മൂഷിക സ്ത്രീ വീണ്ടും മൂഷികസ്ത്രീയായി

0
185
panchatantra

  പാറക്കല്ലുകളിൽ തട്ടിതടഞ്ഞൊഴുകുന്ന ഗംഗാനദിയുടെ കരയിൽ ഒരാശ്രമമുണ്ടായിരുന്നു . അതിൽ ജപം ,തപസ് ,സ്വാദ്ധ്യായം ,ഉപവാസം ,യോഗം മുതലായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നവരും  പഴങ്ങളോ കിഴങ്ങുകളോ വെള്ളം മാത്രമോ കഴിച്ചു വൃതാനുസാരികളായിരിക്കുന്നവരും മരവുരിയോ കൗപീനമോ മാത്രം ധരിക്കുന്നവരുമായ പലതരം തപസ്വികൾ വസിച്ചു പോന്നു .

  യാജഞവല്യക്കൻ എന്നൊരു മുനിശ്രെഷ്ഠനും അക്കൂട്ടത്തിലുണ്ടായിരുന്നു .അദ്ദേഹം ഒരു ദിവസം ഗംഗയിൽ കുളിച്ചു സന്ധ്യാവന്ദനത്തിനായി ഭാവിക്കുമ്പോൾ ,ആകാശത്തിൽ കൂടി പറന്ന് പോകുന്ന ഒരു പരുത്തിൻറെ കോക്കിൽ നിന്ന് ,അദ്ദേഹത്തത്തിൻറെ മലർന്ന കൈത്തലങ്ങളിലേക്ക്  ഒരു പെണ്ണെലി വന്നു വീണു .അവളെ കണ്ടു ദയ തോന്നി , അദ്ദേഹം ഒരാലിലയിൽ അവളെ വച്ച് ,വീണ്ടും കുളിച്ചാചമിച്ചു ,എലിയെ തൊട്ടതിനുള്ള പ്രായച്ഛിത്തകർമ്മങ്ങളെല്ലാം ചെയ്‌തു .

അതിനു ശേഷം സ്വന്തം തപശക്തി കൊണ്ട് ആ എലിയെ സുന്ദരിയായ ഒരു പെൺകിടാവാക്കി ആശ്രമത്തിലേക്കു കൊണ്ട് ചെന്നു .,ഇതുവരെയും പ്രസവിച്ചിട്ടില്ലാതിരുന്ന പത്നിയെ വിളിച്ചു അദ്ദേഹം പറഞ്ഞു  : ” പ്രിയേ ,നമുക്ക് മക്കളില്ലല്ലോ .ഇതാ ഒരു ഓമന മകൾ .ലാളിച്ചു വളർത്തി കൊൾക .”

മുനിപത്നി സന്തോഷപ്പൂർവം അവളെ സ്വീകരിച്ചു ലാളിച്ചു ഓമനിച്ചു വളർത്തി . അവൾക്ക് പന്ത്രണ്ടു വയസായപ്പോൾ വിവാഹം ആലോചിക്കാറായെന്നു തോന്നി മുനിപത്നി ഭർത്താവിനോടു പറഞ്ഞു ; ” പ്രിയതമാ ,നമ്മുടെ മകളെ വിവാഹം കഴിച്ചു കൊടുക്കാറായിരിക്കുന്നു .അങ്ങേക്ക് അതു ഓർമ്മയില്ലെന്നുണ്ടോ ?”

  അതുകേട്ടു മഹർഷി പറഞ്ഞു ; ” ഭവതി പറഞ്ഞത് ശരിയാണ് .സ്ത്രീകളെ ആദ്യം ദേവന്മാരാണ് അനുഭവിക്കേണ്ടതെന്ന് പറയാറുണ്ട് .ചന്ദ്രനും ഗന്ധർവനും അഗ്നിയുമാണത്രെ ആദ്യം അനുഭവിക്കുക പിന്നീട് മാത്രമേ മനുഷ്യന് കിട്ടുകയുള്ളു .അതുകൊണ്ടു ദോഷമൊന്നുമില്ല .ചന്ദ്രൻ സ്ത്രീയ്ക്ക് ശുചിത്വവും,ഗന്ധർവന്മാർ പഠിച്ചറിവുള്ള വാക്കും ,അഗ്നി സർവവിധത്തിലുള്ള പരിശുദ്ധിയും നൽകുന്നു .അതിനാൽ സ്ത്രീയ്ക്ക് ഒരിക്കലും കലുഷം ബാധിക്കുന്നില്ല .തിരളാത്ത പെൺകുട്ടിയെ ഗൗരിയെന്നും തിരണ്ടു കഴിഞ്ഞവളെ രോഹിണിയെന്നും ,വളർച്ചയുടെ ലക്ഷണങ്ങൾ എത്താത്തവളെ കന്യയെന്നും ,മൂല മുളക്കാത്തവളെ ന്ഗനിക എന്നുമാണ് പറയുക .വളർച്ചയുടെ ആദ്യ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ആ കന്യകയെ ചന്ദ്രൻ അനുഭവിക്കുന്നു ; മുലകൾ മുളച്ചാൽ ഗന്ധർവന്മാരും ,തിരണ്ടാൽ അഗ്നിയും അനുഭവിക്കും .അതുകൊണ്ടു കന്യകയെ തിരളും മുമ്പ് വിവാഹം കഴിച്ചു കൊടുക്കണമെന്നു ഒരു പക്ഷവുമുണ്ട് .എട്ടാം ക്ലാസ്സിൽ കൊടുക്കുന്നതാണ് ഏറ്റവും ഉത്തമം .പെൺകുട്ടിയുടെ വളർച്ചയുടെ ആദ്യ ലക്ഷണങ്ങൾ പിതൃലോകത്തെയും ,മുലകൾ സ്വർഗലോകത്തെയും ,യോനി വികാസം  മറ്റു പ്രിയപ്പെട്ട ലോകങ്ങളെയും ,തിരൾച്ച അച്ഛനെയും നശിപ്പിക്കുന്നു .സ്വായംഭുവമനു പറഞ്ഞിട്ടുണ്ട് തിരണ്ടിരിക്കുന്ന പെൺകിടാവിന് എത്ര പുരുഷൻ വന്നാലും സ്വയം സമർപ്പിക്കാം .അതുകൊണ്ടു മുലമുളക്കും മുമ്പു തന്നെ വിവാഹം കഴിച്ചു കൊടുക്കണമെന്ന് ,തിരണ്ടു തീണ്ടാരി തുടങ്ങിയ ശേഷം ,വിവാഹം കഴിയാതെ അച്ഛൻറെ ഗൃഹത്തിൽ കഴിയുന്ന കന്യക നീചജന്മത്തിൽ ജനിച്ച ദാസിയാണെന്നു പറയുക .എന്നാൽ തിരണ്ട പെണ്ണിനെ താണകുലത്തിൽ  ജനിച്ചവനെങ്കിലും ശ്രെഷ്ടനും .തുല്യഗുണങ്ങൾ ഉള്ളവനുമായ ഒരുവന് അച്ഛൻ കൊടുത്താൽ ദോഷം തീരുമത്രെ .അതുകൊണ്ടു ഞാൻ ഇവളെ സമനായ ഒരാൾക്ക് കൊടുക്കാൻ ശ്രമിക്കട്ടെ .പണം ,തറവാട് എന്നിവയിൽ തുല്യനായ ആളുമായി മാത്രമേ സുഹൃൽബന്ധവും ,വിവാഹബന്ധവും പാടുള്ളു ,താണവരായും ഉയർന്നവരായും അത്തരം ബന്ധങ്ങൾ നന്നല്ല ണ്.തറവാട് ,സ്വഭാവം ,ബന്ധുബലം ,വിദ്യ ,പണം ,ആകൃതി ,വയസു -ഈ ഏഴു ഗുണങ്ങളും തികഞ്ഞവനു വേണം പെണ്ണിനെ കൊടുക്കാൻ .മറ്റൊന്നും നോക്കേണ്ടതില്ല .അതിനാൽ അവൾക്കും ഭവതിക്കും  ഇഷ്ട്ടമാണെങ്കിൽ സൂര്യഭഗവാനെ വിളിച്ചു അവൾക്കു കൊടുക്കാം .”

   ” അതിനെന്തു തരക്കേടു ? ” മുനിപത്നി സമ്മതിച്ചു ; “അതുതന്നെ മതി .”

    മഹർഷി ഉടൻ തന്നെ സൂര്യനെ വിളിച്ചു  വേദമന്ത്രങ്ങളുടെ പ്രവാഹം കൊണ്ടു സൂര്യൻ മുനിയുടെ മുമ്പിൽ വന്നു ചോദിച്ചു ; ” മഹർഷേ അങ്ങെന്തിനാണ് എന്നെ വിളിച്ചത് ?”

“എനിക്ക് ഒരു മകളുണ്ട് പ്രായം തികഞ്ഞിരിക്കുന്നു .” മഹർഷി ഉത്തരം പറഞ്ഞു ; ” അവൾ അങ്ങയെ വരിക്കാൻ ഇഷ്ട്ടപെടുന്നെങ്കിൽ അങ്ങ് അവളെ വിവാഹം കഴിക്കണം ..”എന്നിട്ടു മഹർഷി മകളെ വിളിച്ചു ; ” മകളെ മൂന്നു ലോകങ്ങൾക്കും വെളിച്ചമരുളുന്ന സൂര്യഭഗവാൻ ഇതാ നിൽക്കുന്നു .നിനക്കു ഇദ്ദേഹത്തെ ഇഷ്ടമാണോ ? പറയൂ .”

മകൾ തല കുലുക്കി ; ” ആകെ ദഹിപ്പിക്കുന്ന ചൂടുള്ള ഇദ്ദേഹത്തെ എനിക്ക് വേണ്ട .കുറെ കൂടി യോഗ്യനായ ഒരാളെ വിളിച്ചു വരുത്തു.”

അവൾ പറഞ്ഞത് കേട്ട് മഹർഷി സൂര്യനോട് ചോദിച്ചു ; ” ഭഗവാനെ അങ്ങേക്കാൾ യോഗ്യനായിയാരാണുള്ളത് ?”

” എന്നെക്കാളും അധികം യോഗ്യതയുണ്ട് മേഘത്തിന് .”

സൂര്യൻ പറഞ്ഞു ; ” മേഘം വന്ന് മൂടിയാൽ എന്നെ കാണാതാവുമല്ലോ .”

ഉടൻ മഹർഷി മേഘത്തെ വിളിച്ചു വരുത്തി മകളോട് ചോദിച്ചു ; ” മകളെ ഞാൻ നിന്നെ ഇദ്ദേഹത്തിന് കൊടുക്കട്ടെ ?”

” വേണ്ട ,വേണ്ട ” അവൾ നെറ്റി ചുളിച്ചു ; ” ഇദ്ദേഹം കറുത്തിട്ടാണ് ,യാതൊരു ചൈതനൃവുമില്ല,മറ്റേതെങ്കിലും പ്രധാനപ്പെട്ട ഒരാൾക്ക് മതി എന്നെ കൊടുക്കുക .”

മുനി മേഘത്തോടെ അനേഷിച്ചു ;  ” അങ്ങേക്കാൾ പ്രധാനിയായിയാരാണുള്ളത് ?”

“വായു ഭഗവൻ എന്നെക്കാൾ യോഗ്യനാണ് . ” മേഘം പറഞ്ഞു ;  ” കട്ട് വീശുമ്പോൾ ഞാൻ ആയിരം നുറുങ്ങായി പലയിടത്തേക്കും ചിന്നിച്ചിതറി പോവുമല്ലോ .”

അതുകേട്ടു മഹർഷി വായു ഭഗവാനെ വിളിച്ചു മകളോട് ചോദിച്ചു ;  ” വായുവിനെ വിവാഹം കഴിക്കാമെന്നു നിനക്ക് തോന്നുന്നുണ്ടോ ?”

 ” ഇല്ലച്ഛാ ” ,അവൾ മൂക്കു ചുളിച്ചു ; ” ഇദ്ദേഹം ചപലസ്വാഭാവിയാണ് ,ഇദ്ദേഹത്തേക്കാൾ യോഗ്യനായ ഒരാൾ വേണം എനിക്ക് .”

മഹർഷി വായു ഭഗവാനോട് ചോദിച്ചു ; ” ഭഗവാനെ അങ്ങേക്കാൾ യോഗ്യനായരുണ്ട് ?”

 ” പർവതം എന്നേക്കാൾ യോഗ്യനാണ് .”  വായു ഭഗവാൻ പറഞ്ഞു ; ” ഞാൻ ഊക്കിൽ വീശുമ്പോൾ പോലും പർവതം തടഞ്ഞു നിർത്താറുണ്ടല്ലോ .”അപ്പോൾ മഹർഷി പർവതത്തെ വിളിച്ചു മകളോട് ചോദിച്ചു  ” മകളെ ഇദ്ദേഹത്തിന് നിന്നെ  കൊടുക്കട്ടെ ?”

” വേണ്ടച്ഛ ” , അവൾ ചുണ്ടു കോട്ടി ; ” ഇദ്ദേഹം കഠിനാണ് .നിന്നസ്ഥലത്തു നിന്നും ഇലകനും വയ്യ ,എന്നെ മറ്റാർക്കെങ്കിലും കൊടുത്താൽ മതി .”

മുനി പർവ്വതത്തോടു അനേഷിച്ചു ; ” പാർവതരാജാവെ ; അങ്ങേയെക്കാൾ യോഗ്യനായിയാരാണുള്ളത് ?”

 “എലി എന്നേക്കാൾ യോഗ്യനാണ് ,” പര്വതം പറഞ്ഞു ; “എൻറെ ശരീരം ഏലി കടിച്ചു പിളർക്കാറുണ്ടല്ലോ .”

അതുകേട്ടു മഹർഷി എലിയെ വിളിച്ചു വരുത്തി മകളോട് ചോദിച്ചു ; ” മകളെ എലിയുടെ രാജാവാണിവൻ ,നിന്നെ ഇവന് കൊടുക്കാം .സമ്മതമാണോ ?”

അവൾ അവനെ കണ്ടു ,  ”  ഇദ്ദേഹം എൻറെ ജാതിയിൽ പെട്ടവൻ തന്നെ ” എന്ന് കരുതി രോമാഞ്ചം പൂണ്ടു ,കണ്ണുകൾ വിടർന്നു ,മന്ദസ്മിതപൂർവം പറഞ്ഞു ; ”  അച്ഛാ ,എന്നെ വീണ്ടും എലിപെണ്ണാക്കി തീർത്തു ഇദ്ദേഹത്തിനു കൊടുക്കു .ഞാൻ ഇദ്ദേഹത്തോടൊപ്പം വർഗോജിതമായ കുടുംബിനിധർമ്മം അനുഷ്ഠിച്ചിരുന്നുകൊള്ളാം .”

ഇതുകേട്ട് മഹർഷി തപശ്ശക്തി കൊണ്ട് അവളെ വീണ്ടും പെണ്ണേലിയാക്കി തീർത്തു അവനു കൊടുത്തു .

” അതുകൊണ്ടയാണ് ഞാൻ പറയുന്നത് ” , രക്താക്ഷൻ തുടർന്നു ”   ” സ്വന്തം ജാതിയോടുള്ള സ്നേഹം നിസാരമല്ലെന്നു .”

   രക്താക്ഷൻ പറയുന്നതെന്നും സാരമാക്കാതെ ,മൂങ്ങകൾ വംശവിനാശത്തിനായി തന്നെ സ്ഥിരജീവിയെ കോട്ടയിലേക്ക് കൊണ്ട് വന്നു .

അപ്പോൾ ഉള്ളാകെ ചിരിച്ചു കൊണ്ട് സത്രജീവി ആലോചിച്ചു ; ” എന്നെ കൊന്നുകളയുകയാണ് വേണ്ടതെന്നും രാജാവിനോട് പറഞ്ഞ മന്ത്രിയുണ്ടല്ലോ ,അയാളൊരുവാൻ മാത്രമാണ് ഇക്കൂട്ടത്തിൽ നീതിശാസ്ത്രഞ്നും ,ഹിതഭാഷിയും .അയാൾ പറഞ്ഞതനുസരിക്കുകയാൽ ,ഇവർക്ക് കുറച്ചൊന്നുമല്ല ദോഷം വരൻ പോകുന്നത് .”

കോട്ടവാതിക്കലെത്തിയപ്പോൾ അരിമാര്ദ്ധനൻ പറഞ്ഞു ; ” കൂട്ടരേ ,നമ്മുടെ ഹിതകാംഷിയായ സ്ഥിരജീവിക്കു ഇഷ്ടപ്പെട്ട സ്ഥാനം കൊടുക്കുക .”

അതുകേട്ടു സ്ഥിരജീവി ; ഇവരെ കൊല്ലാനുള്ള വഴി കണ്ടുപിടിക്കുകയാണല്ലോ ഞാൻ ചെയ്യണ്ടത് .കോട്ടയുടെ നടുവിൽ പാർത്താൽ അത് ശരിയാവുകയില്ല ..എന്റെ മനോവിചാരങ്ങൾ മനസിലാക്കിയാൽ ,ഇവർ മുൻകരുതലെടുക്കും ..അതുകൊണ്ടു കോട്ടവാതിക്കൽ ഇരുന്നുകൊണ്ട് വേണം കാര്യം സാധിക്കാൻ ”  എന്നു നിശ്ചയിച്ചു മൂങ്ങ രാജാവിനോട് പറഞ്ഞു ;  ” ദേവ ,അങ്ങ് പറഞ്ഞത് ഉചിതം തന്നെ ,എന്നാൽ ഞാൻ നീതിജ്ഞൻ തന്നെയാണെങ്കിലും ,സ്വതെ അങ്ങയുടെ ശത്രുകുലത്തിൽ പെട്ടവനാണല്ലോ .അങ്ങയോട് വളരെ വിശ്വസ്തതയും സ്‌നേഹഹവും ഉണ്ടെന്നിരിക്കിലും ,കോട്ടയുടെ നടുവിൽ ഇരിക്കാൻ ഞാൻ അർഹനല്ല .അതിനാൽ കോട്ടവാതിക്കൽ ഇരുന്നു ദിവസേന അങ്ങയുടെ കാൽത്താമരപൊടികളഞ്ഞു പുണ്യം നേടി സേവിച്ചു കൊള്ളാം .”

രാജാവ് അത് സമ്മതിച്ചു .

പതിവായി രാജഭൃതൃന്മാർ സ്ഥിരജീവിക്കു രാജകല്പനപ്രകാരം ഇഷ്ടംപോലെ ധാരാളം  മാംസഭക്ഷണം കൊണ്ട് വന്നു കൊടുക്കും .രണ്ടു നാലു ദിവസം കൊണ്ടു കാക്ക തടിച്ചു കൊഴുത്തു മയിലിനെപോലെ വലിപ്പം വച്ച് .

സ്ഥിര ജീവി തടിച്ചു തടിച്ചു വരുന്നത് കണ്ടു രക്തക്ഷൻ രാജാവിനോടും മന്ത്രിയോടും പറഞ്ഞു  : ” അങ്ങും മന്ത്രിമാരും വിഡ്ഢികളാണെന്നു എനിക്ക് മനസിലായി ..ആദ്യം ഞാനാണ്  വിഡ്ഢിയായത് ; രണ്ടാമതു വലവീശിയ വേടൻ ; മൂന്നാമത് രാജാവ് ;നാലാമത് മന്ത്രിയും ;എല്ലാവരും വിഡ്ഢികൽ തന്നെ .ഈ കഥ കേട്ടില്ലേ ?”

 മന്ത്രിമാരും രാജാവും ചോദിച്ചു അതെന്തു കഥയാണ് ?”

   അപ്പോൾ രക്താക്ഷൻ ഒരു കഥ പറഞ്ഞു ;

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക