Short Stories- തുമ്പികളെ ട്രെയിൻ ഇടിക്കുമോ?

0
2200
short-stories-in-malayalam

Short stories in Malayalam – കുട്ടിക്ക് അന്ന് വലിയ ഉത്സാഹമായിരുന്നു .വീട്ടിലും തൊടിയിലും അവൻ ഓടി  നടന്നു . തൊഴുത്തിൽ അയവിറക്കി നിന്ന പശുക്കളും, മരച്ചില്ലകളിൽ പാഞ്ഞു നടന്ന അണ്ണാറക്കണ്ണന്മാരും, മുട്ടയിടാൻ കൂടിന്റെ മൂലയിൽ പമ്മിയിരുന്ന പുള്ളിപ്പിടയേയുമൊന്നും  അവൻ ശ്രദ്ധിച്ചില്ല . വെറുതെ തുള്ളിക്കളിച്ചു നടന്നു … 

പുള്ളിപ്പിടയോട് കാര്യം പറയണമെന്നുണ്ടായിരുന്നു കുട്ടിക്ക് . പക്ഷെ ട്രെയിൻ എന്നൊക്കെ പറഞ്ഞാൽ അതിനു മനസ്സിലാകുമോ ? കുട്ടിക്ക് തന്നെ ശരിക്കും  അതെന്താന്ന് അറിയില്ല . ആദ്യായി കാണാൻ പോവുകയല്ലേ  ട്രെയിൻ !!! കണ്ടു വന്നിട്ട് പറഞ്ഞു കൊടുക്കാം . ഇവർക്കും ക്‌ളാസ്സിലെ കൂട്ടുകാർക്കെല്ലാവർക്കും . അതെ. ഇന്ന് കുട്ടി ആദ്യമായി ട്രെയിൻ കാണാൻ പോവുകയാണ് … 

മാമനെ യാത്ര അയക്കാൻ പോകുന്നവരുടെ കൂട്ടത്തിൽ കുട്ടിയുടെ പേര് ആദ്യമില്ലായിരുന്നു . അമ്മയുടെ അടുത്തു സകല വിദ്യയും, പട്ടിണി സമരവും നടത്തിയാണ് യാത്രയയക്കാൻ പോകുന്നവരുടെ ലിസ്റ്റിൽ കയറിക്കൂടിയത്. .കൂടെ മാമന്റെ റെക്കമെൻഡേഷനുമുണ്ടായിരുന്നു. കുട്ടിക്ക് മാമനെയും, മാമന് കുട്ടിയേയും ജീവനാണ്. അദ്ദേഹം പട്ടാളക്കാരനാണ് . നല്ല പൊക്കവും മസിലും കട്ടി മീശയുമുണ്ട്. അടുത്ത് വരുമ്പോൾ പനാമ സിഗരറ്റിന്റെ മണവും . അച്ഛൻ ബീഡിയാണ് വലിക്കാറ്. അതിന്റെ മണം കുട്ടിക്ക് ഇഷ്ടല്ല്യ . എന്നാൽ പനാമയുടേത് ഇഷ്ടമാണ് . കുട്ടിയും വലുതാകുമ്പോൾ പനാമയായിരിക്കും  വലിക്കുക.

കുട്ടികൾ പുകവലിക്കാൻ പാടില്ലാത്രേ . ഒരു ദിവസം അച്ഛൻ കാണാതെ ഒരു ബീഡികുറ്റി എടുത്ത് തൊഴുത്തിന്റെ പുറകിലിരുന്ന് വലിച്ചു തുടങ്ങുകയായിരുന്നു . ആദ്യത്തെ വലിയിൽ തൊണ്ടയും മൂക്കും പുകഞ്ഞു നെഞ്ചിൽ കെട്ടി . ചുമച്ചു ചുമച്ചു കുട്ടിയുടെ കണ്ണിലൂടെ വെള്ളമൊഴുകി . മുഖം ചുമന്നു . ബീഡികുറ്റി വലിച്ചെറിഞ്ഞു. തിരിഞ്ഞപ്പോൾ മാമൻ !!

ഞെട്ടിപ്പോയി . പറഞ്ഞതെല്ലാം ചുമയിൽ മുങ്ങിപ്പോയി . മാമൻ കിണറ്റിൻ കരയിൽ കൊണ്ടുപോയി  മുഖവും  കഴുകി, കുറച്ചു വെള്ളം കുടിക്കാനും തന്നപ്പോൾ ചുമ നിന്നു . പിന്നെ കുട്ടി രക്ഷപ്പെടാനുള്ള കരച്ചിൽ തുടങ്ങി . അച്ഛന്റെ മുറിയുടെ ചായിപ്പിൽ, ഓടിന്റെ ഇടയിൽ തിരുകി വയ്ച്ചിരിക്കുന്ന പുളിവാറിന്റെ വടിയാണ് മനസ്സിൽ വന്നത് . അതിന്റെ ഒരൊറ്റ അടിയിൽ കാലു മുഴുവൻ ചുട്ടുപൊള്ളുന്ന ഒരു വേദനയുണ്ട് .പക്ഷെ മാമൻ രക്ഷപ്പെടുത്തി. ആരോടും പറഞ്ഞില്ല . കുറേ ഉപദേശിച്ചു . കുട്ടികൾ  പുകവലിച്ചാൽ ചങ്കും കരളും വാടുമെന്നെല്ലാം . കുട്ടി അന്നേ  അത്  നിർത്തി . ഇനി വലുതാകുമ്പോൾ പനാമയേ വലിക്കു .

മാമൻ ലീവിനു വന്നാൽ നല്ല രസമാണ് .  ഞങ്ങളുടെ വീട്ടിൽ തന്നെയാണ് തങ്ങാറ് . അച്ഛനും അമ്മാവനെ വലിയ ഇഷ്ടമാണ് . അച്ഛൻ ചിരിച്ചും, തമാശ പറഞ്ഞും, ഇരിക്കുന്നത് കാണാൻ പറ്റുന്നത് മാമൻ വരുമ്പോഴാണ് . ആ ദിവസങ്ങളിൽ അമ്മയുടെ വക സ്പെഷ്യൽ കോഴിയും മീനും താറാവുമൊക്കെയുണ്ടാവും . കുട്ടിക്ക് കോളാണ്. മാമൻ തിരിച്ചു പോകുമ്പോഴാണ് സങ്കടം . എല്ലാവർക്കും . അച്ഛൻ വരെ മിണ്ടാതെ നടക്കും . അമ്മ അടുപ്പിനടുത്തിരുന്ന് കരയും , അപ്പൂപ്പനും അമ്മുമ്മയും മുറിയിലേയ്ക്ക് തന്നെ ഒതുങ്ങും .കുട്ടിക്കും നല്ല വിഷമം വരും . പക്ഷെ ഈ പ്രാവിശ്യമില്ല്യാ. മാമന്റെ കൂടെ ട്രെയിൻ കാണാൻ പോവുകയല്ലേ!

കുട്ടി ബസിന്റെ ജനലിലൂടെ നോക്കിയപ്പോൾ നീണ്ട ഒരു കെട്ടിടം കണ്ടു . ഇതാത്രെ റെയിൽവേ സ്റ്റേഷൻ . അച്ഛൻ പറഞ്ഞു തന്നതാണ് . വണ്ടി നിർത്തിയിറങ്ങി . മാമന്റെ വലിയ പെട്ടി അച്ഛനാണ് എടുത്തിരിക്കുന്നത് . ചെറിയ ബാഗ് മാമന്റെ കൈയിൽ .മാമന് ട്രെയിനിൽ കഴിക്കാനുള്ള ഭക്ഷണ പൊതി അമ്മയുടെ പക്കലും. അധികം ആളുകളൊന്നുമില്ല.. അകത്തെ ചെറിയ ഒരു കൂട്ടിൽ ഒരാളിരിക്കുന്നു . മാമൻ അവിടുന്ന് ടിക്കറ്റെടുത്തു . ഞങ്ങൾ സ്റ്റേഷന്റെ അകത്തേയ്ക്കു കയറി . എവിടെ ട്രെയിൻ ?? രണ്ടു സൈഡിലേക്കും നീണ്ടു കിടക്കുന്ന പാളങ്ങൾ , കുറച്ചു ചാര് ബെഞ്ചുകൾ , തൂക്കി ഇട്ടിരിക്കുന്ന ഒരു മണി .വെള്ള ഷർട്ടിട്ട് തൊപ്പി വച്ച ഒരാൾ . ഞൊണ്ടി നടക്കുന്ന ഒരു പട്ടി , മൂടിപ്പുതച്ചിരിക്കുന്ന ഒരു ഭിക്ഷക്കാരൻ, പിന്നെ കുറച്ചു യാത്രക്കാരും . … ട്രെയിൻ എവിടെ ??? 

കുട്ടിയ്ക്ക് ശരിക്കും സങ്കടായി . എത്രനാളത്തെ കൊതിയാ !എന്നിട്ട് ട്രെയിൻ എവിടെ ? കരച്ചില് വന്നു … കണ്ണുകൾ നിറഞ്ഞു തുളുമ്പിയപ്പോഴാണ് മാമൻ ശ്രദ്ധിച്ചത്. പറഞ്ഞപ്പോൾ വലിയ ഒരു ചിരി ആയിരുന്നു  മാമന്റെ വക. പിന്നെ പറഞ്ഞുതന്നു , ദൂരെന്ന് വരുന്നേ ഉള്ളത്രെ ട്രെയിൻ . കുട്ടിയ്ക്ക്  ചമ്മലായി … ട്രെയിൻ  കാണാൻ പോകുന്ന മുതിർന്ന കുട്ടിയാ . അങ്ങനെ കരയാൻ പാടില്ല . ദൂരേന്ന് വന്ന് ദൂരേയ്ക്ക് പോകുന്ന ട്രെയിൻ … അധികം ചിന്തിച്ചു മെനക്കെടാതെ കുട്ടി സ്റ്റേഷൻ ചുറ്റി നടന്നു .

ഇളം  വെയിൽ പറ്റിക്കിടക്കുന്ന പാളങ്ങളിൽ പറന്നു നടക്കുന്ന തുമ്പികൾ . ചെറു കാറ്റിൽ  തുള്ളുന്ന ചുമന്ന നിറങ്ങളിൽ തിളങ്ങുന്ന ചിറകുകളുള്ള തുമ്പികൾ . കുറേയുണ്ട് .വായുവിൽ പടം വരച്ചു കളിക്കുന്നു . അമ്മയും കുട്ടികളുമാകും. അല്ലെങ്കിൽ കൂട്ടുകാർ ആയേക്കാം. .കുട്ടിക്കവയേ വല്യ ഇഷ്ടായി . അച്ഛനെയും അമ്മയെയും മാമനെയും എല്ലാം വിളിച്ചു കാണിച്ചു .സംസാരിച്ചു കൊണ്ടിരുന്ന അവർ അത് ശ്രദ്ധിച്ചു എന്ന് തോന്നുന്നില്ല . ഒരു ചെറിയ ദേഷ്യം വന്നെങ്കിലും കുട്ടി പിന്നെയും തുമ്പിയുടെ പുറകെ കൂടി . എണ്ണം എടുക്കാൻ നോക്കിയിട്ട് പറ്റണില്ല . എണ്ണി വരുമ്പോൾ പിന്നെയും കുറെ പറന്നു കയറി വരും . കുട്ടി ശ്രമം ഉപേക്ഷിച്ചു . പെട്ടെന്ന് കുട്ടിയെ ഞെട്ടിച്ചുകൊണ്ട് മണി മുഴങ്ങി . ട്രെയിൻ വരാറായി . മാമൻ പെട്ടിയെല്ലാം ഒന്നുകൂടെ അടുപ്പിച്ചു വച്ചു . ടിക്കറ്റ് എല്ലാം പോക്കറ്റിൽ നിന്നെടുത്തു നോക്കി തിരിച്ചിട്ടു . എല്ലാവരും എഴുന്നേറ്റു . പക്ഷെ കുട്ടിയുടെ കണ്ണുകൾ അപ്പോഴും തുമ്പികളിലായിരുന്നു.. ഇതൊന്നും നോക്കാതെ അവ പിന്നെയും പാളത്തിന്റെ മുകളിൽ കളി തുടരുകയാണ് . കുട്ടിയുടെ മനസ്സിലേക്ക് എവിടെ നിന്നോ ഒരു ചിന്ത കയറി വന്നു. . ഈ പാളത്തിൽ കൂടെയാണ് ട്രെയിൻ വരുന്നത് .അതിന്റെ അടുത്തു തുമ്പിയെ കാണാൻ പോയതിനു വരെ അച്ഛന്റെ വഴക്ക് കേട്ടു . ട്രെയിൻ ഓടി വരുമ്പോൾ അടുത്തു പോലും പോകാൻ പാടില്ലാത്രേ .അപ്പോപ്പിന്നെ ഈ തുമ്പികൾ ??? അവയെ ട്രെയിൻ ഇടിക്കില്ലേ ??

തുമ്പിയെ ട്രെയിൻ ഇടിക്കില്ലേ ?? മാമൻ പോകുന്ന സങ്കടത്തിൽ നിന്ന അച്ഛനും അമ്മയും ചിരിച്ചു മറിയുന്നു . അപ്പൂപ്പനും അമ്മുമ്മയും ഊറി ചിരിക്കുന്നു . മാമൻ വരെ ചിരിക്കുന്നു . എന്താ ഇത്ര ചിരിക്കാൻ! കുട്ടിയ്ക്ക് എല്ലാവരോടും ദേഷ്യം വന്നു . അത് ചെറിയ ജീവിയല്ലേ, അതിനെ എങ്ങിനെയാ വലിയ ട്രെയിൻ മുട്ടുന്നത് ?? മാമൻ ഓരോന്ന് പറഞ്ഞ് കുട്ടിയെ സമാധനിപ്പിക്കാൻ നോക്കി . കുട്ടി കുതറി മാറി നിന്നു . ഇനി ഇവരോട് ഒന്നും ചോദിക്കില്ല . കുട്ടി കണ്ടുപിടിച്ചോളാം . ഇപ്പൊ വരുമല്ലോ ട്രെയിൻ! കാണാല്ലോ.. പക്ഷെ തുമ്പികൾക്ക് വല്ലതും പറ്റുമോ ? ചത്തു പോയാലോ ? കുട്ടിയ്ക്ക് സങ്കടമാകും . എന്ത് ഭംഗിയാ അവറ്റകളെ കാണാൻ! ഇവർക്ക്  വേറെ മാറിനിന്നു കളിയ്ക്കാൻ പാടില്ലേ ? അച്ഛനും അമ്മയും ഒന്നുമില്ലേ വഴക്ക് പറയാൻ ? ഇവയെ പാളത്തിൽ നിന്ന് ഓടിക്കാൻ എന്താ വഴി ? ആരും കാണാതെ കുട്ടി ഒരു കല്ല് എടുത്ത് എറിഞ്ഞുനോക്കി  . രക്ഷയില്ല . കൈകൊണ്ട് ആട്ടി നോക്കി. ഇല്ല അവ മാറുന്നില്ല . ദൂരെ നിന്ന് കൂകുന്ന ശബ്ദത്തോടെ, ഒരു പൊട്ടു പോലെ ട്രെയിൻ വരുന്നു .

കുട്ടിയ്ക്ക്  ആകാംഷയും, സങ്കടവും, പേടിയുമെല്ലാം  വന്നു. ദൂരെ നിന്ന് വലുതായി വരുന്ന ട്രെയ്‌നിനെയും, അതൊന്നും നോക്കാതെ കളിക്കുന്ന തുമ്പികളെയും കുട്ടി മാറി മാറി നോക്കി . എന്ത് വലുതാ ട്രെയിൻ!  അത് ഈ തുമ്പിയെ ഇടിച്ചാൽ ഒന്നും ബാക്കിയുണ്ടാവില്ല . ട്രയിൻ അടുത്തെത്താറായി . കുട്ടി സർവ്വ ശക്തിയുമെടുത്ത് കൈയെടുത്തുവീശി തുമ്പിയെ ഓടിക്കാൻ നോക്കി . പെട്ടെന്ന് അച്ഛൻ പാലത്തിനടുത്തെത്തിയ കുട്ടിയെ വലിച്ചുമാറ്റി . നല്ല വഴക്കും കിട്ടി . ചെകിടടയ്ക്കുന്ന ശബ്ദത്തോടെ ട്രെയിൻ വന്നു  . അച്ഛന്റെ കൈയ്യിൽ നിന്ന് കുതറി കുട്ടി നോക്കുമ്പോൾ തുമ്പികളെ ഒന്നും കാണാനില്ല . ട്രെയിൻ ഇടിച്ചോ ? അതോ പറന്ന് പോയോ ? ട്രെയിനിൽ നിന്ന് പലരും ഇറങ്ങുന്നു . പലരും കയറുന്നു . മാമനും കയറുന്നു . കുട്ടി ഒന്നും ശ്രദ്ധിച്ചില്ല . കണ്ണ് പാളത്തിലും ട്രെയിനിലും പാറി നടന്നു . അവ രക്ഷപെട്ടോ അതോ മരിച്ചോ ???

തിരിച്ചു വീട്ടിലേയ്ക്ക് പോകുമ്പോൾ എല്ലാവരും ഓരോ ഓർമകളിലായിരുന്നു . അധികപേരും മൗനത്തിൽ . എങ്കിലും മാമൻ പോകുന്നത് അതിർത്തിയിലെ യുദ്ധ രംഗത്തേക്ക് ആണെന്നും ചൈനക്കാർ വലിയ ദുഷ്ടൻമാരാണെന്നും ആരോ പറയുന്നത് കുട്ടി കേട്ടു . ട്രെയിൻ വിട്ടുപോയിക്കഴിഞ്ഞപ്പോൾ, അതിന്റെ അവസാനത്തെ വലിയ ഇരുമ്പ് ചക്രങ്ങൾ ഉരുണ്ട് മാറിയപ്പോൾ, പാളത്തിൽ കിടന്നിരുന്ന ചതഞ്ഞ, ചുമന്ന തുമ്പിയായിരുന്നു കുട്ടിയുടെ മനസ്സിൽ . അതിന്റെ മുകളിൽ പിന്നെയും കളി തുടർന്നുകൊണ്ടിരിക്കുന്ന മറ്റു തുമ്പികളുടെ ചിറകുകളിലെ തിളക്കവും …..

Search Reference

short moral stories in malayalam pdf
short stories in malayalam
short moral stories in malayalam
madhavikutty short stories in malayalam pdf
vaikom muhammad basheer short stories in malayalam pdf
famous short stories in malayalam
short stories for kids in malayalam
short stories in malayalam wikipedia
short love stories in malayalam
madhavikutty short stories in malayalam
short stories in malayalam with moral
short stories in malayalam to read
malayalam short stories in malayalam free
thakazhi sivasankara pillai short stories in malayalam pdf
short stories in malayalam for kids
mt vasudevan nair short stories in malayalam
tenali raman short stories in malayalam
short stories in malayalam pdf
mt vasudevan nair short stories summary in malayalam
vaikom muhammad basheer short stories in malayalam pdf free download
t padmanabhan short stories in malayalam
kamala das short stories in malayalam
lalithambika antharjanam short stories in malayalam
short stories for adults in malayalam
akbar and birbal short stories in malayalam
heart touching short love stories in malayalam
malayalam short stories in english
short stories in malayalam language
moral short stories in malayalam
nursery short stories in malayalam
leo tolstoy short stories in malayalam
summary of malayalam short stories in malayalam
kunjunni mash short stories in malayalam
best short stories in malayalam
short stories in malayalam online reading
sree krishna short stories in malayalam
funny short stories in malayalam
bible short stories in malayalam
t padmanabhan short stories in malayalam pdf
islamic short stories in malayalam pdf
islamic short stories in malayalam
short stories of krishna in malayalam
online short stories in malayalam
balarama short stories in malayalam
short stories for students in malayalam pdf
romantic short stories in malayalam
thakazhi sivasankara pillai short stories in malayalam
short stories in malayalam
sree krishna short stories in malayalam pdf
mt vasudevan nair short stories pdf in malayalam
vaikom muhammad basheer short stories summary in malayalam
short stories of thakazhi sivasankara pillai in malayalam
comedy short stories in malayalam
short stories in malayalam
about short stories in malayalam
short stories in malayalam love
history of short stories in malayalam
short stories for students in malayalam
lord krishna short stories in malayalam pdf
onam short stories in malayalam
summary of basheer short stories in malayalam
inspirational short stories in malayalam
lovley short stories about baby in wobm in malayalam
short stories in malayalam about love
short stories of lord krishna in malayalam
birbal short stories in malayalam
short bedtime stories in malayalam
dalit short stories in malayalam
short stories in malayalam
short stories in english and malayalam
malayalam short stories in malayalam free pdf
panchatantra short stories in malayalam
vaikom muhammad basheer short stories in malayalam
kids short stories in malayalam
old short stories in malayalam
sherlock holmes short stories in malayalam pdf
malayalam short stories in malayalam
short stories in malayalam cartoon
malayalam short stories translated in english
christian short stories in malayalam
inspiring short stories in malayalam
madhavikutty short stories in malayalam pdf free download
vaikom muhammad basheer short stories in malayalam pdf download
short stories for kids in malayalam with moral
moral short stories in malayalam pdf
short moral stories in malayalam
heart touching short stories in malayalam
childtalking inside womb short stories pdf in malayalam
tolstoy short stories in malayalam
kamala surayya short stories in malayalam
short stories of kamala das in malayalam
short film stories in malayalam
short stories of vaikom muhammad basheer in malayalam
ramayana short stories in malayalam
best short film stories in malayalam
nostalgic short stories about child in malayalam
lord krishna short stories in malayalam
short stories based on agriculture in malayalam
short stories with moral in malayalam
motivational short stories in malayalam
good short stories in malayalam
malayalam short stories in english translation
short stories in malayalam for online reading
kamala surayya short stories in malayalam pdf
mulla nasruddin short stories in malayalam
short stories in malayalam for children’s
tolstoy short stories in malayalam pdf
short stories in malayalam lyrics
malayalam short stories in manglish
onam related short stories in malayalam
new short stories in malayalam
anton chekhov short stories in malayalam
short motivational stories with moral in malayalam
mahabharata short stories in malayalam
ghost short stories in malayalam
very short stories in malayalam
short stories with moral values in malayalam
birbal short stories in malayalam pdf
horror short stories in malayalam
short romantic love stories in malayalam
thriller short stories in malayalam
gandhi short stories in malayalam
k r meera short stories in malayalam
short stories about rain in malayalam
short stories about mother in malayalam
lalithambika antharjanam short stories in malayalam in 1960
short sad love stories in malayalam
buddha short stories in malayalam
bible related short stories in malayalam
name of short stories in malayalam
p kesavadev short stories in malayalam
emotional short stories in malayalam
how to write short stories in malayalam
mt vasudevan nair short stories in malayalam pdf
short stories of basheer in malayalam
modern short stories in malayalam
heart touching short stories on mother in malayalam
short stories in malayalam by famous writers
heart touching short stories on friendship in malayalam
top 10 short stories in malayalam
whatsapp short stories in malayalam
short stories in malayalam for students
malayalam short stories in english pdf
very simple short moral stories in malayalam
short stories about friendship in malayalam
short stories on trees in malayalam
short stories summary in malayalam
suspense short stories in malayalam
malayalam short stories in hindi
short stories about mothers love in malayalam
animated short stories in malayalam
famous short stories about nature in malayalam
short stories of krishna in malayalam pdf
short love stories in malayalam pdf
very short stories with moral in malayalam
summary of short stories in malayalam
short heart touching love stories in malayalam
fairy tales short stories in malayalam
christmas short stories in malayalam
award winning short stories in malayalam
akbar birbal short stories in malayalam
short stories of madhavikutty in malayalam
maths short stories in malayalam
short stories in malayalam with moral pdf
small short stories in malayalam
rabindranath tagore’s short stories in malayalam
short funny stories in malayalam
sugathakumari short stories in malayalam
karoor neelakanta pillai short stories in malayalam
friendship short stories in malayalam
short stories related to agriculture in malayalam
basheer short stories in malayalam
short stories in malayalam free download
review of short stories in malayalam
short stories in malayalam literature
paul zacharia short stories in malayalam
o v vijayan short stories in malayalam
short crime stories in malayalam
list of short stories in malayalam
short stories of ramayana in malayalam
simple short stories in malayalam
latest short stories in malayalam
short stories about agriculture in malayalam
detective short stories in malayalam
short stories of love in malayalam
10 lines short stories with moral in malayalam
interesting short stories in malayalam
short story in malayalam
malayalam short story history in malayalam
first short story in malayalam
neypayasam short story in malayalam
short story writers in malayalam
neypayasam short story in malayalam pdf
short story of mahatma gandhi in malayalam
ramayana short story in malayalam
neypayasam short story summary in malayalam
famous short story writers in malayalam
a short story in malayalam
short story in malayalam pdf
ramayanam short story in malayalam
gandhiji short story in malayalam
short story books in malayalam
story of onam in short in malayalam language
vellapokkathil short story in malayalam
history of short story in malayalam
inspirational short story in malayalam
best short story writers in malayalam
mahabharatham short story in malayalam
how to write a short story in malayalam
which is the first short story in malayalam
mahabharata short story in malayalam
short story of mahabharata in malayalam
story of onam in short in malayalam
short love story in malayalam
best short story in malayalam
short story of ramayana in malayalam
nashtapetta neelambari short story in malayalam
short story in malayalam about nature
christian short story in malayalam
the first short story in malayalam
tranlation of an appointment in samarra short story to malayalam
agni short story in malayalam
short story for kids in malayalam
short story from ramayana in malayalam
love story short film in malayalam
short story in malayalam for kids
vanka short story in malayalam
onam short story in malayalam
bible short story in malayalam
short story in malayalam language
neypayasam short story in malayalam language
whatsapp short story in malayalam
short story in malayalam to read
krishna short story in malayalam
neypayasam short story review in malayalam
a short story about mahatma gandhi in malayalam
neypayasam short story in malayalam wikipedia
ramayanam short story in malayalam pdf
a short story about messi in malayalam
short story about rain in malayalam
meaning of short story in malayalam
1st short story in malayalam
short story summary in malayalam
summary of a short story in malayalam
one short story in malayalam
a short story about friendship in malayalam
messi short story in malayalam
kolad short story in malayalam
short story review in malayalam
short film love story in malayalam 2018
biriyani short story summary in malayalam
cinderella short story in malayalam
short film in malayalam 2018 love story
tom and jerry short story in malayalam
tenali raman short story in malayalam
oppol short story in malayalam
short story in malayalam images
short story history in malayalam
a short story about mother teresa in malayalam
short story reviews in malayalam
short films in malayalam love story
malayalam short story history in malayalam language
short story meaning in malayalam

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക