തവളരാജാവും കൃഷ്ണസർപ്പവും

0
286
panchatantra

ഒരു കിണറ്റിൽ ഗംഗാദത്തൻ എന്ന് പേരായ ഒരു തവള രാജാവ് വസിച്ചിരുന്നു .

ഒരിക്കൽ ബന്ധുജനങ്ങളുടെ ദ്രോഹം സഹിക്കവയ്യാതെയായി അവൻ .വെള്ളംകോരൻ ആരോ കിണറ്റിലിലേക്കിയിട്ട കൊട്ടക്കോരിക്കുള്ളിൽ കയറിയിരുന്നു പുറത്തു ചാടി രക്ഷപ്പെട്ടു .

  എന്നിട്ടു അവൻ ആലോചന തുടങ്ങി; ” എന്നെ ദ്രോഹിച്ച ബന്ധുജനങ്ങളോട് എങ്ങനെ പകരം വീട്ടും ? കഷ്ടകാലത്തു ദ്രോഹിച്ചവനോടും ബുദ്ധിമുട്ടുമ്പോൾ പരിഹസിച്ചവനോടും  പകരം  വീട്ടുന്നവന് പുനർജന്മം ലഭിച്ചുവെന്ന് വേണം പറയാൻ .”

  ഇങ്ങനെ വിചാരിച്ചു കൊണ്ടേയിരിക്കുമ്പോൾ ,  ഒരു മാളത്തിനുള്ളിലേക്കു ഒരു കൃഷ്ണസർപ്പം ഇഴഞ്ഞു കടക്കുന്നത് അവൻ കണ്ടു .

അപ്പോൾ ഗംഗാദത്തൻ ആലോചിച്ചു ; ” ഇവനെ കിണറ്റിലേക്ക് കൂട്ടികൊണ്ടു പോയി .ബന്ധുജനങ്ങളെ നശിപ്പിക്കാം .കാര്യസാധ്യത്തിന് ഒരു ശത്രുവിനെ മറ്റൊരു ശത്രുവുമായി ശണ്ഠ കൂട്ടാം ; ഒരു ബലവാനെതിരായി ,അതിലും ബലവാനായ മറ്റൊരുവനെ വിടാം .അങ്ങനെ ചെയ്താൽ വിഷമം കൂടാതെ ശത്രുനാശം സാധിക്കും ശക്തനായ ഒരു ശത്രുവിനെ നശിപ്പിക്കാൻ മറ്റൊരു ശത്രുവിനെ നിയോഗിക്കുന്നവന് സന്തോഷത്തോടെ ജീവിക്കാൻ കഴിയും  കാലിന്മേൽ തറച്ച മുള്ളെടുക്കാൻ മറ്റൊരു മുള്ളാണല്ലോ ഉപയോഗിക്കാറുള്ളത് .” ഇങ്ങനെയൊക്കെ വിചാരിച്ചു അവൻ മാളത്തിൻറെ വാതിക്കൽ ചെന്നു വിളിച്ചു ; ”  വരൂ , വരൂ ,പ്രിയദർശന ,വരൂ .”

അതുകേട്ടു സർപ്പം ആലോചിച്ചു ; ” ആരാണ് എന്നെ വിളിക്കുന്നത് ?  സ്വജാതിക്കാരനല്ല ,തീർച്ച ,ഏതു പാമ്പിൻറെ ശബ്ദമല്ല .മനുഷ്യവർഗ്ഗത്തിൽ ആരുമായും എനിക്ക് കൂട്ടുക്കെട്ടിയില്ല താനും .അതിനാൽ ഞാൻ ഇവിടെ ഉറപ്പുള്ള മാളത്തിലിരുന്ന് ,കുളവും വാസസ്ഥലവും എന്താണെന്നു അറിയാത്തവരോടു കൂട്ടുകുടരുതെന്നു ബൃഹസ്പതി  പറഞ്ഞിട്ടുണ്ട് .ഒരുപക്ഷെ സർപ്പങ്ങളെ മയക്കുന്ന മരുന്ന് കൈവശമുള്ള നല്ല മന്ത്രവാദിയും എന്നെപിടിച്ചു കൂടയിലിടാനാവും വിളിച്ചു വരുത്തുന്നത് ,അല്ലെങ്കിൽ വല്ലവരും പകവച്ചു ,മറ്റെല്ലാവരെയും കുടിപ്പിക്കാൻ എന്നെ വിളിക്കുകയായിരിക്കും .” ഇങ്ങനെ വിചാരിച്ചു അവൻ വിളിച്ചു ചോദിച്ചു ; ” അങ്ങാരാണ് ?”

” ഞാൻ ഗംഗാദത്തൻ എന്ന താവളരാജാവാണ് .”  തവള മറുപടി പറഞ്ഞു ; ” അങ്ങയുമായി സ്നേഹബന്ധം സ്ഥാപിക്കാൻ വന്നതാണ് .”

അതുകേട്ടു പാമ്പ് വിസ്‍മയിച്ചു ;  ”  ” അല്ലല്ലാ !  ഇതെന്തൊരു അത്ഭുതം  !  വിശ്വസിക്കാൻ കഴിയുന്നില്ല .ഉണക്കപ്പുല്ലു തീയിൻറെ കൂട്ടുക്കെട്ടിനു വരികയോ ? ജാത്യാ ഒരാളുടെ ഭക്ഷണമായിട്ടുള്ളവൻ സ്വപ്നത്തിൽ പോലും ആ ആളുടെ അടുത്ത്  ചെല്ലുകയില്ല .എന്തിനു അതുമിതു പുലമ്പുന്നു ?

” മാത്മാവേ ,ഏതു സത്യമാണ് .” ഗംഗാദത്തൻ പറഞ്ഞു ;  ” അങ്ങ് ജാത്യാ ഞങ്ങളുടെ ശത്രു തന്നെ .എന്നാൽ ഞാൻ മറ്റു ചില ശതൃക്കളുടെ കയ്യാൽ അപമാനം പിണഞ്ഞു അങ്ങയുടെ അടുത്ത് വന്നിരിക്കുകയാണ് .സർവനാശം വരുമെന്ന തീർച്ചയാൽ ,പ്രാണൻറെ കാര്യം തന്നെ അപകടത്തിലായിരിക്കുമ്പോൾ ,ശത്രുവിനെയായാലും നമസ്ക്കരിച്ചു ജീവനും സമ്പത്തും രക്ഷിക്കണം .”

പാമ്പ് ചോദിച്ചു ; ” പറയു .ആരാണ് അങ്ങയെ അപമാനിച്ചത് ?

” എൻറെ സ്വന്തം ബന്ധുജനങ്ങൾ തന്നെ .”  തവള ഉത്തരം പറഞ്ഞു .പാമ്പ് ചോദിച്ചു ;  ” എവിടെയാണ് അങ്ങയുടയും ബന്ധുക്കളുടെയും താമസം ? കുളത്തിലോ ,കിണറ്റിലോ ,സരസിലോ ,,കയത്തിലോ പറയു .”

  കല്ല് പടുത്തു കെട്ടിയ കിണറ്റിൽ .” തവള പറഞ്ഞു .

പാമ്പ് തലയിൽ കൈവച്ചു ; അയ്യയ്യോ ! എനിക്ക് അങ്ങോട്ടു കടക്കാൻ കഴിയുകയില്ല ,ഞാങ്ഗ്ള പാമ്പുകൾ കാലുകളില്ലാത്തവരാണല്ലോ .അഥവാ കടന്നാലും .ഇരിക്കാൻ ഇടമുണ്ടാവുകയില്ല ഞാൻ എവിടെ ഇരുന്നുകൊണ്ടാണ് അങ്ങയുടെ ബന്ധുജനങ്ങളെ കൊല്ലുക ? അതുകൊണ്ടു പൊയ്കൊൾക .ക്ഷേമം വരണമെന്ന് ഉദ്ദേശിക്കുന്നവൻ തിന്നാൻ കൊള്ളാവുന്നതും തിന്നാൽ ദഹിക്കുന്നതും ദഹിച്ചാൽ ശരീരത്തിത്തിന് ഗുണമുണ്ടാക്കുന്നതുമായ വസ്തുക്കൾ മാത്രമേ തിന്നാവു .”

അത് കേട്ട് ഗംഗാദത്തൻ പറഞ്ഞു ; ” വരൂ .അതിനൊക്കെ വഴിയുണ്ട് .ഞാൻ വളരെ വേഗത്തിൽ അങ്ങയെ അങ്ങോട്ട് കടത്തി വിട്ടു തരാം .ആ കിണറ്റിൻറെ നടുക്ക് വെള്ളത്തിനടുത്തു അതിസുന്ദരമായ ഒരു പൊത്തുണ്ട് .അങ്ങേക്ക് അവിടെ ഇരുന്നു കൊണ്ട് കളിയായി തന്നെ എൻറെ ബന്ധുജനങ്ങളെയൊക്കെ കൊന്നുതിന്നാം .”

എല്ലാം കേട്ടപ്പോൾ പാമ്പ് ആലോചിച്ചു ;  ” എനിക്കാണെങ്കിൽ വയസായി .വല്ലപ്പോഴുമൊരിക്കൽ ,എങ്ങനെയെങ്കിലുമൊക്കെ ഒരെലിയെ മറ്റോ കിട്ടിയാൽ ആയെന്നു പറയാം .അത്രതന്നെ.ഇപ്പോൾ സ്വലകനാശകനായ ഇവൻ ,സുഖമായി ജീവിതം കഴിക്കാൻ ഒരു വഴി കാണിച്ചു തരുന്നു .അത് സ്വീകരിച്ചു അവിടെ പോയി തവളകളെ പിടിച്ചു തിന്നാം .പ്രാണൻ തളർന്നു ,മറ്റൊരാളുടെ സഹായം കൂടാതെ കഴിയാൻ വയ്യെന്ന അവസ്ഥയിലെത്തിയാൽ ,സുഖമായിരിക്കാൻ എളുപ്പമായിട്ടുള്ള ഏതു വഴിയും സ്വീകരിക്കാമെന്ന് കേട്ടിട്ടുണ്ട് . ” എങ്ങനെ വിചാരിച്ചു അവൻ പറഞ്ഞു ; ” ഗംഗാദത്ത .ശരി ഞാൻ വരാം എൻറെ മുമ്പിൽ നടന്നു വഴി കാണിക്കു .

” പ്രിയദർശന ,ഞാൻ അങ്ങയെ അവിടെ കൊണ്ട് പോയി സുമായിരിക്കാനുള്ളഇടം കാണിച്ചു തരാം .”  ഗംഗാദത്തൻ പറഞ്ഞു ; “എന്നാൽ എൻറെ ചില പ്രിയജനങ്ങൾ അവിടെയുണ്ട് .അങ്ങ് അവരെ ഭക്ഷിക്കണം ..ഞാൻ കാണിച്ചു തരുന്നവരെ മാത്രമേ ഭക്ഷിക്കാവു .”

പാമ്പ് പറഞ്ഞു അതിലെന്തു സംശയം ? അങ്ങ് എൻറെ ചങ്ങാതിയാണല്ലോ .ഭയപ്പെടുന്നു .അങ്ങ് പറയുന്ന ബന്ധുക്കളെ മാത്രമേ ഞാൻ തിന്നുകയുള്ളു .

അതിനു ശേഷം പാമ്പ് മാളത്തിൽനിന്നും  പുറത്തു കടന്നു തവളയെ സൗഹൃദപൂർവം ആലിംഗനം ചെയ്തു .എന്നിട്ടു രണ്ടു പേരും കൂടി പുറപ്പെട്ടു കിണറ്റിൻ കരയിലെത്തി ,ആരോ വെള്ളം കോരാനിട്ട കൊട്ടക്കോരികയിൽ  കയറി തവളയുടെ വീട്ടിൽ ചെന്നു ചേർന്ന് .

പിന്നെ ഗംഗാദത്തൻ ,കൃഷ്ണസർപ്പത്തെ പൊത്തിൽ കൊണ്ട് ചെന്നാക്കി ,തൻറെ ശത്രുക്കളായ ബന്ധുജനങ്ങളെല്ലാം കാണിച്ചു കൊടുത്തു .പാമ്പ് കുറേശ്ശ കുറേശ്ശയായി അവരെ തിന്നു തീർത്തു .

അത് കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു  ;  ” സുഹൃത്തേ അങ്ങയുടെ ശത്രുക്കൾ മുഴുവനും ഒടുങ്ങി ..ഇനി എനിക്ക് തിന്നാൻ വല്ലതും തരണം .അങ്ങാണല്ലോ എന്നെ ഇങ്ങോട്ടു കൊണ്ട് വന്നത് .”

” സുഹൃത്തേ ,അങ്ങ് മിത്രത്തോട് ചെയ്യേണ്ട കടമ നിറവേറ്റി കഴിഞ്ഞു .” ഗംഗാദത്തൻ പറഞ്ഞു ; ” ഇനി കൊട്ടകോരികയിൽ കയറി പുറത്തു പൊയ്ക്കൊൾക ..”

പാമ്പിന് അത് രസിച്ചില്ല ; ” ഗംഗാദത്ത ,അങ്ങ് പറഞ്ഞത് നന്നായില്ല ..ഞാൻ ഇനി എങ്ങനെയാണ് തിരിച്ചു പോവുക ?  എൻറെ മാളത്തിൽ മറ്റെല്ലാവരും കയറി പാർപ്പുറപ്പിച്ചിട്ടുണ്ടാവും .അതുകൊണ്ടു അങ്ങ് അങ്ങയുടെ പ്രിയജനങ്ങളിൽപെട്ട ദിവസേനെ ഓരോരുത്തരയായി എനിക്ക് തിന്നാൻ തരിക ..അല്ലെങ്കിൽ ഞാൻ എല്ലാവരെയും ഒരുമിച്ചു തിന്നും ..”

അതുകേട്ടു ഗംഗാദത്തൻ ദുഃഖിതനായി ; ” അയ്യോ ? കഷ്ടം ! ഞാനെന്തിനാണീ പാമ്പിനെ എങ്ങോട്ടു കൊണ്ട് വന്നത് /എപ്പോൾ തവളകളെ തരികയില്ലന്നു പറഞ്ഞാൽ ,ഇവൻ എല്ലാവരെയും ഒന്നിച്ചു തിന്നു കളയുമല്ലോ .തന്നെക്കാളധികം ബലവീര്യങ്ങളുള്ള ശത്രുവിനെ സ്നേഹിക്കുന്നത് വിഷം തിന്നുന്നതുപോലെയാണ് .അതിനാൽ ഇവന് ഓരോ ദിവസം ഓരോ പ്രിയജനത്തെയായി കൊടുക്കുകയാണ് ഭേദം.ശത്രു സർവസവും അപഹരിക്കുന്നുവെന്നു കണ്ടാൽ ,ബുദ്ധിയുള്ളവൻ സ്വാൽപ്പം വല്ലതു കൊടുത്തു സന്തോഷിപ്പിക്കാൻ ശ്രമിക്കണം .സമുദ്രം അൽപ്പം ജലം കൊടുത്തിട്ടാണല്ലോ ബെഡവാഗ്നിയെ തൃപ്തിപ്പെടുത്താറുള്ളത് .ദുർബലനോട് ബലവാൻ സാമഭാവത്തിൽ വല്ലതും ചെയ്യാൻ ആവശ്യപ്പെട്ടാൽ ,സ്വൽപ്പമെങ്കിലും വഴങ്ങാതിരിക്കുകയോ കാണിച്ചു തന്നത് കൊടുക്കാതിരിക്കുകയോ  ചെയ്യുകയാണെങ്കിൽ ,പിന്നീട് അവന് വളരെയധികം കൊടുക്കാനിടയാവും .സർവനാശം വരുമെന്ന് കണ്ടാൽ പകുതി വിട്ടു കൊടുത്തു ബാക്കി പകുതികൊണ്ടു തൃപ്തിപ്പെടണം .സർവനാശം അസഹ്യമാണല്ലോ .സ്വൽപ്പത്തിന് വേണ്ടി മുഴുവൻ നഷ്ടപ്പെടാൻ ഇടവരുത്തരുത് .അൽപ്പം കൊടുത്തു മുഴുവൻ രക്ഷിക്കുകയാണ് ബുദ്ധി .”

  ഇങ്ങനെ വിചാരിച്ചു അവൻ ഓരോരുത്തരെ വീതം പാമ്പിന് കൊടുത്തു പോന്നു .പാമ്പ് അത് തിന്നും .തവള കാണാതെ മറ്റുള്ളവരെ കുറേശ്ശെയായി  തിന്നും .അതിലതഭുതമില്ല .മലിനവസ്ത്രമുടുത്തവന് എവിടെയും ഇരിക്കാമല്ലോ .മുണ്ടിൽ ചളിയാകുമെന്നു പേടിക്കാനില്ല ,അതുപോലെയാണ് ശീലഗുണം നശിച്ചവൻറെ കഥയും .എന്ത് ചെയ്യാനും മടിക്കുകയില്ല .

ഒരു ദിവസം തവളകളെല്ലാം തിന്നൊടുക്കിയ ശേഷം പാമ്പ് ഗംഗാദത്തൻറെ മകൻ യമുനാദത്തനെ തിന്നു .അതറിഞ്ഞു ഗംഗാദത്തൻ ഉച്ചത്തിൽ ; അയ്യോ  !അയ്യയ്യോ  !ഈശ്വര ! “എന്നൊക്കെ പറഞ്ഞു നിലവിളിച്ചു പറഞ്ഞു തുടങ്ങി .എത്രയായിട്ടും കരച്ചിൽ നിർത്തിയില്ല .

കുറെ കഴിഞ്ഞപ്പോൾ ഭാര്യ അവനോടു പറഞ്ഞു ; ” അങ്ങ് എന്തിനാണ് ഇങ്ങനെ നിലവിളിക്കുന്നത് ? കഴിഞ്ഞിട്ടൊരു കാര്യവുമില്ല .അങ്ങ് തന്നെയാണ് അങ്ങയുടെ വംശത്തിന് നാശം വരുത്തിയത് ,നമ്മുടെ ബന്ധുജനങ്ങൾ ഇപ്പോഴുണ്ടായിരുന്നുവെങ്കിൽ  ,അവർ നമ്മെ രക്ഷിക്കുമായിരുന്നു .ഇനി നമുക്ക് ഇവിടെ നിന്നും രക്ഷപ്പെടാനും പാമ്പിനെ കൊല്ലാനുള്ള വഴി ആലോചിക്കുകയാണ് വേണ്ടത് .”

ആലോചനയിൽപ്പെട്ടു, ദിവസങ്ങൾ നീങ്ങി പൊയ്കൊണ്ടിരുന്നു .എല്ലാ തവളകളെയും പാമ്പ് ഉരുട്ടി വിഴുങ്ങി .ഗംഗാദത്തൻ മാത്രം ശേഷിച്ചു .അപ്പോൾ പ്രിയദർശൻ പറഞ്ഞു ; ” ഗംഗാദത്ത ,എനിക്ക് വിശന്നിട്ടു വയ്യ ,തവളകളാണ്ണെങ്കിൽ ഒരൊറ്റയെണ്ണം ബാക്കിയില്ല താനും .എനിക്ക് വല്ലതും തിന്നാൻ തരു ,അങ്ങാണല്ലോ എന്നെ ഇങ്ങോട്ടു കൊണ്ട് വന്നത് . “

” ചങ്ങാതീ ഞാൻ ജീവിച്ചിരിക്കുമ്പോൾ അങ്ങ് അതിനെ കുറിച്ച് വ്യാകുലപ്പെടേണ്ട .” ഗംഗാദത്തൻ സേവ പറഞ്ഞു .; ” അങ്ങ് അനുമതി തരുമെങ്കിൽ ,ഞാൻ മറ്റേതെങ്കിലും കിണറ്റിൽ പോയി തവളകളെ വല്ലതുമൊക്കെ പറഞ്ഞു മോഹിപ്പിച്ചു ഇങ്ങോട്ടു കൂട്ടികൊണ്ടു വരാം .”

പാമ്പിന് സന്തോഷമായി ; ” ശരി ,അങ്ങനെയാകട്ടെ ,അങ്ങെനിക്കു സഹോദരനെ പോലെയാണല്ലോ .അതുകൊണ്ട് അങ്ങയെ തിന്നു കൂടാ .ഇപ്പറഞ്ഞത് ചെയ്യുകയാണെങ്കിൽ അങ്ങെനിക്കു അച്ഛനെപോലെയായിത്തീരും ..”

 ഗംഗാദത്തൻ ഉടൻതന്നെ കൊട്ടകോരികയിൽ കയറി ഈശ്വരന്മാർക്കെല്ലാം വഴിപാടുകൾ നേർന്നുകൊണ്ട് കിണറ്റിൽ നിന്നും പുറത്തു കടന്നു .

പ്രിയദർശകൻ അവനെ കാത്ത് കൊണ്ട് ഉത്കണ്ടയോടെ ഇരിപ്പായി .വളരെ ദിവസം കഴിഞ്ഞിട്ടും ഗംഗാദത്തൻ വരാതെയായപ്പോൾ    ,പ്രിയദർശൻ തൊട്ടടുത്ത പൊത്തിൽ താമസിച്ചിരുന്ന ഉടുമ്പിനോട് പറഞ്ഞു ;  സഖി ,ഭവതി എനിക്ക് ചെറിയൊരു സഹായം ചെയ്യണം ..ഭവതിക്ക് ഗംഗാദത്തനെ പരിചയമുണ്ടല്ലോ .ഭവതി ഒന്ന് പോയി .അവൻ ഏതു കുളത്തിലാണ് താമസിക്കുന്നതെന്നറിഞ്ഞു  ,ഞാൻ പറഞ്ഞയച്ചതായി പറയുക ; ” തനിച്ചേ ഉള്ളുവെങ്കിലും ,ഗംഗാദത്ത ,അങ്ങ് ഉടൻതന്നെ വരണം ,മറ്റു തവളകളൊന്നും വരാൻ കൂട്ടാക്കുന്നില്ലെങ്കിൽ വരണ്ട .എനിക്ക് അങ്ങയെ കൂടാതെ ഇവിടെ താമസിക്കാൻ വയ്യ .ഞാൻ അങ്ങേക്ക് ദോഷം ചെയ്യുമെന്ന് കരുതേണ്ട .എൻറെ ജന്മാന്തരപുണ്യങ്ങളാണേ,അങ്ങയെ ഞാൻ ഒന്നും ചെയ്യുകയില്ല .”

ഉടുമ്പ് അതനുസരിച്ചു ഗംഗാദത്തനെ അന്നേഷിച്ചു കണ്ടുപിടിച്ചു പറഞ്ഞു ; സുഹൃത്തേ ,ഗംഗാദത്ത ,അങ്ങയുടെ മിത്രമായ പ്രിയദർശൻ അങ്ങ് വരുന്നത് കാത്തിരിക്കുകയാണ് ..വേഗം ചെല്ലാൻ പറഞ്ഞു .അദ്ദേഹം അങ്ങേക്ക് യാതൊരു ദോഷവും ചെയ്യുകയില്ലെന്ന് .ആണയിട്ടു പറഞ്ഞിട്ടുണ്ട് .അതുകൊണ്ടു ശങ്കയും ഭയവും കൂടാതെ വരാം .”

അതുകേട്ടു ഗംഗാദത്തൻ പറഞ്ഞു ; “വിശക്കുന്നവൻ എന്തു പാപമാണ് .ചെയ്യാത്തത് ? ധനം നശിച്ചു ദാരിദ്രം ബാധിച്ചവന് ദയയുണ്ടാവുമോ ?സഖീ ,പ്രിയദർശനോടു ചെന്ന് പറയു .ഗംഗാദത്തൻ കിണറ്റിലേക്കിനി തിരിച്ചു വരികയില്ലന്ന് , “ഇതുപറഞ്ഞു അവൻ ഓടിപോയി .

” അതിനാൽ ,എടാ ,ദുഷ്ട ,നീർപ്രാണി ,” കുരങ്ങൻ തുടർന്നു ; ” ഗംഗാദത്തനെ പോലെ ഞാനും ഇനി നിൻറെ വീട്ടിലേക്കു വരിക എന്നതുണ്ടാവുകയില്ല .”

അതുകേട്ടു മുതല അപേക്ഷിച്ചു ; ” ചങ്ങാതീ ,ഞാൻ നന്ദികെട്ടവനാണെന്നു പറഞ്ഞു കുറ്റപ്പെടുത്തരുതേ എൻറെ വീട്ടിൽ വന്നാൽ ഞാൻ സത്യവസ്ഥ ബോധ്യപ്പെടുത്തി തരാം .താങ്കൾ വാരികയില്ലന്നു പറയുകയാണെങ്കിൽ ,ഞാൻ താങ്കളുടെ മുമ്പിൽ പട്ടിണി കിടന്നു ചാകും .അതിൻറെ പാപം താങ്കൾക്കായിരിക്കും .”

  രക്തമുഖന് എന്നിട്ടും കുലുക്കമുണ്ടായില്ല .;” വിഡിഢി കൊള്ളരുതാത്തവനായ ലബകർണനെപ്പോലെ ,ആപത്തു കണ്ടിട്ടും അതിൽ ചെന്ന് കുടുങ്ങി ഞാൻ സ്വയം നശിക്കണമോ ? ഒരു തവണ വന്നു സിംഹത്തിൻറെ ബലപരാക്രമങ്ങൾ     അനുഭവിച്ചറിഞ്ഞു  തിരിച്ചുപോയശേഷം വീണ്ടും വന്നവന് ചെവിയും കരളുമില്ലെന്നു പറയേണ്ടതില്ലല്ലോ .”

കരാളമുഖൻ ചോദിച്ചു ;  ” സുഹൃത്തേ ,ആരാണീ ലെംബകർണൻ ? ആപത്തു കണ്ടിട്ടും ,അവൻ അതിൽ ചെന്ന് കുടുങ്ങിച്ച അതെങ്ങനെ ? പറയു .”

അപ്പോൾ രക്തമുഖൻ ഒരു കഥ പറഞ്ഞു ;

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക