Birbal Kathakal (Birbal Stories in Malayalam)

0
686
Birbal-Kathakal

Who is Birbal

Birbal Kathakal author Birbal, or Raja Birbal, was a Hindu advisor and main commander of the army in the court of the Mughal emperor, Akbar. He is mostly known in the Indian subcontinent for the folk tales which focus on his wit. Birbal was appointed by Akbar as a Minister and used to be a Poet and Singer in around 1556–1562. Read More about Birbal

Birbal-stories-in-malayalam-written

രാജ്ഞിയുടെകെണി Birbal Kathakal

ബീർബലിന് ശത്രുക്കൾ ഏറെ ഉണ്ടായിരുന്നു. അവർ ഒരുമിച്ചു കൂടി ഒരു ഗൂഢാലോചന നടത്തി. അക്ബർ ചക്രവർത്തിയുടെ ഭാര്യാസഹോദരൻ ഹുസൈഖാനെ കരുവാക്കി ഒരു പദ്ധതി അവർ തയ്യാറാക്കി.ഹുസൈൻ ഖാനു ബീർബലിനോട് വിരോധവും അസൂയയുമായിരുന്നു. കൂടാതെ മന്ത്രിയാകണമെന്ന മോഹവും അയാൾക്കുണ്ടായിരുന്നു.ഗൂഢ സംഘം ഹുസൈൻ ഖാനെ എരിവു കയറ്റി.

‘ഖൻസാഹബ്‌, രാജ്യത്തിൻറെ സുരക്ഷയ്ക്കും ശ്രെയസിനും ഹിന്ദുവായ ബീർബൽ ഒരു മുസ്ലിം ചക്രവർത്തിയുടെ മന്ത്രിയാകുന്നത് ഒട്ടും നല്ലതല്ല. അയാൾ ഹിന്ദുക്കളോട് ചേർന്നു രാജ്യത്തെ ഒറ്റിക്കൊടുക്കും. അയാളെ നമുക്ക് മന്ത്രിസ്ഥാനത്തുനിന്നു മാറ്റണം. പകരം  ഖാൻ സാഹബിനെ മന്ത്രിയായി വയ്ക്കണം. പക്ഷേ അതിനു നീക്കങ്ങൾ നടത്തണം. ഖാൻസാഹബ്‌ വിചാരിച്ചാൽ കാര്യം നടക്കും. രാജ്ഞിയോട് കാര്യങ്ങൾ പറഞ്ഞു ബോധ്യമാക്കണം. രാജ്ഞി വിചാരിച്ചാൽ എല്ലാം നടക്കും’

Birbal-kathakal

ഹുസൈൻ ഖാൻ സഹോദരിയെക്കണ്ടു കാര്യം പറഞ്ഞു. രാജ്ഞി സഹായിക്കാമെന്നേറ്റു.

അന്നു രാത്രി അന്തപുരത്തിൽ വെച്ച് രാജ്ഞി ചക്രവർത്തിയോട് പറഞ്ഞു.’പ്രഭോ എനിയ്ക്ക് ഒരപേക്ഷയുണ്ട്. അങ്ങ് അത് നിഷേധിക്കരുത്. എന്റെ സഹോദരൻ ഹുസൈൻ ഖാനെ മന്ത്രിയാക്കണം. അയാൾ മിടുക്കനാണ്. ആത്മാർത്ഥതയുള്ളവനാണ്. കൂടാതെ മുസ്ലിമാണ്.മാത്രമല്ല ഹിന്ദുവായ ബീർബലിനെ നാമെങ്ങനെ വിശ്വസിക്കും? ആവശ്യസമയത് അയാൾ ചതിക്കില്ല എന്നതിനു എന്താണുറപ്പ്. അതുകൊണ്ട് അങ്ങുടനെ തന്നെ ബീർബലിനെ മന്ത്രിസ്ഥാനത്തു നിന്നും നീക്കി ഹുസൈൻ ഖാനെ തൽസ്ഥാനത്തു അവരോധിക്കണം.’

ചക്രവർത്തിക്കതു ഒട്ടും സ്വീകാര്യമായില്ല. ‘പ്രിയേ, ബീർബൽ അതീവ സമർത്ഥനാണ്. മാത്രമല്ല അയാളെ അവിശ്വസിക്കുക അസാധ്യമാണ്. മറ്റാരെയുംകാൾ രാജ്യത്തോടും നമ്മോടും ആത്മാർത്ഥതയുള്ളവനാണ് ബീർബൽ. ഞാനയാളെ പിരിച്ചു വിടുകയില്ല.’

‘പക്ഷേ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു രാജ്ഞി. ഒടുവിൽ നിരന്തരമായ പ്രേരണയുടെ ഫലമായി ചക്രവർത്തിയുടെ മനസ്സ് മാറി. പക്ഷേ ഒരു ഒരു പ്രശ്‌നം. എന്തെങ്കിലും കാരണമില്ലാതെ ബീർബലിനെ എങ്ങനെ മറ്റും? കാരണം ഉണ്ടാക്കണമെന്ന് രാജ്ഞി പറഞ്ഞു. അതിനുള്ള ഉപായവും രാജ്ഞി ഉപദേശിച്ചു കൊടുത്തു.

അടുത്തദിവസം ചക്രവർത്തി കൊട്ടാര ഉദ്യാനത്തിൽ വിഷാദഭാവത്തിൽ ഇരിക്കുന്നതായി ബീർബൽ കണ്ടു. ബീർബൽ അടുത്തുചെന്നു കാര്യം ആരാഞ്ഞു. അപ്പോൾ ചക്രവർത്തി പറഞ്ഞു.

‘രണ്ടു ദിവസമായി ബീഗവുമായി  പിണക്കത്തിലാണ്.എന്നെ കാണാൻ പോലും രാജ്ഞി കൂട്ടാക്കുന്നില്ല ബീർബൽ, നിങ്ങൾക്കി കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?’

‘തീർച്ചയായും, തിരുമേനി. ഞാൻ പരിഹാരമുണ്ടാക്കാം.’

അപ്പോൾ ചക്രവർത്തി പറഞ്ഞു.

‘രാജ്ഞിയോട് യാതൊരു കള്ളവും പറയരുത്. എന്നാൽ രാജ്ഞി ഇവിടെ വരികയും വേണം. അതാണ് ബീർബൽ ചെയ്യേണ്ടത്. നിങ്ങൾക്കതിനു സാധിക്കാത്ത പക്ഷം നിങ്ങളെ ഞാൻ മന്ത്രിസ്ഥാനത്തു നിന്നും നീക്കി മറ്റൊരാളെ നിയമിക്കുന്നതാണ്. ‘ചക്രവർത്തിയുടെ ഭീഷണി കേട്ടപ്പോൾ ഇതിലെന്തോ കുരുക്കുണ്ടെന്നു ബീർബലിന് മനസിലായി. തന്റെ ശത്രുക്കളാണിതിനു പിന്നിൽ. സൂക്ഷിച്ചു വേണം ഓരോ നീക്കവും.

വളരെ പ്രസന്നവദനായി ബീർബൽ അന്തപുരത്തിലെത്തി രാജ്ഞിയെ മുഖം കാണിച്ചു.

ബീഗം, ഭവതിയെ കാണാതെ തിരുമേനി വല്ലാതെ ദുഖിച്ചിരിക്കുന്നു.ഉദ്യാനത്തിൽ ചെന്നു ചക്രവർത്തിതിരുമേനിയെ ആശ്വസിപ്പിച്ചാലും!’

‘ഇല്ല. ഞാൻ വരില്ല’ രാജ്ഞി കോപിഷ്ടയായി പറഞ്ഞു.

താൻ ചെല്ലാതിരിക്കുമ്പോൾ ചക്രവർത്തി ബീർബലിനെ പുറത്താക്കും. ഹുസൈൻഖാനു മന്ത്രിയുമാകാം. ഇതായിരുന്നു രാജ്ഞിയുടെ ചിന്ത.

ബീർബൽ അന്തപുരത്തിൽ തന്നെ നിന്നു. അപ്പോൾ ഒരു ദൂതൻ അവിടെയെത്തി. ബീർബൽ നേരത്തെ ചട്ടം കെട്ടിയതനുസരിച്ചു വന്നതായിരുന്നു അയാ. അയാൾ ബീർബലിനോട് പറഞ്ഞു.’പ്രഭോ, അങ്ങേയ്‌ക്കൊരു രഹസ്യസന്ദേശമുണ്ട്.’ രാജ്ഞി രഹസ്യം എന്തെന്നറിയാൻ കാതു കൂർപ്പിച്ചു. ബീർബലിന്റെ ചെവിയിൽ ദൂതൻ മന്ത്രിച്ചു. സന്ദേശത്തിന്റെ അവസാനഭാഗം ചട്ടം കെട്ടിയതു പോലെ കുറെ ഉച്ചത്തിലാണ് ദൂതൻ പറഞ്ഞത്.’അവൾ അതീവസുന്ദരിയാണ്; രാജ്ഞി അത് കേട്ടു. രാജ്ഞിക്കു സംശയമായി. അക്ബർ ചക്രവർത്തി ഏതോ സുന്ദരിയുമായി സല്ലപിക്കുകയാണ്. Birbal stories in Malayalam

ഈ സമയം ബീർബൽ രാജ്ഞിയോട് പറഞ്ഞു. ‘ക്ഷമിക്കണം ബീഗം, ഉടനെ ഉദ്യാനത്തിലേക്ക് ചെല്ലേണ്ടതില്ല. കാര്യങ്ങളുടെ കിടപ്പകെ മാറിയിരിക്കുന്നു.’

താൻ സംശയിച്ചതുപോലെ തന്നെയാണ് ചക്രവർത്തി ഏതോ മാദകസുന്ദരിയുമായി കിന്നാരം പറഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് ഉദ്യാനത്തിലേക്ക് ചെല്ലേണ്ടന്ന് പറയുന്നത്. ഈ രഹസ്യബന്ധം ഞാനനുവദിക്കില്ല. കൈയോടെ കണ്ടുപിടിക്കണം. ഏതാണോ ആ രംഭ? കേറി കേറി മുറത്തിൽ കയറി കൊത്തുകയാണല്ലോ. എന്നൊക്കെയായി രാജ്ഞിയുടെ ചിന്ത.രാജ്ഞി കോപംകൊണ്ട് ജ്വലിച്ചു. ഞൊടിയിടക്കുള്ളിൽ ഉദ്യാനത്തിലേക്കു  അവരോടി. രാജ്ഞിയെ കണ്ടു അക്ബർ അത്ഭുതപ്പെട്ടു. എന്തുവന്നാലും അങ്ങോട്ട് വരില്ലെന്ന് പറഞ്ഞിട്ട് ഇപ്പോൾ ഓടിയെത്തിയിരിക്കുന്നു. Birbal kathakal

‘ബീർബൽ വിളിച്ചാൽ വരില്ലെന്നാണല്ലോ പറഞ്ഞത്. എന്നിട്ട്? ചോദ്യഭാവത്തിൽ ചക്രവർത്തി പറഞ്ഞു.

രാജ്ഞിക്കു ഒന്നും ഉരിയാടാൻ കഴിഞ്ഞില്ല. അപ്പോൾ ചക്രവർത്തി ചോദിച്ചു.’ബീർബലെന്താണ് പറഞ്ഞതെന്ന് കേൾക്കട്ടെ.കള്ളം പറഞ്ഞാൽ തക്ക ശിക്ഷ കൊടുക്കാം.’ 

രാജ്ഞി എങ്ങനെയാണ് താൻ വന്നതിന്റെ കാരണം പറയുക. ചക്രവർത്തി മറ്റൊരുവളുമായി സല്ലപിക്കുകയാണെന്ന് ധരിച്ചാണ് താൻ വന്നതെന്ന് പറയാൻ പറ്റില്ലല്ലോ.

‘ബീർബൽ പറഞ്ഞതിങ്ങനെയാണ്. ബീഗം സാഹിബ് ഉടനെ ഉദ്യാനത്തിലേക്ക് ചെല്ലേണ്ടതില്ല. കാര്യങ്ങളുടെ കിടപ്പകെ മാറിയിരിക്കുന്നു.’ രാജ്ഞി പറഞ്ഞു.

‘അത്ര മാത്രമേ ഉള്ളുവെങ്കിൽ ബീർബൽ കുറ്റമൊന്നും ചെയ്തിട്ടില്ല. ബീർബൽ കുറ്റമൊന്നും ചെയ്തിട്ടില്ല. ബീർബൽ അതീവബുദ്ധിമാൻ തന്നെ. എന്തുകൊണ്ടും നമ്മുടെ മന്ത്രിയാകേണ്ടവൻ. അയാളെ തോൽപ്പിക്കുക അസാധ്യമാണ് , ചക്രവർത്തി പറഞ്ഞു.

ഈ സമയം ബീർബൽ അവിടെയെത്തി. ചക്രവർത്തിയും രാജ്ഞിയും ലജ്ജിച്ചു തലതാഴ്ത്തി നിന്നു.

കൈനോട്ടക്കാരൻ

ബീര്ബലിന്റെ അയല്പക്കത്തു ഒരു ധനാഢ്യൻ ജീവിച്ചിരുന്നു.കൈനോട്ടത്തിലും ജ്യോതിഷത്തിലുമൊക്കെ അമിതമായി വിശ്വാസമുണ്ടായിരുന്ന ഒരാളായിരുന്നു അയാൾ. കൈനോട്ടക്കാരെയും മറ്റും വീട്ടിൽ കൊണ്ടുവന്നു സൽക്കരിക്കുകയും അവരെക്കൊണ്ടു ഫലം പറയിപ്പിക്കുകയും ചെയ്യുക അയാളുടെ പതിവായിരുന്നു.

ഒരു ദിവസം ഒരു കൈനോട്ടക്കാരൻ ധനാഢ്യന്റെ വീട്ടിലെത്തി. പതിവുപോലെ ധനാഢ്യൻ അയാളെ സൽക്കരിച്ചു. തുടർന്ന് കൈനോട്ടക്കാരൻ ഭാവിഫലം പ്രവചിക്കുവാൻ തുടങ്ങി.

‘താങ്കൾ മരിക്കുന്നതിനു മുമ്പുതന്നെ താങ്കൾക്ക് ഏറ്റവും പ്രിയപ്പെട്ട ആരെങ്കിലും മരിക്കും.’ അയാൾ പ്രവചിച്ചു.

ഇതുകേട്ട ധനാഢ്യൻ കോപം കൊണ്ടു വിറച്ചു.കൈനോട്ടക്കാരനെ അയാൾ ചീത്ത വിളിച്ചു. അടിച്ചു വീടിനു പുറത്താക്കുകയും ചെയ്തു.

കൈനോട്ടക്കാരൻ തുടർന്നു ബീര്ബലിന്റെ വീട്ടിലെത്തി നടന്ന കാര്യങ്ങളെല്ലാം ബീര്ബലിനോട് പറഞ്ഞു.

‘എന്തു വന്നാലും ശരി കള്ളം പറയാൻ ഞാനില്ല സത്യം പറഞ്ഞതിന്റെ ഫലമാണ് ഇന്നെനിക്കു കിട്ടിയത്. ‘ഗഗ്ഗതകണ്ഠനായി അയാൾ വിതുമ്പി.

സത്യം തന്നെ പറയണം. അത് തന്നെ ഉത്തമം. പക്ഷേ സന്തോഷകരമായി അത് പറയണം.’ ബീർബൽ ഉപദേശിച്ചു.

കൈനോട്ടക്കാരന് അതെങ്ങനെ എന്നു മനസിലായില്ല. ബീർബൽ കൈനോട്ടക്കാരന്റെ ചെവിയിൽ എന്തൊക്കെയോ പറഞ്ഞു.

കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കൈനോട്ടക്കാരൻ വേഷപ്രച്ഛന്നനായി ധനാഢ്യന്റെ വീട്ടിലെത്തി. കൈനോട്ടക്കാരനാണു എത്തിയതെന്ന് മനസിലാക്കിയ ധനാഢ്യൻ അയാളെ സൽക്കരിച്ചു. ഫലം പറയാൻ അയാളെ പ്രേരിപ്പിച്ചു.

കൈനോട്ടക്കാരൻ ഫലം പറയാൻ തുടങ്ങി.

‘എത്ര സുന്ദരമായ ഒരു ഹസ്തമാണിത്. ശുഭഭാവിയാണ് കാണുന്നത്. അങ്ങ് ദീർഘകാലം സസുഗം ജീവിക്കും. അങ്ങയുടെ പ്രിയപ്പെട്ടവരേക്കാൾ കൂടുതൽ കാലം ഐശ്വര്യവാനായി ജീവിക്കും’

ധനാഢ്യൻ സന്തോഷിച്ചു. മിടുമിടുക്കൻ കൈനോട്ടക്കാരൻ തന്നെ! അയാൾ അകത്തു ചെന്ന് ഒരു സഞ്ചി നിറയെ നാണയങ്ങൾ കൊണ്ടു വന്നു കൈനോട്ടക്കാരന് സമ്മാനിച്ചു. എന്നിട്ട് കൈനോട്ടക്കാരനോട് പറഞ്ഞു.

‘കുറെ ദിവസങ്ങൾ മുമ്പ് ഒരു വിഡ്ഢി ഭാവിഫലം പറയാൻ ഈ വഴി വന്നിരുന്നു. വിവരം കെട്ടവനായിരുന്നവൻ. ഞാനവനെ അടിച്ചു പുറത്താക്കി.നിങ്ങൾ അതീവ സമർഥനാണ്. ഇടക്കൊക്കെ ഈ വഴി വരാൻ മറക്കരുത്.’

‘തീർച്ചയായും ഞാൻ വരും’ കൈനോട്ടക്കാരൻ പറഞ്ഞു.

തുടർന്നു അയാൾ സമ്മാനം കിട്ടിയ നാണയങ്ങളുമായി ബീര്ബലിന്റെ അടുത്ത് ചെന്നു.തനിക്കു ബുദ്ധി പറഞ്ഞുതന്ന ബീര്ബലിനു പ്രത്യേകം നന്ദി പറഞ്ഞു. ബീർബൽ അയാളെ അനുഗ്രഹിച്ചു വിട്ടു

എല്ലാവരുംഅന്ധർ Birbal Kathakal in Malayalam

ഒരു ദിവസം കൊട്ടാരത്തിൽ വലിയ വാദപ്രതിവാദം നടക്കുകയാണ്. ചക്രവർത്തിയും ചർച്ചയിൽ സജീവമായി പങ്കെടുത്തു. കുറിക്കു കൊള്ളുന്ന ചോദ്യങ്ങളും ഉശിരൻ മറുപടികളും കൊണ്ട് രംഗം മുഖരിതമായി.

പെട്ടെന്നു ബീർബൽ പറഞ്ഞു.

‘എല്ലാവരും അന്ധരാണ്’

ആ അഭിപ്രായം മറ്റുള്ളവർക്ക് രസിച്ചില്ല. അങ്ങനെയാണെങ്കിൽ ബീർബൽ അത് തെളിയിക്കണമെന്നായി. ചക്രവർത്തിയും അങ്ങനെ അഭിപ്രായപ്പെട്ടു.

രണ്ടു ദിവസത്തിനുള്ളിൽ തെളിയിക്കാമെന്നേറ്റ ശേഷം ബീർബൽ സ്ഥലം വിട്ടു.

പിന്നീട് സഭ കൂടിയപ്പോൾ ബീർബൽ എത്തിയിരുന്നില്ല. ബീർബൽ എന്തുകൊണ്ടാണ് വരാത്തതെന്ന് അവർ പരസ്പരം അന്വേഷിച്ചു.

പിറ്റേ ദിവസം രാവിലെ നഗരവാസികൾ ഒരു ദൃശ്യം കണ്ടു. നദിക്കരയിലിരുന്ന് ബീർബൽ ഒരു കട്ടിലിനു കയറിടുന്നു. അവർ ബീർബിളിനോടു ചോദിച്ചു. ‘ബീർബൽ നിങ്ങളെന്താണ് ചെയ്യുന്നത്? ‘

ബീർബൽ മറുപടി പറഞ്ഞില്ല.

പലരും ചോദിച്ചെങ്കിലും ബീർബൽ ആർക്കും ഉത്തരം കൊടുത്തില്ല.അവസാനം ഈ വിവരം ചക്രവർത്തിയുടെ ചെവിയിലുമെത്തി. അക്ബർ ചക്രവർത്തി പരിവാരങ്ങളുമായി നദിക്കരയിലെത്തി.

‘ബീർബൽ നിങ്ങളെന്താണു ചെയ്യുന്നത്?’ ചക്രവർത്തി ചോദിച്ചു.

ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം ബീർബൽ തലയുയർത്തി പുഞ്ചിരിച്ചു.

എന്നിട്ട് ചക്രവർത്തിയോട് പറഞ്ഞു.’എല്ലാവരും അന്ധരാണ് എന്ന് ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞപ്പോൾ അങ്ങുൾപ്പടെ എല്ലാവരും എതിർത്തല്ലോ. പക്ഷേ ഞാൻ പറഞ്ഞതു തന്നെയല്ലേ സത്യം? ഞാൻ കട്ടിലിൽ കയറു നെയ്യുന്നത് എല്ലാവരും കാണുന്നുണ്ട്. അങ്ങും അതു കണ്ടു മനസിലാക്കി.എന്നിട്ടും എല്ലാവർക്കും ഒരേയൊരു ചോദ്യം. ഞാനെന്താണ് ചെയ്യുന്നതെന്ന്. കണ്ണുണ്ടെങ്കിലും ആരും കാണുന്നില്ല. ചെവിയുണ്ടെങ്കിലും ആരും കേൾക്കുന്നില്ല. അതാണ് മനുഷ്യൻ’ Birbal Kathakal

ചക്രവർത്തി പിന്നെ ഒന്നും ഉരിയാടിയില്ല. ബീര്ബലിന്റെ ബുദ്ധിയും ജ്ഞാനവും ഓർത്തു ചക്രവർത്തി അഭിമാനിച്ചു.

നക്ഷത്രങ്ങളെത്ര? Birbal Kathakal

നക്ഷത്ര നിബിഡമായ ഒരു രാത്രിയിൽ ചക്രവർത്തിയും ബീർബലും കൂടി ഉദ്യാനത്തിൽ ഉലാത്തുകയായിരുന്നു. പെട്ടെന്നു ചക്രവർത്തി ചോദിച്ചു.

‘ആകാശത്തിലെത്ര നക്ഷത്രങ്ങളുണ്ടെന്ന് നിങ്ങൾക്കു കൃത്യമായി പറയാമോ, ബീർബൽ?’

ബീർബൽ ഒന്നും ഉരിയാടിയില്ല. മറിച്ചു ഇപ്പോൾ വരാമെന്നു പറഞ്ഞിട്ട് ബീർബൽ സ്ഥലം വിട്ടു. കുറേക്കഴിഞ്ഞു ഒരു പാത്രത്തിൽ കുറെ പയറുമണികളുമായി ബീർബലെത്തി. എന്നിട്ടു ബീർബൽ ചക്രവർത്തിയോട് ചോദിച്ചു. ഈ പാത്രത്തിൽ എത്ര പയർമണികളുണ്ടെന്നു അങ്ങേയ്ക്ക് തിട്ടമായി പറയാൻ പറ്റുമോ?’

കുറച്ചു നേരം ആലോചിച്ച ശേഷം ചക്രവർത്തി പറഞ്ഞു.’ഇല്ല’

ഇതുപോലെയാണ് ആകാശത്തിലെ നക്ഷത്രങ്ങളുടെ കാര്യവും. ആകാശത്തിലെത്ര നക്ഷത്രങ്ങൾ ഒരു സമയമുണ്ടെന്നു ആർക്കും എണ്ണിത്തിട്ടപ്പെടുത്താൻ സാധ്യമല്ല.’

ബീർബലിന്റെ ഉത്തരം ചക്രവർത്തിയെ സംതൃപ്തനാക്കി.

പൂവൻകോഴി

ചക്രവർത്തിയുടെ ദർബാർ കൂടുമ്പോൾ സമയം തെറ്റി വരുക എന്നതു വലിയ ഒരു കുറ്റമായിരുന്നു. എന്നാൽ ബീർബൽ അതൊന്നും അത്ര ഗൗനിച്ചിരുന്നില്ല. ചിലപ്പോഴൊക്കെ ബീർബൽ താമസിച്ചാണ് വരുക. അന്നൊരിക്കൽ ദർബാർ കൂടിയപ്പോഴും ബീർബൽ എത്തിയിരുന്നില്ല. വരികയില്ലെന്നു മുൻകൂട്ടി അറിയിച്ചിരുന്നുമില്ല.അതിന്റെ അർഥം കുറെ വൈകുമ്പോൾ വരുമെന്നാണ്.

ബീർബലിനെ ഒന്നു പരിഹസിക്കാനും വിഡ്ഢിയാക്കാനും ചക്രവർത്തി തീരുമാനിച്ചു. അതിനായി ഒരു ആശയം ചക്രവർത്തിക്കു തോന്നി. ചക്രവർത്തി കുറച്ചു കോഴിമുട്ട വരുത്തി അവിടെ ഉണ്ടായിരുന്നവർക്കെല്ലാം വിതരണം ചെയ്‌തു. ബീർബൽ ഈ മുട്ട കാണരുതെന്നും ബീർബൽ വരുമ്പോൾ താൻ പറയുന്നതുപോലെ പ്രവർത്തിക്കണമെന്നും ചക്രവർത്തി അവരോടു പറഞ്ഞു. എല്ലാവരും സമ്മതിച്ചു.

കുറെ സമയം കഴിഞ്ഞു. ബീർബൽ കിതച്ചുകൊണ്ട് ദർബാറിലേക്ക് വന്നു. ചക്രവർത്തി ഇഷ്ടപ്പെടാത്ത ഒരു മുഖം കാണിച്ചു. ബീർബൽ വിനയപൂർവം ചക്രവർത്തിയെ തൊഴുതു.

സദസ്സുമുഴുവൻ നിശ്ശബ്ദമായി. പെട്ടെന്നു ചക്രവർത്തി സദസ്യരോടായി പറഞ്ഞു. ‘ആ കാണുന്ന ജലസംഭരണിയിൽ ധാരാളം മുട്ടകൾ കിടപ്പുണ്ട്. നിങ്ങൾ ഓരോരുത്തരായി സംഭരണിയിലിറങ്ങി ഓരോ മുട്ടയുമായി വരണം. മുട്ട കിട്ടാത്തവൻ വിഡ്ഢിയായി പ്രഖ്യാപിക്കപ്പെടും,’

ചക്രവർത്തിയുടെ കല്പ്പന കേട്ടതും സദസ്യർ ഓരോരുത്തരായി സംഭരണിയിൽ ഇറങ്ങി നേരത്തെ അവരെ ഏൽപ്പിച്ചിരുന്ന മുട്ടയുമായി അവർ കയറി വന്നു. ബീർബലും സംഭരണിയിൽ ഇറങ്ങി. പക്ഷേ എത്ര തപ്പിയിട്ടും മുട്ട കിട്ടിയില്ല. ചക്രവർത്തി എന്തോ സൂത്രം പ്രയോഗിച്ചിട്ടുണ്ടെന്ന് ബീർബലിന് മനസിലായി. ബീർബൽ കുറെ നേരം സംഭരണിയിൽ കിടന്നു. പിന്നീട് വെള്ളത്തിൽ നിന്ന് കയറി നീട്ടി ഒന്നു കൂവി. Birbal Kathakal

‘കൊക്കക്കോ,കൊക്കരക്കോ’

ആർക്കും കാര്യം പിടികിട്ടിയില്ല. ‘മുട്ടയെവിടെ’ ചക്രവർത്തി ബീർബലിനോട് ചോദിച്ചു. ബീർബലിനെ എന്തായാലും വിഡ്ഢിയാക്കാൻ പറ്റിയെന്നതിൽ ചക്രവർത്തിക്കഭിമാനം തോന്നി. ബീർബൽ ചൂളിയതു തന്നെ. പക്ഷേ ഒരു കൂസലും കൂടാതെ ബീർബൽ ഉത്തരമായി.

‘പ്രഭോ, പൂവങ്കോഴികൾ മുട്ടയിടാറില്ലല്ലോ. പിടക്കോഴികളെല്ലാം മുട്ടയുമായി എത്തിയില്ലേ. ഒറ്റ പൂവങ്കോഴിയേ ഉണ്ടായിരുന്നുള്ളു. അത് ഞാനാണ്. പിടക്കോഴികളെല്ലാം മുട്ടയിട്ടതു ഞാൻ മൂലമാണ്.

ബീർബലിന്റെ ബുദ്ധിയും നർമ്മവും കലർന്ന ഉത്തരം കേട്ട് ചക്രവർത്തി അത്ഭുതപ്പെട്ടുപോയി. എന്നാൽ മറ്റു സദസ്യരാകട്ടെ നാണം കൊണ്ട് ചൂളിപ്പോയി.

പുലിപ്പാൽ Birbal Stories in Malayalam

രാജ്ഞിക്ക് ഒരിക്കൽ കലശലായ പനി പിടിപെട്ടു. പല ചികിത്സകൾ നടത്തിയിട്ടും പനി ശമിച്ചില്ല. ചക്രവർത്തിക്ക് സമാധാനം നഷ്ടപ്പെട്ടു.

ബീർബലിന്റെ ശത്രുക്കൾ കൊട്ടാരം വൈദ്യനെ രഹസ്യമായി കണ്ടു അയാൾക്ക് പണംകൊടുത്തു. അവർ വൈദ്യനോട് പറഞ്ഞു.

‘രാജ്ഞിയുടെ പനി മാറാൻ ഒരു മരുന്നുണ്ട് പക്ഷേ അത് കിട്ടാൻ ബുദ്ധിമുട്ടാണ്. ആൺപുലിയുടെ പാലാണത്. അത് കൊടുത്താൽ പനി തീർച്ചയായും മാറും.’ അവർ പറഞ്ഞത് കൊട്ടാരം വൈദ്യൻ അപ്പാടെ വിശ്വസിച്ചു. അതു മനസിലാക്കിയ ബീര്ബലിന്റെ ശത്രുക്കൾ കൊട്ടാരം വൈദ്യനോട് പറഞ്ഞു.

‘ബീർബൽ വിചാരിച്ചാൽ ആൺപുലിയുടെ പാൽ കിട്ടുമെന്ന് വൈദ്യൻ ചക്രവർത്തിയോട് പറയണം. ഇക്കാര്യം പറഞ്ഞാൽ നിങ്ങൾക്കെത്ര പണം വേണമെങ്കിലും തരാം’

ധനമോഹിയായ വൈദ്യൻ സമ്മതിച്ചു. അന്നുതന്നെ വൈദ്യൻ ചക്രവർത്തിയെ കണ്ടു കാര്യം ഉണർത്തിച്ചു.

ചക്രവർത്തി ബീർബലിനെ വിളിപ്പിച്ചു. ‘ബീർബൽ ആൺപുലിയുടെ പാൽ കൊടുത്താൽ രാജ്ഞിയുടെ പനി ശമിക്കുമെന്നാണ് കൊട്ടാരം വൈദ്യൻ പറയുന്നത്. നിങ്ങൾ വേഗം പോയി ആൺപുലിയുടെ പാലുമായി വരണം.’

അസൂയാലുക്കൾ ഒരുക്കിയ കെണിയാണിതെന്നു ബീർബലിന് മനസിലായി. പക്ഷേ ഒന്നും ഉരിയാടിയില്ല. മറിച്ചു പാലുമായി വരാമെന്ന് പറഞ്ഞു കൊട്ടാരം വിട്ടുപോകുകയും ചെയ്‌തു.

അന്ന് അർദ്ധരാത്രിയിൽ കൊട്ടാരത്തിന് സമീപം തുണി അലക്കുന്ന ശബ്ദം കേട്ട് ഉണർന്നു. ആരാണ് ഈ പാതിരാത്രിക്ക് തുണി അലക്കുന്നത്? ചക്രവർത്തി ശബ്ദം കേട്ട ഭാഗത്തേക്ക് ചെന്നു. ബീർബലിന്റെ പുത്രി നിന്ന് തുണി അലക്കുന്നതാണ് ചക്രവർത്തി കണ്ടത്.

‘നീയെന്താണ് അസമയത് തുണി അലക്കുന്നത്? നിന്റെ അച്ഛൻ എവിടെപോയി?’ ചക്രവർത്തി ചോദിച്ചു.

‘അച്ഛൻ കുഞ്ഞിന് മുലപ്പാൽ കൊടുക്കുകയാണ്.’ അവൾ പറഞ്ഞു.

അവളുടെ മറുപടി കേട്ട് ചക്രവർത്തിക്ക് അത്ഭുതമായി എന്ത്? ബീർബൽ കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നുവെന്നോ? ശുദ്ധഅസംബന്ധം! ഇതിലെന്തോ പന്തികേടുണ്ട്.

ചക്രവർത്തി വീണ്ടും ചോദിച്ചു.                                

‘ബീർബൽ എന്തുചെയ്യുന്നു എന്നാണ് കുഞ്ഞേ നീ പറയുന്നത്?’

അവൾ മറുപടി വീണ്ടും ആവർത്തിച്ചു. പെട്ടെന്ന് ചക്രവർത്തിക്ക് കാര്യം പിടികിട്ടി. ആൺപുലിപ്പാൽ കൊണ്ടുവരാനല്ലേ താൻ ബീർബലിനെ പറഞ്ഞയച്ചിരിക്കുന്നത്. ആൺപുലിക്ക് പാലുണ്ടാകാമെങ്കിൽ ബീർബലിന് കുഞ്ഞിനെ മുലയൂട്ടിക്കൂടെ? ചക്രവർത്തിക്ക് സ്വന്തം മടയത്തരം ബോധ്യമായി.

ചക്രവർത്തി ഉടൻതന്നെ ബീർബലിനെ വിളിപ്പിച്ചു മാപ്പ് ചോദിച്ചു. കൊട്ടാരം വൈദ്യന് തക്കതായ ശിക്ഷ കൊടുക്കാനും ചക്രവർത്തി മറന്നില്ല.

Read Thennali Raman Stories

LEAVE A REPLY

Please enter your comment!
Please enter your name here