ശതബുദ്ധിയും സഹസ്രബുദ്ധിയും

0
98
panchatantra

ഒരു കുളത്തിൽ ശതബുദ്ധിയെന്നും സഹസ്രബുദ്ധിയെന്നും രണ്ടു മൽസ്യങ്ങൾ ജീവിച്ചിരുന്നു .

അവർക്ക് ഏകബുദ്ധി എന്നൊരു തവള സ്നേഹിതനായി വന്നു കൂടി .മൂന്നുപ്പേരും എപ്പോഴും ഒത്തുചേർന്നു സൽക്കഥകളും പുരാണങ്ങളും പറഞ്ഞു രസിച്ചിരിക്കുക പതിവായി .

ഒരു ദിവസം സംസാരിച്ചു കൊണ്ടിയിരിക്കുമ്പോൾ കയ്യിൽ വലയും പിടിച്ചു മറ്റയെവിടയോ നിന്ന് പിടിച്ച ധാരാളം മൽസ്യങ്ങൾ നിറഞ്ഞ വടികളും തലയിൽ വച്ച് കുറെ മുക്കുവന്മാർ സന്ധ്യാസമയത്തു ആ കുളക്കരയിൽ വന്നെത്തി .

കുളം കണ്ടപ്പോൾ അവർ തമ്മിൽ പറഞ്ഞു ; ” ഈ കുളത്തിൽ ധാരാളം മൽസ്യങ്ങളുണ്ട് .അധികം വെള്ളവുമില്ല .നമുക്ക് നാളെ രാവിലെ വന്നു ഇവയെ പിടിക്കാം .” എത്തും പറഞ്ഞു അവർ സ്വന്തം വീടുകളിലേക്ക് പോയി .

മൽസ്യങ്ങൾ സംഭ്രാന്തചിത്തരായി .ഇനിയെന്തു വേണമെന്ന് തമ്മിൽത്തമ്മിൽ ആലോചന തുടങ്ങി .

  ആ സമയത്തു തവള പറഞ്ഞു ; “ശതബുദ്ധയെ ,മുക്കുവന്മാർ പറഞ്ഞതു കേട്ടില്ലേ .?നാമിപ്പോൾ എന്ത് ചെയ്യണം .?ഒളിച്ചോടി പോകണമോ .,അതോ ഇവിടെ തന്നെ ഒളിച്ചിരിക്കണമോ ?എന്താണ് ഉചിതമെന്ന് അങ്ങ് ഉടൻതന്നെ നിർദേശിക്കണം .”

അതുകേട്ടു സഹസ്രബുദ്ധി ചിരിച്ചു .” എടോ ചങ്ങാതി പേടിക്കേണ്ട .മുക്കുവൻ ഒന്ന് പറഞ്ഞുവെന്നു വച്ചു് ഇത്രമാത്രം പേടിക്കാനെന്തുള്ളു ?പാമ്പുകളുടെയും ദുഷ്ടന്മാരുടെയും ഉദ്ദേശ്യങ്ങൾ മുഴുവൻ സാധിക്കുക പതിവില്ല .അതുകൊണ്ടാണല്ലോ ഈ ലോകം നിലനിൽക്കുന്നത് തന്നെ അതിനാൽ അവർ വരുമോ എന്ന കാര്യത്തിൽ സംശയത്തിലാണ് .അഥവാ വന്നാലും എൻറെ ബുദ്ധിവൈഭവം കൊണ്ട് അങ്ങയെ റെഷിക്കാൻ എനിക്ക് കഴിയും .വെള്ളത്തിൽ മുങ്ങാനും നീന്താനും ഊളിയിടാനുമുള്ള പലതരം ഉപായങ്ങൾ എനിക്കറിവുണ്ട് .”

ശതബുദ്ധി പിന്താങ്ങി .; ” അങ്ങ് പറഞ്ഞത് ശരിയാണ് .അങ്ങ് ആയിരം വിദ്യകൾ അറിയാവുന്ന സഹസ്രബുദ്ധിയാണല്ലോ .പ്രതിഭാശാലിയുടെ ബുദ്ധിക്ക് അതീതമായി ലോകത്തിലൊന്നുമില്ല .വാളെടുത്തു ഒമ്പത് നന്ദന്മാരെ , നിരായുധനായ ചാണക്യൻ കൊന്നത് ബുദ്ധിയൊന്നുകൊണ്ടു മാത്രമാണ് .വായുവിനും സൂര്യരശ്മികൾക്കും പ്രവേശിക്കാൻ കഴിവില്ലാത്ത സ്ഥലത്തു പോലും പ്രതിഭാശാലിയുടെ ബുദ്ധിക്കു പ്രവേശനമുണ്ട് .അതിനാൽ ആരോ എന്തോ പറഞ്ഞത് കേട്ട് അച്ഛനും മുത്തച്ഛനും മുൻതല മുറകളും വസിച്ചിരുന്ന ജന്മസ്ഥാനം വിട്ടു പോകാൻ വയ്യ .അവനവൻ ജനിച്ച സ്ഥലം മോശപ്പെട്ടതെങ്കിലും ശരി ,അവിടെ വസിക്കുമ്പോലുള്ളത്ര സ്വാർഗത്തിൽ ദേവന്മാരോടൊപ്പം ഇരിക്കുമ്പോൾ പോലും ഉണ്ടാവുകയില്ല .അതുകൊണ്ട് നമുക്ക് അങ്ങോട്ടു പോകണ്ട .ഞാനും അങ്ങയെ എന്റെ ബുദ്ധിവൈഭവം കൊണ്ട് രക്ഷിക്കാം .”

ഇതൊക്കെ കേട്ട് തവള ചങ്ങാതിമാരെ ,ഞാൻ നിങ്ങളെ പോലെശതബുദ്ധിയോ സഹസ്രബുദ്ധിയോ ഒന്നുമല്ല . ഏകബുദ്ധി മാത്രമാണ് .എൻറെ ബുദ്ധിയിൽ എനിക്ക് തോന്നുന്നത് ഇവിടെ നിന്നും പോകുന്നതാണ് നല്ലതെന്നാണ് .” അതിനാൽ ഞാനും എൻറെ പത്നിയും കൂടി മറ്റൊരു കുളത്തിലേക്ക് പോവുകയാണ് .” എന്ന് പറഞ്ഞു അന്നുരാത്രി തന്നെ അവർ മറ്റൊരു കുളത്തിലേക്ക് പോയി .

മുക്കുവന്മാർ രാവിലെ വന്നു ,നല്ലതെന്നോ ചീത്തയെന്നോ നോട്ടമില്ലാതെ മൽസ്യം ,ആമ ,തവള ,ഞണ്ടു മുതലായ സകലജലജീവികളെയും പിടിച്ചു .

ശതബുദ്ധിയും സഹസ്രബുദ്ധിയും കുടുംബങ്ങളോടൊപ്പം പലതരം ഗെതി വിശേഷങ്ങളും കാണിച്ചു ,കുറെ നേരം ഒഴിഞ്ഞു മാറി നിന്നുവെങ്കിലും ,ഒടുക്കം വലയിൽ കുടുങ്ങി ചത്ത് പോയി .

 വൈകുന്നേരമായപ്പോൾ മുക്കുവന്മാർ വളരെ സന്തോഷത്തോടെ സ്വന്തം വീട്ടിലേക്കു മടങ്ങി .ശതബുദ്ധിയ്ക്കു നല്ല കനമുണ്ടായിരുന്നതിനാൽ ,ഒരു മുക്കുവൻ അവനെ ചുമലിൽ ചുമന്നു കൊണ്ട് നടന്നു ..സഹസ്രബുദ്ധിയെ കയ്യിൽ തൂക്കി പിടിക്കുകയും ചെയ്തു .

അടുത്ത കുളത്തിൽ തലമാത്രം വെള്ളത്തിന് പുറത്തു കാണിച്ചിരുന്ന തവള ഭാര്യയോട് പറഞ്ഞു ; ” പ്രിയേ നോക്കു ശതബുദ്ധി തലയിലിരുപ്പായി .സഹസ്രബുദ്ധി തൂങ്ങി കിടക്കുകയും ചെയ്യുന്നു .ഏകബുദ്ധിയായ ഞാൻ നിർമ്മല ജലത്തിൽ കളിച്ചു രസിക്കുന്നു .”

 ” അതുകൊണ്ടാണ് ഞാൻ പറയുന്നത് ,” ചക്രം ചുമന്നു നിൽക്കുന്നവൻ തുടർന്നു .” വിധിയാണ് കാര്യം .,ബുദ്ധിയെ മാത്രം പ്രമാണമാക്കുന്നതിൽ അർത്ഥമില്ലന്ന് “

  ഇതുകേട്ട് സ്വർണനിധി  കിട്ടിയവർ പറഞ്ഞു ; കാര്യം എങ്ങനെയൊക്കെ യാണെങ്കിലും ,സുഹൃത്തുക്കൾ പറഞ്ഞാൽ അനുസരിക്കണം .എന്നാൽ ഇനിയെന്തു ചെയ്യാം .? ഞാൻ വളരെയേറെ തടുത്തിട്ടും ,താങ്കൾ അതിമോഹം കൊണ്ട് ,വിദ്യകൊണ്ടേയെന്ന ഗർവ് കൊണ്ടും ഇവിടെ വന്നു ചാടിയല്ലോ !ഒരു കഥ കേട്ടിട്ടില്ലേ ? അമ്മാവൻറെ പാട്ടു നന്നായി .ഞാൻ തടുത്തിട്ടു അങ്ങ് കൂട്ടാക്കാതെ ,പാടുകയാണല്ലോ ഉണ്ടായത് .അങ്ങയുടെ കഴുത്തിൽ കെട്ടിയിട്ടുള്ള ഈ മണി അപൂര്വമായതരത്തിൽ പെട്ടത് തന്നെ .!  സംഗീതപാടവത്തിന്റെ ബഹുമതിയായിട്ടാണല്ലോ അങ്ങേക്കിതു കിട്ടിയത് .” ചക്രം ചുമന്നു നിൽക്കുന്നവൻ ചോദിച്ചു ; “അതെന്തു കഥയാണ് ?”

അപ്പോൾ സ്വർണ്ണനിധികിട്ടിയവർ ഒരു കഥപറഞ്ഞു ;

കഴുതയ്ക്ക് കിട്ടിയ സമ്മാനം

ഒരു നഗരത്തിൽ ഉദ്ധതൻ എന്നൊരു കഴുത വസിച്ചിരുന്നു അവന് പകലൊക്കെ വെളുത്തേടൻറെ വിഴുപ്പുഭാണ്ഡം ചുമക്കുന്നതാണ് ജോലി ..രാത്രിയിൽ അവൻ തോന്നിയതുപോലെ അലഞ്ഞു നടക്കും .വല്ലവരും പിടിച്ചു കെട്ടിയാലോയെന്നു പേടിച്ചു പുലരുംമുമ്പു വെളുത്തേടൻറെ പുരയിൽ വന്നു ചേരുകയും ചെയ്യും .വെളുത്തേടൻ അവനെ കെട്ടിയിടുക പതിവൊന്നുമില്ല .അവൻ രാത്രി തോറും വയലുകളിലൊക്കെ ഇറങ്ങി മേഞ്ഞു് അങ്ങനെ നടക്കുമ്പോൾ ഒരിക്കൽ ഒരു കുറുക്കനുമായി പരിചയപ്പെട്ടു .അവർ ചങ്ങാതിമാരായി തീർന്നു .

രണ്ടു പേരും കൂടി ആലോചിച്ചു വേലിപൊളിച്ചു ഒരു വെള്ളരിത്തോട്ടത്തിൽ കടന്നു .ധരാളം വെള്ളരിക്ക രണ്ടു പേർക്കും തിന്നാൻ കിട്ടി .

പിന്നീട് അവർ അതൊരു പതിവാക്കി .രാത്രി മുഴുവൻ വെള്ളരിക്ക തിന്ന് പുലർച്ചയെക്ക് കുറുക്കൻ കാട്ടിലേക്കും കഴുത വെളുത്തേടൻറെ പുരയിലേക്കും തിരിക്കും .

ഒരു രാത്രിയിൽ വെള്ളരിക്ക തിന്നു കൊണ്ട് തോട്ടത്തിൽ നിൽക്കുമ്പോൾ ,മദത്താൽ തരിക്കുന്ന കഴുത കുറുക്കനോട് പറഞ്ഞു :” മരുമകനെ നോക്കു ,എന്തൊരു തെളിഞ്ഞ രാത്രി .ഒരൊറ്റ മഴക്കാറില്ല .നല്ല പൂനിലാവ് .ഏതു കാണുമ്പോൾ എനിക്കൊരു പാട്ടു പാടാൻ തോന്നുന്നു .ഞാനെതൊരു രാഗമാണ് വിസ്തരിക്കേണ്ടത് .?”

  ” അമ്മാമാ എന്തിനാണ് വെറുതെ ആപത്തു വിളിച്ചുവരുത്തുന്നത് ?” കുറുക്കൻ ഉപദേശിച്ചു ; ” നമ്മളിപ്പോൾ കള്ളന്മാരുടെ തൊഴിലാണല്ലോ ചെയ്യുന്നത് .? കള്ളനും ഒളിസേവക്കാരനും ശബ്ദമുണ്ടാക്കാതെ വേണം കാര്യങ്ങൾ നിറവേറ്റാൻ .ചുമയുള്ളവൻ കക്കാൻ പുറപ്പെടരുത് ..ജീവിക്കണമെന്ന് ആഗ്രഹമുണ്ടങ്കിൽ ,ഏതൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട് .അതുമല്ല അങ്ങയുടെ പാട്ട് അത്രയങ്ങു മധുരമുള്ളതുമല്ല .,ശഖു നാദം പോലെ അങ്ങ് ദൂരെ കേൾക്കും .ഈ തോട്ടത്തിന് കാവൽക്കാരുണ്ട് .അവർ ഉണർന്നു വന്നു കൊല്ലുകയോ പിടിച്ചു കെട്ടുകയോ ചെയ്യും ..അതുകൊണ്ട് അമൃത് പോലെ സ്വാദുള്ള ഈ വെള്ളരിക്കയും തിന്നു മിണ്ടാതിരുന്നാൽ മതി .ഇപ്പോൾ പാട്ടും കൂത്തും ഒന്നും വേണ്ട .”

  ഇതു കഴുതയ്ക്ക് അത്ര രസിച്ചില്ല . ” എടാ നീ വെറും കാടനാണ് .സംഗീതം ആസ്വാദിക്കാനുള്ള കഴിവില്ല .അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത് .ശരക്കാലത്തെ തൂനിലാവത്തു ഇരുട്ടു അകലുമ്പോഴും ,പ്രിയതമ അടുത്തിരിക്കുമ്പോഴും ,അനുഗൃഹീതരായ മഹാജനങ്ങളുടെ ചെവിയിൽ സംഗീതം അമൃത് പകരുമെന്ന് കേട്ടിട്ടുണ്ടോ .?”

 “അമ്മാമാ അങ്ങ് പാടുകയൊന്നുമല്ല ചെയ്യുന്നത് ” കുറുക്കൻ കാര്യം തുറന്നു പറഞ്ഞു .” വെറുതെ ‘ബ്രെ ‘  ‘ബ്രെ ‘ എന്ന് നിലവിളിക്കുക മാത്രമാണ് ..കഷ്ടം  !  ഇതു അങ്ങേക്ക് അറിഞ്ഞു കൂടല്ലോ . ! എന്തിനു ആത്മനാശം വരുത്തുന്നു .?”

   കഴുതയ്ക്ക് ശുണ്ഠി വന്നു  : ” എടാ  ,വിഡഢി,എനിക്ക് പാട്ടറിഞ്ഞു കൂടായെന്നാണോ പറഞ്ഞു വരുന്നത് .?  സംഗീതത്തിൻറെ സകലസാങ്കേതിക വശങ്ങളും എനിക്കറിയാം .കേൾക്കു സ്വരങ്ങൾ ഏഴാണ് : ഗ്രാമങ്ങൾ മൂന്ന് ;മൂർച്ചനങ്ങൾ ഇരുപത്തിയൊന്നു ;താളങ്ങൾ നാൽപ്പത്തി ഒമ്പത് ;മൂന്ന് മാത്രകൾ മൂന്ന് ലയങ്ങൾ ;യെതികൾക്കു മൂന്നു സ്ഥാനങ്ങളാണുള്ളത്  ;ആസ്യങ്ങൾ ആറു ;രസങ്ങൾ ഒമ്പത് ;രാഗങ്ങൾ മുപ്പത്തിയാറ് ;ഭാവങ്ങൾ നാൽപ്പത് ;ഇങ്ങനെ സംഗീതത്തിൻറെ അംശങ്ങൾ നൂറ്റിയെൺപത്തിയഞ്ചയാണെന്നാണ് ഭരതമുനി പറഞിരിക്കുന്നത് .വേദത്തിൽ പറഞ്ഞിരിക്കുന്നവ വേറെയുമുണ്ട് .ദേവന്മാർക്ക് പോലും സംഗീതത്തേക്കാൾ പ്രിയതരമായിട്ട് വേറെയൊന്നുമില്ല ..രാവണൻ തൻറെ ഞരബുകൾ തപസു കൊണ്ട് അതുണക്കി അതെടുത്തു സംഗീതഉപകാരണത്തിന് കമ്പി കെട്ടി .അതു വായിച്ചിട്ടാണ് ത്രിലോചനായ ശിവനെ വശപ്പെടുത്തിയത് .,എടാ ,മരുമകനെ ,എനിക്കിതെല്ലാം അറിയാം .എന്നിട്ടും നീ  അമ്മാവന് പാട്ടൊന്നും ആരോഞ്ഞു കൂടായെന്നു പറഞ്ഞു തടയുകയാണല്ലോ .ചെയ്യുന്നത്  ! “

” അമ്മാമാ അങ്ങേക്ക് അത്ര നിർബന്ധമാണെങ്കിൽ പാടണം ” കുറുക്കൻ സമ്മതിച്ചു ; ഞാൻ തോട്ടത്തിൻറെ പടിക്കൽ ,കാവൽക്കാരൻ വരുന്നുണ്ടോ എന്ന് നോക്കി നിൽക്കാം .അങ്ങ് ഇഷ്ടം പോലെ പാടികൊൾക .

കുറുക്കൻ പടിക്കൽ പോയി നിന്നു .കഴുത ഉച്ചത്തിൽ ഒച്ചയിടാനും തുടങ്ങി .

അതുകേട്ടു കാവൽക്കാരൻ  ശുണ്ഠിയെടുത്തു  പല്ലുകടിച്ചു കൊണ്ട് ഓടിയെത്തി .കുറുക്കൻ ദൂരത്തേക്ക് പാഞ്ഞു .കാവൽക്കാർ കഴുതയെ മാത്രമേ കണ്ടുള്ളു .അവൻ വടിയെടുത്തു വേണ്ടുവോളം തല്ലി ..അവൻ നിലത്തു വീണു പോയി ..എന്നിട്ടും അരിശയം തീരാതെ ,കാവൽക്കാരൻ ഒരു ഉരൽ എടുത്തു കഴുതയുടെ കഴുത്തിൽ കെട്ടിത്തൂക്കിയ ശേഷം പോയി കിടന്നുറങ്ങി .

ജാതിസ്വാഭാവം നിമിത്തം കഴുതയുടെ വേദന വളരെ വേഗത്തിൽ മാറി .അവൻ തട്ടിപ്പിണഞ്ഞുഴെന്നേറ്റു .എന്നിട്ടും തന്നെത്താൻ പറഞ്ഞു   ;  ” പട്ടിക്കും ,കുതിരയെക്കും ,വിശേഷിച്ചു കഴുതയേക്കും അടികൊണ്ടാൽ വേദന മുക്കിൽ മണിക്കൂർ നേരത്തേക്കേയുള്ളു .” അവൻ ഉരലും കഴുത്തിൽ കെട്ടി തൂക്കിയിട്ടുകൊണ്ടു പതുക്കെ നടന്നു നീങ്ങി .

 ആ സമയത്തു കുറുക്കൻ ദൂരെ നിന്ന് മെല്ലെ മെല്ലെ വന്നു പുഞ്ചിരികൊണ്ട് ; ” നന്നായി അമ്മാമാ ,പാട്ട് ഒന്നാംതരമായി .ഞാൻ തടുത്തിട്ടും അങ്ങ് പാടുകയാണല്ലോ ഉണ്ടായത് . !  അങ്ങയുടെ കഴുത്തിൽ കെട്ടിയിട്ടിരിക്കുന്ന ഈ മാണി സാധരണ തരത്തിൽപ്പെട്ടതൊന്നുമല്ല .അങ്ങേയുടെ സംഗീതപാടവത്തിന് സമ്മാനമായിട്ടാണല്ലോ അങ്ങേക്കിതു കിട്ടിയത്  ! “

   ” അതുപോലെ സ്വർണനിധി കിട്ടിയവർ തുടർന്ന് ; “ഞാൻ തടുത്തിട്ടും താങ്കളും ഇങ്ങോട്ടു പോരുകയാണല്ലോ ഉണ്ടായത് .”

ചക്രം ചുമന്നു നിൽക്കുന്നവൻ അതുകേട്ടു പറഞ്ഞു ; ” ചങ്ങാതീ താങ്കൾ പറഞ്ഞത്ശരി തന്നെ .അല്ലെങ്കിൽ കേട്ടില്ലല്ലേ ?സ്വന്തമായ വിവേകമാണെങ്കിൽ ഇല്ല .ഹിതകാംഷികൾ പറഞ്ഞതൊട്ട് കേൾക്കുകയുമില്ല .അങ്ങനെയുള്ളവർ മന്ഥരകൻ എന്ന ചാലിയനെ പോലെ നശിച്ചു പോകും .

സ്വർണ്ണനിധി കിട്ടിയവൻ ചോദിച്ചു ; ” അതെന്തു കഥയാണ് ?

 അപ്പോൾ  ചക്രം ചുമന്നു നിൽക്കുന്നവൻ ഒരു കഥ പറഞ്ഞു .

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക