മദോൽക്കടനും കഥനകനും

0
617
panchatantra

ഒരു കാട്ടിൽ       മദോൽക്കടൻ  എന്നൊരു സിംഹം വസിച്ചിരുന്നു .അവൻറെ അനുയായികളായി ഒരു കടുവയും കാക്കയും കുറുക്കനുമുണ്ടായിരുന്നു .

 അവർ ഒരിക്കൽ അവിടേയുമിവിടെയുമായി ചുറ്റിത്തിരിഞ്ഞു നടക്കുമ്പോൾ ,വ്യാപാരി സംഘത്തിൽ നിന്ന് എങ്ങനെയോ വേർപ്പെട്ടു പോയ കഥനകൻ എന്നൊരു ഒട്ടകത്തെ കണ്ടു മുട്ടി .

അപ്പോൾ സിംഹം അൽപ്പം ഭയത്തോടു പറഞ്ഞു ; “അയ്യോ !ഇതൊരു സാധാരണ മൃഗമല്ലല്ലോ .കാടനോ നാടനോ ഏതു തരത്തിൽ പെട്ടതാണോവോ ?”

അത് കേട്ട് കാക്ക ; “പ്രഭോ ഇവൻ നാടനാണ് ..ഒട്ടകം എന്ന ജീവിയാണ് .അങ്ങേക്കു തിന്നാൻ പറ്റുന്ന  മൃഗമാണ് കൊല്ലാൻ മടികാണിക്കണ്ടാ .”

സിംഹം ഗംഭീരഭാവത്തിൽ പറഞ്ഞു ; “എൻ്റെ ഗൃഹത്തിലേക്ക് വന്നവനെ കൊല്ലുകയില്ല ഭയമില്ലാതെ വിശ്വാസപൂർവ്വം വീട്ടിൽ വരുന്നത് ശത്രു വാണെങ്കിൽ പോലും കൊല്ലരുത് .അങ്ങനെ ചെയ്യുന്നവന് ബ്രഹ്‌മഹത്യപാപമുണ്ട് .അതുകൊണ്ട് ഇവന് അഭയം നൽകി എൻ്റെ അടുത്തേക്ക് കൊണ്ട് വരിക .ഇങ്ങോട്ടു വന്നതിനുള്ള കാരണം ചോദിക്കാം .”

അങ്ങനെ അവർ ഒട്ടകത്തിന് അഭയം കൊടുത്തു .വിശ്വസിപ്പിച്ചു മദോൽക്കടൻറെ അടുത്തേക്ക് കൊണ്ട് ചെന്നു

അപ്പോൾ സിംഹം പറഞ്ഞു : “എടോ കഥനകാ ,നീ ഇനി ഗ്രാമത്തിലേക്ക് പോയി ചുമട് ചുമന്ന് കഷ്ടപ്പെടുകയൊന്നും വേണ്ടാ .ഈ കാട്ടിൽ തന്നെ നിശങ്കം നടന്ന് മരതക കൂമ്പുപോലെയുള്ള പുല്ലു തിന്നു എൻ്റെ കൂടെ  എപ്പോഴും താമസിച്ചാൽ മതി .”

ഒട്ടകം അത് സമ്മതിച്ചു അവരുടെ കൂടെ എപ്പോഴും താമസിച്ചാൽ മതി .”

ഒട്ടകം അത് സമ്മതിച്ചു നിർഭയം നടന്ന് സുഖമായി വസിച്ചു .

അങ്ങനെ കാലം കഴിഞ്ഞു പോകവേ ,ഒരു ദിവസം മദോൽക്കടനും വലിയൊരു കാട്ടയാനയും തമ്മിൽ യുദ്ധമുണ്ടായി .ആനയുടെ കൊമ്പു കൊണ്ടുള്ള കുത്തുകളേറ്റ് മദോൽക്കടൻ അവശനായി .ജീവൻ പോയില്ലെന്നു മാത്രം .ഒരടി പോലും നടക്കാൻ വയ്യായിരുന്നു .അവനെ ആശ്രയിച്ചു നിൽക്കുന്ന കാക്ക മുതലായ ജീവികൾ വിശന്നു പൊരിഞ്ഞു കഷ്ടപ്പെട്ടു .

അപ്പോൾ അവരോട് സിംഹം പറഞ്ഞു ; “എവിടെയെങ്കിലും എളുപ്പത്തിൽ കിട്ടാവുന്ന വല്ല ജന്തുവുമുണ്ടോ എന്ന് നോക്കുവിൻ .”

അവർ നാലുപേരും കൂടി പലയിടത്തും ചുറ്റി നടന്നു തിരിഞ്ഞു നോക്കി .ഒരു ജന്തുവിനെയും കണ്ടുകിട്ടിയില്ല .

അപ്പോൾ കാക്കയും കുറുക്കനും കൂടി സ്വകാര്യം പറഞ്ഞു തുടങ്ങി .കുറുക്കൻ പറഞ്ഞു : “എടോ കാക്കേ ,നമ്മൾ എന്തിനാണ് ഇങ്ങനെ ചുറ്റിത്തിരിഞ്ഞു കഷ്ടപ്പെടുന്നത് ? 

    നമ്മുടെ പ്രഭുവിൻറെ വിശ്വസ്ത സേവകൻ കഥനകനുണ്ടയല്ലോ ,അവനെ കൊന്നു തിന്നു നമുക്ക് ജീവിക്കാം .”

കാക്ക മറുപടി പറഞ്ഞു : “നീ പറഞ്ഞതു ശരിയാണ് .പക്ഷേ അവൻ പ്രഭുവിന് അഭയം കൊടുത്തിട്ടുണ്ടല്ലോ .പിന്നെ അവനെ കൊല്ലാമോ ?”

കുറുക്കൻ പറഞ്ഞു   ” എടോ, കാക്കേ ,അത് ഞാൻ ശരിയാക്കി കൊള്ളാം പ്രഭു തന്നെ അവനെ കൊല്ലത്തക്കവണ്ണമുള്ള ഉപായം ഞാൻ പ്രയോഗിക്കാം ..നിങ്ങൾ ഇവിടെ തന്നെ നിന്നാൽ മതി .ഞാൻ പോയി പ്രഭുവിൻറെ കൽപ്പന വാങ്ങി വരാം .

ഇതു പറഞ്ഞു അവൻ  വളരെ വേഗത്തിൽ സിംഹത്തിൻറെ അടുത്തേക്ക് ചെന്നു ; “പ്രഭു ഞങ്ങൾ കാട്ടിൽ മുഴുവൻ തിരഞ്ഞു .ഒരു ജന്തുവിനെയും കിട്ടിയില്ല .ഇനി എന്തു ചെയ്യണമെന്നറിയില്ല .ഞങ്ങൾക്കാണെങ്കിൽ ,വിശപ്പു കൊണ്ട് ഒരടി പോലും നടക്കാൻ വയ്യാതെയായിരിക്കുന്നു അങ്ങേക്കു പഥ്യഹാരവും കഴിക്കാം .”

കുറുക്കൻറെ കഠിന വാക്ക് കേട്ടു സിംഹം കോപിച്ചു :”കഷ്ടം !കഷ്ടം ! എടാ  പാപി ,നീച  ഇനി ഇങ്ങനെ വല്ലതും പറഞ്ഞു കേട്ടാൽ  ആ നിമിഷത്തിൽ നിന്നെ ഞാൻ കൊന്നുകളയും .നജൻ അവന് അഭയം കൊടുത്തല്ലോ ? പിന്നെ കൊല്ലാമോ ?പശുദാനം ,ഭൂദാനം ,അന്നദാനം ,കന്യാദാനം എന്നീ ദാനങ്ങളേക്കാളെല്ലാം പ്രധാനമാണ് അഭയദാനം .”

അതുക്കേട്ടു കുറുക്കൻ പറഞ്ഞു ; “പ്രഭോ അഭയം കൊടുത്ത ശേഷം കൊല്ലുകയാണെങ്കിലേ ദോഷവുമുള്ളു .സ്വാമിഭക്തി നിമിത്തം അവൻ സ്വന്തം ജീവൻ തരികയാണയെങ്കിൽ  അതിൽ ദോഷമേതുമില്ലല്ലോ .അവൻ അങ്ങനെയാണ് പറയുന്നത് .അവനെയല്ലെങ്കിൽ നമ്മുടെ കൂട്ടത്തിൽ മറ്റെയാരെങ്കിലും കൊല്ലണം .അല്ലെങ്കിൽ അങ്ങ് വിശന്ന് മരിക്കും പിന്നെ ഞങ്ങളൊക്കെ ജീവിച്ചിരിക്കുന്നത് എന്തിന് .?അങ്ങനെ വന്നാൽ ഞങ്ങൾ എല്ലവരും തീയിൽ ചാടി മരിക്കുകയുള്ളു .അങ്ങേക്ക് യാതൊരുപായവും പറ്റരുതെന്നാണ് ഞങ്ങളുടെ പ്രാത്ഥന .കുലത്തിൽ പ്രധാനിയായിരിക്കുന്ന പുരുഷനെ എന്ത് ചെയ്തും രക്ഷിക്കണം .സർവ്വധാരമായവർ നഷ്ടപ്പെട്ടയാൽ കുലത്തിൻറെ അവസ്ഥ അച്ചാണി ഊരിപ്പോയ വണ്ടിച്ചക്ക്രം പോലെയായിത്തീരും ..”

അതുക്കേട്ടു  മദോൽക്കടൻ സമ്മതിച്ചു :”ശരി നിങ്ങളുടെയൊക്കെ അഭിപ്രായം അതാണെങ്കിൽ ഇഷ്ടം പോലെ ചെയ്തു കൊൾക .”

ഉടൻ തന്നെ കുറക്കൻ വേഗം ചെന്നു മറ്റു മൃഗങ്ങളോട് പ്രസംഗിച്ചു ..”കൂട്ടരേ പ്രഭു അതികഠിനമായ അവസ്ഥയിൽ കിടക്കുകയാണ് .അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ ആരാണ് നമ്മെ രക്ഷിക്കുക ?വിശന്ന് മരിക്കാറായി കിടക്കുന്ന അദ്ദേഹത്തിനെ രക്ഷിക്കാൻ നാം നമ്മുടെ ദേഹം കൊടുക്കേണ്ടതാണ് ..അതാണ് നമ്മുടെ കടമ .”

അവരെല്ലാം കണ്ണിൽ വെള്ളം നിറച്ചു കൊണ്ടു  മദോൽക്കടൻ ക്ഷീണസ്വരത്തിൽ ചോദിച്ചു .”വല്ല ജീവിയേയും കിട്ടിയോ .?”

അപ്പോൾ കാക്ക കൂട്ടത്തിൽ നിന്നും മുന്നോട്ടു വന്നു ; “പപ്രഭോ ഞങൾ സകല സ്ഥലത്തും നടന്നു തിരഞ്ഞു .ഒരൊറ്റ ജന്തുവിനെയും കിട്ടിയില്ല .അതുകൊണ്ട് അങ്ങ് എന്നെ തിന്നു വിശപ്പടക്കി കൊൾക .അങ്ങേക്ക് ഞാൻ മൂലം ആശ്വാസം ഉണ്ടായാൽ എനിക്ക് സ്വർഗം കിട്ടുമല്ലോ ..”

അതുക്കേട്ടു കുറുക്കൻ ചിരിച്ചു : “എടോ ,കാക്കേ നീഎത്ര ചെറുതാണ് .!നിന്നെ തിന്നാലൊന്നും പ്രഭുവിൻറെ വിശപ്പടങ്ങുകയില്ല .കാക്കയുടെ മാംസവും പട്ടിയുടെ എച്ചിലും നന്നെ കുറച്ചേ ഉണ്ടാവൂ .അത് തിന്നാൽ തൃപ്തി വരിക എന്നതുണ്ടാവില്ല .എന്നാലും നീ സ്വാമിഭക്തി പ്രദർശിപ്പിച്ചല്ലോ .അതുമതി .”ഏതു പറഞ്ഞ ശേഷം കുറുക്കൻ സിംഹത്തെ നമസിക്കരിച്ചു തുടർന്നു :”പ്രഭോ ,എന്നെ തിന്നു വിശപ്പടക്കി എനിക്കു ഇഹപരലോക സൗഖ്യം നല്കാൻ ദയ ഉണ്ടാവണം .ഭൃതൃൻ്റെ പ്രാണൻ യജമാനന് അധീനമാണെന്നല്ലോ .”

അപ്പോൾ കടുവാ പറഞ്ഞു ; “നീ ഉചിതവാക്കാണ് പറഞ്ഞത് ..പക്ഷേ നീയും എത്ര ചെറുതാണ് .!മാത്രമല്ല ,നഖങ്ങൾ ആയുധമായിട്ടുള്ള ജന്തുവിനെ ത്തിന്നരുതെന്നുണ്ട് .ജീവൻ പോകാറായ സമയത്തുപോലും തിന്നു കൂടാത്തത് തിന്നരുതേ എന്നാലും നീ പറയേണ്ടതു പറഞ്ഞു നിൻറെ തറവാടിത്തം കാണിച്ചല്ലോ .നന്നായി .”എത്തും പറഞ്ഞു കടുവാ   മദോൽക്കടനോട് അപേക്ഷിച്ചു ; “പ്രഭോ ,എന്നെ തിന്നു വിശപ്പടക്കി കൊൾക .എനിക്ക് സ്വർഗത്തിൽ ചിരകാല വാസവും ഭൂമിയിൽ പരമമായ കീർത്തിയും ലഭിക്കുമല്ലോ .

ഇതൊക്കെ കേട്ടപ്പോൾ കഥനകൻ ആലോചിച്ചു ;”ഇവരെല്ലാവരും നല്ല നല്ല വാക്കുകൾ പറഞ്ഞു .പ്രഭു ആരെയും കൊന്നതുമില്ല .ഇനി ഞാനും കുറച്ചു പറയാൻ നോക്കട്ടെ .മറ്റുള്ളവർ പറഞ്ഞതിനേക്കാളേറെ ചന്തമുള്ള വാക്കുകൾ വേണം പറയാൻ .” എന്ന് നിശചയിച്ചു അവൻ പറഞ്ഞു ; “എടോ കടുവേ ,നീ പറഞ്ഞത് ശരിയാണ് .എന്നാൽ നീയും നഖങ്ങൾ ആയുധമായിട്ടുള്ളവനാണല്ലോ .പ്രഭു നിന്നെ എങ്ങനെ തിന്നും ?സ്വാജാതീയിൽപ്പെട്ടവരെ കുറിച്ച് മനസ്സിൽ പ്ലോതും അനിഷ്ടം കരുതുന്നവന് ഇഹത്തിലും പരത്തിലുമില്ല ഗതി .” ഇതു പറഞ്ഞു കഥനകൻ സിംഹത്തിൻറെ മുമ്പിൽ ചെന്നു നിന്ന് നമസ്ക്കരിച്ചു ;” പ്രഭോ .ഇവരൊക്കെ അഭക്ഷ്യരാണ് .അത് കൊണ്ട് അങ്ങ് എന്നെ തിന്നു വിശപ്പടക്കിക്കൊൾക .യോഗിക്കോ യാഗം ചെയ്യന്നവനോ അല്ല ഉത്തമ ഗതി ലഭിക്കുന്നത് ;പ്രഭുവിന് വേണ്ടി ജീവൻ കളയുന്ന സേവകനാണ് .

കഥനകൻ ഇതു പറഞ്ഞു നാവെടുക്കും മുൻപ് കുറുക്കനും കടുവയും കൂടി അവൻറെ മേൽ ചാടി വീണു വയർ പിളർന്നു .കഥനകൻറെ കഥ കഴിഞ്ഞു .

“സുഹൃത്തേ ,”സംജീവകൻ തുടർന്നു ; “പിംഗളകമഹാരാജാവിൻറെ പരിവാരങ്ങളൊക്കെയും നീചരാണ് .അതുകൊണ്ടു സജജനങ്ങൾക്കു സേവിക്കാൻ പറ്റിയവനല്ല അദ്ദേഹം .നീചരായ പരിജങ്ങളോട് കൂടിയ രാജാവിനെ പ്രജകൾ സ്നേഹിക്കുകയില്ല .ചുറ്റും കഴുകന്മാരോടുകൂടിയ അരയന്നത്തെപോലെയായിരിക്കും അദ്ദേഹം .മന്ത്രിമാർ അരയന്നത്തെ പോലെയാണെങ്കിൽ ,കഴുകനെപ്പോലുള്ള രാജാവിനെയും സേവിക്കാം; മറിച്ചു മന്ത്രിമാർ കഴുകനെപോലെയുള്ളവരാണെങ്കിൽ ,അരയന്നത്തെ പോലുള്ള രാജാവിനും ഉപേക്ഷിക്കുകയാണ് നല്ലത് .ഏതോ ദുഷ്ടമാർ എന്നെ കുറിച്ച് അദ്ദേഹത്തോട് ഏഷണി പറഞ്ഞിട്ടിട്ടുണ്ട് .അതാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് .ഉറച്ച മണ്ണും വെള്ളമൊഴിച്ചാൽ കിളക്കാം ; അതുപോലെ ഏഷണിക്കാർ ദൂഷ്യം കേൾപ്പിച്ച കേൾപ്പിച്ചു മനുഷ്യരുടെ മനസ്സ് നനച്ചു കിളക്കുമാറാക്കുന്നു .ചെവിയിൽ കേൾക്കുന്ന ഏഷണിയാകുന്ന വിഷം തീണ്ടിയവൻ എന്ത് ചെയ്യാനും മടിക്കുകയില്ല .ബുദ്ധഭിക്ഷുവാണെങ്കിലും മനുഷ്യൻറെ തലയോടിൽ മദ്യം മൊഴിച്ചു കുടിച്ചുവെന്നു വരും .ഏഷണിക്കാരനാകുന്ന പാമ്പിൻറെ വധരീതി വിചിത്രം തന്നെ ;ഒരുത്തന്റെ ചെവിയിൽ കടിക്കുമ്പോൾ ചാവുന്നത് മറ്റൊരുത്തനാണ് .ഞാൻ ഇനി എന്ത് ചെയ്യണമെന്ന് താങ്കളോട് തന്നെ ചോദിക്കട്ടെ .താങ്കൾ എന്റെ സുഹൃത്താണല്ലോ .”

ദമനകൻ വഴി പറഞ്ഞു  കൊടുത്തു ;”വേറെ വല്ല നാട്ടിലേക്കും പോവുകയാണ് നല്ലത് .ഇങ്ങനെയുള്ള ചീത്ത യജമാനനെ സേവിക്കണ്ട ഗർവിഷ്ഠനും കാര്യാകാര്യങ്ങൾ അറിയാത്തവനും ദുർമാർഗചാരിയുമായ ഗുരുവിനെ ഉപദേശിക്കണമെന്നുണ്ടല്ലോ .”

സഞ്ജീവകന് അത് അത്ര സമ്മതമായില്ല ;”പ്രഭുവിന് നമ്മോടു കോപം ഉണ്ടെങ്കിൽ പോകാൻ സാധ്യമല്ല :മറ്റൊരിടത്തു പോയാൽ ഗുണമുണ്ടാവുകയില്ല .അപരാതിക്കു ദൂരെ ചെന്നു വസിച്ചാലും ആശ്വസിക്കാൻ കഴിയുകയില്ല .ബുദ്ധിമാൻറെ കൈകൾ നീണ്ടതാണ് ..അവ കുറ്റക്കാരനെ തേടിപ്പിടിച്ചു വധിച്ചു കളയും .അതുകൊണ്ടു എനിക്കിപ്പോൾ യുദ്ധമല്ലാതെ വേറെ ഒരു വഴിയും കാണുന്നില്ല .തീർത്ഥസനാനം ,ആശ്രമവാസം ,തപസ് ,ചന്ദ്രയാനവൃതം ,ദാനം ഹോമം ,ബ്രഹ്മണപൂജ ,യാഗം ,മുതലായവകൊണ്ടെല്ലാം സിദ്ധിക്കുന്ന പുണ്യലോകങ്ങൾ വീരമൃത്യ വടക്കുന്നവൻ ലഭിക്കും .,മരിച്ചില്ലെങ്കിലോ ,ഉത്തമമായ കെർത്തി നേടുകയും ചെയ്യാം .

ഇതൊക്കെ കേട്ടപ്പോൾ ദമനകൻ വിചാരിച്ചു ; “ഓഹോ !ഇവൻ പടവെട്ടാനാണ് ഒരുങ്ങുന്നത് !കാര്യം കുഴപ്പമായി .;ഈ ദുഷ്ടൻ കൂർത്തകൊമ്പുകൾ കൊണ്ട് പ്രഭുവിനെ കുത്തും .വലിയ അപായം സംഭവിക്കാനിട ..ഞാൻ ഒന്ന് കൂടി പറഞ്ഞു നോക്കട്ടെ ,ഇവനെ വേറെ ഏതെങ്കിലും നാട്ടിലേക്കു അയക്കണം .” എന്നിട്ടു അവൻ പറഞ്ഞു ;”ചങ്ങാതീ ,നീ നല്ല കാര്യമാണ് പറഞ്ഞത് .പക്ഷേ യജമാനനും ഭൃതൃനും കൂടി യുദ്ധം നന്നോ ?ശക്തനായ ശത്രുവിനെ കണ്ടാൽ മറഞ്ഞിരിക്കുകയാണ്  വേണ്ടത് ..ശത്രുവിൻറെ വീര പരാക്രമങ്ങൾ അറിയാതെ വൈരം പുലർത്തിയാൽ തൊട്ടു പോവും കുളക്കോഴിയുടെയും സമുദ്രത്തിൻറെയും കഥ കേട്ടിട്ടില്ലേ?”

സഞ്ജീവകൻ ചോദിച്ചു : “അതെന്തു കഥയാണ് .?”

അപ്പോൾ ദമനകൻ ഒരു കഥ പറഞ്ഞു .

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക