Aesop kathakal in malayalam pdf – പണ്ടൊരിക്കൽ ഒരു വീട്ടുമുറ്റത്തുള്ള വൃക്ഷത്തിൽ ഒരു കടവാവൽ താമസിച്ചിരുന്നു. ആ വീടിന്റെ വരാന്തയിൽ തൂക്കിയിട്ടിരുന്ന ഒരു കൂട്ടിൽ സുന്ദരിയായ ഒരു പക്ഷിയുണ്ടായിരുന്നു. കടവാവൽ അവളെ ശ്രദ്ധിച്ചു. പകൽ അവൾ ശബ്ദിക്കാറേയില്ല. എന്നാൽ രാത്രിയിൽ മധുരമായി ചിലപ്പോഴൊക്കെ പാടും.
ഒരിക്കൽ കടവാവൽ സുന്ദരിപക്ഷിയോട് ചോദിച്ചു.! നീ എന്താണ് പകൽ പാടാത്തത്’
അവൾ പറഞ്ഞു ‘അതിനു കാരണമുണ്ട്. പണ്ടൊരിക്കൽ പകൽ സമയത്തു ഞാൻ പാടിക്കൊണ്ട് ഇരുന്നപ്പോഴാണ് പക്ഷിപ്പിടുത്തക്കാരന്റെ ശ്രദ്ധയിൽ പെട്ടതും പിന്നീട് ഞാനീ കൂട്ടിലെത്തിയതും. ആ സംഭവം എനിക്കൊരു പാഠമായിരുന്നു. അതിനുശേഷം ഞാൻ പകൽ പാടിയിട്ടില്ല’
‘ഇനിയിപ്പോൾ അതേപ്പറ്റി ചിന്തിച്ചും മുൻകരുതലെടുത്തിട്ടും എന്ത് പ്രയോജനം?’ കടവാവൽ ചോദിച്ചു. ‘കെണിയിൽ അകപ്പെടും മുമ്പേ ശ്രദ്ധിക്കേണ്ടിയിരുന്നില്ലേ?’
“അബദ്ധം പറ്റിയശേഷം വിലപിച്ചിട്ടോ മുൻകരുതൽ എടുത്തിട്ടോ അർത്ഥമില്ല. അബദ്ധം വരാതെ പ്രവർത്തിക്കുന്നതാണ് ബുദ്ധി” Aesop stories in malayalam
അലസനു കൂട്ട് അലസൻ – Aesop stories in malayalam
Aesop kathakal in malayalam pdf – പണ്ടൊരു കർഷകന് ആറു കഴുതകളുണ്ടായിരുന്നു. അവയിൽ ഒരെണ്ണം ചത്തുപോയി. പിന്നെയുള്ള അഞ്ച് കഴുതകളിൽ നാലെണ്ണവും നല്ല ചുണയുള്ള കഴുതകളായിരുന്നു. എന്നാൽ അഞ്ചാമനാകട്ടെ മഹാമടിയനും അനുസരണയില്ലാത്തവനുമായിരുന്നു. അതുകൊണ്ട് മറ്റ് നാലു കഴുതകൾക്കും വളരെ അധ്വാനിക്കേണ്ടിയിരുന്നു. ഒരു പുതിയ കഴുതയെ വാങ്ങണം. കർഷകൻ തീരുമാനിച്ചു.
ഗ്രാമത്തിലൊരാൾക്ക് ഒരു കഴുതയെ വിൽക്കാനുണ്ട് എന്ന് കർഷകൻ അറിഞ്ഞു. അയാൾ അവിടെയെത്തി കഴുതയെ കണ്ടു. വിലയും ഉറപ്പിച്ചു പക്ഷേ ഒരു വ്യവസ്ഥ. കഴുതയുടെ സ്വഭാവവും രീതികളും കൊള്ളാമോയെന്ന് ഉറപ്പാക്കണം. അതിനായി കഴുത രണ്ടു ദിവസം കർഷകന്റെ കൂടെ നിൽക്കണം. കഴുതയെ തൃപ്തിപ്പെട്ടെങ്കിൽ കച്ചവടം നടക്കും. വിൽപ്പനക്കാരൻ വ്യവസ്ഥ സമ്മതിച്ചു.
കർഷകൻ കഴുതയുമായി വീട്ടിലെത്തി. കഴുതയെ അയാൾ തൊഴുത്തിലേക്കു വിട്ടു. അദ്ധ്വാനികളായ കഴുതകൾ പണിയെടുത്തു കൊണ്ടിരിക്കുകയായിരുന്നു. എങ്കിലും നവാഗതനെ സ്വീകരിക്കാൻ അവർ സമയം കണ്ടെത്തി. പക്ഷേ നവാഗതനു അവരെ രസിച്ചില്ല. അവരെ അവൻ പുച്ഛത്തോടെ നോക്കി.
അലസൻ കഴുത കുറെ മാറി ഒരു പണിയും ചെയ്യാതെ നിൽക്കുന്നുണ്ടായിരുന്നു. നവാഗതൻ ഉടനെ തന്നെ അലസൻ കഴുതയുടെ അടുത്തെത്തി വേഗം തന്നെ അവർ ചങ്ങാതികളുമായി. വർഷങ്ങളായുള്ള ചങ്ങാതിമാരെ പോലെ അവർ ‘സൊറ’ പറഞ്ഞു. ഉരുമ്മിനിന്നവർ സ്നേഹവായ്പ്പ് പ്രകടിപ്പിച്ചു.
കർഷകൻ ഇതൊക്കെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ‘ഈ കഴുതയെ എനിക്ക് വേണ്ട’ അയാൾ ചിന്തിച്ചു.
നേരം വൈകിയെങ്കിലും വാങ്ങിയ കഴുതയെ കെട്ടി വലിച്ചു കൊണ്ട് കർഷകൻ വില്പനക്കാരന്റെ അടുത്തെത്തി. വില്പനക്കാരന് അത്ഭുതമായി.
‘രണ്ടു ദിവസം നിരീക്ഷണം നടത്തണമെന്നല്ലേ പറഞ്ഞത്. എന്നിട്ട് ഇപ്പോൾ….?’
‘ഇവന്ററെ കാര്യത്തിൽ രണ്ടു ദിവസം ആവശ്യമായി വന്നില്ല. ചെന്നാപാടെത്തന്നെ അവൻ തനത് സ്വഭാവം പ്രകടിപ്പിച്ചു. ഇവനൊരു അലസനാണ്. ഇവൻ അലസനോട് കൂടിയതിൽ നിന്ന് എനിക്കതു മനസിലായി. നിങ്ങളുടെ കഴുതയെ എനിക്ക് വേണ്ട. മാത്രമല്ല നിങ്ങൾ ചോദിക്കുന്ന വിലയുടെ പകുതി തുകയ്ക്ക് ഇതുപോലുള്ള ഒരു കഴുതയെ ആവശ്യമെങ്കിൽ തരാം’
“നമ്മുടെ കൂട്ടുകാരിൽ നിന്നാണ് മറ്റുള്ളവർ നമ്മെ അളക്കുന്നത്. ഒരേ സ്വഭാവഗുണമുള്ളവരാണ് ഒരുമിച്ചു കൂടുന്നത്.“
Read Muthasssi kathakal