മേഘവർണ്ണൻ

0
47
panchatantra

മുമ്പൊരിക്കൽ വിരോധത്തിനിടയായവനെയും പിന്നീട് സ്നേഹിതനായിത്തീർന്ന ശത്രുവിനെയും വിശ്വസിക്കരുത് .മൂങ്ങകൾ വസിച്ചിരുന്ന ഗുഹ കാക്കകൾ തീ വച്ച് കളഞ്ഞു വല്ലോ .

ദക്ഷിണാപഥത്തിൽ മഹിളാരോപ്യം എന്നൊരു പട്ടണമുണ്ടായിരുന്നു .ആ പട്ടണത്തിനടുത്തു ധാരാളം കൊമ്പുകളും ചില്ലകളും ഇടതിങ്ങി നിറഞ്ഞ ഇലകളുമുള്ള വലിയൊരു ആൽ മരം നിന്നിരുന്നു .

അതിനു മുകളിൽ കാക്കകളുടെ രാജാവായ മേഘവർണ്ണൻ അനവധി പരിവാരങ്ങളോടൊപ്പം വസിച്ചു പോന്നു .അവൻ ഒരു കോട്ടയും കെട്ടി ഭൃതൃജനങ്ങളോടൊപ്പം കഴിഞ്ഞു കൂടി .

അതിനടുത്തു മൂങ്ങകളുടെ രാജാവായ അരിമർദ്ദനൻ വളരെയേറെ പരിവാരങ്ങളോടൊന്നിച്ചു ഒരു പർവത ഗുഹയിൽ കോട്ട കെട്ടി വസിച്ചിരുന്നു.

അവൻ ദിവസേന രാത്രി ആ ആലിനടുത്തു ചെന്നു ചുറ്റും പരുങ്ങി നടക്കും .വല്ല  കാക്കയും ഒറ്റയ്ക്ക് കയ്യിൽ കിട്ടിയാൽ പഴയ വിരോധം വച്ചു കൊന്നു കളയുകയും ചെയ്യും ഇങ്ങനെ  പതിവായി ക്രമേണ  ആലിന്മേൽ കാക്കളില്ലന്നാ മട്ടായി .

ശത്രുവിനെയും വ്യാധിയെയും ഗണിക്കാത്തവൻ അതുകൊണ്ടു തന്നെ മരിച്ചു പോവും ജനിച്ച ഉടൻ തന്നെ നശിപ്പിക്കാതിരുന്നാൽ അവർ പുഷിട്ടിപ്പെട്ടു നമ്മെ നശിപ്പിക്കും.

ഒരു ദിവസം മേഘവർണ്ണൻ മന്ത്രിമാരെയെല്ലാം വിളിച്ച കൂട്ടി പറഞ്ഞു ;  ” നമ്മുടെ ശത്രു ബലവാനാണ് ;പ്രയത്നശാലിയുമാണ് .വിധി ബലം തന്നെ ! ദിവസേന രാത്രി വന്നുഅവൻ നമുക്ക് ദുഃഖമുണ്ടാക്കി തീർക്കുന്നു .എങ്ങനെയാണ് ഇതിനു പകരം വീട്ടുന്നത് ? നമ്മുക്ക് രാത്രി കണ്ണ് കാണുകയില്ല .അവനു പകലും കാണുകയില്ല .പകൽ അവൻറെ കോട്ടയിൽ പോയി .പകരം വീട്ടിയാലോ ? പിൻതിരിഞ്ഞു പോകണമോ ?അവ സാരം പാർത്തു മിണ്ടാതിരിക്കണമോ ? അവസരം പാർത്തു മിണ്ടാതിരിക്കണമോ ?  ഒളിഞ്ഞിരിക്കണമോ ,ചതി പണി വല്ലതും ചെയ്യണമോ ?ഇതിലേതെങ്കിലും ഒന്നുപവർത്തിക്കണം , തീർച്ച വേഗം ഏതെങ്കിലും ഒന്ന് ആലോചിച്ചു പറയുവിൻ .

അപ്പോൾ മന്ത്രിമാർ പറഞ്ഞു ;   ”  അങ്ങു ചോദിച്ചതു നന്നായി .ചോദിക്കാതെ തന്നെ മന്ത്രി കാര്യം പറയേണ്ടതാണ് .ചോദിച്ചാൽ നിശ്ചയമായും സത്യവും പത്ഥൃവും പ്രിയവുമായ വാക്ക് പറയണം .ശുഭകരവും ഹിതഹരവുമായ കാര്യങ്ങളെ മന്ത്രി പറയാവു .പ്രിയം മാത്രം പറയുന്ന മന്ത്രി ശത്രുവാണെന്ന ആപ്തവാക്ക്യം .അതുകൊണ്ടു ,പ്രഭോ , ഏകാന്തമായ സ്ഥലത്തിരുന്ന് ഗൂഢമായി കാര്യാലോചന നടത്തുക .നമ്മുക്ക് കാര്യകാര്യങ്ങൾ ആലോചിച്ചു വഴി കണ്ടുപിടിക്കാം .”

  പിന്നെ മേഘവർണ്ണൻ ,ഉജ്ജീവി ,സംജീവി ,അനുജിവി, പ്രജീവി ,ചിരജ്ഞീവി എന്ന തൻറെ അഞ്ചു മന്ത്രിമാരെ  വേറെ വിളിച്ചു ആലോചിച്ചു .

     ആദ്യം ഉജ്ജീവിയോടാണ് ചോദിച്ചത്  ;  ”  കാര്യങ്ങളുടെ അവസ്ഥയെല്ലാം അങ്ങേക്കുക്കറിയാമല്ലോ .അങ്ങ് എന്ത് വിചാരിക്കുന്നു .? “

  ”  രാജാവേ ശക്തനോട് യുദ്ധം ചെയ്യരുത് .” ഉജ്ജീവി ഉപദേശിച്ചു ;  ” നമ്മുടെ ശത്രു ബലവാനാണ് ; സമയമറിഞ്ഞു ആക്രമിക്കുന്നവനുമാണ് .ശത്രു ശക്തനായിരിക്കുന്ന അവസരത്തിൽ അവനെ കമ്പിടുക  ,തക്കം നോക്കി ആക്രമിക്കുക – എങ്ങനെ ചെയ്യന്നവനെ ഒരിക്കലും ശ്രീ വെടിയുകയില്ല .പുഴ മേൽപ്പോട്ട് ഒഴുകുമോ ?  സത്യസന്ധനും ധർമ്മിഷ്ടനും മാന്യനും ധാരാളം ബന്ധുക്കളുള്ളവനും ശക്തനും അനവധി യുദ്ധങ്ങളിൽ ജയിച്ചവനുമായ ശത്രുവിനോട് സന്ധി ചെയ്യുകയാണ് വേണ്ടത് .കൊള്ളരുതാത്തവനോടായാലും സന്ധി ചെയ്യുകയാണ് നല്ലത് .  അല്ലെങ്കിൽ പ്രാണാപായത്തിനു തന്നെ ഇടവന്നേക്കും .പ്രാണൻ രക്ഷിച്ചാൽ എല്ലാം രക്ഷിച്ചു വെന്നാണല്ലോ ചൊല്ലു .ഈ മൂങ്ങ  വളരെ യുദ്ധങ്ങളിൽ ജയിച്ചവനാണ് .അവനുമായി സന്ധി ചെയ്താൽ ,ബാക്കി ശത്രുക്കൾ കൂടി നമുക്കു കീഴ്‌പ്പെടും .യുദ്ധത്തിൽ  ജയിക്കുമോ ഇല്ലയോ എന്ന് ശങ്ക ഉണ്ടായാൽ .തുല്യ ബലവാനായ ശത്രുവിനോടു പോലും സന്ധി ചെയ്യണം .സംശയിക്കരുത് .ദുരഭിമാനം കൊണ്ട് സന്ധി ചെയ്യാൻ മടിച്ചാൽ പച്ചമൺ കുടംപോലെ പൊടിഞ്ഞു പോകും ..ബലവനോട് ദുർബലൻ എതിർക്കുന്നത് ആപത്തിനാണ് .യുദ്ധത്തിന് മൂന്നു നേട്ടങ്ങളാണൂള്ളത് ; ഭൂമി ,സ്വർണ്ണം,മിത്രം ഏതെങ്കിലുമൊന്നു  കിട്ടുമെങ്കിലെ  യുദ്ധം ചെയ്യാവോ   .കല്ലും കരടും  നിറഞ്ഞ  എലിമട കുഴിക്കാൻ സിംഹം പുറപ്പെട്ടാൽ ,നഖങ്ങൾ പൊട്ടി പൊളിയുകയായിരിക്കും ഫലം ;   അഥവാ കിട്ടുകയാണെങ്കിൽ തന്നെ ഒരെലിയെ മാത്രമേ കിട്ടുകയുള്ളു ..അതുകൊണ്ടു യുദ്ധം മാത്രമേ നേട്ടമുള്ളൂവെങ്കിൽ അതിനു പുറപ്പെടരുത് .ശ്രീ വേണമെന്നുള്ളവൻ ശക്തനായ ശത്രു എതിർക്കുമ്പോൾ കരിമ്പിനെപോലെ പോലെ വേണം പെരുമാറാൻ   -തല കുനിച്ചു വളഞ്ഞു കീഴടങ്ങുക .അല്ലാതെ പാമ്പിനെപ്പോലെ ചാടി കടിക്കാൻ ശ്രമിക്കുകയല്ല  വേണ്ടത് .അത് നാശത്തിനു വഴി വയ്ക്കും .ആമയെ പോലെ ഉൾവലിഞ്ഞു വിനയപൂർവം ആക്രമങ്ങളൊക്കെ സഹിച്ചിരുന്ന ശേഷം ,ഉചിത സന്ദർഭം വരുമ്പോൾ കൃഷ്ണസർപ്പത്തെ പോലെ ചാടി കൊത്തുകയാണ് വേണ്ടത് .യുദ്ധം ചെയ്യേണ്ടി വരുമെന്ന് കാണുമ്പോൾ സാമം പ്രയോഗിച്ചു സന്ധി ചെയ്യാൻ ശ്രമിക്കണം .ആരാണ് ജയിക്കുകയെന്ന് പറയാൻ പറ്റില്ലല്ലോ .ശക്തനോട് യുദ്ധം ചെയ്യണമെന്ന് നിയമം മൊന്നുമില്ല .മേഘം കാറ്റിനെതിരായി നീങ്ങാറില്ലല്ലോ .”

   ഉജ്ജീവി ഇങ്ങനെ സമോപദേശം ചെയ്തു കേട്ട് മേഘവർണ്ണൻ സഞ്ജീവിയോട് അഭിപ്രായം ചോദിച്ചു .

       ”    ശത്രുവിനോട് സന്ധി ചെയ്യന്നത് ശരിയാണെന്നു എനിക്ക് തോന്നുന്നില്ല ”   സഞ്ജീവി അഭിപ്രായപ്പെട്ടു .ശത്രു നല്ല സമ്പ്രദായത്തിലിരിക്കുകയാണെങ്കിലും സന്ധി ചെയ്യരുത് .തിളച്ച വെള്ളം കുറച്ചു കഴിഞ്ഞാൽ തണുക്കുമല്ലോ .മാത്രമല്ല ഈ മൂങ്ങ ദുഷ്ട്ടനും ദുർമോഹിയും അധർമ്മിയുമാണ് .അവനോട് എങ്ങനെയാലും സന്ധിയരുത് .സത്യ ധർമ്മങ്ങളില്ലാത്തവനോട് സന്ധി ചെയ്തു കൂടെന്നാണല്ലോ പ്രമാണം .സന്ധി നിലവിലിരിക്കുമ്പോൾ തന്നെ  ഏറെ വൈകാതെ അവൻ വിപരീതം പ്രവർത്തിച്ചു കളയും .അതിനാൽ മൂങ്ങയോടു യുദ്ധം ചെയ്യണമെന്നാണ് എൻറെ പക്ഷം .ദുഷ്ടനും ലോഭിയും മടിയനും സത്യമില്ലാത്തവനും മൂഢനും വീരന്മാരെ ബഹുമാനിക്കാത്തവനുമായ ശത്രുവിനെ  തോൽപ്പിക്കാം .ഇപ്പോൾ അവൻ നമ്മളെ തോൽപ്പിച്ചിരിക്കുകയാണല്ലോ  ഈ സമയത്തു സന്ധിയുടെ കാര്യവും പറഞ്ഞു ചെന്നാൽ അവനു ശൗരൃം  കൂടുകയാണ് ചെയുന്നത് .യുദ്ധം കൊണ്ട് ഒതുക്കാമെന്നുള്ള ശത്രുവിൻറെ ശത്രുവിൻറെ കാര്യത്തിൽ സമാധാനം പ്രയോഗിക്കുന്നത്‌ തെറ്റായ നയമാണ് .വിയർപ്പിച്ചു മാറ്റാൻ കഴിയുന്ന  പനി ബാധിച്ച ഒരാളെവല്ലവരും വെള്ളം തളിച്ചു തണുപ്പിക്കുമോ ? സാമപ്രയോഗം ;  കുപിതനായ ശത്രുവിനെ കൂടുതൽ ആളിക്കത്തിക്കുകയുള്ളു .തിളയ്ക്കുന്ന നെയ്യിൽ വെള്ളത്തുള്ളികൾ വീണാൽ എന്നപോലെ ,ശത്രു ശക്തനാണെന്നും അക്കരണത്താൽ സന്ധി ചെയ്യണമെന്നും പറയുന്നത് വെറുതെയാണ്  .ഉത്സാഹിയായ ചെറിയവൻ വലിയ ശത്രുവിനെയും തോൽപ്പിക്കും .ആനയെ സിംഹം തോൽപ്പിക്കാറില്ലേ ? ബലം കൊണ്ട് കൊള്ളാൻ കഴിയാത്ത ശത്രുവിനെ സൂത്രം ഉപയോഗിച്ചു കൊല്ലണം .ഭീമസേനൻ സ്ത്രീ വേഷം ധരിച്ചു ,ഇരുട്ടത്തു അടുത്ത് ചെന്ന് കിടന്നു ,കീചകനെ കൊന്നു കളയുകയുണ്ടായല്ലോ .കാലനെ പോലെ നിർദയം ശിക്ഷിക്കുന്ന രാജാവിന് എല്ലാ ശത്രുക്കളും കിഴടങ്ങും .ദയാലുവായ രാജാവിനെ ശത്രുക്കൾ പുല്ലു പോലെയാണ് കരുതുക ശക്തരായ ശത്രുക്കളെ കീഴടക്കാത്തവൻെറ ജന്മം കൊണ്ട് എന്ത് പ്രയോജനം .? ശത്രുവിൻറെ രക്തം കൊണ്ടു സിന്ധുരമണിയാത്ത ശ്രീ സ്വാധീനയാണെങ്കിലും മനസ്വികൾക്കു സന്തോഷം മുണ്ടാവുകയില്ല .ശത്രുവിൻറെ രക്തവും ശത്രുവിൻറെ ഗൃഹത്തിലെ സ്ത്രീകളുടെ കണ്ണുനീരു കൊണ്ടും നനഞ്ഞ ഭൂമി കൈവശമില്ലാത്ത രാജാവിന് എന്തു യോഗ്യതയാണുള്ളത്‌ .?”

   സംജ്ജീവി ഇങ്ങനെ സമരതന്ത്രമുപദേശിച്ചപ്പോൾ രാജാവ് അനുജീവിയോട്  അഭിപ്രായം ചോദിച്ചു .  

  ”  ദേവ ,അവൻ ദുഷ്ടനാണ് , ”   അനുജിവി ഉപദേശിച്ചു :” നമ്മെക്കാൾ ശക്തനാണ് ; മര്യാദകെട്ടവനുമാണ് .അവനോടു  സന്ധിയും നന്നല്ല .ഒഴിഞ്ഞു പോവുകയാണ് വേണ്ടത് .ബലവാനും ദുഷ്ടനും മര്യയാദയില്ലാത്തവനുമായ ശത്രുവിനോട് സന്ധിയും സമരവും ചെയ്യരുത് . ഒഴിഞ്ഞു പോവുകയാണ് ഉചിതമെന്ന് ആപ്തവാക്യമുണ്ട് .ഒഴിഞ്ഞു പോകുന്നത് രണ്ടു ഉദ്ദേശ്യത്തോടെയാണ്  :  സ്വന്തം ജീവനും ജീവനും സമ്പത്തും രക്ഷിക്കലാണൊന്ന് ; മറ്റൊന്ന് ജയിക്കണമെന്ന ആഗ്രഹവും ,ശത്രു ദേശത്തിലേക്കു  ഇടതുകാലെടുത്തു കുത്തുന്നത് കാർത്തികമാസത്തിലോ ചൈത്രമാസത്തിലോ ആയിരിക്കണമെന്നുണ്ട് .ശത്രു വല്ല കുഴപ്പത്തിലും പെട്ടിരിക്കുകയാണെന്നറിഞ്ഞാൽ ,കാലമൊന്നും നോക്കാതെ തന്നെ ,ചെന്നാക്രമിക്കാം .ശൂരരും ശക്തരും വിശ്വസ്ഥരുമായ സഹായികളുടെ കീഴിൽ സ്വന്തം രാജ്യത്തിൻറെ  നിലയുറപ്പിച്ച ശേഷം ,ശത്രു രാജ്യത്തിലെ സ്ഥിതിഗതികൾ , ചാരന്മാർ മുഖേനെ അറിഞ്ഞു വേണം ചെല്ലാൻ ശത്രു രാജ്യത്തിലെ ഗതാഗതമാർഗങ്ങളോ ,വെള്ളവും അരിയും മറ്റുഭക്ഷണ പദാർത്ഥങ്ങളും കിട്ടുന്ന ഇടങ്ങളോ അറിയാതെ കടന്നു ചെല്ലുന്നവന്   ആ  രാജ്യം കിട്ടുകയില്ലന്നു മാത്രമല്ല സ്വദേശത്തേക്കു തിരിച്ചു പോകാനും കഴിഞ്ഞുവെന്നു വരികയില്ല .എല്ലാം ആലോചിച്ചു നടക്കുമ്പോൾ ,നമ്മൾ ഇവിടെ നിന്നും പോവുകയാണ് ഉത്തമം .ആ ശക്തനായ പാപിയുമായി സമരം ചെയ്യരുത് .കാര്യസിദ്ധിക്കായി ഇവിടെ നിന്നും പോകണം .ശണ്ഠ കൂടുന്ന സമയത്തു ആട് പിന്മാറി നിൽക്കുന്നത് കൂടുതൽ ശക്തിയോടെ ഇടിക്കാനാണ് ;  സിംഹം ദേഹം ചുരുക്കി നിൽക്കുന്നത് ഇരയുടെ മേൽ ചാടി വീഴാനാണ് .ബുദ്ധിശാലിയുള്ളവൻ ,ഉദ്ദേശം ഉള്ളിൽ ഒളിപ്പിച്ചു വച്ചു ഓരോ ചലനങ്ങളും രഹസ്യമാക്കി വച്ചു ,താൽക്കാലികമായി വരുന്ന ചില്ലറ അപമാനങ്ങൾ സഹിക്കുകയാണ് വേണ്ടത് .ശത്രു ശക്തനാണെന്നു കണ്ടറിഞ്ഞു നാടുവിട്ടു പോകുന്നവൻ പിന്നെ ധർമ്മപുത്രരെ പോലെ രാജ്യം അനുഭവിക്കുമാറാവും , ‘  ഞാൻ യുദ്ധം ചെയ്യാൻ തന്നെയാണ് ഭാവ’മെന്നു അഹങ്കരിച്ചു പുറപ്പെടുന്ന ദുർബലൻ ,സ്വന്തം കുളവും നശിപ്പിച്ചു ശത്രുവിൻറെ ആഗ്രഹം സാധിപ്പിക്കുയാണ് ചെയ്യുക .നമുക്കിപ്പോൾ സന്ധിയും സമരവും ചെയ്യേണ്ട അവസരമല്ല .ഓടി പോവുകയാണ് വേണ്ടത് .

അനുജീവിയുടെ ഉപദേശം കേട്ട് മേഘവർണ്ണൻ പ്രജീവിയോട്  അഭിപ്രായം ചോദിച്ചു .

  സന്ധിയും സമരവും ഒഴിഞ്ഞോടി പോക്കും -മൂന്നും ഉചിതമല്ലന്നുംമാണ് എൻറെ പക്ഷം .”  പ്രജീവി അഭിപ്രയപ്പെട്ടു .  ”   സ്വന്തം സ്ഥലത്തു ഉറച്ചു നിൽക്കുകയാണ് വേണ്ടത് .മുതലയ്ക്ക് വെള്ളത്തിൽ കിടക്കുമ്പോൾ ആനെയെപോലും പോലും വലിക്കാൻ സാധിക്കും .സ്വസ്ഥാനത്തു നിന്നും വിട്ടാൽ പട്ടിപോലും അതിനെ തോൽപ്പിച്ചു കളയും .ബലവാനായ ശത്രു ആക്രമിച്ചാൽ ബുദ്ധിമാൻ കോട്ടയിൽ തന്നെ ഉറച്ചു നിൽക്കണം .എന്നിട്ടു രക്ഷക്കായി മിത്രങ്ങളെയൊക്കെ വിളിച്ചു കൂട്ടാം .ശത്രു വരുന്നുണ്ടന്നു കേട്ട് പേടിച്ചു,സ്വസ്ഥാനംവിട്ടാൽ പിന്നെ സ്ഥാനത്തേക്ക് തിരിച്ചു വരിക എന്നതുണ്ടാവുകയില്ല .വിഷപ്പല്ലില്ലാത്ത പാമ്പും ,മദമില്ലാത്ത ആനയും പോലെയാണ് ,സ്വസ്ഥാനം ഉപേക്ഷിച്ച രാജാവ് ;  അർക്കുംതോല്പിക്കാം .സ്വസ്ഥാനം വിടാതിരിക്കുകയാണെങ്കിൽ ,നൂറു ശത്രുക്കളോടു ഒറ്റയ്ക്ക് നിന്നു പട വെട്ടാൻ കഴിയും ..അതുകൊണ്ട്  കോട്ടയുടെ കേടുപാടുകൾ തീർത്തു ഉറപ്പാക്കണം ;  ധാരാളം ഭടന്മാരെ തയ്യറാക്കി നിർത്തണം ; വേണ്ടത്ര ഭക്ഷ്യപദാർത്ഥങ്ങൾ സംഭരിച്ചു വയ്ക്കണം ; മതിലും കിടങ്ങും നിർമ്മിക്കണം ;  അനവധി ആയുധങ്ങൾ ഒരുക്കണം .എന്നിട്ടു യുദ്ധം ചെയ്യണമെങ്കിൽ ,അതിനു തയാറായും കൊണ്ട്  നടുക്ക് നിൽക്കണം .ഇങ്ങനെയെല്ലാം പ്രവർത്തിക്കുന്നവൻ ജീവിക്കുകയാണെങ്കിൽ ,ഭൂമി ലഭിക്കും ;മരിച്ചാൽ സ്വർഗവും .ദുർബലനാണെങ്കിലും ഒരിടത്തു ഉറച്ചു നിൽക്കുന്ന വള്ളികൾക്കു ഒരു കേടും പറ്റാറില്ലല്ലോ .ഒറ്റയ്ക്ക് വളർന്നു നിൽക്കുന്ന മരം എത്ര വലിയതാണെങ്കിലും കാറ്റത്തു മറിഞ്ഞുവീഴും ;മറിച്ചു ഒന്നിച്ചു കൂടി നിൽക്കുന്ന മരങ്ങൾ എത്ര പേര് കാറ്റിലും വീഴുകയില്ല .

പ്രജീവിയുടെ അഭിപ്രയം കേട്ട് മേഘവർണൻ ചിരംജീവിയോട് അഭിപ്രയമാരാഞ്ഞു .

     ”  ദേവ ,എൻറെ പക്ഷം ഇതാണ് . ”   ചിരജീവി ഉത്തരം പറഞ്ഞു ;   ”  ശക്തനായ മറ്റൊരു രാജാവിനെ ആശ്രയിക്കുകയാണ് നല്ലതു .സമർത്ഥനും വീരനുമാണെങ്കിലും ,സഹായികളില്ലാത്തവന് എന്ത്  ചെയ്യാൻ കഴിയും . ?  കാറ്റില്ലെങ്കിൽ ,കത്തുന്ന തീ തനിയെ കെടും .അതുകൊണ്ടു അങ്ങ് സമർത്ഥനായ ഏതെങ്കിലും രാജാവിനെ ചെന്നു ആശ്രയിക്കണം .മറ്റാരാണ് അങ്ങയേ ആപത്തിൽ നിന്നും രക്ഷിക്കുക .? അങ്ങ് സ്വസ്ഥാനം വിട്ടു മറ്റുഎവിടെയെങ്കിലും പോയാൽ വാക്ക് കൊണ്ടു പോലും ആരും സഹായിക്കുകയില്ല . തീ കാടുകളെ ദഹിപ്പിക്കുമ്പോൾ  ,കട്ട് ചെന്നു സഹായിക്കും ..എന്നാൽ അതെ കാറ്റു തന്നെ വിളക്ക് കെടുത്തുകയും ചെയ്യും .

അശക്തനോട് ആർക്കുള്ളു സ്നേഹം ?  അതുകൊണ്ടു അങ്ങു തീർച്ചയായും ശക്തനെ ആശ്രയിക്കണം .നിസാരന്മാർക്കും ആശ്രയമാണ് രക്ഷ .മുളം കൂട്ടം ഒന്നിച്ചു വെട്ടി വീഴ്ത്താൻ സാധ്യമല്ല ; അതുപോലെയാണ് സഹായികളുള്ള രാജാവും ഉത്തമൻറെ ആശ്രയം ലഭിച്ചാലുള്ള കാര്യം എന്തു പറയട്ടെ .?   മഹാജനങ്ങളുമായുള്ള സമ്പർക്കം നിമിത്തം എത്ര നിസാരനും ഉയർച്ച കിട്ടും താമരയിലയിൽ കിടക്കുന്ന വെള്ളത്തുള്ളികൾക്കു മുത്തിൻറെ കാന്തിയുണ്ടല്ലോ .അതിനാൽ ആശ്രയം കൂടാതെ ,പകരം വീട്ടാൻ നമുക്കു കഴിയുകയില്ല .ആശ്രയമാണ് നമ്മൾ ഇവിടെ ചെയ്യേണ്ട കാര്യമെന്നാണ് എൻ്റെ പക്ഷം .”

മേഘവർണ രാജാവ് എല്ലാം കേട്ടശേഷം ,വളരെക്കാലം തൻറെ അച്ഛൻറെ മന്ത്രിയായിരുന്നവനും ദീർഘായുഷ്മാനും സകല നീതിശാസ്ത്രങ്ങളും പഠിച്ചറിഞ്ഞിട്ടുള്ളവനുമായ സ്ഥിരജീവിയെന്ന വൃദ്ധനെ നമസിക്കരിച്ച അപേക്ഷിച്ചു :  ”  ഞാൻ മന്ത്രിമാരോട് ചോദിച്ച ചോദ്യവും അവർ പറഞ്ഞ അഭിപ്രായങ്ങളും അങ്ങു കേട്ടുവല്ലോ .ഇനി ഞാൻ എന്ത് ചെയ്യണമെന്നു ഉപദേശിച്ചു തരു .”

ഉണ്ണീ ,മന്ത്രിമാരെല്ലാം നീതിശാസ്ത്രത്തിനനുസരിച്ച ഉത്തരങ്ങളാണ് പറഞ്ഞത് .” സ്ഥിരജീവി മറുപടി പറഞ്ഞു : ” ഓരോന്നും ഓരോ സ്ഥലകാലങ്ങൾക്കു ഉചിതമായിരിക്കുന്നു .ഇവിടെ ഇപ്പോൾ വേണ്ടത് സ്നേഹം ഭാവിച്ചു ,ശത്രുവിനോട് പെരുമാറുകയും അവസരം കിട്ടുമ്പോൾ അക്രമിക്കുകയുമാണ് വേണ്ടത് .ശത്രു ശക്തനാണെന്നു കണ്ടാൽ ,അവനെ വിശ്വസിക്കരുത് .നമുക്ക് ജയം കിട്ടുമെന്നുറപ്പുണ്ടങ്കിൽ ,സമരം ചെയ്യുക ; അല്ലെങ്കിൽ സന്ധി ചെയ്യുക .- അങ്ങനെയാണ് വേണ്ടത് ,ശത്രുവിനെ വിശ്വസിപ്പിച്ചു ,പ്രലോഭിപ്പിച്ചും കാര്യം നേടണം .കുറച്ചു കഴിഞ്ഞു വെട്ടി കളയാനുള്ളതാണെങ്കിലും ,ശത്രുവിനെ വളരാൻ അനുവദിക്കേണ്ടതാണ് .ശർക്കര കൊടുത്തു കൊടുത്തുന്നകഫം വർധിപ്പിച്ച ശേഷം വേണമല്ലോ അതിനു വേണ്ട മരുന്ന് കൊടുക്കാൻ .ശത്രുവിനോടും ,ചീത്തസ്നേഹിതനോടും ,സ്ത്രീകളോടും വിശേഷിച്ചു വേശ്യകളോടും ആത്മാർത്ഥയോടെ പെരുമാറുന്നവൻ നശിച്ചു പോവും ,ദേവ കാര്യം ,ബ്രാഹ്മണൻറെ കാര്യം ,ചൗന്തം കാര്യം ,ഗുരുവിന്റെ കാര്യം ആത്മാർത്ഥതയോടെ ഏക മന്സായി ചെയ്യണം .ബാക്കിയെല്ലാം തരംപോലെ മതി .പരിശുദ്ധന്മാക്കളയായ മഹര്ഷിമാര്ക്ക് എപ്പോഴും ആത്മാർത്ഥത പാലിക്കാം .എന്നാൽ സ്ത്രീകൾക്ക് വശഗരായ സാധാരണക്കാർക്കും ,വിശേഷിച്ചു രാജാക്കന്മാർക്കും അത് ഉചിതമല്ല .അതിനാൽ അങ്ങ് ഉള്ളിൽ വൈരം വച്ചു പുറമെ സ്നേഹം ഭാവിച്ചു സ്വസ്ഥാനത്തു തന്നെ ഇരുന്നു കൊൾക .അവസരം കാണുമ്പോൾ ശത്രുവിനെ നശിപ്പിക്കാം .

മേഘവർണൻ ചോദിച്ചു : എപ്പോഴാണ് അവസരമെന്ന് ഞാൻ എങ്ങനെയാണു മനസിലാക്കുക .

  “അവസരവും സമയവും വരുമ്പോഴറിയാം ”     സ്ഥിരജീവി പറഞ്ഞു ;  ”  പശുക്കൾ മനം കൊണ്ടും ,ബ്രാഹ്മണർ വേദങ്ങളെ കൊണ്ടും ,രാജാക്കന്മാർ ചാരന്മാരെ കൊണ്ടും ,മറ്റുള്ളവർ കണ്ണുകളെ കൊണ്ടും മനസിലാക്കുന്നു .സ്വന്തം  പക്ഷത്തിലും ശത്രുപക്ഷത്തിലുംമുള്ള സഹായികളെ ചാരുദൃഷ്ടൃാ കണ്ടറിയുന്ന രാജാവ് ഒരിക്കലും കഷ്ടപ്പെടുകയില്ല .”

മേഘവർണൻ ചോദിച്ചു : ” ആരൊക്കെയാണ് നമ്മുടെ സഹായികളെന്നു എങ്ങനെ അറിയാം ?   ചാരന്മാർ ഏതു തരത്തിലുള്ളവരാണ് ?എല്ലാം പറഞ്ഞു തരു .” 

” നാരദമുനി യുധിഷ്ടരന് പറഞ്ഞുകൊടുത്തിട്ടുള്ളത് ഞാൻ പറയാം . ”    സ്ഥിരജീവി ഉപദേശിച്ചു  : ” ശത്രു പക്ഷത്തിൽ പതിനെട്ടും സ്വപക്ഷത്തിൽ പതിനഞ്ചും സഹായികളാണ് നമുക്കുള്ളത് .മൂന്നു ചാരന്മാരെ കൊണ്ട് അവരെ തിരിച്ചറിയാം .അത് മനസിലാക്കിയാൽ ,സ്വപക്ഷവും ശത്രുപക്ഷവും വശത്താവും .സഹായികൾ വിശ്വസ്തരല്ലെങ്കിൽ യജമാനനു നാശം സംഭവിക്കും ;  വിശ്വസ്തരാണെങ്കിലോ ,അഭിവൃദ്ധിയും ,അവർ ആരയെല്ലാമെന്നും പറയാം . മന്ത്രി ,പുരോഹിതൻ ,സേനാപതി ,യുവരാജാവ് ,വാതിൽ കാവൽക്കാരൻ ,അന്തപുരകാവൽക്കാരൻ ,പ്രധാനോപദേഷ്ടാവ് ,ആഘോഷകർമ്മങ്ങളും ,ക്രീയാകർമ്മങ്ങളും നടത്താൻ ചുമതലപ്പെട്ടവൻ ,രാജ്ബവിൻറെ സന്ദർശകരെ സൽക്കരിക്കുന്നവൻ ,ന്യായാധിപൻ ,രാജാവിനോടുള്ള അപേക്ഷകൾ സ്വീകരിച്ചു.അവ അനുവദിച്ചു നടപ്പിലാക്കുന്നവൻ ,കാൽവരക്കാരൻ ,ആനപ്പന്തിയുടെ നോട്ടക്കാരൻ ,ഭണ്ഡാരത്തിൻറെ ചുമതല ഇട്ടിട്ടുള്ളവൻ,കോട്ടയുടെ ഭരണാധികാരി ,കാരാഗൃഹത്തിൻറെ മേലുദ്യോഗസ്ഥൻ ,അതിർത്തി കാവൽപ്പടയുടെ തലവൻ ,പ്രീയപ്പെട്ട ഭൃതൃൻ,പൂക്കാരൻ ,മെത്തവിരിപ്പുകാരൻ ,ചാരന്മാരുടെ മേലാളൻ ,ജ്യോൽസ്യൻ ,വൈദ്യൻ വെള്ളം കൊടുവരുന്നവൻ ,വെട്ടിലാക്കാരൻ പുരോഹിതൻ ,അംഗരക്ഷകൻ ,സേനാപതി ,വെൺകൊറ്റക്കുട പിടിക്കുന്നവർ ,വെപ്പാട്ടി എന്നിവരെ മുഴുപ്പിക്കുന്നത് ദോഷമാണ് .സ്വപക്ഷത്തു ചാരവൃത്തി നടത്താൻ വൈദ്യൻ ,ജ്യോൽസ്യൻ ,പുരോഹിതൻ എന്നിവരെ വേണം നിർദേശിക്കാൻ .പാമ്പാട്ടികളെയും ഭ്രാന്തുണ്ടെന്നു നടിക്കുന്നവരെയും ചാരവൃദ്ധിക്കായി ശത്രുവിൻറെ പാളത്തിലേക്ക് വിടണം .അവർക്കു എല്ലാം മനസിലാക്കാൻ കഴിയും .”

മന്ത്രിയുടെ വാക്ക് കേട്ട് മേഘവർണ്ണൻ ചോദിച്ചു ; ” ഗുരോ ,കാക്കക്കും മൂങ്ങക്കും പരസ്പരം പ്രാണനാശം വരൂത്ത ത്തക്ക വിധത്തിൽ ഇത്രയധികം വൈരം ഉണ്ടാവുവാൻ എന്താണ് കാരണം .

  അപ്പോൾ സ്ഥിര ജീവി ഒരു കഥ പറഞ്ഞു :

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക