ലംബകർണ്ണൻറെ ഗതി

0
310
panchatantra

ഒരു കാട്ടിൽ കരാളകേസരൻ എന്നൊരു സിംഹം വസിച്ചിരുന്നു .ദൂസരകൻ എന്നൊരു കുറുക്കൻ സദാ അവനെ പരിചരിച്ചു പിന്നാലെ ഭൃതൃഭാവത്തിൽ നടന്നു പോന്നു .

ഒരിക്കൽ സിംഹം ഒരാനയുമായി യുദ്ധം ചെയ്യാനിടയായി .ദേഹത്തിൽ ശക്തിയേറിയ തല്ലുകൾ കിട്ടി ഒരടിപോലും അവന് അനങ്ങാൻ വയ്യാതെയായി .സിംഹത്തിനു ക്ഷീണം ബാധിച്ചപ്പോൾ ഇരയൊന്നും കിട്ടാഞ്ഞു ദൂസരകൻ വിശന്നുപൊരിഞ്ഞു തളർന്നു പോയി .അപ്പോൾ അവൻ പറഞ്ഞു ; ” പ്രഭോ ,എനിക്ക് വിശന്നിട്ടു വയ്യ .ഒരാടിനങ്ങാൻ  കഴിയുന്നില്ല .എങ്ങനെയാണെനി  അങ്ങയെ ശുശ്രുഷിക്കുക .എന്നാണ് എനിക്ക് വിചാരം .

സിംഹം അതുകേട്ടു ; ” എടാ പോയി വല്ല സാധുമൃഗത്തെയും കിട്ടുമോയെന്നു നോക്കു .ഈ നിലയിലാണെങ്കിലും ഞാൻ കൊന്നു തരാം .” എന്ന് പറഞ്ഞു .

അതനുസരിച്ചു .കുറുക്കൻ അന്നേഷിച്ചു നടന്ന് നടന്നു ,അടുത്തുള്ള ഗ്രാമത്തിലെത്തി ചേർന്നു അവിടെ ഒരു കുളക്കരയിൽ ,അല്പാല്പമായി വളർന്നു നിൽക്കുന്ന കറുകപ്പുല്ലും സ്വാദും നോക്കി കൊണ്ട് ലെംബകർണ്ണൻ എന്നൊരു കഴുത നിലക്കുന്നത് കണ്ടു .

കുറുക്കൻ കഴുതയുടെ അടുത്ത് ചെന്നു വന്ദിച്ചു . ” അമ്മാമാ ,നമസ്ക്കാരം ,കുറെകാലമായല്ലോ കണ്ടിട്ട് .അങ്ങ് വല്ലാതെ മെലിഞ്ഞിരിക്കുന്നല്ലോ .എന്ത് പറ്റി പറയു ? പറയു .”

 ” എൻറെ മരുമകനെ ,എന്ത് പറയട്ടെ ? ” കഴുത ആവലാതിപ്പെട്ടു ; ” എൻറെ യജമാനനായ വെളുത്തേടൻ യാതൊരു ദയയുമില്ലാതെ ചുമടെടുപ്പിച്ചു ,എന്നെ കഷ്ടപ്പെടുത്തുന്നു ..ഒരു പിടി പുല്ലുപോലും തിന്നാൻ തരുന്നില്ല .ഞാൻ മണ്ണും പൊടിയും കലർന്ന കറുകനാമ്പുകൾ മാത്രം തിന്നിട്ടാണ് കഴിഞ്ഞു കൂടുന്നത് .പിന്നെ എങ്ങനെ മെലിയാതിരിക്കും ?”

  കുറുക്കൻ അതുകേട്ടു ദയ ഭാവിച്ചു ; ” അമ്മാമാ അങ്ങനെയാണെങ്കിൽ എൻറെ കൂടെ വരൂ .അധികം ദൂരെയല്ലാതെ ,മരത്തകകൂമ്പുപോലുള്ള ധാരാളം പുല്ലു വളർന്നു നിൽക്കുന്ന അതിരമണിയമായ ഒരു പ്രദേശമുണ്ട് ..ഒരു പുഴയും അതിലെ ഒഴുകുന്നുണ്ട് .നമുക്കവിടെ പുരാണതിഹാസകഥകളും സച്ചരിത്രങ്ങളും പറഞ്ഞു രസിച്ചു സുഖമായി കഴിയാം .”

” മരുമകനെ നീ പറഞ്ഞത് നല്ല കാര്യം തന്നെ ” ലെംബകർണ്ണൻ പറഞ്ഞു ; ‘ എന്നാൽ നാട്ടുമൃഗങ്ങളായ ഞങ്ങളെ കണ്ടാൽ ഉടൻ കാട്ടുമൃഗങ്ങൾ കൊല്ലുമല്ലോ .അതിരമണിയമായ ആ പ്രദേശംകൊണ്ടു എനിക്കെന്തു കാര്യം ?”

കുറുക്കൻ പരിഭവം നടിച്ചു ;  ‘അമ്മാമാ ,ഇങ്ങനെയൊന്നും പറയരുത് .ആ പ്രദേശം എൻറെ കൈക്കൂട്ടിൽ വച്ചു സംരക്ഷിച്ചു പോരുന്ന ഒന്നാണ് ,അവിടെ മറ്റൊരാൾ കടക്കുകയില്ല , അങ്ങയെ പോലെത്തന്നെ ഭാഗ്യദോഷത്താൽ ,വെളുത്തേടൻമാരുടെ പിടിയിൽപ്പെട്ടു കഷ്ടപ്പെട്ട് നാടുവിടേണ്ടി വന്ന മൂന്നു കഴുതപെൺകൊടികൾ കൂടി അവിടെയുണ്ട് ..അവർ കൊഴുത്തു തടിച്ചു നന്നായി താരുണ്യം പ്രാവിച്ചു കഴിഞ്ഞു .അവർ ഇന്ന് എന്നെ വിളിച്ചു പറയുകയുണ്ടായി ;  ‘ അങ്ങ് യഥാർത്ഥത്തിൽ ഞങ്ങളുടെ അമ്മാമനാണെങ്കിൽ ഏതെങ്കിലും ഒരു ഗ്രാമത്തിൽ ചെന്ന് ഞങ്ങൾക്ക് യോഗ്യനായ ഒരു ഭർത്താവിനെ കൊണ്ട് വന്നു തരിക .’  അതിനു വേണ്ടിയാണ് ഞാൻ അങ്ങയെ അങ്ങോട്ട് കൂട്ടി കൊണ്ട് പോകുന്നത് .”

കുറുക്കൻറെ വാക്കുകൾ കേട്ട് കഴുത കാമമുക്തനായി ; ” സുഹൃത്തേ ,എൻറെ മുമ്പിൽ നടന്നു വഴി കാണിക്കു .ഞാൻ വരാം .സുന്ദരിയായ സ്ത്രീയിൽ തന്നെയാണ് അമൃതും വിഷവും സ്ഥിതി ചെയ്യുന്നത് അവളുടെ സംഗം നാം ജീവിക്കുന്നു ; അവളോട് വേർപിരിഞ്ഞാൽ മരിക്കുകയും ചെയ്യുന്നു .സ്പർശിക്കുകയോ കാണുകയോ ഒന്നും ചെയ്യരുതേ ,പേര് കേൾക്കുക മാത്രം ചെയ്താൽ ,കാമം വർധിക്കുന്നു .അങ്ങനെയുള്ള സുകുമാരിമാരെ ദര്ശിക്കുമ്പോൾ കൗതുകം കൊണ്ട് അലിയാതിരുന്നാൽ അതൊരുഅശ്ചര്യം തന്നെ  ! ‘

ഇങ്ങനെയൊക്കെ ഓരോന്ന് പറഞ്ഞു അവൻ കുറുക്കൻറെ കൂടെ നടന്നു സിംഹത്തിൻറെ അടുത്തെത്തി .

സിംഹം വേദന സഹിക്കാതിരിക്കുകയായിരുന്നു .കഴുതയെ കണ്ടു എഴുന്നേറ്റു .അപ്പോൾ കഴുത കലശലായി പേടിച്ചു ഓടാൻ ഭാവിച്ചു .അവൻ ഓടുന്ന സമയത്തു സിംഹം കൈത്തലം കൊണ്ട് ഒരടി കൊടുത്തു എന്നാൽ അത് ഭാഗ്യമില്ലാത്തവൻറെ ഉദ്യമം പോലെ വൃർത്ഥമായിത്തീർന്നു .കഴുത രക്ഷപ്പെട്ടു പോയി .

അതുകണ്ടു കുറുക്കൻ ശുണ്ഠിയെടുത്തു ; ” ഇതെന്തൊരു തല്ലാണ് . ! വെറുമൊരു കഴുതപോലും അങ്ങയുടെ കയ്യിൽ നിന്നും നിഷ്പ്രയാസം ചാടി പോകുന്നു .പിന്നെ അങ്ങ് ആനയുമായി എങ്ങനെ പടവെട്ടും ?  അങ്ങയുടെ ബലം ഇപ്പോൾ മനസിലായി ! “

സിംഹം പരുങ്ങലോടെ ഒരിളിഭ്യച്ചിരി ചിരിച്ചു ; ” എടോ ഞാനെന്തു ചെയ്ടട്ടെ ?ഞാൻ ഇരയുടെ മേൽ ചാടി വീഴാൻ തയ്യാറെടുത്തിരിക്കുകയായിരുന്നില്ല .അതല്ലെങ്കിൽ ആനപോലും എൻറെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു പോവുകയില്ല .”

‘ ഞാൻ ഒന്ന് കൂടി അവനെ അങ്ങയുടെ അടുത്തേക്ക് കൊണ്ട് വരാം .”  കുറുക്കൻ പറഞ്ഞു ; ” അങ്ങ് ചാടി വീഴാൻ തയ്യാറെടുത്തിരിക്കണം .”

സിംഹം സംശയം ചോദിച്ചു ; ” അവൻ എന്നെ നേരിട്ട് കണ്ടു പോയതല്ലേ ? ഇനി വീണ്ടും വരുമോ ? അതുകൊണ്ടു മറ്റു വല്ല ജീവിയെയും അന്നേഷിച്ചു കണ്ടെത്തുന്നതാണ് നല്ലത് .”

” അങ്ങ് അതിനെ കുറിച്ചൊന്നും ആലോചിച്ചു വേവലാതി പെടേണ്ട കാര്യമില്ല .” കുറുക്കൻ വീമ്പിളക്കി ; “അതൊക്കെ ഞാൻ നോക്കി കൊള്ളാം .അങ്ങ് തയ്യാറെടുത്തിരുന്നാൽ മാത്രം മതി .”

ഇതും പറഞ്ഞു കുറുക്കൻ കഴുത പോയ വഴിക്കുപോയി .അപ്പോൾ കഴുത പഴയ സ്ഥാനത്തു തന്നെ നിൽക്കുന്നത് കണ്ടു .

കുറുക്കനെ കണ്ടപ്പോൾ അവൻ പറഞ്ഞു ; ” മരുമകനെ , നീ എന്നെ നല്ല സ്ഥലത്തേക്ക് തന്നയാണ് കൊണ്ട് പോയത് ! ഭീഷണവും വജ്രതുല്യവുമായ കൈത്തലം എൻറെ മേൽ വന്നു വീണു ചാവും മുമ്പ് ഞാൻ എങ്ങനെയോ രക്ഷപ്പെട്ടുവെന്നു മാത്രം .പറയൂ ,അതെന്തു മൃഗമാണ് .?”

അതുകേട്ട് ചിരിച്ചു കൊണ്ട് കുറുക്കൻ പറഞ്ഞു ; ”  സുഹൃത്തേ ,കഴുതപെൺകിടാങ്ങളിലൊരുവൾ അങ്ങ് വരുന്നത് കണ്ടു അനുരാഗപൂർവം ആശ്ലേഷിക്കാൻ ഒരുങ്ങുകയായിരുന്നു .അങ്ങ് ഭീരുത്വത്താൽ ഇങ്ങോട്ടു ഓടി പോരുകയും ചെയ്തു ! അവളാകട്ടെ അങ്ങയെ കൂടാതെ ജീവിക്കാൻ വയ്യാമെന്നു പറയുന്നു ..അങ്ങയെക്കു വേണ്ടി വൃതമെടുത്താണ് അവളിരിക്കുന്നത് .അവളെന്നോട് പറഞ്ഞു ; ‘ ലെംബകർണ്ണൻ എൻറെ ഭർത്താവായി തീർന്നില്ലെങ്കിൽ ഞാൻ തീയിലോ വെള്ളത്തിലോ ചാടി ചത്ത് കളയും .അദ്ദേഹത്തിൻറെ വേർപാട് എനിക്ക് സഹിക്കാൻ വയ്യ .’  അതിനാൽ അങ്ങ് ദയ ചെയ്തു വരൂ . അല്ലെങ്കിൽ അങ്ങേയ്ക്കു പെണ്ണിനെ കണി പാപംമുണ്ടാവും .മാത്രമല്ല ,ഭഗവാനായ കാമദേവന് അങ്ങയോടു കോപമുളവാകും .കാമദേവൻറെ വിജയവൈജയന്തിയും സർവ്വസമ്പൽക്കാരിയുമായ സ്ത്രീയെ വിട്ടു മിഥ്യാഫലങ്ങൾ അന്നേഷിച്ചു നടക്കുന്ന ദുർബുദ്ധികളെ ദേവൻ നിർദയം പ്രഹരിച്ചു വീഴ്ത്തി ,നഗ്നവേഷക്കാരോ ,മൊട്ടത്തലന്മാരോ ,ചുവന്നവസ്ത്രമുടുത്തവരോ ,ജടാധാരികളോ തലയോട്ടിൽ മലയണിഞ്ഞ കാപാലികരോ ആക്കിത്തീർക്കും .”

   ഇതെല്ലാം കേട്ട് വിശ്വസിച്ചു കഴുത വീണ്ടും കുറുക്കൻറെ കൂടെ പുറപ്പെട്ടു .ചിലപ്പോൾ മനുഷ്യൻ വിധിയുടെ പ്രേരണയാൽ അറിഞ്ഞു കൊണ്ട് തന്നെ നിന്ദ്യകർമ്മങ്ങൾ ചെയ്യുന്നു .അല്ലെങ്കിൽ ലോകം മുഴുവൻ അരുതാത്തതെന്നും വിധിക്കുന്ന ഒരു പ്രവൃത്തിയെ ഒരാൾ എങ്ങനെയാണ് ഇഷ്ടപ്പെടുക ?

സിംഹം തയ്യാറെടുത്തിരിക്കുകയായിരുന്നു ,ലെംബകർണ്ണൻ  വന്ന ഉടൻ അവൻറെ മേൽ ചാടി വീണു .അവനെ കൊന്നു .

എന്നിട്ടു കുറുക്കനെ കാവലേൽപ്പിച്ചു സിംഹം കുളിക്കാൻ പുഴയിലേക്ക് പോയി .കുറുക്കനാകട്ടെ കൊതി സഹിക്കാതെ കഴുതയുടെ ചെവിയും കരളും തിന്നു .

സിംഹം കുളിച്ചു ദേവ പൂജ നടത്തി ,പിതൃക്കൾക്ക് ഉദകതർപ്പണവും ചെയ്തു ,വന്നു നോക്കുമ്പോഴുണ്ട് കഴുത ചെവിയും കരളുമില്ലാതെ കിടക്കുന്നു .

അതുകണ്ടു സിംഹം കലശലായി ശുണ്ഠിയെടുത്തു ; ” എടാ  പാപി ,നീ എന്തൊരു ഹീനകൃത്യമാണ് ചെയ്തത് ? നീ ഈ കഴുതയുടെ ചെവിയും കരളും തിന്ന് എച്ചിലാക്കിയല്ലോ  ! “

  കുറുക്കൻ വണക്കത്തോടെ പറഞ്ഞു ; ” പ്രഭോ ,ഇങ്ങനെയൊന്നും പറയരുതേ .ഈ കഴുതയ്ക്ക്  ചെവിയും കരളും ആദ്യം തന്നെ ഉണ്ടായിരുന്നില്ല .അല്ലെങ്കിൽ ഒരിക്കൽ ഇവിടെ വന്ന് അങ്ങയെ കണ്ടശേഷം വീണ്ടും വരുമായിരുന്നവോ ? “

അതു കേട്ടപ്പോൾ വാസ്തവമായിരിക്കുമെന്ന് കരുതി സിംഹം സംശയം കൂടാതെ കുറുക്കനുമായി പങ്കിട്ട് കഴുതയെ തിന്നു .

” അതുകൊണ്ടാണ് ഞാൻ പറഞ്ഞത് “, രക്തമുഖൻ തുടർന്നു ; ” ഒരു തവണ വന്ന് സിംഹത്തിൻറെ ശക്തിയും വീര്യവും അനുഭവിച്ചറിഞ്ഞു തിരിച്ചു പോയ ശേഷം വീണ്ടും വന്നവന് ചെവിയും കരളുമില്ലന്നു പറയാനില്ലല്ലോ .എടാ വിഡിഢീ നീ ചെയ്തത് കള്ളത്തരമാണ് .പിന്നീട് സത്യം പറഞ്ഞതാണ് കുഴപ്പമായത് .യുധിഷ്ടരൻ നശിച്ചത് സത്യം കൊണ്ടാണ് .കേട്ടിട്ടില്ലേ ?   അവനവൻറെ താത്പര്യം മറന്നു സത്യം പറയുന്ന മന്ദബുദ്ധി യുധിഷ്ടരൻ എന്ന കുശവനെപോലെ കാര്യസിദ്ധി നേടാതെ നശിച്ചു പോകും .”

കരാളമുഖൻ ചോദിച്ചു ; ” അതെന്തു കഥയാണ് ?”

അപ്പോൾ രക്തമുഖൻ ഒരു കഥ പറഞ്ഞു :   

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക