Aesop fables – പൊന്മുട്ടയിടുന്ന താറാവ്

0
1659
aesop-fables-in malayalam

Aesop fables in malayalam – ഒരു കൃഷിക്കാരൻ ഒരു താറാവിനെ ഓമനിച്ചു വളർത്തി താറാവിന് മുട്ടയിടുന്ന പ്രായമായി. മുട്ടയുണ്ടോ എന്നറിയാൻ കൃഷിക്കാരൻ ഓരോ ദിവസവും കൂട്ടിൽ നോക്കും. അങ്ങനെയിരിക്കെ ഒരു ദിവസം അയാൾ കൂട്ടിൽ നോക്കിയപ്പോൾ അത്ഭുതകരമായ ഒരു ദൃശ്യം കണ്ടു. കൂട്ടിനുള്ളിൽ ഒരു സ്വർണമുട്ട കിടക്കുന്നു. അയാൾ സ്വർണ്ണമുട്ടയുമായി വീട്ടിലേക്ക് ഓടി. ഭാര്യയെ വിവരം ധരിപ്പിച്ചു.
പിറ്റേദിവസം കൃഷിക്കാരനോടൊപ്പം ഭാര്യയും കൂട്ടിനരികിലെത്തി. അന്നും അവർക്ക് സ്വർണ്ണമുട്ട കിട്ടി. പിന്നീട് എല്ലാ ദിവസവും താറാവ് ഓരോ മുട്ടയിട്ടു.
കൃഷിക്കാരൻ പൊന്മുട്ടയിടുന്ന താറാവിന്റെ കഥ ആരെയും അറിയിച്ചില്ല. ആരെങ്കിലും അറിഞ്ഞാൽ താറാവിനെ തന്നെ നഷ്ടമാകും. കൃഷിക്കാരൻ സ്വർണ്ണമുട്ട വിറ്റു പണമാക്കി. കുറെ നാളിനകം അയാൾ നാട്ടിലെ ഒരു ധനികനായി.

short-stories


ധനത്തോടൊപ്പം തന്നെ കൃഷിക്കാരന്റെ അത്യാഗ്രഹവും വർദ്ധിച്ചു. ഒരു കോടിശ്വരനാകാനായി അയാളുടെ പിന്നത്തെ മോഹം. അതിനായി കാത്തിരിക്കുവാൻ അയാൾക്ക്‌ മടിയായിരുന്നു., അയാളുടെ ഭാര്യക്കും അതിമോഹമായിരുന്നു. അവൾക്കും ഉടൻതന്നെ എത്ര സമ്പാദിക്കാമോ അത്രയും സമ്പാദിക്കണമെന്നുള്ളതായിരുന്നു.
ഒരു ദിവസം പതിവുപോലെ താറാവിന്റെ കൂട്ടിലേക്ക്‌ പോകുമ്പോൾ ഭാര്യ കൃഷിക്കാരനോട് പറഞ്ഞു. ‘ഈ താറാവ് ദിവസവും സ്വർണ്ണമുട്ടയാണ് ഇടുന്നത്. തീർച്ചയായും അപ്പോളതിന്റെ വയർ നിറയെ സ്വർണ്ണമായിരിക്കും. നമുക്ക് അതിന്റെ വയർ കീറി നോക്കാം. നമുക്കു ഒരു ദിവസം കൊണ്ട് തന്നെ പണവും നേടാം.
ഭാര്യ പറഞ്ഞത് ബുദ്ധിയാണെന്ന് ആ മടയൻ കൃഷിക്കാരന് തോന്നി. ഉടനെ തന്നെ അയാൾ ഒരു കത്തിയുമായി താറാവിന്റെ വയർ പിളർന്നു. എന്തൊരു കഷ്ടം! ഒരു തരി സ്വർണ്ണം പോലും കാണാൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ ആ സാധുജീവിയാകട്ടെ ചോരയിൽ മുങ്ങി പിടഞ്ഞു ചാകുകയും ചെയ്‌തു.

അപ്പോഴാണ് കൃഷിക്കാരനും ഭാര്യക്കും അബദ്ധം മനസിലായത്. ഇനി സ്വർണമുട്ട കിട്ടില്ല. അവർ കെട്ടിപ്പിടിച്ചും മാറത്തടിച്ചും വാവിട്ടു കരഞ്ഞു.

അത്യാർത്തിക്കാരനു ഉള്ളത് കൂടി നഷ്ടമാകും

aesop fables in malayalam, aesop stories pdf, aesop kathakal

ജനപ്രീതി പരീക്ഷിച്ച ദേവൻ

ഒരു നാൾ മർക്യുറി ദേവന് ഒരു ഭൂതി തോന്നി. ദേവനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. എന്തുമാത്രം ജനപ്രീതി തനിക്കുണ്ടെന്ന് ഒന്നു പരീക്ഷിച്ചറിയണം.
ഒരു യാത്രികന്റെ രൂപം ധരിച്ചു ദേവൻ ഭൂമിയിലെത്തി. ദേവൻ ആദ്യമായി പോയത് ഒരു ശിൽപിയുടെ പണിപ്പുരയിലേക്കാണ്. അവിടെ പണി തീർത്തു വച്ച അനേകം പ്രതിമകളെ ഓരോന്നായി നോക്കി നടന്നു. ശില്പിയും കൂടെ നടന്നു.
ജൂപിറ്റർ ദേവന്റെ പ്രതിമയ്ക്ക് മുന്നിലെത്തിയപ്പോൾ യാത്രികൻ ചോദിച്ചു.
‘ഇതിനു നിങ്ങൾ എത്രവില ആവശ്യപ്പെടും’
‘ആളുകൾക്ക് ജൂപിറ്റർ ദേവനോട് ഒട്ടും പ്രിയം കാണുന്നില്ല. എന്താണാവോ കാര്യം?’ ശിൽപി കൂട്ടിച്ചേർത്തു.
മർക്യുറി ദേവനൊന്ന് ഊറിച്ചിരിച്ചു.
പിന്നീട് ഒരു പ്രതിമയ്ക്ക് മുന്നിലെത്തിയ യാത്രികൻ ചോദിച്ചു.
‘ഈ സ്ത്രീയുടെ പ്രതിമയ്‌ക്കെന്തു വിലവരും?
‘അത് ജൂണോ ദേവിയുടേതാണ്’ ശിൽപി വ്യക്തമാക്കി. സുന്ദരികളുടേതാകുമ്പോൾ സ്വാഭാവികമായും വില സ്വല്പം കൂടിയിരിക്കും. രണ്ടു ഡ്രാക്‌മ തന്നാൽ ധാരാളം മതിയാകും’
യാത്രികൻ വീണ്ടും പ്രതിമകൾക്കിടയിലൂടെ നീങ്ങി. കുറച്ചു കൂടി കൂടി ചെന്നപ്പോൾ സ്വന്തം പ്രതിമ ദേവൻ കണ്ടു.
താല്പര്യത്തോടുകൂടി അദ്ദേഹം തിരക്കി. ‘ഈ പ്രതിമ അത്യന്തം മനോഹരമായിരിക്കുന്നു. ഇത് മർക്യുറി ദേവന്റേതല്ലേ?’
‘അതെ’ നിസ്സംഗനായി ശിൽപി തലകുലുക്കി.
‘ദൈവങ്ങളുടെ സന്ദേശവാഹകനും ജനങ്ങൾക്ക് വ്യാപാരവിജയം നല്കുന്നവനുമാണല്ലോ മർക്യുറി ദേവൻ. ആ നിലക്ക് വിലയേറുമായിരിക്കുമല്ലോ? ഒന്നുമറിയാത്ത മട്ടിൽ യാത്രികൻ ഒരു ചോദ്യമെറിഞ്ഞു. എന്നിട്ട് മറുപടിക്കുവേണ്ടി ചെവി കൂർപ്പിച്ചു.
‘കൊള്ളാം. എന്തുകൊണ്ട് നമുക്കൊരു വിലപേശൽ ആയിക്കൂടാ? മറ്റു രണ്ടു പ്രതിമകളും പറഞ്ഞവിലക്കു വാങ്ങുകയാണെങ്കിൽ താങ്കൾക്ക് മർക്യുറിയുടെ ഈ പ്രതിമ സൗജന്യമായി തരാം. എങ്ങനെയെങ്കിലും ഒരു കച്ചവടം നടക്കട്ടെ!
ശില്പിയുടെ മറുപടി കേട്ട് യാത്രികന്റെ മുഖം വിളറുന്നത് ശിൽപി കണ്ടില്ല.

ഒരാളെ എങ്ങനെ വീക്ഷിക്കുന്നു എന്നറിയുന്നത് ഉപകാരപ്രദമായിരിക്കും.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക