Mulla Nasruddin (Hojja) stories in Malayalam മൂന്ന് സത്യങ്ങൾ

0
3253
nasruddin-mulla-stories-malayalam

Mulla Nasruddin (Hojja) stories in Malayalam

Mulla Nasruddin stories in malayalam – ഒരിക്കൽ ചന്തയിൽ ഒരു പ്രഭുഃ വിളിച്ചുകൂവി:
“ഈ വെള്ളകൊട്ടയിൽ ഉള്ള മൺ പാത്രങ്ങൾ തലച്ചുമടായി എന്റെ വീട്ടിൽ എത്തിക്കുന്നവർക് പ്രതിഫലമായി എതിരൊന്നുമില്ലാത്ത മൂന്നു സത്യങ്ങൾ ഞാൻ പറഞ്ഞകൊടുക്കുന്നതായിരിക്കും”


പലരും ഇതുകേട്ടതായി ഭാവിച്ചില്ല, കാരണം സത്യത്തിനുപകരം പണം തന്നെ കൂലിയായി വേണം. സത്യം പുഴുങ്ങി തിന്നാൽ പട്ടിണി മാറുമോ?

എന്നാൽ ഇതുകേട്ടു ചന്തയിൽ ഉണ്ടായിരുന്ന മുല്ല (ഹോജ ) വിചാരിച്ചത് മറ്റൊരു രീതിയിലായിരുന്നു – പണം എങ്ങനെയും ഉണ്ടാക്കാം പക്ഷെ എതിരില്ലാത്ത മൂന്ന് സത്യങ്ങൾ വെറുതെ കിട്ടുമോ?
അങ്ങനെ പ്രഭുവിന്റെ കൂടെ വല്ലവും ചുമന്ന് ഹോജ യാത്രയായി കുറെ ദൂരം പിന്നിട്ടപ്പോൾ സത്യങ്ങൾ കേൾക്കാനുള്ള അടങ്ങാത്ത കൊതി ഹോജയിൽ അസഹ്യമായി.


“പ്രഭു ആ സത്യങ്ങൾ എനിക്ക് കേൾക്കാൻ കൊതിയാകുന്നു എന്നോട് അതിപ്പോൾ പറയുമോ?
അതിനെന്താ ഞാൻ പറയാം ശ്രെദ്ധിച്ചുകേൾക്കണം.

“ഒന്നാമത്തെ സത്യം ഇതാ – ആരെങ്കിലും ഹോജയോട് സ്വർഗ്ഗരാജ്യം വിശക്കുന്നവന് കിട്ടും എന്നുപറഞ്ഞാൽ അത് യാതൊരു കാരണവശാലും വിശ്വസിക്കരുത്”.

“ഹോ എത്ര ശരിയായ സത്യം! എതിരില്ലാത്ത സത്യം തന്നെ ഒരു സംശയവും വേണ്ട”
ഹോജ തലകുലുക്കി സമ്മതിച്ചു. രണ്ടാമത്തെ സത്യം പ്രഭു പറയാൻ തുടങ്ങി.

” നടന്നുപോകുന്നതാണ് കുതിരപ്പുറത്തു സഞ്ചരിക്കുന്നതിലും നല്ലത് എന്ന് ഹോജയോട് ആരെങ്കിലും പറഞ്ഞാൽ അതെ വിശ്വസിക്കരുത്.”

ഇതും എതിരില്ലാത്ത സത്യം തന്നെ”
ഹോജ പ്രഭുവിനോട് അനുകൂലിച്ചു.


പ്രഭു ഊറിച്ചിരിച്ചുകൊണ്ട് മൂന്നാമത്തെ സത്യവും പറയാൻ തുടങ്ങി:
“നമ്മുടെ ഈ ഭൂമിയിൽ നിങ്ങളെക്കാൾ വലിയ വിഡ്ഢി ഉണ്ടെന്ന് പറഞ്ഞാൽ ഹോജ ഒരിക്കലും വിശ്വസിക്കരുത്!”

nasruddin-mulla-stories-malayalam

അത്ഭുതത്തോടെ ഹോജ പറഞ്ഞു:
“പ്രഭു അങ് പ്രസ്താപിച്ച സത്യങ്ങൾ തീർച്ചയായും വിലപിടിച്ചവ തന്നെ: എതിരില്ലാത്തത്”
ഇതു പറയുന്നതിനിടെ ഹോജ തന്റെ തലയിൽ ഉണ്ടായിരുന്ന വല്ലം താഴേക്കിട്ടു;

“പഡോ!”


വലിയ ശബ്ദത്തോടെ മണ്കലങ്ങൾ അവിടെ പൊട്ടിച്ചിതറി
തന്റെ വിലപിടിച്ച പത്രങ്ങൾ പൊട്ടി തകർന്നുകണ്ട പ്രഭുവിന്റെ ചങ്ക് തകർന്നുപോയി. അങ്ങനെ പകച്ചു നിൽക്കുന്ന പ്രഭുവിനോടായി ഹോജ പറഞ്ഞു:


“എതിരില്ലാത്ത മൂന്ന് സത്യങ്ങൾ എനിക് പറഞ്ഞുതന്നപ്പോൾ ഒരെണ്ണമെങ്കിലും അങ്ങയോട് പറയേണ്ട കടമ എനിക്കുമില്ലേ?”

അല്പം ഗൗരവത്തോടെ ഹോജ തുടർന്നു
ദാ പിടിച്ചോ യാതൊരുവിധ എതിരുമില്ലാത്ത സത്യം:- അങ് ചന്തയിൽ നിന്നും വാങ്ങിച്ച വിലകൂടിയ മൺപാത്രങ്ങൾ പൊട്ടിയിട്ടില്ലന്ന് ആരെങ്കിലും അങ്ങയോട് പറഞ്ഞാൽ എന്നെ ഓർത്തെങ്കിലും അങ് ദയവായി അംഗത് വിശ്വസിക്കരുത് “.

(Mulla Nasruddin (Hojja) stories in Malayalam)

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക