മഹാചതുരകൻറെ മിടുക്ക്

0
265
panchatantra

   ഒരു കാട്ടുപ്രദേശത്തു മഹാചതുരകൻ എന്നൊരു കുറുക്കനുണ്ടായിരുന്നു .

  അവൻ ഒരു ദിവസം കട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ ,ചത്തുകിടക്കുന്ന ഒരാനയെ കണ്ടെത്തി .അവൻ വയറുനിറയെ തിന്നാമെന്നു സന്തോഷിച്ചു അവൻ ശവത്തിൻറെ ചുറ്റുംനടന്നു നോക്കി .എന്നാൽ ആനയുടെ കടുപ്പമുള്ള തൊലി കടിച്ചുമുറിക്കാൻ അവൻ ആളായില്ല .

ആ  സമയത്തു  ഒരു സിംഹം അങ്ങുമിങ്ങും  ചുറ്റിത്തിരിഞ്ഞു അവിടെയെത്തി ചേർന്നു . 

 സിംഹത്തെ കണ്ടപ്പോൾ കുറുക്കൻ തല നിലത്തു മുട്ടിച്ചു നമസ്ക്കരിച്ചു കൈകൾ കൂപ്പി വണങ്ങി ; ” പ്രഭോ ഞാൻ അങ്ങയുടെ ഭൃതൃനാണ്.അങ്ങേക്കു വേണ്ടി ഈ ആനയെയും കാത്ത് നിൽക്കുകയാണ് .അതുകൊണ്ടു ഇതിനെ അമൃതേത്തു കഴിച്ചു കൊൾക .”

   നിലത്തു വീണു നമസ്ക്കരിച്ചു കിടക്കുന്ന കുറുക്കനെ നോക്കി ഗംഭീരഭാവത്തിൽ സിംഹം പറഞ്ഞു ; “എടൊ , മറ്റൊരാൾ കൊന്ന ജീവിയെ ഞാൻ തിന്നാറില്ല .മാംസം തിന്നുന്ന സിംഹം എത്ര വിശന്നാലും പുല്ലുതിന്നുകയില്ല .അതുപോലെ കുലീനൻ എത്ര കഷ്ടപ്പാട് സഹിച്ചാലും ,നീതിമാർഗത്തിൽ നിന്നും വൃതി ചലിക്കുകയില്ല .അതിനാൽ ആനയെ നീ തന്നെ തിന്നോ .ഞാൻ സന്തോഷപൂർവം നിനക്ക് തരുന്നു .”

അതുകേട്ടു കുറുക്കൻ സന്തോഷിച്ചു ; ”  രാജാവ് ഭൃതൃന്മാോട് പെരുമാറേണ്ടത് ഇങ്ങനെയാണ് .സജ്‌ജനങ്ങൾ ഏത് അവസ്ഥയിലും പരിശുദ്ധി വെടിയുകയില്ല .തീയിട്ടാലും ശംഖിൻറെ വെളുപ്പ് കുറയുകയില്ലല്ലോ .”

സിംഹം പോയ ഉടൻ ഒരു പുലി അവിടെയെത്തി .

    പുലിയെ കണ്ടപ്പോൾ കുറുക്കൻ ആലോചിച്ചു ; ‘ കഷ്ടം തന്നെ  !  ഒരു ദുഷ്ടനെ തൊഴുതു നമസ്ക്കരിച്ചു മേനിക്കുട്ടി പറഞ്ഞയച്ചു .ഇനി എങ്ങനെയാണ് ഇവനെ ഒഴുവാക്കുക .? ഇവൻ ശൂരനാണ് .ഭേദോപായം മാത്രമേ ഇവിടെ വഴിയുള്ളു ..സാമം കൊണ്ടും ദാനം കൊണ്ടും വശത്താക്കാൻ കഴിയാത്ത ശത്രുവിനെ ഭേദം പ്രയോഗിച്ചു മാത്രമേ വശപ്പെടുത്താനാവു ,സർവ്വഗുണങ്ങളും തികഞ്ഞവനാണെങ്കിലും ഭേദോപായം ഫലിക്കും .

ഇങ്ങനെയൊക്കെ വിചാരിച്ചു കുറുക്കൻ പുലിയുടെ നേർക്ക് ഗർവ് കൊണ്ട് കഴുത്തു പൊക്കിപ്പിടിച്ചു ചെന്നു പരിഭ്രമം നടിച്ചു കൊണ്ട് ചോദിച്ചു .; ” അമ്മാമാ അങ്ങെന്തിനാണ് മരണത്തിൻറെ വായിൽ വന്നു ചാടുന്നത് ? ഈ ആനയെ സിംഹം കൊന്നിട്ടതാണ് .എന്നെ കാവൽ നിർത്തിയിട്ടു മൂപ്പർ കുളിക്കാനായി പുഴയിലേക്ക് പോയിരിക്കുകയാണ് ..പോകുമ്പോൾ എന്നോട് എന്താണ് പറഞ്ഞതെന്നോ ?  ‘വല്ല പുലിയോ മറ്റോ വന്നാൽ നീ സ്വാകാര്യമായി എൻറെ അടുത്ത് വന്നു പറയണം .ഈ കാട്ടിൽ ഒരു പുലിയും ഉണ്ടാകരുതെന്നാണ് എൻറെ നിശ്ചയം .പണ്ടൊരിക്കൽ ,ഞാൻ കൊന്നു വച്ച ഒരാനയെ ഒരു പുലി തിന്നു എച്ചിലാക്കുകയുണ്ടായി .അന്നുമുതൽ എനിക്ക് പുലികളോട് കഠിനമായ ദേഷ്യമാണെന്ന് .”

    അതുകേട്ടു പുലി ഭയപ്പെട്ടു .; ”  മരുമകനെ എനിക്ക് പ്രാണരക്ഷ തരണേ .സിംഹം തിരിച്ചു വന്നാൽ ,ഞാനിവിടെ വന്ന വിവരം ഒന്നും മിണ്ടി പോകരുതേ .” എത്തും പറഞ്ഞു പുലി അതിവേഗം കുതിച്ചോടി പോയി .

പുലി പോയ ഉടൻ ഒരു കഴുതപുലി വന്നു .അപ്പോൾ കുറുക്കൻ വിചാരിച്ചു .; ” ഈ  കഴുതപ്പുലിയുടെ ദംഷ്ട്രകൾക്ക് നല്ല മൂർച്ചയുണ്ട് .ഇവൻ ആനയുടെ ട്രോളി പൊളിച്ചു തന്നാൽ എനിക്ക് സുഖമായി .കുറച്ചു മാംസം ഇവനു കൊടുത്താലും തരക്കേടില്ല .”  ഇങ്ങനെ നിശ്ചയിച്ചു അവൻ പറഞ്ഞു ;  ” മരുമകനെ കുറെ കാലമായല്ലോ കണ്ടിട്ട് .നിന്നെ കണ്ടാൽ വിശപ്പുള്ളതുപോലെ തോന്നുന്നു .നീ എൻറെ വിരുന്നുകാരനാണല്ലോ .ഇതാ ഇവിടെ ഒരാനയെ സിംഹം കൊന്നിട്ടിട്ടുണ്ട് .എന്നെ കാവൽ നിർത്തി മൂപ്പർ കുളിക്കാൻ പോയിരിക്കുകയാണ് .സിംഹം വരുന്നതിനു മുമ്പ് നീ ഈ ആനമാംസം കുറച്ചു തിന്നു തൃപ്തി വരുത്തി വേഗം പൊയ്ക്കൊൾക .”

    കഴുതപ്പുലി അത് നിസാരമായി തള്ളി ; ” അമ്മാമാ ,ഈ ചത്ത ആനയുടെ മാംസം തിന്നിട്ട് എനിക്ക് വലിയ കാര്യമൊന്നുമില്ല .ജീവനോട് നൂറു നൂറു മനുഷ്യരെ കിട്ടാനുണ്ട് .കിട്ടാനും ,കിട്ടിയാൽ തിന്നാനും ,തിന്നാൽ ദഹിക്കാൻ എളുപ്പമുള്ളതും,ദഹിച്ചാൽ ശരീരത്തിന് ഗുണകരവുമായതേ ഭക്ഷിക്കാവു .അതിനാൽ ഞാൻ പോവുകയായി .”

 കുറുക്കൻ പ്രേരിപ്പിച്ചു ; ” എടാ , ഭീരു ,പേടിക്കാതെ സാവധാനത്തിലിരുന്നു തിന്നു കൊൾക .സിംഹം വരുമ്പോൾ ഞാൻ കാലേകൂട്ടി പറഞ്ഞു തരാം .എന്നാൽ പോരെ ?”

അതുകേട്ടു കഴുതപ്പുലി കൊതിയോടെ തിന്നായിരുന്നു .ആനയുടെ തൊലി കടിച്ചു പൊളിച്ചതേയുള്ളു ,അപ്പോഴേക്കും കുറുക്കൻ വിളിച്ചു പറഞ്ഞു ; ” മരുമകനെ ,വേഗം ഓടികൊൾക ..ഏതാ സിംഹം വരുന്നു .”

അതുകേട്ടപ്പാടെ ,കഴുതപ്പുലി ദൂരത്തേക്കോടി ,കഴുതപ്പുലി പൊളിച്ചു ഭാഗത്തു നിന്നും കുറുക്കൻ രുചിയോടെ മാംസം തിന്നാനും തുടങ്ങി .

  ആ സമയത്തു മറ്റൊരു കുറുക്കൻ അവിടെയെത്തി.അവൻ തന്നെ പോലെ ശക്തിയും വീര്യവുമുള്ളവനാണെന്നു കണ്ടു ആദ്യത്തെ കുറുക്കൻ വിചാരിച്ചു ;  “ശത്രു ഉത്തമനാണെങ്കിൽ ,കാൽക്കൽ വീഴണം .ശൂരനാണെങ്കിൽ ,ഭേദോപായം പ്രയോഗിച്ചു വേണം തോൽപ്പിക്കാൻ .നീചനാണെങ്കിൽ , കുറച്ചു വല്ലതും കൊടുത്തു വിടണം ..ബലപരാക്രമങ്ങൾ ഒപ്പമാണെങ്കിൽ യുദ്ധം ചെയ്തു തോൽപ്പിക്കാം .”

    ഉടൻ തന്നെ അവൻ ശത്രുവിൻറെ നേരിട്ടു ചെന്ന് നഖം കൊണ്ട് പല്ലുകൊണ്ടും ശത്രുവിനെ ചീന്തിയെറിഞ്ഞു .അതിനുശേഷം ,ആനമാംസം മറ്റാർക്കും കൊടുക്കാതെ തനിയെ തിന്നു അവൻ വളരെ കാലം സുഖമായിരുന്നു .

  ”   അതുപോലെ താങ്കളും സ്വാജാതിയിപ്പെട്ട ശത്രുവിനെ ഇപ്പോൾ തന്നെ   കടിച്ചു ചീന്തിയെറിയുകയാണ് വേണ്ടത് .” കുരങ്ങൻ തുടർന്നു ; ” വേരുറച്ചാൽ പറിച്ചെറിയാൻ ഇപ്പോഴത്തെക്കാൾ ബുദ്ധിമുട്ടായിരിക്കും .താങ്കൾക്ക് നാശവും സംഭവിക്കും .കേട്ടിട്ടില്ലേ ? പശുക്കളുള്ളവനു ധനമുണ്ടാവുന്നതും ,ബ്രാഹ്മണന് തപസുണ്ടാവുന്നതും ,സ്ത്രീക്ക് ചാപല്യമുണ്ടാവുന്നതും സ്വാജാതിക്കാരിൽ നിന്നും ഭയമുണ്ടാവുന്നതും സാധരണമാണ് .ഒരു കഥ കേട്ടിട്ടുണ്ടോ ?   പലതരം ഭക്ഷണപദാർത്ഥങ്ങൾ ധാരാളമുണ്ട് ;  ഗൃഹനായികമാർ ശ്രദ്ധപോരാത്തവരായതിനാൽ  എല്ലാം വേണ്ടുവോളം കിട്ടുകയും ചെയ്യും ;  സ്വന്തം ജാതിക്കാർ തന്നെ നമുക്കെതിരാണെന്ന് ഒരോറ്റ ദോഷം മാത്രമേ ഉള്ളു .”

      അതെന്തു കഥയാണ് ?”  മുതല ചോദിച്ചു .

അപ്പോൾ കുരങ്ങൻ ഒരു കഥപറഞ്ഞു .

വിദേശത്തു പോയ ചിത്രാംഗൻ

   ഒരിടത്തു ചിത്രാംഗൻ എന്നൊരു പട്ടിയുണ്ടായിരുന്നു .

  ഒരിക്കൽ അവൻ പാർക്കുന്ന നാട്ടിൽ വല്ലതെ ക്ഷാമം ബാധിച്ചു .ഭക്ഷണം കിട്ടായ്കയാൽ പട്ടികളുടെ വംശത്തിനു തന്നെ അറുതി വരുമെന്ന നിലയിലായി .

   ചിത്രാംഗൻ വിശപ്പ് സഹിക്കവയ്യാതെ നാട് വിട്ടു പോയി .ഒരു പട്ടണത്തിലെത്തി .അന്നാട്ടിലെ ഗൃഹനായികമാർ അശ്രദ്ധ മൂലം അടുക്കള വാതിൽ തുറന്നിടാറുള്ളതിനാൽ അകത്തു കടന്നു ചിത്രാംഗൻ ദിവസമേ നല്ല നല്ല ആഹാരസാധനങ്ങൾ തിന്നു തൃപ്തിപ്പെട്ടു പോന്നു .

ഒരു നാല് അവൻ ഒരു വീട്ടിൽ നിന്നും പുറത്തു കടന്നപ്പോൾ തിന്നു പുളച്ച അനവധി പട്ടികൾ നാലുഭാഗത്തും നിന്നും ഓടി വന്ന് അവനെ വളഞ്ഞു കടിച്ചു കുടഞ്ഞു മേലാസകലം മുറിപ്പെടുത്തി .

ഒരുവിധം രക്ഷപ്പെട്ടു ചിത്രാംഗതൻ അവശതയോടെ ആലോചിച്ചു ,എന്തൊക്കെ പറഞ്ഞാലും സ്വന്തം  നാട് തന്നെയാണ് നല്ലത് .അവിടെ ക്ഷാമമുണ്ടങ്കിലും, ശല്യം കൂടാതെ സുഖമായിരിക്കാം .ആരും പോരടിക്കാൻ വരുകയില്ല .അതുകൊണ്ട് ഞാൻ നാട്ടിലേക്കു തന്നെ പോവുകയാണ് .” 

അവൻ നാട്ടിലേക്കു മടങ്ങി .

മറുനാട്ടിൽ പോയി വന്ന അവനെ കണ്ടു ബന്ധുക്കളും മിത്രങ്ങളും ചുറ്റും വന്നു കൂടി ചോദിച്ചു .” എടോ ചിത്രാംഗാ ,വിദേശത്തെ വർത്തമാനങ്ങളൊക്കെ എന്തെല്ലാമാണ് . ? പറയു നാടെങ്ങനെയുണ്ട് .? ജനങ്ങൾ ഏതുതരക്കാരാണ് .? ഭക്ഷണം കൊള്ളാമോ ?  അവിടെ എന്തൊക്കെ തരം വ്യാപാരങ്ങളുണ്ട് ?”

   ” വിദേശത്തെ പാട്ടി എന്തു പറയട്ടെ ?” ചിത്രാംഗൻ മറുപടി പറഞ്ഞു ; ” പലതരം ഭക്ഷപദാർത്ഥങ്ങൾ ധാരാളമുണ്ട് .ഗൃഹനായികമാർ ശ്രദ്ധ കുറഞ്ഞവരാതിനാൽ വേണ്ടത്ര കിട്ടാനുമില്ല ഞെരുക്കം .സ്വാജാതിക്കാർതന്നെ എതിരാണെന്ന ഒരൊറ്റ ദോഷമാത്രമേ പറയാനുള്ളു .”

കരാളമുഖൻ സുഹൃത്തിൻറെ ഉപദേശം കേട്ട് ; ” ചാവുകാണെങ്കിൽ ചാകട്ടെ ” എന്ന് നിശ്ചയിച്ചു യാത്രയും പറഞ്ഞു സ്വഗൃഹത്തിലേക്കു പോയി .അവിടെ ചെന്ന് വീരശൂരപരാക്രമങ്ങളോടെ ശത്രുവിനോടു പടവെട്ടി ,അവനെ കൊന്നു വീട് തിരിച്ചെടുത്തു .വളരെക്കാലം സുഖമായി ജീവിച്ചു .

പ്രേതനിക്കാതെ കിട്ടിയ സമ്പത്തു അനുഭവിക്കുന്നതിൽ എന്താണ് സുഖം ? വിധിവശാൽ കിട്ടുന്ന പുല്ലു ഒരു തള്ളപ്പശുപോലും തിന്നുമല്ലോ .  

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക