ഹരിദത്തൻറെ പുത്രൻ

0
36
panchatantra

ഒരു നഗരത്തിൽ ഹരിദത്തൻ എന്നൊരു കഷകബ്രാഹ്മണൻ ഉണ്ടായിരുന്നു .അദ്ദേഹത്തിൻറെ കൃഷി മുഴുവനും നേരെയാകാതെ ഉണങ്ങിയോ വെള്ളം കയറിയോ നശിച്ചു പോവുകയായിരുന്നു പതിവ് .

വേനൽക്കാലത്തു ഒരു ദിവസം ബ്രാഹ്മണൻ തൻറെ വയലിൻറെ നടുവിൽ മരത്തണലത്തു കിടന്നുറങ്ങി .കുറെ കഴിഞ്ഞപ്പോൾ വിയർത്തുകുളിച്ചു ഉണർന്നു .

ആ സമയത്തു പാടത്തു ഏറെ ദൂരെയല്ലാതെ ഒരു പുറ്റുള്ളതിൻറെ മുകളിൽ പടം വിരിച്ചു നിൽക്കുന്ന പ്ര കൂറ്റൻ സർപ്പത്തെ കണ്ടു ബ്രാഹ്മണൻ ആലോചിച്ചു ;  ”  ഈ സർപ്പം തന്നെയാണ് എൻറെ വയലിൻറെ അധിദേവത .ഞാൻ ഇതിനെ ഇതുവരെ പൂജിച്ചിട്ടേ ഇല്ല .അതുകൊണ്ടായിരിക്കണം എൻറെ കൃഷിയൊന്നും നേരെയാവാത്തത് .ഞാൻ ഉടൻ തന്നെ ഈ സർപ്പത്തിന് വേണ്ടുന്ന പൂജ ചെയ്യട്ടെ .”

ഇങ്ങനെ വിചാരിച്ചു അദ്ദേഹം എവിടെ നിന്നോ കുറച്ചു പാൽ ഇരന്നു വാങ്ങി കൊണ്ട് വന്നു ഒരു പരന്ന മൺ കിണ്ണത്തിലാക്കി പുറ്റിനടുത്തു വച്ചു പ്രാത്ഥിച്ചു ; ”  കേഷത്രപാല ,അങ്ങെവിടെ വസിക്കുന്ന കാര്യം എത്രയും നാളായി ഞാൻ അറിഞ്ഞില്ല .അതുകൊണ്ടു പൂജയൊന്നും ചെയ്യാതിരുന്നത് ക്ഷമിക്കണം .”

പാൽ നിവേദിച്ചു ബ്രാഹ്മണൻ വീട്ടിലേക്കു തിരിച്ചു പോയി .പിറ്റേദിവസം രാവിലെ വന്നു നോക്കിയപ്പോൾ മൺകിണ്ണത്തിൽ ഒരു സ്വർണ്ണനാണ്യം കിടക്കുന്നതാണ് കണ്ടത് .

പിന്നീട് അദ്ദേഹം ഒറ്റയ്ക്ക് വന്നു സർപ്പത്തിന് പാൽ കൊടുക്കും .പതിവായി ഓരോ സ്വർണ്ണനാണ്യം  കിട്ടുകയും ചെയ്യും .

ഒരു ദിവസം പുറ്റിൽ പാൽ കൊണ്ട് വയ്ക്കാൻ മകനെ അയച്ച അദ്ദേഹം അടുത്തഗ്രാമത്തിലേക്കു പോയി .മകൻ പാൽ കൊണ്ട് വച്ചു വീട്ടിലേക്കു മടങ്ങി .അടുത്തദിവസം ചെന്നപ്പോൾ സ്വർണ്ണനാണ്യം  കണ്ടു .അത് കയ്യിലെടുത്തു അയാൾ ആലോചിച്ചു .ഈ  പുട്ടിൽ നിറയെ   സ്വർണ്ണനാണ്യങ്ങൾ യുണ്ടെന്നു തോന്നുന്നു .പാമ്പിനെ കൊന്നു സ്വർണ്ണം മുഴുവനും ഒരുമിച്ചെടുക്കാം.”

അടുത്ത ദിവസം ബ്രാഹ്മണപുത്രൻ ,പാമ്പു പാൽ കുടിച്ചു കൊണ്ടേയിരിക്കുമ്പോൾ വടി കൊണ്ടു പാമ്പിൻറെ മണ്ടയ്ക്ക് ഒരടി കൊടുത്തു .ഭാഗ്യവശാൽ പാമ്പ് ചാവാതെ രക്ഷപ്പെട്ടു .അവൻ കോപിച്ചു ബ്രാഹ്മണകുമാരനെ കടിച്ചു വിഷമേൽപ്പിച്ചു .അയാൾ ഉടൻ മരിച്ചു പോയി .ബന്ധുക്കൾ വയലിനടുത്തു തന്നെ ചിത കൂട്ടി അടക്കുകയും ചെയ്തു .

   രണ്ടാം ദിവസം അച്ഛൻ തിരിച്ചു വന്നു .മകൻ മരിച്ച കഥ ബന്ധുക്കൾ പറഞ്ഞറിഞ്ഞു ദുഃഖാർത്ഥനായി തീർന്ന അദ്ദേഹം പറഞ്ഞു ; ”  ശരണം പ്രാവിച്ചവനോട് ഇഷ്ടം കാണിക്കാത്തവൻറെ കൈവശത്തുള്ളതും കൂടി നഷ്ടപ്പെട്ടു പോകും .താമരകുളത്തിലെ അരയന്നങ്ങളുടെ കഥ കേട്ടിട്ടില്ലേ ? “

ബന്ധുക്കൾ ചോദിച്ചു ; ” അതെന്തു കഥയാണ് .?”

അപ്പോൾ ബ്രാഹ്മണൻ ഒരു കഥ പറഞ്ഞു ;

താമരകുളത്തിലെ അരയന്നങ്ങൾ

ഒരു നഗരത്തിൽ ചിത്രരഥൻ എന്നൊരു രാജാവുണ്ടായിരുന്നു .അദ്ദേഹത്തിന് പത്മസരസ് എന്നൊരു കുളമുണ്ടായിരുന്നു .ചുറ്റും ഭടന്മാരെ നിർത്തി അദ്ദേഹം കുളം രക്ഷിച്ചു പോന്നു .

ആ പൊയികയിൽ സ്വർണ്ണവർണ്ണത്തിലുള്ള  ധാരാളം അരയന്നങ്ങളുണ്ടായിരുന്നു .ആറാറുമാസം കൂടുമ്പോൾ അവരോത്തരും ഓരോ പൊൻ തൂവൽ രാജാവിന് കൊടുക്കും .അതാണ് പതിവ്

ഒരിക്കൽ ആ കുളത്തിൽ വെള്ളനിറത്തിലുള്ള മറ്റൊരു വലിയ പക്ഷി വന്നുചേർന്നു .

അവനെ കണ്ടു അരയന്നങ്ങൾ പറഞ്ഞു ; ” നീ എവിടെ ഞങ്ങളോടൊപ്പം താമസിക്കാമെന്നു കരുതേണ്ട .ഞങ്ങൾ ആറാറുമാസം മാസം കൂടുമ്പോൾ ഓരോ പൊൻതൂവൽ കൊടുത്തു ഈ കുളം സ്വന്തമാക്കിയിരിക്കുകയാണ് .”

ഇങ്ങനെ പറഞ്ഞു പറഞ്ഞു അവർ തമ്മിൽ വശക്കായി .

അപ്പോൾ പുതുതായി വന്ന പക്ഷി രാജാവിനെ ചെന്ന് ശരണം പ്രാവിച്ചു ; ”  ദേവാ ,ഈ പക്ഷികൾ ഇങ്ങനെയൊക്കെ പറയുന്നു .ഈ കുളത്തിന് യഥാർത്ഥത്തിൽ ഇവരാരെങ്കിലും ഉടമകളാണോ ? അങ്ങല്ലേ ഉടമസ്ഥൻ .? അതുകൊണ്ടയാണ് ഞാൻ എവിടെ വന്നത് .ന്യായാന്യായങ്ങൾ തീരുമാനിക്കേണ്ടത് രാജാവാണല്ലോ .”

അതുകേട്ടു രാജാവ് കോപിച്ചു ഭൃതൃരെ വിളിച്ചു ; ” നിങ്ങൾ വേഗം പോയി എല്ലാ പക്ഷികളെയും കൊന്നു കൊണ്ട് വരുവിൻ .”

രാജകല്പന കേട്ടു സേവകർ പുറപ്പെട്ടു .

കൈയ്യിൽ വടിയുമായി വരുന്ന രാജപുരുഷന്മാരെ കണ്ടു വൃദ്ധനായ ഒരു അരയന്നം പറഞ്ഞു  : ”   സ്വജനങ്ങളെ ,നമുക്ക് വലിയ ആപത്തു സംഭവിച്ചിരിക്കുന്നു .നമുക്കെല്ലാവർക്കും ഉടൻ തന്നെ ഒന്നിച്ചു മുകളിലേക്ക് പറന്നു പോവാം .

അരയന്നങ്ങൾക്ക് അതോടു കൂടി ആ കുളം വിട്ടു പോകേണ്ടതായി വന്നു .

”  അതുകൊണ്ടാണ് ഞാൻ പറയുന്നത് ” ,ബ്രഹ്‌മണൻ തുടർന്നു ; ” ശരണം പ്രാവിക്കുന്നവരോടു ഇഷ്ടം കാണിക്കാത്തവന് കൈവശം ഉള്ളതു കൂടി നശിച്ചു പോകുമെന്ന് .” ബ്രാഹ്മണൻ അതിനുശേഷം അടുത്ത പ്രഭാതത്തിൽ പാലുമെടുത്തു അവിടെ ചെന്ന് ഉച്ചത്തിൽ പാമ്പിനെ വിളിച്ചു .

അപ്പോൾ പാമ്പ് പുറ്റിൻറെ ഉള്ളിൽ തന്നെയിരുന്നു ബ്രാഹ്മണനോടു മറുപടി പറഞ്ഞു ; ” അങ്ങ് പുത്രദുഃഖം മറന്നു ധനലോഭം കൊണ്ടു മാത്രം ഇവിടെ വന്നിരിക്കുകയാണ് .അക്കാരണത്താൽ എനിക്ക് അങ്ങയോട് ഒരു പ്രിയവും തോന്നുന്നില്ല .അങ്ങയുടെ മകൻ ചെറുപ്പത്തിൻറെ ചോരത്തിളപ്പ് കൊണ്ട് എന്ന അടിച്ചു ഞാൻ അയാളെ കടിച്ചു കൊല്ലുകയും ചെയ്തു .വടികൊണ്ടുള്ള അടിയുടെ വേദന എനിക്ക് മറക്കാൻ കഴിയുമോ .? “വളരെ വിലപിടിച്ച ഒരു രത്നം ബ്രാഹ്മണനു കൊടുത്തു പാമ്പു നിർദേശിച്ചു ; ” ഇനിമുതൽ അങ്ങ് ഇവിടെ വരരുത് .”  എത്തും പറഞ്ഞു പാമ്പു പൂറ്റിനുള്ളിൽ മറഞ്ഞു .

ബ്രാഹ്മണനാകട്ടെ ,രത്നമെടുത്തു മകൻറെ ദുർബുദ്ധിയെ പഴിച്ചു കൊണ്ടു ഗൃഹത്തിലേക്ക് മടങ്ങുകയും ചെയ്തു .

” അതുകൊണ്ടയാണ് ഞാൻ പറയുന്നത് ” , രക്താക്ഷൻ തുടർന്നു :   ” ഒരിക്കൽ തകർന്നുപോയ മൈത്രീബന്ധം വീണ്ടും കൂടിച്ചേരുകയില്ലയെന്നു .ഇവനെ കൊന്നാൽ നമ്മുടെ രാജ്യം ശത്രു ഹീനമായിത്തീരും .”

രക്തക്ഷൻറെ വാക്ക് കേട്ടു അരിമർദ്ധനൻ ക്രൂരാക്ഷനോട് ചോദിച്ചു ; ” സുഹൃത്തേ ,അങ്ങെന്തു വിചാരിക്കുന്നു ? “

” ദേവാ രക്താക്ഷൻ പറഞ്ഞത് നിർദ്ദയമാണ് ..”  ക്രൂരാക്ഷൻ മറുപടി പറഞ്ഞു ; ” ശരണം പ്രാവിച്ചവനെ കൊല്ലരുത് .ഒരു പ്രാവ് ശരണം പ്രാവിച്ചു ശത്രുവിനെ വേണ്ടതുപോലെ പൂജിച്ചു സ്വന്തം മാംസം തന്നെ കൊടുത്തു സൽക്കരിക്കുകയുണ്ടായി .എന്നൊരു കഥ കേട്ടിട്ടുണ്ട് .”

അരിമർദ്ദനൻ ചോദിച്ചു ; ” അതെന്തു കഥയാണ് ?”

അപ്പോൾ ക്രൂരാക്ഷൻ ഒരു കഥ പറഞ്ഞു ;

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക