Motivational Stories in Malayalam ഒരു ജീവിത പരീക്ഷ

3
25177
malayalam-motivation-stories

Motivational stories in Malayalam – 1

Motivational Stories in Malayalam – *ഒരു പരീക്ഷ* ഒരിക്കൽ ഒരു പ്രൊഫസർ ക്ലാസിലെത്തി വിദ്യാർത്ഥികളോട് ഉടനെ തന്നെ ഒരു പരീക്ഷയെഴുതുവാൻ തയ്യാറായികൊളളാൻ പറഞ്ഞു.അപ്രതീക്ഷമായി പരീക്ഷ എന്ന് കേട്ടപ്പോൾ അവര് ഒന്നു അമ്പരന്നു. പ്രൊഫസർ പരീക്ഷ പേപ്പറുകൾ വിതരണം ചെയ്യാനാരംഭിച്ചു. inspirational stories in malayalam

*മടക്കിയ പേപ്പറുകളാണ് വിതരണം ചെയ്തത്.*

എല്ലാവര്ക്കും കൊടുത്തു കഴിഞ്ഞപ്പോൾ മടക്ക് നിവർത്തി നോക്കാൻ അദ്ദേഹം ആവിശ്യപ്പെട്ടു. ആശ്ച്വര്യമെന്ന് പറയട്ടെ ആ ചോദ്യ പേപ്പറിന്റെ *മധ്യത്തിലായി ഒരു കറുത്ത അടയാളമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.* എന്തു ചെയ്യണമെന്നു അറിയാതെ നില്കുന്ന കുട്ടികളോട് പ്രൊഫസർ പറഞ്ഞു….. *

“നിങ്ങൾ ചോദ്യപേപ്പറിൽ എന്തു കാണുന്നുവോ അതിനെ കുറിച്ച് എഴുതുക.”* ഈ ബുദ്ധിമുട്ടേറിയ ചോദ്യത്തിനു അവര് തങ്ങളാലാവും വിധം ഉത്തരം എഴുതീ.

malayalam-motivation-stories
Malayalam motivational stories https://looseleafstories.com

ക്ലാസ് തീരാറായപ്പോഴേക്കും പ്രഫസർ ഉത്തര കടലാസുകൾ ശേഖരിച്ചു ഉറക്കെ വായിക്കാൻ തുടങ്ങി. എല്ലാ കുട്ടികളും *ആ കറുത്ത അടയാളത്തെ* കുറിച്ചാണെഴുതിയത്. *അതിന്റെ വലുപ്പം, സ്ഥാനം, ആകൃതി എന്നിവയെ കുറിച്ചെല്ലാം അവര് നീട്ടി പരത്തി എഴുതിയിരുന്നു.*

എല്ലാ ഉത്തര കടലാസും വായിച്ചു കഴിഞ്ഞേപ്പോൾ ക്ലാസ് നിശബ്ദമായിരുന്നു. പിന്നീടു പ്രഫസർ പരീക്ഷയെ കുറിച്ച് വിശദീകരിക്കാനാരംഭിച്ചു. ഈ ഉത്തരങ്ങളുടെ അടിസ്ഥാനത്തിലു നിങ്ങളെ ഞാന് ഗ്രേഡ് ചെയ്യുന്നില്ല.

*_മറിച്ച് ചിന്തിക്കാനുളള ഒരു അവസരം തരികയാണു ഞാൻ._* നിങ്ങളെല്ലാവരും ഇതിലെ കറുത്ത പാടിനെ കുറിച്ചാണ് എഴുതിയത്. *ആരും വെളുത്ത കടലാസിനെ കുറിച്ച് ഒരു വാക്കു പോലും പറഞ്ഞിട്ടില്ല.*

*നമ്മുടെ ജീവിതത്തിലും ഇതാണ് സംഭവിക്കുന്നത്.* എല്ലാവരും അവരുടെ ചെറിയ പ്രശ്നങ്ങളില് മനസ്സുടക്കി നില്ക്കും. *ആരോഗ്യ പ്രശ്നങ്ങൾ ,* *സാമ്പത്തിക ബുദ്ധിമുട്ടുകൾ,* *കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന ചെറിയ വിളളലുകൾ’,* *കൂട്ടുകാരുമായുളള പ്രശ്നങ്ങള് തുടങ്ങി അനവധി ചെറിയ കാര്യങ്ങൾ.*

ഈ പ്രശ്നങ്ങളിലേക്ക് മാത്രം ശ്രദ്ധയൂന്നുന്ന നമ്മള് നമുക്ക് കിട്ടിയിരിക്കുന്ന മറ്റു നിരവധി കഴിവുകളും അനുഗ്രഹങ്ങളും കാണാതെ പോവുന്നു. *ഈ കറുത്ത പാട് കണ്ണിനെ പലപ്പോഴും മലീനസമാക്കുന്നു.* ഈ പാടുകളിൽ നിന്നു കണ്ണെടുത്ത് ജീവിതം കൂടുതൽ ആസ്വോദ്യകരമാക്കാൻ ശ്രമിക്കുക.

ഓരോ നിമിഷവും ആസ്വദിക്കുക. മറ്റുളളവരേയും സ്നേഹിക്കുക.

Short story – 2 Inspirational Stories in Malayalam – നന്മ

Motivational Stories in Malayalam – ഒരു കുഞ്ഞിന് അടിയന്തിര ശസ്ത്രക്രിയ വേണമെന്ന ഫോണ് സന്ദേശം ലഭിച്ച ഉടന് ഡോക്ടര് ആശുപത്രിയില് പാഞ്ഞെത്തി. വസ്ത്രം മാറി നേരെ സര്ജറി ബ്ളോക്കിലേക്ക് നടന്നു. വരാന്തയില് ഡോക്ടറെ കാത്ത് നില്പുണ്ടായിരുന്ന കുഞ്ഞിന്റെ അച്ചന് ഡോക്ടറോട് ശബ്ദമുയര്ത്തി ചോദിച്ചു : “എന്താണ് താങ്കള് ഇത്ര വൈകി വന്നത്? എന്റെ മകന് അത്യാസന്ന നിലയിലാണെന്ന് താങ്കള്ക്കറിയില്ലേ? താങ്കള്ക്ക് യാതൊരു ഉത്തരവാദിത്വബോധവുമില്ലേ?”

ഡോക്ടര് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ” ഐ ആം സോറി , ഞാന് ഹോസ്പിറ്റലില് ഉണ്ടായിരുന്നില്ല .എനിക്ക് ഇവിടെ നിന്ന് ഫോണ് സന്ദേശം ലഭിച്ച ഉടന് തന്നെ ഞാന് ഇവിടെ എത്തിയിട്ടുണ്ട്. ഇനി താങ്കള് ശാന്തനായിരിക്കുക .എങ്കില് മാത്രമേ എനിക്കെന്റെ ജോലി ശരിയായി ചെയ്യാന് സാധിക്കുകയുള്ളൂ .”

” ശാന്തനാവുകയോ…? താങ്കളുടെ മകനാണ് ഇപ്പോള് ഇതേ അവസ്ഥയിലെങ്കില്‍ താങ്കള് നിശ്ശബ്ദനായിരിക്കുമോ….? താങ്കളുടെ മകന് ചികിത്സ കിട്ടാതെ മരിക്കുകയാണെങ്കില് എന്തായിരിക്കും അവസ്ഥ?” കുഞ്ഞിന്റെ അച്ചന് പൊട്ടിത്തെറിച്ചുകൊണ്ട് ചോദിച്ചു.

motivational-stories-in-malayalam
motivational stories in Malayalam

ഡോക്ടര് അപ്പോഴും പുഞ്ചിരിച്ചുകൊണ്ട് മറുപടി നല്കി : പരിശുദ്ധ ഗ്രന്ഥത്തില് പറഞ്ഞൊരു കാര്യം;” മണ്ണില് നിന്നും വന്ന മണ്ണിലേക്ക് തന്നെ നമ്മുടെ മടക്കവും”.. ‘എല്ലാം ദൈവത്തിന്റെ പക്കലാണ്. ഡോക്ടര്മാര്ക്ക് ജീവിതം നീട്ടി നല്കാനുള്ള കഴിവില്ല. ആയതിനാല് താങ്കള് മകന്റെ രക്ഷക്ക് വേണ്ടി ദൈവത്തോട് പ്രാര്ത്ഥിക്കുക. ദൈവാനുഗ്രഹമുണ്ടെങ്കില് ഞങ്ങളുടെ എല്ലാ കഴിവുമുപയോഗിച്ച് താങ്കളുടെ മകന്റെ ജീവന് രക്ഷിക്കും.’

“സ്വന്തത്തെ ബാധിക്കാത്ത പ്രശ്നമാകുമ്പോള് മറ്റുള്ളവരെ ഉപദേശിക്കാന് വളരെ എളുപ്പമാണ്….. ” കുട്ടിയുടെ അച്ചന് പിറുപിറുത്തു . ഏതാനും മണിക്കൂറുകള്ക്ക് ശേഷം ശസ്ത്രക്രിയ കഴിഞ്ഞു ഡോക്ടര് ഓപറേഷന് തിയേറ്ററില് നിന്നും പുറത്തേക്കു വന്നു. അദ്ദേഹം വളരെ സന്തോക്ഷവാനായി കാണപ്പെട്ടു . “

ദൈവത്തിന് നന്ദി ..,താങ്കളുടെ മകന് രക്ഷപ്പെട്ടു ! ഓപറേഷന് വിജയകരമായിരിക്കുന്നു.” എന്നിട്ടദ്ദേഹം കുട്ടിയുടെ അച്ചന്റെ മറുപടിക്ക് കാത്ത് നില്ക്കാതെ വളരെ വേഗത്തില് അവിടെ നിന്നും പുറത്തേക്ക് ഓടിപ്പോയി. എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില് നഴ്സിനോട് ചോദിച്ചാല് മതി എന്ന് പറഞ്ഞ് കൊണ്ട്. ‘എന്താണ് ഡോക്ടര്ക്ക് ഇത്ര അഹങ്കാരം? എന്റെ മകന്റെ വിവരം ചോദിച്ചറിയാന് ഒന്നുരണ്ട് മിനുറ്റ് പോലും നില്ക്കാതെ അദ്ദേഹം ഓടിപ്പോയില്ലേ? ഒരു ഡോക്ടര്ക്ക് ഇത്ര ഗര്വ്വ് പാടുണ്ടോ? ‘ –

ഡോക്ടര് പോയി സ്വല്പം കഴിഞ്ഞ് അവിടെയെത്തിയ നഴ്സ് കേള്ക്കും വിധം അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞു. നഴ്സിന്റെ കണ്ണില് നിന്നും കണ്ണുനീര് തുള്ളികള് താഴേക്കുറ്റി വീണു.അവര് അദ്ദേഹത്തോടായി പറഞ്ഞു: “ഡോക്ടറുടെ മകന് ഇന്നലെ ഒരു റോഡപകടത്തില് മരണപ്പെട്ടു. നിങ്ങളുടെ മകന്റെ അവസ്ഥ ഞങ്ങള് ഫോണിലൂടെ ഡോക്ടറെ അറിയിക്കുമ്പോള്‍ അദ്ദേഹം തന്റെ മകന്റെ അന്ത്യകര്മ്മങ്ങള് നടത്തുന്ന തിരക്കിലായിരുന്നു. ഇപ്പോള് അദ്ദേഹം താങ്കളുടെ മകന്റെ ജീവന് രക്ഷിച്ചു . അദ്ദേഹം താന് ബാക്കിവെച്ചുപോന്ന അന്ത്യകര്മ്മങ്ങള് പൂര്ത്തിയാക്കാന് ധൃതിപ്പെട്ടു ഓടുകയാണ് .

” നമ്മൾ നമ്മുടെ കാര്യം മാത്രം ചിന്തിക്കാതെ മറ്റുള്ളവരുടെ ജീവിതാവസ്ഥയും ആഴത്തിൽ അറിഞ്ഞു മനസ്സിലാക്കി പെരുമാറുക അതാണ് നന്മയുള്ള മനസ്സ്…

Short story -3 നല്ല സുഹൃത്തുക്കൾ

Malayalam Motivational Stories – ഒരാൾ ഒരു പെരുമ്പാമ്പിന്റെ കഞ്ഞിനെ വളർത്താൻ തുടങ്ങി.., ഒരു പാട് സ്നേഹിച്ച്…!  അയാളോടൊപ്പം എപ്പോഴും ആ പാമ്പ് ഉണ്ടായിരിക്കും…! അത്രക്കും അടുപ്പവും സ്നേഹവും ആയിരുന്നു പാമ്പും അയാളും തമ്മിൽ…!!! കാലം കുറെ കഴിഞ്ഞു…!  പാമ്പ് വളർന്ന് മുഴുത്തൊരു പെരുമ്പാമ്പ് ആയി…! 
അങ്ങിനെയിരിക്കമ്പോൾ പാമ്പിന് മൂന്നാല് ദിവസമായി ഒരു മന്ദത…! അത് ഭക്ഷണമൊന്നും കഴിക്കാതെ ചുരുണ്ട് കിടക്കും…!  അയാൾക്കു് ആകെവിഷമമായി…! ഇത് ചത്തുപോകമോ എന്ന് ഭയന്ന് അയാൾ അതിനെ മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി…! ഡോക്ടർ പാമ്പിനെ പരിശോധിച്ചിട്ട് അയാളോട്  ചോദിച്ചു..,

motivational-stories-in-malayalam
Motivational stories in Malayalam

 “”എത്ര ദിവസ്സമായി പാമ്പ് ഭക്ഷണം കഴിച്ചിട്ട്?  മൂന്നാല് ദിവസ്സമായി, അയാൾ മറുപടി പറഞ്ഞു…!  
“”ഇത് നിങ്ങളുടെ അടുത്ത് കിടക്കാറുണ്ടോ?

വയ്യാതായതിന് ശേഷം ഇതെന്റെ അടുത്ത് വന്ന് കിടക്കുന്നു:…  “”എങ്ങിനെയാണ് പാമ്പ് നിങ്ങളുടെ അടുത്ത് കിടക്കുന്നത്??? നീളത്തിലാണ് അതെന്റെ അടുത്ത് കിടക്കുക…!   അയാള്‍ ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു,

 “ഈ പാമ്പിന് ഒരസുഖവും ഇല്ല…!!! ഇത് നിങ്ങളെ വിഴുങ്ങാനുള്ള ശ്രമത്തിലാണ്…!!! ഇത് നിങ്ങളുടെ അടുത്ത് വന്ന് കിടന്ന് നിങ്ങളൂടെ നീളം അളക്കുകയാണ്…!  പട്ടിണി കിടന്ന് ഇരപിടിക്കാൻ ശരീരത്തെ ഒരുക്കുകയാണ്…!  എത്രയും വേഗം ഇതിനെ ഉപേക്ഷിക്കുക…!!!
ഈ കഥയിൽ നല്ലൊരു ഗുണപാഠം ഒളിഞ്ഞിരിപ്പുണ്ട്…!

 കൂടെ കൊണ്ടു നടക്കാൻ അർഹത ഉള്ളതിനേയേ കൂടെ കൊണ്ട് നടക്കാവൂ…! കൂടെയുള്ളവർ എന്നെങ്കിലും അവരുടെ യഥാർത്ഥ സ്വഭാവം നമ്മളോട് കാണിക്കും…! അത് ചിലപ്പോൾ നമ്മെ പാടെ വിഴുങ്ങലാകും…!!! അത് കൊണ്ട് കൂടെ കൂട്ടുന്നവരെ, വളരെ ശ്രദ്ധിച്ച് തിരഞ്ഞെടുത്ത്, കൊണ്ട് നടക്കുക…!!!  

Motivational Story – 4 ആത്മനിയന്ത്രണം

വയസ്സനായ ഒരു കുതിര പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണു. യജമാനന്‍ അതിനെ പൊക്കിയെടുക്കാന്‍ പരമാവധി ശ്രമിച്ചു. പറ്റിയില്ല. അവസാനം അയാള്‍ തീരുമാനിച്ചു, ഈ കുതിരക്ക് വയസ്സായി. ഇനി കഷ്ടപ്പെട്ട് പൊക്ക്കിയെടുത്താലും അധികമൊന്നും പണിയെടുക്കാന്‍ അതിന് കഴിയില്ല.

inspirational-stories-in-malayalam
Inspirational Stories in Malayalam

പ്രായാധിക്യം മൂലം വല്ല അസുഖവും വന്നാല്‍ പിന്നെ അതിനെ ചികിത്സിക്കല്‍ തന്നെ വല്ലാത്ത ചിലവാകും. അതുകൊണ്ട് അതിനെ കിണറ്റിലിട്ട് മൂടിക്കൊള്ളാന്‍ ജോലിക്കാരെ ഏല്‍പ്പിച്ച് അയാള്‍ വീട്ടിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ അയാള്‍ കണ്ടത് ആ വയസ്സന്‍ കുതിര പുറത്ത് മേയുന്നതാണ്…

എന്താണ് യഥാര്‍ത്തത്തില്‍ സംഭവിച്ചത്, കിണര്‍ മൂടാന്‍ വേണ്ടി പണിക്കാര്‍ കൊട്ടയില്‍ മണ്ണ് കൊണ്ടുവന്നിട്ടത് കുതിരയുടെ മുകളില്‍. ഓരോ പ്രാവശ്യവും തന്‍റെ ശരീരത്തിലേക്ക് വീഴുന്ന മണ്ണ് അപ്പോള്‍ തന്നെ കുതിര കുടഞ്ഞു കളയും. എന്നിട്ട് താഴെ വീണ മണ്ണില്‍ കയറി നില്‍ക്കും.

ഒടുവില്‍ കിണര്‍ മണ്ണ് കൊണ്ട് നിറയുകയും കുതിര പുറത്ത് വരികയും ചെയ്തു. ജനങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ഒരുപാട് ആളുകള്‍ നമ്മെ അനാവശ്യമായി മനസ്സുകൊണ്ടും, വാക്കുകള്‍ കൊണ്ടും, അതിലേറെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നമ്മെ പരമാവധി ചെളി വാരിയെറിയും.

ചിലപ്പോ നമ്മുടെ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ഈ ലോകത്തോട്‌ തന്നെ വെറുപ്പ്‌ തോന്നുന്ന വിധത്തില്‍ നമ്മുടെ മനോനില അവതാളത്തിലാകും. എത്ര ആത്മാര്‍ത്ഥമായി ചെയ്താലും നല്ലത് പറയാന്‍, ഒന്ന് പ്രോത്സാഹിപ്പിക്കാന്‍ ആരും മുന്നോട്ട് വരില്ല.

എന്നാല്‍ നിസ്സാരമായ തെറ്റുകള്‍ക്ക് നമ്മെ നിന്ദിക്കാനും, ചെളി വാരിയെറിയാനും ഒരുപാടാളുകള്‍ ഉണ്ടാകും. അങ്ങിനെ വരുമ്പോ, മനസ്സ് തളരാതെ, ആ ചെളിയെല്ലാം കുടഞ്ഞു കളഞ്ഞു ചവിട്ടുപടിയാക്കി അതിന്മേല്‍ കയറി നില്‍ക്കാന്‍ നമുക്ക് കഴിയണം.

എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാകുന്ന പൊട്ടക്കിണറ്റില്‍ നിന്ന് ആത്മ വിശ്വാസത്തോടെ ഉന്നതിയിലേക്ക് ചവിട്ടിക്കയറാനും ജീവിതത്തില്‍ വിജയം വരിക്കാനും സാധിക്കുകയുള്ളൂ.

മനോഹരമായ താമരക്ക് ചെളി വളമായതുപോലെ വിവേകശാലിക്ക് വിമര്‍ശനങ്ങളെ പടവുകളാക്കി മാറ്റാന്‍ കഴിയും.

3 അഭിപ്രായങ്ങൾ

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക