അച്ഛനും രണ്ടു പെൺമക്കളും

0
654
aesop-kathakal-malayalam-pdf download

ഒരച്ഛനു രണ്ടു പെൺമക്കളുണ്ടായിരുന്നു. വിവാഹപ്രായമായപ്പോൾ നല്ലവനായ അച്ഛൻ രണ്ടുപേരെയും വിവാഹം കഴിച്ചു കൊടുത്തു. മൂത്തവളെ ഒരു തോട്ടക്കാരനും ഇളയവളെ ഒരു കുശവനുമാണ് കല്യാണം കഴിച്ചു കൊടുത്തത്. വിവാഹശേഷം അവർ രണ്ടാളും ഭർത്താക്കന്മാരോടൊപ്പം പോയി. അച്ഛൻ ഒറ്റക്ക് താമസവുമായി.

ഒരുനാൾ വീട്ടിലിരുന്നു മടുത്ത അച്ഛൻ മക്കളെ കാണാനായി പുറപ്പെട്ടു. ആദ്യം പോയത് മൂത്തമകളുടെ വീട്ടിലേക്കാണ്.

‘എങ്ങനെയുണ്ട് മോളേ? നിനക്കും ഭർത്താവിനും സുഖം തന്നെയല്ലേ?’

അതേയച്ഛ’ അവൾ മറുപടി നൽകി.

ആവശ്യമുള്ളതെല്ലാം ഇവിടെയുണ്ട്. അദ്ദേഹത്തിന് എന്നെ വളരെ ഇഷ്ടമാണ്. പക്ഷേ ഒരു ചെറിയ ദുഃഖം മാത്രം. നല്ല മഴ കിട്ടിയിട്ട് നാളുകൾ ഏറെയായി. ചെടികളെല്ലാം വാടാൻ തുടങ്ങിയിരിക്കുന്നു. ഇത് തുടർന്നാൽ എല്ലാ ചെടികളും നശിക്കും. ഒരു നല്ല മഴക്കായി അച്ഛൻ പ്രാർത്ഥിക്കണം

പിന്നീട് അച്ഛൻ ഇളയമകളുടെ അടുത്തെത്തി.

‘എന്തൊക്കെയുണ്ട് മോളേ വിശേഷം?’

‘ദൈവകൃപകൊണ്ട് പരമസുഖമാണച്ഛാ. അദ്ദേഹം വളരെ നല്ലവനാണ് പൊന്നുപോലെ നോക്കുകയും ചെയ്യും മാത്രമല്ല ഇപ്പോൾ നല്ല കാലാവസ്ഥയുമാണ്. ഇഷ്ടികയും മൺപാത്രങ്ങളും ഉണ്ടാക്കാൻ പറ്റിയ സമയം. ഈ കാലാവസ്ഥ ഇതുപോലെ ഒന്ന് തുടർന്നാൽ മതിയായിരുന്നു. മഴപെയ്യാതിരുന്നെങ്കിൽ! അച്ഛൻ ഇതിനായി ഒന്ന് പ്രാർത്ഥിക്കണം’

‘ദൈവമേ’ ഞാനെന്താണ് ചെയ്യുക? ആ പിതാവ് ആത്മഗതം ചെയ്തു.

അനന്തരം മകളോട് പിതാവ് പറഞ്ഞു ‘മോളേ, നിനക്ക് ഈ കാലാവസ്ഥ തുടരണം എന്നാണ് പ്രാർത്ഥന. നിന്റെ ചേച്ചിക്കാകട്ടെ നല്ലൊരു മഴ പെയ്യണമെന്നും. നിങ്ങളുടെ അച്ഛനെന്ന നിലയിൽ ഞാൻ എന്താണ് പ്രാർത്ഥിക്കേണ്ടത്.?

വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ ആഗ്രഹങ്ങളാണ് പല വ്യക്തികൾക്കും ഉള്ളത്. അതുകൊണ്ട് എല്ലാവരെയും തൃപ്തിപ്പെടുത്തുക എന്നത് അസാധ്യമായ ഒരു കാര്യമാണ്.

നദികളുടെ പരാതി

പണ്ട് നദികൾക്കെല്ലാം സമുദ്രത്തിനെതിരെ ഒരു പരാതിയുണ്ടായിരുന്നു. തങ്ങൾ മലയിൽ നിന്നും കൊണ്ട് വരുന്ന ശുദ്ധജലം മുഴുവൻ ഉപ്പുകലർത്തി സമുദ്രം അശുദ്ധമാക്കുന്നു.

ആദ്യമൊക്കെ നദികൾ പൊറുപൊറുത്തു. പിന്നീട് പ്രതിഷേധം സമുദ്രത്തെ അറിയിക്കാൻ നദികൾ തീരുമാനിച്ചു.

ഒരു ദിവസം നദികൾ സമുദ്രത്തോട്‌ പറഞ്ഞു ‘അല്ലയോ സമുദ്രമോ, ഞങ്ങൾ കൊണ്ട് വരുന്ന വെള്ളം മുഴുവൻ നീ കുടിച്ചു തീർക്കുകയാണ്. അതിൽ ഞങ്ങൾക്ക് പരാതിയില്ല. പക്ഷേ അതിൽ ഞങ്ങൾക്ക് പരാതിയില്ല. പക്ഷേ ഞങ്ങൾ കൊണ്ടുവരുന്ന ശുദ്ധജലത്തിൽ ഉപ്പുകലർത്തി ആർക്കും കുടിക്കാൻ കൊള്ളരുതാത്തത് ആക്കുന്നത് അങ്ങേയറ്റം  തെറ്റാണ്. അതുകൊണ്ട് നീ ഇനി വെള്ളത്തിൽ ഉപ്പുകലർത്തരുത്. കലർത്താനാണ് നിന്റെ ഭാവമെങ്കിൽ വെള്ളം തരാൻ ഞങ്ങൾ മടിക്കും.’ സ്വല്പം ഭീഷണിയുടെ സ്വരത്തിൽ നദികൾ പറഞ്ഞവസാനിപ്പിച്ചു.

പക്ഷേ വളരെ ശാന്തനായി തന്നെ സമുദ്രം മറുപടി പറഞ്ഞു.

‘ഞാൻ ആവശ്യപ്പെട്ടതനുസരിച്ചു നിങ്ങൾ എനിക്ക് വെള്ളം കൊണ്ട് തരുന്നതല്ല. വേറെ മാർഗങ്ങൾ ഇല്ലാത്തതുകൊണ്ട് മിച്ചം വരുന്ന ജലം നിങ്ങൾ എന്നോട് ചോദിക്കാതെ ഒഴുക്കുകയാണ്. എന്റെ നല്ല മനസ് ഒന്ന് കൊണ്ടാണ് ഞാനാവെള്ളം അവിടെ സൂക്ഷിക്കുന്നത്.

വെള്ളത്തിൽ ഉപ്പുകലർത്തണമോ എന്നത് എന്റെ സ്വാതന്ത്ര്യത്തിൽ പെട്ട കാര്യമാണ് അതിൽ നിങ്ങൾ കൈകടത്തണ്ട’

‘പിന്നെ എന്റെ അടുത്തേക്ക് നിങ്ങൾ വരുന്നില്ല എങ്കിൽ അങ്ങനെ തന്നെ ആകട്ടെ. പക്ഷേ ഒരു കാര്യം. അപ്പോൾ കരയിൽ മുഴുവൻ വെള്ളപ്പൊക്കമുണ്ടാകും. ശുദ്ധജലം നൽകുന്നതിൽ നിങ്ങളോടു നന്ദിയുള്ള ജനത്തെ മുഴുവൻ നിങ്ങൾ തന്നെ മുക്കിക്കൊല്ലും’

നദികൾ പിന്നെ ഒന്നും ഉരിയാടിയില്ല.

കാര്യങ്ങൾ മനസിലാക്കാതെ അനാവശ്യമായി മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക