പ്രലോഭകൻറെ കാത്തിരിപ്പ്

0
335
panchatantra

ഒരിടത്തു തീഷ്ണവിഷാണൻ എന്ന് പേരായ വലിയൊരു കാളയുണ്ടായിരുന്നു .അവൻ മദത്തിളപ്പു കൊണ്ടു കൂട്ടുക്കാരെയൊക്കെ വിട്ടു കൊമ്പു കൊണ്ട് മണ്ണ് കോരിയെറിഞ്ഞും ,പുഴക്കരയിൽ വളർന്നു നിൽക്കുന്ന മരത്തകകൂമ്പുപോലുള്ള പുല്ലു തിന്നും കട്ടിൽ ചുറ്റി നടന്നു .

ആ കട്ടിൽ പ്രലോഭകൻ എന്നൊരു കുറുക്കൻ വസിച്ചിരുന്നു

അവൻ ഒരു ദിവസം പുഴവക്കത്തു ഭാര്യയോടൊന്നിച്ചു സുഖമായിരിക്കുകയായിരുന്നു

അപ്പോൾ  തീഷ്ണവിഷാണൻവെള്ളം കുടിക്കാൻ മണൽപ്പുറത്തേക്കു വന്നു  .

കാളയുടെ തൂങ്ങി കിടക്കുന്ന വൃഷ്ണങ്ങൾ കണ്ടു കുറുക്കൻറെ ഭാര്യ ഭർത്താവിനോട് പറഞ്ഞു ;  “പ്രിയതമാ ,ഈ കാളയ്‌ക്ക് രണ്ടു മാംസപിണ്ഡങ്ങളുണ്ട് .തൂങ്ങി കിടക്കുന്നു .അത് താഴെ വീണു പോയെന്നു വരും .അങ്ങ് ഇവൻറെ പിന്നിൽ തന്നെ വിടാതെ കൂടിയാൽ നന്നായിരിക്കും .താഴെ വീണ ഉടൻ നമുക്കതു തിന്നാമല്ലോ ..”

” പ്രിയേ ,ഇതു വീഴുമോ ,ഇല്ലയോ  എന്നറിഞ്ഞു കൂടല്ലോ .”   കുറുക്കൻ പറഞ്ഞു ; “പിന്നെ എന്തിനാണ് എന്നെ വെറുംവൾക്കു പറഞ്ഞു വിടുന്നത് ? നമുക്ക് ഇവിടെ തന്നെ ഇരുന്നു  വെള്ളം കുടിക്കാൻ വരുന്ന എലികളെ പിടിച്ചു തിന്നാം .അതല്ല ,നീ പറഞ്ഞതു പോലെ നിന്നെ വിട്ടു ഈ  തീഷ്ണവിഷാണൻറെ പിന്നാലെ പോയെന്നിരിക്കട്ടെ ,പിന്നെ മടങ്ങി വരുമ്പോഴേക്കും മറ്റു വല്ലവരും ഈ സ്ഥാനം കൈക്കലാക്കി എന്ന് വരും .അതുകൊണ്ടു അങ്ങനെ ചെയ്യുന്നത് നന്നല്ല .കിട്ടുമെന്നുറപ്പുള്ള വസ്തുക്കളെ വിട്ടു ഉറപ്പില്ലാത്തവയെ തേടി നടന്നാൽ ഉറപ്പുള്ളവ പൊയ്‌പോവും ;ഉറപ്പില്ലാത്തവ പൊയ്‌പോയതുതന്നെയാണുതാനും .”

അതുകേട്ടു കുറുക്കൻറെ ഭാര്യ അവനെ ശകാരിച്ചു ; “അങ്ങ് ഹീനപുരുഷൻ തന്നെ ,കിട്ടിയത് മതിയെന്നു വിചാരിച്ചു സന്തോഷിച്ചിരിക്കുന്നു വല്ലോ ! കേട്ടിട്ടില്ലേ ?ചെറുപുഴുകൾ  വേഗം നിറയും.എലിയുടെ കൈകുടുന്നയിൽ വളരെ കുറച്ചേ കൊള്ളൂ .അതുപോലെ ഹീനപുരുഷനും അല്പമാത്ര കൊണ്ടു സന്തോഷിക്കും .പുരുഷന് എപ്പോഴും ഉൽസാഹം വേണം ,മടി കൂടാതെയും ,ഉത്സാഹം ,നയചാതുര്യം ,വീര്യം എന്നിവയോടു കൂടിയും ഇരിക്കുന്നവനിൽ ശ്രീ ഭഗവതി ഇളക്കമില്ലാതെ വിളയാടും എല്ലാം വിധിപോലെ വരുമെന്ന് കരുതി ,പ്രയത്നിക്കാതിരിക്കരുത്.എള്ളിൽ നിന്നും എണ്ണ വേർപ്പെട്ടു കിട്ടണമെങ്കിൽ ,പ്രയതനം കൂടാതെ കിട്ടുകയില്ലല്ലോ ,കുറച്ചു കിട്ടുമ്പോഴേക്കും സന്തോഷിക്കുന്ന അല്പബുദ്ധിയായ ഭാഗ്യഹീനന് ,ഉണ്ടാവുന്ന സമ്പത്തു തന്നെ പൊയ്‌പോവും .അങ്ങ് പറഞ്ഞുവല്ലോ ഏതു വീഴുമോ ഇല്ലയോ എന്നറിഞ്ഞു കൂടെന്ന് .അത് ശരിയല്ല ഉറച്ച നിശ്ച്ചയബുദ്ധിയുള്ളവനെ എല്ലവരും വന്ദിക്കു .ഉന്നത സ്ഥിതിഎല്ലാ കാര്യം .നിസാരനാണ് വേഴാമ്പൽ ;മഴ പെയ്യിക്കാനുടയവാനായ ഇന്ദ്രൻ വലിയ ആളുമാണ് ..എന്നിട്ടോ  ?

ഉറച്ച ബുദ്ധിയോടെ മഴും കാത്തിരിക്കുന്ന വേഴാമ്പലിൻറെ വായിൽ ഇന്ദ്രന് വായിൽ മഴ പകരേണ്ടി വരുന്നു .എനിക്കാണെ ങ്കിൽ എലികളെ തിന്നു തിന്നു മടുത്തു .ഈ മാംസപിണ്ഡങ്ങൾ പാകം വന്നു താഴെ വീഴ്തറായിരിക്കുന്നുവെന്ന് തോന്നുമുണ്ട് .ഇനി മറ്റൊന്നും ചെയ്യാനുമില്ല .”

ഇതെല്ലാം കേട്ട് കുറുക്കൻ എലികൾ വരുന്ന ഇടം വിട്ടു  തീഷ്ണവിഷാണ ൻറെ പിന്നാലെ ചെന്നു .

എന്ത് ചെയ്യാം ? ഈ ലോകത്തിൽ ,സ്ത്രീ വാക്കുകൊണ്ട് ബലമായി തോട്ടിയിട്ടു വലിക്കും വരെ ,പുരുഷൻ സകല കാര്യങ്ങളിലും സ്വയം പ്രഭുവാണ്  എന്നാണല്ലോ ആപ്തവാക്യം .സ്ത്രീ പറയുന്നത് കേട്ടു പുരുഷൻ അരുതാത്ത പ്രവർത്തി  നല്ലതെന്നു കരുതുന്നു ;ഭക്ഷിച്ചു കൂടാത്തത് ഭക്ഷിക്കാൻ ഉത്തമമെന്നു  കരുതുന്നു ;കഷ്ടം തന്നെ !

കുറുക്കൻ കാളയുടെ പിന്നാലെ ഭാര്യയോടൊപ്പം വളരെ കാലം ചുറ്റിത്തിരിഞ്ഞു .എത്ര കാലമായിട്ടും കാളയുടെ വൃഷ്ണങ്ങൾ താഴെ വീണില്ല .അങ്ങനെ പതിനഞ്ചു വര്ഷം കഴിഞ്ഞു .

അപ്പോൾ ഒരിക്കൽ കുറുക്കൻ ഭാര്യയോടു പറഞ്ഞു ; “കുത്തുഴിഞ്ഞതെന്നു തോന്നുമെങ്കിലും ,ഉറച്ചു നിൽക്കുന്ന ഇവ താഴെ വീഴുമോ ഇല്ലയോ എന്ന് നോക്കി  നോക്കി ഞാൻ പതിനഞ്ചു കൊല്ലമായി കാത്തിരിക്കുന്നു .അവ വീഴുന്നുമില്ല .നമുക്ക് നമ്മുടെ പഴയ സ്ഥാനത്തേക്ക് തന്നെ പോകാം .”

“അതുകൊണ്ടയാണ് ഞാൻ പറഞ്ഞതു “,സോമിലകൻ തുടർന്നു ; “ഈ കുറുക്കനെപോലെ ,പണംമുണ്ടാവുമോ ഇല്ലയോ എന്നു ഞാൻ വളരെ കാലമായി കാത്തിരിക്കുന്നു .

മഹാപുരുഷൻ അതുകേട്ടു ഒരു ഉപദേശംനൽകി ;  “നീ വീണ്ടും വർദ്ധമാനപുരത്തേക്കു തന്നെ പൊയ്ക്കൊൾക.അവിടെ രണ്ടു വ്യാപാരി പുത്രന്മാരുണ്ട് .ഒരുത്തൻറെ പേരു ഗുപ്തധനൻ ;മറ്റെയാൾ ഉപഭുക്തധനൻ നീ അവരുടെ സ്വരൂപചേഷ്ടിതമെന്നു വരം ചോദിച്ചാൽ മതി .അനുഭവിക്കാൻ  പറ്റുകയില്ലെങ്കിലും ,പണംമുണ്ടായാൽ മാത്രം മതിയെന്നാണെങ്കിൽ ഞാൻ നിന്നെ ഉപഭുക്തധനയെനെപ്പോലെയാക്കാം  .”

ഏതു പറഞ്ഞു മഹാപുരുഷൻ അപ്രത്യക്ഷനായി .

സോമിലകൻ എല്ലാംകേട്ടു വർദ്ധമാനപുരത്തേക്കുപോയി .പിറ്റേന്നു സന്ധ്യയായപ്പോഴേക്കും പട്ടണത്തിലെത്തി .അയാൾ നന്നെ ക്ഷിണിച്ചു കഴിഞ്ഞിരുന്നു ..പലരോടും വഴി ചോദിച്ചു ചോദിച്ചു കഷ്ടപെട്ടു ഒരു വിധത്തിൽ സൂര്യനസ്തമിച്ചപ്പോൾ ഗുപ്തധനൻറെ വീട്ടിലെത്തി ചേർന്നു

ഗുപ്തധനനും ഭാര്യയും മക്കളും അയാളെ കലശലായി ചീത്ത പറഞ്ഞുവെങ്കിലും ,അയാൾ അതൊന്നും ഗൗനിക്കാതെ അകത്തു കയറിയിരുന്നു .ഊണിൻറെ സമയമായപ്പോൾ അവർ യാതൊരു ആദരവും കൂടാതെ പിറുപിറുത്തു കൊണ്ടു കുറച്ചു ചോറു കൊടുത്തു .അയാൾ അതുക്കഴിച്ചു രാത്രി അവിടെ തന്നെ ഉറങ്ങാൻ കിടന്നു .

അപ്പോൾ ആ രണ്ടു മഹാപുരുഷന്മാർ തമ്മിൽ പതുക്കെ സംസാരിക്കുന്നത് സോമിലകൻ  കേട്ടു .

  ഒരാൾ പറയുകയാണ് :”കർത്താവെ ,അങ്ങെന്തിനാണ് സോമിലകന് ചോറ് കൊടുപ്പിച്ചു ഗുപ്തധനന്  അധികച്ചെലവ് വരുത്തി വച്ചതു ?അത് ശരിയായില്ല .”

  “കർമ്മമേ ,എൻ്റെ കുറ്റമല്ല “മറ്റെയാൾ മറുപടി പറഞ്ഞു ; “മനുഷ്യന് കിട്ടാനുള്ളത് കൊടുപ്പിക്കേണ്ടത് എൻ്റെ ചുമതലയാണ് .അതിൻറെ അനന്തരഫലം അങ്ങേക്കു അധീനമാണല്ലോ .”

പിറ്റേ ദിവസം നേരം വെളുത്ത ഉടൻ ഗുപ്തധനന് വയറിളക്കം ആരംഭിച്ചു .അത് നിമിത്തം അയാൾക്ക് അന്നു പട്ടിണി കിടക്കേണ്ടി വന്നു .തലേന്നു രാത്രി സോമിലകൻ ഉണ്ട ചോറ് അങ്ങനെ ഗുപ്തധനന് ലാഭമായി

 സോമിലകനാകട്ടെ ,ഗുപ്തധനൻറെ വീട്ടിൽ നിന്നും പുറപ്പെട്ടു ഉപഭുക്തധനയെൻറെ വീടു അനേഷിച്ചു കണ്ടുപിടിച്ചു അങ്ങോട്ട് പോയി .

ഉപഭുക്തധനൻ   സോമിലകനെ കണ്ടപ്പോൾ എഴുന്നേറ്റാദരിച്ചു ഭക്ഷണവും വസ്ത്രവും കൊടുത്താദരിച്ചു .സോമിലകൻ അന്ന് രാത്രി നല്ല പട്ടുമെത്തമേലാണു കിടന്നുറങ്ങിയത് .

 ആ  സമയത്തു  ആ രണ്ടു മഹാപുരുഷന്മാർ തമ്മിൽ പതുക്കെ സംസാരിക്കുന്നത് സോമിലകൻ  കേട്ടു .

ഒരാൾ പറയുകയാണ് ; “കർത്താവെ ,ഈ ഉപഭുക്തധനൻ  സോമിലകനെ സൽക്കരിച്ചു ഒരുപ്പാട് പണം ചെലവാക്കിയല്ലോ .എന്തെല്ലാമാണ് സോമിലകന് സമ്മാനം കിട്ടിയിരിക്കുന്നത് !ഉപഭുക്തധനന് അത്രയും പണം തിരിച്ചു കിട്ടാനുള്ള വഴിയെന്താണ് ? പറയൂ “.

   ” കർമ്മമേ  എൻ്റെ ചുമതല  ഞാൻ  ചെയ്തു .”മറ്റൊരാൾ മറുപടി പറഞ്ഞു : “ബാക്കി അങ്ങയുടെ കൈലാണല്ലോ”.

നേരം പുലർന്നപ്പോൾ രാജസേവകന്മാർ രാജാവിൻറെ സമ്മാനമായി വളരെ പണം കൊണ്ട് വന്നു ഉപഭുക്തധനനു നൽകി .

ഇതെല്ലാം കണ്ടും കേട്ടും ,സോമിലകൻ വിചാരിച്ചു ; ”  കെട്ടിയിരിപ്പില്ലെങ്കിലും ഉപഭുക്തധനൻറെതല്ല .വേദോദ്ധൃായനത്തിൻെറ  ഫലം അഗ്നിഹോത്രാദി കർമ്മങ്ങളാണ് ;ജഞാനതിൻറെ ഫലം ശീലഗുണവും സമ്പത്ത്മാണ് ;പത്നിയെക്കൊണ്ടുള്ള ഫലം രതി സംതൃപ്തിയും പുത്രന്മാരുമാണ് ;അതുപോലെ ധനം കൊണ്ടുള്ള ഉപയോഗം ദാനവും ഭുക്തിയുമാണ് അതിനാൽ വിധിയെന്ന ദാനവും ഭുക്തിയും ചെയ്യന്ന ധനമുള്ളവനാക്കിത്തീർക്കട്ടെ .പണം കെട്ടിയുണ്ടായിരിപ്പുണ്ടായിട്ടും കാര്യമില്ല .

സോമിലകൻ വിധിയുടെഅനുഗ്രഹത്താൽ അതുപോലെയായിത്തീർന്നു ..

“അതുകൊണ്ടയാണ് ഞാൻ പറയുന്നത് , ” മന്ഥരകൻ തുടർന്ന് ; “”ധനം സമ്പാദിച്ചാലും അനുഭവിക്കാൻ കഴിഞ്ഞില്ലെന്നു വരുമെന്ന് .ഹിരണ്യക ഇതൊക്കെ മനസ്സിലാക്കു . പണത്തിന്റെ കാര്യമോർത്തു വിഷമിക്കരുത് പണമുണ്ടങ്കിലും അനുഭവിക്കാൻ പറ്റുകയില്ലെങ്കിൽ ,ഇല്ലെന്നു വിചാരിച്ചാൽ മതി .വീട്ടിനകത്തു പണം കുഴിച്ചിട്ടുള്ള ഒരാൾ പണക്കാരാണെങ്കിൽ ,നമ്മളും ആ പണം കൊണ്ടു പണക്കാരനാണെന്നു പറയാം . ആ  ധനം നമുക്കും അയാൾക്കും ഒന്നുപോലെ നിരുപയോഗമാണല്ലോ .ധനം സമ്പാദിക്കുന്നത് രക്ഷിക്കുന്നതിന് കൊടുക്കുകയാണ് ഏറ്റവും നല്ല വഴി .കുളത്തിൽ നിന്നും വെള്ളം ഓവു വച്ചു പുറത്തു കളയുകയാണല്ലോ ചെയ്യാറ് .ധനം അനുഭവിക്കണം ; ധാരാളം കൊടുക്കുകയും വേണം ;കൂട്ടി വയ്ക്കുകയല്ല വേണ്ടത് ..കൂട്ടി വച്ചാൽ അത് മറ്റുയാരെങ്കിലുംമാവും  അനുഭവിക്കുക.തേനീച്ചകൾ ശേഖരിച്ചു വയ്ക്കുന്ന തേൻ മനുഷ്യർ അപഹരിച്ചു എടുക്കുകയാണല്ലോ പതിവ് .ധനത്തിനു മൂന്നു സ്ഥിതികളാണ് പറഞ്ഞു കേട്ടിട്ടുള്ളത്  _ ദാനം ,ഭോഗം ,നാശം കൊടുക്കാതെയും അനുഭവിക്കാതെയുമിരുന്നാൽ അതിനു നശിക്കുക തന്നെ ഗതിയുള്ളു .അതിനാൽ ബുദ്ധിമാന്മാർ പണം സമ്പാദിയ്ക്കാൻ ശ്രമിക്കരുത് .,പണം ദുഃഖത്തിനാണ് ,സുഖത്തിനല്ല വഴി തെളിക്കുക സുഖം മുണ്ടാവാൻ ധനത്തെ ആശ്രയിക്കുന്ന മൂഡർ വേനൽക്കാലത്തു കുളിർമ്മ കിട്ടാൻ തീകായുകയാണ് ചെയ്യുന്നത് .സർപ്പങ്ങൾ ഭക്ഷിക്കുന്നത് വായുവാണ് .എന്നിട്ടും അവർ ദുർബലരല്ല .കാട്ടാനകൾ ഉണക്കപ്പുല്ലു മാത്രം  തിന്നു ബലവാന്മാരായിതീരുന്നു                                                                        .മഹർഷിമാർ കിഴങ്ങുകളും .പഴങ്ങളും തിന്നും  ജീവിക്കുന്നു .മനുഷ്യനു സന്തോഷമാണ് ഏറ്റവും വലിയ നിധി .സന്തോഷാമൃതമനുഭവിച്ചു തൃപ്തിപ്പെടുന്ന ശാന്തചിത്തർക്കുന്നുണ്ടാകുന്ന സുഖം പണം കൊതിച്ചു അവിടേയും ഇവിടെയും ചുറ്റിത്തിരിയുന്ന പണക്കൊതിയന്മാർക്കുണ്ടാകുമോ ?  അമൃതുപ്പോലുളള സംതൃപ്‌തി ആസ്വദിക്കുന്നവന് എന്തൊരു നിർവൃതിയാണ് ഉണ്ടാവുക ! സംതൃപ്തില്ലാത്തവർക്ക് എപ്പോഴും ദുഃഖം തന്നെ .മനസു മുട്ടിയാൽ എല്ലാം മുട്ടി .സൂര്യൻ മഴക്കാറിൽ മൂടിയാൽ രശ്മികളും മൂടുമല്ലോ .ആഗ്രഹമില്ലാതെയാക്കുകയാണ് മനഃശാന്തിക്കുള്ള വഴിയെന്നു മുനിമാർ പറയുന്നു .ധനം കൊണ്ട് ആഗ്രഹം കുറയുകയില്ല ;തീ കാഞ്ഞാൽ ദാഹം ശമിക്കുമോ ? പണത്തിനു വേണ്ടി മനുഷ്യൻ എന്തുതന്നെയാണ് ചെയ്യാത്തത് ! നിന്ദിക്കരുതാത്തതിനെ നിന്ദിക്കും .സ്തുതിച്ചുകൂടാത്തതിനെ     സ്തുതിക്കുകയും ചെയ്യും .ധർമ്മത്തിനു വേണ്ടിയാണെങ്കിലും ,ധനനാശംമുണ്ടാവുന്നതു നന്നല്ല .ദാനം പോലെ മറ്റൊരു നിധിയില്ല ,ലോഭം പോലെ ഒരു ശത്രുവല്ല ,ശീലഗുണം പോലെ ഒരു ആഭരണവുമില്ല ;സംതൃപ്തിപോലെ ഒരു സമ്പത്തും വേറെയില്ല ;ദാരിദ്ര്യത്തിനുമുണ്ട് പരമമായ ഐശ്വര്യവും മണവും ;ഒരു കാള മാത്രം മുതലായിട്ടുള്ള ശിവൻ പരമേശ്വരൻ ആണല്ലോ .ചങ്ങാതി നീ ഇതെല്ലാം മനസിലാക്കി സന്തുഷ്ടനായിരിക്കുക .”

മന്ഥരകൻറെ വാക്കുകൾ കേട്ടു .ലഘുപതനകൻ പറഞ്ഞു ;  ”  മന്ഥരകൻ പറഞ്ഞതു നീ ഓർക്കണം .ഹിരണ്യക ,പ്രിയം പറയുന്നവർ ധാരാളം ഉണ്ടാകും .എന്നാൽ അപ്രിയനാണെങ്കിലും ,അപ്രിയമെങ്കിലും പതഥ്യമായിട്ടുള്ളത് പറയുന്നവനാണ് യഥാർത്ഥ സുഹൃത്തു .മറ്റുള്ളവരൊക്കെ പേരിനുവേണ്ടി മാത്രം മിത്രങ്ങളാണ് .”

അവർ ഇങ്ങനെ സംസാരിച്ചു കൊണ്ടേയിരിക്കുമ്പോൾ ചിത്രാംഗൻ എന്നൊരു മാന് വേടന്മാരെ പേടിച്ചു ഓടിവന്നു കുൽക്കരയിലെത്തി .

മാന് പരിഭ്രമിച്ചു ഓടി വരുന്നത് കണ്ടപ്പോൾ ലഘുപതനകൻ മരകൊമ്പത്തു കയറിഇരുപ്പായി .ഹിരണ്യകൻ കുറ്റികാട്ടിൽ ഒളിച്ചു മന്ഥരകൻ  വെള്ളത്തിനടിയിലേക്കു നൂണു പോയി .

ലഘുപതനകൻ മരത്തിന്മേലിരുന്നു കൊണ്ടു മാനിനെ നല്ലവണ്ണം നോക്കി മന്ഥരകനോടു പറഞ്ഞു ;  ” വരൂ ,വരൂ സുഹൃത്തേ ,മന്ഥരക ,ഒരു മാന് ദാഹിച്ചു വന്നതാണ് .അവൻറെ ശബ്ദമാണ് നാം കേട്ടതു .മനുഷ്യരുടേതല്ല .”

അതുകേട്ടു ദേശകാലജ്ഞനായ മന്ഥരകൻ പറഞ്ഞു ; ” ലഘുപതനക ,ഈ മാൻ വല്ലാതെ കിതക്കുന്നു .പരിഭ്രമത്തോടെ പിൻതിരിഞ്ഞു നിക്കി നോക്കിയാണ് വന്നതു അതുകൊണ്ടാണ് ഇവൻ ദാഹിച്ചു വന്നതല്ല ,വേടനെ പേടിചച്ചെത്തിയതാണ് .തീർച്ച .ഇവൻറെ പിന്നാലെ വേടൻ വരുന്നുണ്ടെന്നു ധരിച്ചു കൊൾക . “

അപ്പോൾ ചിത്രംഗൻ ;  “മന്ഥരക , എൻ്റെ   ഭയത്തിനു കാരണം നീ പറഞ്ഞത് തന്നെയാണ് .ഞാൻ എങ്ങനെയൊക്കെയോ വേടൻറെ അമ്പുകളിൽ നിന്നും രക്ഷപ്പെട്ടു ഇവിടെ എത്തിയതാണ് .എൻ്റെ കൂട്ടത്തിലുണ്ടായിരുന്നവരെല്ലാം വേടന്മാർ കൊന്നു കളഞ്ഞിരിക്കുന്നു .ഞാൻ നിന്നെ ശരണം പ്രാ വിച്ചിരിക്കുകയാണ് .വേടന്മാർക്ക് വരാൻ പറ്റാത്ത സ്ഥലം കാണിച്ചു തരു .” എന്നപേക്ഷിച്ചു .

അതുകേട്ടു മന്ഥരകൻ ഉപദേശിച്ചു : “എടോ ശത്രുവിനെ കണ്ടാൽ രണ്ട് ഉപായങ്ങളാണ് പ്രവത്തിക്കാനുള്ളത് .ആദ്യത്തേത് കൈയൂക്ക് ,രണ്ടാമത്തെത് കാലുകളുട വേഗം .അതുകൊണ്ടണെ ഇടതിങ്ങിയ കാട്ടിലേക്ക് കടന്നുരക്ഷപ്പെട്ടു കൊൾക  അതാണ് നിനക്ക് നല്ലതു വേടന്മാർക്ക് അങ്ങോട്ട് കടക്കാൻ കഴിയുകയില്ല .”

അപ്പോൾ ലഘുപതനകൻ വേഗം അടുത്ത് വന്നു ;  ” എടോ മന്ഥരക വേടന്മാർക്കു ഇന്ന്  ധാരാളം മാംസം കിട്ടിട്ടുണ്ട് .അവർ വീട്ടിലേക്ക് തിരിച്ചു പോയ് കഴിഞ്ഞു ,ചിത്രാംഗ ,നീ ഭയപ്പെടാതെ ഇവിടെ തന്നെ ഇരുന്നു കൊൾക . “

അന്നുമുതൽ അവർ നാലുപ്പേരും കൂടി സുഹൃൽ ഭാവത്തോടെ കുളക്കരയിൽ ഉച്ചസമയങ്ങളിൽ മരത്തണലിരുന്നു സൽക്കഥകൾ പറഞ്ഞു രസിച്ചു ദിവസങ്ങൾ കഴിച്ചു .സൽക്കഥകൾ ആസ്വാദിക്കുന്ന സജ്ജനങ്ങൾ സ്ത്രീസമാഗമം കൂടാതെ തന്നെ സുഖമായിരിക്കുന്നു വല്ലോ ആപ്തവാക്യം .?

അങ്ങനെ നാളുകൾ കഴിഞ്ഞു .ഒരു ദിവസം എല്ലാവരും വന്നുചേർന്നിട്ടും ചിത്രാംഗൻ വന്നില്ല .

അപ്പോൾ മറ്റു മൂന്നുപ്പേരും ദുഃഖത്തോടെ അനോന്യം പറയാൻ തുടങ്ങി ;   ”  അയ്യോ എന്തേ നമ്മുടെ ചെങ്ങാതി എന്ന് വരാഞ്ഞത് . ആവോ ?വല്ല സിംഹവും തിന്നിരിക്കുമോ ?അതോ വേടന്മാർ പിടിച്ചോ ?കാട്ടുതീയി വീഴുകയോ ,പുതു പുല്ലു മോഹിച്ചു  വല്ല പടുകുഴിലും മറ്റും ചെന്ന് വീഴുകയോ ചെയ്തുവോ ആവോ ?വീട്ടു മുറ്റത്തേക്കുള്ള തോട്ടത്തിലേക്കാണ് പോയിരിക്കുന്നതെങ്കിൽ തന്നെ ,സ്നേഹമുള്ളവർ ആപത്തു ശങ്കിക്കും .,അപ്പോൾ പിന്നെ പേടിക്കാൻ ധാരാളം വഴിയുള്ള വൻ കാറ്റിൻറെ മധ്യത്തേക്കു പോയാലോ .

കുറച്ചു കഴിഞ്ഞപ്പോൾ മന്ഥരാകാൻ പറഞ്ഞു  : ”  ലഘുപതനക ,എനിക്കും ഹിരണ്യകനും വേഗം ഓടാൻ വയ്യ .അതുകൊണ്ടു ചിത്രംഗനെ അനേഷിക്കാനുള്ള കഴിവ് ഞങ്ങക്കില്ല .നീ പോയി കാട്ടിലേക്ക് നടന്നു അവൻ ജീവിച്ചിരുപ്പുണ്ടോയെന്ന് അനേഷിച്ചു അറിഞ്ഞു വാ .”

ഉടൻതന്നെ ലഘുപതനകൻ  പറന്നു പോയി .ഏറെ ദൂരം ചെല്ലും മുൻപ് ഒരിടത്തു ചിത്രംഗൻ വലയിൽ പെട്ട് കിടക്കുന്നതു കണ്ടു അതുകണ്ടു ദുഃഖത്തോടെ ലഘുപതനകൻ  ;  “ചിത്രാംഗ ,എന്ത് പറ്റി ?  “എന്ന് ചോദിച്ചു .

ചിത്രാംഗൻ കാക്കയെ കണ്ടു അതിദുഃഖിതനായിത്തീർന്നു .ദുഃഖം ശമിച്ചതാണെങ്കിൽ പോലും പ്രിയ ദർശനത്തിൽ വീണ്ടും തൊഴുതു വരുമല്ലോ .

”  ചങ്ങാതി ഞാൻ ചാവാറായി .”  ചിത്രാംഗൻ പറഞ്ഞു :   ”  ഈ സമയത്തു നിന്നെ കാണാൻ സാധിച്ചത് ഭാഗ്യമായി .പ്രാണൻ പോകാറാകുമ്പോൾ മിത്രത്തെ കാണാനിടയാൽ ,അത് ജീവിച്ചിരിക്കുന്നവനും ,മരിച്ചിരിക്കുന്നവനും മരിച്ചവനും സുഖകരമാണ് .ഞാൻ വല്ലതെറ്റും ചെയ്തിട്ടണ്ടെങ്കിൽ ക്ഷമിക്കണം .ഹിരണ്യകനോടും മന്ഥരകനോടും ഞാൻ പറഞ്ഞതായി പറയൂ .അറിഞ്ഞു കൊണ്ടോ അറിയാതെയോ ഞാൻ പറഞ്ഞിരിക്കാവുന്ന പരുഷ വാക്കുകൾ സ്നേഹപൂർവ്വം ക്ഷമിക്കണമെന്ന് .

അതുകേട്ടു ലഘുപതനകൻ സമാധാനിപ്പിച്ചു ;  ” ചിത്രാംഗ പേടിക്കേണ്ട .ഞങ്ങളുണ്ട് നിനക്കു .ഞാൻ വേഗം ഹിരണ്യകനെയും കൂടി വരാം .സജ്ജനങ്ങൾ  ആപത്തിൽ ദുഃഖിക്കാറില്ല.ഭാഗ്യത്തിൽ  ആഹ്‌ളാദംവും ആപത്തിൽ വിഷാദവും യുദ്ധത്തിൽ ഭീരുത്വമില്ലാത്ത ത്രൈലോക്യ മാന്യനായ പുത്രനെ   പ്രസവിക്കുന്ന അമ്മമാർ ദുർല്ലഭമാണ് .”

ഇങ്ങനെ ചിത്രാംഗനെ സമാശ്വസിപ്പിച്ചു,ലഘുപതനകൻ  ഹിരണ്യകനും മന്ഥരകനും ഇരിക്കുന്ന സ്ഥലത്തു ചെന്നു അവരോടു വർത്തമാനങ്ങളൊക്കെ പറഞ്ഞു .

ഹിരണ്യകൻ ഉടൻതന്നെ കാക്കയുടെ പുറത്തു കയറി ചിത്രാംഗതെൻറെ അടുത്തെത്തി .

ചിത്രാംഗനെ എലിയെ കണ്ടപ്പോൾ അല്പമൊരു ആശയുളവായി .അവൻ പറഞ്ഞു.    ആപത്തിൽ നിന്നും രക്ഷനേടാൻ ആത്മാർത്ഥമുള്ള മിത്രങ്ങളെ സമ്പാദിക്കുകയാണ് വേണ്ടത് .മിത്രങ്ങൾ ഇല്ലാത്തവർ ഒരിക്കലും ആപത്തിൽ നിന്നും കരകയറുകയില്ല ..”

 “ചിത്രാംഗ ,ഹിരണ്യകൻ ചോദിച്ചു ; ” നീ നല്ല  അറിവുള്ളവനും ബുദ്ധിമാനും സമർത്ഥനുമാണല്ലോ .എന്നിട്ടും എങ്ങനെ വലയിൽ വീണു .?

ചിത്രാംഗൻ ഉത്തരം പറഞ്ഞു .:  “എടോ അതൊന്നും ഇപ്പോൾ പറയാൻ പറ്റിയ സമയമല്ല .പാപിയായ വേടൻ എപ്പോൾ വരും .വേഗത്തിൽ വലയുടെ കയർ മുറിക്കണം .”

അത് കേട്ട് ഹിരണ്യകൻ ചിരിച്ചു ;  “ഞാൻ വന്നില്ലേ ? ഇനിയെന്തിനു വേടനെ ഭയപ്പെടേണം ? ചിത്രാംഗ ,നീതിശാസ്ത്രങ്ങളോട് എനിക്ക് മടിപ്പ് വന്നിരിക്കുന്നു .നിന്നെപ്പോലെ അറിവുള്ളവർ പോലും ഇത്തരം അവസ്ഥകളിൽ ചെന്ന് ചാടുന്നതല്ലോ കാണുന്നത് ..”

” ഹിരണ്യക ,കർമ്മഫലം ബുദ്ധിയെ മറക്കുന്നു .”   ചിത്രാംഗൻ പറഞ്ഞു ; “കലാപാശത്തിൽപ്പെട്ടവരുടെയും ദൈവയോഗത്താൽ മനസുക്കെട്ടവരുടെയും ബുദ്ധി നേരെ നടക്കുകയില്ല .അതിപണ്ഡിതനും പ്രതിഭാശാലിയുമാണെങ്കിലും ,തലയിലെഴുത്തു മായ്ക്കാൻ കഴിയുകയില്ല ..”

അവർ ഇങ്ങനെ സംസാരിച്ചു കൊണ്ടിയിരിക്കുമ്പോൾ ,സ്നേഹിതൻറെ ആപത്തു ഓർത്തു സന്തപ്തനായ മന്ഥരകൻ  പതുക്കെ പതുക്കെ നടന്നു അവിടെയെത്തി .

അവനെ കണ്ടപ്പോൾ ലഘുപതനകൻ : ”   അയ്യയ്യോ ! കാര്യം കുഴപ്പമായല്ലോ .” എന്ന് പറഞ്ഞു .

 “എന്തേ ? വേടൻ  വന്നുവോ ? ” ഹിരണ്യകൻ പരിഭ്രമിച്ചു.

കാക്ക പറഞ്ഞു :  “വേടൻറെ കാര്യം ഇരിക്കട്ടെ ,ഇതാ മന്ഥരകൻ വരുന്നു ഇവൻ എന്തൊരു വിഡഢിത്തമാണ് ചെയ്തത് .!വേടൻ വരുന്നത് കണ്ടാൽ എനിക്ക് പറന്ന് രക്ഷപ്പെടാം .നിനക്കു മാളത്തിൽ കടന്നൊളിക്കാം .ചിത്രാംഗനാണെങ്കിൽ വേഗത്തിൽ ഓടി പോകും .മന്ഥരകൻ വെള്ളത്തിൽ ജീവിച്ചിരിക്കുന്നവനല്ലേ ? അവൻ എന്ത് ചെയുമെന്നോർത്തു ഞാൻ പരിഭ്രമിക്കുകയാണ് .

അപ്പോഴേക്കും മന്ഥരകൻ അടുത്തെത്തി .

“മന്ഥരക നീ ചെയ്തതു നന്നായില്ല ” ഹിരണ്യകൻ പറഞ്ഞു ; ” വേഗം തിരിച്ചു പോ വേടൻ എപ്പോൾ വരും .”

മന്ഥരകൻ പറഞ്ഞു ” ഞാൻ എന്തു ചെയ്യട്ടെ ?ചങ്ങാതിയുടെ ആപത്തു ആപത്തു ആലോചിച്ചാലോചിച്ചു സഹിക്കാൻ വയ്യാഞ്ഞിട്ടാണ് ഞാൻ വന്നത് .പരിജനങ്ങളുടെ വേർപാടും ധനനാശവും എങ്ങനെ സഹിക്കും .? ആ സമയത്തു സ്നേഹിതന്മാരെ കാണാൻ കഴിഞ്ഞാൽ ,അത് മരുന്ന് പോലെ ആശ്വാസം തരും .നിങ്ങളെപ്പോലെ ഉള്ളവരെ വിട്ടുപിരിയുന്നതിനേക്കാൾ ജീവൻ വെടിയൂതുന്നതാണ് ഭേദം ,ജീവൻ അടുത്ത ജന്മ്ത്തിൽ കിട്ടുമല്ലോ  .”

അവർ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കുമ്പോൾ വേദന എത്തി .അയാളെ കണ്ട ഉടൻ എലി വലയുടെ കയർ കടിച്ചറുത്തു .ചിത്രാംഗൻ തിരിഞ്ഞു നോക്കി കൊണ്ട് വളരെ ദൂരത്തേക്ക് ഓടി പോയി .ലഘുപതനകൻ മരത്തിന്മേൽ കയറിയിരുന്നു .ഹിരണ്യകൻ അടുത്തൊരു മാളത്തിലൊളിച്ചു .

മാൻ ഓടി പോയത് കണ്ടു     ” പരിശ്രമം വെറുതെയായല്ലോ .”  എന്ന് കരുതി വേടൻ വ്യസനിച്ചു നിൽപ്പായി .

ആ സമയത്തു മന്ഥരകൻ മെല്ലെ മെല്ലെ നടന്നു പോകുന്നത് കണ്ടു വേടൻ ആലോചിച്ചു ;   ” മാന് വിധി വശയാൽ നഷ്ട്ടപ്പെട്ടു .പകരം എനിക്ക് ഭക്ഷണത്തിനായി ദൈവം ഈ ആമയെ അയച്ചു തന്നതായിരിക്കും .ഇതിൻറെ മാംസം കൊണ്ടു എനിക്കും കുടുംബത്തിനും ഇന്നു വിശപ്പടക്കാം .  “

ഇങ്ങനെ വിചാരിച്ചു അയാൾ മന്ഥരകനെ പിടികൂടി .പുൽകയർ വിരിച്ചു ആമയെ അതുകൊണ്ടു വില്ലിന്മേൽ കെട്ടിയിട്ടു ചുമലിന്മേൽ വച്ചു വീട്ടിലേക്കു നടന്നു .

അതുകണ്ടപ്പോൾ ഹിരണ്യകൻ വളരെ ദുഃഖത്തോടെ കരഞ്ഞു തുടങ്ങി ; ” അയ്യോയ്യോ !കഷ്ടം  ! ഞാൻ ഒരു വിധത്തിൽ ഒരു ദുഃഖത്തിൻറെ കര കണ്ടതേയുള്ളു .അപ്പോഴേക്കും മറ്റൊരു ദുഃഖം വന്നു .ഭാഗ്യക്കേടുകൾ ഒന്നിച്ചാണല്ലോ വരിക .നിരപ്പായ വഴിയി കൂടി കാലിടറാതെ നടക്കുമ്പോൾ സുഖം തന്നെ .കാലിടറിപോയാൽ പിന്നെ ,ഓരോ കാൽവെൽപ്പിലും വിഷാദിക്കാത്തതുമായ സ്വാഭവമുള്ളവരായിരിക്കണം മിത്രവും പത്നിയും വില്ലും .അത് മൂന്നു സുലഭമല്ലതാനും .എന്റെ വിധി നോക്കു പണം മുഴുവനും പോയി .നടന്നു തളർന്നപ്പോൾ ആശ്രയം തന്ന സ്നേഹിതനും പോയി .മന്ഥരകനെ പോലെ ഒരു സ്നേഹിതൻ ഉണ്ടാവുകയില്ല .ഭാഗ്യകാലത്തു ഒപ്പം ഭാഗ്യം അനുഭവിക്കുക .ആപത്തിൽ നിന്നും രക്ഷപ്പെടുത്തുക .രഹസ്യമായ സംഗതികൾ പറയുകയും ,കേൾക്കുകയും ചെയ്യുക .-ഇതൊക്കെയാണ് ഒരു ചങ്ങാതിയെ കൊണ്ടുള്ള ഫലങ്ങൾ .ഇങ്ങനെയൊരു ഒരു മിത്രം വേറെ ഉണ്ടാകുമോ ?വിധി എന്നെ ഇങ്ങനെ വ്യസനിപ്പിക്കുന്നത്   എന്തിനാണെന്നറിയുന്നില്ല .ആദ്യം ധനനഷ്ടം പിന്നെ അനുയായികളുടെ വേർപാട് ,സ്വാദേശ പരിത്യാഗം ,ഏതാ ഇപ്പോൾ മിത്രനാശവും ! അല്ലെങ്കിൽ ഞാനെന്തിനു  ദുഃഖിക്കുന്നു ? എല്ലാ ജീവികളുടെയും അവസ്ഥ ഏതു തന്നെ .ശരീരത്തിനു എപ്പോഴാണ് അപായം സംഭവിക്കുന്നതെന്നറിഞ്ഞു കൂടാ .ധനം അതിവേഗം നശിച്ചു പോകുന്നു .സമാഗമത്തിൻറെ പിന്നാലെ വേർപാടുമുണ്ട് .ഒരു മുറിവ് ശരീരത്തിൽ എവിടെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ ,വീണ്ടു ചതവും മുട്ടും അവിടെ തന്നയാണ് വരിക .ഉണ്ണാൻ വഴിയില്ലെങ്കിലാണ് വിശപ്പ് അധികം ആളിക്കത്തുന്നത് .ആപത്തു പറ്റി അശക്തി ബാധിച്ചിരിക്കുമ്പോഴാണ് ശത്രുത ബലപ്പെടുക .ഒരു ഭാഗ്യ ക്കെട് വന്നാൽ ആ വഴിക്കു പിന്നെയും പിന്നെയും നിർഭാഗ്യങ്ങൾ വരികയായി .,ആപത്തിൽ രക്ഷ നൽകുന്നതും ,പ്രീതിക്കും  വിശ്വാസത്തിനും പാത്രവുമായ മിത്രമെന്ന   രണ്ടു അക്ഷരത്തിലുള്ള രത്നം ആരുണ്ടാക്കിയതാണ് .

അപ്പോഴേക്കും ലഘുപതനകനും ,ചിത്രാംഗതനും കരഞ്ഞു കൊണ്ട് അവിടെയെത്തി .

അവരെ കണ്ടു ഹിരണ്യകൻ പറഞ്ഞു ; “വെറുതെ കരഞ്ഞിട്ട് എന്താണ് ?  മന്ഥരകൻ നമ്മുടെ കണ്ണിൽ നിന്നും മറയും മുമ്പ് അവനെ രക്ഷിക്കാനുള്ള വഴി കണ്ടു പിടിക്കണം .ആപത്തു വന്നാൽ എന്ത് വേണമെന്നറിയാതെ കരയുകയാണെങ്കിൽ കരച്ചിൽ കൂടെ വരികെ ഉള്ളു .ആപത്തിനു ഒരു അവസാനം കാണുകയില്ല .ആപത്തിൽ നിന്നും രക്ഷപ്പെടാൻ ഒരു മരുന്നുണ്ടന്നാണ് പണ്ഡിതന്മാർ പറയാറുള്ളത് – വിഷാദം തൃജിക്കുക .കിട്ടിക്കഴിഞ്ഞതു സൂക്ഷിച്ചു രക്ഷിക്കാനും കിട്ടാനുള്ളത് കൈവശം വരാനും ആപത്തിൽ നിന്നും രക്ഷപ്പെടാനുമുള്ള ഉപായമാണ് ഏറ്റവും ഉത്തമായ മന്ത്രം .”

അതുകേട്ടു കാക്ക പറഞ്ഞു ;  ”  ഞാനൊരു സൂത്രം പറയാം .വേടൻ പോകുന്ന വഴിക്കുള്ള കുളക്കരയിൽ ചെന്ന് ചിത്രാംഗതൻ ചത്തതു പോലെ കിടക്കട്ടെ.ഞാൻ അവൻറെ തലയിലിരുന്നു പതുക്കെ കൊതി കൊള്ളാം ..അത് കണ്ടാൽ വേടൻ വിചാരിക്കും ;മാന് ചത്തു കിടക്കുകയാണെന്നു .അയാൾ ഉടനെ മന്ഥരകനെ വിട്ടു മാനിനെ എടുക്കാൻ ചെല്ലും .ആ ഹിരണ്യക ,നീ മന്ഥരകനെ കെട്ടിയിട്ടിട്ടുള്ള  പുൽകയർ കടിച്ചറുക്കണം ..മന്ഥരകനെ ഉടൻ താഴമല്ലോ .”

”  ലഘുപതനക നിൻറെ ഉപായം നല്ലതു തന്നെ .” ചിത്രാംഗൻ അഭിനന്ദിച്ചു .  ” മന്ഥരകൻ രക്ഷപ്പെട്ടു വെന്ന് തീർച്ച പെടുത്താം .പ്രയത്നിക്കുന്ന ആളുടെ ഉത്സാഹം കണ്ടാൽ മനസിലാകും കാര്യം സാധിക്കുമോ ഇല്ലയോയെന്നു .ഞാൻ നീ പറഞ്ഞത് പോലെ ചെയ്യാം .”

വേടൻ നടന്നു  വരുമ്പോൾ വഴിയിൽ ഒരു കുളക്കരയിൽ ഒരു മാന് ചത്ത് കിടക്കുന്നത് ഒരു കാക്ക തലക്കെലിരിക്കുന്നതും കണ്ടു .അയാൾക്ക്‌ സന്തോഷമായി : ”  എൻറെ വലയിൽ പെട്ട് മാന് നേരത്തെ വശംകെട്ടിരിക്കണം .എങ്ങനെയോ കയർ അറുത്തു പോയെന്നു മാത്രം കാട്ടിലേക്ക് കടന്നു ഓടാൻതുടങ്ങിയപ്പോൾ അത് തളർന്നു ചത്ത് വീണതായിരിക്കാം ..ഏതായാലും നന്നായി .ഇതിനെയും  എടുക്കാം  .ആമയെ കെട്ടിയിട്ടുണ്ടല്ലോ ; അത് പോവുകയില്ല അതിനെ തല്ക്കാലം താഴെ വച്ചിട്ട് മാനിനെ എടുക്കാം .”

ഇങ്ങനെ വിചാരിച്ചു അയാൾ ആമയെ നിലത്തു വച്ചു മാനിൻറെ അടുത്തേക്ക് ചെന്നു .

ആ  സമയത്തു ഹിരണ്യകൻ ആമയുടെ പുല്കയർ വജ്രം പോലെയുള്ള പല്ലുകൾ കൊണ്ടു കടിച്ചു മുറിച്ചു .മന്ഥരകൻ  പുല്ലിൻറെ ഇടയിൽ കൂടി  പോയി കുളത്തിലിറങ്ങി താണു മുങ്ങി .

ഉടൻ ചിത്രാംഗതൻ എഴുന്നേറ്റു കുതിച്ചോടി .പിന്നാലെ കാക്കയും പറന്നെത്തി .

വേടൻ വിഷാദപൂർവം തിരിച്ചു വന്നു .നോക്കിയപ്പോൾ ആമ പോയ വഴിയും കണ്ടില്ല

അപ്പോൾ അയാൾ അവിടെയിരുന്നു ഇങ്ങനെ പറഞ്ഞു കരഞ്ഞു തുടങ്ങി  ; ” കൃതാന്ത ,വലയിൽ പെട്ടുവെന്നു ഞാൻ കരുതിയ മാനിനെ അങ്ങു തട്ടിക്കൊണ്ടു പോയി .പിന്നെ ഒരു ആമയെ കിട്ടി .അങ്ങയുടെ നിർദ്ദേശ പ്രകാരം അതും പോയി ഞാൻ ഈ  കാട്ടിൽ ഭാര്യക്കും മക്കൾക്കും വേണ്ടാത്തവനായി വിശന്നു വലഞ്ഞു നടക്കാനുമിടയായി .ഇനി എന്തെങ്കിലും മുണ്ടോ ബാക്കി .?ഉണ്ടെങ്കിൽ ഞാൻ അതും സഹിക്കാൻ തയ്യാറാണ് .”

ഇങ്ങനെ പലതു പറഞ്ഞു കരഞ്ഞ ശേഷം അയാൾ വീട്ടിലേക്കു പോയി .

വേടൻ കാണാമറയത്തെത്തിയപ്പോൾ  കാക്ക ,മാൻ ,എലി , ആമ എന്നീ നാലുപ്പേരും പരാമന്ദഭരിതരായി അനോന്യം ആലിംഗനം ചെയ്തു .പുതിയൊരു ജന്മകിട്ടിയതു പോലെയുള്ള സന്തോഷത്തോടെ അവർ കുളക്കരയിലേക്കു തന്നെ മടങ്ങി ;സൽക്കഥകൾ പറഞ്ഞു രസിച്ചു വളരെ സുഖമായിദിവസങ്ങൾ കഴിച്ചു .

ഇതെല്ലാം മനസിലാക്കി വിവേകശാലികൾ സ്നേഹിതന്മാരി സമ്പാദിക്കണം .സ്നേഹിതന്മാരോടു കളവു കാണിക്കുകയുംമരുത് മിത്രങ്ങളെ നേടുകയും അവരോടു കൗടില്യം കൂടാതെയും പെരുമാറുകയും ചെയ്യന്നവൻ ഒരിക്കലും പരാജവും അപമാനവും അനുഭവിക്കാൻ ഇടവരികയില്ല .

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക