മൂങ്ങ രാജാവായാൽ

0
866
panchatantra

ഒരിക്കൽ അരയന്നം ,തത്ത ,കൊറ്റി കുയിൽ ,വേഴാമ്പൽ ,മൂങ്ങ ,മയിൽ ,പ്രാവ്, കോഴി മുതലായ എല്ലാ പക്ഷികളും ഒന്നിച്ചു കൂടി ഉദ്വേഗപൂർവം ആലോചന തുടങ്ങി ;   ”  നമ്മുടെ രാജാവ് സാക്ഷാൽ ഗരുഡനാണല്ലോ .അദ്ദേഹം വിഷ്‌ണുവിൻറെ ഭൃതൃനാണ് .നമ്മെ കുറിച്ച് യാതൊരു വിചാരവുമില്ല .ഇങ്ങനെയൊരു രാജാവുണ്ടായിട്ടുയെന്തു കാര്യം ?  നമ്മൾ പതിവായി വേടൻറെ വലയിൽ പെട്ടു നശിക്കുന്നു .ഒരു രക്ഷയും കിട്ടുന്നില്ല .ഭീതരും ശത്രുക്കളുടെ ദ്രോഹം സദാ അനുഭവിക്കുന്നവരുമായ ജീവികളെ രാജാവെന്ന നിലയിൽ രക്ഷിക്കാതിരിക്കുന്നവൻ അവരുടെ കാലനാണെന്നാണ് പറയേണ്ടത് .യോഗ്യനായ നേതാവില്ലാത്ത പ്രജകൾ ,തുഴയില്ലാത്ത തോണിപോലെ വെള്ളത്തിൽ  താഴും .പൊട്ടിയ തോണി കടലിൽ ഉപേക്ഷിക്കും പോലെ ,ബുദ്ധിമാനായ മനുഷ്യൻ ,വേണ്ടവണ്ണം പഠിക്കാത്ത ഗുരുവിനെയും വേദാദ്ധ്യയനം നിലനിർത്ത പുരോഹിതനെയും ,റിക്ഷ നൽകാത്ത രാജാവിനെയും ,അപ്രിയം പറയുന്ന ഭാര്യയെയും ,ഗ്രാമത്തിനുള്ളിൽ മാത്രം ചുറ്റി തിരിയുന്ന ഇടയനെയും ,കട്ടിൽ താമസിക്കാനിഷ്ടപ്പെടുന്ന ക്ഷുരകനെയും ഉപേക്ഷിക്കണം .ഇതെല്ലാം ആലോചിച്ചു പക്ഷികൾക്ക് മറ്റൊരു രാജാവിനെ നാം കണ്ടുപിടിക്കേണ്ടതുണ്ട് “

അങ്ങനെ ഓർത്തു നോക്കി വന്നപ്പോൾ പക്ഷികൾക്ക് തോന്നി ,മൂങ്ങ വളരെ മംഗളരൂപണല്ലോ ,ഇതിലധികം രാജാവാകാൻ പറ്റിയ ആൾ വേറേയില്ലെന്നു .അവർ തമ്മിൽ തമ്മിൽ പറഞ്ഞു :  ”  നമ്മുടെ രാജാവ് മൂങ്ങയാൽ മതി .ഉടൻ അഭിഷേകം നടത്താനുള്ള സാധനസാമഗ്രഹികൾ കൊണ്ട് വരിക .

ഉടൻ പല തീർത്ഥങ്ങളിൽ നിന്നും വെള്ളം കൊണ്ട് വന്നു .ദിവ്യങ്ങളായ നൂറ്റിയൊന്ന് പച്ചമരുന്നുകൾ പറിച്ചു സിംഹാസനം തയ്യാറാക്കി .ഏഴു ദ്വീപുകളും ,സമുദ്രങ്ങളും പർവ്വതങ്ങളും നിറഞ്ഞ ഭൂമണ്ഡലത്തിൻറെ ചിത്രം വരച്ചുവച്ചു പുലി തോൽ  വിരിച്ചു .സ്വർണ്ണക്കുടങ്ങളിൽ  വെള്ളം നിറച്ചു .ദീപാലങ്കാരങ്ങളും വാദ്യഘോഷങ്ങളും കണ്ണാടികളും മംഗല്യവസ്തുക്കളും ഒരുക്കി.വന്ധികൾ സ്തുതികോശം മുഴുകി .പ്രസന്നമുഖരായ ബ്രാഹ്മണർ വേദോച്ചരണം ചെയ്തു .യുവതിമാർ പാടി .മൂങ്ങ  ‘കൃകലിക ‘എന്ന് പേരായതൻറെ പട്ട മഹർഷിയെ കൂട്ടികൊണ്ടു വന്നു ..

എന്നിട്ടു മൂങ്ങ അഭിഷേകത്തിനായി സിഹാസനത്തിലിരുന്നപ്പോൾ എവിടെ നിന്നോ ഒരു കാക്ക അവിടെ എത്തി .

കാക്ക ആലോചിച്ചു ;  ” എവിടെ എല്ലാപേക്ഷികളും ഒത്തു കൂടിയിരിക്കുന്നുവല്ലോ .വല്ല ഉൽസവുമായിരിക്കുമോ .

പക്ഷികൾ അവനെ കണ്ടു തമ്മിൽ തമ്മിൽ പറഞ്ഞു തുടങ്ങി ;  ”  പക്ഷികളുടെ കൂട്ടത്തിൽ വച്ച് സമർത്ഥൻ കാക്കയാണെന്നു കേട്ടിട്ടുണ്ട് .മനുഷ്യരുടെ ഇടയിൽ ക്ഷുരകനും പക്ഷികളുടെ കൂട്ടത്തിൽ കാക്കയും മൃഗങ്ങളുടെ കൂട്ടത്തിൽ കുറുക്കനും സന്യാസിമാരുടെ ഇടയിൽ വെളുത്ത വസ്ത്രമുടുത്തു നടക്കുന്ന ജൈനഭിക്ഷുവുമാണ് സൂത്രശാലികൾ .അതുകൊണ്ടു ഇവൻറെ അഭിപ്രായം കൂടി ആരായണം . വിദഗ്ധന്മാർ നല്ലവണ്ണം ആലോചിച്ചും എല്ലാ വീക്ഷണകോണുകളിൽ കൂടിയും ചർച്ച ചെയ്തു തീരുമാനിക്കുന്ന കാര്യത്തിന് ദോഷം സംഭവിക്കുകയില്ല .”

അപ്പോൾ കാക്ക അവരെ സമീപിച്ചു ചോദിച്ചു ; ”  എന്താണിവിടെ മഹാജനകളൊക്കെ ക്കൂടിയിരിക്കുന്നത്? എന്തുത്സാവാണിവിടെ നടക്കുന്നത് ? ” 

”  പക്ഷികൾക്ക് ശരിയായൊരു രാജാവില്ലല്ലോ .”   അവർ മറുപടി പറഞ്ഞു  :  ” അതുകൊണ്ടു മൂങ്ങയെ പക്ഷിരാജ്യത്തിൻറെ രാജാവായി അഭിഷേകം ചെയ്യാമെന്ന് കരുതി പക്ഷികളെല്ലാം ഒത്തുചേർന്നിരിക്കുകയാണ് .അങ്ങ് അങ്ങയുടെ അഭിപ്രായം പറയുക ..കേൾക്കട്ടെ “

ഏതു കേട്ട് കാക്ക ചിരിച്ചു :  ”   അയ്യയ്യോ  !  കഷ്ടം തന്നെ ! മയിൽ ,അരയന്നം ,കുയിൽ ,ചക്രവാകം ,തത്ത ,കുളക്കോഴി ,പച്ചപ്രാവ് കൊറ്റി എന്നീ പ്രധാനപ്പെട്ട പക്ഷികളെല്ലാം മുള്ളപ്പോൾ ,പകൽ കണ്ണ് കാണാൻ പറ്റാത്തവനും ഭയങ്കരമുഖനുമായ ഈ മൂങ്ങയെ അഭിഷേകം ചെയ്യന്നത് ഉചിതമല്ല .ഇതു എൻ്റെ സ്വന്തം അഭിപ്രയംമാണെന്നു കരുതരുത് .മൂങ്ങ മൂക്കു വളഞ്ഞവനും കോങ്കണ്ണനും ക്രൂരനും കാണാൻ സുഖം മില്ലാത്തവനുമാണ് .കോപമൊന്നുമില്ലാതെ സാധരണ നിലയിൽയായിരിക്കുമ്പോൾ തന്നെ .അപ്പോൾ പിന്നെ ശുണ്ഠിയെടുത്തലുള്ള കഥയെന്തായിരിക്കും ?  പരുഷസ്വാഭാവിയും ഉഗ്രശീലനും ക്രൂരനും അപ്രിയം പറയുന്നവനുമായ മൂങ്ങയെ രാജാവായി  വാഴിച്ചിട്ടു നമുക്ക് കേന്ദ് കിട്ടാനാണ് .?  ഗരുഡൻ നമ്മുടെ രാജാവാണല്ലോ .പിന്നെ എന്തിന് ഈ പകൽ കുരുടനായ മൂങ്ങയെ അഭിഷേകം ചെയ്യുന്നു .?തേജസ്വിയായ ഒരു രാജാവെ വേണ്ടു .പ്രജകളുടെ ഹിതത്തിനു അധികം രാജാക്കന്മാരുണ്ടാകുന്നത് നാശത്തിനാണ് .ഗരുഡൻറെ പേര് പറഞ്ഞാൽ മതി .നിങ്ങളെ ശത്രുക്കൾ സമീപിക്കുകയില്ല .,ദുഷ്ടന്മാർ എത്ര ബലവാന്മാരാണെങ്കിലും ശരി .നമ്മുടെ പ്രഭുവിൻറെ പേർ പറഞ്ഞാൽ തന്നെ അതിന്റ ഫലം നന്നായിരിക്കും .മഹാന്മാരുടെ പേര് പറയുക മാത്രംചെയ്താൽ വിജയം സിദ്ധിക്കും .ചന്ദ്രൻറെ പേര് പറഞ്ഞു മുയലുകൾ സുഖമായിട്ടിരിക്കുന്ന കഥ കേട്ടിട്ടില്ലേ .? “

പക്ഷികൾ ചോദിച്ചു   ” അതെന്തു കഥയാണ് ?”

അപ്പോൾ കാക്ക ഒരു കഥ പറഞ്ഞു

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക