ബ്രാഹ്മണനും തെമ്മാടികളും

0
384
panchatantra

ഒരു നഗരത്തിൽ മിത്രശർമ്മൻ എന്നൊരു ബ്രാഹ്മണൻ അഗ്നിഹോത്രം ചെയ്തു പത്നിയോടൊപ്പം വസിച്ചിരുന്നു .

ഒരു മാഘമാസത്തിൽ ഇളം കാറ്റ്  വീശിക്കൊണ്ടിയിരിക്കുമ്പോൾ ,ആകാശം കാര് മൂടിയിരിക്കുമ്പോൾ മഴ ചനുപിനുന്നനെ ചാറികൊണ്ടിരിക്കുമ്പോൾ,  അദേദഹം മറ്റൊരു  ഗ്രാമത്തിൽ  യാഗം നടക്കുന്ന ഒരുസ്ഥലത്ത് ചെന്ന് യജമാനനോട്  അപേക്ഷിച്ചു:

വരുന്ന കറുത്തവാവിനാളിൽ ഒരു യാഗം ചെയ്യണമെന്നുണ്ടെനിക്ക് ,ഒരാടിനെ എനിക്ക് തരുമോ ? “

അപ്പോൾ യെജമാനൻ നല്ലവണ്ണം തടിച്ചു കൊഴുത്ത ഒരാടിനെ ബ്രാഹ്മണനു കൊടുത്തു .

ആട് നല്ല ചുണയുള്ളതായിരുന്നു .അത് അങ്ങോട്ടുമിങ്ങോട്ടും ഓടാൻ തുടങ്ങി .അതുകൊണ്ടു ബ്രാഹ്മണൻ അതിനടുത്തു ചുമലിൽ വച്ചു ഗൃഹത്തിലേക്ക് നടന്നു .

പോകുന്നവഴിക്ക് ഒന്ന് ചട്ടമ്പികൾ അദ്ദേഹത്തിനെതിരെ വന്നു .അവരാണെങ്കിൽ വിശന്നു പൊരിഞ്ഞിരിക്കുകയായിരുന്നു .തടിച്ചു കൊഴുത്ത ഒരാടിനെയും ചുമലിൽ വച്ച് നേരിട്ട് വരുന്ന ബ്രാഹ്മണനെ കണ്ടു അവർ തമ്മിൽ തമ്മിൽ പറഞ്ഞു :  ” ഈ ആടിനെ തിന്നാൻകിട്ടിയാൽ മതി .,പിന്നെ  ഇന്ന് എത്ര മഞ്ഞു മഴയും ഉണ്ടായാലും സാരമില്ല .നമുക്കിയാളെ പറ്റിച്ചു ആടിനെ തട്ടിയെടുത്തു വിശപ്പും തണുപ്പും കൊടുക്കാം .”

ഉടൻ അവനിലൊരുവൻ വേഷം മാറ്റി .ഒരു ഊടു വഴിയിൽ കൂടി വന്നു ബ്രാഹ്മണൻറെ മുമ്പിലെത്തി ചോദിച്ചു :  ‘ അല്ലല്ലോ ! ഇതെന്തു കഥ ! അതെന്താണ് നാലളറിഞ്ഞാൽ പരിഹസിക്കുന്ന കകാര്യം ചെയ്യുന്നത് .?പട്ടിയെ തൊട്ടാൽ കുളിക്കണ്ടേ ?കാര്യം അങ്ങനെയിരിക്കെ ,അങ്ങ് പട്ടിയെ ചുമലിൽ എടുത്തു നടക്കുന്നത് എന്തേ ? പട്ടിയെയും ,കോഴിയേയും ,ചണ്ഡാലനെയും ,കഴുതയെയും ഒട്ടകത്തെയും തൊടുകതന്നെ അരുതെന്നാണ് പറയുക .

ബ്രാഹ്മണൻ ഏതു കേട്ട് കോപിച്ചു :  ”  എന്താടാ നിനക്ക് കണ്ണു കാണുകയില്ലേ ?എന്താ  നീ ആടിനെ കണ്ടു പട്ടിയാണെന്നു പറയുന്നത് ?”

”  സ്വാമി ദേഷ്യപ്പെടുകയൊന്നും വേണ്ട “. ആകാൻ പറഞ്ഞു :  ” ഇഷ്ടംപോലെ ചെയ്തു കൊൾക .അങ്ങ് പട്ടിയെ ചുവന്നു നടന്നാൽ എനിക്കെന്തു നഷ്ടം .

കുറച്ചു ദൂരം കൂടി പോയപ്പോൾ രണ്ടാമത്തെ തെമ്മാടി  നേരെ വന്നു പറഞ്ഞു :  ” സ്വാമി ,കഷ്ടം !കഷ്ടം ! അങ്ങേന്താണ് ചത്ത പശുക്കുട്ടിയെ ചുമലിലെടുത്തു നടക്കുന്നത് .?ജന്തുവാണെങ്കിലും മനുഷ്യനാണെങ്കിലും ശരി ,ചത്തുപോയാൽ പിന്നെ എടുത്തു കൂടാ ,തോറ്റുപോയാൽ,പാന്ഥവാവ്യം കൊണ്ടോ ചന്ദ്രയാനവൃതം കൊണ്ടോ ഒന്നും ശുദ്ധമാവുകയില്ല .”

ഇതുകേട്ടു ബ്രാഹ്മണൻ  ശുണ്ഠിയെടുത്തു .: ” എന്താടാ നിനക്ക് കണ്ണുകാണുകയില്ലേ .?നീ എന്താണ് ആടിനെ കണ്ടു ചത്ത പശുകുട്ടിയാണെന്നു പറയുന്നത് “?

  ”   സ്വാമീ ശുണ്ഠിയെടുക്കരുതേ ,”അവൻ പറഞ്ഞു ; ” ഞാൻ അറിവില്ലാതെ പറഞ്ഞു പോയതാണ് .ഇഷ്ടം പോലെ ചെയ്തു കൊൾക ..അങ്ങ് ചത്ത പശുക്കുട്ടിയെ ചുമന്നു നടന്നാൽ എനിക്കെന്തു നഷ്ടം .?”

കുറച്ചു ദൂരം കൂടി പോയപ്പോൾ മൂന്നാമത്തെ ചട്ടമ്പിയും നേരിട്ട് വന്നു പറഞ്ഞ് ; ”  അങ്ങേയീ ചെയ്യുന്നത് ശരിയല്ല .കഴുതയെ ചുമലിലെടുത്തു നടക്കരുത് ..അറിഞ്ഞിട്ടോ അറിയാതെയോ കഴുതയെ തൊടുന്നവൻ ഉടുത്ത വസ്ത്രത്തോടെ മുങ്ങി കുളിച്ചാൽ മാത്രമേ ശുദ്ധമാവുകയുള്ളു എന്ന് കേട്ടിട്ടില്ലേ .? മറ്റാരെങ്കിലും വന്ന് കാണുമുമ്പ് അങ്ങ് ഇതിനെ താഴെ ഇറക്കി വിട്ടേക്കു “

ഇതും കൂടി കേട്ടപ്പോൾ ബ്രാഹ്മണൻ പരിഭ്രമിച്ചു .തൻറെ ചുമലിലുള്ള മൃഗം പട്ടിയോ ,ചത്ത പശുകുട്ടിയോ ,കഴുതയോ ആയിരിക്കണം .,ഏതായാലും ആടല്ല .,തീർച്ച എന്ന് കരുതി ,ഭയത്തോടെ അതിനെ താഴ്‌ത്തിറക്കി വിട്ടു .ഗൃഹത്തിലേക്ക് ഒരു ഓട്ടം വച്ച് കൊടുത്തു .

ഉടൻ തെമ്മാടികൾ മൂവരും ഒന്നിച്ചു കൂടി ആടിനെ പിടിച്ചു കൊന്നു പാകം ചെയ്തു മതിവരുവോളം ഭക്ഷിച്ചു .

  ”   അതുകൊണ്ടാണ് ഞാൻ പറയുന്നത് ” ,സ്ഥിരജീവി തുടർന്ന് ; ” അതിബുദ്ധിയും അറിവും ബലവുമുള്ളവരെയും പറ്റിക്കാൻ കഴിയുമെന്ന് .പുതിയ ഭൃതൃരുടെ വിനയം ,അതിഥികളുടെ മധുരവാക്കുകൾ ,സുന്ദരിമാരുടെ കരച്ചിൽ ,ധൂർത്തരുടെ ചതി വാക്കുകൾ എന്നിവയിൽ പെട്ട് മയങ്ങാത്തവരില്ല .മാത്രമല്ല ,ദുർബലരെന്ന് വരികിലും ,അനവധിപേരുണ്ടങ്കിൽ അവരുടെ ശത്രുത നന്നല്ല .കേട്ടിട്ടിയില്ലേ പെരുമ്പാമ്പിനെ ഉറുമ്പുകൾ തിന്ന കഥ ? “

മേഘവർണൻ ചോദിച്ചു :  അതെന്തു കഥയാണ് ? “

അപ്പോൾ സ്ഥിരജീവി ഒരു കഥ പറഞ്ഞു ;

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക