്ടു. ബ്രഹ്മാനന്ദന്റെ സങ്കടം കേട്ടു കഴിഞ്ഞപ്പോൾ സന്യാസി പറഞ്ഞു: “വരൂ , നമുക്ക് കുറച്ച് നടക്കാം!”

muthassi-kadhakal
Muthassi Kathakal

  ബ്രഹ്മാനന്ദൻ സന്യാസിയോടൊപ്പം നടന്ന് ഒരു പുഴക്കരയിൽ എത്തി. പുഴയിലേക്ക് ചൂണ്ടി സന്യാസി പറഞ്ഞു : “നോക്കു , ഈ പുഴയിലെ വെള്ളം ഒരിക്കലും പുഴ സ്വന്തമാക്കി വെക്കുന്നില്ല . അത് തന്നത്താൻ കുടിച്ച് വറ്റിക്കുന്നുമില്ല. പകരം ആർക്കും അതെടുക്കാവുന്ന രീതിയിൽ പരന്നൊഴുകുന്നു!”

                                                            സന്യാസി അടുത്തുള്ള മരം ചൂണ്ടികാണിച്ചിട്ട് വീണ്ടും പറഞ്ഞു : “ആ കാണുന്ന മരങ്ങളെ നോക്കൂ, അവയുടെ മധുരമുള്ള പഴങ്ങൾ ഒരിക്കലും അവ സ്വന്തമായി തിന്നാറില്ല. അത് മറ്റുള്ളവർക്കായി നൽകുന്നു.

അതുപോലെ പൂക്കൾ സുഗന്ധം പരത്തുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ് . സൂര്യൻ ചൂടുണ്ടാക്കുന്നതും ചന്ദ്രൻ പ്രകാശിക്കുന്നതും അവർക്കു വേണ്ടിയല്ല!”

                                                             സന്യാസിയുടെ വാക്കുകൾ ശ്രദ്ധയോടെ ബ്രഹ്മാനന്ദൻ കേട്ടുനിന്നു. അപ്പോൾ സന്യാസി തുടർന്നു : “താങ്കൾ ധാരാളം പണം സമ്പാദിച്ചു. പക്ഷെ, അതിൽ നിന്നും ഒരു ചില്ലിക്കാശുപോലും ആർക്കും കൊടുത്തിട്ടില്ല

. താങ്കൾ അവ മറ്റുള്ളവർക്ക് കൂടി നൽകി നോക്കൂ. അവർ താങ്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും. അപ്പോൾ സന്തോഷവും സമാധാനവും താനേ ഉണ്ടായിക്കൊള്ളും !”

                                                              സന്യാസിയുടെ വാക്കുകൾ കേട്ടപ്പോൾ ബ്രഹ്മാനന്ദന് തന്റെ തെറ്റു മനസ്സിലായി. അങ്ങനെ അയാൾ നല്ലവനായി ജീവിക്കാൻ തുടങ്ങി .

ഗുണപാഠം :: നമ്മുടെ ജീവിതത്തിൽ മറ്റുള്ളവർക്കായിട്ടു കൂടി എന്തെങ്കിലും പ്രവർത്തിച്ചാൽ അവരുടെ സ്നേഹവും ബഹുമാനവും എന്നും നമ്മോടു കൂടെ ഉണ്ടാവും. Muthassi Kathakal

author

Muthassi Kathakal for kids – മാന്ത്രിക കണ്ണാടി

ഗ്രാനഡ എന്ന രാജ്യത്തെ രാജാവ് ചെറുപ്പക്കാരനായിരുന്നു. “അങ്ങ് ഒരു വിവാഹം കഴിക്കണം” , കൊട്ടാരം ക്ഷുരകൻ ഒരിക്കൽ രാജാവിനോട് പറഞ്ഞു. കൊട്ടാരത്തിന്റെ രാത്രി കാവൽക്കാരനും അതു തന്നെ ആവശ്യപ്പെട്ടു. “പ്രഭോ , അങ്ങേക്കു വേണ്ടി നല്ലൊരു യുവതിയെ കണ്ടു പിടിക്കാൻ ഭടന്മാരോട് കല്പിച്ചാലും…”

രാജ്യത്തെ മുത്തശ്ശിമാരെ രാജാവിന് വലിയ ഇഷ്ടമാണ്. ഏറ്റവും പ്രായം കൂടിയ മുത്തശ്ശിയോട് രാജാവ് തിരക്കി. “എന്റെ വിവാഹക്കാര്യത്തെപ്പറ്റി മുത്തശ്ശി എന്ത് പറയുന്നു? “

“നല്ല സ്വഭാവവും കാര്യപ്രാപ്തിയുമുള്ള യുവതിയെ വേണം അങ്ങ് ഭാര്യ ആക്കുവാൻ ,” മുത്തശ്ശി അറിയിച്ചു . അതു ശരിയാണെന്നു രാജാവിന് മനസിലായി.

യുവതികളുടെ സ്വഭാവവും കാര്യപ്രാപ്തിയും മനസിലാക്കാൻ ഒരു വിദ്യ പ്രയോഗിക്കാം … രാജാവ് തീരുമാനിച്ചു. അദ്ദേഹം അന്യരാജ്യത്തുനിന്നും രഹസ്യമായി ഒരു കണ്ണാടി വരുത്തി . അത് കൊട്ടാരത്തിനു മുന്നിൽ വയ്പ്പിച്ചു . എന്നിട്ടു ഭടന്മാരോടു പറഞ്ഞു.

“ഇതൊരു മാന്ത്രിക കണ്ണാടിയാണ്.  എന്തെങ്കിലും ചീത്ത സ്വഭാവമുള്ള യുവതികൾ ഈ കണ്ണാടിയിൽ നോക്കിയാൽ അതിൽ നിറയെ കറുത്ത പാടുകൾ വരും….നല്ല സ്വഭാവമുള്ള യുവതി നോക്കിയാൽ കണ്ണാടിക്കു ഒന്നും സംഭവിക്കില്ല.

നമ്മുടെ രാഞ്ജിയാകാൻ താല്പര്യമുള്ള ഈ രാജ്യത്തെ യുവതികൾ ഓരോരുത്തരായി വന്നു ഈ കണ്ണാടിയിൽ നോക്കാൻ നാമിതാ കല്പിക്കുന്നു ! കല്പന രാജ്യം മുഴുവൻ വിളംബരം ചെയ്യൂ.”

ഭടന്മാർ രാജകല്പന നാട്ടില്ലെല്ലായിടത്തും വിളംബരം ചെയ്തു. യുവതികൾ അതു കേട്ട് ആദ്യം സന്തോഷിച്ചു. എന്നാൽ തെറ്റു ചെയ്തിട്ടുള്ളവർ നോക്കിയാൽ കണ്ണാടിയിൽ കറുപ്പു പാടുകൾ വരുമെന്നറിഞ്ഞു അവർ പേടിച്ചു. “രാഞ്ജിയാകാൻ പോയി കുഴപ്പത്തിൽ ചെന്നു  ചാടേണ്ട. അറിഞ്ഞോ അറിയാതെയോ ചെറിയ തെറ്റെങ്കിലും ചെയ്തിട്ടുണ്ടാകും.”  അവരാരും കൊട്ടാരത്തിലേക്കു പോയില്ല.

യുവതികളെ കാത്തിരുന്നു രാജാവ് മടുത്തു. “നമ്മുടെ രാജ്യത്തപ്പോൾ തെറ്റു  ചെയ്യാത്ത ഒരു യുവതി പോലുമില്ലേ? ” അദ്ദേഹം ഭടന്മാരോട് തിരക്കി . ഭടന്മാർ അക്കാര്യം നാട്ടുകാരോടെല്ലാം ചോദിച്ചു. അതറിഞ്ഞ യുവാക്കൾ പ്രഖ്യാപിച്ചു .

“എങ്കിൽ ഞങ്ങൾക്കും ഈ നാട്ടിൽ നിന്നിനി പെണ്ണു വേണ്ട !” രാജ്യത്തെ യുവതികൾക്കെല്ലാം അതുകേട്ട്  പരിഭ്രമമായി.

ഭടന്മാർ അടുത്തുള്ള ആട്ടിടയ ഗ്രാമത്തിലും ഈ വിളംബരം നടത്തി. അവിടെയുള്ള ഒരു യുവതി ഭടന്മാരോട് പറഞ്ഞു. “കൊട്ടാരത്തിലെ കണ്ണാടിയിൽ നോക്കാൻ എനിക്കാഗ്രഹമുണ്ട്.” ഭടന്മാർ അവരെ കൊട്ടരത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. കൊട്ടാരത്തിലെത്തിയ ആട്ടിടയ സ്ത്രീയെ കണ്ടു എല്ലാവരും ചിരിച്ചു. Muthassi kathakal

“ഇവൾ നോക്കിയാൽ കണ്ണാടിയാകെ കറുത്തു പോകും ഹി … ഹി…” അതൊന്നും കൂട്ടാക്കാതെ യുവതി നേരെ കണ്ണാടിയുടെ മുന്നിലെത്തി. അത്ഭുതം ! കണ്ണാടിയിൽ ഒരു കറുത്ത പാടു പോലും ഉണ്ടായില്ല !

അതു കണ്ട് രാജാവ് നേരിട്ട് അങ്ങോട്ട് വന്നു. രാജാവിനെ കണ്ട് വാങ്ങിയിട്ട് സ്ത്രീ പറയാൻ തുടങ്ങി. “ചെറിയൊരു തെറ്റെങ്കിലും ചെയ്യാത്തവർ ഈ ഭൂമിയിൽ കാണില്ല, പ്രഭോ. അത്തരം തെറ്റുകൾ ഞാനും ചെയ്തിട്ടുണ്ട്. അതു കൊണ്ട് കണ്ണാടിയിൽ പാടുകൾ വന്നാലും എനിക്ക് ഭയമില്ല .

അങ്ങയെ വിവാഹം കഴിക്കണമെന്നു എനിക്ക് നിർബന്ധമില്ല .” യുവതി അത്രയും പറഞ്ഞിട്ട് രാജാവിനെ നോക്കി. രാജാവ് ചിരിച്ചു കൊണ്ട് അറിയിച്ചു.

“ഞാൻ ഉദ്ദേശിച്ച സ്വഭാവഗുണവും കാര്യപ്രാപ്തിയും നിനക്ക് ഉണ്ട്. ഇങ്ങനെയൊരു യുവതിയെ കണ്ടെത്താനാണ് ഈ സാധാരണ കണ്ണാടി കൊണ്ട് വച്ച് മാന്ത്രിക കണ്ണാടിയെന്ന് ഞാൻ പറഞ്ഞത്. 

” രാജാവിന്റെ ബുദ്ധിയിൽ എല്ലാവർക്കും മതിപ്പു തോന്നി. വൈകാതെ അദ്ദേഹത്തിന്റെ വിവാഹം ആർഭാടമായി നടന്നു. Malayalam Muthassi Kathakal for kids

ഗുണപാഠം :: ബുദ്ധിയുള്ളവർക്ക് ഏതു പ്രതിസന്ധിയും നേരിടാൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here