കാക്കപ്പെണ്ണും കൃഷ്ണസർപ്പവും

0
2261
panchatantra

ഒരിടത്തു വലിയൊരു പേരാലിന്മേൽ ഒരു ആൺകാക്കയും പെൺകാക്കയും താമസിച്ചിരുന്നു .

അവർക്ക് കുട്ടികൾ ഉണ്ടായപ്പോൾ ഒരു കൃഷ്ണസർപ്പം മരപ്പൊത്തിൽ നിന്നും പുറത്തു  വന്നു ആ ശിശുക്കളെ ഭക്ഷിച്ചു .

അങ്ങനെ അതൊരു പതിവായി തീർന്നു .കാക്കപ്പെണ്ണ് പെറ്റു വളർത്തുന്ന ശിശുക്കളെ മുഴുവൻ കൃഷ്ണ സർപ്പം തിന്നു തീർത്തു .കാക്കകൾ അതി ദുഃഖിതരായി .

മറ്റൊരു മരച്ചുവട്ടിൽ അവരുടെ ഉറ്റ ചങ്ങാതിയായ ഒരു കുറുക്കൻ താമസിക്കുന്നുണ്ട് .അവർ അവിടെ ചെന്ന് അവനോടു പറഞ്ഞു : “സുഹൃത്തേ ,ഞങ്ങൾ ഇനി എന്താണ് ചെയ്യേണ്ടത് .?ദുഷ്ടനായ ഒരു കൃഷ്ണസർപ്പം പൊത്തിൽ  നിന്ന് വന്നു ഞങ്ങളുടെ മക്കളെ തിന്നുന്നു .കുട്ടികളെ രക്ഷിക്കാൻ ഒരു വഴി  പറഞ്ഞു തരു .പുഴക്കരയിൽ വയൽ ,അന്യന്നോട് സംഗം ചെയ്യുന്ന ഭാര്യ,സർപ്പമുള്ള വീട്ടിൽതാമസം -ഇങ്ങനെയെല്ലാമാണ് അവസ്ഥയെങ്കിൽ  ഒരുത്തനും സുഖമുണ്ടാവുമോ ?”

കുറുക്കൻ സമാധാനിപ്പിച്ചു : ഇക്കാര്യത്തിൽ വിഷാദിക്കാനൊന്നുമില്ല .അവനെ എന്തെങ്കിലും ഉപായം പ്രയോഗിച്ചു വേണം കൊല്ലാൻ ;ആയുധങ്ങളെ കൊണ്ട് പറ്റില്ല .നിസാരനാണെങ്കിലും ,ഉപായമറിയുന്നവനെ ശൂരന്മാർക്കുപോലും തോൽപ്പിക്കാൻ കഴിയുകയില്ല .വലുതും ചെറുതുമായ വലിയ മൽസ്യങ്ങളെ തിന്നതിനു ശേഷം കൊട്ടി അത്യാഗ്രഹം കൊണ്ട് ഞണ്ടിനെ തിന്നാൻ ശ്രമിച്ചപ്പോൾ കഴുത്തിറുകി ചത്ത് പോയ കഥ കേട്ടിട്ടില്ലേ ?”

കാക്കകൾ ചോദിച്ചു : “അതെന്തു കഥയാണ് ?”

അപ്പോൾ കുറുക്കൻ ഒരു കഥ പറഞ്ഞു:

ഒരു കാട്ടു പ്രദേശത്തു ധാരാളം ജലജീവികൾ പാർക്കുന്ന വലിയൊരു കുളമുണ്ടായിരുന്നു .

അവിടെ ഒരു കൊറ്റി ,വാർദ്ധക്യം കാരണം അവശനായി ,മൽസ്യങ്ങളെ പിടിച്ചു തിന്നാൻ അശക്തനായി തീർന്നു .അവൻ വിശന്നു വലഞ്ഞു കരഞ്ഞു തുടങ്ങി .

മുത്തുമണികൾ പോലുള്ള കണ്ണിനീർത്തുള്ളികളാൽ കുളക്കര നനച്ചു കൊണ്ട് അവൻ അങ്ങനെ ഇരിക്കുമ്പോൾ ഒരു ഞണ്ട് അവൻറെ ദുഃഖം കണ്ട് അനുതാപത്തോടു കൂടി  ചോദിച്ചു: “അമ്മാമാ ,അങ്ങ് എന്താണ് ഒന്നും കഴിക്കാതെ നെടുവീർപ്പിട്ടും ഇരിക്കുന്നത് .?”

കൊറ്റി മറുപടി പറഞ്ഞു : “ഉണ്ണീ ,നീ പറഞ്ഞുതു ശരിയാണ് .വൈരാഗ്യം വന്നു ഭവിക്കുകയാൽ ,ഞാൻ ഒന്നും കഴിക്കാതെ മരിക്കുക എന്ന വ്രതം അനുഷ്ഠിക്കുകയാണ്  .അതാണ് അടുത്ത് വരുന്ന മത്സ്യങ്ങളെ പോലും പിടിച്ചു തിന്നാത്തത്‌ .”

ഞണ്ട് അതുകേട്ട് സാത്ഭുതം ചോദിച്ചു : “എന്താണ് അമ്മാമാ ,അങ്ങയുടെ വൈരാഗ്യത്തിന് കാരണം ?”

കൊറ്റി ഒരു നെടുവീർപ്പിട്ടു ,”ഉണ്ണീ ,ഞാൻ ഈ കുളക്കരയിൽ തന്നെയാണ് ജനിച്ചു വളർന്നത് ;ഇനി പന്ത്രണ്ടു കൊല്ലത്തേക്ക് മഴഉണ്ടാവുകയില്ലയെന്നു കേട്ടപ്പോൾ എനിക്ക് ദുഃഖം സഹിക്ക വയ്യാതായതാണ് .”

ഞണ്ടിന് ഉൽക്കണ്ഠയായി .പന്ത്രണ്ട് കൊല്ലത്തേക്ക്  മഴയുണ്ടാവുകയില്ലെന്ന് ആരാണ് അങ്ങയോട് പറഞ്ഞത് .?”

കൊറ്റി പറഞ്ഞു : “എൻ്റെ സ്നേഹിതനായ ഒരു ജോത്സ്യനുണ്ട് .അദ്ദേഹമാണ് പറഞ്ഞത് .ഗ്രഹനില അങ്ങനെയാണത്രെ .ഇപ്പോൾ തന്നെ ഈ കുളത്തിൽ അധികം വെള്ളമില്ല .മഴ പെയ്യ്തില്ലങ്കിൽ ഇപ്പോഴുള്ള വെള്ളം കൂടി വേഗം വറ്റും . വെള്ളം വറ്റിയാൽ എൻ്റെ ഒപ്പം കളിച്ചു വളർന്ന ജലജീവികളെല്ലാം നശിക്കുകയില്ലേ ?എനിക്ക് അവരെ വേർപിരിയുന്ന കാര്യം ആലോചിക്കാൻ തന്നെ വയ്യ .അതുകൊണ്ടാണ് ഞാൻ പ്രായോപവേശ വ്രതമെടുത്തു മരിക്കാനുദ്ദേശിക്കുന്നത് .ചെറിയ കുളങ്ങളിൽ നിന്നും ജലജീവികളെ ബന്ധുക്കൾ വലിയ കുളങ്ങളിലേക്ക് മംകൊണ്ടു പോവുന്നുണ്ട് .മുതല ,നീരാന മുതലായവർ തനിയെ പോവുകയും ചെയ്യും .ഈ കുളത്തിലെ ജലജീവികൾ ഇതൊന്നും മറിയാതെയും ആലോചനയൊന്നും മില്ലാതെയും ഇരിക്കുന്നു .അതാണ് എനിക്ക് അധിക സങ്കടം .”

ഞണ്ട് ഇതു കേട്ടു മറ്റുള്ള ജലജീവികളോടൊക്കെ ഈ വർത്തമാനം പറഞ്ഞു .എല്ലാ ജീവികളും അത് കേട്ട് ഭയപ്പെട്ടു .

മൽസ്യങ്ങളും ആമകളും എല്ലാവരും കൂടി കൊറ്റിയുടെ അടുത്തുചെന്നു ചോദിച്ചു ; “അമ്മാമാ ,ഞങ്ങൾക്ക് വല്ല വഴിയുംമുണ്ടോ ?”

കൊറ്റി ആലോചന നടിച്ചു പറഞ്ഞു : “ഇവിടെ നിന്നു അധികം ദൂരത്തല്ലാതെ താമരപ്പൂക്കൾ നിറഞ്ഞ വലിയൊരു കുളമുണ്ട് .എത്രകാലം മഴപെയ്യാതെതിരുന്നാലും അത് വറ്റുകയില്ല .എൻ്റെ പുറത്തെ കയറിയിരുന്നു കൊൾവിൻ .ഞാൻ നിങ്ങളെ അങ്ങോട്ട് കൊണ്ട് പോകാം .

അവരെല്ലാം അവനെ വിശ്വസിച്ചു .അച്ഛനെയും മകനെയും ,അമ്മാമനെയും ,മരുമകനെയും ,ജേഷ്ഠനെയും ,അനുജനെയുമൊക്കെ വിളിച്ചുകൂട്ടി : ഞാൻ മുൻപേ ,ഞാൻ മുൻപേ ” എന്ന് പറഞ്ഞു പുറപ്പെട്ടു തുടങ്ങി .ദുഷ്ട ചിത്തനായ കൊറ്റി അവരെ ഓരോരുത്തരെയായി പുറത്തു കയറ്റി കുളത്തിൽ നിന്നും അധികം അകലെയല്ലാതെ ഒരു കല്ലിന്മേൽകൊണ്ടു വച്ചു തിന്നു .തിരിച്ചു വന്നു വലിയ  കുളത്തിലെ വിശേഷങ്ങൾ പറഞ്ഞു കേൾപ്പിച്ചു ബാക്കിയുള്ള ജലജീവികളെ സന്തോഷിപ്പിച്ചു ..അങ്ങനെ അവൻ പതിവായി ചെയിതു പോന്നു .

ദിവസങ്ങൾ കഴിഞ്ഞു പോകവേ .ഒരു ദിവസം ഞണ്ട് സവിഷാദം അവനോടു പറഞ്ഞു : “അമ്മാമാ ,നമ്മൾ രണ്ടു പേരും കൂടിയാണല്ലോ ആദ്യം സ്നേഹ സംഭാക്ഷണം ചെയ്തത് .എന്നിട്ടും മറ്റുള്ളവരെയെല്ലാം കൊണ്ട് പോയിട്ടും എന്നെ മാത്രം മറന്നു കളഞ്ഞത് .?എൻറെ ജീവനും രക്ഷിക്കണേ .”

ഏതു കേട്ടപ്പോൾ ദുഷ്ടനായ കൊറ്റി ആലോചിച്ചു “മൽസ്യം തിന്നുതിന്നു എനിക്ക് മടുത്തു .എപ്പോൾ ഞണ്ടിയിറച്ചി കിട്ടുകയാണെങ്കിൽ അതൊരു രസം തന്നെ ..”

ഇങ്ങനെ വിചാരിച്ചു ഞണ്ടിനെ പുറത്തു കയറ്റി കൊല കല്ലിൻറ അടുത്തേക്ക് പറന്നു .ഞണ്ട് ദൂരത്തു നിന്ന് തന്നെ കൊലക്കല്ലിന്മേൽ മലപോലെ എല്ലിൻ കൂട്ടം കിടക്കുന്നതു കണ്ടു .അത് മൽസ്യങ്ങളുടെ എല്ലുകളാണെന്നു അവനു മനസിലായി .

പക്ഷെ അവൻ ഒന്നും മറിയാത്ത ഭാവത്തിൽ ചോദിച്ചു .”അമ്മാമാ ,ഈ വലിയ കുളത്തിലേക്ക് ഇനി എത്ര ദൂര മുണ്ട് ?എന്നെചുമന്നിട്ടുഅങ്ങേക്ക് വയ്യാതെയായിരിക്കുന്നല്ലോ ..”

ഞണ്ട് എത്ര മന്ദബുദ്ധിയാണെന്ന് ഓർത്തു ചിരിച്ചു കൊണ്ട് കൊറ്റി പറഞ്ഞു : “എടോ ഞണ്ടേ  എവിടെ വലിയകുളം ?വലിയ കുളവും മറ്റുമില്ല .എൻ്റെ വയറു കഴിയാനുള്ള യാത്രയാണിത് ..നീ ഇഷ്ട് ദൈവത്തെ ഓർത്തോ .ഞാൻ നിന്നെ ഈ കല്ലിന്മേൽ വച്ചു തിന്നാൻ പോവുകയാണ് .”

അവൻ ഏതു പറഞ്ഞ ഉടൻ ഞണ്ട് വെള്ളത്താമരവളയം പോലെ മൃദുലമായ അവൻറെ കഴുത്തിൽ പിടിച്ചു ഇറുക്കി .അവർ ചാവുകയും ചെയ്തു.

അതിനുശേഷം ഞണ്ടു കൊറ്റിയുടെ കഴുത്തു കൊണ്ട് പതുക്കെ പതുക്കെ നടന്നു കുളത്തിൽ തിരിച്ചെത്തി .

അപ്പോൾ എല്ലാ ജലജീവികളും ഓടി വന്നു ചോദിച്ചു : “എടോ ഞണ്ടേ നീ എന്താണ് മടങ്ങി വന്നത് ?അമ്മാമാനെന്തേ വരാഞ്ഞത് ?ഞങ്ങളൊക്കെ പോകാൻ ഒരുങ്ങി നിൽക്കുകയാണല്ലോ .”

ഞണ്ട് ഇതു കേട്ട് ഒന്ന് ചിരിച്ചു പറഞ്ഞു :”വിഡഢികളെ നിങ്ങളെല്ലാവരും ആ കള്ളൻ്റെ നുണ കേട്ട് വിശ്വ സിച്ചല്ലോ  !അവൻ ഇവിടെ നിന്നും കൊണ്ട് പോയവരെയെല്ലാം ഏറെദൂരത്തല്ലാതെ ഒരു കല്ലിന്മേൽ കൊണ്ട് പോയി വച്ച് തിന്നുകയാണ് ചെയ്തത് .ഞാൻ എന്റെ ആയുസ്സിന്റെ വലിപ്പം കൊണ്ട് ആ വിശ്വസവഞ്ചകൻറെ സൂത്രം മനസിലാക്കി അവനെ ഇറുക്കി കൊന്നു കളഞ്ഞു .അവന്റെ കഴുത്തിതാ ഞാൻ കൊണ്ട് വന്നിരിക്കുന്നു .ഇനി പരിഭ്രമിക്കുകയൊന്നും വേണ്ട..

“അതുകൊണ്ടാണ് ഞാൻ പറഞ്ഞതു കുറുക്കൻ തുടർന്നു .”നിസാരനാണയെങ്കിലും ഉപായം അറിയാവുന്നവനെ ശൂരനുപോലൂം കൊല്ലാൻ കഴിയുകയില്ലെന്ന് .”

കാക്ക ചോദിച്ചു : “സുഹൃത്തേ ,പറയൂ എങ്ങനെയാണ് ഈ ദുഷ്ട സർപ്പത്തെ കൊല്ലുക .?”

കുറുക്കൻ പറഞ്ഞു കൊടുത്തു :”നെ വല്ല നഗരത്തിലേക്കും ചെല്ലൂ .അവിടെ ചെന്ന് വല്ല രാജാവിൻെറയോ മന്ത്രിയുടേയോ സ്വർണ്ണമാല കൊത്തിയെടുത്തു കൊണ്ട് വന്നു പാമ്പിൻറെ മാളത്തിലിടു .സേവകന്മാർ മാലെടുക്കാൻ വേണ്ടി സേവകന്മാർ പാമ്പിനെ കൊല്ലാതിരിക്കുകയില്ല.”

കാക്കാദമ്പതിമാർ ഏതു കേട്ടു തിരിച്ചു പോന്നു .

പിന്നീട് ഒരു ദിവസം കാക്കപ്പെണ്ണ് യദൃചഛാ ഒരു കുളക്കരയിൽ ചെന്നപ്പോൾ ഒരു രാജവിന്റെ അന്തപുരത്തിലെ സ്ത്രീകൾ കുളത്തിൽ കുളിക്കുന്നത്  കാണാനിടയായി   .അവർ കരയിൽ പല വിലപ്പിടിപ്പുള്ള വസ്ത്രങ്ങളും സ്വർണ്ണ മലകളും മുത്ത് മാലകളും അഴിച്ചു വച്ചിരുന്നു .

കാക്കപെണ്ണ് ആ കൂട്ടത്തിൽ നിന്നും ഒരു പൊൻ മാലയെടുത്തു സ്വന്തം  മരപ്പൊത്തിനു നേർക്ക് പതുക്കെ പറന്നു തുടങ്ങി .അത് കണ്ടു രാജഭൃതൃനമാർ വടിയും  കുന്തവും മറ്റുമായി ,കാക്കയുടെ പിന്നാലെ ഓടി വന്നു .കാക്ക മാല കൊണ്ട് പോയി പാമ്പിൻറെ മാളത്തിലിട്ടു ദൂരെ പോയി നോക്കിയിരുന്നു .

  രാജഭൃതൃനമാർ മാളത്തിലേക്ക് നോക്കിയപ്പോഴുണ്ട് വലിയൊരു കൃഷ്ണസർപ്പം പടവും വിരുത്തി നിൽക്കുന്നു .അവർ അവനെ തല്ലി കൊന്നു  മാലയുമെടുത്തു മടങ്ങി പോയി .കാകദമ്പതിമാർ അതിനു ശേഷം സുഖമായി കഴിഞ്ഞു കൂടുകയും ചെയ്തു .

“അതുകൊണ്ടയാണ് ഞാൻ പറഞ്ഞത് ,”ദമനകൻ തുടർന്നു :സൂത്രം കൊണ്ടയാണ് ഇക്കാര്യം നേടേണ്ടത് .പരാക്രമം കൊണ്ടല്ല.ബുദ്ധിശാലികൾക്ക് അസാദ്യമായിട്ട് ഒരു കാര്യവുംമില്ല .ബുദ്ധിയുള്ളവനാണ് ശക്തൻ ;ബുദ്ധിയില്ലാത്തവന് ബലംമില്ല .മദോന്മത്തനായ സിംഹത്തെ വെറു മൊരു മുയൽ വീഴ്ത്തി കഥ കേട്ടിട്ടില്ലേ .?”

കരടകൻ ചോദിച്ചു .: “അതെന്തു കഥയാണ് “?

അപ്പോൾ ദമൻകൻ ഒരു കഥ പറഞ്ഞു :

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക