അത്യാഗ്രഹിയുടെ തലയിൽ ശിഖ

0
672
panchatantra

ഒരു കാട്ടു പ്രദേശത്തു ഒരു വേടനുണ്ടായിരുന്നു .അയാൾ പാപം വർദ്ധിപ്പിക്കാൻ വേണ്ടി ഒരു ദിവസം കാട്ടിലേക്കു പുറപ്പെട്ടു .അങ്ങനെ നടക്കുമ്പോൾ നീലക്കുന്നു പോലെയുള്ള ഒരു കരടിയെ കണ്ടെത്തി .വേടൻ  ഞാൺ വലിച്ചു  വില്ലിൽ നിന്നും അമ്പു തൊടുത്തു വിട്ടു .

കരടിക്കു ദേഷ്യം വന്ന് ഒറ്റ ചാട്ടത്തിനു വേടനെ കടന്നു കൂടി .ബാലചന്ദ്രനെ പോലെ തിളങ്ങുന്ന പല്ലുകൾ കൊണ്ടു കടിച്ചു അയാളുടെ വയർ പിളർന്നു .അയാൾമരിച്ചു നിലത്തു വീണു

അമ്പു തറക്കുക നിമിത്തം വേദന സഹിക്കാതെ കരടിയും ഉടൻ തന്നെ പിടഞ്ഞു വീണു ചത്തു .

ആ സമയത്തു ചാവാനടുത്ത ഒരു കുറുക്കൻ വിശന്നു പൊരിഞ്ഞു ചുറ്റിത്തിരിഞ്ഞു അവിടെ എത്തി ചേർന്നു .കരടിയും വേടനും ചത്തു കിടക്കുന്നതു കണ്ടപ്പോൾ അവനു സന്തോഷമായി ;”ഓ !നല്ല കാലംതന്നെ .!വിചാരിക്കാതിരിക്കുമ്പോൾ ഭക്ഷണം കിട്ടിയല്ലോ .ശ്രമമൊന്നും ചെയ്തില്ലെങ്കിൽ തന്നെയും ,മറ്റൊരു ജന്മത്തിൽ ചെയ്ത ശുഭാ ശുഭങ്ങളുട ഫലം വിധി പ്രകാരം മനുഷ്യന് കിട്ടാതിരിക്കുകയില്ലന്നാണ് ആപ്തവാക്യം .ഞാനേതായാലും തിന്നട്ടെ .എനിക്കു കുറെ ദിവസത്തേക്കു തിന്നാനുള്ളതായി .ആദ്യം വില്ലിൻറെ ഞാൺ   തിന്നു തീർക്കാം രസായനൗഷധം പോലെ ,സ്വത്തു കുറേശ്ശെ  കുറേശ്ശെയായി ശ്രദ്ധയോടു കോടി വേണം അനുഭവിക്കാൻ എന്നാണല്ലോ പറഞ്ഞു കേട്ടിട്ടുള്ളത് .”

ഇങ്ങനെ വിചാരിച്ചു അവൻ വില്ലു മുഖത്തിനു നേരെ വച്ചു ഞാൺ കടിച്ചറുക്കാൻ തുടങ്ങി .ഞാൺയറ്റപ്പോൾ വില്ലു പെട്ടന്നു നിവർന്നു കുറുക്കൻറെ അണ്ണാക്ക് പിളർന്നു നിറുകയിൽ കൂടി ശിലപോലെ പുറത്തു വന്നു .അവൻ ഉടൻ തന്നെ ചത്ത് പോവുകയും ചെയ്തു .

“അതുകൊണ്ടയാണ് ഞാൻ പറഞ്ഞതു ,അത്യാഗ്രഹിയുടെ തലയിൽ ശിഖ മുളക്കുമെന്ന് .”ബ്രാമണൻ തുടർന്നു ;”പ്രീയെ നീ കേട്ടിട്ടില്ലേ ? ആയുസ് ,കർമ്മം,ധനം,വിദ്യ ,മരണം എന്നിവ അഞ്ചും ഒരാൾ ഗർഭത്തിലിരിക്കുമ്പോൾ തന്നെ വിധി തീരുമാനിച്ചു കഴിഞ്ഞിരിക്കും .”

ഇതെല്ലാം കേട്ടു ബ്രാഹ്മിണി പറഞ്ഞു ; “എന്നാൽ ഒരു കാര്യം ചെയ്യാം .ഇവിടെ കുറച്ചു എള്ളയിരിപ്പുണ്ട് .ഞാനതു കുത്തിചേറി വൃത്തിയാക്കി എള്ളുണ്ടക്കാം .”

“അതുമതി “എന്ന് പറഞ്ഞു ബ്രാഹ്മണൻ അടുത്ത ഗ്രാമത്തിലേക്കു പോയി .

ബ്രാഹ്മിണി എള്ള് ചോദ് വെള്ളത്തിൽ കുതിർത്തരിച്ചു കഴുകി വെയിലത്തു ഉണക്കാൻ വച്ചു .എന്നിട്ടു വീട്ടുജോലികളിൽ മുഴുകി .

ആ സമയത്തു ഒരു പട്ടി വന്നു വെയിലത്തിട്ടിട്ടുള്ള എള്ളിൻറെ നടുക്കു മൂത്രം മൊഴിച്ചു .അതുകണ്ടു ബ്രാഹ്മിണി ആലോചിച്ചു ; “അയ്യയ്യോ !വിധിയുടെ വികൃതി നോക്കണേ !ഈ  എല്ലു തിന്നാൻ പറ്റാതെയായല്ലോ !ഇനിയെന്തു ചെയ്യും ?ഒന്നു ചെയ്താലോ ?ഈ എള്ളൂ കൊണ്ടു ഏതെങ്കിലും വീട്ടിൽ ചെന്ന് കത്തിച്ചേറിനന്നാക്കിയ എള്ളെടുത്തു കൊൾക

അത് കേട്ടു സന്തോഷിച്ചു ആ വീട്ടിലെ ഗൃഹണി കലവറയിൽ ചെന്ന് വെടുപ്പാക്കാത്ത എള്ളെടുത്ത് ബ്രാഹ്മിണിക്കു കൊടുത്തു പകരം ബ്രാഹ്മിണി കൊണ്ട് വന്ന എള്ളൂ  അകത്തു കൊണ്ടു പോയി വയ്ക്കാൻ ഭാവിച്ചപ്പോൾ ,ആ സ്ത്രീയുടെ മകൻ പറഞ്ഞു ; “അമ്മേ ഈ എള്ള് എടുക്കരുത് ,വെടുപ്പാക്കാത്ത എള്ളിനു പകരം നന്നാക്കിയ എള്ള് ആരെങ്കിലും തരുമോ ?ഇതിന് എന്തോ കാരണമുണ്ട് ,തീർച്ച .

അതുകേട്ടപ്പോൾ ‘അമ്മ ആ എള്ള് വാങ്ങിയില്ല .

“അതുകൊണ്ടയാണ് ഞാൻ പറഞ്ഞത് ,സാധാരണ നിലക്ക് ഒരു വെറും എലിക്ക് ഇത്രയേറെ തേജസുണ്ടാവാനിടയില്ലെന്ന് .”ബൃഹൽസഫിക്കു തുടർന്നു ;  ” ഏതായാലും ഏലി വന്നു പോകുന്ന വഴി കണ്ടുപിടിക്കുക തന്നെ വേണം .”

താമ്രചൂഡൻ പറഞ്ഞു ; ” ഭഗവാനെ ണ്.എനിക്ക് ഒന്നറിയാം ഈ എലിയുടെ വരവ് ഒറ്റക്കയല്ല .അനേകം കൂട്ടുകാരുണ്ട് .ഞാൻ നോക്കി കൊണ്ടേയിരിക്കുമ്പോൾ തന്നെ വരുന്നതും പോകുന്നതും കാണാം .”

അഥിതി അത് കേട്ട് ചോദിച്ചു ; “ആകട്ടെ ,ഇവിടെ നിലം കുഴിക്കാനുള്ള വല്ല ആയുധവും മുണ്ടോ ?”

താമ്രചൂഡൻ  ഉത്തരം പറഞ്ഞു : “ഉണ്ടല്ലോ .ഇരുമ്പുകൊണ്ടുള്ള  നല്ല കൈമഴു ഇതാ .”

അഥിതി താമ്രചൂഡനെ സമാധാനിപ്പിച്ചു ; “നമുക്ക് പുലർച്ചയ്ക്ക് ഇവിടെ കത്ത് നിൽക്കണം .എലിയുടെ കാൽപ്പാടുകളെ പിന്തുടർന്നു പോയി മാളം കണ്ടുപിടിക്കാം .”

ഞാൻ ഇതെല്ലാം കേട്ട് ആലോചിച്ചു : “അയ്യയ്യോ !എൻറെ കാര്യം കുഴപ്പമായെന്നാണ് തോന്നുന്നത് .എൻറെ മാളവും തുടർന്ന് കോട്ടയും ഇയാൾ കണ്ടു പിടിക്കും .ബുദ്ധിമാന്മാർ ഒരാളെ കണ്ടാൽ ഉടൻ അയാളെ കുറിച്ചുള്ളതെല്ലാം ധരിക്കും ഒരു വസ്തുവിന് എത്ര തൂക്കമുണ്ടെന്ന് കൈയിലെടുത്തു നോക്കിയാൽ വ്യാപാരി മനസിലാക്കുമല്ലോ .പൂർവ്വജന്മത്തിൽ ചെയ്തു വച്ചതനുസരിച്ചു ശുഭമോ അശുഭുമോയായ  കാര്യങ്ങൾ  വരും  മുമ്പുതന്നെ മനുഷ്യമനസ്സിലെ ആശയോ ആശങ്കയോ സൂചിപ്പിക്കുന്നു .പീലിക്കൂട്ടം മുളക്കുംമുമ്പു നടപ്പു കണ്ടാൽ മയിലാണെന്ന് മനസ്സിലാക്കാമല്ലോ .:

ഇങ്ങനെ കരുതി ഭയത്തോടെ പരിവങ്ങളോടൊപ്പം കോട്ടയിലേക്കുള്ള വഴി വിട്ടു മറ്റൊരു വഴിയിൽ കൂടി സഞ്ചരിച്ചു .

ആ വഴിയുടെ അവസാനത്തിൽ വലിയൊരു പൂച്ചയുടെ മുമ്പിലാണ് ചെന്നുപെട്ടത് .അവൻ ഏലി കൂട്ടത്തെ കണ്ടു പെട്ടന്ന് നടുക്ക് ചാടി വീണു .

എലികളാകട്ടെ  ,നല്ല വഴിക്കല്ല തങ്ങളെ നയിച്ചതെന്നും പറഞ്ഞു എന്നെ നിന്ദിച്ചു തുടങ്ങി .പൂച്ചയുടെ കൈയ്യിൽ പെട്ട് ചാവാതെ രക്ഷപ്പെട്ടവർ ചോരപൊരുണ്ട  ശരീരങ്ങളോടെ കോട്ടയ്ക്കുള്ളിൽ കടന്നൊളിച്ചു

വിധി ബലമെന്നല്ലാതെ എന്തു പറയട്ടെ .കയർ മുറിച്ചു കെണിയിൽ കുടുങ്ങാതെ ഒഴിഞ്ഞു മാറി .വല ബലം പ്രയോഗിച്ചു പൊട്ടിച്ചു ,ചുറ്റും ആളിപടർന്നു കത്തുന്ന തേയില നിന്നും രക്ഷപ്പെട്ടു ,വനത്തിൽ കൂടി ബഹുദൂരം സഞ്ചരിച്ചു ,വേടന്മാരുടെ അമ്പുകളിൽ നിന്നും രക്ഷപ്രാവിച്ചു ഓടിയ മാൻ കിണറ്റിൽ വീണു ചത്തു പോയതായി കേട്ടിട്ടില്ലേ ?വിധിയുടെ മുമ്പിൽ മനുഷ്യപ്രത്നത്തിന് ഇഎന്ത് വിലയാണുള്ളത് ?

അങ്ങനെ ഞാൻ തനിച്ചു ഒരിടത്തും ,ബാക്കിയുള്ളവർ ആ കോട്ടയിൽ മറ്റൊരിടത്തും ഇരുന്നു .

അപ്പോൾ ആ ദുഷ്ടനായ സന്യാസി ചോരത്തുള്ളികൾ ഇറ്റിറ്റു വീണുകിടക്കുന്ന നിലം നോക്കി നോക്കി വന്നു  ആ കോട്ടവാതുക്കൽ എത്തിച്ചേർന്നു .എന്നിട്ടു അദ്ദേഹം കൈമഴുവെടുത്തു .നിലം കുഴിക്കാൻ തുടങ്ങി .കുഴിച്ചു കുഴിച്ചു നിധി കണ്ടെത്തി .ആ നിധിയുടെ മുകളിലാണ് ഞാൻ വസിച്ചിരുന്നത് .അതിൻറെ ഉഷ്ണം നിമിത്തമാണ് എനിക്കു എന്തും ചെയ്യാനുള്ള ബലം കൈവന്നിരുന്നതും

നിധി കണ്ടപ്പോൾ ബൃഹൽസഫിക്കു താമരച്ചൂഡനോടു പറഞ്ഞു ; “സുഹൃത്തേ ,ഇനിമുതൽ അങ്ങേക്കു സുഖമായി ഉറങ്ങാം .ഇതിൻറെ ഉഷ്ണം കാരണമാണ് എലി അങ്ങയുടെ ഉറക്കം കളഞ്ഞിരുന്നത് .”

ഇങ്ങനെ പറഞ്ഞു രണ്ടു പേരും  കൂടി മാടത്തിലേക്കു പോയി .

ഞാനാകട്ടെ ,നിധിയിരുന്ന സ്ഥലത്തു വന്നു നോക്കി .ആ സ്ഥലം അസുന്ദരവും ദുഖിതവുമായി തോന്നി എനിക്ക് .കാണുക വയ്യെന്നു തോന്നി എനിക്ക് .ഞാൻ ആലോചിച്ചു : “എന്തു ചെയ്യട്ടെ ?എങ്ങോട്ടു പോകട്ടെ ?എനിക്ക് എങ്ങനെയാണ് മനഃശാന്തി കിട്ടുക ? |”

ഇങ്ങനെ വിചാരിച്ചുകൊണ്ട് പകൽ കഷ്ടപ്പെട്ട് കഴിച്ചു കൂട്ടി .സൂര്യൻ അസ്തമിച്ചു .ഞാൻ നിരുന്മേഷനും ദുഖിതനുമായിരുന്നു .

ആ സമയത്തു മഠത്തിൽ  താമ്രചൂഡൻ വീണ്ടും മുളവടിയെടുത്തു പാത്രത്തിൽ തള്ളി തുടങ്ങി .അതിഥിയായ സന്യാസി അതുകണ്ടു ചോദിച്ചു ; “ചങ്ങാതീ അങ്ങ് എന്താണ് നിശ്ശങ്കം ഉറങ്ങാത്തത് .

താമ്രചൂഡൻ മറുപടി പറഞ്ഞു ; “ഭഗവാനെ ദുഷ്ടനായ ആ എലിയും കൂട്ടരും വീണ്ടും വന്നിരിക്കുന്നു .അതിനെ പേടിച്ചിട്ടാണ് മുളയെടുത്തു തല്ലുന്നത് .”

അതുകേട്ടു അതിഥി ചിരിച്ചു : “ചങ്ങാതീ പി[പേടിക്കണ്ട ധനത്തോടൊപ്പം അവൻറെ സാമർഥ്യവും പോയ് പോയിരിക്കുന്നു .എല്ലാ ജന്തുക്കളുടെയും അവസ്ഥ ഇതാണ് .മനുഷ്യൻ സോത്സായം ജനങ്ങളെ തോൽപ്പിക്കുന്നതും ഔദ്ധ്യത്യത്തോടെ സംസാരിക്കുന്നതും പണത്തിൻറെ തിളപ്പു കൊണ്ടയാണ് .”

ഞാനതും കേട്ടു എനിക്ക് ദേഷ്യം വന്നു .ഞാൻ ഭിക്ഷാപാത്രത്തിനു നേരെ ഊക്കിൽ ചാടി .പക്ഷേ നിലത്തു വീണു പോയി .

 എൻ്റെ ശത്രു അതുകണ്ടു ചിരിച്ചു കൊണ്ടു താമ്രചൂഡനോട് പറഞ്ഞു ; “നോക്കു, നോക്കു,തമാശ .അങ്ങ് കേട്ടിട്ടില്ലേ ?ധനമുണ്ടെങ്കിൽ മനുഷ്യൻ ശക്തനായി .ധനികൻ തന്നെയാണ് പണ്ഡിതനും .ഈ എലിയെ നോക്കു .ഇവനിപ്പോൾ നിസാരനായി തീർന്നിരിക്കുന്നു .സ്വജാതിയിലെ ബാക്കിയുള്ളവരെപോലെ തന്നെയായി ഇവനും .അതുകൊണ്ടു അങ്ങ് നിർഭയം ഉറങ്ങുക .ഇവൻറെ അഭിവൃത്തിക്കു കാരണമായിരുന്ന സാധനം ഇപ്പോൾ നമ്മുടെ കൈയിലായിട്ടിട്ടുണ്ടല്ലോ .വിഷപ്പല്ലില്ലാത്ത പാമ്പ് പുരുഷൻ –  ഈ മൂവർക്കും പാമ്പെന്നും ,പുരുഷനെന്നും ,ആനയെന്നും  പേരുണ്ടെന്നു മാത്രമേ ഉള്ളു .

ഏതു കേട്ട് ഞാനാലോചിച്ചു ; “ശരിയാണ് .എനിക്കിപ്പോൾ ഒരു വിരൽ പാടുപോലും ചാടാനുള്ള ശക്തി ഇല്ലാതായിരിക്കുന്നു .ധമില്ലാത്ത പുരുഷൻറെ ജീവിതം കഷ്ടം തന്നെ ..അൽപ്പം ചില കഴിവുകളെക്കെ ഉണ്ടെങ്കിലും ,ഒരുത്തനും പണമില്ലന്നെരിക്കട്ടെ ,അവൻറെ കഴിവുകളൊക്കെ വേനൽക്കാലത്തു ചെറു പുഴയെന്ന പോലെ വറ്റിവരണ്ടു പോകും .കാട്ടെളള്പേരിൽ മാത്രം എള്ളയാണ് . എള്ളിൻറെ യാതൊരു ഗുണവുമില്ല .പണമില്ലാത്ത മനുഷ്യനും അതുപോലെയാണ് .ദരിദ്രൻറെ ഗുണങ്ങൾ പ്രകാശിക്കുകയില്ല .സമ്പത്തു തന്നയാണ് ഗുണങ്ങൾക്ക് ശോഭയുണ്ടാക്കുന്നത് .സ്വതെ തന്നെ ദരിദ്രനായവനെക്കാൾ ,ആദ്യം പണമുണ്ടായിരുന്നിട്ടും പിന്നീട് ഇല്ലാതാവുന്നവൻറെ കാര്യമാണ് കഷ്ടം .ഉണങ്ങി ,പുഴു തിന്നു എല്ലാടവും കത്തി കരിഞ്ഞു മരുഭൂമിയിൽ നിൽക്കുന്ന ഒരു മരത്തിൻറെ അവസ്ഥ യാചകൻറെ സ്ഥിതിയെക്കാളും ഭേദമാണ് ..ദാരിദ്രം ആളുകൾക്ക് സംശയം ഉണ്ടാക്കും .സഹായിക്കാൻ വന്നവൻ പോലും തിരിഞ്ഞു പോകും .ദരിദ്രൻറെ ആഗ്രഹങ്ങൾ വിധവയുടെ മുലകൾ പോലെയാണ് ;ഉയർന്നു ഉയർന്നു വന്നതിനു ശേഷം ജന്മോദ്ദേശം സഫലമാകാതെ ഉള്ളിലേക്കടിയും .നല്ല തെളിഞ്ഞ പകൽ വെളിച്ചത്തിൽ മുമ്പിൽ വന്നു നിന്നാൽ പോലും ദരിദ്രൻ ആരുടെയും കണ്ണിൽ പെടുകയില്ല .”ഞാൻ ഇങ്ങനെ നിരുത്സാഹഹനായി വളരെ നേരം കരഞ്ഞു .

ആ നിധിയുടെ മേൽ കവിള് വച്ചാണ് സന്യാസി കിടന്നുറങ്ങുന്നത് .അതുകണ്ടു കൊണ്ടു രാവിലെ ഞാൻ എൻ്റെ  കോട്ടയിലേക്കു പോയി .

അവിടെ ചെന്നപ്പോൾ എൻറെ ഭൃതർ  അന്യോന്യം പറയുകയാണ് ;”കഷ്ടം തന്നെ !ഇവന് നമ്മെ ചോറ് തന്ന് പൂട്ടാനുള്ള കഴിവൊന്നും മില്ല  ഇവൻറെ പുറകെ നടന്നാൽ പൂച്ച പിടിക്കുകയോ മറ്റേതെങ്കിലും ആപത്തിൽ പിണയുകയോ ചെയ്യും .പിന്നെ ഇവനെ സേവിച്ചിട്ടു എന്ത് കാര്യം ?യജമാൻറെ പക്കൽ നിന്നും ഒന്നും കിട്ടാനുള്ള സാധ്യതയില്ല .,ആപത്തുകളുണ്ടുതാനും !അങ്ങനെയുള്ള യജമാനനെ വിട്ടു പോകണമെന്ന് കേട്ടിട്ടുണ്ട് .”

അവർ പറയുന്നത് കേട്ടു സങ്കടപ്പെട്ടു ഞാൻ കോട്ടയ്ക്കുള്ളിൽ കടന്നിരുന്നു .ആരുമെൻറെ അടുത്ത് വരുന്നില്ലെന്നു കണ്ടു ഞാൻ വിചാരിച്ചു ; “ദാരിദ്രത്തിൻറെ ശക്തി അത്ഭുതം തന്നെ !ദരിദ്രനായ മനുഷ്യനെ മനുഷ്യനായി കൂട്ടാം സന്താനോല്പാദനമുണ്ടാകാത്ത സ്ത്രീ പുരുഷ സംയോഗം നിഷ്പ്രയോജനമാണ് .വേദജ്ഞനെ കൂടാതെ ഊട്ടുന്ന ശ്രാദ്ധം നിഷ്‌ഫലമാണ് .ദക്ഷിണ കൂടാത്ത യാഗത്തിനു ഫലമില്ല .”

ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ടേയിരിക്കുമ്പോൾ എൻ്റെ ഭൃതൃർ ,ഞാൻ ഒറ്റക്കെ ഉള്ളുവെന്ന് കണ്ടു എന്നെ പരിഹസിക്കാനും തുടങ്ങി .

ഞാൻ തനിച്ചിരുന്ന് വീണ്ടും ആലോചനയിൽ മുഴുകി ;  ഞാൻ ആ കള്ളസന്യാസിയെ ചെന്ന് ആശ്രയിച്ചാലോ ?എന്നിട്ടു അവൻറെ കവി;കവിളിനു  ചുവട്ടിൽ വച്ചു പണപ്പെട്ടി അവനുറങ്ങുമ്പോൾ മെല്ലെ തിരിച്ചെടുത്തു കോട്ടയിലേക്കു തന്നെ കടക്കണം .അങ്ങനെയായാൽ ധനസ്ഥിതി കൊണ്ട് എനിക്കും വീണ്ടും നായകസ്ഥാനം കിട്ടും .പണമില്ലാത്തവൻ നൂറു നൂറു മനോരാജ്യങ്ങൾ കൊണ്ടു മനസ് വ്യാകുലപ്പെടുത്തും ;യാതൊന്നും പ്രവർത്തിക്കുകയില്ല ,നല്ല തറവാട്ടിൽ ജനിച്ച വിധവയെ പോലെ  മനുഷ്യർക്ക് ദാരിദ്ര്യമാണ് ഏറ്റവും വലിയ ദുഃഖവും അപമാനവും.ജീവിച്ചിരിക്കുമ്പോഴും ,ചത്തവനായിട്ടെ അവനെ ബന്ധുക്കൾ പോലും കണക്കാക്കുക .ദാരിദ്രൻ ദുഃഖ പാത്രമാണ് .പരാജയമേ അവനുണ്ടാവൂ .എപ്പോഴും ആപത്തു പിണയുകയും ചെയ്യും. ദാരിദ്രൻ ബന്ധുവാണെന്നു പറയാൻ അവർ അവനുമായി ബന്ധമുണ്ടയെന്ന  സംഗതി ഒളിപ്പിച്ചു വയ്ക്കും .ചങ്ങാതിമാർ മൈത്രി ബന്ധം ഉപേക്ഷിക്കും ,അപമാനം ഉടലെടുത്തു വന്നതാണ് ദാരിദ്ര്യം .ആപത്തുകളുടെ ഇരിപ്പിടമാണ് ദാരിദ്ര്യം .മരണം തന്നെയാണ് ദാരിദ്ര്യം .ആടിൻറെ കുളമ്പ് ചവിട്ടേറ്റുയരുന്ന പൊടി ,വിലക്ക് കത്തിച്ചാൽ ചുമരിന്മേൽ പതിയുന്ന കട്ടിലിൻറെ നിഴൽ -എന്നിവയെപോലെ നിർദ്ധനനെയും ജനങ്ങൾ അശുഭമായി കരുതി ഒഴിഞ്ഞു മാറും .മലവിസർജനത്തിനു ശേഷം ശൗചത്തിനു ഉപയോഗിച്ച് കഴിഞ്ഞു ബാക്കിയുള്ള മണ്ണുകൊണ്ടു എന്ത് കാര്യം ?ദാരിദ്ര്യ പുരുഷനും അതുപോലെയാണ് ,ഒരു പ്രയോജനവുമില്ല .പണമില്ലാത്ത ഒരാൾ ,കൈയിലുള്ളത് വല്ലതും കൊടുക്കാനെങ്കിലും ഒരു ധനവാൻറെ വീട്ടിൽ ചെന്നുവെന്നിരിക്കട്ടെ ; വല്ലതു ചോദിച്ചു വാങ്ങാൻ വന്നിരിക്കുകയാണെന്നു കരുതും ..ദാരിദ്ര്യം തന്നെയാണ് മനുഷ്യർക്ക് സഹിച്ചു കൂടാത്തത് .ഈ ധനം അപഹരിക്കുന്നതിനിടയിലും ഞാൻ ചാവുകയാണെങ്കിലും ,അതാണ് നല്ലത് .സ്വന്തം  പണം മറ്റൊരാൾ മോഷ്ടിച്ചത് കണ്ടുകൊണ്ടു ജീവിച്ചിരിക്കുമ്പോൾ ശേഷക്രീയ ചെയ്താൽ പിതൃക്കൾ അത് സ്വീകരിക്കുകയില്ല .പശുക്കൾ ,ബ്രാഹ്മണർ എന്നിവർക്ക് വേണ്ടിയും ,പണവും പെണ്ണും അപഹരിക്കാൻ വേണ്ടിയും പ്രാണൻ വെടിയുന്നവന് സതാതന ലോകങ്ങൾ സിദ്ധിക്കും .”

ഇങ്ങനെ നിശ്ചയിച്ചു ഞാൻ രാത്രിയിൽ മഠത്തിൽ ചെന്നു സന്യാസി ഉറക്കമായെന്നു കണ്ടപ്പോൾ ഞാൻ പെട്ടി തുരന്നു

അപ്പോഴേക്കും ,ദുഷ്ടനായ തപസ്വി ഉണർന്നു മുള വടിയെടുത്തു എൻ്റെ  തലക്കടിച്ചു .ആയുസിൻറെ വലിപ്പം കൊണ്ട് ഞാൻ ചാവാതെ പുറത്തു കടന്നു .

“കിട്ടാൻ വിധിയുള്ളത്‌ മനുഷ്യന് കിട്ടും .അത് തടയാൻ ദേവന്മാർക്ക് പോലും സാധ്യമല്ല .അതുകൊണ്ടു ഞാൻ അതിനെ ചൊല്ലി വ്യസനിക്കുന്നില്ല ;  അത്ഭുതപ്പെടുന്നുമില്ല .എൻ്റെതു മറ്റൊരാളുടേത് ആവുകയുമില്ല .,തീർച്ച ,”എലി പറഞ്ഞു അവസാനിപ്പിച്ചു .

അത് കേട്ട് കാക്കയും ആമയും ചോദിച്ചു ; “എന്താണ് അങ്ങനെ പറഞ്ഞത് ?”

അപ്പോൾ എലി ഒരു കഥ പറഞ്ഞു ;

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക