Birbal stories in Malayalam

0
623
Birbal-stories-in-malayalam-written
akbar-and-birbal-stories

കൈനോട്ടക്കാരൻ (Akbar birbal Stories)

Birbal stories in Malayalam ബീര്ബലിന്റെ അയല്പക്കത്തു ഒരു ധനാഢ്യൻ ജീവിച്ചിരുന്നു.കൈനോട്ടത്തിലും ജ്യോതിഷത്തിലുമൊക്കെ അമിതമായി വിശ്വാസമുണ്ടായിരുന്ന ഒരാളായിരുന്നു അയാൾ. കൈനോട്ടക്കാരെയും മറ്റും വീട്ടിൽ കൊണ്ടുവന്നു സൽക്കരിക്കുകയും അവരെക്കൊണ്ടു ഫലം പറയിപ്പിക്കുകയും ചെയ്യുക അയാളുടെ പതിവായിരുന്നു.

ഒരു ദിവസം ഒരു കൈനോട്ടക്കാരൻ ധനാഢ്യന്റെ വീട്ടിലെത്തി. പതിവുപോലെ ധനാഢ്യൻ അയാളെ സൽക്കരിച്ചു. തുടർന്ന് കൈനോട്ടക്കാരൻ ഭാവിഫലം പ്രവചിക്കുവാൻ തുടങ്ങി.

‘താങ്കൾ മരിക്കുന്നതിനു മുമ്പുതന്നെ താങ്കൾക്ക് ഏറ്റവും പ്രിയപ്പെട്ട ആരെങ്കിലും മരിക്കും.’ അയാൾ പ്രവചിച്ചു.

ഇതുകേട്ട ധനാഢ്യൻ കോപം കൊണ്ടു വിറച്ചു.കൈനോട്ടക്കാരനെ അയാൾ ചീത്ത വിളിച്ചു. അടിച്ചു വീടിനു പുറത്താക്കുകയും ചെയ്തു.

കൈനോട്ടക്കാരൻ തുടർന്നു ബീര്ബലിന്റെ വീട്ടിലെത്തി നടന്ന കാര്യങ്ങളെല്ലാം ബീര്ബലിനോട് പറഞ്ഞു.

‘എന്തു വന്നാലും ശരി കള്ളം പറയാൻ ഞാനില്ല സത്യം പറഞ്ഞതിന്റെ ഫലമാണ് ഇന്നെനിക്കു കിട്ടിയത്. ‘ഗഗ്ഗതകണ്ഠനായി അയാൾ വിതുമ്പി.

സത്യം തന്നെ പറയണം. അത് തന്നെ ഉത്തമം. പക്ഷേ സന്തോഷകരമായി അത് പറയണം.’ ബീർബൽ ഉപദേശിച്ചു.

കൈനോട്ടക്കാരന് അതെങ്ങനെ എന്നു മനസിലായില്ല. ബീർബൽ കൈനോട്ടക്കാരന്റെ ചെവിയിൽ എന്തൊക്കെയോ പറഞ്ഞു.

കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കൈനോട്ടക്കാരൻ വേഷപ്രച്ഛന്നനായി ധനാഢ്യന്റെ വീട്ടിലെത്തി. കൈനോട്ടക്കാരനാണു എത്തിയതെന്ന് മനസിലാക്കിയ ധനാഢ്യൻ അയാളെ സൽക്കരിച്ചു. ഫലം പറയാൻ അയാളെ പ്രേരിപ്പിച്ചു.

കൈനോട്ടക്കാരൻ ഫലം പറയാൻ തുടങ്ങി.

‘എത്ര സുന്ദരമായ ഒരു ഹസ്തമാണിത്. ശുഭഭാവിയാണ് കാണുന്നത്. അങ്ങ് ദീർഘകാലം സസുഗം ജീവിക്കും. അങ്ങയുടെ പ്രിയപ്പെട്ടവരേക്കാൾ കൂടുതൽ കാലം ഐശ്വര്യവാനായി ജീവിക്കും’

ധനാഢ്യൻ സന്തോഷിച്ചു. മിടുമിടുക്കൻ കൈനോട്ടക്കാരൻ തന്നെ! അയാൾ അകത്തു ചെന്ന് ഒരു സഞ്ചി നിറയെ നാണയങ്ങൾ കൊണ്ടു വന്നു കൈനോട്ടക്കാരന് സമ്മാനിച്ചു. എന്നിട്ട് കൈനോട്ടക്കാരനോട് പറഞ്ഞു.

‘കുറെ ദിവസങ്ങൾ മുമ്പ് ഒരു വിഡ്ഢി ഭാവിഫലം പറയാൻ ഈ വഴി വന്നിരുന്നു. വിവരം കെട്ടവനായിരുന്നവൻ. ഞാനവനെ അടിച്ചു പുറത്താക്കി.നിങ്ങൾ അതീവ സമർഥനാണ്. ഇടക്കൊക്കെ ഈ വഴി വരാൻ മറക്കരുത്.’

‘തീർച്ചയായും ഞാൻ വരും’ കൈനോട്ടക്കാരൻ പറഞ്ഞു.

തുടർന്നു അയാൾ സമ്മാനം കിട്ടിയ നാണയങ്ങളുമായി ബീര്ബലിന്റെ അടുത്ത് ചെന്നു.തനിക്കു ബുദ്ധി പറഞ്ഞുതന്ന ബീര്ബലിനു പ്രത്യേകം നന്ദി പറഞ്ഞു. ബീർബൽ അയാളെ അനുഗ്രഹിച്ചു വിട്ടു

എല്ലാവരുംഅന്ധർ

ഒരു ദിവസം കൊട്ടാരത്തിൽ വലിയ വാദപ്രതിവാദം നടക്കുകയാണ്. ചക്രവർത്തിയും ചർച്ചയിൽ സജീവമായി പങ്കെടുത്തു. കുറിക്കു കൊള്ളുന്ന ചോദ്യങ്ങളും ഉശിരൻ മറുപടികളും കൊണ്ട് രംഗം മുഖരിതമായി.

പെട്ടെന്നു ബീർബൽ പറഞ്ഞു.

‘എല്ലാവരും അന്ധരാണ്’

ആ അഭിപ്രായം മറ്റുള്ളവർക്ക് രസിച്ചില്ല. അങ്ങനെയാണെങ്കിൽ ബീർബൽ അത് തെളിയിക്കണമെന്നായി. ചക്രവർത്തിയും അങ്ങനെ അഭിപ്രായപ്പെട്ടു.

രണ്ടു ദിവസത്തിനുള്ളിൽ തെളിയിക്കാമെന്നേറ്റ ശേഷം ബീർബൽ സ്ഥലം വിട്ടു.

പിന്നീട് സഭ കൂടിയപ്പോൾ ബീർബൽ എത്തിയിരുന്നില്ല. ബീർബൽ എന്തുകൊണ്ടാണ് വരാത്തതെന്ന് അവർ പരസ്പരം അന്വേഷിച്ചു.

പിറ്റേ ദിവസം രാവിലെ നഗരവാസികൾ ഒരു ദൃശ്യം കണ്ടു. നദിക്കരയിലിരുന്ന് ബീർബൽ ഒരു കട്ടിലിനു കയറിടുന്നു. അവർ ബീർബിളിനോടു ചോദിച്ചു. ‘ബീർബൽ നിങ്ങളെന്താണ് ചെയ്യുന്നത്? ‘

ബീർബൽ മറുപടി പറഞ്ഞില്ല.

പലരും ചോദിച്ചെങ്കിലും ബീർബൽ ആർക്കും ഉത്തരം കൊടുത്തില്ല.അവസാനം ഈ വിവരം ചക്രവർത്തിയുടെ ചെവിയിലുമെത്തി. അക്ബർ ചക്രവർത്തി പരിവാരങ്ങളുമായി നദിക്കരയിലെത്തി.

‘ബീർബൽ നിങ്ങളെന്താണു ചെയ്യുന്നത്?’ ചക്രവർത്തി ചോദിച്ചു.

ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം ബീർബൽ തലയുയർത്തി പുഞ്ചിരിച്ചു.

എന്നിട്ട് ചക്രവർത്തിയോട് പറഞ്ഞു.’എല്ലാവരും അന്ധരാണ് എന്ന് ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞപ്പോൾ അങ്ങുൾപ്പടെ എല്ലാവരും എതിർത്തല്ലോ. പക്ഷേ ഞാൻ പറഞ്ഞതു തന്നെയല്ലേ സത്യം? ഞാൻ കട്ടിലിൽ കയറു നെയ്യുന്നത് എല്ലാവരും കാണുന്നുണ്ട്. അങ്ങും അതു കണ്ടു മനസിലാക്കി.എന്നിട്ടും എല്ലാവർക്കും ഒരേയൊരു ചോദ്യം. ഞാനെന്താണ് ചെയ്യുന്നതെന്ന്. കണ്ണുണ്ടെങ്കിലും ആരും കാണുന്നില്ല. ചെവിയുണ്ടെങ്കിലും ആരും കേൾക്കുന്നില്ല. അതാണ് മനുഷ്യൻ’

ചക്രവർത്തി പിന്നെ ഒന്നും ഉരിയാടിയില്ല. ബീര്ബലിന്റെ ബുദ്ധിയും ജ്ഞാനവും ഓർത്തു ചക്രവർത്തി അഭിമാനിച്ചു.

Read muthassikathal

Buy akbar birbal sotries in Malayalam

akbar birbal stories free pdf downloadmoral stories in malayalam
akbar birbal stories in malayalambirbal stories in Malayalam

LEAVE A REPLY

Please enter your comment!
Please enter your name here