Malayalam Aesop Kathakal- ഈസോപ്പിന്റെ ഗുണപാഠകഥകള്‍

0
2918
aesop-kathakal-malayalam-pdf download

സിംഹവും കാളകളും – Malayalam aesop Stories

aesop-kathakal-malayalam
aesop-kathakal-malayalam

Malayalam Aesop Kathakal read in Malayalam – പണ്ടൊരു കാട്ടിൽ കരുത്തരായ മൂന്ന്  കാളക്കൂറ്റന്മാരുണ്ടായിരുന്നു അവർ വലിയ ചങ്ങാതികളായിരുന്നു . സിംഹത്തിനു അവരെ കൊന്നു തിന്നണമെന്നു മോഹമുണ്ടായിരുന്നു .പക്ഷെ ചെന്നപ്പോഴൊക്കെ കാളകളുടെ കൂട്ടായ ആക്രമണത്തിൽ തൊട്ടു പിന്മാറേണ്ടതായിട്ടാണു വന്നത് .

ഈ കാളകളുടെ ഐക്യം തകർത്താലേ അവരെ വീഴിക്കാൻ പറ്റൂ എന്നു സിംഹത്തിനറിയാമായിരുന്നു. അതുകൊണ്ട് സിംഹം കുരുക്കച്ചനെ വിളിച്ചു കാര്യം പറഞ്ഞു .

‘കാളകളെ തമ്മിൽ നീ ഒന്നു തെറ്റിക്കണം .കാര്യം നടന്നാൽ നിനക്കു ഞാൻ തക്കപ്രതിഫലം തരുന്നതാണ് ‘

കുറുക്കൻ ഏറ്റു അവൻ കാളകളോട് അന്യോനം ദുഷിച്ചു പറഞ്ഞു . അതിനു ഫലമുണ്ടായി . കാളകൾ തമ്മിൽ പിണങ്ങി .അവ ഒറ്റക്ക് മേയാൻ തുടങ്ങി .അവസരം പാർത്തിരുന്ന് ഓരോന്നിനെയായി സിംഹം കൊന്നു തിന്നു

***

പരദൂഷണത്തിനു ചെവികൊടുത്താൽ അതു വലിയ ദുരന്തമാകും .

വിവരദോഷി

പണ്ടൊരിക്കൽ ഒരു സിംഹം വിശന്നലഞ്ഞു നടക്കുകയായിരുന്നു .മരത്തണലിൽ കിടന്നുറങ്ങുന്ന ഒരു മുയലിനെ അവൻ അപ്രതീക്ഷിതമായി കണ്ടു . അവനുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നുഒറ്റയടിക്ക് മുയലിന്റെ കഥ കഴിക്കുക തന്നെ ! സിംഹം കൈ ഉയർത്തി.

അപ്പോഴാണ് ആ വഴി ഒരു കലമാൻ വന്നത് .’കലാമിന്റെ ഇറച്ചി മികച്ചതാണ് അതുമല്ല വയറു നിറയാനുമുണ്ട് . മുയലിനു വേണ്ടി ഇവിടെ നിന്നാൽ മാൻ രക്ഷപ്പെടും . ഇവൻ ഇവിടെ കിടക്കട്ടെ .കലാമിന്റെ കഥ കഴിച്ചിട്ട് വരം ‘ സിംഹം ചിന്തിച്ചു .

ഞൊടിയിടക്കുള്ളിൽ അവൻ മാനിന്റെ പിറകെ കുതിച്ചു എന്തോ ബഹളം കേട്ട് മുയൽ ഉറക്കമുണർന്നു. കാര്യം മനസ്സിലായതും അവൻ ജീവനും കൊണ്ട് സുരക്ഷാസങ്കേതം തേടി .

സിംഹം മാനിന്റെ പിറകെ കുതിച്ചെങ്കിലും മാനിനെ അവനു കിട്ടിയില്ല .മിന്നൽപ്പിണർ പോലെ പാഞ്ഞ മാൻ ദൃഷ്ഠി പഥത്തിൽ നിന്നുപോലും മാഞ്ഞു .നിരാശനായ സിംഹം വിചാരിച്ചു ‘ഇനി തിരിച്ചു പോകുക തന്നെ .ഉറങ്ങിക്കിടക്കുന്ന മുയലിനെ കൊന്നു അകത്താക്കാം .’

പക്ഷേ മരത്തണലിലെത്തിയ സിംഹത്തിന് അപ്പോഴാണു തനിക്കു പറ്റിയ അമളി മനസിലായത് . മുയൽ പമ്പ കടന്നിരുന്നു . മുയലുമില്ല മുയലിന്റെ രോമം പോലുമില്ല .

‘ഞാൻ എന്തൊരു വിഡ്ഢിയാണ് ‘ സിംഹം വിചാരിച്ചു .’കൈയിൽ കിടന്നതിനെ ഉപേക്ഷിച്ചാണ് മാറ്റൊന്നിനു വേണ്ടി പോയത് .ഒടുവിൽ രണ്ടും ഇല്ലാതായി .’

***

കൈവന്ന ഭാഗ്യങ്ങളിൽ സംതൃപ്തരാവാതെ കൂടുതൽ ഭാഗ്യത്തിനായി ഓടുന്നവർ നിരാശരാകും

Malayalam Aesop Kathakal – കടലും കാറ്റും പുഴകളും.

പണ്ടുപണ്ട് ഒരിക്കല്‍ ഭൂമിയിലെ പുഴകളെല്ലാംകൂടി കടലിനോട് കലഹിച്ചു. അവര്‍ ഒന്നിച്ച് ഒറ്റചോദ്യം ചോദിച്ചു. ഞങ്ങള്‍ ഇക്കണ്ട കാലം മുഴുവന്‍ നല്ല ശുദ്ധമായ വെളളം നിനക്ക് ഒഴിച്ചുതന്നു. നീ എന്തിനാണ് ആ നല്ല വെള്ളം മുഴുവന്‍ നശിപ്പിച്ച് ഉപ്പുവെള്ളമാക്കുന്നത്? കുടിവെള്ളം കുടിക്കാനാകാത്ത വെള്ളമാക്കി മാറ്റാന്‍ നിനക്ക് നാണമില്ലേ?……
നദികളെല്ലാംകൂടി ഒന്നിച്ചാണ് എത്തിയിരിക്കുന്നത്. താനോ ഒറ്റയ്ക്കേയുള്ളു. അവരോട് തര്‍ക്കിച്ചാലൊന്നും അവര്‍ തോല്ക്കാന്‍ തയ്യാറാവുകയില്ല. അതറിയാവുന്നതിനാല്‍ കടല്‍ നദികളെ പേടിപ്പിച്ചോടിച്ചു. ”അധികം അടുത്തു വന്നു കളിച്ചാല്‍ ഞാന്‍ കയറി നിങ്ങളെ അടിമുടി ഉപ്പു നിറഞ്ഞതാക്കും.”
നദികള്‍ പേടിച്ച് പിന്മാറി. പരാതിക്കാരായ നദികള്‍ പഴയ കഥകളെല്ലാം മറന്നുപോയി. പണ്ട് പണ്ട് കടലുണ്ടായ കാലത്ത് തന്റെ മടിയിലെ വെള്ളത്തില്‍ ഉപ്പില്ലായിരുന്നു!മഴയില്‍ ഉപ്പുപാറകള്‍ അലിഞ്ഞ് ഉപ്പുപുഴകളിലൂടെ വെള്ളത്തിലൊളിച്ച് കടലിലേക്ക് കയറി. അങ്ങനെ അനേകകാലം കഴിഞ്ഞപ്പോഴാണ് തന്റെ വെള്ളം ഉപ്പു നിറഞ്ഞതായത്. (Malayalam Aesop Kathakal)
നദികള്‍ പഴയ കഥകള്‍ മറന്നു. വഴക്കിനും വന്നു. പക്ഷേ അവര്‍ തന്റെ സഖിമാര്‍തന്നെ. അവരുടെ അവിവേകം താന്‍ പൊറുക്കാം. കടല്‍ കാറ്റിനോട് അത് പറഞ്ഞു.കാറ്റ് മൂളി സമ്മതമറിയിച്ചു. കടല്‍ അപ്പോള്‍ ഇളകിച്ചിരിച്ചു

aesop stories with moralsaesop kathakal pdf download
aesop fables short stories for kidsMalayalam aesop kathakal
aesop storiesaesop kathakal in English
aesop fables storiesaesop stories Malayalam pdf
aesop fables short storiesaesop stories
aesop short storiesaesop fables stories
stories of aesop fables with moralaesop fable short stories
aesop fables stories in hindiaesop stories in Malayalam
aesop fables stories in english with moralsaesop stories Malayalam
aesop stories pdfMalayalam aesop stories
stories of aesop fables
aesop fables stories with morals
Search Preference

LEAVE A REPLY

Please enter your comment!
Please enter your name here