താമ്രചൂഡനും ബൃഹൽസ്ഫിക്കും

0
541
panchatantra

ദക്ഷിണാ പഥത്തിൽ    മഹിളാരോപൃം എന്നൊരു പട്ടണമുണ്ട് .അവിടെ നിന്ന് ഏറെ ദൂരത്തല്ലാതെ ഒരു ശിവ ക്ഷേത്രം കാണാം .ആ ക്ഷേത്രത്തിൽ താമ്രചൂഡൻ എന്നൊരു സന്യാസി വസിച്ചിരുന്നു .അദ്ദേഹം പട്ടണത്തിൽ പോയി ഭിക്ഷ എടുത്തു ജീവിച്ചു പോന്നു ആവശ്യം കഴിഞ്ഞു ബാക്കിയുള്ള ഭിക്ഷ പാത്രത്തിൽ തന്നെ വച്ച് പാത്രം ഒരാണിമേൽ തൂക്കി രാത്രി കിടന്നുറങ്ങും രാവിലെ ആ ചോറ് വേലക്കാർക്ക് കൊടുത്തു ക്ഷേത്രം അടിച്ചു തളിച്ചു ചാണകം മെഴുകിച്ചു വൃത്തിയാക്കിക്കും _അതാണ് പതിവ് .

ഒരു ദിവസം എൻ്റെ ബന്ധുക്കൾ എന്നോട് വന്നു പറഞ്ഞു ; “പ്രഭോ ,ക്ഷേത്രത്തിൽ പാകം ചെയുന്ന ചോറു എലികളെ പേടിച്ചു  പാത്രത്തിൽ തന്നെ വച്ച് പത്രം ആണിമേൽ തൂക്കിയിടുകയാണ് പതിവ് .അതുനിമിത്തം ഞങ്ങൾക്ക് ഒന്നും തിന്നാൻ കിട്ടുന്നില്ല .അങ്ങേക്കു സാധിക്കാത്തത് ഒന്നുമില്ലല്ലോ .നാം എന്തിന് വെറുതെ അങ്ങുമിങ്ങും ചുറ്റി തിരിയുന്നു ?അങ്ങ് പ്രസാദിക്കുകയാണെങ്കിൽ നമുക്കെല്ലാവർക്കും അവിടെ ചെന്ന് ഇഷ്ടം പോലെ തിന്നാം .”

അതുകേട്ടു ഞാൻ ഉടൻ തന്നെ കൂട്ടത്തോടെ അവിടെ ചെന്ന് ,ആ ഭിക്ഷാപാത്രത്തിൽ കയറി അതിലുണ്ടായിരുന്ന ഭിക്ഷാ വസ്തുക്കൾ സേവകർക്കു കൊടുത്തു .പിന്നീട് ഞാനും കഴിച്ചു .എല്ലാവര്ക്കും തൃ്പതിയായപ്പോൾ വീട്ടിലേക്ക് തിരിച്ചു പോവുകയും ചെയ്തു .

ഇങ്ങനെ ദിവസേനെ ആ ചോറ് ഭക്ഷിച്ചു പോന്നു .സന്യാസി ചോറ് ആവുന്നത്ര കാത്തു രക്ഷിക്കാൻ ശ്രമിച്ചു  .എന്നാൽ അദ്ദേഹം ഉറങ്ങി എന്നു കണ്ടാൽ അപ്പോൾ ഞാൻ കയറി സ്വന്തം കാര്യം നടത്തും .

ഒരിക്കൽ അദ്ദേഹം ഞാൻ ചോറ് കൊണ്ട് പോകാതിരിക്കാൻ കഠിനപരിശ്രമം  നടത്തി .പഴകി പൊളിഞ്ഞ ഒരു മുളവടി കൊണ്ട് വന്നു .ഉറങ്ങുമ്പോൾ പോലും അതെടുത്തു ഭിക്ഷാപാത്രത്തിൽ തല്ലും .ഞാൻ അടിപ്പേടിച്ചു

ചോറുണ്ണാതെ ഓടി ഒളിക്കുകയും ചെയ്യും . അങ്ങനെ ദിവസേനെ രാത്രി അദ്ദേഹവുമായി പോരാടിക്കൊണ്ടു കഴിഞ്ഞു പോന്നു .

അങ്ങനിരിക്കെ , ഒരു ദിവസം അദേഹത്തിന്റെ സുഹൃത്തായ  ബൃഹൽസ്ഫിക്കു  എന്നൊരു സന്യാസി തീർത്ത യാത്ര പോകും വഴിയ്ക്ക് അതിഥിയായി വന്നു ചേർന്നു .അദ്ദേഹത്തെ കണ്ടപ്പോൾ താമ്രചൂഡൻ

എഴുന്നേറ്റാദരിച്ചു സ്‌നേഹപൂർവം സൽക്കരിച്ചു .രാത്രി ഒരിടത്തു തന്നെ ദര്ഭപ്പുൽ കിടക്കവിരിച്ചു കിടന്നു രണ്ടാളും കൂടി സൽക്കഥകൾ പറയാനാരംഭിച്ചു .

   അൽപ്പം കഴിഞ്ഞപ്പോൾ എലിയെ തന്നെ വിചാരിച്ചു മുളവടിയെടുത്തും ഭിക്ഷാപാത്രത്തിന് മേൽ തല്ലിയും കിടക്കുന്ന സന്യാസി ബൃഹ്ൽസഫിക്കും പറയുന്നതിനൊന്നും മറുപടി പറയാതെയായി .അദ്ദേഹത്തിൻറെ മനസ് സംഭാക്ഷണത്തിലൊന്നും അല്ലായിരുന്നു .

അപ്പോൾ അഥിതിയ്ക്കുവല്ലാതെ ദേഷ്യം വന്നു .അദ്ദേഹം പറഞ്ഞു : “താമ്രചൂഡാ,എനിക്കെല്ലാം മനസിലായി .നാം തമ്മിൽ ഇപ്പോൾ മിത്രങ്ങൾ അല്ലാതെയായി തീർന്നിരിക്കുന്നു .അതുകൊണ്ടയാണ് അങ്ങ് എന്നോടു സന്തോഷാപ്പൂർവം സംസാരിക്കാത്തത് .ഈ രാത്രിയിൽ തന്നെ ഞാൻ ഈ മഠം വിട്ടു മറ്റൊരു മഠത്തിലേക്ക് പോവുകയാണ് .”വരൂ ,വരൂ ഇവിടെ ഇരിക്ക് .എത്രകാലമായി കണ്ടിട്ടു ! എന്തൊക്കെയാണ് വർത്തമാനം ? അങ്ങ് ക്ഷിണിച്ചുട്ടുണ്ടല്ലോ .സുഖം തന്നെയല്ലേ ?അങ്ങയെ കണ്ടിട്ടു എനിക്ക് എത്ര സന്തോഷമായന്നോ .”എന്നെയൊക്കെ പറഞ്ഞു സ്നേഹപൂര്വ്വം അതിഥികളെ സന്തോഷിപ്പിക്കുന്നവരുടെ ഭവനങ്ങളിലേക്കു മാത്രമേ നിശശ ങ്കു കടന്നു ചെല്ലാവു എന്നു കേട്ടിട്ടില്ലേ . അതിഥിയെ കാണുമ്പോൾ  നാലുചുറ്റുമോ താഴത്തേക്കു നോക്കി ഉദാസീനനായി നിൽക്കുന്ന ഗൃഹനാഥൻറെ ഭാവനത്തിലേക്കു ചെല്ലുന്നവൻ കാളയെ പോലെ നാണംകെട്ടവനാണ് ;കൊമ്പില്ലെന്നാരു വ്യത്യാസം മാത്രം അതിഥിയെ കാണുമ്പോൾ എഴുന്നേറ്റു നിൽക്കുക ,മധുരമായി സംസാരിക്കുക.നാനാ വിഷയങ്ങളെ പറ്റി ചർച്ച ചെയ്യുക എന്നിവയൊന്നും ചെയ്യാത്ത ഗൃഹനായകെൻറെ ചെല്ലരുത് .ഒരു മഠം കൈവശമുണ്ടെന്ന് വച്ചു അങ്ങ്  ഗർവിയായി തീർന്നു മിത്രസ്നേഹം ഉപേക്ഷിച്ചിരിക്കുന്നു .അങ്ങറിയുന്നില്ല .മഠം കൈവശം വച്ചു നരകമാണ് സംബന്ധിച്ചു വച്ചിരിക്കുന്നതെന്ന് കേട്ടിട്ടിട്ടുണ്ടോ .?നരകത്തിൽ പോകണമെന്ന് മോഹമുണ്ടങ്കിൽ ഒരുകൊല്ലം പുരോഹിതവൃത്തി ആചരിച്ചാൽ  മതി  .അതിനേക്കാൾ എളുപ്പം മൂന്നു ദിവസം  ഒരു സന്യാസിമഠത്തിന്റെ ഭാരവാഹിയായിരിക്കുന്നതാണ് .മൂഢാ അങ്ങ് ഗർവിഷ്ടനാകരുത് .ദയനിയമാണ് അങ്ങയുടെ അവസ്ഥ .ഞാൻ അങ്ങയുടെ മഠം വിട്ടു പോവുകയാണ് .”

ഇതൊക്കെ കേട്ട് ഭയപ്പെട്ടു താമ്രചൂഡൻ വിശദിധികരിച്ചു  ;”ഭഗവാനെ ,എനിക്ക് അങ്ങയെ പോലെയൊരു മിത്രം വേറെ ഇല്ല .എന്നിട്ടും സംഭാഷണം ഭംഗപ്പെടാനുള്ള കാരണം ഞാൻ പറയാം ;കേൾക്കുക ഇവിടെ ദുഷ്ടനായ ഒരെലിയുണ്ട് .ഭിക്ഷാപാത്രം എത്ര ഉയരത്തിൽ വച്ചിരുന്നാലും അവൻ ചാടിക്കയറി അതിലുള്ള മുഴുവൻ ഭക്ഷണവും കഴിക്കും ചോറില്ലാത്തതു കൊണ്ട് മഠം അടിച്ചു തളിക്കാൻ പോലും ആളെ കിട്ടുന്നില്ല .എലിയെ പേടിച്ചു ചോറു കാത്ത് സൂക്ഷിക്കാൻ വേണ്ടി ഞാൻ ഈ മുളവടിയെടുത്തു കൂടെ കൂടെ പാത്രത്തിൽ തള്ളി കൊണ്ടിയിരിക്കുകയാണ് പതിവ് .അതാണ് ഞാൻ അങ്ങ് സംസാരിക്കുമ്പോൾ ശ്രദ്ധിക്കാതിരിക്കാനുള്ള കാരണം .അത്ഭുതം തന്നെ !ഈ ദുഷ്ടന് ചാടാനുള്ള സാമർഥ്യം കാണുമ്പോൾ പൂച്ചയും കുരങ്ങും ഒന്നും സാരമില്ല .”

ബൃഹസിഫിക്കു ചോദിച്ചു ; “അതിൻറെ മാളം എവിടെയാണെന്നറിയാമോ ?”

താമ്രചൂഡൻ മറുപടി പറഞ്ഞു ;”ഭഗവാനെ ശരിക്കു അറിഞ്ഞു കൂടാ .”

ബൃഹൽസിഫിക്കു പറഞ്ഞു കൊടുത്തു ;”ഏതോ ഒരു നിധിയുടെ മുകളിലാണ് അതിൻറെ മാളമെന്നു തീർച്ച .നിധിയുടെ ചൂടു കൊണ്ടാണ് അതിന് ഇത്രയേറെ ബലവും സാമർഥ്യവും .ധനത്തിൻറെ ഉഷ്ണം കൊണ്ട് മാത്രം പ്രാണികൾക്കു ബുദ്ധിയും തേജസും ഉണ്ടാവാറുണ്ട് .ധർമ്മത്തോട് കൂടി സമ്പത്തു അനുഭവിക്കുകയാണെങ്കിൽ പിന്നെ പറയേണ്ടതുണ്ടോ .?സാധാരണ നിലക്ക് കുത്തിച്ചെറി വെടുപ്പാക്കിയ എള്ളൂ തന്നെ പകരം വൃത്തിയാക്കാത്ത എള്ള് ശാണ്ഡിലി വാങ്ങുകയില്ല ,അതിനു തക്ക കരണമുണ്ടായിരിക്കും എന്നൊരു കഥ കേട്ടില്ലേ ?”

താമ്രചൂഡൻ ചോദിച്ചു ;”അതെന്തു കഥയാണ് ?”

അപ്പോൾ ബൃഹൽസിഫിക്കു ഒരു കഥ പറഞ്ഞു ;

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക