ലഘുപതനകനും ഹിരണ്യകനും

0
491
panchatantra

ഉദ്ദേശ്സിദ്ധിക്കു വഴിയൊന്നും കാണുന്നില്ലെങ്കിൽ തന്നെ ,പ്രതിഭയും ജഞാനവുമുള്ള വിവേകികൾ കാക്ക ,എലി ,മാൻ ആമ എന്നിവരെ പോലെ വേഗത്തിൽ വല്ല വിധേനയും കാര്യം നിറവേറ്റുന്നു.

ദക്ഷിണപഥത്തിൽ മാഹിളാരോപ്യം എന്നൊരു പട്ടണമുണ്ടായിരുന്നു .അവിടെ നിന്നും ഏറെ അകലത്തല്ലാതെ ഒരു ആൽമരം നിന്നിരുന്നു .തഴച്ചു വളർന്ന അതിൻറെ കൊമ്പുകളിൽ പലതരം പക്ഷികൾ ഇരുന്നു പഴങ്ങൾ ഭക്ഷിച്ചു .അതിലെ പൊത്തുകളിൽ ചെറിയ പുഴുക്കൾ വസിച്ചിരുന്നു .അതിൻറെ തണലത്തു ധാരാളം വഴിയാത്രക്കാർ വിശ്രമിച്ചു ..ആപ്തവാക്യം തന്നെ ഇങ്ങനെയാണല്ലോ ;തണലത്തു മൃഗങ്ങൾ ഉറങ്ങുന്നതും ,ഇലക്കൂട്ടങ്ങളുടെ ഇടയിൽ  പക്ഷികൾ വസിക്കുന്നതും ,പൊത്തുകളിൽ  പുഴുക്കളുള്ളതും ,കൊമ്പത്തു കുരങ്ങന്മാർ ഇരിക്കുന്നതും ,പൂക്കളിൽ നിന്നും വണ്ടുകൾ തേൻ കുടിക്കുന്നതുമായ വൃക്ഷമാണ് ധന്യം ;മറ്റു വൃക്ഷങ്ങൾ ഭൂമിക്കു ഭാരം തന്നെയാണ് .

ആ ആലിൻമേൽ ലഘുപതനകൻ എന്നൊരു കാക്ക വസിച്ചിരുന്നു .

ഒരു ദിവസം അവൻ ഇര തേടി പോകുമ്പോൾ ,കരുകറുത്തവനും പരന്ന കാലടികളുള്ളവനും മുടി മേൽപ്പോട്ടു കെട്ടി വച്ചവനും യമകിങ്കരനെ പോലെ ഒരാൾ കൈയ്യിലൊരു കെണി പിടിച്ചുനേരിട്ടു വരുന്നത് കണ്ടു

അയാളെ കണ്ട് കാക്ക ഭയത്തോടെ ആലോചിച്ചു ;”ഈ ദുഷ്ടൻ എന്റെ അശ്രസ്ഥാനമായ അലിൻറെ നേർക്കാണ് വരുന്നത് എന്നാണ് തോന്നുന്നത് .അവിടെ താമസിക്കുന്ന പക്ഷികൾക്ക് നാശം സംഭവിക്കുമോ ,ആവോ ?”

ഇതാലോചിച്ചു കാക്ക ആലിന്മേൽക്കു തന്നെ മടങ്ങി പക്ഷികളെ എല്ലാം വിളിച്ചു കൂട്ടി സംസാരിച്ചു ; “കൂട്ടരേ ദുഷ്ടനായ ഒരു വേടൻ വലയും അരിയും കയ്യിൽ പിടിച്ചു വരുന്നുണ്ട് ..അവനെ വിശ്വസിച്ചു  പോകരുത് .അവൻ അരി വിതറി മേലെ വല   വിരിക്കും. ആ അരിമണികളെ നിങ്ങൾ കാളകൂടവിഷം പോലെ വേണം കരുതാൻ .

കാക്ക ഇങ്ങനെ പ്രസംഗിച്ചു കൊണ്ടിയിരിക്കുമ്പോൾ ,വേടൻ  അൽ ചുവട്ടിൽ വന്നെത്തി .മുല്ലപൂപോലുള്ള അരിമണികൾ വിതറി ,മീതെ വല വിരിച്ചു ,ഏറെ ദൂരത്തല്ലാതെ ഒരിടത്തു ചെന്നു ,ശബ്ദമുണ്ടാക്കാതെ ഇരുന്നു

ലഘുപതനകൻ്റെ വാക്കുകളോർത്തു ആ അരിമണികൾ കൊത്തി  തിന്നാൻ പോകാതെ പക്ഷികളും നിശബ്ദമിരുന്നു .

ലഘുപതനകൻ്റെ വാക്കുകളോർത്തു ആ അരിമണികൾ കൊത്തി തിന്നാൻ പോകാതെ പക്ഷികളും നിശബ്ദം ഇരുന്നു

ആ സമയത്തു പ്രാവുകളുടെ രാജാവായ ചിത്രഗ്രീവൻ എന്ന ആയിരം പരിവാരങ്ങളും ഇര തേടി ചുറ്റി തിരിഞ്ഞു അവിടെയെത്തി .

അവർ അരിമണികൾ ദൂരത്തു നിന്ന് തന്നെ കണ്ടു .ലഘുപതനകൻ ആവുന്നത്ര തടഞ്ഞു പറഞ്ഞിട്ടും ,അതൊന്നും കൂട്ടാക്കാതെ അവർ പെരുങ്കാതി നിമിത്തം വലയിൽ ചെന്ന് വീണു .

 പെരുങ്കാതിയന്മാർക്ക് വെള്ളത്തിൻറെ നടുക്ക് വസിക്കുന്നവർക്കും അറിവില്ലാത്തവർക്കും അപ്രതീക്ഷമായി മരം സംഭവിക്കുമെന്ന് കേട്ടിട്ടുണ്ട് .അല്ലെങ്കിൽ വിധി വൈപരീതൃംകൊണ്ടയാണ് എങ്ങനെ സംഭവിക്കുന്നത് .അവരുടെ കുറ്റമല്ല മറ്റൊരാളുടെ ഭാര്യയെ അപഹരിച്ചാലുണ്ടാകുന്ന ദോഷഫലം രാവണൻ എന്ത് കൊണ്ട് മനസിലാക്കിയില്ല .?സ്വർണ്ണമാൻ ലോകത്ത്‌ അസഭ്യനാണെന്ന് ശ്രീരാമൻ എന്തുകൊണ്ട് മനസിലാക്കിയില്ല .?യാതൊരു ആലോചനയും കൂടാതെ ചൂത് കളിച്ചു ധർമ്മപുത്രർ എങ്ങനെ ആത്മനാശം വരുത്താനിടയായി .?ആപത്തടുത്ത സമയത്തു ബുദ്ധി ക്ഷയിക്കുമെന്നെ പറയാനുള്ളു .മഹാന്മാർക്കും കാലത്തിൻ്റെ  കയറിൽ  കുടുങ്ങിയാൽ ബുദ്ധി നേർവഴിക്കല്ല പോവുക .

ആ സമയത്തു, വേടൻ പ്രാവുകൾ വാലായി പെട്ടതറിഞ്ഞു അവരെ അടിച്ചു കൊല്ലാൻ വടിയും പൊക്കി പ്പിടിച്ചു പാഞ്ഞെത്തി .

ചിത്രഗ്രീവനാകട്ടെ ,താനും പരിവാരങ്ങളും വലയിൽ കുടുങ്ങിയതറിഞ്ഞു .വേടൻ പ്രാവുകളെ കൊല്ലാൻ വരുന്നത് കണ്ടപ്പോൾ അവൻ അവരെ സമാധാനിപ്പിച്ചു .: “പേടിക്കണ്ട ആപൽഘട്ടത്തിൽ ബുദ്ധി മങ്ങാതിരുന്നാൽ കരകയറാം .സംശയമില്ല നല്ലകാലത്തും ,ചീത്തകാലത്തും മഹാന്മാർ ഒരു പോലെയാണ് ;സൂര്യനുദിക്കുമ്പോഴും അസ്തമിക്കുമ്പോഴും  ചുവപ്പുനിറമാണല്ലോ ?അതുകൊണ്ട് നമ്മളെല്ലാവരും കൂടി പരിഭ്രമിക്കാതെ വലയും കൊണ്ട് എളുപ്പത്തിൽ പൊങ്ങി പറന്ന് വേടൻ കാണാത്ത സ്ഥലത്തു ചെന്നു വലയിൽ നിന്നു കാൽ വിടർത്തിയെടുക്കാം .നേരെ മറിച്ചു ഭയപ്പെട്ടു വ്യസനിച്ചിരിക്കുയാണെങ്കിൽ മരണം നിശ്ചയം .”

ഉടൻ തന്നെ പ്രാവുകൾ ചിത്രഗ്രീവൻറെ നിർദ്ദേശമനുസരിച്ചു വലയം കൊണ്ട് പൊങ്ങി പറന്നു .

വേടൻ അതുകണ്ടു മേൽപ്പോട്ടു നോക്കി കൊണ്ട് ഭൂമിയിൽ കൂടി അവരുടെ പിന്നാലെ ഓടി .അവൻ വിചാരിച്ചു .”എന്റെ വലയം കൊണ്ട് അതാ പക്ഷികൾ പറന്ന് പോകുന്നു .അവർ തമ്മിൽ ശണ്ഠ കൂടി താഴെ വീഴും ,തീർച്ച . ലഘുപതനകൻ്റെ വാക്കുകളോർത്തു ആ അരിമണികൾ കൊത്തി തിന്നാൻ പോകാതെ പക്ഷികളും നിശബ്ദം ഇരുന്നു

ആ സമയത്തു പ്രാവുകളുടെ രാജാവായ ചിത്രഗ്രീവൻ എന്ന ആയിരം പരിവാരങ്ങളും ഇര തേടി ചുറ്റി തിരിഞ്ഞു അവിടെയെത്തി .

അവർ അരിമണികൾ ദൂരത്തു നിന്ന് തന്നെ കണ്ടു .ലഘുപതനകൻ ആവുന്നത്ര തടഞ്ഞു പറഞ്ഞിട്ടും ,അതൊന്നും കൂട്ടാക്കാതെ അവർ പെരുങ്കാതി നിമിത്തം വലയിൽ ചെന്ന് വീണു .

 പെരുങ്കാതിയന്മാർക്ക് വെള്ളത്തിൻറെ നടുക്ക് വസിക്കുന്നവർക്കും അറിവില്ലാത്തവർക്കും അപ്രതീക്ഷമായി മരം സംഭവിക്കുമെന്ന് കേട്ടിട്ടുണ്ട് .അല്ലെങ്കിൽ വിധി വൈപരീതൃംകൊണ്ടയാണ് എങ്ങനെ സംഭവിക്കുന്നത് .അവരുടെ കുറ്റമല്ല മറ്റൊരാളുടെ ഭാര്യയെ അപഹരിച്ചാലുണ്ടാകുന്ന ദോഷഫലം രാവണൻ എന്ത് കൊണ്ട് മനസിലാക്കിയില്ല .?സ്വർണ്ണമാൻ ലോകത്ത്‌ അസഭ്യനാണെന്ന് ശ്രീരാമൻ എന്തുകൊണ്ട് മനസിലാക്കിയില്ല .?യാതൊരു ആലോചനയും കൂടാതെ ചൂത് കളിച്ചു ധർമ്മപുത്രർ എങ്ങനെ ആത്മനാശം വരുത്താനിടയായി .?ആപത്തടുത്ത സമയത്തു ബുദ്ധി ക്ഷയിക്കുമെന്നെ പറയാനുള്ളു .മഹാന്മാർക്കും കാലത്തിൻ്റെ  കയറിൽ  കുടുങ്ങിയാൽ ബുദ്ധി നേർവഴിക്കല്ല പോവുക .

ആ സമയത്തു, വേടൻ പ്രാവുകൾ വാലായി പെട്ടതറിഞ്ഞു അവരെ അടിച്ചു കൊല്ലാൻ വടിയും പൊക്കി പ്പിടിച്ചു പാഞ്ഞെത്തി .

ചിത്രഗ്രീവനാകട്ടെ ,താനും പരിവാരങ്ങളും വലയിൽ കുടുങ്ങിയതറിഞ്ഞു .വേടൻ പ്രാവുകളെ കൊല്ലാൻ വരുന്നത് കണ്ടപ്പോൾ അവൻ അവരെ സമാധാനിപ്പിച്ചു .: “പേടിക്കണ്ട ആപൽഘട്ടത്തിൽ ബുദ്ധി മങ്ങാതിരുന്നാൽ കരകയറാം .സംശയമില്ല നല്ലകാലത്തും ,ചീത്തകാലത്തും മഹാന്മാർ ഒരു പോലെയാണ് ;സൂര്യനുദിക്കുമ്പോഴും അസ്തമിക്കുമ്പോഴും  ചുവപ്പുനിറമാണല്ലോ ?അതുകൊണ്ട് നമ്മളെല്ലാവരും കൂടി പരിഭ്രമിക്കാതെ വലയും കൊണ്ട് എളുപ്പത്തിൽ പൊങ്ങി പറന്ന് വേടൻ കാണാത്ത സ്ഥലത്തു ചെന്നു വലയിൽ നിന്നു കാൽ വിടർത്തിയെടുക്കാം .നേരെ മറിച്ചു ഭയപ്പെട്ടു വ്യസനിച്ചിരിക്കുയാണെങ്കിൽ മരണം നിശ്ചയം .”

ഉടൻ തന്നെ പ്രാവുകൾ ചിത്രഗ്രീവൻറെ നിർദ്ദേശമനുസരിച്ചു വലയം കൊണ്ട് പൊങ്ങി പറന്നു .

വേടൻ അതുകണ്ടു മേൽപ്പോട്ടു നോക്കി കൊണ്ട് ഭൂമിയിൽ കൂടി അവരുടെ പിന്നാലെ ഓടി .അവൻ വിചാരിച്ചു .”എന്റെ വലയം കൊണ്ട് അതാ പക്ഷികൾ പറന്ന് പോകുന്നു .അവർ തമ്മിൽ ശണ്ഠ കൂടി താഴെ വീഴും ,തീർച്ച .

 ലഘുപതനാകട്ടെ ,ഇരതേടുന്നതു തല്ക്കാലം നിർത്തി വച്ചു .ഇനിയിപ്പോൾ എന്തു സംഭവിക്കുമെന്നറിയാനുള്ള കൗതുകത്തോടു കോടി അവരുട പിന്നാലെ ഓടി .

പ്രാവുകൾ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ വേടൻ നിരാശനായി ;”വിധിച്ചതേ വരൂ .എത്ര പ്രയത്നിച്ചാലും യോഗമില്ലാത്ത സംഭവിക്കുകയില്ല .കിട്ടാൻ വിധിച്ചിട്ടില്ലാത്തതാണെങ്കിൽ ഉള്ളംകൈയിലാണ് എങ്കിൽ പോലും പൊയ് പോവും .വിധി വിപരീതമാണെങ്കിൽ ,ഏതു തരത്തിലെങ്കിലും സ്വൽപ്പം ധനം  കൈവശം വന്നാൽ തന്നെയും ,കുബേരൻറെ ശംഖനിധിപോപോലെ ,അതു ഉള്ളതിൽ നിന്നു കൂടി കുറച്ചു എടുത്തു കൊണ്ട് പോവുകയാണ് ചെയ്യുക പക്ഷിമാംസത്തോടുള്ള കൊതികൊണ്ട് എന്റെ കുടുബം നടത്താനുള്ള ഉപായമായ വലയും കൂടി നഷ്ട്ടപ്പെടുകയാണ് ഉണ്ടായത് . 

ചിത്രഗ്രീവൻ വേടനെ കാണാതിരുന്നപ്പോൾ മറ്റു പ്രാവുകളോട് പറഞ്ഞു ;  “കൂട്ടരേ ദുഷ്ടനായ വേടൻ തിരിച്ചു പോയിക്കഴിഞ്ഞു .ഇനി എല്ലാവർക്കും സമാധാനമായിരിക്കാം .മഹിളാരോപ്യ നഗരത്തിൻറെ വടക്കുവശത്തു  എന്റെ സ്നേഹിതനായ ഹിരണ്യകൻ  എലി താമസിക്കുന്നുണ്ട് .അവൻ വലയുടെ കെട്ടുകൾ അറുത്തു തരും .മനുഷ്യർക്ക് ആപൽക്കാലത്തു മിത്രങ്ങൾ മാത്രമേ വാക്കുകൾ കൊണ്ടെങ്കിലും സഹായം ചെയ്യുകയുള്ളൂ .”

ചിത്രഗ്രീവൻ പറഞ്ഞത് കേട്ടു പ്രാവുകൾ മഹിളാരോപ്യ നഗരത്തിൽ ഹിരണ്യകൻറെ കോട്ടപോലുള്ള മാളത്തിലേക്ക് ചെന്നു .

ഹിരണ്യകൻ ആയിരം പ്രേവേശനിർഗമദ്വാരങ്ങളുള്ള മാളത്തിൽ യാതൊരു ഭയവും മില്ലാതെ സുഖമായി വസിക്കുകയാണ് .നീതിജ്ഞനായ എലി വരാനിരിക്കുന്ന ഭയത്തെ കണ്ടറിഞ്ഞു നൂറു വഴികളുള്ള മാളത്തിലാണ് വസിക്കുക എന്നത്‌ കേട്ടിട്ടില്ലേ ?വിഷമില്ലാത്ത പാമ്പും ,മദമില്ലാത്ത ആനയും പോലെയും കോട്ടയില്ലാത്ത രാജാവിനെ ആർക്കും കീഴടക്കാം .യുദ്ധത്തിൽ ആയിരം ആനകളും ലക്ഷം കുതിരകളുമുള്ള ഫലമുണ്ട് .ഉറപ്പുള്ള ഒരു കോട്ട ഉണ്ടെങ്കിൽ .

ചിത്രഗ്രീവൻ മാളത്തിൻറെ വാതിക്കൽ ചെന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു .” എടോ ചങ്ങാതി ,വേഗം വാ , ഹിരണ്യകാ എനിക്ക് വലിയആപത് പിണഞ്ഞിരിക്കുന്നു .”

അതുകേട്ടു ഹിരണ്യകെൻറെ  മാളത്തിൻ്റെ ഉള്ളിൽ തന്നെ ഇരുന്നു കൊണ്ട് ചോദിച്ചു ;”എടോ നീ ആരാണ് ?എന്ത് കാര്യത്തിനു വന്നു .?എന്ത് കാരണത്താൽ വന്നു ? എന്ത് ആപത്താണ് നിനക്ക് പിണഞ്ഞത് ?അത് പറയൂ .”

ചിത്രഗ്രീവൻ ഉത്തരം പറഞ്ഞു ; “എടോ ,ഞാൻ നിൻറെ സ്നേഹിതനും പ്രാവുകളുടെ  രാജാവായ ചിത്രഗ്രീവനാണ് .വേഗം വാ അത്യാവശ്യം ഉണ്ട് .”

അതുകേട്ടു ഹിരണ്യകൻ സന്തുഷ്ടനായി കോരിത്തരിച്ചു കൊണ്ട് വേഗം പുറത്തു വന്നു .സ്നേഹധനന്മാരും നേത്രാനന്ദകരന്മാരുമായ മിത്രങ്ങൾ മഹാന്മാരായ  ഗൃഹസ്ഥന്മാരുടെ ഭവനങ്ങളിൽ മാത്രമേ നിത്യവും വരികയുള്ളു .എന്നാണല്ലോ ആപ്തവാക്യം .സൂരോദയം ,വെറ്റിലമുറുക്ക് ,സൽക്കഥ,ഇഷ്ടയായ പത്നി ,നല്ല സുഹൃത്തു ഇവയെല്ലാം  നിത്യവും കണ്ടും കേട്ടും അനുഭവിച്ചും ഇരിക്കുന്നതാണങ്കിലും മടുപ്പു തോന്നുകയില്ല ..പതിവായി ഒരാളുടെ ഗൃഹത്തിൽ മിത്രം വന്നു കൊണ്ടേയിരിക്കുമ്പോൾ അയാൾക്കുണ്ടാകുന്ന മനസുഖത്തോടു തുല്യമായി ലോകത്തു മറ്റൊന്നും മില്ല .

ചിത്രഗ്രീവനും പരിവാരങ്ങളും വലയിൽ കുടുങ്ങിയിരിക്കുന്നതു കണ്ട് ഹിരണ്യകൻ  വിഷാദപൂർവം ചോദിച്ചു ; “അയ്യയ്യോ !ഇതെന്തു?”

ഹിരണ്യകൻ  പരിഭവിച്ചു ; “എടോ അറിഞ്ഞിട്ടു ചോദിക്കുകയാണോ ? പൂർവ്വജൻമ്മത്തിൽ ചെയ്തു വച്ച ശുഭാ  ശുഭാ കർമ്മങ്ങളുടെ ഫലം അനുസരിച്ചു ,എന്ത് കാരണത്താൽ ,ആർ നിമിത്തം ,എപ്പോൾ,എങ്ങനെ ,എവിടെവച്ചു ,എന്ത് അനുഭവിക്കാൻ യോഗമുണ്ടോ ,അത് അക്കാരണത്താൽ ,ആ ആൾനിമിത്തം ,അപ്പോൾ ,അങ്ങനെ ,അവിടെ വച്ചു അനുഭവിക്കുന്നു .എനിക്ക് ഈ   ബന്ധനം തീറ്റക്കൊതി നിമിത്തമാണ് വന്നു ചേർന്നത് .നെ വേഗം കയർ മുറിച്ചു താ .”

അതുക്കേട്ടു   ഹിരണ്യകൻ  വിസ്മയിച്ചു ; “പക്ഷി നൂറ്റിയമ്പത് യോജന ദൂരത്തു വച്ച് തന്നെ ഭക്ഷണപധാർത്ഥം കാണുന്നു .എന്നാൽ വിധി വശാൽ അതിനടുത്തുള്ള കെണി കാണുന്നുമില്ല .!സൂര്യനും ചന്ദ്രനും ഗ്രഹണമുണ്ട് ;ആനയും പാമ്പും പക്ഷിയും ബന്ധനത്തിലകപ്പെടുന്നു ;ബുദ്ധിമാന്മാർക്കും ദരിദ്രനുമാണ് അനുഭവം ;ഇതെല്ലാം കണ്ട് വിധിയുടെ ബലം എനിക്ക് ബോധ്യം വന്നിരിക്കുന്നു .ആകാശത്തിലാണ് സഞ്ചാരമെങ്കിലും ,പക്ഷികൾക്ക് ആപത്തു പിണയുന്നു ;വളരെ ആഴമുള്ള സമുദ്രത്തിലാണ് താമസമെങ്കിലും മൽസ്യങ്ങളെ സമർത്ഥന്മാരായ മുക്കുവന്മാർ പിടിക്കുന്നു .;ഈ ലോകത്തിൽ ദുഷ്‌കൃതത്തിനും,സുകൃതത്തിനും അനുസരിച്ചു ഫലം കിട്ടാറുണ്ടോ ?ഉന്നതസ്ഥാനം ലഭിച്ചിട്ടുവള്ള മെച്ചവുമുണ്ടോ ? കാലം ദൂരത്തിരുന്നു കൊണ്ടയാലും എല്ലാവരെയും കൈനീട്ടി പിടി കൂടുന്നു .”

ങ്ങനെ പറഞ്ഞു കൊണ്ടു അവൻ ചിത്രഗ്രീവൻറെ കാലിലെ

ഇങ്ങനെ പറഞ്ഞു കൊണ്ടു അവൻ ചിത്രഗ്രീവൻറെ കാലിലെ കെട്ടറുക്കാൻ ഭാവിച്ചു

അപ്പോൾ ചിത്രഗ്രീവൻ തട ഞ്ഞു : “വരട്ടെ ,നിൽക്കു ആദ്യം എൻ്റെ അനുചരന്മാരുടെ കേട്ടറുക്കു .എന്നിട്ടാവാം എൻേത് .”

അത്  ഹിരണ്യകന് രസിച്ചില്ല ;”നീ പറഞ്ഞത് ശരിയല്ല.യജമാനന് ശേഷമേ ഉള്ളു ഭൃതൃനമാർ.”

ചിത്രഗ്രീവൻ മറുപടി പറഞ്ഞു ;”സുഹൃത്തേ അങ്ങനെ പറയരുത് .ഇവർ എന്നെ ആശ്രയിച്ചു കഴിയുന്നവരാണ് .സ്വന്തം കുടുംബങ്ങളെ ഒക്കെ ഉപേക്ഷിച്ചു എന്റെ കൂടെ വന്നിയിരിക്കുന്നു .അവനെ എങ്ങനെ മാനിക്കാതിരിക്കും ?ഭൃതൃരെ എപ്പോഴും വേണ്ടതുപോലെ മാനിക്കുന്ന രാജാവ് നിർദ്ധനായി തീർന്നാലും ഭൃതൃർ  ഉപേക്ഷിക്കുകയില്ല .സംബഹത്തിന്റെ മൂലകാരണം വിശ്വാസമാണ് .ആന തൻറെ സംഘത്തിൻറെ മുഴുവൻ തലവനാണ് ;സിംഹം സ്വന്തം മൃഗാധിപനാണെന്നും  പറയാറുണ്ടങ്കിലും പരിവാരഭാവേന  മൃഗങ്ങൾ ചുറ്റും കൂടാറില്ലല്ലോ .വലയുടെ കയർ മുറിക്കുമ്പോൾ നിന്റെ പല്ലു പൊട്ടുകയോ ,അല്ലെങ്കിൽ വലയും കൊണ്ട് രക്ഷപ്പെടും മുമ്പ്  ദുഷ്ടനായ വേടൻ വരികയോ ചെയ്തിരുന്നെങ്കിൽ ,തീർച്ചയായും ഞാൻ നരകത്തിൽ വീഴുമായിരുന്നു .നല്ല ഭൃതൃർക്കു ദുഃഖത്തിനിട വരുത്തുന്ന യജമാനൻ നരകത്തിൽ പോകുമെന്ന് കേട്ടിട്ടില്ലേ.”

ഇതൊക്കെ കേട്ടു ഹിരണ്യകൻ സന്തോഷപൂർവ്വം പറഞ്ഞു : “എടോ ,രാജധർമ്മം എന്താണെന്ന് എനിക്ക് അറിയുകയില്ല .ഞാൻ നിന്നെ പരീക്ഷിച്ചതായിരുന്നു .ഇനി ഞാൻ എല്ലവരുടെയും കയർ മുറിക്കാം .വളരെ പ്രാവുകളാൽ ചുറ്റപ്പെട്ടു നീ സുഖമായിരിക്കുക .ഭൃതൃതിൽ കാരുണ്യവും സമഭാവനയുമുള്ള രാജാവ് ത്രൈലോക്യം ഭരിക്കാനിടയാവും .”

ഇങ്ങനെ പറഞ്ഞു കയർ മുറിച്ചു ചിത്രഗ്രീവനോടായി ഹിരണ്യകൻ തുടർന്നു ; “സ്നേഹിതാ എപ്പോൾ പോകാം .ഇനിയും എന്തെങ്കിലും ആപത്തു വന്നാൽ ഇങ്ങോട്ടു വന്നു കൊൾക .”

അവരെ പറഞ്ഞയച്ച ശേഷം അവൻ കോട്ടയിൽ പ്രവേശിച്ചു .സപരിവാരനായ ചിത്രഗ്രീവനും സ്വഗൃഹത്തിലേക്കു പോയി .

നല്ല സ്നേഹിതന്മാരുള്ളവൻ ദുസാധ്യങ്ങളായ കാര്യങ്ങൾ പോലും നേടുന്നു .അതുകൊണ്ട് സമാനശീലരായ സ്നേഹിതന്മാരെ സമ്പാദിക്കുകയാണ് വേണ്ടത് .

ലഘുപതനകൻ സംഭവിച്ചതെല്ലാം കണ്ടു സാൽഭുതം ആലോചിച്ചു :  “ഓ !ഈ  ഹിരണ്യകൻ്റെ ബുദ്ധിയും ശക്തിയും ,കോട്ടയുടെ ഉറപ്പും എല്ലാം ആശ്ച്ചര്യകം  തന്നെ .പക്ഷികൾക്ക് ബന്ധനത്തിൽ നിന്നും വിടുതൽ കിട്ടാനുള്ള വഴി ഏതു മാത്രമാണ് .ഞാനാകെട്ട ,സ്ഥിരതയില്ലാത്തവനാണ് .ആരെയുമില്ല  വിശ്വാസം .ഇവനെ ഞാൻ ചങ്ങാതിയായി സ്വീകരിച്ചാലോ ?ബുദ്ധിശാലികൾ എല്ലാം തികഞ്ഞിട്ടുണ്ടങ്കിലും ,സുഹൃത്തുക്കളെ നേടും .നദികളുടെ പതിയായ സമുദ്രം സ്വതേ പൂർണനാണെങ്കിലും ,ചന്ദ്രോദയത്തിൻറെ സഹായം ആവശ്യപ്പെടാറുണ്ട് .”

ഇങ്ഗനെയൊകെക്കെ ആലോചിച്ചു കാക്ക മരത്തിൻറെ മുകളിൽ നിന്നിറങ്ങി ,മാളത്തിൻറെ വാതിക്കൽ ചെന്ന് ചത്രഗ്രീവനെ പോലെ മന്ദസ്വരത്തിൽ  ഹിരണ്യകനെ വിളിച്ചു : “വരൂ വരൂ  ,എടോ ഹിരണ്യക  വരൂ “

അതുകേട്ടു ഹിരണ്യകൻ ആലോചിച്ചു : “വീണ്ടും ഏതോ ഒരു പ്രാവ് കെട്ടപ്പെട്ടു വന്നു  എന്നെ വിളിക്കുന്നു .”എന്നിട്ടു ചോദിച്ചു : “എടോ നീ ആരാണ് ?”

കാക്ക മറുപടി പറഞ്ഞു : ” ഞാൻ ലഘുപതനകൻ എന്ന കാക്കയാണ് .”

അതുകേട്ട് അകത്തു മറഞ്ഞിരുന്നു കൊണ്ടു തന്നെ ഹിരണ്യകൻ ശകാരിച്ചു :”എടോഎന്റെ പടിക്കൽ നിന്നും വേഗം പോ .”

കാക്കയ്ക്ക് ആ വാക്കുകൾ കേട്ട് സങ്കടം വന്നു : “ഞാൻ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് വന്നിട്ടുള്ളത് .നിനക്കെന്നെ ഒന്ന് കാണുകയെങ്കിലും ചെയ്തു കൂടെ ?”

ഹിരണ്യകൻ തട്ടി കയറി : “നിന്നോടുള്ള  സമ്പർക്കം കൊണ്ട് എനിക്ക് യാതൊരു പ്രയോജനവുമില്ല .”

കാക്ക സവിനയം പറഞ്ഞു : “എടോ ചിത്രഗ്രീവൻ നിൻറെ അടുത്തു വന്നു വലകയർ മുറിച്ചു പോന്നതും മറ്റും ഞാൻ കണ്ടു .എനിക്ക് വളരെ സന്തോഷം തോന്നി .അതുപോലെ ഞാനും വല്ല ബന്ധനത്തിലും പെട്ട് പോയാൽ  നിൻറെ അടുത്ത് വന്നു മോചനം നേടാമല്ലോ .അതിനാൽ ഞാനും നീയുമായി സുഹൃൽബന്ധം സ്ഥാപിക്കണമെന്നുണ്ടെനിക്ക് .

ഹിരണ്യകൻ എതിർത്തു ; “എടോ അത് ശരിയാവുകയില്ല ,നീ തിന്നുന്നവനാണ് ;ഞാൻ തിന്നപ്പെടുന്നവനും ,അങ്ങനെയിരിക്കെ ,ജന്മനാ വിരോധികളയായ നാം തമ്മിൽ എങ്ങനെ സ്നേഹബദ്ധമുണ്ടാവും ? അതിനാൽ പോ .സമമായ കുലത്തിൽ ജനിച്ചവരും സമമായായ ധനസ്ഥിതി ഉള്ളവരുമായി മാത്രമേ മൈത്രിയും വിവാഹവും ആകാവൂ .തന്നെക്കാൾ താണവനോടോ ,ഉയർന്നവനോടോ സ്നേഹബദ്ധം സ്ഥാപിക്കുന്നവനെ ജനങ്ങൾ പരിഹസിക്കും .അതിനാൽ പോ .”

കാക്ക വീണ്ടും കെഞ്ചി : “എടോ ,ഹിരണ്യക ,ഞാനിതാ നിൻറെ കോട്ടവാതിലിൽ ഇരിക്കുകയാണ് .നീ എൻ്റെ  മിത്ര മായിരിക്കാൻ  കൂട്ടാക്കുകയില്ലെങ്കിൽ ഞാൻ ഇവിടെ നിൻറെ മുമ്പിൽ കിടന്നു തന്നെ ചത്തു കളയും .”

ഹിരണ്യകൻ അൽപ്പമൊന്നയഞ്ഞു.;  “എടോ ,ഞാൻ ജന്മ ശത്രുവായ നിൻറെ മിത്രമായിരിക്കുന്ന തെങ്ങനെ ?ശത്രുവായി ഒരു കാരണവശാലും  സന്ധി ചെയ്യരുത് .തിളച്ച വെള്ളമാണെങ്കിലും അടുപ്പിലൊഴിച്ചാൽ തീ കെടുമല്ലോ .”

കാക്ക ചോദിച്ചു ,” എഡോ നാം തമ്മിൽ കണ്ടിട്ട് പോലുമില്ലല്ലോ പിന്നെ എന്ത് ശത്രുതയാണ്? ഉചിതമല്ലാത്തത് പറയരുത് .”

ഹിരണ്യകൻ മറുപടി പറഞ്ഞു .: “ശത്രുത രണ്ടു തരത്തിലുണ്ട് ; സ്വതേ  ഉള്ളതും വല്ല കാരണവശാലുള്ളതും നീ സ്വതേ തന്നെ എൻ്റെ ശത്രുവാണ് .വല്ല കാരണവശാലും ഉണ്ടായ ശത്രുതയാണെങ്കിൽ ,ഗുണം പ്രവർത്തിക്കുകയും മറ്റും ചെയ്താൽ അതില്ലാതെയാവും സ്വതേയുള്ള ശത്രുത പ്രാണദാനത്തോട്  കൂടി മാത്രമേ ഇല്ലാതാവുകയുള്ളു .”

കാക്ക കൗതകത്തോടെ അപേക്ഷിച്ചു : “എഡോ രണ്ടു തരം ശത്രുതയുണ്ടെന്ന്  നീ പറഞ്ഞുവല്ലോ .എനിക്ക് അവയുടെ ലക്ഷണങ്ങൾ കേൾക്കണമെന്നുണ്ട് .പറയൂ .”

ഹിരണ്യകൻ പറഞ്ഞു : “എടോ കാരണത്തോടു കൂടിയ ശത്രുത യഥായോഗ്യം ഉപകാരം ചെയ്താൽ ഇല്ലാതെയായി പോവും .സ്വാഭാവികമായ ശത്രുത എങ്ങനെയാലും ഇല്ലാതെയാവുകയില്ല കീരിയും പാമ്പും സസ്യഭുക്കായ മൃഗവും ;നഖങ്ങൾ ആയുധമായി ഉപയോഗിക്കുന്ന മാംസ ഭുക്കായ മൃഗവും വെള്ളവും തീയും ;ദേവനും അസുരനും;പട്ടിയും പൂച്ചയും ;പണക്കാരനും ദരിദ്രനും ;സപത്നിമാർ ;വേടനും മാനും ,വേദജ്ഞനും കർമ്മം ചെയ്യാതെ നടക്കുന്നവനും ,പണ്ഡിതനും മൂഢനും ,പതിവൃതയും കുലടയും ,സജ്‌ജനവും  ദുർജനവും -ഇവരെല്ലാം സ്വതെ ശത്രുക്കളാണ് .ഇവരൊക്കെ തമ്മിൽ തമ്മിൽ കൊല്ലുന്നുണ്ടനല്ല പറയുന്നത് .ആത്മാവിന് ദുഃഖം മുണ്ടാക്കുന്നുവെന്നാണ് .”

കാക്ക അതിനുത്തരം പറഞ്ഞു : “കാരണമുണ്ടായിട്ടാണല്ലോ മൈത്രിയുണ്ടാകുന്നത് ;കാരണമുണ്ടായിട്ടു തന്നെയാണ് ശത്രുതയും .അതുകൊണ്ടു ബുദ്ധിശാലികൾ മൈത്രിയാണ് പുലർത്തേണ്ടത് ,ശത്രുതയല്ല .നീ എന്നോട് ചേർന്ന് മിത്ര ഭാവേന വർത്തിക്കുക .”

ഹിരണ്യകൻ അതു സമ്മതിക്കുകയില്ല ; “എടോ നീതിസാരം കേൾക്കുക .ശത്രുവിനോട് സ്നേഹബന്ധം സ്ഥാപിക്കുന്നവൻ നശിച്ചു പോകുമെന്ന് കേട്ടിട്ടില്ലേ .?വ്യാകരണ കർത്താവായ പണിനിയുടെ വിലപ്പെട്ട ജീവൻ ഒരു സിഹം അപഹരിച്ചു ;മീമാംസകനായ ജൈമിനിമഹർഷിയെ ഒരാന കൊന്നു കളഞ്ഞു ;ഛന്ദോജ്ഞാനിയായിരുന്ന പിംഗളകനെ കടൽ കരയിൽ വച്ചു ഒരു മുതല നിഗ്രഹിച്ചു .;അറിവില്ലാത്ത ഭയങ്കരന്മാർക്കും മഹത്വും കൊണ്ട് എന്തു കാര്യം ?”

കാക്ക വീണ്ടും പറഞ്ഞു ; “അതൊക്കെ ശരി .എന്നാൽ മറ്റൊന്ന് കേൾക്ക് .സാധാരണ ലോകർക്ക്  അനോന്യമുള്ള ഉപകാരം കൊണ്ടും ,പക്ഷി മൃഗങ്ങൾക്കു എന്തെങ്കിലും കാരണവശാലും ,മൂഡർക്ക് ഭയം കൊണ്ടും ദൂരകൊണ്ടുമാണ് മൈത്രി ഉളവാകുന്നത് ;സജനങ്ങൾക്കാകെട്ടെ ,ദർശനംകൊണ്ടു തന്നെ ഉണ്ടാകുന്ന ദുർജനങ്ങളുടെ സ്നേഹം മൺകുടം പോലെയാണ് ;വളരെ വേഗം തകർന്നു പോകുന്നു ;കൂടി ചേർക്കാൻ സാധിക്കുകയുമില്ല .സജ്‌ജനകളുടെ മൈത്രി പൊൻകുടം പോലെ യാണ്  ;അത്ര വേഗം തകർക്കാനാവുകയില്ല ;എളുപ്പത്തിൽ കൂട്ടി വിളക്കി ശരിയാക്കുകയും ചെയ്യാം ,സജ്‌ജനങ്ങളുടെ സ്‌നേഹം കരിമ്പിൻറെ സത്തുപോലെയാണ് ,അറ്റത്തു നിന്ന് തുടങ്ങി ,ഓരോ കമ്പു കഴിയുംതോറും മധുരം കൂടിക്കൂടി വരുന്നു .ദുർജനങ്ങളുടേതു നേരെ വിപരീതമാണ് .തുടക്കത്തിൽവലുതായും ക്രെമേണ കുറഞ്ഞു കുറഞ്ഞുമിരിക്കുന്ന ദുർജനങ്ങളുടെ മൈത്രി പ്രഭാതത്തിലെ നിഴൽ പോലെയാണ് ;സജ്‌ജനങ്ങളുടെ സ്നേഹമാകട്ടെ ,വൈകുംനേരത്ത നിഴൽ പോലെ തുടക്കത്തിൽ അധികമില്ലാതെയും ക്രമേണ വർധിച്ചുമിരിക്കും,ഹിരണ്യക ,ഞാൻ നല്ലവനാണ് .സത്യം ചെയ്തു നിൻറെ ഭയം ഇല്ലാതെയാക്കി കളയാം .”

എലി പറഞ്ഞു ; “എനിക്ക് നിൻറെ സത്യത്തിലൊന്നും വിശ്വാസമില്ല .കേട്ടിട്ടുണ്ടോ ?സത്യം ചെയ്തു യോജിപ്പായാൽ തന്നെയും ,ശത്രുക്കളെ വിശ്വസിക്കരുത് .ഇന്ദ്രൻ ശപഥം ചെയ്ത ശേഷമാണ് വൃതാസുരനെ കൊന്നത് . വിശ്വസിപ്പിച്ചാലല്ലാതെ ദേവന്മാർക്ക് പോലും ശത്രുക്കളെ കയ്യിൽ കിട്ടുകയില്ല .ദിതി  വിശ്വസിക്കുക കാരണമല്ല ദേവേന്ദ്രൻ അവളുടെ ഗർഭം പിളർന്നു കളഞ്ഞത് .?അതിസൂക്ഷ്മമായ ദ്വാരത്തിൽ കൂടിയായലും ശത്രു അകത്തു കടന്നാൽ നാശമാണ് ഫലം .തോണിയിൽ വെള്ളം കടന്നാൽ എന്നപോലെ ,വിശ്വസ്തനല്ലാത്തവനെ  വിശ്വസിക്കരുത് . വിശ്വസിച്ചാൽ അതിൽ നിന്നു ഭയം  ഉളവാക്കും ആ ഭയം സകല വേരുകളെയും അറുത്തു കളയുന്നു .ആരെയും  വിശ്വസിക്കാത്ത ദുർബലനെ ശക്തന്മാർക്കു പോലും നശിപ്പിക്കാൻ കഴിയുകയില്ല .മറിച്ചു മറ്റുള്ളവരിൽ  വിശ്വാസം അർപ്പിച്ച  ബലവാനെ ദുർബലമാർ പോലും എളുപ്പത്തിൽ നശിപ്പിക്കുന്നു`ശത്രുവിനെ  വിശ്വസിച്ചു പണം കൊടുത്തേൽപ്പിക്കുന്നവൻ .സ്നേഹമില്ലാത്ത ഭാര്യയെ   വിശ്വസിക്കുന്നവൻ എന്നിവരുടെ ജീവിതം അവസാനിച്ചുവെന്നുറപ്പിക്കാം .   

ഇതൊക്കെ കേട്ട് ലഘുപതനകൻ ഉത്തരമൊന്നും തോന്നാതെ ,ആലോചിച്ചു കൊണ്ടിരുന്നു : “ഇവന് നീതി വിഷയത്തിലുള്ള അറിവ് അസാമാന്യം തന്നെ .ഇവനുമായി മൈത്രിയുണ്ടാകണമെന്ന് എനിക്ക് അധികമധികം തോന്നുണ്ട് .”അവൻ വീണ്ടും പറഞ്ഞു ;”ഹിരണ്യക ,സജ്ജനങ്ങൾ ഒപ്പം ഏഴടി നടക്കുകയോ ,ഏഴു വാക്കു സംസാരിക്കുകയോ,ചെയ്താൽ മിത്രങ്ങളായിതീർന്നു കഴിഞ്ഞുവെന്നാണ് പണ്ഡിതമതം ,അതിനാൽ നീ എൻ്റെ സ്നേഹിതനായിരിക്കുന്നു .ഞാൻ പറയുന്നത് കേൾക്കു .നീ എന്നെ വിശ്വസിക്കുന്നില്ലെങ്കിൽ വേണ്ട .നീ കോട്ടയുടെ ഉള്ളിൽ തന്നെ മതി .ഞാൻ പുറത്തു നിന്ന് കൊള്ളാം .എന്നിട്ടു നമുക്ക് ദിവസേന സംസാരിക്കാം .ഗുണദോഷവിചാരവും അഭിജ്ഞവചനങ്ങളും  സൽക്കഥകളും പറഞ്ഞു രസിക്കാം .”

അതുകേട്ടു ഹിരണ്യകൻ ആലോചിച്ചു : “ഈ ലഘുപതനകൻ സംസാരിക്കാൻ മിടുക്കനാണ് .സത്യം പറയുന്നവനാണെന്ന് തോന്നുന്നുണ്ട് .ഇവനുമായി മൈത്രി പുലർത്തുന്നത് തരക്കേടില്ലാത്ത കാര്യമാണ് .എന്നാൽ എൻ്റെ കോട്ടയിൽ കാലെടുത്തു കുത്താൻ സമ്മതിക്കരുതെന്നു മാത്രം .ആദ്യം ശത്രു ഭയപ്പെട്ടു ഭയപ്പെട്ടു പതുക്കെ പതുക്കെ മാത്രമേ അടി വയ്ക്കു.പിന്നെ ധൈരൃം വരും .സുന്ദരിയുടെ ശരീരത്തിൽ ജാരൻറെ കൈകളെന്ന പോലെ .”അവൻ പിന്നീട് കാക്കയോട് പറഞ്ഞു ; “സുഹൃത്തേ അങ്ങനെയാകട്ടെ .”

അന്നുമുതൽക്കേ അവർ രണ്ടു പേരും സദ്വചനങ്ങളും സത്കഥകളും പറഞ്ഞാനന്ദിച്ചു,അനോന്യം കഴിയുന്ന ഉപകാരങ്ങൾ ചെയ്തു കാലം കഴിച്ചു .ലഘുപതനകൻ  മാംസക്കഷ്ണങ്ങളും വിശുദ്ധമായ ബലിച്ചോറും പഴങ്ങളും ,പായസങ്ങളും മറ്റും സ്നേഹപൂർവ്വം ഹിരണ്യകനും കൊണ്ട് വന്നു കൊടുത്തു .ഹിരണ്യകൻ അരിയും മറ്റും പാലത്തരംഭക്ഷണ പദാർത്ഥങ്ങളും രാത്രിയിൽ പോയി കൊണ്ട് വന്ന്  ലഘുപതനകന് വേണ്ടി സൂക്ഷിച്ചു വച്ചു ,വരുമ്പോൾ കൊടുത്തു പോന്നു .

ഏതു രണ്ടുപ്പേർക്കും ഉചിതം തന്നെ .നൽകുക ,സ്വീകരിക്കുക ,തെന്റെ രഹസ്യങ്ങൾ എല്ലാം പറയുക ,മറ്റേ ആളുടെ രഹസ്യങ്ങൾ ചോദിച്ചു കേൾക്കുക .,സ്വന്തം ഗൃഹത്തിൽവിളിച്ചു വരുത്തി ഊട്ടുക .മറ്റേ ആളുടെ ഗൃഹത്തിൽ പോയി ഉണ്ണുക ഇങ്ങനെ ആറുവിധത്തിലാണ് സുഹൃത്തുക്കൾ പ്രീതി പ്രകടിപ്പിക്കുക .ഉപകാരം ചെയ്യാതിരുന്നാൽ ഒരു പ്രകാരത്തിലും സ്നേഹം ഉണ്ടാവുകയില്ല .വഴിപാട് നേർന്നലാണല്ലോ ദേവന്മാർ കൂടി അഭിഷ്ട ദാനം ചെയ്യുക .കൊടുക്കുന്നതനുസരിച്ചാണ് സ്നേഹം മുണ്ടാവുക ;പാലില്ലാതെയായാൽ പശുക്കിടാവ് തള്ളയെ വിട്ടു പോകും .ദാനത്തിൻറെ മഹിമ അത്ഭുതകരം  തന്നെ ;ശത്രുവും ഉടൻ മിത്രമായി ഭവിക്കും .വകതിരുവില്ലാത്ത മൃഗങ്ങൾക്കുപോലും ദാനം പുത്രനെക്കാൾ പ്രീയപ്പെട്ടതാണ് ; കിടവുള്ള എരുമ  തൻറെ പാൽ കിടാവിനു നൽകാതെ ,പിണ്ണാക്ക് നല്കുന്നവനാണ് കൊടുക്കുന്നത് .

എന്തിനേറെ പറയുന്നു ?കാക്കയും എലിയും ആത്മ സുഹൃത്തുക്കളായി തീർന്നു .ദിവസങ്ങൾ കഴിഞ്ഞപ്പോൾ ,എലി കോട്ടയുടെ പുറത്തു വന്നു കാക്കയുമായി നേരിട്ട് സംസാരിച്ചിരുന്നു തുടങ്ങി .

ഒരു ദിവസം കാക്ക കണ്ണീരോഴുക്കി കൊണ്ടു വന്നതൊണ്ടയിടർച്ചയോടെ പറഞ്ഞു ; “സുഹൃത്തേ,ഹിരണ്യക ,എനിക്ക് ഈ പ്രദേശത്തോടു മടുപ്പു വന്നിരിക്കുന്നു .ഞാൻ വേറെ എങ്ങോട്ടെങ്കിലും പോവുകയാണ് .”

ഹിരണ്യകൻ വിസ്മയിച്ചു : “സുഹൃത്തേ ,മടുപ്പു വരാൻ എന്തുണ്ടായി കാരണം .

കാക്ക മറുപടി പറഞ്ഞു ; “ചങ്ങാതീ കേൾക്കു ,ഈ നാട്ടിൽ മഴയില്ലായമകയാൽ ക്ഷാമം ബാധിച്ചിരിക്കുന്നു .വരുത്തി നിമിത്തം വിശന്നു പൊരിയുന്ന ആളുകൾ ബലിയിടുന്നില്ല .മാത്രമല്ല ,പട്ടിണികിടക്കുന്നവർ വീടുതോറും പക്ഷികളെ വല വച്ച് പിടിക്കാൻ  കയറും മുറുക്കി വച്ചിരിക്കുകയാണ് .ഞാൻ എൻ്റെ ആയുസിൻ്റെ വലിപ്പം കൊണ്ട് വലയിൽ ചെന്ന് പെടാതെ രക്ഷപ്പെട്ടു എന്നു മാത്രം .ഇതാണ്  മടുപ്പു വരൻ കാരണം .നാടുവിട്ടു പോകണമല്ലോ എന്ന് കരുതിയാണ് ഞാൻ കരയുന്നത് .”

ഹിരണ്യകൻ ചോദിച്ചു .: “നീ എങ്ങോട്ടാണ് പുറപ്പെട്ടിരിക്കുന്നത് ?”

കാക്ക ഉത്തരം പറഞ്ഞു ; “ദക്ഷിണാപഥത്തിൽ ഒരു കൊടും കാട്ടിൻ്റെ നടുവിൽ ഒരു വലിയൊരു കുളമുണ്ട് .അതിൽ എൻ്റെ ഉത്തമ സുഹൃത്തായ മന്ഥരകൻ എന്ന ആമ വസിക്കുന്നുണ്ട് .അവൻ എനിക്ക് മൽസ്യകഷ്ണങ്ങളും ,മാംസക്കഷ്ണങ്ങളും തരും അതൊക്കെ തിന്ന് അവൻറെ കൂടെ സദ്വവചനങ്ങളും ,സത്കഥകളും പറഞ്ഞാനന്ദിച്ചു സുഖമായി ജീവിതം കഴിക്കാം .പക്ഷികളെല്ലാം വലയിൽ പെട്ട് നശിക്കുന്നത് കണ്ടുകൊണ്ടു ഇവിടെ ഇരിക്കാൻ വയ്യ .ഒരു ദേശത്തു മഴയില്ലാതെയാവുകയും ,ധാന്യങ്ങളൊക്കെ നാഴിച്ചു പോവുകയും ചെയ്താൽ നാടിൻറെയും  കുലത്തിൻറെയും ക്ഷയം കണ്ടുകൊണ്ടേയിരിക്കാൻ ഇടവരാത്തവനാണ് ധന്യനെന്ന് കേട്ടിട്ടില്ലേ .?സമർത്ഥന്മാർക്ക് എന്ത് ചെയ്യാനാണ് വിഷമം ?ഉദ്യമശീലന്മാർക്ക് ദൂരം  അധികമാണെന്നുള്ള തോന്നലുണ്ടാകുമോ ?വിദ്യയുള്ളവർക്ക് ഏതാണ് വിദേശം ?പ്രീയ വാക്ക് പറയുന്നവന്  ശത്രു ഉണ്ടാകുമോ ?പാണ്ഡിതൃവും രാജത്വവും ഒരുപോലെയല്ല .രാജാവിനെ സ്വന്തം രാജ്യത്തു മാത്രമേ പൂജിക്കു .വിദ്വാൻ എല്ലാ നാട്ടിലും പൂജിക്കപ്പെടുന്നു .

അതകേട്ടു  ഹിരണ്യകൻ : “എന്നാൽ ഞാനും നിൻറെ കൂടെ വരികയാണ് .എനിക്കുമുണ്ട് കലശലായ വൃസനം”

കാക്ക അത്ഭുതപ്പെട്ടു : “എടോ നിനക്കെന്തു വൃസനമാണ് .പറയൂ .”

എലി മറുപടി പറഞ്ഞു :”  എടോ അത് പറയുകയായെങ്കിൽ ഒരു പാടുണ്ട് .പറയാൻ ,അവിടെ എത്തട്ടെ എല്ലാം വിശദമായി പറയാം .”

കാക്ക ചോദിച്ചു : “ആകാശത്തിൽ കൂടി പറന്നു പോകാനാണ് ഉദ്ദേശം .നീ എങ്ങനെയാണ് എന്നോടൊപ്പം വരിക ?”

എലി അപേക്ഷിച്ചു : “നീ എന്നെ പുറത്തു കയറ്റി കൊണ്ടു പോകണം .അല്ലാതെ എനിക്ക് മറ്റൊരു ഗതിയുമില്ല .”

അത് കേട്ടപ്പോൾ കാക്കയ്ക്ക് സന്തോഷം തോന്നി : “ഞാൻ ധന്യൻ തന്നെ .നിന്റെ കൂടെ അവിടെ കാലം കഴിക്കാമല്ലോ .എനിക്ക് ആകാശഗമനത്തിൻ്റെ എട്ടു ഗതിവിശേഷങ്ങൾ അറിയാം .അതുകൊണ്ടു എൻ്റെ പുറത്തു കയറി കൊൾക .ഞാൻ നിന്നെ സുഖമായി കുളത്തിൽ കൊണ്ടാക്കാം .”

എലിയ്ക്ക് ജിജ്‌ഞസയായി ; ” ആകാശഗമനത്തിൻറെ ഗതിവിശേഷങ്ങളുടെ പേരുകളെനിക്ക് കേൾക്കണമെന്നുണ്ട് .

കാക്ക പറഞ്ഞു കൊടുത്തു ; “നേരെയുള്ളതു സമ്പാതം ;പെട്ടന്നു ചാടി വരുന്നത് വിപ്രപാതം ;ഊക്കിലുള്ളത് മഹാപാതം;ചുവട്ടിലേക്കുള്ളത് നിപാതനം ;വളഞ്ഞതു വക്രം ;പുളഞ്ഞത് തിര്യക്ക് ;മേൽപ്പോട്ടുള്ളത് ഊർദ്ധം;വേഗമുള്ളത് ലഘുസംജഞ്ജകം-ഇവയാണ് എട്ടു ഗതിവേശഷങ്ങൾ .

ഹിരണ്യകൻ എല്ലാം കേട്ട് മനസിലാക്കി ഉടൻ തന്നെ ലഘുപതനകെൻറെ പുറത്തു കയറി .അവൻ പതുക്കെ പതുക്കെ ഹിരണ്യകനെയും ചുവന്നു കൊണ്ടു സമ്പാതം  എന്ന ആകാശഗമന രീതി അവലമ്പിച്ചു പറന്നു ആ കുളത്തിലെത്തി ചേർന്നു .

 എലിയെയും ചുവന്ന് ലഘുപതനകൻ വരുന്നത് ദൂരത്തു നിന്ന് തന്നെ കണ്ട് ദേശകാലജഞനായ മന്ഥരകൻ ഇതൊരു കാക്കയല്ലന്നറിഞ്ഞു വേഗം വെള്ളത്തിൽ മുങ്ങി കിടപ്പായി .

ലഘുപതനകൻ  കുളക്കരയിലുള്ള മരപ്പൊത്തിൽ ഹിരണ്യകനെ വിട്ടു കൊമ്പത്തിരുന്നു ഉറക്കെ വിളിച്ചു പറഞ്ഞു .”എടോ ,മന്ഥരക വാ,വാ ഞാൻ നിൻറെ ചങ്ങാതി ലഘുപതനകൻ എന്ന കാക്കയാണ് .വളരെ കാലമായി നിന്നെ കാണാൻ കൊതിച്ചുകൊണ്ടിയിരിക്കുകയാണ് ..എന്നിട്ടിപ്പോൾ ഇതാ വന്നിരിക്കുന്നു .നീ വേഗം വന്ന് എന്നെ ആലിംഗനം ചെയ്യൂ .കർപ്പൂരം ചേർത്ത ചദ്ദനം ,കുളിർത്തു മഞ്ഞുനീർ ഇവാ കൊണ്ട് എന്തു കാര്യം ?സ്നേഹിതനെ സ്പർശിക്കുമ്പോഴുള്ള ഉൽകുളിരിൻറെ പതിനാറിലൊരുഅംശംപോലും അവയ്ക്കു നൽകാൻ സാധ്യമല്ലലോ .ആപത്തുകളിൽ നിന്നു രക്ഷിക്കുന്നത് ദുഃഖങ്ങൾക്ക് ഔഷധമായി ഭവിക്കുന്നതുമായ  ഈ അമൃത് -“മിത്ര” മെന്ന രണ്ട് അക്ഷരം ആരായിരിക്കും സൃഷ്ടിച്ചത്?”

ഇതെല്ലാം കേട്ട് അതി സമർത്ഥനായ കാക്കയെ തിരിച്ചറിഞ്ഞു മന്ഥരകൻ വേഗം വെള്ളത്തിൽ നിന്നു കയറി സന്തോഷാബാഷ്പത്തോടു കൂടി കോരിത്തരിച്ചു കൊണ്ട് പറഞ്ഞു ; “വരൂ,വരൂ ചങ്ങാതീ ,എന്നെ ആലിംഗനം ചെയ്യൂ .കുറെകാലമായല്ലോ എന്നെ കണ്ടിട്ടു .അതുകൊണ്ടയാണ് ഞാൻ വെള്ളത്തിൽ മുങ്ങി കിടന്നത് .ഒരാളുടെ ,വീര്യം ,കുലം ,പ്രവർത്തി എന്നിവയെ കുറിച്ചു അറിവില്ലെങ്കിൽ അവനോട് സമ്പർക്കം ചെയ്യരുതെന്ന് ബൃഹസപതി പറഞ്ഞിട്ടുണ്ട് .”

ഉടൻ ലഘുപതനകൻ മരത്തിൽ നിന്നറങ്ങി മന്ഥരകനെ ആശ്ലേഷിച്ചു .

ശരീരത്തിന് വെടിപ്പും സുഖവുംമുണ്ടാവാൻ അമൃത് തന്നെ ഒഴുകി വന്നിട്ട് എന്ത് കാര്യം ?വളരെ കാലം കൂടി കാണുന്ന ചങ്ങാതിയുടെ അമൂല്യമായ അലിംഗനത്തോടുക്കുമോ അത് .?

അവർ രണ്ടു പേരും ആലിംഗനസുഖത്താൽ  കോരി തരിച്ചു കൊണ്ട് മരക്കൊമ്പത്തും  താഴത്തുമായിരുന്നു സ്വന്തം ചരിത്രങ്ങൾ അന്യോനം പറഞ്ഞു കേൾപ്പിച്ചു .

ആ  സമയത്തു ഹിരണ്യകൻ മന്ഥരകനെ നമസ്ക്കരിച്ചു ലഘുപതനകൻറെ  അടുത്ത് ചെന്നിരുന്നു .

അവനെ കണ്ട്  മന്ഥരകൻ ലഘുപതനകനോട് ചോദിച്ചു ; “എടോ  ഏതാണ് ഈ എലി ?  നിനക്ക് തിന്നാനുള്ളതാണെങ്കിലും ,നീ പുറത്തു ചുമന്നു കൊണ്ട് വന്നതാണല്ലോ കണ്ടത് .അതിനു തക്ക കരണമുണ്ടാവുമെന്ന് ഞാനാഗ്രഹിക്കുന്നു .

ലഘുപതനകൻ  മറുപടി പറഞ്ഞു .;”എടോ ഈ എലിയുടെ പേർ ഹിരണ്യകൻ എന്നാണ് .എൻ്റെ ചങ്ങാതിയാണ് .എൻ്റെ രണ്ടമത്തെ പ്രാണനെന്നു തന്നെ പറയാം .എന്തിനേറെ ?മഴത്തുള്ളികൾ ,ആകാശത്തിലെ നക്ഷത്രങ്ങൾ ,മണൽത്തരികൾ ,എന്നിവ പോലെ ഈ മഹാൻറെ ഗുണഗണങ്ങൾ  അളവറ്റവയാണ് .എന്നാൽ ഇദ്ദേഹം ആപത്തിൽ പെട്ടു അങ്ങയുടെ അടുത്ത് വന്നിരിക്കുകയാണ് .”

മന്ഥരകൻ ചോദിച്ചു : “എന്താണിദ്ദേഹത്തിൻറെ വ്യസനത്തിനു കാരണം ?”

കാക്ക പറഞ്ഞു .”ഞാൻ ചോദിക്കുകയുണ്ടായി .എന്നാൽ ഒരുപാടുയുണ്ടു  പറയാൻ ,ഇവിടെ വന്നു പറയാം എന്നാണ് പറഞ്ഞതു .എന്നോടു ഏതു വരെ പറഞ്ഞിട്ടില്ല .അതുകൊണ്ടു സുഹൃത്തേ ,ഹിരണ്യക ,എപ്പോൾ ഞങ്ങളോട് നിന്റെ വ്യസനത്തിൻറെ കാരണം പറയൂ .

അപ്പോൾ ഹിരണ്യകൻ ഒരു കഥ പറഞ്ഞു . 

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക