സാഗരദത്തൻറെ പുത്രൻ

0
418
panchatantra

ഒരു പട്ടണത്തിൽ സാഗരദത്തൻ എന്നൊരു  വ്യാപാരി ഉണ്ടായിരുന്നു .

അദ്ദേഹത്തിൻറെ മകൻ നൂറു റൂപ്പിക കൊടുത്തു ഒരു പുസ്തകം വാങ്ങി …അതിൽ ഇങ്ങനെ എഴുതിയിരുന്നു .”കിട്ടാൻ വിധിയുളളത് മനുഷ്യന് കിട്ടും .അത് തടയാൻ ദേവന്മാർക്ക് പോലും സാധ്യമല്ല .അതുകൊണ്ട് ഞാൻ അതിനെച്ചൊല്ലി വ്യസനിക്കുന്നില്ല ;വിസ്മയിക്കുന്നുമില്ല .എൻേതാവുകയില്ല ,തീർച്ച .

അതു വായിച്ചു സാഗരദത്തൻ മകനോടു ചോദിച്ചു ;”മകനെ എന്താണ് ഈ പുസ്തകത്തിന് വില ?”

“നൂറു റൂപ്പിക ” മകൻ പറഞ്ഞു  അതുകേട്ടു സാഗരദത്തൻ ശകാരിച്ചു ;”കഷ്ടം !വിഡഢി !ഒരൊറ്റ ശ്ലോകം മാത്രമുള്ള ഈ പുസ്തകം നീ നൂറു റൂപ്പിക വിലകൊടുത്തു വാങ്ങിയല്ലോ ! ഈ ബുദ്ധിയും വച്ചു നീ എങ്ങനെ പണം സമ്പാദിക്കുമാവോ ?നീ എന്ന് മുതൽക്ക് എന്റെ വീട്ടിൽ കിടക്കരുത് ,പുറത്തു പോ .”

ഇങ്ങനെ ശകാരിച്ചു സാഗരദത്തൻ മകനെ ആട്ടിപ്പുറത്താക്കി .അയാൾ വ്യസനത്തോടു നാട് വിട്ടു പോയി .മറ്റൊരു പട്ടണത്തിൽ ചെന്ന് ചേർന്നു .

ആ പട്ടണത്തിൽ വച്ചു ഒരാൾ ചോദിച്ചു ; “താങ്കൾ എവിടെ നിന്നും വരുന്നു ? എന്താണ് പേർ ?”

അയാൾ മറുപടി പറഞ്ഞു ; “കിട്ടാൻ വിധിയുള്ളതു മനുഷ്യന് കിട്ടും ….”

മറ്റൊരുവൻ ചോദിച്ചപ്പോഴും അയാൾ ഇതേ ഉത്തരം പറഞ്ഞു .കുറച്ചു കഴിഞ്ഞപ്പോഴേക്കും “കിട്ടാൻ വിധിയുള്ളതു മനുഷ്യന് കിട്ടും ” എന്ന പേരിൽ ആ പട്ടണത്തിൽ പ്രസിദ്ധനായി തീർന്നു .

ഒരു ദിവസം ആ നഗരത്തിലെ രാജാവിൻറെ മകൾ ,സുന്ദരിയും ,യുവതിയുമായ ചന്ദ്രവതി ,ഒരു തോഴിയോടപ്പം ഉത്സവകാഴ്ച്ചകൾ  കണ്ടുകൊണ്ടു പട്ടണത്തിൽ സഞ്ചരിക്കുകയായിരുന്നു .അതിസുദ്ധരനും മനോരഞ്ജകനുമായ ഒരു രാജകുമാരനെ അവൾ ഇങ്ങനെയോ അവിടെ വച്ച് കാണാനിടയായി .

കുമാരനെ കണ്ടയുടൻ അവൾ പൂവമ്പൻറെശരങ്ങളേറ്റു തളർന്നു തോഴിയോടു പറഞ്ഞു : “തോഴീ ,എനിക്ക് അദ്ദേഹവുമായി ചേരാൻ ഇടവരണം ,നീ അതിനായി പ്രയത്നിക്കുക .”

ഇതുകേട്ട് തോഴി വേഗം കുമാരൻറെ അടുത്തു ചെന്നു രഹസ്യമായി അറിയിച്ചു ; “കുമാര ,ചന്ദ്രവതി പറഞ്ഞയച്ചു വന്നതാണ് ഞാൻ ,കുമാരി അങ്ങനെ ചൊല്ലി കാമപീഡിതയായി ആതിദയനിയമായ ഒരു അവസ്ഥയിൽ എത്തിയിരിക്കുന്നു .അങ്ങ് വേഗം അടുത്ത് ചെന്നില്ലെങ്കിൽ കുമാരിക്കും മരണം മാത്രമേ ശരണമുള്ളു എന്നായിത്തീരും .”

കുമാരൻ മറുപടി കൊടുത്തു ;  ” ശരി ,അങ്ങനെയാവാം എന്നാൽ എങ്ങനെയാണ് കുമാരിയുടെ അന്തപുരത്തിൽ പ്രവേശിക്കുക  എന്നു പറഞ്ഞു തരു .”

തോഴി പറഞ്ഞു ; “രാത്രിയിൽ വെണ്മാടത്തിൽ കയറു കെട്ടി തൂക്കി തരാം .ആ വഴിക്കു കയറി വന്നാൽ മതി .

“ശരി അങ്ങനെയാവാം ”   രാജകുമാരൻ സമ്മതിച്ചു .തോഴി ചന്ദ്രവതിയുടെ അടുത്തേക്കു മടങ്ങി ചെന്ന് വിവരം പറയുകയും ചെയ്തു .

രാത്രിയായപ്പോൾ രാജകുമാരകൻ ആലോചന തുടങ്ങി ; “ഞാൻ ഈ ചെയ്യാൻ പോകുന്നത് വലിയ തെറ്റാണ് ,ഗുരുവിൻറെ മകൾ ,സ്നേഹിതൻറെ ഭാര്യ ,യജമാനൻറെ പത്നി .ഭൃതൃൻെറ കുടുംബിനി എന്നിവരെ പ്രാവിക്കുന്നവന്      ബ്രഹ്മഹത്യാ പാപംമുണ്ടയെന്നാണ് കേട്ടിട്ടുള്ളത് .ദുഷ്കീർത്തിയുണ്ടാക്കുന്നതോ ,അധോഗതിക്കിടവരുത്തുന്നതോ ,സ്വർഗ്ശഭ്രംശം വരാൻ വഴി വയ്ക്കുന്നതോ ആയ യാതൊരു പ്രവർത്തിയും ചെയ്യരുത് .

ഇങ്ങനെയൊക്കെ ആലോചിച്ചു അദ്ദേഹം കുമാരിയുടെ അന്തപുരത്തിലേക്ക് പോവുകയുണ്ടായില്ല .

ആ  സമയത്തു വ്യപാരിയുടെ പുത്രൻ പട്ടണത്തിൽ ചുറ്റിത്തിരിഞ്ഞു നടന്ന് രാജകുമാരിയുടെ  വെണ്മാടത്തിനടുത്തെത്തി .അവിടെ താഴേക്കു തുങ്ങി കിടക്കുന്ന കയർ കണ്ടു അയാൾ ജിജ്ഞാസയോട് അതിന്മേൽ പിടിച്ചു കയറി വെണ്മാടത്തിലെത്തി .

 രാജപുത്രി അയാളെ കണ്ടു രാജകുമാരൻ തന്നെയാണെന്നു കരുതി സന്തോഷിച്ചു .കുളിക്കാൻ ഏർപ്പാടു ചെയ്തു.നല്ല വസ്ത്രങ്ങൾ ഉടുക്കാൻ കൊടുത്തു .തിന്നാനും കുടിക്കാനും ഉൽകൃഷ്ട പാനീയങ്ങൾ കൊണ്ട് വന്നു .എന്നിട്ടു മെത്തമേൽ അയാളുടെ അടുത്തു ചെന്നിരുന്നു .അവൾ അയാളെ സ്പർശിച്ചു .പുളകിതഗാത്രിയായി കൊഞ്ചികുഴഞ്ഞു ;  “അങ്ങയെ കണ്ട നിമിഷത്തിൽ തന്നെ എനിക്ക് അനുരാഗമുളവായിരിക്കുന്നു .ഞനെൻറെ ആത്മാവ് അങ്ങേക്കു സമർപ്പിച്ചു കഴിഞ്ഞു .അങ്ങേയല്ലാതെ മറ്റൊരു ഭർത്താവും എനിക്ക് മനസിൽപോലും ഉണ്ടാവുകയില്ല .എന്നിട്ടും അങ്ങ് എന്താണ് എന്നോടൊന്നും മിണ്ടാത്തത് .? “

കിട്ടാൻ വിധിയുള്ളതു മനുഷ്യന് കിട്ടും ….  “അയാൾ പറഞ്ഞു തുടങ്ങി .

ഉടൻ ,മറ്റൊരാളിതെന്ന് രാജകുമാരിക്ക് മനസിലായി .അവൾ കുപിതയായി   അയാളെ  വെണ്മാടത്തിൽ നിന്നും ഇറക്കി വിട്ടു .

അയാൾ ഇടിഞ്ഞു പൊളിഞ്ഞ ഒരു അമ്പലത്തിൽ ചെന്ന് കിടന്നു .

അപ്പോൾ അവിടെ നഗരത്തിലെ സമാധാനപാലകസേനയിൽപെട്ട ഒരു രക്ഷിഭടൻ  വന്നു ചേർന്നു ,ഒരു വേശ്യാസ്ത്രീയോടു അവിടെ വരാൻ അയാൾ ഏർപ്പാടു ചെയ്തിട്ടുണ്ടായിരുന്നു  .വ്യാപാരിയുടെ മകൻ അവിടെ കിടക്കുന്നതു കണ്ടു  തൻറെ രഹസ്യം വെളിപ്പെടരുതെന്ന വിചാരത്തോടെ അയാൾ സാദരം ചോദിച്ചു ; “അങ്ങാരാണ് ?”

“കിട്ടാൻ വിധിയുള്ളതു മൻഷ്യന് കിട്ടും ….”വ്യാപാരിയുടെ   പുത്രൻ  പറഞ്ഞു തുടങ്ങി .

അതുകേട്ടു രക്ഷിഭടൻ  പറഞ്ഞു ; “ഈ അമ്പലത്തില്ലാരുമില്ലല്ലോ ,ഇവിടെ തനിച്ചു കിടക്കണ്ട ,എൻ്റെ ഗൃഹത്തിൽ എൻ്റെ കട്ടിലുണ്ട് ,അവിടെ ചെന്നു കിടന്നുറങ്ങി കൊൾക .”

വ്യാപാരിയുടെ പുത്രൻ അതനുസരിച്ചു രക്ഷിഭടൻറെ ഗൃഹത്തിൽ ചെന്നു .പറഞ്ഞത് ശരിക്കും മനസിലാകാതിരുന്നതിനാൽ മറ്റൊരു കട്ടിലിന്മേൽ ചെന്ന് കിടന്നു .

ആ കട്ടിലിന്മേൽ രക്ഷിഭടൻറെ മകളാണ് കിടന്നിരുന്നത് സുന്ദരിയും തരുണിയുമായ അവൾ ഒരു പുരുഷനുമായി അനുരാഗത്തിലായിരുന്നു .ആ പുരുഷനോടു അവിടെ വരാൻ ഏൽപ്പിച്ചു അവൾ കാത്തുകിടക്കുകയായിരുന്നു .

വ്യപാരിയുടെ പുത്രൻ വന്നപ്പോൾ അവൾ കൂരാകൂരിട്ടത്തു ഇതു തൻ്റെ കാമുകൻ തന്നെയാണെന്ന് കരുതി അയാളെ ആശ്ലേഷിച്ചു വിടർന്ന മുഖത്തോടെ ചോദിച്ചു ;  “അങ്ങ് എന്താണ് എന്നോടൊന്നും മിണ്ടാത്തത് ?”

“കിട്ടാൻ വിധിയുള്ളതു മനുഷ്യന് കിട്ടും ….”അയാൾ ഉത്തരം പറഞ്ഞു .

ഉടൻ അവൾ ആലോചിച്ചു ;” അയ്യോ !ആളുമാറിപ്പോയല്ലോ !ഇനിയെന്തു ചെയ്യും .?കാണുകയോ അനേഷിക്കുകയോ ചെയ്യാതെ എന്തെങ്കിലും പ്രവർത്തിച്ചാൽ ഇതുതന്നെയാണ് ഫലം .” ഇങ്ങനെ വിചാരിച്ചു വിഷാദത്തോടും ,ആത്മനിന്ദയോടും കൂടി അയാളെ പൂര്ത്തിറക്കി വിട്ടു .

അയാൾ തെരുവിൽ കൂടി പോകുന്ന സമയത്തു ഒരു വിവാഹസംഘം വാദ്യഘോഷങ്ങളോട് കൂടി എതിരെ വരുന്നത് കണ്ടു .ആയാലും ആ സംഘത്തിൽ ചേർന്ന് നടന്നു തുടങ്ങി .

രാജവീഥിയുടെ വക്കത്തുള്ള ധനികനായ ഒരു വ്യാപാരിയുടെ ഗൃഹത്തിലേക്കാണ് വരസംഘം ചെന്ന് ചേർന്നത് .അവിടെ അതിമനോഹരമായി നിർമ്മിച്ച വിവാഹമണ്ഡപത്തിൽ മംഗല്യഭാരണാലംകൃതയായ വ്യാപാരിയുടെ മകൾ തോഴിമാരോടും ബന്ധുക്കളോടുമൊപ്പം ഇരുന്നിരുന്നു .

മൂഹുര്ത്ത സമയമടുത്തു .ആ സമയത്തു ഒരാന മദം പൊട്ടിയോടി ,ആനക്കാരനെ കൊന്നു ,ചുറ്റുമുള്ള അനവധി ജനങ്ങളെ ഭയപ്പെടുത്തി ഓടിച്ചു വിവാഹമണ്ഡപത്തിലെത്തി .ആനയെ കണ്ട് വരനും കൂട്ടരും ,വിവാഹത്തിനു വന്നു കൂടിയിട്ടുള്ള മഹാജനങ്ങളെല്ലാം പേടിച്ചു നാലുപുറത്തേക്കും പാഞ്ഞു .വധു മാത്രമായി അവിടെ ബാക്കി .

ഭയതരളിതയായി ഒറ്റയ്ക്ക് നിൽക്കുന്ന അവളെ കണ്ട് വ്യാപാരിയുടെ പുത്രൻ ; “പേടിക്കേണ്ട ഞാനുണ്ട് രക്ഷയ്ക്ക് .”   എന്നു ഉറപ്പിച്ചു പറഞ്ഞു അവളുടെ വലത്തു കൈപിടിച്ചു തന്നോടണച്ചു നിർത്തി .എന്നിട്ടു ആനയെ സൈധരൃം ശാസിച്ചോടിച്ചു. വിധിബലം കൊണ്ടു ആന ഓടി  പോയി കഴിഞ്ഞപ്പോൾ  ” മുഹൂർത്തം പിഴച്ചുവല്ലോ “എന്ന് വേവലാതിപ്പെട്ടു കൊണ്ടു വരനായ  വരകീർത്തി മിത്രങ്ങളോടും ബന്ധുക്കളോടും ഒരുമിച്ച് തിരിച്ചെത്തി .

കന്യക മറ്റൊരാളുടെ കൈപിടിച്ച് നിൽക്കുന്നത് കണ്ട്  അയാൾ ആക്ഷേപിച്ചു ; “ശ്വശൂര ,അങ്ങി ചെയ്തതു നന്നായില്ല എനിക്കു തരാമെന്നു പറഞ്ഞ പെണ്ണിനെ മറ്റൊരാൾക്ക് കൊടുത്തുവല്ലോ !”

“ഞാനിതൊന്നും അറിഞ്ഞിട്ടില്ല .”വ്യാപാരി ഉത്തരം പറഞ്ഞു ; “ആന വന്നപ്പോൾ ഞാനും നിങ്ങളുടെ കൂടെ ഓടി .അസമയത്തു ഇവിടെ എന്താണുണ്ടായത് എന്ന് അറിയത്തില്ല ..”അദ്ദേഹം മകളുടെ നേരെ തിരിഞ്ഞു ചോദിച്ചു ;  “പറയൂ എന്താണ് സംഭവിച്ചത് ?ഏതായാലും ,മകളെ , നീ ചെയ്തത്  ഒട്ടും ഭംഗിയായില്ല .”

    അവൾ മറുപടി പറഞ്ഞു ;  ” ഞാൻ മരിക്കാൻ ഭാവിച്ചപ്പോൾ ഇദ്ദേഹമാണ് എന്നെ രക്ഷിച്ചത് .ജീവനുള്ള കാലത്തു ഇദ്ദേഹമല്ലാതെ മറ്റൊരാൾ എൻ്റെ കൈ പിടിക്കാൻ ഞാൻ സമ്മതിക്കുകയില്ല .”

ഈ സംഭവങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോൾ രാത്രി കഴിഞ്ഞു പോയി .നേരം പുലർന്നു .

   ജനങ്ങൾ പറഞ്ഞു പറഞ്ഞു ഈ വർത്തമാനം രാജകുമാരി കേട്ടു .അവൾ ഉടൻ വ്യാപാരിയുടെ ഭവനത്തിൽ  ചെന്നു   .തലേന്നു രാത്രി താൻ സ്പർശിച്ച പുരുഷൻറെ സമീപത്തു പുളകിതഗാത്രിയായി നിൽപ്പുറപ്പിച്ചു .

  വായ്ക്കുവാ പകർന്നു പകർന്നു വിവരമറിഞ്ഞു രക്ഷിഭടൻറെ മകളും അവിടെ എത്തി .തലേന്നു രാത്രി താൻ ആശ്ലേഷിച്ച പുരുഷൻറെ അടുത്ത് ചെന്നു വികസിച്ച മുഖത്തോടെ അവൾ നിന്നു

  ആയിരകണക്കിന് എലികൾ അവിടെ കൂടിയിരിക്കുന്നതായി കേട്ടു .രാജാവും അവിടെ വന്നു .സംഗതികളൊക്കെ കണ്ടും കേട്ടും മനസിലാക്കി .

   രാജാവ് വ്യാപാരിയുടെ പുത്രനോടു ചോദിച്ചു ; “എടോ വിസ്തരിച്ചു പറയൂ .യഥാർത്ഥത്തിൽ എന്തൊക്കെയാണ് സംഭവിച്ചത് ?”

“കിട്ടാൻ വിധിയുള്ളത് മനുഷ്യന് കിട്ടും .” അയാൾ മറുപടി പറഞ്ഞു .

അപ്പോൾ രാജകുമാരി പറഞ്ഞു ;  “അത് തടയാൻ ദേവന്മാർക്ക് പോലും സാദ്ധ്യമല്ല .”

അതുകേട്ടു രക്ഷിഭടൻറെ മകൾ ,”അതുകൊണ്ട് ഞാൻ അതിനെ  ചൊല്ലി വ്യസനിക്കുന്നില്ല ;വിസ്മയിക്കുന്നുമില്ല ” എന്ന് പറഞ്ഞു .

എല്ലാം കേട്ടു നിന്നു വ്യാപാരിയുടെ പുത്രി പൂരിപ്പിച്ചു ; “എൻറേതു മറ്റൊരാളുടേതാവുകയില്ല ,തീർച്ച .

രാജാവ് വ്യാപാരിയുടെ പുത്രനോട് വർത്തമാനങ്ങളെല്ലാം ചോദിച്ചറിഞ്ഞു .എന്നിട്ട് ആയിരം ഗ്രാമങ്ങളോടൊപ്പം സർഭാഭരണ വിഭൂഷിതയായ സ്വന്തം മകളെ അയാൾക്ക് ബഹുമാനപൂർവ്വം നൽകി .  “താങ്കൾ എനിക്ക് മകനെ പോലെയാണ് .”എന്നൊക്കെപ്പറഞ്ഞു ,നഗരവാസികൾക്ക് സുപരിചിതനായ അയാളെ യുവരാജാവായി അഭിഷേകം ചെയ്തു .

രക്ഷിഭടനും കഴിവിനനുസരിച്ചു വസ്ത്രാഭരണങ്ങൾ നൽകി മകളെ അയാൾക്ക്‌ കൊടുത്തു .

അതിനുശേഷം അയാൾ  സ്വന്തം അച്ഛനമ്മമാരെയും മറ്റു കുടുംബാഗങ്ങളെയും കൂട്ടി കൊണ്ടു വന്നു ആദരപൂർവം സൽക്കരിച്ചു :മൂന്ന് ഇഷ്ടപത്നിമാരോടൊന്നിച്ചു സകല സുഖസമൃദ്ധിയോടും ചിരകാലം ജീവിക്കുകയും ചെയ്തു .

  “അതുകൊണ്ടയാണ് ഞാൻ പറയുന്നത് ,കിട്ടാൻ വിധിയുള്ളത് മനുഷ്യന് കിട്ടുമെന്ന് ,” ഹിരണ്യകൻ തുടർന്നു ; ” ഞാൻ എല്ലാ സുഖങ്ങളും ദുഃഖങ്ങളും അനുഭവിച്ചു അതിയായി വിഷാദിച്ചിരിക്കുകയാണ് .ഇപ്പോൾ ഈ സ്നേഹിതനോടൊന്നിച്ചു  അങ്ങയുടെ സമീപത്തു വന്നിരിക്കുന്നു .എൻ്റെ വിരക്തിക്കു കാരണം ഇതാണ് .”

     മന്ഥരകൻ  ഇതു കേട്ട് സമാധാനിച്ചു ; ” സുഹൃത്തേ ലഘുപതനകൻ പട്ടിണി കിടന്നു വലയുകയായിരുന്നെങ്കിലും താങ്കളെ വഴിക്കുവച്ചു തിന്നാതെ പുറത്തേറ്റികൊണ്ടുവന്നല്ലോ .എത്ര പണമുണ്ടായാലും മാറ്റം വരാതെ എപ്പോഴും മിത്രമായിരിക്കുന്നവനാണ് ഉത്തമ മിത്രം .ആപൽക്കാലത്തു കിട്ടുന്ന മിത്രമാണ് യഥാർത്ഥമിത്രം .സമൃദ്ധിയുള്ളകാലത്തു ദുർജനങ്ങൾ പോലും മൈത്രി ഭാവിച്ചു വരും .എനിക്ക് ഇക്കാര്യം അനുഭവമുള്ളതാണ് .മാംസഭക്ഷകനായ കാക്കയും വെള്ളത്തിൽ കഴിഞ്ഞു കൂടുന്ന ഞാനും തമ്മിലുള്ള സ്നേഹം സാധരണ നീതിക്കു നിരക്കുന്നതല്ലല്ലോ .അല്ലെങ്കിൽ എന്തിനതു പറയുന്നു .?ആരുമാരുടെയും സ്ഥിരമായ മിത്രമല്ല ,ശത്രുവുമല്ല.ചിലപ്പോൾ കാര്യവശാൽ സ്നേഹിതൻറെ പക്കൽ നിന്നും നാശവും ശത്രുവിൻറെ പക്കൽ നിന്നും ഗുണവും സിദ്ധിക്കാറുണ്ട് .അതിനാൽ താങ്കൾക്ക് സ്വാഗതം !ഈ കുളക്കരയിൽ സുഖമായി വസിച്ചു കൊൾക .ധനനാശവും വിദേശവാസവും വേണ്ടി വന്നുവെന്നു കരുതി വിഷാദിക്കേണ്ട .മഴക്കാറിൻ്റെ നിഴൽ ,ദുഷ്ടന്മാരുടെ പ്രീതി ,പാകം ചെയ്തു വച്ച ഭക്ഷണം ,യൗവനം, ധനം ,സ്ത്രീയുടെ അനുരാഗം എന്നിവ അല്പകാലത്തേക്കു മാത്രമേ അനുഭവിക്കാൻ കഴിയുകയുള്ളു .അതിനാൽ ജിതേന്ദ്രിയരായ വിവേകികൾ പണം കൊതിക്കാറില്ല .സ്വന്തം  ശരീരത്തിൽ നിന്നും വേർപെടുത്താതെ ,ജീവനെപോലെ കാത്തുസൂക്ഷിച്ചാലും ശരി ,ദുഷ്ടനായ ധനം യമലോകത്തിലേക്കു പോകുന്ന മനുഷ്യനെ അഞ്ചടി ദൂരം പോലും പിന് തുടരാറില്ല .വെള്ളത്തിലെ മീനുകളും ഭൂമിയിലെ പട്ടികളും ,ആകാശത്തിലെ പക്ഷികളും മാംസം തിന്നും പോലെ ,സകലരും ധനവാനെ ഭക്ഷിക്കുന്നു .ധനവാൻ നിദോഷിയാണെങ്കിലും .രാജാവ് എങ്ങനെങ്കിലും അവനിൽ ദോഷം ആരോപിക്കും .നിർദ്ധനൻ ദോഷമുള്ളവനെങ്കിലും ,നിരുപദ്രവിയായി കണക്കാക്കപ്പെടും .പണം സമ്പാദിക്കാൻ ദുഃഖം , സമ്പാദിച്ചതു രക്ഷിക്കാൻ ദുഃഖം ,നശിക്കുമ്പോൾ ദുഃഖം ,ചിലവിടുമ്പോൾ ദുഃഖം ,പണം എപ്പോഴും ദുഃഖത്തിനു കാരണം തന്നെ .മൂഢനായ പണക്കൊതിയൻ എത്ര കഷ്ടപ്പാട് സഹിക്കുന്നു !  അതിൻറെ നൂറിലൊരു അംശം കഷ്ടം മോക്ഷത്തിന് വേണ്ടി സഹിച്ചാൽ മോക്ഷം നേടാം .ഹിരണ്യക ,വിദേശവാസം വേണ്ടി വന്നുവല്ലോ എന്ന് താങ്കൾ വ്യസനിക്കേണ്ട .ധീരനായ മനസ്വിക്ക് സ്വന്തം രാജ്യമെന്നും ,,വിദേശമെന്നുമുണ്ടോ ? പണമില്ലെങ്കിലും വിദേശത്തു ചെന്നു സന്തോഷത്തോടെ ഇരുന്നാൽ മതി .പിന്നെ വ്യസനമില്ല സമർത്ഥനു എന്താണ് വിഷമമായിട്ടുള്ളത് ?ഉത്സാഹികൾക്ക് ദൂരം ഒരു പ്രശനമാണോ ?വിദ്യാധനമാർക്ക് ഒരു രാജ്യവും വിദേശമല്ല .പ്രിയഭാഷികൾക്ക് ശത്രുക്കൾ ഉണ്ടാവുകയില്ല .അതിനാൽ പ്രജ്ഞശാലികളായ താങ്കൾ സാധാരണക്കാരനെപോലെയാകരുത് ഉത്സാഹിയും അമാന്തമില്ലാതെ പ്രവർത്തിക്കുന്നവനും ,കാര്യങ്ങൾ വേണ്ടതുപോലെ ചെയ്യാനറിയാവുന്നവനും ദുശീലങ്ങൾ ഇല്ലാത്തവനും  ശൂരനും നന്ദിയുള്ളവനും ഉറച്ചസ്നേഹബന്ധമുള്ളവനുമായ ആളെ ശ്രീഭഗവതി സ്വയം അനേഷിച്ചു കണ്ടെത്തി അയാളിൽ വാസമുറപ്പിക്കുന്നു .മാത്രമല്ല പണം എങ്ങനെയെങ്കിലും കിട്ടിയാൽത്തന്നെ വിധിവശാൽ നശിക്കും സ്വന്തമല്ലാത്തത് ഒരു നിമിഷംപോലും അനുഭവിക്കാൻ കിട്ടുകയില്ല .തന്നെത്താൻ വന്നുചേർന്നാലും വിധി അപഹരിച്ചു കളയും .ധനം സമ്പാദിച്ചാലും അനുഭവിക്കാൻ സാധിച്ചില്ലെന്നു വരും .മഹാവനത്തിൽപ്പെട്ടു എന്ത് ചെയ്യണമെന്നറിയാതെ നിന്ന സോമിലകനെ കുറിച്ചു കേട്ടിട്ടില്ലേ .?”

ഹിരണ്യകൻ ചോദിച്ചു ; “അതെന്തു കഥയാണ് ?”

അപ്പോൾ മന്ഥരകൻ ഒരു കഥ പറഞ്ഞു ;

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക