തവളകളെ ചുമന്ന സർപ്പം

0
341
panchatantra

വരുണാദ്രിക്കടുത്തൊരു സ്ഥലത്തു ,പ്രായാധിക്യം കൊണ്ടുവിഷവീര്യം കുറഞ്ഞ ,മന്ദവിഷൻ എന്ന് പേരായ ഒരു കൃഷ്ണ സർപ്പം വസിച്ചിരുന്നു .

അവൻ ഒരു ദിവസം ആലോചിച്ചു ; ” സുഖമായി ജീവിതം കഴിക്കാൻ എന്താണൊരു ഉപായം ?”

എന്നിട്ടു അവൻ ധാരാളം തവളകളുള്ള കുളത്തിനടുത്തു ചെന്ന് ക്ഷമയോട് സംതൃപ്‌ത ഭാവത്തിലിരുന്നു .

അപ്പോൾ വെള്ളത്തിനടുത്തിരുന്നു കൊണ്ട് ഒരു തവള ചോദിച്ചു ; ” അമ്മാമ്മ അങ്ങെന്താണിപ്പോൾ മുമ്പത്തെ പോലെ ഭക്ഷണത്തിനു വേണ്ടി ഇങ്ങോട്ടൊന്നും വരാത്തത് .?”

” സുഹൃത്തേ ഹതഭാഗ്യനായ എനിക്ക് ഭക്ഷണത്തിനു ഒരു ആഗ്രഹവുമില്ല .” പാമ്പ് മറുപടി പറഞ്ഞു ; ” ഇന്നലെ സന്ധ്യയ്ക്കു ഞാൻ ,വല്ലതും തിന്നാൻ കിട്ടുമോ എന്ന് നോക്കി നടക്കുമ്പോൾ ,ഒരു തവളെയെ കണ്ടെത്തി .അവനെ പിടിക്കാൻ ഞാനൊരു ങ്ങിയപ്പോൾ അവൻ വേദാദ്ധ്യയനം ചെയ്തു കൊണ്ടേയിരിക്കുന്ന കുറെ ബ്രാഹ്മണരുടെ ഇടയിലേക്ക് മരണഭയത്തോടെ ചാടി ഒളിഞ്ഞിരുന്നു .പിന്നെ അവനെ പുറത്തു കണ്ടതേയില്ല.എനിക്ക് തിരിച്ചു പോരേണ്ടി വന്നു .അപ്പോൾ കുളത്തിൽ ഒരു ബ്രാഹ്മണബാലൻ കുളിക്കുന്നുണ്ടായിരുന്നു .വെള്ളത്തിൽ അദ്ദേഹത്തിൻറെ കാൽവിരൽ കണ്ടപ്പോൾ ,താവളയാണെന്നു തെറ്റിദ്ധരിച്ചു ചെന്ന് കടിച്ചു ബ്രാഹ്മണബാലൻ ഉടൻ മരിക്കുകയും ചെയ്തു അദ്ദേഹത്തിൻറെ അച്ഛൻ ദുഃഖം സഹിക്കാതെ എന്നെ ശപിച്ചു .; ” ദുഷ്ടാ ,നിരപരാധിയായ എന്റെ മകനെ നീ കടിച്ചുവല്ലോ .ഈ പാപമൂലം നീ തവളകളെ ചുമന്നു നടക്കുമാറാവട്ടെ .അവർ വല്ലതും സന്തോഷിച്ചു തന്നാൽ മാത്രം ജീവിതം കഴിയേണ്ടി വരുമാറാവട്ടെ .” അതിനാൽ ഞാൻ നിങ്ങളുടെ വാഹനമായിരിക്കാൻ ഇവിടെ വന്നതാണ് .”

തവളകൾ തമ്മിൽത്തമ്മിൽ ഏതു പറഞ്ഞതറിഞ്ഞു വളരെയധികം സന്തോഷിച്ചു ഉടൻ ജലപാദൻ എന്ന് പേരായ തങ്ങളുടെ ചക്രവർത്തിയെ ചെന്ന് വിവരം അറിയിച്ചു .

ജലപാദൻ ; ” ഇതൊഎന്തൊരു അത്ഭുതം ! ” എന്ന് പറഞ്ഞു മന്ത്രിമാരോടൊപ്പം സോൽത്സാഹം കുളത്തിൽ നിന്നും കയറി മന്ദവിഷുവിന്റെ പടത്തിന്മേൽ കയറിയിരുപ്പായി .ബാക്കി തവളകളും പാമ്പിൻറെ പുറത്തു യദാഹസ്‌ഥാനങ്ങളിൽ കയറിപ്പായി .ബാക്കി താവളകളും പാമ്പിൻറെ പുറത്തു സ്ഥലം കിട്ടാത്തവർ ഒപ്പം നടന്നു തുടങ്ങി .’

മന്ദവിഷൻ അവരെ രസിപ്പിക്കാൻ വേണ്ടി പലതരത്തിലുള്ള ഇഴച്ചിലുകൾ കാണിച്ചുകൊടുത്തു പാമ്പിൻറെ അംഗസ്പർശ സുഖമനുഭവിച്ചു ആനന്ദം തോന്നിയ ജലപാദൻ പ്രഖ്യാപിച്ചു ;  ” ആനപ്പുറത്തോ ,കുതിരപ്പുറത്തോ ,മൻഷ്യൻറെ പുറത്തോ കയറുന്നതിനേക്കാൾ സുഖമായി തോന്നുന്നത് എനിക്ക് പാമ്പിൻറെ പുറത്തു കയറുന്നതാണ് .”

അടുത്ത ദിവസം മന്ദവിഷൻ ക്ഷീണം അഭിനയിച്ചു ,വളരെ മെല്ലെയാണ് ഇഴഞ്ഞത് .അതുകൊണ്ടു ജലപാദൻ ചോദിച്ചു ; ” സുഹൃത്തേ ,മന്ദവിഷാ ,ഇന്നെന്താണ് ഇന്നലത്തെ പോലെ നന്നയി നടക്കാത്തത് .?”

” ദേവാ , ഭക്ഷണമില്ലായിമ കാരണം എനിക്ക് ചുമന്നു നടക്കാൻ ശക്തിയില്ലാതെയായിരിക്കുന്നു .” മന്ദവിഷൻ പറഞ്ഞു .അപ്പോൾ ജലപാദൻ കൽപ്പിച്ചു ;സുഹൃത്തേ തങ്ങൾ വിശപ്പടക്കാൻ ചെറുതവളകളെ പിടിച്ചു തിന്നു കൊൾക .”

അതുകേട്ടു സന്തുഷ്ടനായി കോരിത്തരിച്ചു മന്ദവിഷൻ സംഭ്രമപൂർവം പറഞ്ഞു ; ” എനിക്ക് ബ്രാഹ്മണൻറെ ശാപം ഏറ്റിരിക്കുന്നല്ലോ .അങ്ങയുടെ സമ്മതം കിട്ടിയിട്ട് വേണം തിന്നാൻ .എപ്പോൾ അങ്ങ് സമ്മതം തന്നുവല്ലോ .എനിക്ക് സന്തോഷമായി .”

മന്ദവിഷൻ ഇടവിടാതെ തവളകളെ തിന്നു .രണ്ടുനാള് ദിവസം കൊണ്ട് നല്ല ബലവാനായിത്തീർന്നു സന്തോഷത്തോടെ ഉള്ളിൽ ചിരിച്ചു കൊണ്ട് വിചാരിച്ചു ; ” ഒരു കളവ് പ്രയോഗിച്ചതുകൊണ്ട് പലതരം തവളകളെ തിന്നാൻ സാധിച്ചു .ഞാൻ തിന്നു തിന്നു ഇവർ എത്രകാലം ഒടുങ്ങാതിരിക്കും ?”

പാപം ജലപാദൻ മന്ദവിഷന്റെ സൂത്രവാക്കുകൾ കേട്ട് വിശ്വസിച്ചു .യാതൊന്നും അറിഞ്ഞില്ല .

ആ അവസരത്തിൽ മറ്റൊരു കൂറ്റൻ കൃഷ്ണസർപ്പം ആ പ്രേദേശത്തു വന്നു ചേർന്നു മന്ദവിഷൻ തവളകളെ ചുവന്നു നടക്കുന്നതു  കണ്ടു അവൻ അത്ഭുതപ്പെട്ടു ചോദിച്ചു ; ” സ്നേഹിതാ ,നമ്മുടെ ഭക്ഷത്തെയാണല്ലോ ചുമന്നു നടക്കുന്നത് .ഇതെന്തൊരു അവസ്ഥയാണ് .! “

” എനിക്കെല്ലാമറിയാം ” മന്ദവിഷൻ പറഞ്ഞു ; “എന്നിട്ടും ഞാൻ തവളകൾക്കു വാഹനമായി നിന്ന് കൊടുക്കുകയാണ് .ഞാൻ .നെയ്യ് കഴിച്ചു കുരുടനായി നടിച്ച ബ്രഹ്മൻറെ കഥ കേട്ടിട്ടില്ലേ ?”

അതിഥിയായ കൃഷ്ണസർപ്പം ചോദിച്ചു ; “അതെന്തു കഥയാണ് ?”

അപ്പോൾ മന്ദവിഷൻ ഒരു കഥപറഞ്ഞു ;

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക