ചതുർദന്തൻ

0
352
panchatantra

ഒരു കാട്ടിൽ ചതുർദന്തൻ എന്ന വലിയ ഓണത്തലവൻ വസിച്ചിരുന്നു .

വളരെ കൊല്ലങ്ങളായി മഴ പെയ്യാതിരിക്കുകയാൽ ഒരിക്കൽ ആ കട്ടിൽ വലിയ ജലക്ഷാമമുണ്ടായി കുളങ്ങളും,കായലുകളും തോടുകളും ,ചോലകളും പുഴകളും വറ്റിപ്പോയി .

അപ്പോൾ ആനകളെല്ലാം കൂടി ആണത്തലവനോട് ചെന്നുണർത്തിച്ചു  :  ” ദേവാ,അണക്റ്ററികൾ ദാഹിച്ചു വലഞ്ഞിരിക്കുന്നു .ചിലർ മരിക്കുക തന്നെ ചെയ്തിട്ടുണ്ട് .അതുകൊണ്ടു നമുക്ക് വെള്ളമുള്ള മറ്റേതെങ്കിലും സ്ഥലം അന്നേഷിക്കണം .”

അതുക്കേട്ടു കുറച്ചു ആലോചിച്ചശേഷം പറഞ്ഞു ;  ”  കുറച്ചു ദൂരത്തു വിജനമായ ഒരു പറമ്പിൻറെ നടുവിൽ വലിയൊരു കയമുണ്ട് .പാതാളഗംഗയിൽ നിന്നും വരുന്ന ഉറവനീർ കൊണ്ടു അതെപ്പോഴും നിറഞ്ഞു കിടപ്പാണ് .നമുക്ക് അങ്ങോട്ടു പോകാം .”

അവർ അങ്ങനെ ചെയ്തു .അഞ്ചു രാത്രികൾകൊണ്ട് അവർ ആ കയത്തിലെത്തി .

അവർ ഇഷ്ടം പോലെ പകൽ മുഴുവൻ വെള്ളത്തിൽ മുങ്ങി കുളിച്ചു കഴിഞ്ഞു .സന്ധ്യാസമയത്തു കരക്ക്‌ കയറി .

ആ കയത്തിനടുത്തു കുറെ മുയൽ മാളങ്ങളുണ്ടായിരുന്നു .അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്ന ആനകളുടെ കൽച്ചവിട്ടേറ്റു ആ മാളങ്ങൾ പൊട്ടി തകർന്നു പോയി .ചിലമുയലുകളുടെ കൽ ഒടിഞ്ഞു : മറ്റു ചിലരുടെ തലപൊട്ടി ;വേറെ ചിലരുടെ കഴുത്തൊടിഞ്ഞു .;ചിലർ ചത്ത് പോയി ;മറ്റു ചിലർ ജീവൻ മാത്രം കഷ്ടിച്ച് ശേഷിപ്പ് ഉണ്ടായെന്ന നിലയിലായി .

ആനകൂട്ടം പോയപ്പോൾ ,മുയലുകൾ ഉത്കണ്ഠയോടെ ഒന്നിച്ചു കൂടി .അവരിൽ അവരുടെ ഗൃഹങ്ങൾ ,ആനകളുടെ കാലിനടിയിൽപ്പെട്ടു പൊളിഞ്ഞു തകർന്നിരുന്നു ; ചിലരുടെ കൽ ഒടിഞ്ഞിരുന്നു ;ചിലർ ദാരുണമായ പരുക്കേറ്റു ചോരയിൽ കുളിച്ചിരുന്നു .മറ്റു ചിലർ കുഞ്ഞങ്ങളുടെ മരണത്താൽ കണ്ണീരിൽ മുങ്ങിയിരുന്നു .

എല്ലാവരും കൂടി ആലോചനയായി ; അയ്യയ്യോ !  നമ്മൾ നശിച്ചു പോയല്ലോ  !ഇനി ദിവസേന ഈ ആനകൂട്ടം വരുമെന്ന് തീർച്ച .മറ്റെവിടെയുമില്ല വെള്ളം .ഇതുകൊണ്ടു നമുക്കെല്ലാവർക്കും നാശം സംഭവിക്കാതിരിക്കുകയില്ല ആന തൊട്ടു കൊല്ലുന്നു ;  പാമ്പ് മന്ത് കൊല്ലുന്നു ;രാജാവ് ചിരിച്ചു കൊല്ലുന്നു ;ദുർജനങ്ങൾ മാനിച്ചു കൊല്ലുന്നു .അതുകൊണ്ടു എന്തെങ്കിലും വഴി കണ്ടു പിടിക്കണം .”

  “നാട് വിട്ടു പോവുക തന്നെ ;അല്ലാതെ എന്ത് ചെയ്യാൻ ? “അപ്പോൾ ഒരുവൻ പറഞ്ഞു ;  ” മനുവും വ്യാസനും ഇങ്ങനെ പറഞ്ഞിട്ടുണ്ട് ;കുലത്തിനുവേണ്ടി ഒരാളെ ഉപേക്ഷിക്കണം ;ഗ്രാമത്തിനു വേണ്ടി കുളത്തിലെ ഉപേക്ഷിക്കണം .നഗരത്തിനു വേണ്ടി ഗ്രാമത്തെയും ,അവനവനു വേണ്ടി ഭൂമിയെയും ,ഉപേക്ഷിക്കണം .സുഖകരവും ,പശുക്കളും ,ധാന്യങ്ങളും നിറഞ്ഞതുമാണെങ്കിലും ,ആവശ്യമെന്നു തോന്നിയ ഉടൻ സ്വന്തം രാജ്യത്തെ മറ്റൊന്നും വിചാരിക്കാതെ ഉപേക്ഷിക്കുക തന്നെ വേണം .ആപൽക്കാലത്തേക്കു വേണ്ടി പണം കരുതണം ;പണത്തേക്കാൾ മീതെയായി അവനവനെ കരുതണം ;പണത്തേക്കാളും ,പത്നിയെക്കാളും മീതയായി അവനവനെ കരുതണം .”

ഇതുക്കെട്ടു മറ്റൊരാൾ പറഞ്ഞു ; ”  അച്ഛനും മുത്തച്ഛനും അതിനുമുമ്പുള്ളവരും വസിച്ചിരുന്ന  ഈ സ്ഥലം വിട്ടു പോകുന്നത് ശരിയല്ല ആനകളെ പേടിപ്പെടുത്തി ഓടിക്കാൻ വല്ല വഴിയും കണ്ടു പിടിക്കുകയാണ് വേണ്ടത് .വിഷമില്ലെങ്കിലും പാമ്പ് പടം വിരുത്തി  ഊതിയാൽ മതി .വിഷമുണ്ടോ ,ഇല്ലയോ എന്ന് ആറു നോക്കുന്നു .?പടം വിരുത്തലും ഊത്തും ഭയങ്കരമായാൽ മാത്രം മതി .’

”  ആനകൾ പേടിച്ചു വരാതിരിക്കാൻ ഒരുപായമുണ്ട് .”  അപ്പോൾ മറ്റൊരുവൻ ഉപദേശിച്ചു ;  ” അതിനു മിടുക്കനായ ഒരു ദൂതൻ വേണം . നമ്മുടെ രാജാവ് വിജയദത്തൻ എന്ന മുയൽ ചന്ദ്രമണ്ഡലത്തിലാണല്ലോ താമസം .അദ്ദേഹത്തിൻറെ ദൂതനാണെന്നു പറഞ്ഞു ഒരു മുയൽ ആണത്തലവന്റെ അടുത്ത് ചെന്ന് പറയുക  ; ” ആ കയത്തിനടുത്തു നമ്മുടെ ബന്ധുസുഹൃൽ പരിവാരങ്ങൾ വസിക്കുന്നത് കൊണ്ടു നിങ്ങൾ മാ കയത്തിൽ ഇറങ്ങുത് ചന്ദ്രഭഗവാൻ തടഞ്ഞിരുന്നു എന്ന് .എത്തും കേട്ടാൽ ആദരിക്കേണ്ടതാണെന്നും അവർക്കു തോന്നാതിരിക്കുകയില്ല .അങ്ങനെ അവർ വരാതെയാവും .”

 ഇതുകേട്ട് വേറൊരുവൻ നിർദ്ദേശിച്ചു :  “നമ്മുടെ കൂട്ടത്തിൽ നിന്നും ലബകർണ്ണൻ ദൂതനായി പോകട്ടെ ..അവൻ നല്ല വാക്ക് സാമർഥ്യംമുള്ളവനാണ് .ദൂതൻറെ ധർമ്മങ്ങളൊക്കെ അറിയുകയും ചെയ്യാം .നമുക്ക് അവനെ അയക്കാം .സുന്ദരകാരനും ,ദൂരെയില്ലാത്തവനും ,വാക്കുസമർഥ്യമുള്ളവനും ,ശാസ്ത്രങ്ങളെല്ലാം പഠിച്ചറിഞ്ഞവനും ,അന്യരുടെ മനസ്സറിയാൻ കഴിവുള്ളവനുമായിരിക്കണം ദൂതൻ .വിഡ്ഢിയും,കൊതിയനും വിശേഷിച്ചു നുണയാനുമായ ദൂതനെ അയക്കുന്ന ആളുടെ കാര്യം സാധിക്കുകയില്ല .അതിനാൽ നമുക്ക് ഈ ആപത്തിൽ നിന്നും മോചനം നേടാനുള്ള വഴിയാലോചിക്കുക .”

   ”  ഇതുതന്നെയാണ് വേണ്ടതു .”  മറ്റൊരാൾ എട്ടു മൂളി :  ” വേറെ യാതൊരു ഉപായവുമില്ല .ദൂതനെ അയക്കുക തന്നെ ചെയ്യാം .

 താമസിയാതെ ലെംബകർണൻ  ആന ത്തലവന്റെ അടുത്തേക്ക് യാത്രയായി .

അവൻ ആനകൂട്ടം വിശ്രമിക്കുന്ന സ്ഥലത്തു ചെന്ന് ആർക്കും പിടികൂടാൻ കഴിയാത്ത ഒരിടത്തിരുന്ന് ആനത്തലവനോട് പറഞ്ഞു :  ” എടാ ,ദുഷ്ടനായ ആനേ ,നീയെന്താ ശങ്കകൂടാതെ കാലിയായിട്ടെന്ന പോലെ ചന്ദ്രഹ്രദത്തിലിറങ്ങി മുങ്ങിയത് .?നിനക്കവിടെ വരാൻ പാടില്ലാത്തതാണല്ലോ ,ഇനി മേലിൽ വരരുത് . “

ആന ഇതു കേട്ട് സാൽഭുതം ചോദിച്ചു ; നീയാരാണിത് പറയാൻ ? ” 

 ” ഞാൻ ലംബകർണൻ എന്ന മുയലാണ് , ”  മുയൽ സഗർവ്വം തലയുയർത്തി പിടിച്ചു ; ” താമസം ചന്ദ്രമണ്ഡലത്തിലാണ് .ചന്ദ്രഭഗവാൻ എന്നെ നിന്റെ അടുത്തേക്ക് ദൂതനായി പറഞ്ഞയച്ചിരിക്കുകയാണ് .നിനക്കറിയാമല്ലോ ,സത്യം പറയുന്ന ദൂതന്  ഉപദ്രവം ഒന്നും ചെയ്യരുത് .രാജാക്കന്മാരുട മുഖം ദൂതന്മാരാണല്ലോ .ദൂതന്മാർ പാർശവക്കു പറഞ്ഞാലും അവരെ കൊല്ലരുതെന്നാണ് ചൊല്ല് .”

 ഇതു കേട്ട് ആന ഭയപ്പെട്ടു ,:  “മുയലെ ചന്ദ്രഭഗവാൻ്റെ സന്ദേശമെന്തെന്നു വേഗം പറയുക .അതുപോലെ ചെയ്യാം .”

  “കഴിഞ്ഞ ദിവസം നീ കൂട്ടത്തോടെ വന്നു വളരെ മുയലുകളെ വീഴ്ത്തി കളഞ്ഞു .”

മുയൽ സന്ദേശം പറഞ്ഞു  :   ‘അവർ എൻ്റെ പ്രജകളാണെന്നും നിനക്കറിഞ്ഞു കൂടെ ?അതുകൊണ്ടു ജീവനിൽ കൊതിയുണ്ടെങ്കിൽ നീ എന്റെ കയത്തിലേക്ക് ഇനി മേലിൽ വരരുതേ .’ഏതാണ്ട് ഭഗവാന്റെ സന്ദേശം .”

ആന ചോദിച്ചു . ” ചന്ദ്രഭഗവാൻ എവിടെ ഉണ്ട് ഇപ്പോൾ ?”

  ” ഭഗവൻ കയത്തിനടുത്തു വന്നുനിന്നു നീയും കൂട്ടവും ചവിട്ടിമെതിച്ച ബാക്കി മുയലുകളെ ആശ്വസിപ്പിക്കുകയാണ്.”മുയൽ മറുപടി പറഞ്ഞു :   ”  അതിനിടയിലാണ് എന്നെ എങ്ങോട്ടു പറഞ്ഞു വിട്ടത് .”

ആന പറഞ്ഞു :  ”  എന്നാൽ നീ എനിക്ക് ഭഗവാനെ കാണിച്ചു താ .ഞാനൊന്നു നമസിക്കരിച്ചു വേറെ എവിടെങ്കിലും പോയിക്കൊള്ളാം .”

   ” എൻ്റെ കൂടെ ഒറ്റയ്ക്ക് വരൂ .” മുയൽ ക്ഷണിച്ചു .; ”  കാണിച്ചു തരാം .”

രാത്രിയായപ്പോൾ മുയൽ ആനയെ കയത്തിൻറെ കരയിലേക്ക് കൂട്ടി കൊണ്ട് പോയി വെള്ളത്തിൽ നിഴലിച്ച ചന്ദ്രനെ കാണിച്ചു കൊടുത്തു :  ” നമ്മുടെ ഭഗവാൻ വെള്ളത്തിൻറെ നടുവിൽ ധ്യാനിച്ചുകൊണ്ടരിക്കുകയാണ് .നീ ശബ്ദംമുണ്ടാക്കാതെ വേഗത്തിൽ നമസിക്കരിച്ചു പോ .ധ്യാനത്തിന് തടസം വരുത്തിയാൽ അദ്ദേഹത്തിന് വല്ലാതെ ദേഷ്യം വരും .”

ആന ഭയപ്പാടോടെ നമസ്ക്കരിച്ചിട്ടു പോയി .പിന്നെ ആനകൂട്ടം അങ്ങോട്ട് തിരിച്ചു വന്നില്ല .മുയലുകൾ ആരുടെയും ശല്യം കൂടാതെ സുഖമായിരിക്കുകയും ചെയ്തു .

  ” അതുകൊണ്ടാണ് ഞാൻ പറയുന്നത് ,” കാക്ക തുടർന്നു  “മഹാന്മാരുടെ പേര് മാത്രം മതി മാനം സിദ്ധിക്കാനെന്നു മാത്രമല്ല ,നന്ദികെട്ടവനും ,ഹീനനും ,ദുശീലങ്ങളുള്ളവനും ,മടിയനും ,നീചനും ,കേൾക്കാതെ കുറ്റം പറയുന്നവനുമായ ഒരാളെ സ്വാമിപദത്തിൽ വാഴിക്കരുത് എന്നുണ്ട് .പണ്ട് ഒരു മുയലും എലിയും കൂടി ന്യായമന്നേഷിച്ചു  നീചനായ ഒരു ന്യായാധിപൻറെ അടുത്ത് ചെന്നു എന്നിട്ടു രണ്ടുപ്പേരും നശിക്കുകയാണുണ്ടായതെന്ന് കേട്ടിട്ടില്ലേ ?”

പക്ഷികൾ ചോദിച്ചു ; ” അതെന്തു കഥയാണ് .?”

അപ്പോൾ കാക്ക ഒരു കഥ പറഞ്ഞു :

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക